ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, നവംബർ 24, വ്യാഴാഴ്‌ച

മുല്ലപ്പെരിയാർ എമർജൻസി മാനേജ്മെന്റ്- ജനപക്ഷത്ത് നിന്നും ഒരു കരട് രൂപരേഖ.



സർവകക്ഷിയോഗത്തിന്റെ കൂട്ടായ തീരുമാനം സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ച് 120 അടിയായി നിജപ്പെടുത്തുവാനും പുതിയ ഡാം ഉടനടി പണിയുവാനുമുള്ള തീരുമാനവും. പക്ഷേ തമിഴനാട്ടിൽ നിന്നുള്ള പ്രതികരണങ്ങൾ അതിനേക്കാൾ ശക്തമാണ് താനും. ജലനിരപ്പ് 142 അടിയിൽ നിലനിർത്തുന്നതിനും, പുതിയ ഡാം പണിയാൻ അനുവദിക്കാതിരിക്കുന്നതിനുമുള്ള നീക്കങ്ങൾ. "തങ്ങളാൽ തന്നെ ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കാൻ ഇന്ത്യ ഗവണ്മെന്റിന് അവകാശമില്ല; അത് നിങ്ങൾക്ക് തന്നെ പരിഹരിക്കാവുന്നതാണ്” എന്ന് പവൻ കുമാർ ബൻസൽ പറയുന്നതിന് “ചെകുത്താനും കടലിനും നടുവിൽ നിൽകുന്നവന്റെ സ്വരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള പിന്തുണ ഒരു ഭീഷണി പോലെ നിൽകുന്നിടത്തോളം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തീരുമാനമുണ്ടാവില്ലെന്ന് സാരം. നമ്മൾ കോടതിയിൽൽ കിതക്കട്ടെ എന്ന് താല്പര്യം. പണ്ടെന്നോ എൽ. റ്റി. റ്റി. ഇയൊ മറ്റോ താല്പര്യപ്പെട്ട  “ഇടുക്കിയെ തമിഴ്നാട്ടിൽ ലയിപ്പിക്കൽ” അജണ്ട വീണ്ടും പത്തി വിടർത്തുന്നതും നമ്മൾ കാണുന്നു.

ഇക്കാര്യങ്ങൾ ചർച ചെയ്യുന്നതിനോ പ്രതികരിക്കുന്നതിനോ അല്ല നമ്മൾ ഇപ്പോൾ ശ്രമിക്കേണ്ടത്.  നമുക്ക് അതിന് സമയമോ സാഹചര്യമോ ഇല്ല. “ചെകുത്താനും കടലിനും നടുവിൽ നിൽക്കുന്നത് നമ്മളാകുമ്പോൾ”. നമുക്ക് നിലവിലുള്ള സാഹചര്യങ്ങളും റിസോഴ്സുകളും ഉപയോഗിച്ച് ഒരു പ്രതിവിധി നേടുക എന്നത് മാത്രമാണ് മുന്നിലുള്ള ഏക മാർഗം. അത്തരം ചില കാര്യങ്ങൾ പങ്കുവയ്കട്ടെ.

മുല്ലപ്പെരിയാർ വിഷയം നമ്മെ സംബന്ധിച്ച് ഒരു “എമർജൻസി” ആണ്. ഒരു “അടിയന്തരാവസ്ഥ”. ഒരു “ഡിസാസ്റ്ററോ (ദുരന്തം)" കറ്റാസ്റ്റ്രോഫോ (മഹാദുരന്തം) ആകാ‍വുന്ന ഒരു എമർജൻസി. സാമൂഹ്യപരവും സാമ്പത്തികപരവുമായ ഇഫക്ടുകളും ദൂരവ്യാപകമായ പ്രതിഫലനങ്ങളുമുള്ള ഒരു എമർജെൻസി.

 അത് ഒരു ഒന്നിലേറെ ഡാമുകൾ ഉൾപ്പെടുന്ന ഒരു ചെയ്ൻ അപകടമുൾക്കൊള്ളൂന്നതാകുമ്പോൾ അതൊരു മഹാദുരന്തത്തിന്റെ അളവിലേക്കെത്തുകയാണ്. 30 ലക്ഷത്തോളം ജനങ്ങളും, ഇന്ത്യയുടെ തന്നെ എക്കണോമിയുടെ ഒരു നല്ല ശതമാനവും ഉൾപ്പെടുന്ന മേഖലയാണ് അത്തരമൊരു ദുരന്തത്തിന്റെ നിഴലിൽ വരുന്നത് എന്നാകുമ്പോൾ അത് അതീവ പ്രാധാന്യമുള്ള ഒരു കൺസേൺ ആയി മാറുന്നു. ഇതൊന്നും പറയേണ്ട കാര്യമില്ല. മുകളിൽ ഒരു ജലബോംബ് ഇരിക്കുന്ന ഭീതിയിൽ ഒരു പോള കണ്ണടക്കാനാവാതെ കരഞ്ഞ വള്ളക്കടവിലെ കുഞ്ഞുങ്ങളുടെ അവസ്ഥയിലേക്ക് കൊച്ചിയിലെ സ്കൂളുകളിലുള്ള കുഞ്ഞുങ്ങളും എത്തുന്നു എന്ന അനുഭവങ്ങൾ ഇപ്പോൾ തന്നെ ജനങ്ങൾ പങ്ക് വച്ച് തുടങ്ങിയിരിക്കുന്നു എന്നത് മാത്രം നാം കണക്കിലെടുത്താൽ മതിയാകും. 
ഇത്തരമൊരു എമർജൻസി ഉണ്ടാകുന്ന പക്ഷം അതിനെ അഭിമുഖീകരിക്കുവാനുള്ള സ്ട്രാറ്റജിക് മാനേജ്മെന്റ് പ്രൊസീജ്യറുകളുണ്ട്. അത്തരം യതൊരു നടപടികളും നമ്മുടെ സിസ്റ്റം സ്വീകരിച്ചു കാണുന്നില്ല എന്നതാണ് ഈ കുറിപ്പിനാധാരം.

ഇവിടെ ഡിസാസ്റ്റർ മാനേജ്മെന്റിനെക്കാൾ ആവശ്യം എമർജൻസി മാനേജ്മെന്റാണ്. അവ ഇപ്രകാരം സമാഹരിക്കാം. (ഈ കുറിപ്പ് അല്പം സാങ്കേതികപരമാണ് എന്നത് അവഗണിക്കുക.  ഇത് നാം നമ്മുടെ വിവിധ ഏജൻസിക്കും സർക്കാർ സംവിധാനത്തിന്റെയും മുന്നിലെത്തിക്കേണ്ട വിഷയമായതിനാലാണിത്.) 


1. മിറ്റിഗേഷൻ- ഒരു ദുരന്തസാധ്യതയെ അത് ഒരു ദുരന്തമാകാതിരിക്കുന്നതിനും അങ്ങനെ സംഭവിക്കുന്ന പക്ഷം ദുരന്തന്തിന്റെ ആഘാതത്തെ കുറക്കുന്നതിനുമുള്ള കരുതൽ നടപടികളാണിവ
.
റിസ്ക് ഐഡന്റിഫികേഷൻ എന്ന ഇതിന്റെ ഉപനടപടി നമ്മൾ ചെയ്തു കഴിഞ്ഞു. റിസ്ക് അസ്സസ്മെന്റ്റിൽ നാം കണ്ടെത്തിയതാണ്- “മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ അനുവധനീയമായ കാലവധി കഴിഞ്ഞിരിക്കുന്നു,   അപകടകരമാം വിധം ജലവിതാനം ഉയരുന്നതിനുള്ള കാലവസ്ഥാ പരമായ സാധ്യത ഉണ്ട്, മുല്ലപ്പെരിയാർ അണക്കെട്ടിലെ നാച്വറൽ സീപേജും, ചോർചയും വർദ്ധിച്ചിരിക്കുന്നു " എന്നതെല്ലാം.

ദുരന്ത സാധ്യത- മുല്ലപ്പെരിയാറും ഇടുക്കി റിസർവോയറും നിലനിൽകുന്ന മേഖല ഭൂമിശാസ്ത്രപരമായി ഒരു ഫോൾട് സോണിൽ വരികയും, പുതിയ ഫോൾട് സോൺ ഇവിടെ രൂപപ്പെടുന്നു എന്ന കണ്ടെത്തലും, തുടരെ ഉളവാകുന്ന ഭൂചലനങ്ങളും, അവയുടെ ഉയർന്ന തോതും, ആവർത്തനവും എല്ലാം ദുരന്ത സാധ്യതയെ വർദ്ധിപ്പിക്കുന്നു.

അനന്തര ഫലങ്ങൾ: മുല്ലപ്പെരിയാറിനു സംഭവിക്കുന്ന ദുരന്തം അതിന്റെ പതിന്മടങ്ങ് ആഖാതമുളവാക്കുന്ന ഒരു മഹാദുരന്തമായി മാറാനുള്ള സാധ്യതയാണ് 29 ഫോൾട് പോയന്റുകളുള്ള “ചെറുതോണി ഗ്രാവിറ്റി ഡാം” നൽകുന്നത്. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലപ്രവാഹം, ഇടുക്കിയുടെ പ്രളയ ജല നിർഗമന പരിധിയേക്കാൽ കൂടുതലാണെന്നതും അത് ചെറുതോണി അണക്കെട്ടിനെ തകർക്കും എന്നതുമാണ് അതീവ പ്രാധാന്യമുള്ള അനന്തരഫലം. അതുണ്ടാക്കാവുന്ന എഫക്ട് നമുക്കറിവുള്ളതുമാണ്.

പോപ്പുലേഷൻ വൾണറബിളിറ്റി: ഈ ദുരന്തം ജനജീവിതത്തെ എത്രമാത്രം ബാധിക്കാമെന്നും എത്രത്തോളം ജീവഹാനി ഉളവാക്കാം എന്നത് കണക്കിലാക്കിയാൽ ലോകം ഇന്നേവരെ നേരിട്ടിട്ടുള്ള മഹാദുരന്തങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തേക്ക് ഈ ദുരന്തം എത്താം എന്നത് വസ്തുതയാ‍ണു. .
ഇത്തരത്തിലെല്ലാം മുല്ലപ്പെരിയാർ വിഷയം ഒരു ഹൈ റിസ്ക് കറ്റാസ്റ്റ്രോഫ് മോഡലായി മാറുന്നു. അതിനാൽ തന്നെ അതീവ ത്വരിതമായ മിറ്റിഗേഷൻ നടപടികൾ ആവശ്യമായി വരുന്നു.

ഉറപ്പുള്ള ഒരു പുതിയ ഡാം നിർമാണം തന്നെയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ നാം സ്വീകരിക്കേണ്ട നടപടി. പുതിയ ഡാം പണിയുന്നതു വരെയോ, പഴയ ഡാം നിലനിൽകുന്നതുവരെയോ സുരക്ഷിതമായ ജലവിതാനം നിലനിർത്തുക എന്നത് അതിപ്രധാനമായ മറ്റൊന്ന്. ഇവരണ്ടും ലക്ഷ്യമാക്കിയുള്ള നടപടിയാണ് സർക്കാർ ഭാഗത്ത് നിന്ന് ചർചയിലൂടെ ഉരുത്തിരിഞ്ഞത്. കാലവിളംബം കൂടാതെ ഇത് നടപ്പിലാക്കണം എന്നതിലാണ് ഈ മിറ്റിഗേറ്ററി നടപടിയുടെ ഗുണം ഇരിക്കുന്നത്.

ഈ നടപടികൾ വൈകാൻ ഇടയുള്ള സാധ്യതകൾ:
a. തമിഴ്നാടിന്റെ ഭാഗത്തുനുന്നും കോടതി ഉത്തരവുമൂലം എത്താവുന്ന ഒരു സ്റ്റേ.
b. തമിഴ്നാട്ടിൽ ഉളവാകുന്ന ജനപ്രക്ഷോഭത്തിനും പ്രഷറിനും വഴിപ്പെട്ട് കേന്ദ്ര സർക്കാർ നടപടി.
c. പുതിയ  ഡാം നിർമാണവുമായി ബന്ധപ്പെട്ട് അനിവാര്യമായ പരിസ്ഥിതി ആഘാത പഠന നടപടികളുടെ കാല താമസവും, അതിന്റെ റിപ്പോർട്ടിന്റെ ഇമ്പാക്ടും.
d. പുതിയ ഡാം നിർമാണത്തിന്റെ സാങ്കേതിക വശങ്ങൾ പഠിക്കുന്നതിന് വരുന്ന കാലതാമസം.
e. ക്വോട്ടേഷൻ, ടെന്റർ, നിർമാണ നടപടികളിൽ സംഭവിക്കാവുന്ന കാലതാമസം.
f. ക്ലിപ്തമായ രൂപരേഖയോടെ സമയാഥിഷ്ഠിതമായി പണി പൂർത്തിയാക്കാൻ സാധിക്കാതെ വരുമ്പോൾ.
g. ഇതര സാമൂഹിക, പാരിസ്ഥിതിക സാഹചര്യങ്ങൾ
h. ഈ ആവശ്യത്തിലേക്കായ മതിയായ ഫണ്ട് സ്വരൂപിക്കാനും ചെലവഴിക്കാനും ആവാതെയിരിക്കൽ.
ഇവയൊക്കെ പ്രതിസന്ധികളായിരിക്കും എന്ന മുൻവിധിയോടെ തന്നെ പ്രതിവിധികൾ നമ്മൾ കാണേണ്ടതുണ്ട്.

മുന്നൊരുക്കം. 
എമർജൻസി മാനേജ്മെന്റിൽ എറ്റവും പ്രാധാന്യമർഹിക്കുന്ന നടപടിയാണിത്. ഈ ദുരന്തന്തിന്റെ എഫക്ടുകൾ പരമാവധി ചുരുക്കുന്നതിനും അത് ജനങ്ങളിലുളവാക്കാവുന്ന അപകടത്തിന്റെ വ്യാപ്തി പരിമിതപ്പെടുത്തുന്നതിനുമാണിത്. യു എസ്സിന്റെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ മിഷൻ സ്റ്റേറ്റ്മെന്റ് കടമെടുത്താൽ ഈ ഡെഫിനിഷൻ കിട്ടൂന്നു.
" നമ്മുടെ പൌരന്മാരെയും, ആദ്യമായി ദുരന്തമുഖത്തെത്തുന്നവരെയും സപ്പോർട്ട് ചെയ്തുകൊണ്ട് ഒരു രാജ്യമെന്ന നിലയിൽ എല്ലാത്തരം ദുരന്തങ്ങളെയും മിറ്റിഗേറ്റ് ചെയ്യുന്നതിനും, അതിനു വേണ്ടിയുള്ള മുന്നൊരുക്കം, പ്രതിഷേധം, റെസ്പോൺസ്, റികവറി എന്നിവയ്കുവേണ്ടിയുള്ള നമ്മുടെ കാര്യക്ഷമത ഉണ്ടാക്കുന്നതിനും, നിലനിർത്തുന്നതിനും, മെച്ചപ്പെടുത്തുകയും ചെയ്യുകയാണു നമ്മുടെ ലക്ഷ്യം എന്നതാണ് നമ്മുടെ ലക്ഷയം”  ഈ മാതൃകതന്നെയാണ് നമുക്കാവശ്യവും. വിക്കിപ്പീഡിയയിൽ നിന്നും ഒരു വരി കൂടി കടമെടുക്കട്ടെ.

Preparedness is a continuous cycle of planning, managing, organizing, training, equipping, exercising, creating, evaluating, monitoring and improving activities to ensure effective coordination and the enhancement of capabilities of concerned organizations to prevent, protect against, respond to, recover from, create resources and mitigate the effects of natural disasters, acts of terrorism, and other man-made disasters. 

മുന്നൊരുക്കം എന്ന രീതിയിൽ നാം എത്രത്തോളം സത്വര നടപടികളെടുക്കേണ്ടിയിരിക്കുന്നു എന്ന് ഇതിനാൽ തന്നെ വ്യക്തമാണല്ലോ. 


1. പ്ലാനിങ്. 
ദുരന്ത നിവാരണത്തിനും ദുരന്തത്തെ നേരിടുന്നതിനുമുള്ള വ്യക്തമായ മാസ്റ്റർ പ്ലാൻ ഉണ്ടാക്കേണ്ടതുണ്ട്. ദുരന്ത നിവരണം നമ്മൾ പരാമർശിച്ചു കഴിഞ്ഞു. സാധ്യമായ ദുരന്ത നേരിടൽ നടപടികൾ നമ്മുടെ പരിമിതമായ സാങ്കേതിക അവബോധത്തിൽ നിന്നും മനസ്സിലാക്കാൻ ശ്രമിക്കാം. 
A. കർശനമായ ഡിസാസ്റ്റർ സർവീലൻസ് സിസ്റ്റം. 
സാങ്കേതികമായി സാധ്യമായതിൽ ഏറ്റവും മികച്ച നിലവാരത്തിലുള്ള എർത്ക്വേക് പ്രഡിക്ഷൻ സിസ്റ്റമാണ് ആദ്യത്തേത്. ഭൂകമ്പത്തിനു മുൻപ് തന്നെ ഭൂവൽകത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളെയും വിറയലിനേയും സെൻസ് ചെയ്യാവുന്ന ടെക്നോളജി ഇപ്പോൾ നിലവിലുണ്ട്. യു. എസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലുള്ള സുനാമി പ്രഡിക്ഷൻ സെന്ററുകളുടെ മാതൃകയിൽ അത്തരം സർവീലൻസ് സിസ്റ്റങ്ങൾ ഇടുക്കി പത്തനം തിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ഇൻസ്റ്റാൾ ചെയ്യുകയും, അതിനെ ഒരു വേഗതയാർന്ന കമ്യൂണിക്കേഷൻ ഫെസിലിറ്റിവഴി എമർജൻസി മാനേജ്മെന്റ് സെന്ററും, ദുരന്ത പരിധിയിൽ വരുന്ന എല്ല്ലാ പട്ടണങ്ങളിലും സ്ഥാപിക്കുന്ന ക്വിക് റെസ്പോൺസ് സെന്ററുകളുമായി ബന്ധപ്പെടുത്തുകയും ചെയ്യുക. 24x7 വാർ ഫുട് ബേസിസിൽ വേണം ഈ നീക്കം നടത്താൻ. നാഷണൽ റിമോട് സെൻസിങ് സെന്റർ, ജിയോളജികൽ സർവേ ഓഫി ഇന്ത്യ, ഐ. എസ്. ആർ ഓ, മിലിട്ടറി, ഇതര റീസർച് സെന്ററുകൾ എന്നിവയുടെ സംയോജിത മേൽനോട്ടത്തിലാവണം ഇത്. ഏതൊരു ഭൂചലന സാദ്ധ്യതയും മുങ്കൂട്ടി മനസ്സിലാക്കാനാവുന്ന ചെറിയ നിമിഷങ്ങൾക്ക് പോലും ലക്ഷക്കണക്കിനു ജീവനുകളുടെ വിലയുണ്ടെന്ന് ഓർക്കുക. അത്തരം ഒരു മുന്നറിയിപ്പ് യഥാസമയം കാലവിളംബം കൂടാതെ ക്വിക് റെസ്പോൺസ് സെന്ററുകളിലെത്തിയാൽ തന്നെ ഇവാക്വേഷൻ നടപടികൾ സ്വീകരിക്കാനാവും.


B. ഏർളി വാണിംഗ് സിസ്റ്റം. 
വളരെ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനമാണിത്. സാധ്യമായ എല്ല വിവര സാങ്കേതിക വിദ്യകളും, ചാനലുകളുൾപ്പെട്ട വാർത്താ സംവിധാനങ്ങളും, ഫയർഫോഴ്സ് പൊലീസ് സംവിധാനം, ആരാധനാലയങ്ങളിലെ മൈക്രോഫോൺ സംവിധാനങ്ങൾ,വളരെ ഉയർന്ന നിലവാരത്തിലും വ്യാപ്തിയിലും അപകട സൂചനയെത്തികാൻ ഉതകുന്ന സയറൺ/ഇതര സംവിധാനങ്ങളും ഇതിന്റെ ഭാഗമാവണം. 
C. ക്വിക് റെസ്പോൺസ് സെന്ററുകൾ 
പട്ടണങ്ങളും ഇതര ജനവാസകേന്ദ്രങ്ങളുമുൾപ്പെടെ ദുരന്ത പരിധിയിലുള്ള എല്ലാ പ്രദേശങ്ങളിലും, മിലിട്ടറി, ഭരണ സംവിധാനങ്ങൾ, വിദ്ധ്യാഭാസ/ ഇതര സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം പങ്കാളിത്തമുള്ള ഒരു സംവിധാനമാണിത്. ദുരന്ത വ്യാപ്തിയേയും, ഇവാക്വേഷൻ നടപടികളെയും പറ്റിയുള്ള ക്യാമ്പെയുനുകൾ/ മോക് ഡ്രിൽ എന്നിവയൊക്ക സംഘടിപ്പിക്കുകയും ജനങ്ങളിൽ അവബോധമുളവാക്കുകയും ചെയ്യുന്ന ഒരു ടാസ്ക് ഫോഷ്സാണിത്. ദുരന്ത മുഖത്ത് ആദ്യമെത്തുകയും ഇവർ തന്നെ. മുല്ലപ്പെരിയാറിനു താഴേക്ക് ഗവി മുതൽ ഉപ്പുതറ വരെയുള്ള പ്രദേശങ്ങളിലും, ചെറുതോണി, ഇടൂക്കി, പൈനാവ് മുതൽ, അടിമാലി നേര്യമംഗലം. കല്ലാർകൂട്ടി തുടങ്ങി ദുരന്തപരിധിയിൽ വരുന്ന എല്ലാ ജില്ലകളിലും ഇതുണ്ടാവണം. മുല്ലപ്പെരിയാറിന്റെ ഭീകരത ഒടുങ്ങും വരെ. പട്ടണങ്ങളിൽ, പോലീസ്, റെസിഡൻഷ്യൽ അസോസിയേഷനുകൾ, ഇതര സംഘടനകൾ, മത സ്ഥാപനങ്ങൾ, വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഇതിൽ ഭാഗഭാക്കാകണം. 
D. റെസ്ക്യൂ ഷെൽടറുകളും, മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങളും, ചികിത്സാ‍/ആഹാര/ശുചിത്വ സംവിധാനങ്ങളും തയ്യാറാക്കൽ. 
പ്രളയ വഴികളിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെടുന്ന ജനങ്ങളെ ഉൾക്കൊള്ളുന്നതിനായി, തയ്യാറാക്കപ്പെടുന്ന ഇത്തര സംവിധാനങ്ങൾ ഉയർന്നതോ അപകടരഹിതമായ മേഖലകളിലോ സ്ഥാപിക്കുക. അവിടെ കമ്യൂണിക്കേഷൻ, ചികിത്സാ/ ആഹാര ശുചിത്വ സംവിധാനങ്ങളെല്ലാം കരുതി വയ്കേണ്ടതുണ്ട്. ചുരുങ്ങിയത് ആളൊന്നിന് 72 മണിക്കൂറുകളിലേക്കാവശ്യമായ തരത്തിലുള്ള ഫുഡ് കിറ്റ് അത്യാവ്യശ്യമുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ, ഊർജസംവിധാനങ്ങൾ, മെഴുകുതിരികൾ, തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും അവഗണിക്കാവുന്നതല്ല. 
നമ്മൂടെ മിലിട്ടറി സംവിധാനങ്ങൾ തന്നെയാണ് ഏറ്റവും അത്യാവശ്യം. ബഹുമാന്യനായ പ്രധിരോധമന്ത്രി, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവർക്ക് തന്നെ നമ്മെ ഇക്കാര്യത്തിൽ സഹായിക്കാനാവും. മിലിട്ടറി, പോലീസ്, ഗവർണ്മെന്റ് ഏജൻസികൾ തുടങ്ങിയവരുടെ ഗതാഗത സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുക.


E. ഇവാക്വേഷൻ നടപടികൾ 
ഏർളി വാർണിങ് ലഭിക്കുന്ന മാത്രയിൽ തന്നെ വള്ളക്കടവു മുതൽ ഉപ്പുതറ വരെയുള്ള  ജനങ്ങളിലേക്ക് വിവരമെത്തിക്കുകയും അവരെ ഉയർന്ന സ്ഥാനങ്ങളിലേക്ക് മാറ്റുന്നതും ക്വിക് റെസ്പോൺസ് സെന്ററുകൾ ചെയ്യണം. ഇവിടങ്ങളിൽ ഈ പ്രവർത്തി താരതമ്യേന എളുപ്പവുമാണ്. ചുരുങ്ങിയ ജനസാന്ദ്രതയും ഉയർന്ന മലകളുടെയും, തിർക്കു കുറഞ്ഞ റോഡുകളുടെയും സാന്നിദ്ധ്യവും. ജനനങ്ങൾക്ക് ഇതിനോടകമുള്ള അവബോധവുമാണ് ഇതിനെ എളുപ്പമാക്കുന്നത്. 
ഇടുക്കിക്ക് താഴേക്ക് നേര്യമംഗലം വരെയുള്ള സ്ഥലങ്ങളിലും ഇത് വളരെയേറെ ഫലപ്രദമാണ്. ജീവഹാനി നിരക്ക് ഏതാണ്ട് 2 മുതൽ 10 ശതമാനം വരെയായി നിയന്ത്രിക്കാനും ഈ നടപടികൊണ്ട് സാധിക്കും. 
കൊച്ചി, ആലുവ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, ആല്ലപ്പുഴ, വൈക്കം, മൂവാറ്റുപുഴ, തുടങ്ങിയ പട്ടണങ്ങളിൽ ഇതിന്റെ ഏറ്റവും സങ്കീർണമായ നടപടികളാണ് ആവശ്യം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, ഗതാഗതക്കുരുക്കും തന്നെയാണ് മുഖ്യമായ തടസ്സം. ഒരു ദുരന്ത വാർത്ത ഉണ്ടാകുന്ന പക്ഷം ജനങ്ങൾ പരിഭ്രാന്തരായി പരക്കം പായുന്നത് ഇവാക്വേഷൻ നടപടികളെ തടസ്സപ്പെടുത്തുകയും ദുരന്തവ്യപ്തി വർദ്ധിപ്പിക്കുകയേ ഉള്ളൂ എന്ന തിരിച്ചറിവാണ് ആദ്യമായി വേണ്ടത്. 


സർക്കാർ, സർക്കാരിതര സംവിധാനങ്ങൾ, ലഭ്യമായ എല്ല ഗതാഗത സംവിധാനങ്ങളുടെയും നിയന്ത്രിതമായ ഉപയോഗം, നിലവിലുള്ള ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തലും ദുരന്തഘട്ടത്തിലുള്ള പ്ലാനിങ്ങോടെയുള്ള ഉപയോഗവും, ഗതാഗതക്കുരുക്കൊഴിവാക്കൽ, ജനങ്ങളെയും കുട്ടികളെയും അത്തരം നടപടികളിൽ അവബോധമുള്ളവരാക്കൽ തുടങ്ങിയവയെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ഏതാനും ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ. 


a. നിലവിലുള്ള ഗതാഗത സംവിധാനങ്ങൾ, റോഡ് ഉൾപ്പെടെ ഇവാക്വേഷൻ നടപടികൾക്ക് അപര്യാപ്തമാണ്. സ്വന്തം വാഹനമുള്ളവർ പരിഭ്രാന്തരായി റോഡിലേക്കിറങ്ങുന്നത് ഈ നടപടികളെ പ്രതികൂലമായി ബാധിക്കുകയും എല്ലാപേരുടെയും ജീവഹാനിക്ക് വഴിവയ്ക്കുകയും ചെയ്യും. മുല്ലപ്പെരിയാറിൽ ഒരു വിപത്തുണ്ടാകുന്ന പക്ഷം, ഇടുക്കിയെ അത് ബാധിക്കുമോ എന്ന് ചിന്തിക്കാതെ തന്നെ ഈ പട്ടണങ്ങളിൽ ഇവാക്വേഷൻ ആരംഭിക്കുക. നഗരത്തിലെ മുഖ്യറോഡുകളിലെ ഗതാഗതം ഒഴിവാക്കുന്നതിനാണു മുൻഗണന. കോട്ടയം, ജില്ലയിലെ ഉയർന്ന ഇടങ്ങളിലേക്കും മറ്റുമുള്ള ഹൈവേകൾ പ്രത്യേകിച്ചും. അവയിലൂടെ ഒരു ദിശയിൽ മാത്രം ഗതാഗതം നിയന്ത്രിക്കുകവഴി തന്നെ നല്ലരീതിയിലുള്ള ഇവാക്വേഷൻ സാധ്യമാകും. ജലപ്രവാഹം ഈ പ്രദേശങ്ങളിലെത്താനെടുക്കുന്ന സമയം വളരെ കൃത്യമായ കർമപദ്ധതിയോടെ ഉപയോഗിച്ചാൽ തന്നെ ഈ നടപടി സുഗമമാകും.  ഈ പ്രദേശങ്ങളിലുള്ള ബസ് ടെർമിനലുകൾ, വൈറ്റില ഹബ് തുടങ്ങിയവയെല്ലാം അതീവ പ്രാധാന്യമർഹിക്കുന്നു.


b. റെയിൽ സംവിധാനങ്ങളുടെ ഉപയോഗം: ഏറ്റവും കാര്യക്ഷമമായ ഒരു പ്ലാനാണിത്. എല്ലാ ലെവൽ ക്രോസുകളും തടഞ്ഞ് കോണ്ട്, കൊച്ചിയിലെയും ഇതര പട്ടണങ്ങളിലെയും റയിൽ വേ സ്റ്റേഷനുകളിൽ നിന്ന് ഒരേ ദിശയിലേക്ക് മാത്രമുള്ള സർവീസ് ഉണ്ടാവണം. ഇവയിലേക്കെത്താവുന്ന വിധത്തിൽ ആളുകൾക്ക് വിവരം നൽകുകയും വേണം. ഹെവി ഡ്യൂട്ടിക്ക് പര്യാപ്തമായ രീതിയിൽ അധിക എൻജിനുകളും കോച്ചുകളും തയ്യാറാക്കി നിർത്താവുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ശാശ്വതമായ ഒരു പരിഹാരമുണ്ടാകുവോളം ഇത് നിലനിർത്തുകയും വേണം. ഏറ്റവും കാര്യക്ഷമമായ കമ്യൂണിക്കേഷൻ സിസ്റ്റമുള്ള റയിൽ വേക്ക് ഇത് നിഷ്പ്രയാസം സാധിക്കും.

c. നെടുമ്പാശ്ശേരി, കൊച്ചി വിമാനത്താവളങ്ങളിൽ അപ്പോൾ ലഭ്യമായ എല്ലാ എയർ സർവീസുകളും, മുൻപേ തയ്യാറാക്കി നിർത്തുന്ന ഹെവിഡ്യൂട്ടി ട്രാൻസ്പോർട്ടർ വിമാനങ്ങളും എത്രയോ ആളുകളെ ഇവാക്വേറ്റ് ചെയ്യാനുപകരിക്കും എന്ന് മനസ്സിലാക്കുക.  കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളും കൊച്ചിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു എമർജൻസി ആക്ഷൻ സിസ്റ്റം  മാത്രമാണ് ആവശ്യം. 


d. എമർജൻസി ഇവാക്വേഷൻ നടപടികളിൽ സുപ്രധാനമായ  ഒരു പങ്കാണ് സ്കൂളുകൾക്കുള്ളത്. തങ്ങളുടെ ലഭ്യമായ ഗതാഗത സംവിധാനങ്ങളെ കുട്ടികളെ ഇവാക്വേറ്റ് ചെയ്യുന്നതിനുപയോഗിക്കുകയും ഈ ബസ്സ്കൾക്ക് സുരക്ഷാ പാതയിൽ പ്രയോരിറ്റി നൽകുകയും വേണം. 


e. മേല്പറഞ്ഞ പട്ടണങ്ങളെ ഇതര ജില്ലകളിലെ ഉയർന്ന മേഖലകളുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതകളും പരിഗണിക്കാവുന്നത് തന്നെ. 
f. കൊച്ചി തുറമുഖത്തുള്ള കണ്ടയ്നർ വെസലുകളും ഉപയുക്തമാണ്. പ്രത്യേകിച്ചും ചെറായി മുതൽ കൊടുങ്ങല്ലൂർ വരെയും, ഇടക്കൊച്ചി, ഫോർട് കൊച്ചി തുടങ്ങിയ സ്ഥലവാസികൾക്ക്. ആയിരക്കണക്കിന് ജനങ്ങളെ ഉൾക്കൊള്ളാനും സുരക്ഷിതമായി ഉൾക്കടലിലേക്ക് നീങ്ങാനും ഇവയ്കാവും. 


g. മിലിട്ടറി സംവിധാനങ്ങൾക്കാണ് ഇവിടെയും ഒരു മുഖ്യ ചുമതല നിർവഹിക്കാനുള്ളത്. സാദ്യവും ലഭ്യവുമായ എല്ലാ ട്രാൻസ്പോർടേഷൻ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുക


മേല്പറഞ്ഞ സംവിധാനമെല്ലാമുണ്ടായാലും പരിഭ്രാന്തരവാതെ ഈ നടപടികൾ സ്വികരിക്കാനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുക വഴി മാത്രമേ ഒരു എഫക്ടിവ് ഇവാക്വേഷൻ സാധ്യമാവുകയുള്ളൂ. 


നമ്മെ സംബന്ധിച്ച് മുന്നൊരുക്കമാണ് ഏറ്റവും അത്യവശ്യമായി ത്വരിത ഗതിയിൽ എടുക്കേണ്ട നടപടി. 


എമർജൻസി മാനേജ്മെന്റിൽ അടുത്ത രണ്ട് നടപടികൾ ദുരന്തമുണ്ടാകുന്ന പക്ഷമുള്ള റെസ്പോൺസ്, ദുരന്തന്തത്തിൽ നിന്നുള്ള റിക്കവറി എന്നിവയാണ്. 


റെസ്പോൺസ്: ദുരന്തമുഖത്ത് മേല്പറഞ്ഞ കാര്യങ്ങളൂടെയെല്ലാം കാര്യക്ഷമവും. ക്ലിപ്തവും, ത്വരുതവുമായ നടപടികളും വഴി, ദുരന്തത്തിന്റെ ആഖാതവും, വ്യാപ്തിയും, ജീവനഷ്ടവും കുറക്കുന്ന നടപടിയാണ് റെസ്പോൺസ്. എല്ലാ സോഷ്യൽ, ഗവർണൻസ് മെഷീനറികളും സംയോജിപ്പിച്ച ഒരു റെസ്പോൺസ് ടാസ്ക് ഫോഴ്സ് രൂപീകൃതമാകണം. ദുരന്ത മുഖത്തെ അവരുടെ സംയോജിതവും കാര്യക്ഷമവുമായ പ്രവർത്തനമാണ് വേണ്ടത്. ഇമ്മിഡിയറ്റ് റെസ്പോൺസ് ടാസ്ക് ഫോഴ്സ് എന്ന രീതിയിൽ എല്ലാ തരത്തിലുമുള്ള വളണ്ടിയേഴ്സിനെയുമുപയോഗിച്ച് രൂപീകരിക്കുന്ന ഈ ബോഡി അത്യാവശ്യമായ ഘടകമാണ്.


റിക്കവറി: ദുരന്തത്തിൽ നിന്നുള്ള റിക്കവറി എന്ന ഈ വിഷയം പരാമർശിക്കനാഗ്രഹിക്കുന്നില്ല. അതിനുള്ള സാഹചര്യം ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങളും നടപടികളുമാണ് നമുക്ക് വലുത്. ആയതിനാൽ സമഗ്രമായ നടപടികളിലൂടെ മേല്പറഞ്ഞ കാര്യങ്ങൾ ആവിഷ്കരിക്കാൻ നാമോരോരുത്തരും ചേർന്ന് ശ്രമിക്കുക മാത്രമാണ് പോംവഴി. 


കുറിപ്പ്: മുല്ലപ്പെരിയാർ എന്ന വിപത്ത് ആശങ്കാജനകാമാണെന്നതിൽ തർക്കമില്ല. പക്ഷെ അതുമൂലമുണ്ടാവുന്ന പാനിക് ഗുണത്തേക്കാളേറെ ഒരു പക്ഷെ ദോഷമാവും ചെയ്യുക. കുട്ടികളിലും മറ്റും ഉണ്ടാകാവുന്ന മെന്റൽ ഷോക് അതീവ ഗുരുതരമായ പ്രത്യാഖാതങ്ങളുണ്ടാക്കുമെന്നതിനാൽ, എതൊരു പ്രക്രൃതി ദുരന്തത്തെയുമെന്നപോലെ അവരോട് ഇക്കാര്യം അറിയിക്കുകയും സാധ്യമായ അവബോധമുണ്ടാക്കാനും ശ്രമിക്കുക. ചാനലുകളും വാർത്താ മാധ്യമങ്ങളും കേവലം ചർചകളിലും ലൈവുകളിലുമൊതുങ്ങാതെ എമർജൻസി മാനേജ്മെന്റ് നടപടികളിലേക്കുള്ള ക്യാമ്പെയ്നുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 


ലോകം “അഭീമുഖീകരിച്ചതിൽ വച്ച്  ഏറ്റവും വലിയ ദുരന്തം” ആകാവുന്ന ഈ അവസ്ഥയെ “ലോകം കണ്ടതിൽ വച്ച് ഏറ്റവും കാര്യക്ഷമമായ എമർജൻസി മാനേജ്മെന്റ്” എന്നതിലേക്കെത്തിക്കണം നമുക്ക്. അതുവഴി ഏറ്റവും കാര്യക്ഷമമായ രക്ഷാ നടപടി എന്നതിലേക്കും. 


(ഈ ഡോക്യുമെന്റിന്റെ വിസ്താരം കണക്കിലെടുത്ത് ബ്ലോഗിൽ ചേർത്തുവെന്നത് സദയം ക്ഷമിക്കുകയും, ഈ സന്ദേശം പരമാവധി ആളുകളിലേക്കും, സർക്കാർ വശവും എത്തിക്കാൻ ശ്രമിക്കുവാനാണ് അപേക്ഷ. ഈ ഡോക്യുമെന്റ് ലേഖന്റെയോ ബ്ലോഗിന്റെയോ സ്വന്തമല്ലയെന്നും, നമ്മുടെ ഓരോരുത്തരുടെയും ജീവരക്ഷക്കുള്ള ഒരു ഉപായത്തിലേക്കുള്ള ചൂണ്ട് പലക മാത്രമാണെന്നും പ്രസ്താവിക്കട്ടെ. ഈ കുറിപ്പ് ഷെയർ ചെയ്യുന്നതിനോ, കട് ആന്റ് പേസ്റ്റ് ചെയ്ത് തങ്ങളുടെ സോഷ്യൽ നെറ്റ്വർക്, പ്രിന്റ് ഇതര മീഡിയകൾ വഴി പ്രചരിപ്പിക്കുന്നതിനോ നമുക്കോരോരുത്തർക്കും അവകാശവും അധികാരവുമുണ്ട്.) 

AWAKE UNITE AND ACT 
TO 
SAVE MULLAPPERIAR SAVE OUR LIVES 




എല്ല സുമനസ്സുകളോടും ഒരഭ്യർത്ഥന ഉണ്ട്. സർകാർ വശം ഈ രേഖയുടെ കരട് നമ്മൾ അയച്ചിട്ടുണ്ടെങ്കിലും അതു യഥാസമയം നടപ്പാക്കണമെന്നില്ല. ആയതിനാൽ നാം തന്നെ “മുല്ലപ്പെരിയാർ എമർജൻസി മാനേജ്മെന്റ് വോളണ്ടിയർ” എന്ന ക്യാമ്പെയ്ൻ സന്നദ്ധ സേവകരെന്ന നിലയിൽ നടത്തിക്കൊണ്ട് ഈ പ്രവർത്തനത്തിന് നാം തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. http://www.facebook.com/pages/Mullaperiar-Emergency-Management-Volunteer/233706223361173. പുറത്തിറങ്ങി പ്രവർത്തിക്കുന്നതിനും നാട്ടിൽ വോളണ്ടിയേഴ്സിനെ ദൌത്യമേൽ‌പ്പിക്കുന്നതിനും തയ്യാറുള്ള എല്ലാവരും എം ഇ എം വോളണ്ടിയർ എന്ന നിലയിൽ സ്വയം മുന്നോട്ട് വരികയും അതിൽ അംഗമാവുകയും താങ്കളൂടെ ഇ മെയ്ല് വിലാസം അവിടേ പോസ്റ്റ് ചെയ്യുകയും വേണം. ക്യാമ്പെയ്നിനുള്ള പ്ലക്കാർഡ് ഉൾപ്പെടെയുള്ള മറ്റീരിയലുകൾ താങ്കളുടെ വിലാസത്തിൽ അയച്ച് തരുന്നതുമാണ്.

13 അഭിപ്രായങ്ങൾ:

  1. Worth Read Article. Well prepared and presented.
    Keep Going.

    Nitin

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ നിതിനും ദിലീപിനും നന്ദി. ഈ പോസ്റ്റ് താങ്കളുടെ ബ്ലോഗിലും ഫേസ്ബുക് ഓർകുട് വോളുകളിലുമൊക്കെ ഷെയർ ചെയ്യുകയും കട് ആന്റ് പേസ്റ്റ് ചെയ്യുകയും വേണം. ഈ സന്ദേശം നമ്മിലൂടെ അധികാരികളിലെത്തട്ടെ. ജനങ്ങളിലേക്കും

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു , ഇതേ മാര്‍ഗം ഉള്ളു എന്ന് എനിക്കും തോന്നുന്നു ,,,, ഞാന്‍ ഇത് ഷയര്‍ ചെയ്യുന്നു ,,,,,,

    മറുപടിഇല്ലാതാക്കൂ
  4. സമഗ്രമായി പറഞ്ഞിരിക്കുന്നു ..
    ദുരന്ത മുഖത്ത് എന്തുചെയ്യണം എന്നറിയാതെ , ഭരണകൂടവും ജനങ്ങളും മിഴിച്ചു നില്‍ക്കുന്നിടതാണ് താങ്കള്‍ വഴികാട്ടിയിരിക്കുന്നത്..
    പക്ഷെ , ഇത് പ്രാവര്‍ത്തികമാക്കാന്‍ ഇചാശകതിയുള്ള ഒരു ഭരണ സംവിധാനം...?

    മറുപടിഇല്ലാതാക്കൂ
  5. പ്രിയപ്പെട്ട മനൂസ് & സയിൻ. സാധാരണ ദുരന്തങ്ങൾക്ക് ശേഷം പദ്ധതികൾ പ്രഖ്യാപിക്കുക എന്ന പതിവ് നമുക്കുണ്ട്. പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നതെങ്കിൽ പോലും. ഇവിടെ നമുക്ക് ഒരു കർമ ബദ്ധതിയുണ്ട്. അത് ഭരണസംവിധാനത്തെക്കൊണ്ട് ചെയ്യിപ്പിക്കുന്നതിനും നമുക്ക് കഴിയുന്നവർക്കെല്ലാം ഇതിൽ പങ്ക് ചേരാനും സാധിക്കും എന്ന് വിശ്വാസമുണ്ട്. അതിന് നാം ഒരുമിക്കണം. ഈ പ്ലാൻ സി. എമ്മിന്റെ ശ്രദ്ധയിലെത്തിക്കുകയാണു ഒരു വഴി. ഇ-മെയിൽ സന്ദേശമായി അയച്ചുവെങ്കിലും അത് ശ്രദ്ധിക്കണമെന്നില്ല. അതാണ് ഇത് ഒരു നെറ്റ്വർക്കിങ് സംവിധാനത്തിലൂടെ അധികാര കേന്ദ്രങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. നമുക്ക് ഒത്തുചേർന്ന് ഒന്ന് ശ്രമിക്കാം പ്രീയ കൂട്ടുകാരേ.

    മറുപടിഇല്ലാതാക്കൂ
  6. nannaayittund. palappozhum dhurandhangal nadannathinu shesham avarkku kure cash koduthaal avrkku nashtapettavare thirichu kittilla. ee kariyathil bharana-prethipaksham onnaayi chernnu oru valiya dhurantham undaakathe nokktte ennu namukku koottaayi prarthikkaam

    മറുപടിഇല്ലാതാക്കൂ
  7. നന്നായി പറഞ്ഞിരിക്കുന്നു...

    ഓഫ് ടോപിക്: ടെം‌പ്ലേറ്റ് ലളിതമാക്കിയിരുന്നെങ്കില്‍ ഏകാഗ്രതയോടെ വായിക്കാന്‍ പറ്റുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2011, നവംബർ 28 6:13 AM

    very good it's very deep details and can understand everyone but we don't have time to discuss each one should respond for this issue

    മറുപടിഇല്ലാതാക്കൂ
  9. ഇതു വെറും തമാശയായി കാണരുത്. വെറും ഒരു മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ മാത്രമല്ല, ജീവിതത്തില്‍ ഏതൊരു പ്രതി സന്ധിയെ നേരിടാനും ഇത്തരം ചില മുന്‍ കരുതലുകള്‍ നല്ലതാണ്.

    മറുപടിഇല്ലാതാക്കൂ
  10. എല്ല സുമനസ്സുകളോടും ഒരഭ്യർത്ഥന ഉണ്ട്. സർകാർ വശം ഈ രേഖയുടെ കരട് നമ്മൾ അയച്ചിട്ടുണ്ടെങ്കിലും അതു യഥാസമയം നടപ്പാക്കണമെന്നില്ല. ആയതിനാൽ നാം തന്നെ “മുല്ലപ്പെരിയാർ എമർജൻസി മാനേജ്മെന്റ് വോളണ്ടിയർ” എന്ന ക്യാമ്പെയ്ൻ സന്നദ്ധ സേവകരെന്ന നിലയിൽ നടത്തിക്കൊണ്ട് ഈ പ്രവർത്തനത്തിന് നാം തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. http://www.facebook.com/pages/Mullaperiar-Emergency-Management-Volunteer/233706223361173. പുറത്തിറങ്ങി പ്രവർത്തിക്കുന്നതിനും നാട്ടിൽ വോളണ്ടിയേഴ്സിനെ ദൌത്യമേൽ‌പ്പിക്കുന്നതിനും തയ്യാറുള്ള എല്ലാവരും എം ഇ എം വോളണ്ടിയർ എന്ന നിലയിൽ സ്വയം മുന്നോട്ട് വരികയും അതിൽ അംഗമാവുകയും താങ്കളൂടെ ഇ മെയ്ല് വിലാസം അവിടേ പോസ്റ്റ് ചെയ്യുകയും വേണം. ക്യാമ്പെയ്നിനുള്ള പ്ലക്കാർഡ് ഉൾപ്പെടെയുള്ള മറ്റീരിയലുകൾ താങ്കളുടെ വിലാസത്തിൽ അയച്ച് തരുന്നതുമാണ്.

    മറുപടിഇല്ലാതാക്കൂ
  11. ഇത് നമുക്കൊരു മാര്‍ഗ രേഖ തന്നെ ... ഗൌരവത്തോടെ തന്നെ എടുക്കാം ഒപ്പം ഭാവിയില്‍ ഏതൊരു സമാന പ്രശ്നങ്ങള്‍ക്ക് മുന്നില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കൂടെ ഉള്ള ഒരു തുടക്കവുമാവട്ടെ..

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...