ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഡിസംബർ 15, വ്യാഴാഴ്‌ച

മുല്ലപ്പെരിയാറിന്മേൽ ഇനണ്ടേഷൻ മാപ്പും, ഡാം ബ്രേക് അനാലിസിസും എം ഇ എമ്മും ചാണ്ടിസാർ പ്രഘ്യാപിച്ചത് 25 വർഷം വൈകി ആണെന്ന് തുറന്ന് പറഞ്ഞാൽ സാമൂഹ്യനെ തല്ലാൻ വരരുതേ.

ഒടുവിൽ പ്രധാനമന്ത്രി ശ്രീ. മന്മോഹൻ സിങ്ങ് മൌനം മറന്ന് “ഇടപെടാം’ (ഉപാധികളോടെ) എന്ന് പറഞ്ഞതായി കേരള സംഖത്തോട് പറഞ്ഞു. വാർത്ത ശുഭകരമാണ്. പ്രതീക്ഷാ ജനകവും. പക്ഷെ ചില ചോദ്യങ്ങൾ ബാക്കിയാവുന്നു. 
1. പ്രശ്നം സുപ്രീം കോടതിയുടെ മുന്നിലാണെന്നത് പരിഗണിക്കണം. ‌
“എന്ന് മുതൽ എന്ന് വരെ ഇത് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കും..?”. അക്കാലവളവത്രയും ഭൂകമ്പം പേമാരി എന്നിവയ്ക് സ്റ്റേ ഓർഡർ വാങ്ങാൻ ഞങ്ങളെ അനുവദിക്കുമോ.?
2. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിൽ കേന്ദ്രത്തിനു ഇടപെടനുള്ള പരിമിതി കണക്കിലെടുക്കണം. 
മേല്പറഞ്ഞ രണ്ട് സംസ്ഥാനങ്ങൾ പാകിസ്ഥാനിലോ ചൈനയിലോ മറ്റോ ആണോ എന്ന് ഈ പരിമിതികളെ സമർഥിച്ച്കൊണ്ട് വ്യക്തമാക്കാമോ.?
3. കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്വീകരിച്ച നിലപാട് മനസ്സിലാക്കണം.
അത് ഞങ്ങളെല്ലാവരും മനസ്സിലാക്കി. പക്ഷേ നിലപാട് തറയിൽ നിന്നത്കൊണ്ട് മാത്രം നടപടി ഉണ്ടാകുമോ സർ.?
4. കേരളത്തിന്റെ ആശങ്ക മനസ്സിലക്കുമ്പോഴും തമിഴ്നാടിന്റെ ഭാഗത്ത് നിന്നു “വികാരപരമായ സമീപനമുണ്ടെന്നത്” കണക്കിലെടുക്കുന്നു.
തമിഴ്നാടിന്റെ വികാരപരമായ പിന്തുണ പിൻ വലിക്കൾ സമീപനത്തെ താങ്കൾ “ഭയക്കുന്നു” എന്നല്ലെ വ്യങ്യം.? നിർവികാര ജീവികളും എണ്ണത്തിൽ പിൻപന്മാരുമാണെന്നതുകൊണ്ടല്ലേ കേരളത്തോട് താങ്കൾക്ക് ഇങ്ങനെ പറയാൻ തോന്നിയത്. ?
5. തനിക്ക് ഇടപെടൽ സാധ്യമാകണമെങ്കിൽ സൌഹാർദപരമായ അന്തരീക്ഷമുണ്ടാവണം.
നന്നായി. അങ്ങനൊരന്തരീക്ഷമുണ്ടാവില്ലെന്ന് ഈ രണ്ട് സംസ്ഥാനങ്ങളെക്കാൾ അങ്ങേക്ക് വ്യക്തമായി അറിയാവുന്നത്കൊണ്ടും അധികാരം കൈവിട്ട്പോകും എന്ന് ഞങ്ങളുടെ സ്വന്തം കേന്ദ്രമന്ത്രിമാരോടുമൊപ്പം അങ്ങ് ഭയക്കുന്നതുകൊണ്ടും “എനിക്കിതിൽ ഇടപെടാൻ  സൌകര്യമില്ല” എന്ന് തന്നെയല്ലേ താങ്കൾ പറയാതെ പറഞ്ഞത്  സാമൂഹ്യൻ സംശയിച്ചാൽ തെറ്റുണ്ടോ ഹേ.?

മാധ്യമങ്ങളും, ജനക്കൂട്ടവും, ആരവങ്ങളും പിൻ വാങ്ങുകയാണ്. വോട് ആൻഡ് ടോക് ഷോകളും ന്യൂസ് മേക്കിക്കർ ഓഫ് ദി ഇയറുമായി ചാനലന്മാരും, ക്രിക്കറ്റ് കളിയിലേക്കും, സിനിമക്കഥപറച്ചിലിലേക്കുമൊക്കെ സോഷ്യൽ നെറ്റ് വർക്കർമാരും തിരിയുകയും ചെയ്യും. മുല്ലപ്പെരിയാറ്റിൽ, ജോയി അച്ചനും, മയിലപ്പനും,  റോയ് സാറുമൊക്കെ മാത്രമാവും, അതി ഗംഭീരമായി കൊണ്ടാടപ്പെട്ട മുല്ലപ്പെരിയാർ മഹോത്സവം എല്ല മഴക്കാലത്തും ഭൂമികുലുക്കക്കാലത്തും പതിവായെത്തുന്ന ഒരു ദേശിയോത്സവമാകും. (അരുതാത്തത് സംഭവിച്ചില്ലെങ്കിൽ). ആരംഭശൂരത്വത്തിന്റെ ആലസ്യം കെട്ടടങ്ങിയ കേരളത്തിലെ ജനതതികളും, തണുപ്പിച്ച് കുറുക്കി മുല്ലപ്പെരിയാർ ഒരു പരുവത്തിൽ കുപ്പിയിലടച്ച സർക്കാരും വീണ്ടും ലോക്കൽ വിവാദങ്ങളിലേക്ക് ശ്രദ്ധ തിരിക്കും. അടുത്ത മുല്ലപ്പെരിയാർ സീസൺ വരുവോളം. എത്ര സുഖകരമായ അവസ്ഥ. 



ആലസ്യത്തിലേക്ക് ആഴ്നിറങ്ങാൻ വരട്ടെ. സാമൂഹ്യനു ചിലത് ചോദിക്കാനുണ്ട്. എല്ലാവരോടുമല്ല. കേരളമെന്ന ഈ മഹാരാജ്യം കാലാകാലങ്ങളായി ഭരിച്ചു വന്ന ഇടത് വലത് സർക്കാരുകളോട്. ചോദ്യങ്ങൾ ഉയരുന്ന കാലഘട്ടം കുറച്ച് പിറകിലാണ്. ടെക്നികളറിൽ വിവരിക്കാൻ അടിയൻ ശ്രമിക്കാം. ഫ്ലാഷ് ബാക്കിനു മുന്നെ സമകാലികമായി മനസ്സിനെ കുളിർപ്പിച്ച ഒരു മുല്ലപ്പെരിയാർ വിളംബരം ഉമ്മൻ ചാണ്ടി സാർ വശം വന്നത് മാറ്റോലിപ്പിക്കട്ടെ. തേക്കടിയില്‍ ദുരന്തനിവാരണ ഫ്ളഡ് ഫീല്‍ഡ് മാപ്പിംഗ് യൂണിറ്റ് ആരംഭിക്കും. പ്രാദേശിക ജനങ്ങള്‍ക്ക് ദുരന്തനിവാരണത്തില്‍ പ്രത്യേക പരിശീലനം നടത്താന്‍ കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ കീഴില്‍ സംവിധാനമൊരുക്കും. ഡിജിറ്റല്‍ എലിവേഷന്‍ മോഡലിംഗ് ലാന്‍ഡ് സാറ്റ് ഇമേജിംഗ് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.“  ഇതത്രേ വിളംബരം. സത്യത്ത്ല് നെഞ്ചിൽ കുളിരു കോരി. നമ്മുടെ സർക്കാരും, അതിലെ ഡിപ്പാർട്മെന്റുകളും, ഉദ്യോഗസ്ഥ വിശാരദരുമൊക്കെ എത്ര നിപുണരാണ് ഈ വക കാര്യങ്ങളിൽ!!. ഹൊ. നമ്മൾ കേട്ടിട്ടുകൂടീയില്ലത്ത ടെക്നിക്കൽ ടിപ്പണികളല്ലെ ലവന്മാർ ഇറക്കുമതി ചെയ്യുന്നത്. അപാരം അതിശയം. 

ഇങ്ങനെ കുളിർന്നിരിക്കുന്ന അവസ്ഥയിൽ അവദൂതൻ വഴി ഒരു ഡോക്യുമെന്റ് പറന്ന് വീഴുന്നു. മേശപ്പുറത്ത്. സംഭവം "Report on Dam Safety Procedures"- Submitted to the Ministry of Water Resources by Central Water Commission (Indian), Dated 10th July 1986. ഇന്തയിലെ മുഴുവൻ ഡാമുകളിന്മേലും അന്നാളു വരെ നിലവിലുള്ളതും ഇനി നടപ്പിലാക്കേണ്ടതുമായ ഏകീകൃത ഡാം സുരക്ഷാ നടപടികളുടെ റിവ്യൂ എന്ന വിഷയത്തിന്മേലാണീ സ്റ്റാന്റിങ് കമ്മറ്റി റിപ്പോർട്. അതിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു. 

There have been about 200 notable reservoir failures in 20th century in
the world so far. It is estimated that more than 8000 people lost their lives in
these disasters.

1979-ൽ ഗുജറാത്തിലെ മാ‍ച്ചു (ഏർത് ഫിൽഡ് മേസൺറി) ഡാം തകർന്ന് 2000-ൽ അധികം പേർ മരണപ്പെട്ടത്തും ഇതിന്റെ ഭാഗമായി ചേർത്തിരിക്കുന്നു. ഡാം സേഫ്റ്റിക്കുവേണ്ടി രൂപംകൊടൂക്കപ്പെട്ട് ഇന്റർനാഷണൽ ബോഡി അതിന്റെ ഡാം സേഫ്റ്റി എക്സിക്യുട്ടീവ് കമ്മറ്റി 1982 ഇങ്ങനെ പറയുന്നു. 

Several dam incidents with severe consequences during recent years had given rise to general concern about the safety of dams, and indicate the necessity for the introduction of a formal safety approach.The height of new dams and the volume of new reservoirs are increasing,while more older dams are approaching an age at which material deterioration and decreasing operational reliability may dictate some repair and upgrading. Certainly both the growing dimensions of new dams and the aging of older dams suggest a somewhat more rigid approach to safety aspects.
An ever increasing number of dams are being built in countries with little or no tradition and experience in dam engineering. The formalization of safety considerations and the issuance of summarized safety requirements would be part of the necessary transfer of technological know-how to these countries.

അങ്ങനെ ഇന്ത്യാ ഗവർമെന്റ് ഇന്ത്യയിൽ നിലവിലുള്ള ഡാം സേഫ്റ്റി നടപടികളെ വിലയിരുത്തുന്ന ഒരു റിവ്യൂ ചെയ്യാൻ സെണ്ട്രൽ വാട്ടർ കമ്മീഷൻ ചെയർമാനെ അധ്യക്ഷനാക്കി ഒരു സ്റ്റാന്റിങ് കമ്മറ്റി രൂപീകരിച്ചു  1982-ൽ. അതിന്റെ ഉദ്ദേശ്യലക്ഷങ്ങൾ ഇങ്ങനെ. 
(a) Review practices of various agencies in the country responsible for or involved with site selection, design, construction, regulation, inspection, maintenance and operation, repairs and ultimate disposition of dams which could affect the safety and integrity of the structures.

(b) To suggest means of improving the effectiveness of each agency, engaged in its dam safety efforts.
ഡാം നിർമാണത്തിനുമുൻപുള്ള സൈറ്റ് സിലക്ഷൻ,അനുയോജ്യമായ ഡിസൈൻ, നിർമാണം, നിയന്ത്രണം, പരിശോധനകൾ, മെയ്ന്റനൻസ്, അറ്റകുറ്റപ്പണികൾ ഒടുവിൽ അത് പൊളിച്ച് നീക്കൽ തുടങ്ങിയ പ്രക്രിയകൾ നമ്മുടെ രാജ്യത്തെ ഏജൻസികൾ എങ്ങിനെയാണ് ചെയ്യുന്നത് എന്ന വിലയിരുത്തലായിരുന്നു നടന്നത്. അതിൻപ്രകാരം നമ്മുടെ 16 സംസ്ഥാനങ്ങളും, ബക്ര-ബീസ് മാനേജ്മെന്റ് ബോർഡ്, ദാമോദർ വാലി കോർപറേഷൻ എന്നിവർക്ക് ഈ കമ്മറ്റി അയച്ച ചൊദ്യാവലികൾക്ക് നമ്മുടെ കേരളവും തമിഴ്നാടുമൊക്കെ കൊടുത്ത മറുപടികൾ ഒന്നിരുത്തി പഠിച്ചതാണ് ഇപ്പോ സാമൂഹ്യന്റെ കലിപ്പിനു കാരണം.  
ടി റിപ്പോർടിന്റെ രണ്ടാം അദ്ധ്യയം, 2.5 അനുബന്ധം മുതൽ കേരളം കൊടുത്ത മറുപടിയാണ് കേട്ടോ. അതൊന്ന് പരിഭാഷിച്ച് ഉദ്ധരിക്കാൻ ശ്രമിക്കുന്നു. സാമൂഹ്യനു സാങ്കേതികപരമായ തെറ്റ് അതിനിടയിലെങ്ങാൻ പറ്റിയാൽ ഇപ്പൊ “ക മ “ എന്ന രണ്ടക്ഷരങ്ങൾ ഇപ്പൊ പറയരുത്. സാമൂഹ്യ തെറ്റാണോ, അതോ ഇതിൽ നിങ്ങൾക്ക് വായിച്ചറിയാനാകുന്ന ചിലരുടെ പാതകമാണോ “പാതകം” എന്ന് ചിന്തിച്ചിട്ടു മാത്രം സാമൂഹ്യനെ ചീത്ത വിളിക്കാവുന്നതാണ്. 

Kerala (Irrigation) 
(മറുപടി കൊടുത്തത് കേരളത്തിന്റെ ജല സേചന വകുപ്പിന്റെ ഉദ്യോഗസ്ഥ പ്രവരന്മാർ) 

2.5.1 Organization
The Kerala Public Works Department have 11 projects under their jurisdiction. A Dam Safety Cell has been created and is functioning in the office of the Chief Engineer, PIDO, Trivandrum. The Organization consists of one Executive Engineer, one Design Assistant and one Junior Designer who have been deployed for this work from the Design Organization to do this work in addition to their allotted duties. The main functions of this Cell are to document the data pertaining to dams.
നമ്മുടെ പി ഡബ്ല്യു ഡീന്റെ കീഴിൽ 11 ഡാമുകളും അതിന്റെ സുരക്തിതത്വം ഉറപ്പു വരുത്താൻ ചീഫ് എഞ്ചിനീയറിന്റെ കീഴിൽ ഒരു ഡാം സേഫ്റ്റി സെൽ ഉണ്ടാക്കി പ്രവത്തനം നിവർത്തിച്ചു വരുന്നത്രെ. ഡാമുകളെ സംബന്ധിച്ച് “ഡാറ്റ” (എന്ത് ഡാറ്റ.? ) ഡോക്യുമെന്റ് ചെയ്യലാണത്രെ പണീ. (ഇങ്ങനൊരു സെല്ലിനെപ്പറ്റി എന്തെങ്കിലുമറിവുള്ളവർ ഒന്നു പറഞ്ഞ് തരാനും താഴ്മയായി അപേക്ഷിക്കുന്നു. വർഷം പത്തിരുപത്തഞ്ചായില്ലെ. ആ “കോശം” മരിച്ച് മണ്ണടിക്കാവിൽ പോയിക്കാണും)

2.5.2 Periodic Inspection Programme.The State does not have any periodic inspection programme. If any field officer notices some unusual or potentially dangerous situation, the matter is brought to the notice of higher authorities for instructions.

ഇപ്പറഞ്ഞ പഹയന്മാർ കാലാകാലങ്ങളിൽ ഡാമുകൾ പരിശോധിക്കാറില്ലന്ന്. (ശ്ശെടാ. അപ്പോ എന്തുട്ട് ഡോക്യുമെന്റേഷനും ഡാറ്റ കളക്ഷനുമാണീവന്മാർ ചെയ്തത്.? ) പിന്നെ “ഏതെങ്കിലുമൊരു ഫീൽഡ് ഓഫീസർ ഡാമിനെ ഇടക്ക് നോക്കി നിൽകുമ്പോ അസാധാരണവും അപകടകരവുമായ എന്തെങ്കിലും (ഡാം ചിലപ്പോ ഇളകിയും, ഇടക്ക് കുലുങ്ങിയും, രണ്ട് കൈകൾ ഉയർത്തിയും കാണിക്കുമായിരിക്കും.!!)  ശ്രദ്ധയിൽ‌പ്പെട്ടാൽ അന്തപ്പടിയൻ അത് മേലധികാരിവശം അറിയിക്കുമത്രെ. 
2.5.3 Dam Safety Inspections
The Department has issued a checklist for maintenance guidelines which is the same as thus circulated by the Central Water Commission. In addition, there are departmental instructions
regarding inspection of irrigation structures and their maintenance which comprises of a checklist / questionnaire. The inspections are conducted by the field officers and the reports are not received in the Dam Safety Cell.
സെണ്ട്രൽ വാട്ടാർ കമ്മീഷൻ കൊടുത്ത ചെക് ലിസ്റ്റ് അതിനേക്കാൾ മുന്നേ ഇവർ പ്രയോഗിച്ചിരുന്നൂന്ന്. (ഞങ്ങളെ പഠിപ്പിക്കണ്ടാന്ന് സാരം).  അപ്രകാരം ഇൻസ്പെക്ഷനും മെയ്ന്റനൻസും നടത്താൻ ആർഡറുണ്ടത്രെ. അങ്ങനെ ഫീൽഡ് ഒദ്യോഗസ്ഥൻ ന് ഇൻസ്പെക്ഷൻ നടത്തും പക്ഷെ അത് ഇതേവരെ ഡാം സേഫ്റ്റി സെല്ലിൽ എത്തിച്ചിട്ടില്ല പോലും. (അങ്ങനാണെങ്കിൽ ആ കടലാസ്സ് ഡാമിൽ കടലാസ്സ് വള്ളമുണ്ടാക്കാൻ ഉപയോഗിച്ച് കാണും).
2.5.4 Emergency Action Plan
There is no practice to prepare a dam failure inundation map or emergency preparedness plans.
ഡാം  ഫൈല്യൂർ ഇനണ്ടേഷൻ മാപ്പോ ദുരന്തമുണ്ടാ‍യാൽ സ്വീകരിക്കേണ്ട എമർജൻസി തയ്യാറെടുപ്പുകളോ ചെയ്യാനുള്ള ഒരു “പതിവ്” ഇവിടെ ഇല്ല പോലും. ( ഉണ്ടെന്ന ചാണ്ടിസാർ തെളിയിച്ചത് ഈ മാസം ആദ്യവാരം. “ഇനണ്ടേഷൻ മാപ്പ് ഇപ്പം ഉണ്ടാക്കാനും എമർജൻസി മാനേജ്മെന്റിനു ഡിസാറ്റർ മാനേജ്മെന്റ്കാരോട് ആവശ്യപ്പെട്ടിട്ടൂണ്ടെന്നും.”  (എപ്പോ..?. ഇപ്പൊ.? 2011 ഡിസംബറിൽ നമ്മളീപ്പറഞ്ഞ് വരുന്ന റിപ്പോർട് കിട്ടീ കാൽ നൂറ്റാണ്ട് (അയ്യെ അത്രയേ ഉള്ളോ എന്ന് ചോദിക്കുന്നവരോട് 25 വർഷം എന്ന് പറഞ്ഞ് തരാം.) കഴിഞ്ഞപ്പോ സർക്കാർ “ഉണർന്ന്” “അടിയന്തിര” നടപടികളെടുക്കുന്നു. ഹൊ ഹൊ ഹോ.. ഗംഭീരം. 
2.5.5 Technical Aspects
2.5.5.1 Unit Hydrograph method is used for determining the maximum  flood and for providing suitable spillway. Model studies are also conducted. 
അങ്ങനൊരു കാര്യം ചെയ്യുന്നുണ്ട് അവർ. (പക്ഷേ ഈ മാക്സിമം ഫ്ലഡ് പരിധിയൊക്കെ കഴിഞ്ഞപ്പോ ഇവരുടെ പഠനം എവിടെയായിരുന്നു.? മുല്ലപ്പെരിയാറ്റിലും മറ്റും ഇന്നതെ മഴയുടെ തോത് അനുസ്സരിച്ചൊരു ഗ്രാഫ് ലവന്മാർ ആർക്കെങ്കിലും സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഒന്ന് കാട്ടിത്തരുമോ.?)  പിന്നെ മോഡൽ പഠനങ്ങൾ- അത് ചെയ്യേണ്ടവരും ജലവിഭവ വകുപ്പിലുണ്ടെന്നാണറിയുന്നത്. ( ഇത്  ടി വകുപ്പിന്റെ ഉദ്ധേശ്യ ലക്ഷ്യങ്ങളിലൊന്നാണെന്ന് വെബ്സൈറ്റിലുണ്ട്. Conducting Model studies for Reservoirs, dams, Spillways etc., and also soil surveys for investigation of projects and coastal Engineering, Field Studies.)

2.5.5.2 There are no special manuals but the designs are prepared based on the guidelines and the relevant Indian Standards.

ദേ വരുന്ന്  കോമഡി വീണ്ടും. ഡാം ഡിസൈനിനു വേണ്ടി അങ്ങനെ സ്പെഷ്യം മാനുവൽ ഒന്നുമില്ല എങ്കിലും റെലവന്റ് ഇൻഡ്യൻ സ്റ്റാണ്ടാർഡിനനുസ്സരിച്ചാണ് പണി ചെയ്യുക. എന്ന്. നമ്മുടെ ISI (Indian Standard Institute) ഗൈഡ്ലൈസിനെയാണ് ഇപ്പറഞ്ഞത്. അതുകൂടാതെ ഡാം ഫ്ലഡ് ക്രൈറ്റീരിയ എന്നൊരു ആധികാരിക രേഖ CWC 1968 ഈ സംസ്ഥാനങ്ങൾക്കെല്ലാം കൊടുത്തിട്ടുള്ളതുമാണ്. ( ഇ സംഗതിയെ അടിസ്ഥാനമാക്കിയാണ് ഡാം പണിയേണ്ടതെങ്കിൽ അതിനും നൂറ്റാണ്ട് മുന്നെ പണിത മുല്ലപ്പെരിയാറിനെ “എങ്ങിനെ ഒരു ഡാം എന്ന് വിളിക്കും..? എന്ന് സംശയിക്കുന്നത് ന്യായമല്ലെ.?)
2.5.6 Quality Control
Some of the projects under execution are equipped with laboratories for quality control with an Executive Engineer in charge of the unit. This unit is answerable directly to the Chief Engineer.

അത് കലക്കി. ഇപ്പോ (1985-06-ൽ ) പണിതുവരുന്ന “ചില” ഡാമുകൾക്ക് ഒരു ഗുണനിലവാര ലബോറട്ടറി ഉണ്ടെന്ന്. അതിന്റെ അമരക്കാരൻ എക്സിക്യൂട്ടീവ് ഇഞ്ചിനീർ ചീഫ് ഇഞ്ചിനീറിനോട് ഉത്തരം പറയണമത്രെ. (എന്തോന്നിന്റെ..!!)

2.5.7 Instrumentation
The old dams are instrumented to the bare minimum but these are not functioning properly. Instrumentation data has not yet been analyzed.
ഇവിടാണ് കൊശവന്മാരുടെ മിടുക്ക് കാണേണ്ടത്. പഴയ ഡാമുകൾക്ക് പരിശോധന ഉപകരണങ്ങൾ “ഏറ്റവും പരിമിതമായ തോതിൽ”  ഉണ്ട് എന്നിരിക്കിലും അവയൊന്നും കൃത്യമായി പ്രവർത്തിക്കുന്നില്ല പോലും.  അങ്ങനെ പ്രവർത്തിക്കാത്ത യന്ത്രങ്ങളിൽ നിന്ന് “വാറ്റി” എടുക്കുന്ന ഡാറ്റ “ഇതേ വരെ വിശകലനം ചെയ്തിട്ടുമില്ല. ഹൌ.. എത്ര വണ്ടർഫുൾ മറുപടി. കേരളക്കാരൻ കേരളക്കാരനല്ലാതാകുമോ..!). 

2.5.8 Operation and Maintenance
Maintenance is being done as per guidelines given in Kerala PWD Manual which contains checklist / questionnaire.
തീർന്നില്ല കോയാ. കേരളാ പീഡബ്ലൂ ഡീന്റെ മാനുവലിന്റെ ഉള്ളിൽ പറഞ്ഞിരിക്കുന്ന ചെക് ലിസ്റ്റും ചോദ്യാവലിയും പ്രകാരം ഞങ്ങൾ ഡാമുകൾ പരിപാലിക്കുന്നു. എന്ന്. ആ ഗൈഡ്ലൈന്റെ കോപ്പി കിട്ടൂമൊ സഹോദരാ.( റോഡും ഡാമും തമ്മിൽ അവിഭാജ്യമായ ബന്ധം ഉണ്ടാവാം. ചില ഡാമുകൾക്ക് മുകളിൽ റോഡുണ്ടെന്നത് അതിനു തെളിവാണു കേട്ടോ ബുദ്ദിശ്ശൂന്യരായ നാട്ടൂകാരേ.!!)

ഇപ്പറഞ്ഞതത്രയും ഇറിഗേഷന്റെ കഥ. ഇനി കേരളാ സംസ്ഥാന ഷോക് ബോർഡിന്റെ ഉത്തരക്കടലാസ്സ് പരിശോധിക്കാം (ക്ഷമയുണ്ടെങ്കിൽ മാത്രം തുടർന്ന് വായിച്ചാൽ മതി) 

2.6 Kerala (State Electricity Board)

2.6.1 Organization
The Kerala State Electricity Board have 19 dams under their jurisdiction. There is no dam safety organization as such but there is an organization to look after the safety of the dams under Idukki
Project. This organization consists of one Director with one Deputy Director and three Assistant Executive Engineers. The organization is known as the Research Organization, Kothamangalam.

സ്വന്തമായി 19 ഡാമുകൾ നമ്മടെ ഇടുക്കി ഉൾപ്പടെ കൈവശംവച്ചനുഭവിക്കുന്ന ഈ മഹത്താ‍യ ഡിപ്പാർട്മെന്റിനു ഇതേ വരെ  (1985-86) ഒരു ഡാം സേഫ്റ്റി ഓർഗനൈസേഷനില്ലന്ന്. അങ്ങനൊക്കെയാണെങ്കിലും ഇടുക്കി പ്രോജക്ടിന്റെ കീഴിലുള്ള ഡാമുകൾക്ക് വേണ്ടി ഒരു “ഓർഗനൈസേഷൻ ഉണ്ട്’ പോലും.  വല്യ ഒരു ഡയറക്ടറും ഒരു ഡപ്യൂട്ടീയും മൂന്ന്  അസിസ്റ്റന്റ് എക്സീക്യൂട്ടീവ് ഈഞ്ചിനീരുകളും ചേർന്ന ഇമ്മിണി വല്യ ഓർഗനൈസേഷന്റെ പേരു “റിസർച് ഓർഗനൈസേഷൻ” എന്നും ഇതിന്റെ ആസ്ഥാനം കോതമംഗലവും ആണത്രെ. (ഏതപ്പാ കോതമഗലം- എന്ന പരാമർശം ഉദ്ഭവിച്ചത് ഇങ്ങനെയാവാം. എം ജി എസ് നാരായണനവർകൾക്ക് ഊക്കനൊരു റിസർചിനുള്ള വകുപ്പുണ്ട് ഇവിടെ.)‌

2.6.2 Periodic Inspection Programme

No periodic inspection programme except for dams in Idukki Project. Dam monitoring unit of research organization under Kerala State Electricity Board is responsible for inspection of dams in Idukki Project. Checklists / manuals are available only for dams of Idukki Project.

ഇടുക്കി പ്രോജക്ടിനു കീഴിലുള്ള ഡാമുകളുടെ കാലാനുശ്രൂത പരൊശോധനകൾ ഒഴികെ ഡാമുകളൊന്നും ഇവർ പരിശോദിക്കുന്നില്ല. മേല്പറഞ്ഞ കെ എസ് ഇ ബി റിസർച് ഓർഗനൈസേഷന്റെ മേൽ ഇൻസ്പെക്ഷന്റെ ഉത്തരവാദിത്തം താങ്ങിക്കൊടുത്തിട്ടുമുണ്ട്. 

2.6.3 Technical Aspects

Efforts are made to see that all the dams owned by Kerala State Electricity Board are maintained to the latest requirements in the field of design, construction and maintenance. But proper and sufficient personnel still remains to be mustered for this job.

വല്യ തമാശ്ശയാണേ. ശ്രദ്ധിച്ച് വായിക്കൂ. ഒന്നൂടെ.  ഞങ്ങടെ കീഴിലുള്ള ഡാമുകളുടെ ഡിസൈൻ, നിർമാണം പരിപാലനമുൾപ്പടെ എല്ലാ സംഗതികളും ഏറ്റവും ആധുനികമായ രീതികളനുസ്സരിച്ച് ചെയ്യാനുള്ള കാര്യങ്ങൾ നടത്തിക്കഴിഞ്ഞു ഞങ്ങൾ. പക്ഷെ അനുയോജ്യരും അവശ്യമനുസ്സരിച്ചും ആളുകളെ ഈ തൊഴിലിനായി നിയമിക്കാൻ ഇതേ വരെ സാധിച്ചിട്ടില്ല. (അയ്യോ പാവം). 

2.6.4 Quality Control
Kerala State Electricity Board maintains quality control laboratories in all the projects under construction which though attached to the Construction Wing, performs independently and is under the Chief in-Charge of the Project.
എല്ലാ പ്രൊജക്ടിനും ക്വാളിറ്റികണ്ട്രോൾ ലാബ് ഉണ്ടെന്ന തന്റേടത്തോടെയുള്ള മറുപടി ആശ്വാസകരമാണെന്ന് പറയാതെ വയ്യ. 

2.6.5 Instrumentation
Instruments are provided only in Idukki, Cheruthoni, Kulamanu and Idamalayar dams. Regular observations are taken and analysis of data are being carried out.
ഇതും കലക്കി. ഇടമലയാറിനും ഇടുക്കി പ്രോജക്ടിനും സങ്കേതികോപകരണങ്ങൾ ഉണ്ട്. ഹോ ഭാഗ്യം അത് വർക്ക് ചെയ്യുന്നുമുണ്ട്. (എപ്പോ.. 1985-86-ൽ..!!)

2.6.6 Operation and Maintenance
At present in Kerala State Electricity Board, Deputy Director, Research Organization is attending to maintenance and operation of dams in Idukki Project. There are no separate organizations for other dams. Operation manual, maintenance manual and checklists are available for Idukki dam.
ദൈവമേ കാത്തു. ഇടുക്കി പദ്ധതിക്ക് ഇതെല്ലാമുണ്ട്. പക്ഷെ ബാക്കി പത്തിലേറെ ഡാമുകൾ എന്താ മണൽചാക്കടുക്കി പുഴക്ക് കുറുകെ ഉണ്ടാക്കിയതാണോ ഇവയൊക്കും ഓപറേഷൻ മെയ്ന്റനൻസ് മാനുവൽ ഇല്ലാത്തത്. 

2.6.7 Emergency Action Plan
No emergency action plans to cover any possible failures of dams constructed and maintained by Kerala State Electricity Board have been evolved so far.

ദാ കെടക്കുന്നു. ഒരൊറ്റ മുങ്കരുതൽ നടപടിയും ഞങ്ങളുണ്ടാക്കി പരിപാലിക്കുന്ന ഡാമുകളുടെ സാദ്യതയുള്ള അപകടതെഹ് നേരിടാൻ ഇതേ വരെ ഉണ്ടാക്കിയെടുക്കാനായില്ല പോലും. 

അങ്ങനെ അക്കഥ കഴിഞ്ഞു.  നമ്മുടേ കേരളക്കരയിലെ മലനിരകളിൽ നെടുകെയും കുറുകെയും പണിത 20-25 ഡാമുകളുടെ അവസ്ഥ 1986-ഇൽ ഇതായിരുന്നു. ഇന്നും വ്യത്യസ്ഥമല്ല ചങ്ങാതീ. എമർജൻസി മാനേജ്മെന്റ് പ്ലാനെന്നും ഇനൻണ്ടേഷൻ മാപ്പെന്നുമൊക്കെ ചാണ്ടിസാറും, തിരുവഞ്ചൂരുമൊക്കെ പറഞ്ഞപ്പോ കോരിയ കുളിര് ഇപ്പൊ കലിപ്പായി മാറുന്നേ. 25 വർഷം കേരളത്തെ മാ‍റി മാറിയങ്ങ ഭരിച്ച ഇടത് വലത് സർക്കാരിലെ വല്യ പിള്ളാരും മേല്പറഞ്ഞ ഇറിഗേഷൻ/ഷോക് ബോർഡ് ഉദ്യോഗസ്ഥപ്രമുഘരുമൊക്കെ ഇതൊന്നും കണ്ടില്ലാരുന്നോ. വല്യ പുള്ളികളു തന്നെ. ഇതൊക്കെ ചെയ്യുമെന്ന് പറയാൻ കാൽനൂറ്റാണ്ടെടുത്തു എന്നതിനർഥം ഈ കാൽ നൂറ്റാണ്ടിലും ഈ ഡാമുകൾക്ക് കീഴ്പോട്ടുള്ള ജനവാസമേഖലയിലെ ജനങ്ങളെ നിങ്ങൾ “മരണനിഴൽ താഴ്വരയിൽ “ തള്ളിയിരിക്കുകയായിരുന്നു എന്നല്ലേ. കൊലപാതകക്കുറ്റത്തിനു കേസെടുക്കും നിങ്ങടെ പേരിൽ യു എൻ ഡി പി. മനസ്സിലാക്കിക്കോ. 

മറുപക്ഷത്തെ തമിഴ്നാട് കൊടുത്ത ഉത്തരങ്ങളും ഒന്ന് പരിശോദിക്ക്. 
Tamil Nadu
2.8.1 Organization
2.8.1.1 There are 43 (forty three) dams under the jurisdiction of Tamil Nadu  PWD (Irrigation Department) and 44 (forty four) dams under the control of Tamil Nadu Electricity Board.

2.8.1.2 The Dam Safety Cell in PWD in Tamil Nadu is attached to the Chief Engineer (Irrigation). The Cell comprises of one Assistant Executive Engineer, one Assistant Engineer, one Assistant D’man, one Assistant and one Office Assistant and is functioning under the
control of Deputy Chief Engineer (Inter State Waters). The Cell is entrusted with the task of ensuring safety of dams in PWD, Tamil Nadu. The main functions of the Cell are documentation of details in specific formats, continuous monitoring and review of inspection reports and seepage flows and taking necessary follow-up action.

2.8.2 Periodic Inspection Programme
The field Superintending Engineers and Executive Engineers have been instructed from Chief Engineer’s (Irrigation) office during April 1982 to follow the guidelines for safety inspection of dams based on the checklists furnished by the DSO and submit the inspection ,reports. After review of the inspection reports, the final decision regarding the remedial measures, if found necessary, is taken by the Chief Engineer (Irrigation). The guidelines issued already to the
field officers in connection with the safety inspection of dams have been further amplified during 11/84 and 1/86.

2.8.3 Technical Aspects
(a) Generally the design flood is estimated using Ryve’s formula. For some recent dams, unit hydrograph method has been adopted.

(b) (i) For the projects which are 30 m or more in height, the seismic coefficient recommended by the “Standing Committee constituted by the Government of India to advise on the seismic coefficient to be adopted in the design of River Valley Projects” is being followed.

(ii) For the projects which are less than 30 m in height, the seismic coefficient as per I.S.Code is adopted.

(c) Structural designs are as per I.S.Code.

2.8.4 Dam Safety Inspections
Dam Safety Evaluation Inspections have not yet been taken up.

2.8.5 Quality Control
In large projects, separate staff for quality control is established. This unit works directly under the control of the Chief Engineer of the Project. In case of other projects, the field officers themselves control the quality of the work. The quality of work is also ensured by frequent inspection by the higher officers.
ഇവിടെ ഒരു പരിഭാഷ ആ‍വശ്യമാണെ. വലിയ പ്രൊജക്ടുകൾക്ക് ഗുണനിലവാര നിയന്ത്രണത്തിനു സെപ്പറേറ്റ് സ്റ്റാഫുണ്ട്, പക്ഷെ ചെറിയവക്ക് ഫിൽഡ് ഓഫീസർമാർ തന്നെ ക്വളിറ്റി നിയന്ത്രിക്കും. (ആശാനക്ഷരമൊന്നു പിഴച്ചാൽ, പൊട്ടനെ ചട്ടൻ. തുടങ്ങിയവ ഇത്തരുണത്തിൽ എം ജി എസ് പഠിക്കുക. )

2.8.6 Instrumentation
Instrumentation in dams are provided where essentially required and their working monitored.

2.8.7 Operation and Maintenance
Maintenance guidelines have been issued by the Chief Engineer (Irrigation) in April 1982.

2.8.8 Emergency Action Plan
There is no practice of preparing Emergency Action

അപ്പോ അങ്ങനാണ് കാര്യങ്ങളുടെ കിടപ്പ്. പക്ഷെ ഈ രണ്ട് സംസ്ഥാനത്തിനിടക്ക് അനാഥമായിക്കിടക്കുന്ന “മുല്ലപ്പെരിയാറിനെ” ആരും പരാമർശിച്ച് കണ്ടില്ല. സാമൂഹ്യന്റെ നെറികെട്ട ചോദ്യങ്ങൾ ബാക്കിയാവുന്നു. 

1. ഡാമിന്റെ ക്വാളിറ്റി, ബലം, ഉയരം തുടങ്ങിയവയെല്ലാം ഡാമിനു താഴേക്ക് വസിക്കുന്ന ആളുകളുടെ ജിവനു നേരെയുള്ള ചോദ്യചിഹ്നമാവുമ്പോൾ ഈ പ്രവർത്തികളൊന്നും ചെയ്യാൻ ആരുമില്ലേ. ?

2. കേരളത്തിലെ 3 മില്യൻ ജീവനുകൾ തുലാസ്സിൽ നിൽകുമ്പോൾ ഈ പ്രവർത്തികൾ ചെയ്യേണ്ടത് കേരളമോ തമിഴ്നാടോ.? 

3. മുല്ലപ്പെരിയാർ ഡാമിന്റെ പീരിയോഡിക് ഇൻസ്പെക്ഷനും മറ്റുമൊക്കെ ചെയ്തതിന്റെ ഡോക്യുമെന്റ്സ് തമിഴ്നാട് ഡാം സെല്ലിലുണ്ടോ.? അഥവ അത് സെണ്ട്രൽ വാട്ടർ കമ്മീഷൻ വശം എത്തിയിരുന്നോ.? 
4. ഇതെ CWC Report അതിന്റെ അക്നോളജ്മെന്റിൽ ഒരു കാര്യം പറഞ്ഞിരിക്കുന്നത് സാമൂഹ്യന്റെ കണ്ണിൽ പതിഞ്ഞത് ഇങ്ങനെ. 
"We are also grateful to the Tamil Nadu Government for sending us coloured transparencies of the Periyar Rehabilitation works."- എന്ന്. ആ റിപ്പോറ്ടിന്റ് ബാക് കവർ അതിലും രസകരം. മുല്ല്ലപ്പെരിയാർ ഡാമിന്റെ (1980 കളിലെ കളർ പോട്ടം). അടിക്കുറിപ്പ് ഇങ്ങനെ. (Back cover: 100 year old Periyar Dam: Strengthened by buttressing.) എന്ന് ‌ബട്രെസ്സിങ് എന്ന് വച്ചാൽ കുന്ത് കൊടുക്കൽ ഊന്ന് കൊടുക്കൽ എന്നോക്കെ മലയാളിപ്പിക്കാം. അങ്ങനെ വരുമ്പോ “മുല്ലപ്പെരിയാർ നല്ല ഉറപ്പുള്ള ഡാമാണെന്ന” വൈകോ, പുർട്ചി, കലൈഞ്ചർ ത്രയം പറയുന്ന “കുറുപ്പിന്റെ ഉറപ്പ് വാദം” പൊളിയല്ലേ.? 
5. ഡാം സേഫ്റ്റി നടപടികളിൽ ഗുജറാത് മഹാരാഷ്ട്ര എന്നീ സംസ്ഥനങ്ങൾ ചെയ്തതെന്തെന്ന് ഒരിക്കലെങ്കിലും “കേരള ഡാം സേഫ്റ്റി സെൽ” എന്ന് നിലവിലുണ്ടെന്ന എഴുതിക്കൊടുത്ത സ്ഥാപനത്തിലേ 8 ഉദ്യോഗസ്ഥ വീരന്മാർ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടൊ.? അല്ല ഹേ ഇപ്പറഞ്ഞ “സെൽ” തന്നെ നിലവിലുണ്ടൊ.?
6. ഈ രേഖയുടെ അദ്ധ്യായം 3, ഖണ്ഠിക 10.8 പ്രകാരം 15 മീറ്ററിലധികം ഉയരവും 5000 ഏക്ര ഫീറ്റിൽ കൂടുതൽ ജലം ശേഖരിക്കുന്നതുമായ ഡാമുകളുടെ സേഫ്റ്റി റിവ്യൂ 10 വർഷത്തിലൊരിക്കൽ നടത്തി ആവശ്യമായ പ്രവർത്തികൾ സംസ്ഥാന സർക്കാരിന്റെ ചെലവിൽ ചെയ്യേണ്ടതുമാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തമിഴ്നാടും, കേരളത്തിലെ ഡാമുകളുടെ കാര്യത്തിൽ കേരളവും എന്തെങ്കിലും ചെയ്തോ ആവോ.? 
7. എമർജൻസി മാനേജ്മെന്റ്, ഇനണ്ടെഷൻ മാപ് ഉണ്ടാക്കൽ ഡാം ബ്രേക് അനാലിസിസ് തുടങ്ങിയവ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ചെയ്യേണ്ടത് കേരളമോ തമിഴ്നാടൊ.? ആരായാലും ഇതൊക്കെ ചെയ്യാൻ  കാൽ നൂറ്റാണ്ട് വൈകിയതിനു സാമൂഹ്യൻ വക ചീത്ത ആരെ വിളിക്കണം.? 

സംശയങ്ങൾ ബാക്കിയാണ് പൊന്ന് കൂടപ്പിറപ്പേ. അവസാനമായി ഒരു ചോദ്യം കൂടി. 

**. നമുക്കൊക്കെ എന്തിനാണ് വിവരവും വിദ്ധ്യാഭ്യാസവും..!! ഞാൻ ജീവിക്കുന്നത് ഭാരതത്തിലോ അതോ കേരളം ഇതിനിടയിൽ ഇന്ത്യയുടെ ഭാഗമേ അല്ലാതായോ..!!!. സത്യത്തിൽ സാമൂഹ്യനു വട്ടാണോ അതോ മുല്ലപ്പൂമ്പൊടി എഫക്ടൊ..!!!!.. ഇതിനൊന്നും ഉത്തരം തരാൻ ഒരു വിദ്വാനും ഉണ്ടാകില്ലെന്നറിയാം. 

കുറിപ്പ്: മോഹൻലാലിന്റെ ക്രിക്കറ്റ് കളിയുണ്ട് കൊച്ചിയിൽ. ഡാം പൊട്ടൂന്നേനു മുന്നെ അതൊന്ന് കാണണം. (നാണം കെട്ടവർഗം നാണംകെട്ട കളികൾ കളിക്കുമ്പോ നാണമില്ലാതിരുന്ന് കാണുന്നതൊരു സുഖം തന്നെയാ. വേഗം പോകട്ടെ. നിർത്തുന്നു.) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...