കേരള മുന്മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീ.കെ. കരുണാകരന്‍ യശശ്ശരീരനായി. വാര്‍ദ്ധക്യ സഹചമായെ കടുത്ത ശാരീരികസ്വാസ്ത്ഥ്യങ്ങളോടെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് 5.30-നാണ് ജീവന്‍ വെടിഞ്ഞത്. 92 വയസ്സായിരുന്നു.
ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ഒരു മാസം മുന്‍പു പോലും രാഷ്ട്രിയ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിരിന്നു അദ്ദേഹം. എ ഐ സി സി നിര്‍വാഹക സമിതി അംഗമായിരിക്കെയായിരുന്നു അന്ത്യം. 1965-ല്‍ നിയമസഭാംഗമായ കരുണാകരന്‍ തുടര്‍ന്നിങ്ങോട്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിച്ച രാഷ്ട്രീയ മാന്ത്രികനായിരുന്നു. 4 തവണ മുഖ്യമന്ത്രി പദവും 1 തവണ കേന്ദ്ര വ്യവസായ വകുപ്പൂം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്ഥന്‍ എന്ന നിലയില്‍ അനേകം രാഷ്ട്രീയ ഇടപെടലുകള്‍ വഴിയും, വിവാദങ്ങള്‍ വഴിയും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന അദ്ദേഹം വളരെ നാടകീയമായ രാഷ്ട്രിയ തിരക്കഥകളുടെ ബുദ്ധികേന്ദ്രവും ആയിരുന്നു എന്നിരിക്കിലും സുവ്യക്തവും, അതി ദ്രുഡവുമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഒരു കാലഘട്ടത്തിന്റെ വ്യക്തിയായി മാറി. കേരളത്തിന്റെ ഇന്നത്തെ പുരോഗമനത്തിനു വളരെ വ്യക്തമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. ശ്രി. കെ കരുണാകരന്റെ വിയോഗത്തില്‍ അദ്ധേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളും പങ്ക് ചേരുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ലീഡര്‍ക്ക് മഹാരാജാസ്സിന്റെ അനുശോചനങ്ങള്‍ ..
കേരളത്തിന്റെ കരുണാകരന് നാളെ (25/12/2010)
അന്ത്യ വിശ്രമം.
ജന്മം കൊണ്ട് കണ്ണൂര് കാരനും ,
പ്രവര്‍ത്തന മേഘലയുടെ ആരംഭം കുറിച്ച ആള്‍ എന്ന നിലയില്‍ 'മാള'- ക്കാരനും ,
അതി ശക്തനായ നേതാവ് എന്ന നിലയില്‍ കേരളീയനും,
സുദൃടവും അവസരോചിതമായ രാഷ്ട്രീയ കുശലതയുടെ ആള്‍ രൂപമെന്ന നിലയില്‍ അതുല്യനായ ഒരു ഇന്ത്യ ക്കാരനും .....
ഇതെല്ലാമായ ശ്രി. കെ. കരുണാകരന് , സ്വപത്നി കല്യാണിക്കുട്ടി അമ്മയോടൊപ്പം , മാളയിലെ മുരളി മന്ദിരത്തിലെ മണ്ണില്‍ അന്ത്യ വിശ്രമം.
ഇതൊരു സംശയമാണ്, അല്ല ചോദ്യമാണ്, എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം !!!!
മറുപടിഇല്ലാതാക്കൂകേരളം ഏറ്റവും ചര്‍ച്ച ചെയ്ത അച്ഛനും മകനും ഏതായിരിക്കും, ചോദ്യചിഹ്നം ഇടാന്‍ സമയം കിട്ടുംമുന്പേ ഉത്തരം വരും, ഒന്നു ഈച്ചര വാര്യരും രാജനും രണ്ടു കെ. കരുണാകരനും കെ. മുരളീധരനും. ആദ്യത്തെ അച്ഛനെയും മകനെയും കുറിച്ചുപറയുമ്പോള്‍ സയാമീസ് ഇരട്ടയെ പോലെ അതിനൊപ്പം കടന്നു വരും ക.കരുണാകരന്റെ പേര്.
ആദ്യം മകനെത്തേടി, പിന്നെ മകന്റെ കൊലപാതകികളെത്തേടി ഈച്ചര വാര്യര്‍ നടത്തിയ യാത്രകള്‍ മലയാളിയുടെ യാത്രകള്‍ കൂടി ആയിരുന്നു. ആ അച്ഛന്റെ മനസാക്ഷിക്കൊപ്പം കേരളം നിന്ന നാളുകള്‍. അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളില്‍ മുഖ്യമന്ത്രിയുടെ തലയ്ക്കുമുകളില്‍ സര്‍വ്വാധികാര്യക്കാരനായിരുന്ന ആഭ്യന്തര മന്ത്രി കരുണാകരനിലേക്കായിരുന്നു എല്ലാ ആരോപണങ്ങളും ചെന്നവസാനിച്ചത്. സ്വന്തം പാര്‍ട്ടിക്കാര്‍ വരെ കരുണാകരനെ 'കൊലയാളി' എന്നു വിളിച്ചു. കരുണാകരന്റെ രാഷ്ട്രീയഭാവി അവസാനിച്ചെന്നു തോന്നിപ്പിച്ച നാളുകള്‍. നീതി തേടി ഒരച്ഛന്‍ നടത്തിയ പോരാട്ടം ഒരു ജനതയുടെ പോരാട്ടമായി വാഴ്ത്തപ്പെട്ട നാളുകള്‍. പക്ഷേ കരുണാകരന്‍ അധികാരത്തില്‍ തിരിച്ചെത്തി, അതും മുഖ്യമന്ത്രിയായി !!!
ഒരഭിനന്ദനം പോലെ കെ.കരുണാകരനെ മലയാളി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു, ഒന്നല്ല മൂന്നു തവണ". അതെ, കരുണാകരനെ 'കൊലയാളി' എന്നു വിളിച്ച അതെ ജനത അദ്ദേഹത്തെ വീണ്ടും വീണ്ടും സന്തോഷത്തോടെ അധികാരക്കസേരയില്‍ അവരോധിച്ചു !!! ഒരു സംശയം അല്ല ചോദ്യം ബാക്കിയാവുന്നു, അപ്പോള്‍ ഈച്ചര വാര്യര്‍ക്കൊപ്പമുന്ടെന്നു തോന്നിച്ച ആ വലിയ ജനക്കൂട്ടം ഏതായിരുന്നു ? നീത്ക്കുവേണ്ടിയുള്ള ഒരു തലമുറയുടെ സമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ തലമുറയെവിടെ ? ആരായിരുന്നു ശരി ? ആരായിരുന്നു തെറ്റു ?
ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷം പറയുന്നതാണ് ശരിയെന്നു വയ്പ്പ്. ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളവരാണ് സര്‍ക്കാര്‍. അപ്പോള്‍ ജനാധിപത്ത്യത്തിന്റെ കണക്കില്‍ കരുണാകരന്മാരും , മോഡിമാരും ശരിയെന്നു വരുന്നു !!! അപ്പോള്‍ പറയൂ, ഈച്ചരവാര്യര്‍ക്കൊപ്പവും, മോഡിക്കെതിരെയും ഉണ്ടെന്നു നമ്മള്‍ കരുതിയ വന്‍ ജനക്കൂട്ടമെവിടെ ??? മനസാക്ഷിയുടെ ശബ്ദ്ദമെവിടെ ??? ശരിക്കും വിഡ്ഢികള്‍ ആരാണ് ????
''പുത്രാ ദുഖ ത്താല്‍ നീറി നീറി മരിച്ച എന്റെ ശാപം നിന്റെ മേല്‍ ഞാന്‍ വര്‍ഷിക്കു ന്നു ... നീയും പുത്രാ ദുഖ ത്താല്‍ നീറി നീറി ചാവും. നീ ചാവുന്നത് വരെ നിറെ പത്രന്‍ ഒരു കരക്ക് അണയില്ല .... തന്നെയുമല്ല എന്റെ മകനെ നിങ്ങള്‍ ജയിലിലിട്ടു കൊ ന്നതിനു പകരം നിന്റെ മകനെ നാണമില്ലാതെ തെണ്ടിയായി കണ്ടവരോടൊക്കെ മാപ്പുചോതിചു ഇരന്നും നടക്കു ന്നത് കണ്ടു മനം പൊട്ടി നീ ചാവും''