അവിടുന്ന് കുടജാദ്രിക്കും.
ശങ്കരാചാര്യര്‍ അവര്‍കളെ മനസ്സാ നമിച്ചൂപോയിഷ്ടാ..
സാമൂഹ്യനൊക്കെ ജീപ്പുമ്മെ കയറി ഇരുന്ന് സുഖിച്ച് ആടി ആടി കുടജാദ്രിദര്‍ശനം നടത്തി, 'ആചാര്യന്' ഈ കാട്ടുവഴികള്‍ അട്ട മുതല്‍ ആന വരെയുള്ള സര്‍വത്രാതി അലമ്പന്മാരെയും ത്രിണം ത്രിണം (പോടാ പുല്ലെ) എന്ന് അവഗണിച്ച് നടന്ന് തീര്‍ത്തില്ലെ..!!
ഈ കേരളമഹാരാജ്യത്ത് നിന്ന് മംഗലാപുരം വരെ മാവേലിയില്‍ എത്തി അവിടുന്ന് നല്ല എ-ക്ലാസ്സ് ബസ്സില്‍ ടീവിപ്പടോം കണ്ട് കൊല്ലൂരില്‍..സൌപര്‍ണ്ണികയുടെ ഇത്തിരിവെള്ളത്തില്‍ ഒന്നു മുങ്ങി നിവര്‍ന്നപ്പോള്‍ “ഹൊ എന്താ സുഖം..!!“
അവിടുന്ന് ജീപ്പില്‍ ദാ..കുടജാദ്രിയില്‍..
സത്യം പറഞ്ഞാല്‍ സാഹിത്യ ഭാഷേല്‍ അഞ്ചാറ് കാവ്യം നിന്നപടി പടയ്ക്കാന്‍ തോന്നി ആ സന്ധ്യ അവിടെ നിന്നങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോള്‍..!!
തിരികെ കൊല്ലൂരെത്തി 10 രൂപക്ക് ഒരു പായും തലയിണയും എടുത്ത് സത്രത്തില്‍ കിടന്ന് സുഖസുന്ദരമായ കൂര്‍ക്കം വലി.
“ഹൈ..എന്തു രസം..എന്തൊരു സുഖം..”
അടുത്തൊരു യാത്രവരെ ഈ ഓര്‍മ്മ അത്യാവശ്യം ഊര്‍ജം തരും..(ബാക്കി ഊര്‍ജ്ജം ദിവസേന ഉള്ള പാനോപചാരത്തില്‍ നിന്നും ലഭിക്കും..സുഹ്രുത്തായ അബ്കാരി-ശിവന്‍ പിള്ള വക.) അങ്ങനെ സുഖമായി ഭവിച്ച തീര്‍ത്ഥാടനത്തിന്റെ തിരികെയുള്ള 'ലാപ്'-ന്റെ പകുതി മംഗലാപുരം വരെ ബസ്സില്‍. (ടിവീല്‍ ഭക്തിഗാനത്തിന്റെ ആല്‍ബം.കന്നട.ഒന്നും പിടികിട്ടുന്നില്ല..ഇവന്മാര്‍ക്കൊന്നും ഒരു ബോധവുമില്ലെ ആവോ..കോല്ലൂരു പോലും നമ്മുടെ മണീന്റെ പാട്ട് കേട്ടതാണല്ലോ..അതിലൊന്നിട്ടുകൂടെ..?) മംഗലാപുരത്തെത്തിതും അപശകുനന്‍ വന്ന് സ്വീകരിച്ചു.!!
'പരശു' മിസ്സ് ആയി.
ഇയാള്‍ ഇപ്പൊ ഷാര്‍പ് റ്റൈമിംഗ് ആന്നു..!
നേരെ ബസ് സ്റ്റാന്റിലേക്ക് വച്ച് പിടിച്ച്.. അവിടെ ദാ കിടക്കുന്ന് കര്‍ണ്ണാടക വക നല്ല വെടിച്ചില്ല് വോള്‍വോ ബസ്സുകള്‍..എന്റമ്മെ..എന്താ രസം..!!!!
'യൊവ്വനം' മുറ്റി നില്‍ക്കുകയാ..നിശബ്ദമായിട്ടാ ഓട്ടം പോലും..!
അതില്‍ ചിലത് നമ്മുടെ സ്വന്തം കാസര്‍കോട്ടേക്കുമുണ്ടത്രെ..!!
അതില്‍ ഒന്നില്‍ സാമൂഹ്യന്‍ കയറിപ്പിടിച്ചു..പക്ഷെ..ആ നിറയൊവ്വനം പെട്ടെന്ന് ഒരു തിരിച്ചറിവുണ്ടാക്കി..വേണ്ട..നമ്മുടെ സ്വന്തം 'കെയെസ്സാര്‍ട്ടീസി' ഒരെണ്ണം തൊട്ടപ്പുറത്ത് കിടക്കുന്നു.. നിറയൌവ്വനമല്ലെങ്കിലും നാട്ടിന്‍പുറത്തെ ഒരു ലാവണ്യം അതിനുണ്ട്. ലാവണ്യത്തില്‍ കയറി മുന്നിലെ ഒറ്റസീറ്റില്‍ ഇരിപ്പുറപ്പിച്ചു.
ഇത്രേം നല്ലൊരു യാത്ര..!!!
ആ സുഖത്തിലൊന്ന് മയങ്ങിപ്പൊയി.അവിടുന്ന് ഉറക്കത്തിലേക്കും ബോധമില്ലായ്മയിലേക്കും കടന്നു.. 'ലാവണ്യം' ഉപ്പള, കുംബള, മൊഗ്രാല്‍ വഴി കാസ്രോടെത്തിയത് നന്നായി അറിഞ്ഞത് നടുവ് തീര്‍ത്ത് ഒരു അടി കിട്ടിയപ്പോഴാണ്.. അത് അടിയല്ലാരുന്ന് ലാവണ്യത്തിന്റെ ടയര്‍ ഊക്കനൊരു ഗട്ടറില്‍ വീണതാണെന്ന് തിരിച്ചറിയാന്‍ സമയമെടുത്തു. പോട്ട്..കേരളമല്ലെ..ഒന്ന് രണ്ട് ഗട്ടറൊക്കെ ഇല്ലെല്‍ എന്താ ഒരു രസം..? എന്ന് സമാധാനിച്ചു.
എന്റെ പൊന്ന് കൂടപ്പിറപ്പുകളേ.. പിന്നീടല്ലേ കളി..
'റ്വാട്' എന്നൊരു വസ്തു അവിടില്ല.. ലാവണ്യം ഒരു 1-2 കി മീ കഷ്ടി സ്പീടില്‍ ഇങ്ങനെ ആടി ഉലയുന്ന്..ഒടുന്നില്ല സാധനം.
ഒരു കുഴീന്ന് അടുത്ത കുഴീലേക്ക്..കുഴീയുടെ വക്കിലെങ്ങാന്‍ ഇത്തിരി ചരിവുണ്ടെങ്കില്‍ അതില്‍ തപ്പിപ്പിടിച്ച് വീലെറക്കി അള്ളിപ്പിടിച്ച് കരക്ക് കയറുവാ റൈവര്‍ സാറ്..എന്റമ്മെ..നടുവിന്റെ എണക്ക് തെറ്റീത് അടുത്ത കുഴിയിറക്കത്തിന് തിരിഞ്ഞൊടിയുന്ന്..വണ്ടീലിരിക്കുന്ന യാത്രക്കാരില്‍ പലരും സീറ്റ് അവിടെ ഇട്ട് ജീവനും കൊണ്ട് എണീറ്റ് നില്‍ക്കുവാ..ആ മഹാ രാജരധ്യക്ക് പേര് എന്‍..എച്..17 എന്നാന്ന് ഒരു ബോര്‍ഡ് കണ്ട്..ഇത് 'എന്‍ എച്' അല്ല എന്റെ നെഞ്ചത്ത് തന്നപ്പീ.!!!!!! അതിനിടേല്‍ ദേ പോണ് ഒരു ആംബുലന്‍സ്..മംഗലാപുരത്തേക്കാ..”ഇതുവഴി മംഗലാപുരത്തെത്തില്ലിഷ്ടാ..യമപുരത്തേക്ക് സ്ട്രേറ്റ് പോകേണ്ടി വരും“ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഒരു യാത്രക്കാരന്‍.. ദാ കുഴികള്‍ ഇപ്പൊ തീരും. കാഞ്ഞങ്ങാട് വരെയേ ഉള്ളു എന്ന്‍ കണ്ട്രാവി പറഞ്ഞു.. പക്ഷെ കാഞ്ഞങ്ങാടെത്തണ്ടെ.. ഒരു കുഴി കയറി ഇറങ്ങാന്‍ കുറഞ്ഞത് 1.5 മിനിറ്റ് എന്ന കണക്കില്‍ 20 കി. മീ പരിധിക്കുള്ളീലെ പതിനായിരത്തില്‍ പരം കുഴികള്‍ കയറി ഇറങ്ങാന്‍ എത്ര മിനിറ്റ്? ആ വഴിക്കണക്ക് തലപെരുപ്പിക്കും എന്നറിഞ്ഞത് കൊണ്ട് ചിന്തിക്കാന്‍ പോയില്ല. (കുഴി പതിനായിരമേ വരു..കാരണം ഒരു കുഴിക്ക് ശരാശരി 4 മീറ്റര്‍ ആരവും 2 അടു ആഴവും ഉണ്ട്..)
യെവനായാലും ഈ കുഴികള്‍ പണിത കോണ്ട്രാക്റ്റര്‍ അവര്‍കളുക്ക് അപാര വിവരമുണ്ട്..കുഴിയുടെ ക്രോസ്സെക്ഷനില്‍ മേല്‍ഭാഗത്ത് ഒരു 2 സെ.മീ കനമേ ഒള്ള് ഈ ടാര്‍, മെറ്റല്‍ സംയുക്തത്തിന്. ബാക്കി താഴേക്കി വെറും മണ്ണ് അല്ലെങ്കില്‍ പാറപ്പൊടി..ലാഭിച്ച മെറ്റല്‍ ടിയാന്‍ എവിടെ കൊണ്ട് നിറച്ചാവോ..? “ഇത്തിരി സ്ഥലം ടാര്‍ഇട്ട പരുവത്തില്‍ കിട്ടിയിരുന്നെങ്കില്‍ ഈ റോഡ് ഇത്ര കഷ്ടപ്പെട്ട് പണിത കണ്ട്രാക്ടര്‍ അവര്‍കളുടെ പിതാശ്രീ, മാതാശ്രീ, പുത്രകളത്രാതി ശ്രീ ശ്രീകള്‍ തുടങ്ങിയ സംഭവങ്ങളുടെ നാമം സ്ഥല കാല അവയവ വര്‍ണന സഹിതം അവിടെ ആലേഖനന്‍ ചെയ്യാമായിരുന്നു” - എന്ന് ഒരു ചെറുപ്പക്കാരന്‍ പയനി ആത്മഗതിച്ചു. കണ്ട്രാക്ടര്‍ അവര്‍കളുടെ ഭാഗ്യം..”ഒരിഞ്ചു സ്ഥലം ടാര്‍ ഇട്ടത് മരുന്നിനു പോലിം എന്നെച്-17 ഇല്‍ ഇല്ല”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ