ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2014 ജനുവരി 1, ബുധനാഴ്‌ച

അനാഹതം- ദ അണ്‍ ബീറ്റബിള്‍സ്

പുതുവര്‍ഷം
പ്രതീക്ഷകളും സ്വപ്നങ്ങളും ഈ പുതുവത്സരത്തിലും പതിവ് പോലെ..  

ജീവിതം പക്ഷേ എന്നത്തേയും പോലെ സാധാരണം. മനോഹരം. ചിലര്‍ക്ക് അതൊരു ആഘോഷം, ചിലര്‍ക്ക് അതൊരു പോരാട്ടം, ഇനിയും ചിലര്‍ക്ക് അത് എങ്ങനെയെങ്കിലുമൊക്കെ ചെലവഴിച്ചു തീര്‍ക്കാനുള്ളത്. 

പക്ഷേ ഇവിടെ ചിലരുണ്ട്. 
ജീവിതം എന്തെന്ന്‍ ഓരോ നിമിഷവും അനുഭവിക്കുന്നവര്‍, അവര്‍ക്ക് നമ്മോടു പറയാനുണ്ട്. ജീവിതത്തെ പറ്റി.
"അനാഹതം- ദ അണ്‍ ബീറ്റബിള്‍സ് "- അവരുടെ കഥയാണ്. അവര്‍ തന്നെ പറയുന്ന ജീവിത കഥ. 
ഇതൊരു ഡോകുമെന്‍ററി ചിത്രമാണെന്നത്  മുന്പെ സൂചിപ്പിക്കട്ടെ. ജീവിതത്തിലെ ഒരു 38 മിനിറ്റുകള്‍ മടികൂടാതെ ചെലവാക്കാന്‍ മടിയില്ലാത്ത എല്ലാ സുഹൃത്തുക്കളും ഇത് കാണുക. ഒരല്പം ജീവിതം നമുക്ക് ചെലവാക്കാന്‍ ആകുമെങ്കില്‍ ഈ പുതു വര്ഷം മുഴുവന്‍ ജീവിക്കാനുള്ള ഊര്‍ജം ഇവര്‍ പകര്‍ന്നു തരും. അങ്ങനെ അവര്‍ അനാഹതര്‍ ആകും. 

കുറിപ്പ് : കൊച്ചി - കടവന്ത്ര ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ പെയ്ന്‍ ആന്‍റ് പാലിയേറ്റീവ് ക്ളീനിക്കിനെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി യാതൊരു മുന്നൊരുക്കമോ സ്ക്രിപ്റ്റോ തയ്യാറാക്കി നിര്‍മിച്ചതല്ല.  തികച്ചും സാന്ദര്‍ഭികമായി ആതാത് സാഹചര്യങ്ങളെ ഒരു Canon 550ഡി Camera യും കല്യാണ വീഡിയോ നിര്‍മിക്കാന്‍ ഉപയോഗിയ്ക്കുന്ന വീഡിയോ ലൈറ്റും എവിടുന്നോ സംഘടിപ്പിച്ച ഒരു ലേപ്പലും ഉപയോഗിച്ച് നിര്‍മിക്കുകയായിരുന്നു. ആയതിനാല്‍ ഇതിലെ കുടങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ഇതിലെ സന്ദേശം സഹജീവികളിലേക്ക് എത്തിക്കുക എന്ന ഒരു എളിയ പ്രവര്‍ത്തനം കൂടി എല്ലാ കൂട്ടൂകാരില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വം 

അവധൂതന്‍  

2 അഭിപ്രായങ്ങൾ:

Related Posts Plugin for WordPress, Blogger...