കഴിഞ്ഞ കുറെ കാലങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്റോസള്‍ഫാന്‍ , എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ തുടങ്ങിയ പദങ്ങള്‍ . കാസര്‍ഗോട് ജില്ലയില്‍ കേരളാ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാന്തോട്ടങ്ങളില്‍ ഏതാണ്ട് 25 വര്‍ഷത്തോളം തുടര്‍ച്ചയായി ഏരിയല്‍ സ്പ്രേ (ഹെലിക്കോപ്ടര്‍ വഴി തളിക്കുന്ന രീതി) രീതിയില്‍ ഈ കീടനാശിനി പ്രയോഗിക്കപ്പെട്ടത് കൊണ്ട് ആ പ്രദേശത്തെ ജൈവവ്യവസ്ഥയിലുണ്ടായ അതി തീവ്രമായ വ്യതിയാനവും അവിടെ ജനിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളിലെ അങ്ങേയറ്റം ഭീതിതവും ദുരിതമയവുമായ ജനിതക വ്യതിയാനങ്ങളുമാണ് ഈ ചര്‍ച്ചകളെ സജീവമാക്കുന്നത്.കഴിഞ്ഞ ഡിസംബര്‍ 26 ലെ 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് വായിച്ചവര്‍ക്ക് മധുരാജിന്റെ ചിത്രങ്ങളിലൂടെ ദുരന്തബാധിതരുടെ അങ്ങേയറ്റം ഭീതിതമായ അവസ്ഥ മനസ്സിലായിട്ടുണ്ടാവും. വായനക്കാരന്റെ മനസ്സുകളെ വിട്ടുമാറാത്ത ഞെട്ടലിലേക്ക് തള്ളിവിടുന്ന ചിത്രങ്ങളാണ് ആ ലക്കം നിറയെ.
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വ്യാപിക്കുന്ന ദുരന്തം. ഭോപ്പാല്‍ ട്രാജഡിയെക്കാള്‍ ഭീതിതമായ ശാപം വേട്ടയാടുകയാണ് ആ പാവങ്ങളെ. കുടിനീരും ആഹാരവസ്തുക്കളും എന്തിന് ശ്വസിക്കുന്ന വായും പോലും മരണത്തിന്റെ വിഷം കലര്‍ന്ന അവസ്ഥയില്‍ ജീവിക്കേണ്ടിവരുകയും ജനിക്കേണ്ടിവരുകയും ചെയ്ത ഹതഭാഗ്യര്‍ .
തെറ്റ് ആരുടേതാണ്.?
കശുമാവിന്റെ കീടനിയന്ത്രണം വഴി അത്യുത്പാദനം ലക്ഷ്യമിട്ട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയ്ത തെറ്റ്. 2000 ഡിസംബര്‍ 26 വരെ ഈ വിഷം വ്യാപകമായതോതില്‍ ഈ പ്രദേശങ്ങളില്‍ മരണവും ദുരിതവും വിതച്ച് പെയ്തുകൊണ്ടിരുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമുള്‍പ്പെടെ 63 രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട ഈ കീടനാശിനിയുടെ ഇന്ത്യന്‍ ഉത്പാദനം പ്രതിവര്ഷം 8000 ടണ്‍ ആണ്. ഇതില്‍ 4500 ടണ്ണൂം ഇന്ത്യയിലെ തോട്ടങ്ങളിലാണ് ഉപയോഗിക്കുന്നത്. ഉത്പാദകരോ.ഇന്ത്യാഗവര്‍മെന്റിന്റെ സ്ഥാപനമായ ഹിന്തുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡ് ഉള്‍പ്പടെ 3 കമ്പനികള്‍ . ലോകരാജ്യങ്ങളില്‍ പലതും ഈ വിഷത്തിന്റെ ഉതപാദനവും പ്രയോഗവും നിരോദിച്ച് കഴിഞ്ഞിട്ടൂം ഇന്ത്യയില്‍ ഈ വിഷത്തിന്റെ പ്രത്യാഘാദങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ നടത്തുന്നതുവരെ എത്തി നില്‍ക്കുന്നതേയുള്ളൂ. പലതരത്തിലുള്ള ക്യാന്‍സര്‍ രോഗങ്ങളും ഗുരുതരമാറ്റ ജനിതക രോഗങ്ങളും ഉളവാക്കുന്ന ഈ വിഷത്തെപ്പറ്റി വായനക്കാര്‍ക്ക് അറിവുണ്ടാകും എന്നതിനാല്‍ അവദൂതന്‍ അതിനെ വിശദീക്കരിക്കുന്നില്ല.
കേവലം എന്റോസള്‍ഫാന്‍ മാത്രമാണോ നമ്മുടെ വായുവിനെയും ജലത്തെയും മണ്ണിനെയും ആഹാരത്തെയും വിഷലിപ്തമാക്കുന്നത്...?
ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
നമുക്ക് കീടാനാശിനികളെ സ്പര്‍ശിക്കാതെ തന്നെ ഒരു പിടി ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയും.
2000-2007 കാലഘട്ടത്തില്‍ മണര്‍കാട് സെന്റ്മേരീസ് കോളജിലെ പ്രൊഫസര്‍ ഡൊ: പുന്നന്‍ കുര്യനു കീഴില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ചില വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ വിശദീകരിക്കുകയുണ്ടായി. കോട്ടയം മെഡിക്കല്‍ കോളജിന്റെ കിലോമീറ്ററുകളോളം വരുന്ന ചുറ്റളവില്‍ പുഴയും കിണറുകളും ഇതര ജലശ്രോദസ്സുകളും അതി മലിനമാണെന്നും അതില്‍ മാരകമായ ഒട്ടനവധി ബാക്ടീരിയകളും (ഹെപ്പറ്റൈറ്റിസ് രോഗങ്ങളുള്‍പ്പെടെ) വൈറസുകളും അനുവദനീയമായ അളവിനേക്കാള്‍ പതിന്മടങ്ങ് തോതില്‍ അടങ്ങിയിരിക്കുന്നു എന്ന്. മെഡിക്കല്‍ കോളജും അപ്രദേശത്തുള്ള അനവധി ആശുപത്രികളും പുറന്തള്ളുന്ന ആശുപത്രി മാലിന്യമാണ് ഇതിന് കാരണമായി കണ്ടെത്തിയത്.
ദിനമ്പ്രതി പുറന്തള്ളുന്ന മാലിന്യവും മലിനജലവും എത്രയോ ആയിരം ലിറ്റര്‍ വരും എന്ന് ഓര്‍ക്കുക.
ഈ ആശുപത്രികള്‍ക്കെല്ലാം നിയമപരമായി മലിന്യ സംസ്കരണ പ്ലാന്റ് (എഫ്ലൂവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്- ETS) ഉണ്ടെന്നിരിക്കെയാണ് ഈ അവസ്ഥ.!
ഇവിടെ മറ്റൊരു അപകടം കൂടി പതിയിരിക്കുന്നുണ്ട്. കണ്ടെത്തപ്പെട്ട രോഗാണുക്കളെല്ലാം സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് റെസിസ്റ്റന്റ ആണ് എന്ന വസ്ഥുത.!!
ഇതെങ്ങനെ സംഭവിച്ചു..?
കാരണങ്ങള്‍ പലതുണ്ട്.
- നിയമം അനുശാസിക്കുന്ന വിധത്തില്‍ ആശുപത്രിമാലിന്യങ്ങള്‍ സംസ്കരിക്കാതെ പുറന്തള്ളുന്നത്.
- ഉപയോഗശുന്യമായതോ എക്സ്പയറി ഡേറ്റ് കഴിഞ്ഞതോ ആയ മരുന്നുകളും ആന്റിബയോട്ടിക്കുകളും മാലിന്യത്തോടൊപ്പം പുറന്തള്ളുന്നത്.
- ഈ മരുന്നുകള്‍ ജലത്തില്‍ കലരുന്നതോടൊപ്പം അവയിലുള്ള രോഗാണുക്കളെ അതിന് റെസിസ്റ്റന്റ് ആക്കിത്തീര്‍ക്കുന്നത്. (ജലത്തിലെ മരുന്ന്‍ രോഗാണുവിനെ നശിപ്പിക്കാന്‍ ആവശ്യമായ അളവിനേക്കാള്‍ കുറഞ്ഞ അളവില്‍ കലങ്ങിയതാല്‍ രോഗാണു ക്രമേണ അതിനെതിരെ പ്രതിരോധം നേടുകയും ഒരുവേള ആ മരുന്നിനെ പ്രതിരോധിക്കുന്ന രീതിയില്‍ ജനിതക മാറ്റത്തിന് വിധേയമാവുകയും കൂടുതല്‍ അപകടകാരിയായ ജനുസ്സായി മാറുകയും ചെയ്യും).
ഈ അവസ്ഥയ്ക്ക് കാരണക്കാരാര്.?
ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടി ആശുപത്രികള്‍ എടുക്കുന്നു എന്ന് നിരീക്ഷിക്കേണ്ടതും, വിലയിരുത്തേണ്ടതും, നിയന്ത്രിക്കേണ്ടതും, നടപടിയെടുക്കേണ്ടതും ആര്...?
കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് എന്ന അതോറിറ്റി വെറുമൊരു കടലാസ് പുലിയായി മാറുന്നത് അവദൂതന്‍ കാണുന്നുണ്ട്.
ഇനി നിങ്ങളെ തലശ്ശേരിയിലേക്ക് കൊണ്ട് പോകാം. അവിടെ ഒരു പുഴയുണ്ട്. എരഞ്ഞോളിപ്പുഴ. നമ്മുടെ കോടിയേരി മുതല്‍ കിഴക്കോട്ട് പിണറായി വരെ പരന്ന് കിടക്കുകയാണ് ഇത്. ഈ തലശ്ശേരിയിലുമുണ്ട് കുറച്ച് ആശുപത്രികള്‍ , ഇടത്കക്ഷികളുടെ കോ.ഓപ്പറേറ്റിവ് ആശുപത്രി മുതല്‍ വലതു കക്ഷികളുടെ ഇന്ദിരാ ഗാന്ധി ആശുപത്രി വരെ.
കുറെ കാലങ്ങളായി ഇപ്രദേശങ്ങളില്‍ രക്താര്‍ബുദം ഇത്തിരി വ്യാപകമായിത്തന്നെ കണ്ടുവരുന്നുണ്ട്. കാരണം അജ്ഞാതം. അങ്ങിനെയിരിക്കെ അവിടെനിന്നും പിടിച്ച ചില മത്സ്യങ്ങളില്‍ ഒരു ആന്റിബയോട്ടിക്കിന്റെ അളവ് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നതിലും കൂടിയ അളവില്‍ കണ്ടെത്തി ഗവേഷകര്‍ .
“ക്ലോറാംഫെനിക്കോള്‍ ”.
ഇതെവിടെനിന്ന് വന്നു..? അന്വേഷണം എത്തിനില്ക്കുന്നത് തലശ്ശേരിയിലുള്ള ആശുപത്രികളിലേക്കാണ്. അവിടെ കഴിഞ്ഞകുറച്ച് വര്‍ഷങ്ങളായി വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒരു ആന്റി ബയോട്ടിക്കാണ് ക്ലോറാംഫെനിക്കോള്‍ .
തലശ്ശേരിയില്‍ മാത്രമല്ല കേരളമൊട്ടാകെ ഉപയോഗിക്കപ്പെട്ടത്. കേരളത്തില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും ടൈഫോയിഡും ഭീമമായ തോതില്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ അറ്റകൈ പ്രയോഗമെന്ന നിലയില്‍ ഉപയോഗിക്കപ്പെട്ടതാണിത്. അതിനെന്താ..അതൊരും മരുന്നല്ലെ..? എന്ന് ചോദിച്ചേക്കാം. അതെ. അതൊരു മരുന്നാണ്. പക്ഷെ വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കേണ്ട ഒന്ന്. അതി തീവ്രമായ പാര്‍ശ്വഭലങ്ങല്‍ ഉണ്ടാക്കും ഇത്. അതിലോന്ന് മാത്രമാണ് രക്താര്‍ബുദം. മേല്‍പ്പറഞ്ഞ രോഗങ്ങള്‍ക്ക് അവസാന ചികിത്സ എന്നരീതിയില്‍ “മരണത്തെക്കാള്‍ ഭേതമല്ലെ..?” എന്ന കണക്കുകൂട്ടലില്‍ ഉപയോഗിക്കുകയാണ് ഇത്. ഇതെങ്ങനെ ജലത്തില്‍ കലര്‍ന്നു..? ഉത്തരം നമ്മള്‍ കോട്ടയത്ത് കണ്ടെത്തിയവ തന്നെ. നാമമാത്രമായി ഉപയോഗിക്കുകയോ തീര്‍ത്തും ഉപയോഗിക്കാതെ നോക്കുകുത്തിയാക്കപ്പെടുകയോ ചെയ്ത ആശുപത്രികളിലെ ETS യൂണിറ്റുകള്‍ .
ഈ മരുന്ന് ജലത്തില്‍ കലരുക മാത്രമല്ല അതിലെ മത്സ്യങ്ങളിലും കല്ലുമ്മേക്കായ, ചെമ്മീന്‍, ഞണ്ട് തുടങ്ങിയ മത്സ്യേതര ഭക്ഷ വര്‍ഗങ്ങളിലും അടിഞ്ഞുകൂടും (ബയോമാഗ്നിഫിക്കേഷന്‍). കാലക്രമേണ ഈ ജീവജാലങ്ങളില്‍ ക്ലോറാന്‍ഫെനിക്കോളിന്റെ അളവ് അതീവ ഗുരുതരമായ രീതിയില്‍ കൂടുകയും അവയെ ആഹരിക്കുന്ന മനുഷ്യരില്‍ അര്‍ബുദത്തിനും അസ്ഥിമജ്ജാ രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
നോക്കുക..വിലകുറഞ്ഞ മരുന്ന് എന്ന രീതിയില്‍ കേരളത്തിലെ ആശുപത്രികളിലുടനീളം വ്യാപകമായി ഉപയോഗിച്ച ഒരു മരുന്ന് വരുത്തുന്ന വിന.
ഇവിടെ ഡ്രഗ് കണ്ട്രൊളര്‍മാര്‍ക്ക് എന്താണ് പണി.?
ഗവേഷകര്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും ഈ വിവരങ്ങള്‍ അന്യമാണോ..?
നമ്മുടെ ജലശ്രോദസ്സുകളും, മത്സ്യസമ്പത്തും ഇത്തരത്തില്‍ അതീവ ഗുരുതരമായ ആപത്ത് പതിയിരിക്കുന്ന അഭിനവകാളിന്ദികളായി മാറുന്നത് അധികാരികള്‍ കാണാത്തതെന്ത്..? മലിനീകരണ നിയന്ത്രണ ഏജന്‍സിത്തി നോക്കുകുത്തിയാകുന്നതോ..അവര്‍ കണ്ണടച്ചിരുട്ടാക്കുന്നതോ എന്ത്കൊണ്ട്..?
ചോദ്യങ്ങള്‍ അവദൂതന്റെത് മാത്രമല്ല..വിവരമുള്ള ഓരോ പൌരന്റേതുമാണ്.
ചര്‍ച്ച ചെയ്യേണ്ടതും പ്രതികരിക്കേണ്ടതും അവദുതന്‍ മാത്രമല്ല..ഓരോ വായനക്കാരനുമാണ്.
വിജയിപ്പൂതാക..
അവദൂതന്‍ ..
ആശുപത്രി മുതല്‍ മനുഷ്യന്റെ കുടല്‍ വരെ മാലിന്ന്യമാണ് ,എന്തിനേറെ ശ്വസിക്കുന്ന വായു ,പെട്രോളിന് വിലകുത്തനെ കൂടുംപോളും വഴിനീളെ യാത്രനടത്തി പ്രസങ്ങിക്കുന്ന വിഷം ,ഇതൊക്കെ നമ്മെ മലീമസമാക്കുന്നില്ലേ?
മറുപടിഇല്ലാതാക്കൂswaartha laafathinaai bakshanasaadhanangalilum, paristhithiyilum visham kalarthi jeevajaalangale durithathil thallividunna kodum krooratha innu cancer poleyanu...avadoothanum, maharajassinum aashamssakal.
മറുപടിഇല്ലാതാക്കൂentammo........ avideyum THALASSERY.....!
മറുപടിഇല്ലാതാക്കൂWe should go back to home remedy and spent more time to find organic and home made food...
മറുപടിഇല്ലാതാക്കൂthanks agithechi....
മറുപടിഇല്ലാതാക്കൂivide visit cheythathil santhosham..
abhipraayathinum nandi...
സ്നേഹിതാ..
മറുപടിഇല്ലാതാക്കൂവെള്ളത്തില് പോലും ഇന്ന് വിഷമാണ്..
പല നിറത്തില്‍ പലതരത്തില്‍ അത് ഇന്ന്
വിപണികളെ കീഴടക്കി കൊണ്ടിരിക്കുന്നു..
വിഷം ആണ് അതെന്നു എല്ലാര്‍ക്കും അറിയാം..
എന്നിട്ടും..അതുപയോഗിക്കുന്നവര്‍ ഈ എന്ടോസള്‍ഫാനും,
കീടനാശിനികള്‍ക്ക് മെതിരെ ശബ്ദം ഉയര്തുന്നവര്‍ ആണ്
എന്നതാണ് വിരോധാഭാസം.!!
പ്രതിഷേധിക്കാം..വാക്കുകൊണ്ടാല്ല..
പ്രവര്‍ത്തി കൊണ്ട്..അതിനു നമ്മള്‍
ഒന്നാകേണ്ടി ഇരിക്കുന്നു..!!