ഈ ചിരി മാഞ്ഞിട്ടു ഇന്നേക്ക് ഒരു വര്ഷം തികയുന്നു . മലയാളത്തെ പോലെ തമിഴിലും തെലുങ്കിലും എല്ലാം ആരാധകരുള്ള " സലിം അഹമ്മദ് ഘോഷ് " എന്ന കൊച്ചിന്‍ ഹനീഫ തന്റെ കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്താണ് അന്‍പത്തി എട്ടാമത്തെ വയസ്സില്‍ കരള്‍ രോഗം മൂലം മരണപ്പെട്ടത് .
സ്കൂള്‍ തലം മുതല്‍ നാടകങ്ങളിലൊക്കെ അഭിനയിച്ചു വന്ന ഹനീഫ പിന്നീട് മിമിക്രിയിലെക്ക് ചുവടു മാറി .. ഇങ്ങനെ കുറെ സ്റ്റേജ് അനുഭവങ്ങളുമായി സിനിമ മോഹം തലയ്ക്കു പിടിച്ചു നേരെ മദിരാശിക്ക് വണ്ടി കയറി. അങ്ങനെ 1972 - ഇല്‍ " അഴിമുഖം " എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം . പിന്നീടിങ്ങോട്ട് മുന്നൂറിലധികം മലയാള ചിത്രങ്ങള്‍ , എന്പതിലധികം തമിഴ് ചിത്രങ്ങള്‍ ..പിന്നെ കുറെ തെലുങ്ക് , ഹിന്ദി ചിത്രങ്ങളും..
ആദ്യ കാലങ്ങളില്‍ കൂടുതലും ക്രൂരനായ വില്ലന്‍ പരിവേഷമായിരുന്നു.. അത് അങ്ങനെ എഴുപതുകള്‍ മുഴുവന്‍ നിറഞ്ഞു നിന്നു .. അങ്ങനെ ചെറുതും വലുതുമായ വില്ലതരമുള്ള റോളുകളില്‍ തുടര്‍ന്ന് പോരവേ 1989 - ഇല്‍ ഹനീഫയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക് ആയ ആ ചിത്രം എത്തി .. ലോഹിത ദാസ് രചന നിര്‍വഹിച്ചു , സിബി മലയില്‍ സംവിധാനം ചെയ്ത " കിരീടം " . മോഹന്‍ലാലും തിലകനും മത്സരിച്ചു അഭിനയിച്ച ആ ചിത്രത്തില്‍ അവര്‍ക്കൊപ്പം തന്നെ ശ്രെധേയമായി ഹനീഫയുടെ " ഹൈദ്രോസ് " എന്ന കഥാപാത്രം. ഹനീഫയ്ക്ക് കോമഡി യും വഴങ്ങും എന്ന് ഈ കഥാപാത്രത്തിലൂടെ സിനിമ ലോകം തിരിച്ചറിഞ്ഞു . ഹൈദ്രോസ് എന്ന കോമഡി വില്ലനെ അവതരിപ്പിച്ചതോടെ കരിയറില്‍ കുതിച്ചു ചാട്ടം തുടങ്ങിയ ഈ നടന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .
തന്റെ ശരീരത്തിന്റെ രൂപം ആയിരുന്നു ഈ നടന്റെ തുരുപ്പു ചീട്ട് . വലിയ ശരീരം കാട്ടി പെടിപ്പിക്കുംബോളും ഉള്ളില്‍ ഭയവും , നിഷ്കളങ്ങതയും നിറഞ്ഞ കഥാപാത്രങ്ങള്‍ ആയിരുന്നു ഈ നടന്‍ അവതരിപ്പിച്ച കോമഡി വേഷങ്ങളില്‍ കൂടുതലും .. വെറും ബഫൂണ്‍ വേഷങ്ങള്‍ ആണെങ്കില്‍ പോലും തന്റേതായ കുറെ മാനറിസങ്ങള്‍ കൊണ്ട് ആ വേഷങ്ങള്‍ എല്ലാം ഈ നടന്‍ വ്യത്യസ്തമാക്കി . 1995 - ഇല്‍ പുറത്തു വന്ന സിദ്ദിക്ക് ലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ " മാന്നാര്‍ മത്തായി സ്പീകിംഗ് " - ഇല്‍ " എല്‍ദോ " എന്ന വേഷത്തിലൂടെ ആണ് ഹനീഫയുടെ കോമഡി തരങ്ങതിനു തുടക്ക മാകുന്നത്.. " എടാ എല്‍ദോ നിന്നെ സിനിമയില്‍ എടുത്തടാ ..." എന്ന് പറയുമ്പോള്‍ അത് വിശ്വസിച്ചു പോകുന്ന ഒരു ഒരു പാവം മണ്ടന്റെ വേഷം ഇന്നും നമ്മളില്‍ പൊട്ടിച്ചിരി ഉണ്ടാക്കുന്നു. അത്തരം എത്ര എത്ര വേഷങ്ങള്‍ ..
റാഫി മെകാര്ടിന്‍ സംവിധാനം ചെയ്ത " പഞ്ജാബി ഹൌസ്" ലെ ബോട്ട് മുതലാളി ഗംഗാധരന്‍ , താഹയുടെ " ഈ പറക്കും തളിക " യിലെ വീരപ്പന്‍ കുറുപ്പ് എന്ന പോലീസ് കാരന്‍ ,. ഷാഫിയുടെ " പുലിവാല്‍ കല്യാന" ത്തിലെ ടാക്സി ഡ്രൈവര്‍ ധര്‍മേന്ദ്ര .., ലാല്‍ ജോസിന്റെ " മീശ മാധവനിലെ " ലോക്കല്‍ രാഷ്ട്രീയ നേതാവ് ത്രിവിക്രമന്‍ ., പിന്നെ തന്റെ പഴയ സ്കൂള്‍ മാഷ് പേര് വിളിക്കുമ്പോള്‍ ഇന്നും " പ്രേസെന്റ്റ് സര്‍ " എന്ന് ഭയ ഭക്തി ബഹുമാനത്തോടെ പറയുന്ന ജയരാജിന്റെ " തിളക്ക " ത്തിലെ ഭാസ്കരന്‍ എന്ന വിവരം കുറഞ്ഞ നാട്ടിന്‍ പുറത്തുകാരന്‍ .... ഇങ്ങനെ പൊട്ടിച്ചിരിയുടെ മാല പടക്കത്തിന് തിരികൊളുത്തിയ , എക്കാലവും ഓര്‍മയില്‍ നില്‍ക്കുന്ന കുറെ വേഷങ്ങള്‍ ഹനീഫ നമ്മുക്ക് സമ്മാനിച്ചു..
ഇങ്ങനെ വില്ലനും , തമാശക്കാരനും ആകുന്നതിനോപ്പം തകര്‍പ്പന്‍ കാരക്റെര്‍ രോളുകളിളുടെ മികച്ച നടന്‍ എന്ന വിശേഷണവും ഹനീഫ നേടിയെടുത്തു . 2001 - ഇല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍കാരിന്റെ അവാര്‍ഡ് ലോഹിത ദാസിന്റെ " സൂത്രധാരന്‍ " എന്ന സിനിമയിലെ മണി മാമന്‍ എന്ന ഗംഭീര വേഷപകര്ച്ചയിലൂടെ അദ്ദേഹം സ്വന്തമാക്കി . രെന്ജി പണിക്കരുടെ പത്രം എന്ന സിനിമയിലെ " സഭാ പതി " എന്ന വേഷം ഹനീഫയുടെ എക്കാലത്തെയും മികച്ച വേഷമായി കരുതുന്നവരും ഉണ്ട്.. രെന്ജിയുടെ തന്നെ "പ്രജ" യിലെ മലയാളീസ് , " കുഞ്ഞികൂനനിലെ " മൈക്ക് തോമ , " കിളിച്ചുന്ടെന്‍ മാമ്പഴത്തിലെ " കലന്തന്‍ ഹാജി , " സ്വപ്നകൂട്" - ലെ ഫിലിപ്പോസ് , " അരയന്നങ്ങളുടെ വീട്ടിലെ " ഗംഗാധരന്‍ , " ഉദയനാണ് താര" ത്തിലെ സോനാ ബാലന്‍ , ഇങ്ങനെ മലയാളത്തിലെ കുറെ മികച്ച സ്വഭാവ റോളുകളും കൊച്ചിന്‍ ഹനീഫയുടെ ക്രെഡിറ്റ് - ഇല്‍ ഉണ്ട് .
കരുനാനിതിയുമായുള്ള അതിശയ കരമായ ബന്ധത്താല്‍ ഹനീഫ നേരത്തെ തന്നെ ഒരു വി ഐ പി ആണ് തമിഴ് നാട്ടില്‍ .. ഏഴു ചിത്രങ്ങള്‍ തമിഴില്‍ സംവിധാനം ചെയ്തു .. വേറെ കുറെ ചിത്രങ്ങള്‍ക്ക് രചനയും നിര്‍വഹിച്ചു.. തമിഴില്‍ തന്നെ ഏകദേശം ഇരുപത്തി രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു . കമല്‍ ഹാസന്റെയും , രചനി കാന്തിന്റെ ഒപ്പവും അഭിനയിച്ചു. 1993 - ഇല്‍ പുറത്തിറങ്ങിയ കമല്‍ ഹാസ്സന്‍ നായകനായ " മഹാനദി " എന്ന ചിത്രത്തിലെ വില്ലന്‍ ആയിരുന്നു ഹനീഫ .രജനി കാന്തിനോപ്പം ശിവാജിയിലും , എന്തിരനിലും അഭിനയിച്ചു . വിജയുടെ വേട്ടക്കാരനിലും ഉണ്ടായിരുന്നു . തുടര്‍ന്ന് വന്ന " മദ്രസ പട്ടണം " എന്ന സുപര്‍ ഹിറ്റ് ചിത്രത്തില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന റോള് ചെയ്തു.. ഇതായിരുന്നു ഹനീഫയുടെ തമിഴിലെ അവസാന ചിത്രം.
മലയാളത്തില്‍ പതിനഞ്ചോളം ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും , ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.. 1993 -ഇല്‍ ലോഹിത ദാസിന്റെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്ത " വാത്സല്യം " ആണ് ഹനീഫ സംവിധാനം ചെയ്തതില്‍ ഏറ്റവും മികച്ചത്. ഭീഷ്മാചാര്യ, വീണ മീട്ടിയ വിലങ്ങുകള്‍ , ആണ്‍ കിളിയുടെ താരാട്ട് , ഒരു സിന്ധൂര പൊട്ടിന്റെ ഓര്‍മയ്ക്ക് , മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് , ഒരു സന്ദേശം കൂടി ഇവയാണ് ഹനീഫ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍ ..
കെ .കെ ഹരിദാസ് സംവിധാനം ചെയ്ത "സി ഐ മഹാദേവന്‍ 5' 4".. " എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ച കൊച്ചിന്‍ ഹനീഫയുടെ അവസാന മലയാള ചലച്ചിത്രം ദിലീപ് നായകനായ " ബോഡി ഗാഡ് " ആയിരുന്നു . ഇനിയും ഒരുപാട് കഥാ പാത്രങ്ങളെ ബാക്കി ആക്കി നമ്മെ വിട്ട് പിരിഞ്ഞെങ്കിലും ആടി തീര്‍ത്ത കഥാ പാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക മനസ്സുകളില്‍ എക്കാലവും ജീവിക്കും .. ഒരു നിറഞ്ഞ ചിരിയുമായി...
- SIJU VIJAYAN
aashamsakal
മറുപടിഇല്ലാതാക്കൂthnx sir...
മറുപടിഇല്ലാതാക്കൂകൊച്ചിന് ഹനീഫ എന്ന ആ വലിയ കലാകാരനു വേണ്ടി ഞാനും ഒരു നിമിഷം പ്രാര്‍ത്ഥിക്കുന്നു...അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചതിന് ഡോക്ടര്‍ക്കു നന്ദി...ആശംസകള്‍...
മറുപടിഇല്ലാതാക്കൂ''മഹാനദി'' പോലെ ''വീണമീട്ടിയ വിലങ്ങുകളാല്‍ '' ''കിരീടം'' തീര്‍ത്ത ചിരിയുടെ ''സൂത്രധാരന്‍ '', ''വാത്സല്യ'' ത്തില്‍ ചാലിച്ച കഥകളുടെ ''ഭീഷ്മാചാര്യന്‍ '' ......... ആ ''സിന്ദൂര പൊട്ടിന്റെ ഓര്‍മ്മക്കായ്'' ''ഒരു സന്ദേശം കൂടി''....''പിരിയില്ല നാം''....ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരുപാട് കഥാപാത്രങ്ങളിലൂടെ ആ ''ആണ്‍കിളിയുടെ താരാട്ട്'' പ്രേക്ഷക മനസ്സുകളില്‍ എന്നും ജീവിച്ചിരിക്കും...
മറുപടിഇല്ലാതാക്കൂനമുക്ക് ഓര്‍മ്മിക്കാം ആ മഹാ പ്രതിഭയെ !
മറുപടിഇല്ലാതാക്കൂAshan.................(malayalathintay thira nashtam)
മറുപടിഇല്ലാതാക്കൂcourse>>>.
മറുപടിഇല്ലാതാക്കൂkochin haneefa maricho??? oru varsham pinnittitum viswasikkaaan kazhiyunnilla.....
മറുപടിഇല്ലാതാക്കൂmalayaala cinemayuda nashtam,,,,
മറുപടിഇല്ലാതാക്കൂനമുക്ക് ഓര്‍മ്മിക്കാം ആ മഹാ പ്രതിഭയെ !
മറുപടിഇല്ലാതാക്കൂmarikkatha ormakal
മറുപടിഇല്ലാതാക്കൂorkkaam aa kalakarane....
മറുപടിഇല്ലാതാക്കൂ