ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, ഡിസംബർ 2, വ്യാഴാഴ്‌ച

വ്യത്യസ്തതയുമായി ഒരു "കോക്ക് ടെയില്‍ "


ഏറെ നാളുകള്‍ക്കു ശേഷം ഒരു വ്യത്യസ്ത പ്രമേയവുമായി നമ്മുടെ പ്രദര്‍ശനശാലകളില്‍ എത്തിയ മലയാള ചിത്രമാണ്  " കോക്ക് ടെയില്‍ ". എഡിറ്റര്‍ ആയിരുന്ന "അരുണ്‍ കുമാര്‍ " ആദ്യമായി സംവിധായകന്റെ റോളില്‍ എത്തിയ ഈ ചിത്രം പ്രതിസന്ധിയില്‍ നില്‍ക്കുന്ന മലയാള സിനിമയ്ക്ക് ഒരല്‍പം ആശ്വാസമായി എന്നുവേണം കരുതാന്‍ ..

വലിയ താരപൊലിമയോന്നും അവകാശപെടാനില്ലാത്ത ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍  എത്തുന്നത്‌  അനൂപ്‌ മേനോന്‍ , ജയസുര്യ ,സംവൃതാ സുനില്‍  എന്നിവരാണ്.. ഭാര്യ പാര്‍വതിയും ( സംവൃത ) മോളുമായി നഗരത്തില്‍ താമസമാക്കിയ യുവ ആര്കിടെക്റ്റ്  രവി എബ്രഹാമിന്റെ ( അനൂപ്‌ മേനോന്‍ ) കുടുംബത്തിലേക്  അവര്‍ക്ക് തീര്‍ത്തും അപരിചിതനായ വെങ്കിടി ( ജയസൂര്യ ) എന്ന യുവാവ് കടന്നു വരുമ്പോള്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ്  ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.. വിവാഹേതര ബന്ധങ്ങളുടെ യാഥാര്‍ത്യങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ശിധിലമാക്കപ്പെടുന്ന കുടുംബ ജീവിതം അതിഭാവുകത്വമില്ലാതെ ചിത്രീകരിച്ചിരിക്കുന്നു.. ഭാര്യാ - ഭര്‍തൃ ബന്ധങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഈ കാലത്ത് " കോക്ക് ടെയില്‍ " നല്‍കുന്ന സന്ദേശം ചര്‍ച്ച ചെയ്യാ പെടെണ്ടത് തന്നെയാണ്. ഇവിടെ അപരാധിയായ പുരുഷനോട് സമൂഹം ക്ഷമിക്കുമ്പോഴും സ്ത്രീയുടെ തെറ്റുകള്‍ തെറ്റുകളായി തന്നെ അവശേഷിക്കുന്നു..

ഹോളിവുഡ് ചിത്രമായ " BUTTERFLY ON A WHEEL " എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ്  " കോക്ക് ടെയില്‍ " -ന്റെ കഥാ തന്തു രൂപപ്പെടുത്തിയിരിക്കുന്നത്.. അനൂപ്‌, ജയസൂര്യ, സംവൃത തുടങ്ങിയവര്‍ എല്ലാം തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.. " തിരക്കഥ" എന്ന സിനിമയ്ക്ക് ശേഷം അനൂപിന് കിട്ടുന്ന ഒരു ബ്രേക്ക് ആണ് " കോക്ക് ടെയില്‍ ". നടന്‍ ഇന്നസെന്റ്  ഒരു പ്രധാന അഥിതി വേഷത്തില്‍ എത്തുന്നു..

മനോഹരമായ ഗാനങ്ങളാണ് " കോക്ക് ടെയില്‍ " -ന്റെ മറ്റൊരു പ്രത്യേകത.. " നീയാം തണലിനു താഴെ...""   എന്ന് തുടങ്ങുന്ന ഗാനം ഇതിനകം തന്നെ വമ്പിച്ച ജനപ്രീതി നേടി കഴിഞ്ഞു.. അല്‍ഫോന്‍സ്‌ ആണ് സംഗീതം.. ഗാനരചന അനില്‍ പനച്ചൂരാനും.. ബോളിവുഡ് രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു ഗാനമാണ് " പറയുവാതാരോ..." ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ്‌ നായരാണ്. പ്രശാന്ത് മാധവ് ഒരുക്കിയ ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും ഗംഭീരം..

 കോടികള്‍ വാരി എറിഞ്ഞു ലോകോത്തര നിലവാരത്തില്‍ എത്തിയ " എന്തിരന്‍ " എന്ന ബ്രംമാണ്ട  ചിത്രവുമായാണ് " കോക്ക് ടെയില്‍ " എന്ന കൊച്ചു ചിത്രത്തിന് പ്രദര്‍ശന ശാലകളില്‍ മത്സരിക്കേണ്ടി വന്നത്.. അതുകൊണ്ട് തന്നെ ആയിരിക്കണം പ്രേക്ഷകരുടെ ഒരു തള്ളികയറ്റം ഈ ചിത്രത്തിന്  ഉണ്ടാകാതിരുന്നതും.. എന്തിരന്‍ എന്ന ചിത്രത്തെ വിജയിപ്പിക്കുന്ന പോലെ തന്നെ തമിഴന്‍ " മദ്രസ്സ പട്ടണത്തെയും" " അങ്ങാടി തെരു " -നെയും ഒക്കെ വമ്പന്‍ വിജയങ്ങളാക്കി മാറ്റുമ്പോഴാണ്  മലയാളത്തില്‍ ഈ സ്ഥിതിവിശേഷം.. മലയാള സിനിമാ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തില്‍ വന്ന തകര്‍ച്ചയാണോ ഇതെന്നും സംശയിക്കേണ്ടി ഇരിക്കുന്നു.. എന്ത് തന്നെ ആയാലും ഇതുപോലുള്ള ചിത്രങ്ങള്‍ വിജയിപ്പിചാലെ ഇനിയും വ്യതസ്തമായ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകൂ..

4 അഭിപ്രായങ്ങൾ:

  1. @ [ഹോളിവുഡ് ചിത്രമായ " BUTTERFLY ON A WHEEL " എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് " കോക്ക് ടെയില്‍ " -ന്റെ കഥാ തന്തു രൂപപ്പെടുത്തിയിരിക്കുന്നത്].....കുറച്ചു കൂടി നാടന്‍ ഭാഷ സ്വീകരിക്കുകയാണെങ്കില്‍ ''മോഷണം'' എന്ന് പറയാം ....ഇത്തരം പകര്‍ത്തി എഴുത്ത് പ്രതിസന്ധിയില്‍ നില്‍ക്കുന്ന മലയാള സിനിമയ്ക്ക് ഒരല്‍പം ആശ്വാസമായി എന്നു കരുതുന്നത് തന്നെ ദയനീയം ആണ്,വിഡ്ഢിത്തം ആണ്..........താളവട്ടം,നിന്നിഷ്ട്ടം എന്നിഷ്ടം...തുടങ്ങിയ മോഷണങ്ങള്‍ വിജയിപ്പിച്ച മലയാളികള്‍ ഇന്ന് [അന്‍വര്‍ ,കൊക്ക് ടെയില്‍ ,ബിഗ്‌ ബി] അതിനു തയ്യാറാകുന്നില്ലെങ്കില്‍ അത് മലയാളികളുടെ ആസ്വാദന രീതി ഉയര്‍ന്നത് കൊണ്ടാണ് ! ലോക സിനിമയെ കുറിച്ച് അറിവുള്ളത് കൊണ്ടും ആണ്.

    മറുപടിഇല്ലാതാക്കൂ
  2. റെനി.. കമന്റിനു നന്ദി.. താങ്കള്‍ ഒരുപക്ഷെ വിദേശ സിനിമകളൊക്കെ ഒരുപാട് കാണുന്ന ആളായിരിക്കാം , പക്ഷെ ഒന്ന് ചിന്തിക്കു.. ഇത്തരം സിനിമകള്‍ കാണുന്നത് വളരെ കുറച്ചു മാത്രമാണ്.. ഭൂരിപക്ഷത്തിനും butterfly on a wheel എന്ന ഹോളിവുഡ് സിനിമയെ കുറിച്ച് കേട്ടറിവ് കൂടിയില്ല.. ആ ഒരു സാഹചര്യത്തില്‍ നമ്മുടെ സ്വന്തം ഭാഷയില്‍ , നമ്മുടെ പ്രിയ താരങ്ങള്‍ അഭിനയിച്ചു, നമ്മുടെതായ പശ്ചാതലതിലെക് പ്രിയനും അരുണ്‍ കുമാരുമൊക്കെ അത്തരം നല്ല സിനിമകളെ പറിച്ചു നടുമ്പോള്‍ അതൊരു നല്ല കാര്യമല്ലേ.. അതെങ്ങനെ മോഷണം ആകും.. അങ്ങനെ എങ്കില്‍ shakesphere's othallo ജയരാജ്‌ കളിയാട്ടം ആക്കിയതും മോഷണമാണോ.. ? ആണെങ്കില്‍ എന്തുകൊണ്ട് റെനി അത് പറയുന്നില്ല.. ഓ .. കുറെ അവാര്‍ഡുകളും പ്രേക്ഷക പ്രീതിയുമൊക്കെ നേടിയത് കൊണ്ട് അതിനെ മനപ്പൂര്‍വം താങ്കള്‍ ഒഴിവാക്കിയതാകും അല്ലെ.. ? പ്രിയന്‍ ആ രണ്ടു ചിത്രങ്ങളും മലയാളത്തില്‍ ആക്കിയത് കൊണ്ട് നമ്മുക്ക് എന്നെന്നും ഒര്മിക്കതക്ക തരത്തിലുള്ള ൨ മലയാള സിനിമകള്‍ കിട്ടി.. ഇല്ലങ്കിലോ? ഏതായാലും ഈ പ്രിയന്‍ ഒരു നല്ല സംവിധായകന്‍ അല്ലെന്നോന്നും താങ്കള്‍ പറയില്ലല്ലോ അല്ലെ?

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. റെനിയുടെ അഭിപ്രായത്തോട് ഞാനും യോചിക്കുന്നു..
    മലയാളസിനിമയുടെ നിലവാര തകര്‍ച്ചയെ ആണ്
    അതു സൂചിപ്പിക്കുന്നത്..

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...