വേണു നാഗവള്ളിയെ പോലുള്ള വലിയ പ്രതിഭകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടത് വളരെ അനിവാര്യമായ ഒന്നാണ്. കാരണം അദ്ദേഹത്തിന്റെ നഷ്ടം ഒരു നടന്റെ അല്ലെങ്കില്‍ ഒരു സംവിധായകന്റെ നഷ്ടം മാത്രമല്ല. ഒരു കാലഘട്ടത്തിന്റെ സംസ്കാര ചൈതന്യം കൊണ്ട് നടന്നിരുന്ന പ്രതിഭയുടെ വിയോഗമായിട്ടു വേണം കരുതാന്‍ .
എണ്‍പതുകളിലെ വിഷാദ നായകന്‍റെ വേഷം അപ്പാടെ ഉപേക്ഷിച്ചിട്ട് എഴുത്തുകാരന്റെയും സംവിധായകന്റെയും വേഷത്തിലേക് മാറിയ വേണു നാഗവള്ളിയില്‍ നിന്നും മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത നിരവധി ചിത്രങ്ങള്‍ ലഭിക്കുകയുണ്ടായി. തന്റെ ജീവിതത്തിലെ സൌഹൃദങ്ങളുടെ അപൂര്‍വ്വ നിമിഷങ്ങള്‍ എല്ലാം തന്നെ ലളിതമായ രീതിയില്‍ സിനിമ എന്ന മാധ്യമത്തിലൂടെ പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സൌഹൃദ കൂട്ടായ്മയുടെ കഥയായിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രം " സുഖമോ ദേവി ". പിന്നെയും വേണു നാഗവള്ളിയില്‍ നിന്നും ജീവിത ഗന്ധിയായ നിരവധി ചിത്രങ്ങള്‍ ആവേശത്തോടെ നമ്മുടെ പ്രേക്ഷകര്‍ ഏറ്റുവാങ്ങി. ' അയിത്തം' , 'സര്‍വ്വകലാശാല', 'സ്വാഗതം' ,' ലാല്‍സലാം', 'കിഴക്കുണരും പക്ഷി' തുടങ്ങിയ വ്യത്യസ്തവും മനോഹരവുമായ ചിത്രങ്ങള്‍ . ഭൂരിഭാഗം ചിത്രങ്ങളിലും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു എന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. സംഗീതത്തോടുള്ള ഇഷ്ടം മനസ്സില്‍ ഉള്ളതുകൊണ്ട് തന്റെ ചിത്രങ്ങളിലെല്ലാം തന്നെ സഅംഗീതമയമാക്കന്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.. ഇതിനിടയിലും അഭിനയം എന്ന കലയെ മറക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.
മറ്റു സംവിധായകരുടെ മിക്ക ചിത്രങ്ങളിലും ചെറിയ ചില വേഷങ്ങളിലൂടെ വേണുനാഗവള്ളി എന്ന അഭിനേതാവിന്റെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അറിയിച്ചു കൊണ്ടേ ഇരുന്നു. ഒരു ദുരന്ത പ്രണയ നായകന്‍റെ വിഷാദ ഭാവം ഇപ്പോഴും മുഖത്ത് പ്രതിഭലിച്ചു കാണാറുള്ള വേണു നാഗവള്ളിയുടെ തൂലികയില്‍ നിന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹാസ്യ പ്രധാനമായ ' കിലുക്കം' എന്ന സിനിമയുടെ തിരക്കഥ ഉണ്ടായത് എന്ന വസ്തുത ഒരുപക്ഷെ പലരും ഓര്‍മിക്കാനിടയില്ലാത്ത ഒന്നാണ്. എന്നാല്‍ തന്റെ അവസാന ചിത്രമായ 'ഭാര്യ സ്വന്തം സുഹൃത്ത് ' പ്രേക്ഷകരുടെ പ്രതീക്ഷക്കൊത് ഉയര്‍ന്നില്ല എന്നത് ഏറെ വേദനാ ജനകമാണ്. എങ്കിലും അദ്ദേഹത്തിന്റെ നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രേക്ഷകര്‍ ഇനിയും ഒരുപാട് ആഗ്രഹിച്ചു. പക്ഷെ....
ജീവിതത്തിന്റെ തിരക്കഥയ്ക്ക് തിരശീല ഇട്ടുകൊണ്ട് വേണു നാഗവള്ളിയെന്ന വലിയ കലാകാരന്‍ ഓര്‍മ്മകള്‍ മേയുന്ന തിരു മുറ്റത്തേക്ക് ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിദൂരതയിലേക്ക് നടന്നകന്നുപോയി...
15th ഫിലിം ഫെസ്റിവല്‍ തുടങ്ങി...
പതിനഞ്ചാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്ക് ഇത്തവണയും വര്‍ണ്ണ വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ തിരുവനന്തപുരത്ത് ഡിസംബര്‍ പത്തിന് തുടക്കം കുറിച്ചു. ഇറാന്‍ ചിത്രം " പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ് " ( please don't disturb) ആയിരുന്നു ഉത്ഘാടന ചിത്രം. മേളയുടെ രണ്ടാം ദിവസം മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത്, പ്രശസ്ത ചായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ നായകനായി അഭിനയിച്ച " മകര മഞ്ഞു" വമ്പിച്ച കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. വിശ്വ വിഖ്യാതനായ ചിത്രകാരന്‍ ' രാജാ രവിവര്‍മ്മ' യുടെ ' പുരൂരവസസ്സും ഉര്‍വശിയും എന്ന ലോക പ്രശസ്തമായ പെയിന്റിങ്ങിനിടെ ഉണ്ടാകുന്ന കാല്‍പനിക പ്രണയത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ ദ്രിശ്യ ഭംഗി ഒട്ടും ചോര്‍ന്നു പോകാതെ അതി മനോഹരമായി ലെനിന്‍ പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കി. ക്യാമറയുടെ മുന്‍പില്‍ പുതുമുഖമായ സന്തോഷ് ശിവനില്‍ , നടന്‍ ബിജു മേനോന്റെ ഗാംഭീര്യ ശബ്ദവും കൂടി ചേര്‍ന്നപ്പോള്‍ രാജാ രവിവര്‍മ ഭദ്രമായി. രവിവര്‍മ്മയുടെ മോഡലായ അഞ്ജലീ ഭായിക്ക് ജീവന്‍ പകര്‍ന്നത് പ്രശസ്ത നടിമാരായ അംബിക - രാധമാരില്‍ , രാധയുടെ മകളായ " കാര്‍ത്തിക" ആയിരുന്നു. ഇനിയും ഇതുപോലെ പുതുമയുള്ള ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു. നമുക്ക് പ്രത്യാശിക്കാം, ഈ മേളയുടെ വിജയത്തിന് വേണ്ടി...
- രമേഷ് കാക്കൂര്‍
മാറ്റങ്ങള്‍ അത് എഴുത്തിലൂടെ പരിചിയപ്പെടുത്തുന്നദിനു അഭിവാദ്യങ്ങള്‍ .......ലാല്‍ സലാം .
മറുപടിഇല്ലാതാക്കൂ