ആ അക്ഷരങ്ങളാല്‍ ശ്ലോകങ്ങള്‍ പലവിധം
അങ്കത്തില്‍ കുതിക്കുന്ന പോരാളിയെ പോലെ
അക്ഷരഞ്ഞാനം മുന്നില്‍ നയിക്കവേ..
അറിവിന്റെ ഉറവിടം തേടി അലയുന്നു..
അകതാരില്‍ എങ്ങോ കോള്‍മയിര്‍ കൊള്ളുന്നു
ആ ദിവ്യാക്ഷരം തന്നുടെ സര്‍വ്വവും
അക്ഷര ജ്ഞാനത്തിന്‍ ദിവ്യമാല..
ആയിരം കാതരം പണ്ട് പണ്ടേ..
അക്ഷര ദീപങ്ങള്‍ വാനില്‍ മാറ്റൊലി കൊള്ളവേ
അക്കാല ഭൂവില്‍ നിന്നോരുവാന്‍
അക്ഷര പുഷ്പങ്ങള്‍ കോര്‍ത്തിണക്കി..
ആയുധം കൊണ്ട് പോരാടി തോറ്റിടും വേദിയില്‍
അക്ഷരമാം പടവാള്‍ കൊണ്ട് ജയിച്ചത് ഗാന്ധിയും
ജ്നാനമാം അക്ഷരം കൊണ്ട് ജയിക്കാത്ത ഒന്നുമേ
ഇല്ല ഈ പാരിടത്തില്‍ ..
- എ . പ്രസാദ്
മയിലക്കര കള്ളിക്കാട് തിരുവനന്തപുരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ