പ്രിയ വായനക്കാര്‍ക്കായി ഒരു പുതിയ പംക്തി കൂടി. “കാഴ്ചവട്ടം”. ഇത് നിങ്ങള്‍ക്ക് വേണ്ടിമാത്രമാണ്. ഇവിടെ ചിത്രങ്ങള്‍ സംസാരിക്കും. നിങ്ങളിലൂടെ. നിശ്ചല ഛായഗ്രഹണത്തിന്റെ അപാരസാധ്യതകള്‍ നമുക്കറിയാം. പ്രശസ്തരായ വ്യക്തികളുടെ ജീവിതരേഖയിലെ ചില അനര്‍ഗള നിമിഷങ്ങള്‍, ലോകചരിത്രത്തിന്റെ തന്നെ ഗതിവിഗതികളെ നിയന്ത്രിച്ച സംഭവങ്ങളുടെ ഛായാപടങ്ങള്‍, സ്വര്‍ഗീയമായ ഒരു അനര്‍ഗള നിമിഷങ്ങളില്‍ ഒന്നില്‍ മാത്രം സംഭവിച്ച തികച്ചും അപൂര്‍വമായ ചില ക്യാമറ ക്ലിക്കുകള്‍, സര്‍റിയലിസത്തിന്റെ സൌന്ദര്യവും, മായികമായ സിലൌട്ടുകളും, പ്രകൃതിഭംഗിയുടെ നിര്‍മലത ഘനീഭവിച്ച ദൃശ്യങ്ങളും, വാചാലമായ വൈകാരിക നിമിഷങ്ങളും ഒക്കെ “കാഴ്ചവട്ടത്തില്‍“ ആഴ്ചതോറും നിങ്ങള്‍ക്ക് മുന്നിലെത്തും. തികച്ചും വ്യത്യസ്ഥമായ ചോദ്യങ്ങളും വിശദീകരണങ്ങളും സഹീതം. ഇവിടെ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതും ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതും വിശദീകരണങ്ങള്‍ നല്‍കേണ്ടതും ഒക്കെ നിങ്ങളാണ്.
ഈയാഴ്ചത്തെ “കാഴ്ചവട്ടത്തില്‍” ലോകത്തിലെമ്പാടുമുള്ള വായനാസമൂഹത്തിന്റെ ഹൃദയത്തില്‍ തൊടാനും മാറ്റിമറിക്കാനും കെല്പുള്ള ഒരു മനുഷ്യനെ അവതരിപ്പിക്കുകയാണ്. തിരിച്ചറിയാന്‍ ശ്രമിക്കൂ. ഇദ്ദേഹത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു എന്നും.
'ദാ, ഈ നിമിഷമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് കഴിഞ്ഞു പോയതുമല്ല..വരാനിരിക്കുന്നതുമല്ല.കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അതിനിടയില്‍ ''ഇപ്പോള്‍ '' എന്ന ഈ നിമിഷം മുറുകെ പിടിക്കേണ്ടത് അതിനെയാണ് ''എന്ന് ആല്ക്കെമിസ്ടിലൂടെ ലോകത്തെ പഠിപ്പിച്ച.....പൌലോ കൊയലോ...ശരിയാണോ മഹാരാജ ?
മറുപടിഇല്ലാതാക്കൂ''ദാ, ഈ നിമിഷമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് കഴിഞ്ഞു പോയതുമല്ല..വരാനിരിക്കുന്നതുമല്ല.കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അതിനിടയില്‍ ''ഇപ്പോള്‍ '' എന്ന ഈ നിമിഷം മുറുകെ പിടിക്കേണ്ടത് അതിനെയാണ് ''എന്ന് ആല്ക്കെമിസ്ടിലൂടെ ലോകത്തെ പഠിപ്പിച്ച.....പൌലോ കൊയലോ...ശരിയാണോ ?
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഎല്ലാവരുടെയും ഉത്തരം കേള്‍ക്കട്ടെ .. എന്നിട്ട് ഉത്തരം ..പറയാം.. ഇതില്‍ പങ്കെടുത്തതിന് രെനിക്ക് നന്ദി ..
മറുപടിഇല്ലാതാക്കൂപുതിയ പങ്ക്തിക്ക് എല്ലാ ഭാവുകങ്ങളും
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂ