കോഴികോട്ടങ്ങാടിയില്‍ നിന്ന് മോന്തിയേരം മംഗലാപുരത്ത് നിന്നും വരുന്ന
ബോംബയിലേക്കുള്ള വണ്ടിയിലാ ഞമ്മള് കേറിയത്.
റയില്‍വേ സ്റ്റേഷന്‍ വരേയ്ക്കും ഞമ്മളെ ചങ്ങായിമാരും കുടുംബക്കാരും
ഒക്കെ ഉണ്ടായിരുന്നു യാത്ര അയക്കാന്‍ മേണ്ടി .
വണ്ടിയില്‍ കയറിയപ്പോള്‍ പൊരിഞ്ഞ തിരക്കായിരുന്നു ടി .ടി .ആര്‍ . ടിക്കറ്റ്
മേടിച്ചുനോക്കി ഓരോരുത്തരെ അവനാന്‍റെ സീറ്റില്‍ ഇരുത്തുന്നുടായിരുന്നു .
അതിലിടക്ക് ചായക്കാരനും കോഴിക്കോടന്‍ ഹലുവയുമായി വേറെരുത്തന്‍
കടലക്കച്ചോടക്കാരന്‍ എന്നിങ്ങനെ കുറെ പേര്‍ .
പത്രം വായിക്കുന്നവര്‍ ചീട്ടു കളിക്കുന്നവര്‍ ബോഗിയുടെ നാല് വാതിക്കലും ചുമ്മാ കാറ്റുകൊള്ളാന്‍ നില്‍ക്കുന്നവര്‍ ബാത്ത് റൂമിലേക്കും മറ്റു നടക്കുന്നവര്‍ .
വണ്ടി അതിവേഗത്തില്‍ സ്റ്റേഷ്‍നുകള്‍ താണ്ടി പായുകയാണ്
അതിനൊപ്പം സമയവും പാഞ്ഞു കൊണ്ടിരുന്നു .
കുടുംബത്തെയും കൂട്ടുക്കരെയും നാട്ടുക്കാരെയും പിരിയുന്നതില്‍ ഒരല്‍പം വിഷമം ഇല്ലാതില്ല .
ഉറക്കം വരുന്നു മുകളിലെ ബര്‍ത്തില്‍ കയറിക്കിടന്നു ഉറങ്ങി പോയതറിഞ്ഞില്ല .
നേരം വെളുത്ത് കണ്ണ് തുറന്നു നോക്കുമ്പോള്‍ കാണുന്നത്
കുറ്റികാടുകള്‍ നിറഞ്ഞ ഒരു മൂലയില്‍ ഞാന്‍ കിടന്ന ബോഗി മാത്രം ;
മറുവശത്തെ ജനാല പതുക്കെ പൊക്കിനോക്കുമ്പോള്‍
അങ്ങിങ്ങായി പല ബോഗികളും ഒറ്റയും ഇരട്ടയും ഒക്കെയായി ചിന്നി ചിതറി കിടക്കുന്നു .
നേരെ ഓടിപോയി വാതില്‍ തുറക്കാന്‍ നോക്കി ,
പറ്റുന്നില്ല ... നാല് വാതിലും അടഞ്ഞ നിലയില്‍ തന്നെ...!!!
ഒരു നിമിഷം ഉമ്മാനെ മനസ്സില്‍ കണ്ടു പോയി..
കാല്‍ ഇടരുന്നതായി ,
തോന്നി തൊണ്ട വരളുന്നു ..പേടികൂടി വരുന്നു...
ഉമ്മ പറഞ്ഞതോര്‍മ്മ വരുന്നു . "മോനെ കണ്ണെത്താ ദുരതെക്ക് ഇജു പോണ്ടാ...
ഉമ്മചിക്ക് അന്നേ എപ്പോളും കാണണം...
അനക്ക് ഇബടെ റേഡിയോ നന്നാക്കിണ പിടിയാ ഇല്ലേ ?
പോരാത്തതിനു ഇപ്പച്ചി ഗള്‍ഫില്‍ കഷ്ട്ട പെടുന്നുല്യേ.. ?
പിന്നെന്തിനാ ഇജു ഇപ്പം ബോംബയിലേക്ക് പോകുന്നത് ..?
ഗള്‍ഫിലേക്ക് പോകാന്‍ ഉള്ള വിസ ഉപ്പച്ചി അനക്ക് സെരിയാക്കി തരാത്തത്
അവിടത്തെ കഷ്ട്ടപാടുകള്‍ ഓര്‍ത്തിട്ടാണ് എന്ന് ഇപ്പന്‍റെ ഈ ആഴ്ച ബന്ന കത്തിലും എഴുതീട്ടുണ്ട് ..
പൊന്നു മോന്‍ ഉമ്മ പറയുന്നതും കേട്ട് ഇബടെ നിക്ക് ...!!!"
ഈ വാക്കുകള്‍ മാത്രമേ കാതില്‍ ഒള്ളു.
തിരിച്ചു ഞാന്‍ കിടന്ന ബര്‍ത്തിന്‍റെ അടുത്തേക്ക് പതുക്കെ നടന്നു .
ചുറ്റുപാടും ഒന്ന് നോക്കി ..
ഞാന്‍ കോഴിക്കോട് നിന്നും വണ്ടിയില്‍ കയറുമ്പോള്‍ ഉണ്ടായിരുന്നവര്‍
എല്ലാവരും വണ്ടിയില്‍ ഉണ്ട്. എല്ലാവരും ഇരുന്ന സീറ്റുകള്‍
മുന്നായി തിരിച്ചു നല്ല ഉറക്കത്തിലാ.
പടച്ചോനെ രണ്ടു ദിവസം കഴിഞ്ഞേ ബോംബയില്‍ എത്തും എന്നാണല്ലോ എല്ലാരും പറഞ്ഞത്.
ഇനി ഇപ്പം ബോംബയില്‍ എത്തിയോ ?
ഇവരാരും എന്താ ഇറങ്ങാത്തത് ..?
പല ആള്‍ക്കാരും പറയുന്നത് കേട്ടിടുണ്ട് ബോംബയില്‍ ഭയങ്കര കൊള്ളക്കാര്‍ ഉള്ള സ്ഥലമാണ് ,
തിവണ്ടിയും ബസും തട്ടിക്കൊണ്ടു പോകും എന്നൊക്കെ ...
ഇനിയിപ്പം വണ്ടി കൊള്ളക്കാര്‍ തട്ടി കൊണ്ട് വന്നു നിര്‍ത്തിയതാണോ
ഹേയ് അങ്ങിനെയാവാന്‍ വഴിയ്യില്ല ..
അപ്പുറത്ത് കുറെ വണ്ടിയുടെ കഷ്ണങ്ങള്‍ കാണുന്നുണ്ട്. കിടക്കുന്നവരെ ആരെങ്കിലും ഉണര്തിയാലോ ?
അതിന്നു മുന്‍ബ് അരയില്‍ ഒരു തുണി സഞ്ചിയില്‍ പൊതിഞ്ഞു കെട്ടി വെച്ച
ഇരുപതിനായിരം ഉറുപിക ..
ഹാവൂ അത് അവിടെ തന്നെ ഉണ്ട് .
നാവി ഭാഗത്ത് ആയതിനാല്‍ ഒരു അസോസ്ഥധ തോന്നുന്നു..
മൂത്ര സങ്കയും ഇല്ലാതില്ല..!!
കോയട്ടിക്ക പ്രത്യേകം പറഞ്ഞിടുന്ദ് "പൈസ ഭദ്രമായി ഒളിപ്പിച്ചു ബെചോണ്ടി ...
ഇല്ലെങ്കില്‍ പോക്കറ്റ് അടിക്കാര്‍ അടിച്ചോണ്ട് പോകും."
ആയതിനാലാണ് തുണി സഞ്ചി പ്രത്യകം അടിപ്പിച്ചു അരയില്‍ കെട്ടിയത് .
ബയിക്ക ചിലവിനുള്ള കുറച്ചു പൈസ പാക്കട്ടയില്‍ ഉണ്ട് ..!!
ബണ്ടി വീ ടീ സ്റെഷനില്‍ എത്തുമ്പോ മുപ്പര്‍ അവിടെ കാത്തു നില്‍ക്കന്നു പറഞ്ഞിട്ടുണ്ട് .
പുറപ്പെടുന്നതിനു മുന്‍ബ് മുപ്പര്‍ക്ക് ടെലെഗ്രാം അടിചിടുന്ദ്.
ഇനിയെന്ത് ചെയ്യും ബദിരിങ്ങളെ ഞാന്‍ ഇത് എവിടെയാണ് ..
ഉമ്മച്ചി പറഞ്ഞത് കേട്ടാ മതിയായിരുന്നു എന്നൊക്കെ ചിന്ദിക്കുന്നതിനിടയില്‍ ..
" ട്ടോ..." എന്നൊരു ശബ്ദത്തോടെ ബണ്ടി ആകെ ഒന്ന് കുലുങ്ങി
പിറകിലേക്ക് നിങ്ങാന്‍ തുടങ്ങി .വണ്ടിയുടെ ഇടി ശബ്ദവും തുടര്‍ന്നുള്ള നീക്കവും എല്ലാം കൊണ്ട് അതില്‍ ഉറങ്ങിയിരുന്ന മുഴുവന്‍ ആളുകളും ഉണര്‍ന്നിരുന്നു...!!!
എന്‍റെ സീറ്റില്‍ ഇരുന്നു കൊണ്ട് ഒരാള്‍ എന്നോട് ചോദിക്കുകയാ "ഹോ.. ആര്‍കോണം എത്തിലേ?"
തികച്ചും അറിയുന്ന ആളെ പോലെ ഞാന്‍ തലയാട്ടി അതെ എന്നാ ഭാവത്തില്‍.. !
അവിടെന്നു മദിരാശിയില്‍ നിന്ന് വന്ന ഒരു വണ്ടിയുടെ പിറകില്‍ കെട്ടി ,
തമഴി നാടും, കര്‍ണാടകയും, ആന്ദ്രയും, മഹാരാഷ്ട്രയും കടന്നു ബോംബയിയെ ലക്ഷിയം വെച്ച് ആ വണ്ടി പോയികൊണ്ടേ ഇരുന്നു....
-ഉമ്മര്‍ കോയ (കുവൈറ്റ്)
പ്രിയപ്പെട്ട കോയ മാമാ...
മറുപടിഇല്ലാതാക്കൂഎല്ലാ യാത്രകളും ഒരുപാട് ഓര്‍മ്മകള്‍ തരുന്നു.
ചിലത് നമ്മെ സന്തോഷിപ്പിക്കും,ചിലത് നൊമ്പരപ്പെടുതും.
തീവണ്ടി യാത്ര അത്തരത്തിലുള്ള ഒന്നാണ്.പല തരത്തിലുള്ള
ആള്‍ക്കാരെ നമുക്ക് അതില്‍ കാണാം..
ഇത് വായിച്ചപ്പോള്‍ ഞാനെന്റെ ആദ്യ മദ്രാസ് യാത്ര ഓര്‍ത്തു പോയി..
ഇത് പോലുള്ള നല്ല പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...തുടരുക..
ആശംസകള്‍ ...
നന്നായി കോയാ, ഇങ്ങള്‍ ബേജാറാവാണ്ട് എയ്തികോളീന്‍... ഞമ്മക്ക് പെരുത്തിഷ്ടം...
മറുപടിഇല്ലാതാക്കൂകൊയാക്കാ. ങടെ ഭാഷയാണ് എനക്കിഷ്ടം. നമ്മടെ മുഹമ്മദ് ബഷീര്‍ സാഹിബിനെ ഓര്‍ത്തിന് നമ്മള്. എയ്തി ബിടീനപ്പാ..
മറുപടിഇല്ലാതാക്കൂകോയാക്കാ....ഇങ്ങള് പ്രിന്സന്നെ പ്രിന്‍സ്.
മറുപടിഇല്ലാതാക്കൂ