ആ ഒരു ആലില എന്‍റെ ചുവന്ന കടലാസ്സ് അട്ടിയുള്ള പുസ്തകത്തിന്‍റെ താളുകള്‍ക്കിടയില്‍ വച്ചത് നീയായിരുന്നോ...? സ്മരണകളുടെ ആ പുസ്തകം ഞാനിന്നു തുറന്നു. ഹൃദ്യമായ ഒരു സുഗന്ധം, ഇരുളും വെളിച്ചവും കൂടിക്കലര്‍ന്നു കിടക്കുന്ന പൂത്ത അശോകമരച്ചില്ലകള്‍ പടര്‍ന്നു കിടക്കുന്ന ഹിസ്റ്ററി വിഭാഗത്തില്‍ എന്‍റെ ക്ലാസ്സ്മുറിയില്‍ ഞാനറിയാതെ നീ വച്ച ആ തളിരില ഇന്ന് ഹരിതകം ചോര്‍ന്നു ഇളം മഞ്ഞ ഞരമ്പുകള്‍ മാത്രമുള്ള ഓര്‍മ്മകളുടെ ഫോസ്സില്‍ മാത്രമായി തീര്‍ന്നിരിക്കുന്നു എങ്കിലും സമരമരത്തിന്‍ കീഴില്‍, കരിയില ചിതറിക്കിടക്കുന്ന ലൈബ്രറി വരാന്തയില്‍, നിന്‍റെ ബോട്ടണി ക്ലാസ്സില്‍.... എവിടെയൊക്കെയോ നമ്മുടെ സൌഹ്രദത്തിന്റെ , തിരിച്ചുവരാത്ത ഒരു കാലത്തിന്റെ, നിറം മങ്ങിയ ഒരു കനവായി നമ്മുടെ കലാലയം വീണ്ടും ഓര്‍മകളെ തടുത്തുകൂട്ടുന്നു എന്‍റെ സുഹൃത്തേ ഇനി ഒരു പുനര്‍ജനി ഇവിടെ ഈ കലാലയത്തില്‍ നമുക്കൊരുമിച്ചു കിട്ടുമോ...?
-മുരുകേഷ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ