ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

സിനിമാക്കാര്യങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിനിമാക്കാര്യങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 നവംബർ 18, ഞായറാഴ്‌ച

മാറ്റൊലി സിനിമകളും നവീന മലയാള സിനിമാ പ്രവണതകളും മലയാള സിനിമയെ എങ്ങോട്ടാണ് നയിക്കുന്നത്..?




"ഇതെന്താണ് ഭായ്..?

എന്റെ പ്രിയ സുഹൃത്ത് ആഷിക് അബുവിന്റെ "ഡാ തടിയാ" എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ സോങ്ങിന്റെ ആദ്യ വരി കടമെടുത്തുകൊണ്ട് ഈ ലേഖനം എഴുത്തുന്നതിന് വ്യക്തമായ കാരണവും സത്യസന്ധതയും ഉണ്ട്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമയെ വീക്ഷിക്കുകയും അതിനെ ഒരു കല മാത്രമല്ല ബഹുഭൂരിപക്ഷം ജനങ്ങളുടെ മനസ്സിനേയും വികാരങ്ങളെയും ഏറ്റവും അധികം അഫെക്ട് ചെയ്യുന്ന ഇഫക്ട് ഉണ്ടാക്കുന്ന മാധ്യമം എന്ന നിലയില്‍ മനസ്സിലാകുകയും ചലചിത്ര ലോകത്തെ സ്വപ്നതുല്യമായ പബ്ലിസിറ്റി ഫെയിം തുടങ്ങിയ സോഷ്യല്‍ സ്റ്റാറ്റസുകളോടെ തന്നെ ചലച്ചിത്രകാരന്മാരോട് ഒരല്പം അസൂയ്യയോടെ ഇടപെടുകയും ചെയ്യുക എന്ന സത്യസന്ധത. മലയാള സിനിമ അതിന്റെ ഒരു പുതുമഴക്കാലം നനയുകയാണ് ഇന്ന്‍.. കുളിരും നനവും പേമാരിയും കാറ്റും മഞ്ഞും കരിങ്കര്‍ക്കിടകവും ആലിപ്പഴങ്ങളും കല്ലുമഴയും ഒക്കെ അനുഭവിക്കുകയാണ് ഇന്ന്‍.... അനേകം സിനിമകള്‍ പുതിയ ബാനറുകള്‍ പുതിയ നിര്‍മാതാക്കള്‍ സംവിധായകര്‍ നടീനടന്‍മാര്‍. എഴുത്തുകാര്‍ അങ്ങനെ മലയാളം പച്ചപിടിക്കുകയാണ്. 

സൂപ്പര്‍ താരങ്ങളുടെ ഡേറ്റ്/ അവരുടെ പ്രതിഫലം/അതിനെല്ലാം ഉപരി ഇടനിലക്കാരുടെയും ഇടപെടലുകള്‍ ഇവയൊക്കെയായിരുന്നു മലയാള സിനിമയുടെ ദുരിതം. സിനിമയുടെ നിര്മാണ ചെലവിന്റെ സിംഹഭാഗം സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുമ്പോള്‍ അത്തരം ചിത്രങ്ങളുടെ തിയറ്ററുകളിലെ ഭാവി ഇരുളടഞ്ഞതായി. പിന്നീട് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ഇടപെടലുകള്‍ സിനിമയുടെ നിലനില്‍പ്പിന് കത്തിവയ്ക്കുകയായിരുന്നുവെന്നും മനസ്സിലാകുന്നു. പക്ഷേ സിനിമയിലെ പുതുതലമുറയുടെ വരവ് അതിനെല്ലാം ഒരു മറുമാരുന്നായി. നവോന്മേഷം. ഡിജിറ്റല്‍ ഫിലിം മേക്കിന്റെ അനായാസ്യത, കുറഞ്ഞ ചെലവ്, ഫ്ലെക്സിബിലിറ്റി, കുറഞ്ഞ പ്രതിഫലത്തില്‍ അഭിനയിക്കാന്‍ തയാറുള്ള കഴിവുറ്റ നടീ നടന്മാര്‍, മികച്ച ദൃശ്യബോധവും പാശ്ചാത്യ സംസ്കാരത്തോടും സിനിമാ നിര്‍മാണത്തോടുമുള്ള് അവരുടെ അഫിനിറ്റിയും, കോടികളില്‍ നിന്ന്‍ ലക്ഷങ്ങളിലേക്ക് താഴ്ന്ന പ്രൊഡക്ഷന്‍ കോസ്റ്റും അത്തരം മുത്തമുടക്കിന് തയാറുള്ള പുതിയ പ്രൊഡ്യൂസര്‍മാരും ഒക്കെ ഈ മാറ്റത്തിന് പങ്കുവഹിച്ചിട്ടുണ്ട്. 

പക്ഷേ ഇവിടെ വിസ്മരിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ സുപ്രധാനമായ ഒന്ന്‍ 'സത്യസന്ധത' ആണെന്ന്‍ കാണാം. ഇത് സത്യസന്ധമായി ഒന്ന്‍ മനസ്സിലാക്കുക മാത്രമാണ് ഈ ലേഖനത്തില്‍ അവധൂദന്‍ ശ്രമിക്കുന്നത്. 

സമീപകാലത്ത് സിനിമയുടെ ഈ സജീവ മാറ്റത്തിന് തുടക്കം കുറിച്ച ചിത്രങ്ങള്‍ മുതല്‍ ഇങ്ങോട്ട് ഇപ്പോള്‍ റിലീസിങ്ങിന് തയ്യാറെടുക്കുന്ന പുത്തന്‍ ചിത്രങ്ങള്‍ വരെ പൊതുവായി കാണുന്ന ഒരു പ്രത്യേകതയാണ് അവയിലെല്ലാം വിശ്വാസിനിമയുടെ ഒരു ഇംപാക്ട്, ഭാഷയിലും എഴുത്തിലും മേക്കിങ്ങിലും എഡിടിങ്ങിലും തുടങ്ങി ഏതിനും ഏതിനും ഒരു ഗ്ലോബല്‍ യൂണിഫോമിറ്റി. പക്ഷേ ആഗോള സിനിമയുടെ ഗത്തിക്കൊപ്പം അല്ല ഇതിന്റെ പോക്ക് മറിച്ച് അതിനെ പിന്തുടരുകമാത്രമാണ്. 2000 മുതല്‍ ഇങ്ങോട്ട് വിശ്വാസിനിമയുടെ മേക്കിങ്ങില്‍ വന്ന പ്രത്യേകതകള്‍ മലയാളത്തിലേക്കു ഇത്ര വ്യാപകമായി കടന്നുവരുന്നത് 2010-നു ശേഷം മാത്രം. അതിനെ നമ്മള്‍ പുതുമ എന്ന പേരില്‍ കൊണ്ടാടുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ പിന്നിലാണ് നാം എന്ന്‍ മറന്നുപോകുന്നു. അത്തരം സിനിമകള്‍ക്ക് ന്യൂ ജെനറേഷന്‍ സിനിമകള്‍ എന്ന നാമകരണവും മഹത്വവല്‍കരണവും നടത്തുന്നതില്‍ എന്തു അര്‍ത്ഥം എന്ന്‍ ശങ്കിച്ച്പോകുന്നു. നമ്മുടേതായ പുതുമകള്‍ ആവിഷ്കരിക്കാനും നമ്മുടേതായ ഒരു ദൃശ്യഭാഷ സൃഷ്ടിക്കാനും ഒന്നും ആവാത്തനിലക്ക് നവതരംഗം എന്നൊന്ന് മലയാളത്തിലുണ്ടായിട്ടുണ്ടോ എന്നും സംശയിക്കുന്നു. അപ്പോള്‍ ഇവയെ 'അലയൊലി സിനിമകളെന്നോ' മാറ്റൊലി തരംഗമെന്നോ' ഒക്കെ വിളിക്കുകയാണ് നല്ലതെന്നും തോന്നുന്നു. 

മറ്റൊന്ന് നവതരംഗം എന്ന ലേബലില്‍ കടന്നുവരുന്ന അഡാപ്റ്റേഷന്‍ പ്രവണതയാണ്. ശ്രീ ലാല്‍ജോസ് പറഞ്ഞതുപോലെ അടപ്റ്റേഷന്‍ അത്ര തെറ്റൊന്നുമല്ല മലയാളത്തില്‍ ഈ പ്രവണത പണ്ടും ഉണ്ടായിട്ടുണ്ട്, ഇന്‍റര്‍നെറ്റ് ഇല്ലാതിരുന്നതുകൊണ്ട് അതൊന്നും അറിയപ്പെടാതെ പോയി എന്നതൊക്കെ വസ്തുതകളാണെന്നിരിക്കിലും ഒരു ചോദ്യം അതിനെല്ലാം മേലെ നില്‍ക്കുന്നുണ്ട്. "മലയാളത്തില്‍ ഇത്രമാത്രം ആശയ/കഥാ ദാരിദ്ര്യമുണ്ടോ..?" എന്നത്. നല്ലൊരു വിദേശ കലാ സൃഷ്ടിയെ മലയാളത്തിലേക്കു പദാനുപദ തര്‍ജമയും ഫ്രേം ടു ഫ്രേം കോപ്പിയിങ്ങും നടത്തിയാല്‍ അതെങ്ങനെ ഒരു കലാസൃഷ്ടിയാവും. അത് അനുകരണമല്ലേ ആകുന്നുള്ളു. വികലമായ അനുകരണം നടത്തിയ ചില സിനിമകള്‍ കണ്ടിരികുമ്പോള്‍ പ്രേക്ഷകന്‍ ചര്‍വിത ചര്‍വണം കഴിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. അവനെ കബളിപ്പിക്കുകയാണ് അത്തരം ചലച്ചിത്രകാരന്മാര്‍... വാണിജ്യ സിനിമകള്‍ എന്ന ഒരു വ്യാഖ്യാനം കൊടുത്താല്‍ ഇത് ഒരു ഗ്ലോറിഫൈഡ് ഫ്രോഡറി ആണെന്നും വരുന്നു. കാരണം കച്ചവടത്തില്‍ ഒരുതരം കബളിപ്പിക്കല്‍ ഒളിഞ്ഞിരിക്കുന്നു എന്നത് തന്നെ. ഇവിടെ സമര്‍ത്ഥരായ കച്ചവടക്കാര്‍ പലരുമുണ്ട്. അതില്‍ സുപ്രധാനികള്‍ സംവിധായകരും  എഴുത്തുകാരും സംഗീത സംവിധായകരും ഒക്കെയാണെന്ന് സമീപകാല വാര്ത്തകള്‍ സൂചിപ്പിക്കുന്നു. 30 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ഒരു എഴുത്തുകാരനും നടനുമായ മാറ്റൊലി ചലച്ചിത്രകാരന്‍ തുടച്ചയായി ഇത്തരം സിനിമകള്‍ അഡാപ്റ്റ് ചെയ്തു ചെയ്യുമ്പോള്‍ അതിനെ എങ്ങനെ കാണണം എന്ന്‍ പ്രേക്ഷകര്‍ പറയട്ടെ. പക്ഷേ അത്തരം മാറ്റൊലി ചലച്ചിത്രകാരന്‍മാര്‍ മലയാള സിനിമയുടെ വക്താക്കളായും രക്ഷകരായും നവോദ്ധാരകരായും ഒക്കെ മഹത്വവല്‍കരണം ചെയ്യപ്പെടുന്നത് അത്ര കണ്ടു അംഗീകരിക്കാന്‍ ആകുന്നില്ല. കാരണം അവര്‍ ചെയ്യുന്നത് സ്യൂഡോ ആര്‍ട് ആണെന്ന് തന്നെ. 

ലാറ്റിനമേരിക്കന്‍ സംഗീതവും ബോബ് മാര്‍ളിയും ഒക്കെ കോപ്പി ചെയ്തു സ്യൂഡോ സംഗീത പ്രളയം സൃഷ്ടിച്ച എ ആര്‍ റഹ്മാന്‍ തമിഴ് സിനിമാഗാന ശാഖയെ അതിന്റെ പച്ചപ്പില്‍ നിന്ന്‍ ഒരുതരം വെപ്രാളപ്പെടുത്തുന്ന കോലാഹലത്തിലെത്തിച്ചു. അതിനെ പിന്തുടരുന്ന ഇന്നത്തെ തമിഴ് സംഗീതത്തിലേക്കും. പക്ഷേ അത്തരം ഗാനങ്ങള്‍ക്കോ സംഗീതത്തിനോ ആയുസ്സുണ്ടായില്ല. മരവിയിലേക്ക് മാറ്റപ്പെടാനായിരുന്നു വിധി. ഇപ്പൊഴും അങ്ങനെ തന്നെ. പക്ഷേ ശുദ്ധസംഗീതം ഇന്നും മനസ്സിനും കാതിനും കുളിരാണ് കാലങ്ങള്‍ കഴിഞ്ഞിട്ടും. എ ആര്‍ റഹ്മാന്‍ എന്ന സംഗീതകാരന്‍ പോലും വിസ്ര്മൃതിയിലേക്ക് മറയാണ്‍ തുടങ്ങിയിരുന്നു ബോയ്സ് വരുന്നത് വരെ. മലയാളത്തിലും അതേ പ്രവണത കാണുന്നുണ്ട്. സംഗീതത്തിലും സിനിമയിലും. ശുദ്ധ പ്രമേയങ്ങളുള്ള സിനിമകള്‍ ബോക്സോഫീസ് ഹിറ്റുകള്‍ ആയില്ലെങ്കില്‍പ്പോലും അത് ആളുകളുടെ പ്രജ്ഞ്ഞയില്‍ തങ്ങിനില്‍ക്കുന്നുണ്ട്. "മാറ്റൊലി സിനിമകള്‍" പക്ഷേ പട്ടണത്തിലെ തിയറ്ററുകളില്‍ ഒതുങ്ങുകയും അവിടെനിന്ന്‍ മാറ്റപ്പെടുന്നതോടെ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ചില ചിത്രങ്ങള്‍ മധുരതരമായിരുന്നുവെങ്കില്‍ പോലും ആ ഇത്തിരി മധുരം മനസ്സില്‍ ഊറി അടിയാന്‍ മടിക്കുന്നു എന്ന്‍ പ്രേക്ഷകര്‍ക്കറിയാം. ചലച്ചിത്രകാരന്‍മാര്‍ അതൊന്ന്‍ മനസ്സിലാക്കുമെങ്കില്‍ നന്നായിരുന്നു. ഇംഗ്ലിഷ്/ ഓസ്ട്രേലിയന്‍/// ഹോങ്കോങ്ങ് സിനിമകളുടെ അഡാപ്റ്റേഷനുകള്‍ ഇപ്പോഴിതാ ഇതര ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ പോലും മലയാള സിനിമയ്ക്ക് പ്രമേയമാകുമ്പോള്‍ മലയാളത്തിന്റെ മൂല്യം കുറയുന്നത്  ഒരിത്തിരി നോവോടെ മനസ്സിലാക്കുകയാണ് നാം. നമ്മൂടെ ചുറ്റുപാടുകളിലേക്ക് തുറന്നുവച്ച കണ്ണുകളും മനസ്സുകളും ഒപ്പിയെടുക്കുന്ന കാഴ്ചകളൂം സന്ദര്‍ഭങ്ങളും എത്രയോ അനവധിയാണെന്നോ. പക്ഷേ അത്തരം കാഴ്ചകളെ മറന്ന്‍ നാമെന്തിന് ഇതര സംസ്കാരങ്ങളിലെ കഥകള്‍ പറയണം. അതൊരു തെറ്റല്ല പക്ഷേ അത് നമ്മുടേതായ രീതിയില്‍ പറയുകയല്ലേ നല്ലത്.? നമുക്ക് സ്വന്തം എന്ന്‍ പറയാവുന്ന ചിത്രങ്ങള്‍, എന്‍റേത് എന്ന്‍ തന്‍റേത് മാത്രം എന്ന്‍ പറയാവുന്ന ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക മതിപ്പും വിലയും ഉണ്ടാകും എന്നത് സത്യമല്ലേ.

മാറ്റൊലി  സിനിമകളെ തികച്ചും മോശം എന്ന്‍ ആക്ഷേപിക്കുകയല്ല അടിയന്‍ ചെയ്യുന്നത് പകരം അത് നമ്മുടെ സിനിമ മേഖലയെ ഏത്തരത്തിലൊക്കെ ബാധിക്കാം എന്ന്‍ വിലയിരുത്തുകമാത്രമാണ്. ഇത്തരം സിനിമകള്‍ സിനിമ എന്ന വ്യവസായത്തിന് ഗുണകരമായേക്കാം. ചിലവ് കുറവിന്റെയും അതതു വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവു കണക്കിലെടുക്കുകയാണെങ്കില്‍.. പക്ഷേ കഥയും കാമ്പും ജനുവിന്‍ കഥാതന്തുവും മേക്കിങ്ങുമുള്ള വാല്യൂ ഉള്ള മലയാള സിനിമ എന്ന പേരില്‍ പുറം ലോകത്തേക്കോ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കോ ധൈര്യമായി എത്താവുന്നതും ജനഹൃദയത്തില്‍ നിത്യഹരിതമായി നിലനില്‍കുന്നതുമായ ചിത്രങ്ങള്‍ എത്രത്തോളമുണ്ടാകുന്നു എന്ന്‍ ചിന്തിക്കേണ്ടിയും വരുന്നു. പുതു തലമുറ ഈ മാറ്റൊലി സിനിമകളാണ് "മലയാള സിനിമ" എന്നും ഇതാണ് മലയാളിയുടെ സിനിമാ സംസ്കാരമെന്നും ധരിച്ച് വളര്‍ന്നാല്‍ അത് ദോഷമേ ചെയ്യൂ.

പക്ഷേ ചിന്തിക്കുകയും വിവേചിക്കാന്‍ കഴിവുള്ളവരും വിവേകവുമുള്ള പുതു തലമുറ ഈ നവതരംഗമെന്ന പേരിലുള്ള മാറ്റൊലി സിനിമാ പ്രവണതയെ അല്പം വേദനയോടൂം നീരസത്തോടുമാണ് സമീപിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും സ്വകാര്യ സൌഹൃദ സദസ്സില്‍ നിന്നും ചലച്ചിത്രമേളകളില്‍നിന്നുമൊക്ക് മനസ്സിലാക്കാനാവുന്നുണ്ട്. കാരണം സ്യൂഡോ ആര്‍ട് എത്രത്തോളം കോലാഹലമുണ്ടാക്കിയാലും അല്‍പായുസ്സാണെന്നതും വസ്തുത. തമിഴിലെ ഇത്തരമൊരു സിനിമാ മോഡേനൈസേഷന്റെ വെപ്രാളപ്പെടുത്തലുകള്‍ക്കിടയില്‍ ഒരു നവ തരംഗമുണ്ടായി. അത് മാറ്റൊലി സിനിമയായിരുന്നില്ല. പച്ചയായ മനുഷ്യന്റെ ആകുലതകളും വികാരങ്ങളും അവന്റെ മണ്ണിനോടും ആത്മാവിനോടും ചേര്‍ന്ന് നില്‍കുന്ന ആഖ്യാനരീതികളും കഥാതന്തുവും ഒക്കെയായി മൈനയും സുബ്രമണ്യപുരവും പോലുള്ള സിനിമകള്‍/. അവ അന്നാട്ടിലെ കോലാഹല സിനിമകളോട് മത്സരിക്കുകയായിരുന്നില്ല. മറിച്ച് പ്രേക്ഷകനിലേക്ക് ഒരു തേങ്കണംപോലെ ഊറി അലിഞ്ഞു അവന്റെ ഭാഗമാവുകയായിരുന്നു.നമുക്കും അതാണാവശ്യമെന്ന് അവധൂതന്‍ പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ കൂട്ടരേ..?    മലയാളത്തില്‍ സോള്‍ട് ആന്‍റ് പേപ്പര്‍ പോലെയും, ഇന്ത്യന്‍ രൂപ്പീ പോലെയും ഉസ്താദ് ഹോട്ടല്‍ പോലെയും മാണിക്യകല്ലുപോലെയും എണ്ണം അംഗുലീപരിമിതങ്ങളായ ചില സിനിമകള്‍ മാത്രമാണ് നമ്മുടെ കോണ്‍ട്രിബ്യൂഷന്‍.

അഡാപ്റ്റേഷനുകളേക്കാള്‍ നമുക്കാവശ്യം ഇന്നൊവേഷനാണ്. മാറ്റൊലിയേക്കാള്‍ അഭികാമ്യം ശ്വശബ്ദം തന്നെ. മറ്റൊരുവന്‍റെ പെണ്ണിനേക്കാള്‍ അഴകും സ്നേഹവുമുള്ളത് പ്രാണേശ്വരിക്ക് തന്നെ. പിന്‍ഗാമി ആകുന്നതിനേക്കാള്‍ എത്രയോ മഹത്താണ് മുന്നില്‍ നിന്ന്‍ നയിക്കുന്നതിന്. സ്വന്തമായിരുക്കുന്നത് തന്നെ കടംവാങ്ങിയതിനേക്കാള്‍ വിലയുള്ളതും നമുക്കിണങ്ങുന്നതും. അത്തരമൊരു പ്രവണതയിലേക്ക് മലയാള സിനിമ മാറിയിരുന്നെങ്കില്‍ എന്നാശിക്കുന്നു അവധൂതന്‍.. നവതരംഗമെന്നും ന്യൂജേനറേഷന്‍ എന്നുമൊക്കെ ഓമനപ്പേരിടൂന്നത് പഴയകുപ്പിയിലെ വീഞ്ഞിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന്‍ മോഹിക്കുന്നു അവധൂതന്‍. മാറ്റൊലി സിനിമകള്‍ സ്യൂഡോ ആര്‍ട് ആണെന്നും ചലച്ചിത്രകാരന്‍മാര്‍ മനസ്സിലാകിയിരുന്നെങ്കില്‍ എന്ന്‍ പ്രതീക്ഷിക്കുന്നു അവധൂതന്‍.

വിജയിപ്പൂതാക



2012 നവംബർ 14, ബുധനാഴ്‌ച

മുലകുടി മാറാത്ത നിരൂപകര്‍ക്കെതിരെ ആഞ്ഞടിച്ച ലാല്‍ജോസ് അവര്‍കളോടും അടികൊണ്ട നിരൂപകരോടും ഉള്ള സാമൂഹ്യന്റെ സാധാരണ സംശയങ്ങള്‍


മുലകുടി മാറാത്ത ഫേസ്ബുക് നിരൂപകരോടുള്ള ലാല്‍ ജോസ് അവര്‍കളുടെ സന്ദേശം വായിച്ചു. നല്ല പുളിവാറുകൊണ്ടുള്ള അടി. കൊള്ളാം. പക്ഷേ അടി കിട്ടിയവര്‍ക്കും അടികൊടുത്തയാള്‍ക്കും ചില തിരിച്ചറിവുകള്‍ ഉണ്ടായിരിക്കണം എന്ന്‍ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ സാമൂഹ്യന് ചില സാധാരണ സംശയങ്ങളുണ്ട്.  അത് ഇപ്രകാരം കുറിക്കട്ടെ. 


1. കോപ്പിയടി എന്ന പ്രത്യേക ചലചിത്ര നിര്മാണ കലയില്‍ അഗ്രഗണ്യന്‍മാരായ പല ഡയറക്ടര്‍മാരും കഥാകാരന്മാരും ഉള്ള ഈ മലയാളരാജ്യത്ത് ഉണ്ട് എന്ന്‍ ശ്രീമാന്‍ ലാല്‍ ജോസ് അവര്‍കള്‍ സമ്മതിക്കുന്നു. "പ്രചോദനം" എന്ന പേരില്‍ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ പദാനുപദ തര്‍ജമ പോലെയും ഫോട്ടോ കോപ്പി പോലെയു ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെ "കല" എന്നും "ക്രിയേറ്റിവിറ്റി" എന്നും വിവക്ഷിക്കാനാകുമോ എന്ന്‍ ഒന്ന്‍ പറഞ്ഞു തന്നാലും. പണ്ടൊരിക്കല്‍ സാമൂഹ്യന്റെ വായില്‍ നിന്നും വീണ ഒരു പ്രയോഗം വീണ്ടും ദാ പുറത്തു ചാടുന്നു. "അതെന്റെ കുട്ടിയാണ് സുഹൃത്തേ; മറ്റവന്റെയും..!!" എന്ന്‍
2. മറ്റവന്റെ കുട്ടിയെ തിരിച്ചറിയുന്ന ടി ഫേസ് ബുക് നിരൂപകര്‍ അത് തുറന്ന്‍ പറഞ്ഞാല്‍ അതിനെ അവിഖ്യാതിയായി കണക്കിട്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുവാനാകുമോ സര്‍..?
3. വിദേശിയായ നല്ലൊരു ചിത്രം അതിന്റെ അന്തസത്തയെ ബാധിക്കാത്തവിധത്തില്‍ മലയാളീവത്കരിച്ച് അതൊരു അഡാപ്റ്റേഷനാണെന്ന് തുറന്നു പറഞ്ഞുകൊണ്ടു തിയറ്ററുകളില്‍ എത്തിയാല്‍ അതിനെ അംഗീകരിക്കാന്‍ ടി നിരൂപകര്‍ തയാറാണൂ സര്‍. എന്നു വച്ച് മലയാളത്തില്‍ ഇത്രക്ക് കഥാദാരിദ്ര്യം ഉണ്ടോ അങ്ങുന്നേ.?
4. ഡി പി ഈ പി എന്നൊരു "നൂതന" വിദ്യാഭ്യാസ സമ്പ്രദായം കേരളക്കരയില്‍ വന്നപ്പോള്‍ പ്രീ പ്രൈമറി മുതല്‍ കിളുന്തുകള്‍ സിനിമാ നിര്‍മാണം പഠിക്കുകയും സിനിമകള്‍ എന്ന പേരില്‍ എന്തരോക്കെയോ ചെയ്യുന്നതും അങ്ങ് അറിഞ്ഞിട്ടുണ്ടോ ആവോ.? അപ്പോള്‍ അത്യാവശ്യം സിലുമാപ്പാടം പിടിക്കലിന്റെ തത്വങ്ങള്‍ ഈ "ഇ- നിരൂപകര്‍ക്കും " വസമുണ്ടെന്ന് കരുത്തുന്നതില്‍ തെറ്റുണ്ടോ സര്‍.അവര്‍ മുലകുടി മാറി ഇപ്പോള്‍ ഏകദേശം കോംപ്ളാന്‍ ജൂണിയറിലെത്തിക്കാണുമേ
5. സത്യത്തില്‍ ഇപ്പോഴത്തെ സിനിമാപ്പേരിടലും പോസ്റ്റര്‍ നിര്‍മാണവും ഒക്കെ കണ്ടാല്‍ ഒരു കാര്യം സാമൂഹ്യന്റെ പഴമനസ്സില്‍ തോന്നിയത് ഇങ്ങനാന്നേ. അതായത് ഏതാണ്ട് 17 മുതല്‍ 32 വയസ്സു വരെയുള്ള ടി നിരൂപകരും ഫേസ്ബുക് ഇത്യാതി സോഷ്യള്‍ നെറ്റ്വര്‍ക് ജീവികളെയും ഉദ്ദേശിച്ചും അവരെ തന്നെ ഉദ്ദേശിച്ചും അവരെ മാത്രം ഉദ്ദേശിച്ചുമല്ലേ ഈ പടപ്പുകള്‍.? അപ്പോ ലവന്മാരെ അങ്ങനങ്ങ് തല്ലണമാരുന്നോ സാറേ.?
തല്‍കാലം സാര്‍ വശം തീര്‍ക്കനുള്ള സംശയം ഇത്രമാത്രം. 
ഇനി ടി ഫേസ്ബുക് നിരൂപകരോട് ചില സാമൂഹ്യസംശയങ്ങള്‍. ചാടിക്കടിക്കരുത്. നിന്ന് സമയമെടുത്ത് കടിതം ഖണ്ഡശ്ശാ വാസിച്ച് താഡനം ചെയ്യുക. 
1. ലാലു സാര്‍ കൂറിനതുപോല്‍ സിനിമ ശൂന്യതയില്‍നിന്നുണ്ടാവില്ല. സത്യം. അതിനു പിന്നില്‍ ലക്ഷങ്ങളൂടെ കണക്കുകളൂം നൂറുകണക്കിനു പേരുടെ ദിവസക്കണക്കിന് വിയര്‍പ്പും അദ്ധ്വാനവും ഉണ്ടേ. അപ്പോ ഒരു ചിത്രത്തിനെ അതിനെ പ്രാരംഭ ദശയില്‍ (വെള്ളിത്തിരയില്‍) തള്ളിക്കൊല്ലേണ്ടതുണ്ടോ മഹാമനസ്കരേ.? ആ പടം ഒന്നോടിക്കോട്ടെ (ഓടാന്‍ കഴമ്പും ഗുണവും ഉണ്ടെകില്‍) അതല്ലേ നല്ലത്.? 
2. അത്തള പുത്തള തവളാച്ചി എന്നൊക്കെ പടങ്ങള്‍ വരുമ്പോള്‍ അതിനെ ഏത് പടത്തിന്റെ കോപ്പിയാണെന്ന് പാടുപെട്ട് കണ്ടുപിടിക്കാന്‍ മത്സരിക്കുന്ന മാന്യന്മാര്‍ ഒരേ പോലുള്ള രണ്ടാളുകളും ഒരേ പോലുള്ള  കണ്ടുപിടിത്തങ്ങളും ഒരേതരം ചിന്തകരും ചിന്തകളും ഓക്കേ ഉണ്ടാകുന്നത് സാധാരണവും പ്രോബബിളിറ്റിയും സ്റ്റാറ്റിസ്റ്റിക്സും കെമിസ്ട്രിയുമ് ഒക്കെയാണെന്ന് മറക്കുന്നതെന്തിന്.? 
3. ഒരു സിലിമാപ്പാടം മറ്റൊന്നിനോട് ഉത്പ്രേക്ഷാലങ്കാര ശങ്ക വരുകില്‍  അതിനു മറ്റൊന്നിനോടുള്ള സാമ്യം ഏത് വിധത്തില്‍ എന്നു കൂടി നോക്കണ്ടേ.? (ഫ്രെയിം ടു ഫ്രേയിം സ്റ്റോറി ടു സ്റ്റോറി കാപ്പി അല്ലകേട്ടോ) അങ്ങനെയും ഇങ്ങനെയും അവിടെയും ഇവിടെയും ഒന്നു തന്നെ തോന്നിക്കാംഎന്ന്‍ വ്യംഗ്യം. 
4. ടി ഫേസ്ബുക് നിരൂപകരില്‍ പലരും സിനിമാപ്പാടം പിടിത്തത്തോട് പുലബന്ധം പോലുളില്ലാത്തവര്‍ എന്ന്‍ പറയാന്‍ സാമൂഹ്യന്‍ ആളല്ല. പക്ഷേങ്കി അവനവന്‍ നിരൂപണം ചെയ്തു വച്ച ഒരു സിനിമാപ്പാടം പോലെ ഒന്നോ അതിനെക്കാള്‍ മെച്ചമുള്ള മറ്റൊന്നോ സ്വന്തമായി നിര്‍മിച്ചോ എഴുതിയോ സംവിധാനം ചെയ്തോ കഴിവ് തെളിയിച്ചവരാണോ എന്ന്‍ സാമൂഹ്യന്റെ പഴമനസ്സില്‍  നിരൂപിച്ചാല്‍ അതില്‍ തെറ്റുണ്ടോ പോന്നു കൂടപ്പിറപ്പേ.? 

5. സന്തോഷ് പാണ്ഡിറ്റ് എന്ന മാന്യദേഹം ചിത്ര നിര്‍മാണവും പ്രദര്‍ശനവും നടത്തിയപ്പോള്‍ നാട് നീളേ തെറിവിളിച്ച സാമൂഹ്യന്‍ ഉള്‍പ്പെടെയുള്ള നിരൂപകവാര്യന്‍മാര്‍ക്ക് അത്തരമൊരു അചിവെമെന്‍റ് അവകാശപ്പെടാനുണ്ടോ ആവോ.?  ഇല്ലായെങ്കില്‍ ആധീകാരിക സിനിമാ നിരൂപണം ടി നിരൂപകര്‍ ചെയ്യുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ ആവോ.?

എന്തായാലും സാമൂഹ്യന്റെ സാധാരണ സംശയങ്ങള്‍ ഇവിടെ തീരുന്നില്ല. അടി വാങ്കിയേ അടങ്കൂ.. അട്ട്ലീസ്റ്റ് ഒരു നാലാട്ടൂം അഞ്ചു തുപ്പുമ് എങ്കിലും കേള്‍ക്കാതെ രക്ഷയില്ല. ആദ്യത്തെ സിനിമാ രക്ഷസ്സാക്ഷിയാകാന്‍ സാമൂഹ്യന്‍ സന്നദ്ധന്‍. "അമ്മേ... ഞാനും... ഒരു രക്തസ്സാക്ഷി ആയിക്കോട്ടെ..?"  

2012 ഓഗസ്റ്റ് 4, ശനിയാഴ്‌ച

അനാമിക-ദ പ്രേ..?

മൈമഹാരാജാസ് ഡോട്കോം പ്രവർത്തകരുടെ പുതിയ ഒരു ഉദ്യമം പ്രിയ സുഹൃത്തുക്കളെ അറിയിക്കട്ടെ. നമ്മുടെ പ്രവർത്തകരായായ ഡോക്ടർ സിജു വിജയൻ, റെനീഷ് പി എൻ, ശ്രീജ രാമചന്ദ്രൻ, ജീയോ ക്രിസ്റ്റി ഈപ്പൻ എന്നിവർ ചേർന്ന് ഒരു ലഖുചലചിത്രം ഇന്ത്യൻ സമൂഹത്തിനുമുന്നിലെത്തിക്കുകയാണിവിടെ. ബ്ലോഗ് സോഷ്യൽ നെറ്റ്വർക്കിങ് സൌഹൃദങ്ങളെ ക്രീയാത്മകമായി സമൂഹ നന്മക്കായി ഉപയോഗിക്കുകയായിരുന്നു ഞങ്ങൾ.


 ഈ ബ്ലോഗിലൂടെ തുടങ്ങിയ ഓൺലൈൻ സൌഹൃദം ഓർക്കുട് ഫേസ്ബുക്ക് വഴി വളർന്ന് റിപ്പോർടർ ചാനലിന്റെ സ്റ്റൂഡിയോ ഫ്ലോറിലേക്ക് എത്തിനിൽകുമ്പോൾ ആ കൂട്ടൂകെട്ടിന് ഒരു സിനിമയുടെ ചന്തവും ഗരിമയും ഉണ്ട്. സിനിമ ഉൾപ്പെടെ ആകാശത്തിനു കീഴിലും മേലെയും എല്ലാത്തിനെയും ചർച ചെയ്ത് സമയം കൊല്ലാൻ മാത്രമല്ല ഈ നാൽവർ സംഘത്തിന് തോന്നിയത്. അതിനെ ഒരു സിനിമക്കഥക്ക് സമം അവിശ്വസനീയമായ ഒരു അനുഭവത്തിലേക്ക് എത്തിക്കാനായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഈ നാല് പേർ കേരളത്തിലെ നാല് വ്യത്യസ്ത ജില്ലക്കാരാണ്.  ഒരാൾ ഡോക്ടർ, ഒരാൾ സർക്കാർ സ്കൂൾ അദ്ധ്യാപിക,  മറ്റൊരാൾ എം എൻ സി ജീവനക്കാരൻ, ഒരാൾ കേന്ദ്രസർക്കാർ തൊഴിലാളി. ശാരീരികമായ പ്രയാസങ്ങളോ കാലമോ ദൂരമോ ഇവരെ തെല്ലും ബാധിക്കാറില്ല. സൌഹൃദത്തെയും അതിൽനിന്നുണ്ടാകുന്ന കൂട്ടായ പ്രവർത്തനത്തെയും. 

പറഞ്ഞുവന്നത് പടം പിടിത്തത്തെ പറ്റി. അതെ ഈ നാൽവർ സംഘം ഒരു പടം പിടിച്ചു. ഒരു പാതിരാത്രി റെനിയുടെ കോൾ ഡോക്ടർ സിജുവിന് എത്തുന്നു. “ദേ.റിപ്പോർട്ടർ ചാനൽ ‘സർഗവസന്തം’ എന്ന പേരിൽ ഷോർട് ഫിലിൽ ഫെസ്റ്റ് നടത്തുന്നു. നാളെ സിനോപ്സിസ് അയക്കണം. ലാസ്റ്റ് ഡേറ്റ് ആണെ.” എന്ന്. ഡോക്ടർ സിജു കേട്ട പാതി കേൾക്കാത്ത പാതി കൃസ്റ്റിക്ക് കൊടുക്കുന്നു ഒരു കോൾ. ശ്രീജയുമായ് ചേർന്ന് രൂപപ്പെടുത്തിയ ഒരു ത്രെഡ് മനസ്സിലിട്ട് പോളിഷ് ചെയ്യുന്ന ക്രീസ്റ്റി  ഡോക്ടർ സിജുവിന് കഥ പറഞ്ഞ് കൊടുക്കുന്നു. അല്പസമയത്തിനുള്ളിൽ റെനിയുടെ കോൾ ക്രിസ്റ്റിക്ക്. അങ്ങനെ കഥ റെഡി. പിറ്റേന്ന് ഉച്ചക്ക് മുൻപ് സിനോപ്സിസ് റിപ്പോർടറുടെ മെയ്ല്ബോക്സിലേക്ക്. കൃത്യം ഒരാഴ്ച. റിപ്പോറ്ടറിൽ നിന്ന് ഒരു കോൾ. നാൽവർ സംഘത്തിന്റെ കഥ “മികച്ച 25 സിനോപ്സിസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു” എന്ന്.ചിത്രത്തിന്റെ പേര്..Anamika-The Prey..?






ഒരാഴ്ചക്ക് ശേഷം റിപ്പോർടറിൽ നിന്ന് ആദ്യ ഫോൺ കോൾ. “അനാമിക” മികച്ച 25 സിനോപ്സിസുകളിൽ ഇടം പിടിച്ചിരിക്കുന്നു എന്ന്. ടീമംഗങ്ങൾ ജൂലൈ 10ന് റിപ്പോർടർ സ്റ്റൂഡിയോ ഫ്ലോർ കൊച്ചിയിൽ നടക്കുന്ന ഏകദിന ശില്പശാലയിൽ പങ്കെടുക്കണം എന്ന്. സന്തോഷം നിറഞ്ഞ നിമിഷങ്ങൾ. അങ്ങനെ ജൂലൈ പത്തിന് ഞങ്ങൾ റിപ്പോർട്ടറിൽ. ശ്രീ നികേഷ് കുമാറിന്റെ      സ്വതസിദ്ധമായ വാക്ചാതുരിയിൽ ഞങ്ങൾക്കുള്ള സന്ദേശം. തദ്ദേശ്ശീയ ചാനലുകളിൽ നിന്നും വ്യത്യസ്തമായി റിപ്പോർട്ടർ മുന്നിട്ടുവയ്ക്കുന്ന ആശയങ്ങൾ. വാർത്താ ചാനലുകളിൽ നിന്നും ഫിക്ഷൻ അകന്നുപോയത് എങ്ങിനെ എന്നതിനെ സംബന്ധിച്ച് ഒരു അവലോകനം. ഫിക്ഷൻ സമൂഹ നന്മക്ക് വേണ്ടി ഉപയുക്തമാക്കാൻ റിപ്പോർട്ടർ മുന്നിട്ടിറങ്ങുന്നുവെന്ന ആശാവഹമായ വിവരവും അദ്ദേഹം കൈമാറി. തുടർന്ന് ശ്രി കമൽ ചലചിത്രത്തിന്റെ മാസ്മരികതയിലേക്ക് കൂട്ടിക്കൊണ്ടുപോയ നാഴിക. ഞങ്ങളുൾപ്പെടെ 25 ടീമുകൾ ഇരു ചെവിയും കൂർപ്പിച്ചിരുന്ന നാഴിക. ചലചിത്രസംവിധാനം ബൃഹത്തെങ്കിലും അതിന്റെ ഒരംശം വസ്തുതകളും ടെക്നിക്കുകളും കൈമാറാൻ മലയാളത്തിന്റെ പ്രിയ സംവിധായകനായി. നന്ദി സർ. 

തുടർന്ന് മറ്റൊരു ഗുരു. ചലചിത്രമെഴുത്തിന്റെ കുറിപ്പടികളുമായി ശ്രീ ജോൺ പോൾ. എഴുത്തുപോലെ  സുന്ദരമായ അദ്ദേഹത്തിനെ സംസാരം. ഒരു കഥപറച്ചിൽ പോലെ മായികം. ഒരു ടെക്നിക്കൽ സെഷനെക്കാൾ ഒരു സത്സംഗം കേൾക്കുന്നതുപോലെയോ മുത്തശ്ശൻ കഥപറയുന്നതിന്റെ ഗൃഹാതുരത്വം പോലെയോ ഒക്കെ തോന്നി. എഴുത്തിന്റെ വഴികൾ, ഗുരു ചലചിത്രമെഴുത്തിലേക്കെത്തിയ കഥകൾ ഒക്കെ ഞങ്ങൾക്ക് അമൃതാവുകയായിരുന്നു. 
മറ്റൊരു ഗുരു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുത്രൻ ശ്രി ജെയിൻ ജോസഫ്. ഛായാഗ്രഹണത്തിന്റെ സൂത്രവിദ്യകളിലൂടെ ഞങ്ങളെ കൊണ്ടുപോയി. തുലോം പരിമിതമായ മുതൽ മുടക്കിൽ ഷോർട് ഫിലിൽ പിടിക്കാനിറങ്ങുന്ന ഞങ്ങൾക്ക് പ്രതിബന്ധങ്ങളും പരിമിതികളും മാത്രമാണുള്ളതെന്ന് മനസ്സിലാക്കിത്തന്നത് അദ്ദേഹം. പക്ഷെ ഈ പോരായ്മയിൽ നിന്നുകൊണ്ട് എങ്ങിനെ ഒരു മികച്ച ചിത്രമെടുക്കാം എന്ന് ഒരു മാന്ത്രികന്റെ മനസ്സോടെ അദ്ദേഹം ഓതിത്തന്നത് ഞങ്ങൾക്ക് വിലപ്പെട്ട പാഠം. 

സംവിധായകൻ ശ്രി പ്രമോദ് പയ്യന്നൂരിന്റെ സന്ദേശവും നിർദേശങ്ങളും ഏറ്റുവാങ്ങി ഞങ്ങൾ റിപ്പോർട്ടറിൽ നിന്നും മടങ്ങി. 

പിന്നീടാ‍ണ് പരീക്ഷണകാലം. ജൂലൈ 25 എന്ന ഡെഡ്ലൈനിൽ ചിത്രം പൂർത്തിയാക്കി ആവശ്യമായ സാങ്കേതിക പൂർണതകളോടെ സമർപ്പിക്കണം. അവസാന പത്തിലേക്കെത്താൻ.  അത്തം മുതൽ തിരുവോണം വരെയുള്ള ഓണം നാളുകളിൽ ടെലിക്കാസ്റ്റ് ചെയ്യും ഈ ചിത്രങ്ങൾ. പടം പിടിത്തം തുടങ്ങാൻ ഇനി എന്തൊക്കെ വേണം. സ്ക്രിപ്റ്റ്, കാസ്റ്റ്, ടെക്നികൽ സ്റ്റാഫ്, ക്യാമറ, കോസ്റ്റ്യൂംസ്,  പ്രോപർടീസ്, ലൈറ്റ്സ്, വാഹന സൌകര്യങ്ങൾ അങ്ങനെ എന്തെല്ലാം.. ഇതൊക്കെ വേണമെങ്കിൽ മൂലധനവും വേണമല്ലോ. അതെല്ലെ എല്ലാം. 

പക്ഷെ പിന്മാറൻ ഞങ്ങൾക്കായില്ല. നുള്ളിപ്പെറുക്കിയ 15,000 രൂപയുമായി പണി തുടങ്ങി. അവിടെ ദൈവം കൊണ്ടുത്തന്നു ഒരു പ്രൊഡ്യുസറെ. കണ്ണൂറ് എയിറോസിസ് കോളജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് എന്ന സ്ഥാപനം. എയിറോസിസിലെ ചുണക്കുട്ടീകളെയും “അനാമിക”-യിൽ ഭാഗഭാക്കാക്കിക്കൊണ്ട് ജൂലൈ 21 ശനിയാഴ്ച ഞങ്ങൾ ഷൂട് തുടങ്ങി. രാത്രിയും പകലും. 22 ഞായറാഴ്ച രാത്രി കൊണ്ട് ഔട്ഡോർ തീർത്ത് 23 പുലർചെ 3 മണിക്ക് ഇൻഡോർ ഷൂട് ഫിനിഷ്ഡ്. പിറ്റേന്ന് എഡിറ്റിങ് ഫസ്റ്റ് കട്ട്. 25ൻ ഫൈനൽ എഡിറ്റ്, ബീ ജി മിസ്കിങ്. ഷൈൻ കൃഷ്ണ, കണ്ണൻ എന്നിവരുടെ ക്യാമറക്കണ്ണിലൂടെ “അനാമിക-ദ പ്രേ..?” എന്ന തിരക്കഥ ചലചിത്ര രൂപം പ്രാപിച്ചു. മുഖ്യ കഥാപാത്രമായ അനാമികക്കൊപ്പം. സംവിധായകന്മാർ കഥാപാത്രങ്ങളായി. അസി. ക്യാമറാമാൻ, അസിസ്റ്റന്റ് ഡയറക്ടർ, മേക്കപ്മാൻ, പ്രൊഡക്ഷൻ കണ്ട്രോളർതുടങ്ങിയവരും അഭിനേതാക്കളായി. യൂണിറ്റ് വാഹനങ്ങളായ ബൈക്കും, മാരുതി 800-ഉം, ഒരു ഓട്ടോറിക്ഷയും സ്ക്രീനിലെത്തി. കൂടാതെ മഹാരാജാസ്സിൽ നിന്ന് ശരവണനും (ബിനീഷ്), പോൾസനും, ലോകോളജിൽ നിന്ന് (മഹരാജാസ് പൂർവവിദ്യാർത്ഥി) ശരത്, എയിറോസിസിലെ വിദ്ധ്യാർത്ഥികൾ തുടങ്ങിയവരും ഉൾപ്പെടെ ഉള്ളവർ വേഷമിട്ട ചിത്രം, മറൈൻ ഡ്രൈവ്, കുണ്ടന്നൂർ, തമ്മനം, ലൂർദ് ഹോസ്പിറ്റൽ പരിസരം, ഹൈകോർട്, ഏറണാകുളം മാർകറ്റ്, കടവന്ത്ര തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ചു. സ്വാഭാവിക ലൈറ്റും, സ്ട്രീറ്റ് ലൈറ്റും, നാചുറൽ ആമ്പിയൻസും പരമാവധി ഉപയോഗിച്ച് ചെയ്ത ചിത്രം ഒരു സ്പൈക്യാം വീഡിയോ സ്റ്റൈലിൽ പിന്തുടരുന്നതായി തോന്നും. പരിമിതികളിലൂടെ ഒരു ചിത്രം.

അങ്ങനെ “അനാമിക-ദ പ്രേ..?” ഇപ്പോൾ റിപ്പോറ്ടറിൽ. ചിത്രം മികച്ച പത്തിലേക്കെത്തും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ചലചിത്രനിർമാണം ഇത്ര കുഴപ്പം പിടിച്ച പണിയാണോ..? എന്ന് ഈ ചെറിയ സെറ്റപ്പിൽ പോലും ശങ്കിച്ചവരും തിരിച്ചറിഞ്ഞവരും ഞങ്ങളിലുണ്ട്. അതിന്റെ വേദനയും നോവും അധ്വാനവും, വിയർപ്പും, വിശപ്പും, വിഷമതകളും അറിയുകയും ചെയ്തു. ചലചിത്രം ആസ്വദിക്കേണ്ടതെങ്ങിനെ എന്ന് മനസ്സിലാക്കാനും സാധിച്ചു എന്നത് വലിയ കാര്യം. ഇവിടെ പ്രിയ വായനക്കാരുടെ ആശീർവാദങ്ങളും പ്രാർത്ഥനകളും ഞങ്ങൾക്കാവശ്യമാണ്. ഈ ചിത്രത്തിന്റെ ഉള്ളടക്കത്തിന്റെ ഏകദേശവിവരണം ഇതോടൊപ്പമുള്ള ട്രെയ്ലറിന്റെ യൂട്യൂബ് ലിങ്കിൽ ഉണ്ട്. കേരളത്തിൽ സമീപകാലത്ത് നടന്ന സ്ത്രീപീഠനങ്ങളും കൊലപാതകങ്ങളും പരാമർശിക്കുന്ന ചിത്രത്തിൽ ആ സ്ഥലങ്ങളിൽ, അതേ സമയത്ത് (നാളുകൾക്ക് ശേഷം) അതേ സാഹചര്യങ്ങൾ നേരിടാൻ എത്തുകയാണ് അനാമിക. റിപോർടറുടെ വിധിപ്രഖ്യാപനത്തിനു ശേഷം ചിത്രം ചാനലിലൂടെ നിങ്ങൾക്ക് മുന്നിലെത്തും എന്ന ശുഭപ്രതീക്ഷയോടെ..  


(കുറിപ്പ്: ഇതോടൊപ്പമുള്ള 3ഡി ട്രെയ്ലർ കാണാൻ റെഡ് സയാൻ 3ഡി കണ്ണടകൾ ഉപയോഗിക്കുക)


2011 ഫെബ്രുവരി 1, ചൊവ്വാഴ്ച

ഒരു സിന്ധൂര പൊട്ടിന്റെ ഓര്‍മയ്ക്ക് . . .



ഈ ചിരി മാഞ്ഞിട്ടു ഇന്നേക്ക് ഒരു വര്ഷം തികയുന്നു . മലയാളത്തെ പോലെ തമിഴിലും തെലുങ്കിലും എല്ലാം ആരാധകരുള്ള " സലിം അഹമ്മദ്‌ ഘോഷ് " എന്ന കൊച്ചിന്‍ ഹനീഫ തന്റെ കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്താണ് അന്‍പത്തി എട്ടാമത്തെ വയസ്സില്‍ കരള്‍ രോഗം മൂലം മരണപ്പെട്ടത് . 

സ്കൂള്‍ തലം മുതല്‍ നാടകങ്ങളിലൊക്കെ അഭിനയിച്ചു വന്ന ഹനീഫ പിന്നീട് മിമിക്രിയിലെക്ക് ചുവടു മാറി .. ഇങ്ങനെ കുറെ സ്റ്റേജ് അനുഭവങ്ങളുമായി സിനിമ മോഹം തലയ്ക്കു പിടിച്ചു നേരെ മദിരാശിക്ക്  വണ്ടി കയറി. അങ്ങനെ 1972 - ഇല്‍ " അഴിമുഖം " എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം . പിന്നീടിങ്ങോട്ട്‌ മുന്നൂറിലധികം മലയാള ചിത്രങ്ങള്‍ , എന്പതിലധികം തമിഴ് ചിത്രങ്ങള്‍ ..പിന്നെ കുറെ തെലുങ്ക്  , ഹിന്ദി ചിത്രങ്ങളും.. 

ആദ്യ കാലങ്ങളില്‍ കൂടുതലും ക്രൂരനായ വില്ലന്‍ പരിവേഷമായിരുന്നു.. അത് അങ്ങനെ എഴുപതുകള്‍ മുഴുവന്‍ നിറഞ്ഞു നിന്നു ..  അങ്ങനെ ചെറുതും വലുതുമായ വില്ലതരമുള്ള റോളുകളില്‍ തുടര്‍ന്ന് പോരവേ 1989 - ഇല്‍ ഹനീഫയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക്  ആയ ആ ചിത്രം എത്തി .. ലോഹിത ദാസ്‌ രചന നിര്‍വഹിച്ചു , സിബി മലയില്‍ സംവിധാനം ചെയ്ത " കിരീടം " . മോഹന്‍ലാലും തിലകനും മത്സരിച്ചു അഭിനയിച്ച ആ ചിത്രത്തില്‍ അവര്‍ക്കൊപ്പം തന്നെ ശ്രെധേയമായി ഹനീഫയുടെ " ഹൈദ്രോസ് " എന്ന   കഥാപാത്രം. ഹനീഫയ്ക്ക് കോമഡി യും വഴങ്ങും എന്ന് ഈ കഥാപാത്രത്തിലൂടെ സിനിമ ലോകം തിരിച്ചറിഞ്ഞു . ഹൈദ്രോസ് എന്ന കോമഡി വില്ലനെ അവതരിപ്പിച്ചതോടെ കരിയറില്‍ കുതിച്ചു ചാട്ടം തുടങ്ങിയ ഈ നടന്  പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . 

തന്റെ ശരീരത്തിന്റെ രൂപം ആയിരുന്നു ഈ നടന്റെ തുരുപ്പു ചീട്ട്‌ . വലിയ ശരീരം കാട്ടി പെടിപ്പിക്കുംബോളും ഉള്ളില്‍ ഭയവും , നിഷ്കളങ്ങതയും നിറഞ്ഞ കഥാപാത്രങ്ങള്‍ ആയിരുന്നു ഈ നടന്‍ അവതരിപ്പിച്ച കോമഡി  വേഷങ്ങളില്‍ കൂടുതലും .. വെറും ബഫൂണ്‍ വേഷങ്ങള്‍ ആണെങ്കില്‍ പോലും തന്റേതായ കുറെ മാനറിസങ്ങള്‍ കൊണ്ട് ആ വേഷങ്ങള്‍  എല്ലാം ഈ നടന്‍ വ്യത്യസ്തമാക്കി . 1995 - ഇല്‍ പുറത്തു വന്ന സിദ്ദിക്ക് ലാലിന്‍റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ " മാന്നാര്‍ മത്തായി സ്പീകിംഗ് " - ഇല്‍ " എല്‍ദോ " എന്ന വേഷത്തിലൂടെ ആണ് ഹനീഫയുടെ കോമഡി തരങ്ങതിനു തുടക്ക മാകുന്നത്.. " എടാ എല്‍ദോ നിന്നെ സിനിമയില്‍ എടുത്തടാ ..." എന്ന് പറയുമ്പോള്‍ അത് വിശ്വസിച്ചു പോകുന്ന ഒരു ഒരു പാവം മണ്ടന്റെ വേഷം ഇന്നും നമ്മളില്‍ പൊട്ടിച്ചിരി ഉണ്ടാക്കുന്നു. അത്തരം എത്ര എത്ര വേഷങ്ങള്‍ .. 

റാഫി മെകാര്ടിന്‍ സംവിധാനം ചെയ്ത  " പഞ്ജാബി ഹൌസ്"  ലെ  ബോട്ട് മുതലാളി ഗംഗാധരന്‍ , താഹയുടെ " ഈ പറക്കും തളിക " യിലെ വീരപ്പന്‍ കുറുപ്പ് എന്ന പോലീസ് കാരന്‍ ,. ഷാഫിയുടെ " പുലിവാല്‍ കല്യാന" ത്തിലെ ടാക്സി ഡ്രൈവര്‍ ധര്‍മേന്ദ്ര .., ലാല്‍ ജോസിന്റെ " മീശ മാധവനിലെ " ലോക്കല്‍ രാഷ്ട്രീയ നേതാവ്  ത്രിവിക്രമന്‍ ., പിന്നെ തന്റെ പഴയ സ്കൂള്‍ മാഷ്‌ പേര് വിളിക്കുമ്പോള്‍ ഇന്നും " പ്രേസെന്റ്റ്‌ സര്‍ " എന്ന് ഭയ ഭക്തി ബഹുമാനത്തോടെ പറയുന്ന ജയരാജിന്റെ " തിളക്ക " ത്തിലെ ഭാസ്കരന്‍ എന്ന വിവരം കുറഞ്ഞ നാട്ടിന്‍ പുറത്തുകാരന്‍ .... ഇങ്ങനെ പൊട്ടിച്ചിരിയുടെ മാല പടക്കത്തിന് തിരികൊളുത്തിയ , എക്കാലവും ഓര്‍മയില്‍ നില്‍ക്കുന്ന കുറെ വേഷങ്ങള്‍ ഹനീഫ നമ്മുക്ക് സമ്മാനിച്ചു.. 

ഇങ്ങനെ വില്ലനും , തമാശക്കാരനും ആകുന്നതിനോപ്പം തകര്‍പ്പന്‍ കാരക്റെര്‍   രോളുകളിളുടെ മികച്ച നടന്‍ എന്ന വിശേഷണവും ഹനീഫ നേടിയെടുത്തു . 2001 - ഇല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍കാരിന്റെ അവാര്‍ഡ്‌ ലോഹിത ദാസിന്റെ " സൂത്രധാരന്‍ " എന്ന സിനിമയിലെ മണി മാമന്‍ എന്ന ഗംഭീര വേഷപകര്ച്ചയിലൂടെ  അദ്ദേഹം സ്വന്തമാക്കി .  രെന്ജി പണിക്കരുടെ പത്രം എന്ന സിനിമയിലെ " സഭാ പതി " എന്ന വേഷം ഹനീഫയുടെ എക്കാലത്തെയും മികച്ച വേഷമായി കരുതുന്നവരും ഉണ്ട്.. രെന്ജിയുടെ തന്നെ  "പ്രജ" യിലെ മലയാളീസ് , " കുഞ്ഞികൂനനിലെ " മൈക്ക് തോമ , " കിളിച്ചുന്ടെന്‍ മാമ്പഴത്തിലെ " കലന്തന്‍ ഹാജി , " സ്വപ്നകൂട്" - ലെ ഫിലിപ്പോസ് , " അരയന്നങ്ങളുടെ വീട്ടിലെ " ഗംഗാധരന്‍  , " ഉദയനാണ്  താര" ത്തിലെ സോനാ ബാലന്‍ , ഇങ്ങനെ മലയാളത്തിലെ കുറെ മികച്ച സ്വഭാവ റോളുകളും കൊച്ചിന്‍ ഹനീഫയുടെ ക്രെഡിറ്റ്‌ - ഇല്‍ ഉണ്ട് . 

കരുനാനിതിയുമായുള്ള അതിശയ കരമായ ബന്ധത്താല്‍ ഹനീഫ നേരത്തെ തന്നെ ഒരു വി ഐ പി ആണ് തമിഴ് നാട്ടില്‍ .. ഏഴു ചിത്രങ്ങള്‍ തമിഴില്‍ സംവിധാനം ചെയ്തു .. വേറെ കുറെ ചിത്രങ്ങള്‍ക്ക് രചനയും നിര്‍വഹിച്ചു.. തമിഴില്‍ തന്നെ ഏകദേശം ഇരുപത്തി രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു . കമല്‍ ഹാസന്റെയും , രചനി കാന്തിന്റെ ഒപ്പവും അഭിനയിച്ചു. 1993 - ഇല്‍ പുറത്തിറങ്ങിയ കമല്‍ ഹാസ്സന്‍ നായകനായ " മഹാനദി " എന്ന ചിത്രത്തിലെ വില്ലന്‍ ആയിരുന്നു ഹനീഫ .രജനി കാന്തിനോപ്പം ശിവാജിയിലും , എന്തിരനിലും അഭിനയിച്ചു . വിജയുടെ വേട്ടക്കാരനിലും ഉണ്ടായിരുന്നു . തുടര്‍ന്ന് വന്ന " മദ്രസ പട്ടണം " എന്ന സുപര്‍ ഹിറ്റ്‌ ചിത്രത്തില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന റോള് ചെയ്തു.. ഇതായിരുന്നു ഹനീഫയുടെ തമിഴിലെ അവസാന ചിത്രം. 

മലയാളത്തില്‍ പതിനഞ്ചോളം ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും , ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.. 1993 -ഇല്‍ ലോഹിത ദാസിന്റെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്ത " വാത്സല്യം " ആണ് ഹനീഫ സംവിധാനം ചെയ്തതില്‍ ഏറ്റവും മികച്ചത്. ഭീഷ്മാചാര്യ, വീണ മീട്ടിയ വിലങ്ങുകള്‍ , ആണ്‍ കിളിയുടെ താരാട്ട് , ഒരു സിന്ധൂര പൊട്ടിന്റെ ഓര്‍മയ്ക്ക് , മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് , ഒരു സന്ദേശം കൂടി ഇവയാണ് ഹനീഫ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍ .. 

കെ .കെ ഹരിദാസ്‌ സംവിധാനം ചെയ്ത "സി ഐ മഹാദേവന്‍ 5' 4".. " എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ച കൊച്ചിന്‍ ഹനീഫയുടെ അവസാന മലയാള ചലച്ചിത്രം ദിലീപ് നായകനായ " ബോഡി ഗാഡ്‌  " ആയിരുന്നു . ഇനിയും ഒരുപാട് കഥാ പാത്രങ്ങളെ ബാക്കി ആക്കി  നമ്മെ വിട്ട്‌ പിരിഞ്ഞെങ്കിലും  ആടി തീര്‍ത്ത  കഥാ പാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക മനസ്സുകളില്‍ എക്കാലവും ജീവിക്കും .. ഒരു നിറഞ്ഞ ചിരിയുമായി... 

- SIJU VIJAYAN

2010 ഡിസംബർ 31, വെള്ളിയാഴ്‌ച

മലയാള സിനിമ - 2010



നമ്മുടെ സ്വന്തം മോളിവുഡ് -ന്റെ പിന്നിടുന്ന വര്‍ഷത്തെ പ്രധാന സംഭവങ്ങളുമായി ഒരു പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്. വലുതും ചെറുതുമായി എണ്‍പത്തി അഞ്ചോളം മലയാള ചിത്രങ്ങളാണ് പ്രേക്ഷകരെ തേടി പ്രദര്‍ശന ശാലകളില്‍ എത്തിയത്. ഇതില്‍ കേവലം പതിനാലു ചിത്രങ്ങള്‍ മാത്രമേ റിലീസിംഗ് തിയെറ്ററുകളില്‍  നിന്നും മുടക്കുമുതല്‍ തിരിച്ചു പിടിച്ചിട്ടുള്ളൂ എന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും തന്നെ എതിരാളികളെ ബഹുദൂരം അകലെ നിര്‍ത്തി, ഇപ്പോഴും അടക്കിവച്ചിരിക്കുന്ന ഈ ലോകത്തില്‍ മുപ്പതിലധികം പുതുമുഖ സംവിധായകരും, കുറച്ചു പുതിയ താരങ്ങളും ഭാഗ്യാന്യേഷകരായി എത്തി. അതില്‍ കുറച്ചുപേര്‍ വിജയം കണ്ടു എന്നത് പ്രതീക്ഷ നല്‍കുന്നു. നമുക്ക് ആദ്യം സൂപ്പര്‍ താര ചിത്രങ്ങളുടെ പ്രകടനം എങ്ങനെ ആയിരുന്നു എന്ന് നോക്കാം.


മോഹന്‍ലാല്‍ .
മലയാളത്തിന്റെ ഈ താര രാജാവിന് അഞ്ചു ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ശിക്കാര്‍ , ഒരു നാള്‍ വരും, ജനകന്‍ , കാണ്ഡഹാര്‍ ,അലെക്സാണ്ടര്‍ ദ് ഗ്രേറ്റ്‌ . ഇതില്‍ ശിക്കാര്‍ മാത്രമേ ബോക്സ്‌ ഓഫീസില്‍ വിജയം നേടിയുള്ളൂ. ബാക്കി നാലെണ്ണവും കനത്ത പരാജയം ഏറ്റുവാങ്ങി. ലാല്‍ ഇപ്പോള്‍ തന്റെ ആ അനായാസ ശൈലിയൊക്കെ എവിടെയോ മറന്നു വെച്ച പോലെയാണ്. പഴയ ലാലിനെ ബുദ്ധിമുട്ടി അനുകരിക്കാന്‍ ശ്രമിക്കും പോലെ. തുടര്‍ച്ചയായി പരാജയങ്ങള്‍ തളര്‍ത്തിയ ഈ നടന്‍ തന്റെ ലക്ഷക്കണക്കിന്‌ ആരാധകരെ എങ്ങനെ എങ്കിലും ഒന്ന് തൃപ്തിപ്പെടുത്താന്‍ " മുണ്ട് മടക്കി കുത്തി, മീശ പിരിച്ചു " വരും. ഓരോ കാലഘട്ട്ത്തിലും ഈ തന്ത്രം ഏറ്റിട്ടുണ്ട്. രാവണ പ്രഭുവും, നരനും ഉദാഹരണം. ഇത്തവണയും ആ തന്ത്രം ഏറ്റു. അറ്റ കൈക്ക് ' ശിക്കാറില്‍ ' ഈ പറഞ്ഞതൊക്കെ ചെയ്തു, ആരാധകര്‍ ആവേശം കൊണ്ടു.. ചിത്രം ഹിറ്റായി.. ഈ വര്‍ഷത്തെ ലാലിന്റെ ഒരേ ഒരു ഹിറ്റ്‌.. പക്ഷെ ഒരു ചോദ്യം.. ഇങ്ങനെ ഈ 'പഴയ ' സിംഹത്തിനു എത്ര നാള്‍ മലയാള സിനിമയുടെ അമരത്ത് തുടരാന്‍ പറ്റും..?

മമ്മൂട്ടി.
വളരെ ശ്രദ്ധയോടെ മുന്നേറുകയാണ് മലയാളത്തിന്റെ ഈ മെഗാ താരം. പുതിയ കഥയും കഥാപാത്രവുമായി, പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുത്തു കൊണ്ടു , തുടര്‍ച്ചയായി കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്തു മുമ്പെന്നത്തെക്കാള്‍ തകര്‍പ്പന്‍ ഫോം തുടരുകയാണ് മലയാളത്തിന്റെ ഈ പ്രിയ നടന്‍ . പോക്കിരി രാജാ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദ് സെയ്ന്റ്,ബെസ്റ്റ് ആക്ടര്‍ ,പ്രമാണി, കുട്ടിസ്രാങ്ക്, യുഗ പുരുഷന്‍ , ദ്രോണ ഇവയാണ് മമ്മുട്ടിയുടെ ഈ വര്‍ഷത്തെ ചിത്രങ്ങള്‍ . ഇതില്‍ ആദ്യ മൂന്നു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളാണ്. കുട്ടി സ്രാങ്കും , യുഗപുരുഷനും അംഗീകാരങ്ങള്‍  ഒരുപാടു നേടിയപ്പോള്‍ ദ്രോണ-ക്ക് വമ്പന്‍ തിരിച്ചടിയേറ്റു.

സുരേഷ് ഗോപി.
പഴയ പ്രതാപമൊന്നുമില്ലെങ്കിലും സൂപ്പര്‍ ഫ്ലോപ്പുകളായ ' ഏഴു' ചിത്രങ്ങളുമായി ഈ താരവും 2010 -ഇല്‍ 'നിറഞ്ഞു' നിന്നു. ജനകന്‍ , കടാക്ഷം , സദ്‌ ഗമയ , കന്യാകുമാരി എക്സ്പ്രസ്സ്‌ , സഹസ്രം, രാമ രാവണന്‍ ഇവയാണ് ആ ഏഴു ചിത്രങ്ങള്‍ . കുറചെങ്കിലും നല്ല അഭിപ്രായം കിട്ടിയത് സഹസ്രം എന്ന ചിത്രത്തിനാണ്.

ദിലീപ്.
2000 മുതല്‍ 2003 വരെ തുടര്‍ച്ചയായ കുറെ വിജയങ്ങളുമായി ഈ നടന്‍ നമ്മുടെ ജനപ്രിയ താരവും, ചെറിയൊരു സൂപ്പര്‍ താരവുമൊക്കെ ആയി. പിന്നീട് പരാജയങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു. പിന്നീട് 2005 -ഇല്‍ ലാല്‍ ജോസിന്റെ 'രസികനും' പരാജയപ്പെട്ടതോടെ ദിലീപിനെ എല്ലാവരും എഴുതി തള്ളാന്‍ ഒരുങ്ങി. അതിനുശേഷം 2005-2010 -നിടയില്‍ വെറും രണ്ടു ഹിറ്റുകള്‍ മാത്രം. റണ്‍വേ -യും ചാന്തു പൊട്ടും .. എന്നിട്ടും ഈ നടന്റെ താര മൂല്യത്തിനു ഒരു ഇളക്കവും സംഭവിച്ചില്ല.. മലയാള സിനിമ കണ്ട തന്ത്ര ശാലിയായ ഈ നടന്‍ തന്റെ തന്ത്രങ്ങള്‍ കൊണ്ടു മാത്രം ഇക്കാലമത്രയും നിറഞ്ഞു നിന്നു.. പക്ഷെ ഭാഗ്യം വീണ്ടും ദിലീപിനൊപ്പം ആകുന്ന കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അഞ്ചു ചിത്രങ്ങളില്‍ നാലും ഹിറ്റാക്കി പഴയ വിജയ പാതയിലേക്ക് തിരിച്ചു വരികയാണ്. ആഗതന്‍ , ബോഡി ഗാര്‍ഡ് , കാര്യസ്ഥന്‍ , പാപ്പി അപ്പച്ചാ , മേരിക്കുണ്ടൊരു കുഞ്ഞാട് .. ഇവയാണ് ദിലീപ് ചിത്രങ്ങള്‍ . ഇതില്‍ ആഗതന്‍ മാത്രമേ പരാജയപ്പെട്ടുള്ളൂ.

ജയറാം.
ഈ പഴയ ജനപ്രിയ താരത്തിനു മൂന്നു ചിത്രങ്ങളുണ്ടായിരുന്നു.. കഥ തുടരുന്നു, ഫോര്‍ ഫ്രെണ്ട്സ്, ഹാപ്പി ഹസ്ബന്റ്സ് ഇതില്‍ ഫോര്‍ ഫ്രെണ്ട്സ് പരാജയമായി. ഹാപ്പി ഹസ്ബന്റ്സ്. ഈ വര്‍ഷത്തെ ഒരു സൂപ്പര്‍ ഹിറ്റ്‌ ചിത്രമാണ്.

പ്രിഥ്വിരാജ് .
മലയാളത്തിന്റെ ' യങ്ങ് ' സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഈ നടന്റെ മമ്മൂട്ടി ഒടൊപ്പം അഭിനയിച്ച ' പോക്കിരി രാജാ' ബോക്സ്‌ ഓഫീസില്‍ തകര്‍പ്പന്‍ ഹിറ്റ്‌ ആയപ്പോള്‍ താന്തോന്നി, അന്‍വര്‍ , ദ് ത്രില്ലെര്‍ എന്നീ മറ്റു സിനിമകള്‍ പരാജയപ്പെട്ടു.


യുവ താരങ്ങളിലെ പ്രമുഖരായ ജയസുര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഒരിപിടി  ചിത്രങ്ങളുമായി ഈ വര്ഷം സജീവമായിരുന്നു. മമ്മി & മി , എല്‍സമ്മ , സകുടുംബം ശ്യാമള തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. 

ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളായ അമിതാഭ് ബച്ചനും, കമല്‍ ഹാസ്സനും ഓരോ മലയാള ചിത്രത്തില്‍ അഭിനയിച്ചു എന്നതും ഈ വര്‍ഷത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവരുടെ സാന്നിധ്യ മുണ്ടായിട്ടും ആ രണ്ടു ചിത്രങ്ങളും( കാണ്ഡഹാര്‍ , ഫോര്‍ ഫ്രെണ്ട്സ് ) വലിയ പരാജയമായി.

സംവിധായകര്‍ .
സൂപ്പര്‍ സംവിധായകന്‍  'ലാലിന്റെ' ഇന്‍  ഗോസ്റ്റ് ഹൌസ് ഇന്‍ സൂപ്പര്‍ ഹിറ്റ്‌ ആയപ്പോള്‍ മറ്റൊരു ചിത്രമായ ' ടൂര്‍ണമെന്റ്' വലിയ അഭിപ്രായമൊന്നും ഇല്ലാതെ മുന്നോട്ടു പോകുന്നു. പുതുമയുള്ള തിരക്കഥയുമായി ' രഞ്ജിത്ത്' വീണ്ടും വിസ്മയം സൃഷ്ടിക്കുന്നു.. 'തിരക്കഥ ക്കും' ' പാതിരാ കൊലപാതകത്തിനും' ശേഷം ഈ വര്‍ഷം ' പ്രാഞ്ചിയേട്ടനു' പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടിയെടുത്തു. സിദ്ദിക്-ന്റെ ബോഡി ഗാര്‍ഡും സാമാന്യ വിജയം നേടി. ഹിറ്റ്‌ ആയ ' ശിക്കാര്‍ ' ഒരുക്കിയത് പത്മകുമാര്‍ ആയിരുന്നു. കഥ തുടരുന്നു എന്ന ചിത്രവുമായി സത്യന്‍ അന്തികാടും, ഹാപ്പി ഹസ്ബന്റ്സുമ്മായി സജി സുരേന്ദ്രനും വിജയ നിരയില്‍ പെടുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ' അപൂര്‍വ രാഗവുമായി' സിബി മലയിലും വിജയം കണ്ടു. ലാല്‍ ജോസിന്റെ ' എല്‍സമ്മ എന്ന ആണ്കുട്ടിയം' സൂപ്പര്‍ ഹിറ്റാണ്.
പുതുമുഖ സംവിധായകരില്‍ വമ്പന്‍ വിജയം നേടിയത് ' പോക്കിരി രാജയുടെ' സംവിധായകന്‍ വൈശാഖ് ആണ്. തോംസണ്‍ , മമാസ്, വിനീത് ശ്രീനിവാസന്‍ , മാര്‍ട്ടിന്‍ പ്രക്കാട്ട് ഇവരുടെ ചിത്രങ്ങളായ ' കാര്യസ്ഥനും' 'പാപ്പി അപ്പച്ചയും ', 'മലര്‍വാടി ആര്‍ട്സ് ക്ലബും ', 'ബെസ്റ്റ്  ആക്ടര്‍ ' -ഉം  വിജയം നേടി.ഒരുനാള്‍ വരും എന്ന ചിത്രവുമായി ശ്രീനിവാസന്‍ തന്റെ മകന്‍ വിനീത് ശ്രീനിവാസന്റെ ' മലര്‍വാടി' യുമായി നേര്‍ക്ക്‌ നേര്‍ ഏറ്റുമുട്ടുയപ്പോള്‍ മകന്റെ സിനിമയ്ക്കുമുന്നില്‍ അച്ഛന്റെ സിനിമ തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ചയും 2010 സമ്മാനിച്ചു.   ' കൊക്ക് ടയില്‍ ' എന്ന ചിത്രം സംവിധാനം ചെയ്ത അരുണ്‍കുമാര്‍ എന്ന നവാഗതനും പ്രശംസ പിടിച്ചു പറ്റി.

നായികമാര്‍ .
ചെറിയൊരു ഇടവേളയ്ക്കു ശേഷം കാവ്യാ മാധവന്‍ ' പാപ്പി അപ്പച്ചാ' എന്ന ദിലീപ് ചിത്രത്തിലൂടെ തിരിച്ചു വന്നു. ഭാമ, ശ്വേത മേനോന്‍ , ലകഷ്മി ഗോപാലസ്വാമി , ഉര്‍വശി തുടങ്ങിയവരും ഒന്നിലധികം ചിത്രങ്ങളുമായി സജീവമായിരുന്നു. അഖില, അനന്യ, ആന്‍ എന്നീ പുതുമുഖ നടിമാര്‍ ഈ വര്‍ഷം വിജയ ചിത്രങ്ങളിലൂടെ അരങ്ങേറ്റം നടത്തി.

ആദരാഞ്ജലികള്‍ .
മലയാളത്തിന്റെ പ്രതിഭകള്‍ ആയിരുന്ന സര്‍വ ശ്രീ . ഗിരീഷ്‌ പുത്തഞ്ചേരി , കൊച്ചിന്‍ ഹനീഫ , വേണു നാഗവള്ളി , എം .ജി . രാധാകൃഷ്ണന്‍ , പി. ജി. വിശ്വംഭരന്‍ , ശ്രീ നാഥ്‌ , സുബയിര്‍ , മങ്കട രവിവര്‍മ , ശാന്ത ദേവി , അടൂര്‍ പങ്കജം, സന്തോഷ്‌ ജോഗി എന്നിവര്‍ നമ്മെ വിട്ടു പിരിഞ്ഞതും ഈ വര്‍ഷത്തെ തീരാ നഷ്ടമാണ്.










- SIJU VIJAYAN

2010 ഡിസംബർ 13, തിങ്കളാഴ്‌ച

ലാല്‍ സലാം...


വേണു നാഗവള്ളിയെ പോലുള്ള വലിയ പ്രതിഭകളെ പുതിയ തലമുറക്ക്  പരിചയപ്പെടുത്തേണ്ടത് വളരെ അനിവാര്യമായ ഒന്നാണ്. കാരണം അദ്ദേഹത്തിന്റെ നഷ്ടം ഒരു നടന്റെ അല്ലെങ്കില്‍ ഒരു സംവിധായകന്റെ നഷ്ടം മാത്രമല്ല. ഒരു കാലഘട്ടത്തിന്റെ സംസ്കാര ചൈതന്യം കൊണ്ട് നടന്നിരുന്ന പ്രതിഭയുടെ വിയോഗമായിട്ടു വേണം കരുതാന്‍ .

എണ്‍പതുകളിലെ വിഷാദ നായകന്‍റെ വേഷം അപ്പാടെ ഉപേക്ഷിച്ചിട്ട് എഴുത്തുകാരന്റെയും സംവിധായകന്റെയും വേഷത്തിലേക് മാറിയ വേണു നാഗവള്ളിയില്‍ നിന്നും മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത നിരവധി ചിത്രങ്ങള്‍ ലഭിക്കുകയുണ്ടായി. തന്റെ ജീവിതത്തിലെ സൌഹൃദങ്ങളുടെ അപൂര്‍വ്വ നിമിഷങ്ങള്‍ എല്ലാം തന്നെ ലളിതമായ രീതിയില്‍ സിനിമ എന്ന മാധ്യമത്തിലൂടെ പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സൌഹൃദ കൂട്ടായ്മയുടെ കഥയായിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രം " സുഖമോ ദേവി ". പിന്നെയും വേണു നാഗവള്ളിയില്‍ നിന്നും ജീവിത ഗന്ധിയായ നിരവധി ചിത്രങ്ങള്‍ ആവേശത്തോടെ നമ്മുടെ പ്രേക്ഷകര്‍  ഏറ്റുവാങ്ങി. ' അയിത്തം' , 'സര്‍വ്വകലാശാല', 'സ്വാഗതം'  ,' ലാല്‍സലാം', 'കിഴക്കുണരും പക്ഷി' തുടങ്ങിയ വ്യത്യസ്തവും മനോഹരവുമായ ചിത്രങ്ങള്‍ . ഭൂരിഭാഗം ചിത്രങ്ങളിലും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു എന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. സംഗീതത്തോടുള്ള ഇഷ്ടം മനസ്സില്‍ ഉള്ളതുകൊണ്ട്  തന്റെ ചിത്രങ്ങളിലെല്ലാം തന്നെ സഅംഗീതമയമാക്കന്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.. ഇതിനിടയിലും അഭിനയം എന്ന കലയെ മറക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.
 മറ്റു സംവിധായകരുടെ മിക്ക ചിത്രങ്ങളിലും ചെറിയ ചില വേഷങ്ങളിലൂടെ വേണുനാഗവള്ളി എന്ന അഭിനേതാവിന്റെ സാന്നിധ്യം പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ അറിയിച്ചു കൊണ്ടേ ഇരുന്നു. ഒരു ദുരന്ത പ്രണയ നായകന്‍റെ വിഷാദ ഭാവം ഇപ്പോഴും മുഖത്ത് പ്രതിഭലിച്ചു കാണാറുള്ള വേണു നാഗവള്ളിയുടെ തൂലികയില്‍ നിന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹാസ്യ പ്രധാനമായ ' കിലുക്കം' എന്ന സിനിമയുടെ തിരക്കഥ ഉണ്ടായത് എന്ന വസ്തുത ഒരുപക്ഷെ പലരും ഓര്‍മിക്കാനിടയില്ലാത്ത ഒന്നാണ്. എന്നാല്‍ തന്റെ അവസാന ചിത്രമായ 'ഭാര്യ സ്വന്തം സുഹൃത്ത് ' പ്രേക്ഷകരുടെ പ്രതീക്ഷക്കൊത് ഉയര്‍ന്നില്ല എന്നത് ഏറെ വേദനാ ജനകമാണ്. എങ്കിലും അദ്ദേഹത്തിന്റെ നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രേക്ഷകര്‍ ഇനിയും ഒരുപാട് ആഗ്രഹിച്ചു. പക്ഷെ....
ജീവിതത്തിന്റെ തിരക്കഥയ്ക്ക് തിരശീല ഇട്ടുകൊണ്ട്‌ വേണു നാഗവള്ളിയെന്ന വലിയ കലാകാരന്‍ ഓര്‍മ്മകള്‍ മേയുന്ന തിരു മുറ്റത്തേക്ക് ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിദൂരതയിലേക്ക് നടന്നകന്നുപോയി...

15th ഫിലിം ഫെസ്റിവല്‍ തുടങ്ങി... 

പതിനഞ്ചാമത്  അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്ക് ഇത്തവണയും വര്‍ണ്ണ വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ തിരുവനന്തപുരത്ത് ഡിസംബര്‍ പത്തിന്  തുടക്കം കുറിച്ചു. ഇറാന്‍ ചിത്രം " പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ് " ( please don't disturb) ആയിരുന്നു ഉത്ഘാടന ചിത്രം. മേളയുടെ രണ്ടാം ദിവസം മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത്, പ്രശസ്ത ചായാഗ്രാഹകന്‍ സന്തോഷ്‌ ശിവന്‍ നായകനായി അഭിനയിച്ച  " മകര മഞ്ഞു" വമ്പിച്ച കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. വിശ്വ വിഖ്യാതനായ ചിത്രകാരന്‍ ' രാജാ രവിവര്‍മ്മ' യുടെ ' പുരൂരവസസ്സും ഉര്‍വശിയും എന്ന ലോക പ്രശസ്തമായ പെയിന്റിങ്ങിനിടെ ഉണ്ടാകുന്ന കാല്‍പനിക പ്രണയത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ ദ്രിശ്യ ഭംഗി ഒട്ടും ചോര്‍ന്നു പോകാതെ അതി മനോഹരമായി ലെനിന്‍ പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കി. ക്യാമറയുടെ മുന്‍പില്‍ പുതുമുഖമായ സന്തോഷ്‌ ശിവനില്‍ , നടന്‍ ബിജു മേനോന്റെ ഗാംഭീര്യ ശബ്ദവും കൂടി ചേര്‍ന്നപ്പോള്‍  രാജാ രവിവര്‍മ ഭദ്രമായി. രവിവര്‍മ്മയുടെ മോഡലായ  അഞ്ജലീ ഭായിക്ക് ജീവന്‍ പകര്‍ന്നത്         പ്രശസ്ത നടിമാരായ അംബിക - രാധമാരില്‍ , രാധയുടെ മകളായ " കാര്‍ത്തിക" ആയിരുന്നു. ഇനിയും ഇതുപോലെ പുതുമയുള്ള ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു. നമുക്ക് പ്രത്യാശിക്കാം, ഈ മേളയുടെ വിജയത്തിന് വേണ്ടി...

- രമേഷ് കാക്കൂര്‍

2010 ഡിസംബർ 2, വ്യാഴാഴ്‌ച

വ്യത്യസ്തതയുമായി ഒരു "കോക്ക് ടെയില്‍ "


ഏറെ നാളുകള്‍ക്കു ശേഷം ഒരു വ്യത്യസ്ത പ്രമേയവുമായി നമ്മുടെ പ്രദര്‍ശനശാലകളില്‍ എത്തിയ മലയാള ചിത്രമാണ്  " കോക്ക് ടെയില്‍ ". എഡിറ്റര്‍ ആയിരുന്ന "അരുണ്‍ കുമാര്‍ " ആദ്യമായി സംവിധായകന്റെ റോളില്‍ എത്തിയ ഈ ചിത്രം പ്രതിസന്ധിയില്‍ നില്‍ക്കുന്ന മലയാള സിനിമയ്ക്ക് ഒരല്‍പം ആശ്വാസമായി എന്നുവേണം കരുതാന്‍ ..

വലിയ താരപൊലിമയോന്നും അവകാശപെടാനില്ലാത്ത ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍  എത്തുന്നത്‌  അനൂപ്‌ മേനോന്‍ , ജയസുര്യ ,സംവൃതാ സുനില്‍  എന്നിവരാണ്.. ഭാര്യ പാര്‍വതിയും ( സംവൃത ) മോളുമായി നഗരത്തില്‍ താമസമാക്കിയ യുവ ആര്കിടെക്റ്റ്  രവി എബ്രഹാമിന്റെ ( അനൂപ്‌ മേനോന്‍ ) കുടുംബത്തിലേക്  അവര്‍ക്ക് തീര്‍ത്തും അപരിചിതനായ വെങ്കിടി ( ജയസൂര്യ ) എന്ന യുവാവ് കടന്നു വരുമ്പോള്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ്  ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.. വിവാഹേതര ബന്ധങ്ങളുടെ യാഥാര്‍ത്യങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ശിധിലമാക്കപ്പെടുന്ന കുടുംബ ജീവിതം അതിഭാവുകത്വമില്ലാതെ ചിത്രീകരിച്ചിരിക്കുന്നു.. ഭാര്യാ - ഭര്‍തൃ ബന്ധങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഈ കാലത്ത് " കോക്ക് ടെയില്‍ " നല്‍കുന്ന സന്ദേശം ചര്‍ച്ച ചെയ്യാ പെടെണ്ടത് തന്നെയാണ്. ഇവിടെ അപരാധിയായ പുരുഷനോട് സമൂഹം ക്ഷമിക്കുമ്പോഴും സ്ത്രീയുടെ തെറ്റുകള്‍ തെറ്റുകളായി തന്നെ അവശേഷിക്കുന്നു..

ഹോളിവുഡ് ചിത്രമായ " BUTTERFLY ON A WHEEL " എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ്  " കോക്ക് ടെയില്‍ " -ന്റെ കഥാ തന്തു രൂപപ്പെടുത്തിയിരിക്കുന്നത്.. അനൂപ്‌, ജയസൂര്യ, സംവൃത തുടങ്ങിയവര്‍ എല്ലാം തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.. " തിരക്കഥ" എന്ന സിനിമയ്ക്ക് ശേഷം അനൂപിന് കിട്ടുന്ന ഒരു ബ്രേക്ക് ആണ് " കോക്ക് ടെയില്‍ ". നടന്‍ ഇന്നസെന്റ്  ഒരു പ്രധാന അഥിതി വേഷത്തില്‍ എത്തുന്നു..

മനോഹരമായ ഗാനങ്ങളാണ് " കോക്ക് ടെയില്‍ " -ന്റെ മറ്റൊരു പ്രത്യേകത.. " നീയാം തണലിനു താഴെ...""   എന്ന് തുടങ്ങുന്ന ഗാനം ഇതിനകം തന്നെ വമ്പിച്ച ജനപ്രീതി നേടി കഴിഞ്ഞു.. അല്‍ഫോന്‍സ്‌ ആണ് സംഗീതം.. ഗാനരചന അനില്‍ പനച്ചൂരാനും.. ബോളിവുഡ് രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു ഗാനമാണ് " പറയുവാതാരോ..." ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ്‌ നായരാണ്. പ്രശാന്ത് മാധവ് ഒരുക്കിയ ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും ഗംഭീരം..

 കോടികള്‍ വാരി എറിഞ്ഞു ലോകോത്തര നിലവാരത്തില്‍ എത്തിയ " എന്തിരന്‍ " എന്ന ബ്രംമാണ്ട  ചിത്രവുമായാണ് " കോക്ക് ടെയില്‍ " എന്ന കൊച്ചു ചിത്രത്തിന് പ്രദര്‍ശന ശാലകളില്‍ മത്സരിക്കേണ്ടി വന്നത്.. അതുകൊണ്ട് തന്നെ ആയിരിക്കണം പ്രേക്ഷകരുടെ ഒരു തള്ളികയറ്റം ഈ ചിത്രത്തിന്  ഉണ്ടാകാതിരുന്നതും.. എന്തിരന്‍ എന്ന ചിത്രത്തെ വിജയിപ്പിക്കുന്ന പോലെ തന്നെ തമിഴന്‍ " മദ്രസ്സ പട്ടണത്തെയും" " അങ്ങാടി തെരു " -നെയും ഒക്കെ വമ്പന്‍ വിജയങ്ങളാക്കി മാറ്റുമ്പോഴാണ്  മലയാളത്തില്‍ ഈ സ്ഥിതിവിശേഷം.. മലയാള സിനിമാ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തില്‍ വന്ന തകര്‍ച്ചയാണോ ഇതെന്നും സംശയിക്കേണ്ടി ഇരിക്കുന്നു.. എന്ത് തന്നെ ആയാലും ഇതുപോലുള്ള ചിത്രങ്ങള്‍ വിജയിപ്പിചാലെ ഇനിയും വ്യതസ്തമായ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകൂ..

2010 നവംബർ 25, വ്യാഴാഴ്‌ച

ജനുവരിയുടെ നഷ്ടം

'പ്രയാണം' എന്ന ഭരതന്‍ ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ട് 1975-ല്‍ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത  ഒരു ചലച്ചിത്ര കാരനായിരുന്നു പി. പത്മരാജന്‍. മലയാളികള്‍ക്ക് സിനിമയിലൂടെ വേറിട്ടൊരു കാഴ്ച നല്‍കിയ പത്മരാജന്‍ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തി നേടിയത് പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ്. നായക സങ്കല്പത്തില്‍ നന്മയുടെ പ്രതിരൂപങ്ങള്‍ മലയാള സിനിമയില്‍ പ്രതിഷ്ടിക്കപ്പെട്ടിരുന്ന കാലം ജീവിതത്തിന്റെ ദശാസന്ധികളില്‍ നിലനില്‍പ്പിനു വേണ്ടി പൊരുതി നിന്ന പരുക്കന്മാരെ, കള്ളന്മാരെ, പ്രതിനായകരെ സൃഷ്ടിച്ച് സിനിമയുടെ നായകസങ്കല്പം പത്മരാജന്‍ തകര്‍ത്തു. നാട്ടുംപുറത്തിന്റെ കുന്നായ്മകളും, കൊതിക്കെറുവുകളും വെട്ടിപ്പിടുത്തങ്ങളും ഒക്കെ ഭംഗിയായി ലേഖനം ചെയ്ത ചിത്രമായിരുന്നു കള്ളന്‍ പവിത്രന്‍. കള്ളനെ മുഖ്യ കഥാപാത്രമാക്കി വേറിട്ടൊരു  പരീക്ഷണം നടത്തി വിജയിച്ച ആദ്യ സംവിധായകന്‍ ഒരു പക്ഷെ പത്മരാജന്‍ ആകാം.
തിന്മയ്ക്കും, ലംബടത്വതിനും അതിന്റേതായ സൌന്ദര്യമുണ്ടെന്നു ബോധ്യപ്പെടുത്തിയ പത്മരാജന്‍ സിനിമയെ കൂടുതല്‍ ദൃശ്യപരമാക്കാന്‍  ശ്രദ്ധിച്ചു.മൃത്യു, രതി ഇവയെ കുറിച്ചെഴുതുമ്പോള്‍ ആ തൂലിക വാചാലമാകും പോലെ..
മഴ പത്മരാജന് ഇഷ്ട വിഷയമായിരുന്നു. മിക്ക തിരക്കഥകളുടെയും വികാസത്തില്‍ മഴ ഒരു    അവസ്ഥാ വിശേഷമായ് കടന്നു വരാറുണ്ട്. ഇതാ ഇവിടെ  വരെ , തൂവാനത്തുമ്പികള്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ ദ്രുശ്യ ഭംഗിയുടെ ആത്മാവ്‌ കിടന്നിരുന്നത് മഴയിലെടുത്ത ദ്രുസ്യങ്ങലിലായിരുന്നു. തുടക്കത്തില്‍ ചെറു കഥാകൃത്ത്‌ എന്ന  നിലയില്‍ അംഗീകാരം നേടിയ പത്മരാജന്‍ നോവലിലും ലബ്ത പ്രതിഷ്ഠ നേടി. സീസണ്‍ ഒഴികെയുള്ള ചിത്രങ്ങളില്‍ സാഹിത്യ കാരന്‍ അദ്രുശ്യനായി നില്കുന്നത് നമുക്ക് തിരിച്ചറിയാം.
തമിഴ് നോവലിസ്റ്റ് വാസന്തിയുടെ ഇല്ലിക്കാടു പൂക്കുമ്പോള്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു കൂടെവിടെ.. കാഞ്ഞിരപ്പള്ളി നസ്രാണിയുടെ പട്ടാള യൂണിഫോമിനു മറ ഇടാന്‍ കഴിയാത്ത മനസ്സില്‍ ച്ചുരമാന്തിയ സ്വാര്‍ത്ഥ ശാഠ്യങ്ങളുടെ സംശയ വെറികളിലും പെട്ടുഴലുന്ന ആലീസിന്റെയും രവി പുതൂരാന്റെയും ചിത്രങ്ങള്‍ പ്രേക്ഷക മനസ്സില്‍ പതിയും വിധം അവതരിപ്പിക്കാന്‍ പത്മരാജന് കഴിഞ്ഞു. കെ കെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം എന്ന കഥയ്ക്ക തിരക്കഥ എഴുതി നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സിനിമയാക്കിയപ്പോള്‍ പത്മരാജന്‍ കാഴ്ച വച്ച കൈ ഒതുക്കം ശ്രദ്ധേയമായിരുന്നു. ഉധകപ്പോല എന്ന നോവലിലെ ഒരു ഭാഗം സിനിമയുടെ പരിവൃതത്തിനിണങ്ങും വിധം പാകപ്പെടുതിയതാണ് തൂവാനത്തുമ്പികള്‍.

 പത്മരാജന്റെ ഏറ്റവും മികച്ച തിരകഥകളില്‍ ഒന്നായിരുന്നു അത്. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ അമ്പരപ്പിക്കും വിധം വ്യത്യസ്തമായൊരു പ്രമേയം ആയിരുന്നു.  ഇന്നലെയിലും, മൂന്നാം പക്കത്തിലും മാധ്യമത്തിനു മേലുള്ള കൈ ഒതുക്കം കൂടുതല്‍ ദ്രുഡമായി അനുഭവപെട്ടു. ഞാന്‍ ഗന്ധര്‍വന്‍  സിനിമയാക്കിയ  പത്മരാജന്‍ ഈ സിനിയുടെ വ്യാഖ്യാനം പ്രേക്ഷകര്‍ക്കായി  വിട്ടു.കഥകളില്‍ മൃത്യുവിനെ കുറിച്ചെഴുതിയെഴുതി ജീവിതത്തില്‍ അവന്‍ ക്ഷണിക്കാതെ വരുന്നത് പത്മരാജന്‍ അറിഞ്ഞു. കാളിദാസന്റെ യക്ഷനെ പോലെ , ശിക്ഷയുടെ കാലാവധി തീര്‍ക്കാന്‍ ഭൂമിയിലേക്ക് അയക്കപ്പെട്ട കവിയും കഥാകാരനും സൌന്ദര്യാരാധകനുമായ മറ്റൊരു ഗന്ധര്‍വന്‍ ആയിരുന്നോ പത്മരാജന്‍ ?
മലയാള സിനിമയ്ക്ക് ഒരു ഗന്ധര്‍വ കാഴ്ചയും പ്രണയ സങ്കല്‍പ്പവും ബാക്കി വച്ചുകൊണ്ട് പത്മരാജന്‍ കടന്നു പോയിട്ട് 19 വര്‍ഷമാകുന്നു..
-രമേഷ് കാക്കൂര്‍ 

2010 നവംബർ 18, വ്യാഴാഴ്‌ച

ഭരതന്‍ - നിറചാര്തുകളുടെ രാജകുമാരന്‍

വാക്കിനു സ്വരം അര്‍ത്ഥമെന്നത് പോലെ ദൃശ്യബിംബത്തിനു ചിഹ്നം അര്‍ഥം നല്‍കുന്നു. ഓരോ ദൃശ്യവും ഓരോ ജീവിതമാണെന്ന് ചിന്തിക്കുകയും അത്തരം ചിന്തകളിലൂടെ മലയാളികള്‍ക്ക് ജീവിത ഗന്ധിയായ ഒട്ടേറെ നല്ല ചിത്രങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തിട്ടുള്ള ചുരുക്കം ചില സംവിധായകരില്‍ ഒരാളായിരുന്നു ഭരതന്‍.
എഴുപതുകളില്‍ കലാ സംവിധായകനായ് സിനിമയില്‍ വന്ന ഭരതന്‍ ഓരോ സിനിമയുടെയും പരിവൃതത്തിനുള്ളില്‍ തുടര്‍ന്ന് കൊണ്ട് തന്നെ കലാസംവിധാനത്തില്‍ ശില്പ രചനയുടെ ക്രിയാത്മക സാധ്യതകളിലേക് സ്വന്തം കയ്യൊപ്പ് വ്യാപിപ്പിചെടുക്കുവാന്‍ നടത്തിയ ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പിന്നീട് വന്ന തലമുറകളിലെ കലാ സംവിധായകര്‍ക്ക് പ്രചോധനമായിട്ടുണ്ട്.
കലാ സംവിധായകനായ ഭരതന്‍, സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനാകുന്നത് 'പ്രയാണ'ത്തിലൂടെ ആണ്. 1979-ല് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത് ഭരതന്‍ തന്നെ ആയിരുന്നു. രചന നിര്‍വഹിച്ചത് പി. പത്മരാജനും. പത്മരാജന്റെ ചലച്ചിത്ര ജീവിതത്തിലേക്കുള്ള അരങ്ങേറ്റം കൂടി ആയിരുന്നു ഈ ചിത്രം. ഭരതന്‍ എന്ന ചിത്രകാരനും പത്മരാജനെന്ന സാഹിത്യകാരനും ഒരു പുതിയ ചലച്ചിത്രം സാക്ഷാത്കരിക്കുവാന്‍  ഒന്നിച്ചു.  ഈ ഒത്തു ചേരല്‍ മലയാള സിനിമയില്‍ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ പിറന്നുവീണ 'രതിനിരവേദവും', 'തകര'യും ഭാവതീവ്രമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്.
രചനാ മേഖലയില്‍ നിപുണ ശാലികള്‍ എന്ന് വിശേഷിപ്പിക്കുന്ന എം. ടി , പത്മരാജന്‍, ജോന്പോള്‍ , ലോഹിതദാസ് തുടങ്ങിയവരുടെ തിര രചനകള്‍ ചലച്ചിത്രമാക്കുമ്പോഴും മലയാളത്തിന്റെ ഗതാനുഗത ആഖ്യാനാവിഷ്കാര പ്രയാണത്തില്‍ നിന്നും പാടെ വ്യത്യസ്തമായി തിരകഥയെ സംവിധായകന്റെ ധ്രിശ്യവ്യാഖ്യനതിനുള്ള പ്രശ്ന പാഠമായി സമീപിച്ചു എന്നതാണ് ഭരതനെന്ന സംവിധായകന്റെ സുപ്രധാനവും സവിശേഷവുമായ വ്യതിരിക്തതയും മികവും.
എന്പതുകള്‍ ഭരതന്റെ സുവര്‍ണ കാലഖട്ടമായി വിശേഷിപ്പിക്കാം. 'ചാമരം', 'മര്മരം', ഓര്‍മക്കായ്‌, പാളങ്ങള്‍, ചിലമ്പ്, വൈശാലി തുടങ്ങ്ങിയ ചിത്രങ്ങളിലൂടെ എണ്‍പതുകളില്‍ ഭരതന്‍ നിറഞ്ഞുനിന്നു.
രതിയും, പകയും, കുററബോധവുമാണ് മനുഷ്യ മനോഖടനയുടെ സ്ഥായിയായ അടിസ്ഥാന ധാരെന്ന സങ്ങല്പതിലാണ് ഭരതന്‍ ചിത്രങ്ങളുടെ പ്രമേയങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. പാഥേയവും, ലോറിയും, എന്റെ ഉപാസനയും ഇത് വിളംബരം ചെയ്യുന്നു.
പ്രയാണത്തില്‍ തുടങ്ങിയ തന്റെ സിനിമാസപര്യ ചുരത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ കാലയളവിനുള്ളില്‍ മലയാള സിനിമയില്‍ ഒരു പുതു വസന്തത്തിന്റെ വേലിയേറ്റം തന്നെ ഈ അപൂര്‍വ പ്രതിഭ സാധിചെടുതിരുന്നു. തന്റെ സിനിമകളുടെ ഓരോ ഫ്രെയിമും ചിത്രകലയോട് അടുപ്പിക്കുന്നതില്‍ ഭരതന്‍ വിജയിച്ചിരുന്നു. സിനിമയെ കലാ മാധ്യമമായി ഉപാസിച്ചിരുന്നു ഭരതന്‍, അതുകൊണ്ട് തന്നെ ആ പ്രതിഭ പകര്‍ന്നു തന്ന കാഴ്ചകള്‍ നമുക്ക് ഗൃഹാതുരത്വമുനര്തുന്ന വിസ്മയങ്ങലായ് തെളിവോടെ നിറഞ്ഞു നില്‍ക്കുന്നു. 1947 നവംബര്‍  14 നു ജനിച്ച, നിറങ്ങളെയും സംഗീതത്തെയും ആത്മാര്‍ഥമായി സ്നേഹിച്ചിരുന്ന ഈ രാജകുമാരന്‍ 1998  ജൂലൈ 30  നു യാത്രയായി. ഇനിയും ഒരുപാട് ചിത്രങ്ങളും ഫ്രെയിമുകളും ബാക്കി വെച്ചുകൊണ്ട് ചമയങ്ങളും ആരവങ്ങളും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്... 
- രമേഷ് കാക്കൂര്‍  

2010 നവംബർ 11, വ്യാഴാഴ്‌ച

സിനിമയും പ്രതിസന്ധിയും.

സിനിമ വ്യവസായമാണ്‌, ഒപ്പം കലയും. സിനിമ നിര്‍മിക്കുമ്പോള്‍ ഉണ്ടായ ചിലവിനു ലാഭം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനു സിനിമ പ്രേമികളെ തിയെട്ടരുകളിലെക്ക് ആകര്ഷിക്കപ്പെടനം. നല്ല തിരക്കഥ, അതിനെ കാലഖട്ടതിന്റെതായ രീതിയില്‍ സമീപിക്കുകയും വേണം. ഒരു സിനിമയുടെ ചെലവ് മൂന്നര കോടിയില്‍ അധികമാകരുത്‌ എന്ന പ്രോടുസേര്സ് അസോസിയേഷന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. മലയാള സിനിമയുടെ നിര്‍മാണ ചെലവ് കുറക്കാന്‍ നടീ നടന്മാരുടെ പ്രതിഭല തുക കുറക്കാന്‍ തയ്യാറാണെന്ന് 'അമ്മ'യും അറിയിച്ചിട്ടുണ്ട്.
100-130 സിനിമകള്‍ ഇറങ്ങിയിരുന്ന മലയാളത്തില്‍ ഇപ്പോള്‍ 50 -60 സിനിമകളാണ് ഇറങ്ങുന്നത്. ഈ വര്ഷം ഇതുവരെ സാമ്പത്തിക വിജയം നേടിയ സിനിമകള്‍ വിരലില്‍ എന്നാവുന്നവ മാത്രമാണ്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ പോലും സാമ്പത്തിക നേട്ടം ഉണ്ടാക്കിയവയില്‍ പെടുന്നില്ല. എങ്കിലും സൂപ്പര്‍താരങ്ങളുടെ  ചിത്രങ്ങള്‍ക്ക് സാട്ടലൈട്ടു തുക കൂടുതല്‍ കിട്ടുമെന്ന് ആശ്വസിക്കാം. സിനിമ തിയട്ടെരുകളില്‍ പോയിരുന്നു കാണുവാന്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു സൌകര്യവും നമ്മുടെ ഒട്ടുമിക്ക തീയട്ടരുകളിലും ഇല്ല. അതുകൊണ്ട് ഇവയുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കണം. അതിനു നിര്‍മാതാവ്, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവര്‍ കൂട്ടായി പരിശ്രമിക്കണം. കേരളത്തിലെ ധാരാളം തിയട്ടെരുകള്‍ പ്രധഷണം നിര്‍ത്തി കല്യാണ മണ്ഡപങ്ങളും, ഷോപ്പിംഗ്‌ മാളുകളും ആയി മാറി കഴിഞ്ഞിട്ടുണ്ട്. 'കൊട്ടക' എന്ന സങ്കല്‍പം തന്നെ ഇന്ന് എല്ലാ ഗ്രാമീണര്‍ക്കും അന്യം നിന്നിരിക്കുകയാണ്. സിനിമാ പ്രധഷണം ലാഭകരം അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌. ഈ കാര്യവും എല്ലാവരും ആലോചിക്കേണ്ടതാണ്. പ്രവാസി മലയാളികള്‍ ധാരാളമായി മലയാള സിനിമയില്‍ നിര്മാതാക്കലായി എത്തുന്നുണ്ടെങ്കിലും സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനാല്‍ ഒറ്റ സിനിമയോടെ ഈ മേഖലയില്‍ നിന്നും മാറിപ്പോകുന്നു. അതുകൊണ്ട് അത്തരം നിര്‍മാതാക്കളെ നിലനിര്‍ത്തേണ്ടത് സിനിമ മേഖലയിലെ എല്ലാവരും ചേര്‍ന്നാണ്. താരങ്ങളും മറ്റു സാങ്കേതിക വിധഗ്തരും നിര്‍മാണ ചെലവ് കുറക്കേണ്ടത് എങ്ങനെ എന്ന് ആലോചിച്ചു സഹകരിക്കാന്‍ തയ്യാറാവണം. ഇതു പ്രൊജക്റ്റ്‌ വിപണിയില്‍ മുന്നെരനമെങ്കിലും അത് നല്ലവണ്ണം മാര്‍കെറ്റ് ചെയ്യണം. എത്രയോ സിനിമകള്‍ വന്നു പോകുന്നത് പാവം പ്രേക്ഷകര്‍ അറിയാതെ പോകുന്നു. അതുകൂടി സിനിമാക്കാര്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. സിനിമാ തൊഴിലാളികളുടെ സങ്കടനാ ബാഹുല്യവും ചലച്ചിത്ര രംഗത്ത് പ്രതിസന്തി ഉണ്ടാക്കുന്നുണ്ട്. ഇന്ന സങ്ങടനയില്‍ മാത്രം മേമ്ബരായാല്‍ മാത്രമേ തൊഴില്‍ നല്‍കുഎന്ന നിലപാട് മാറ്റെണ്ടതാണ്. മറ്റു തൊഴില്‍ മേഖലയില്‍ എന്ന പോലെ ഇതു സങ്കടനയില്‍ മേമ്ബരായാലും തൊഴില്‍ എടുക്കാനുള്ള സാഹചര്യം ഉണ്ടാകണം. സിനിമയുന്ടെന്കിലെ താരങ്ങള്‍ക്കും, മറ്റു പ്രവത്തകര്‍ക്കും  വിലയുള്ളൂ എന്ന കാര്യം എല്ലാവരും ഓര്‍ക്കേണ്ടതാണ്..


- രമേഷ് കാക്കൂര്‍.
Related Posts Plugin for WordPress, Blogger...