പ്രിയ കുട്ടുകാര്‍ക്ക് സ്നേഹാഭിവാദനങ്ങള്‍..
അക്ഷരങ്ങള്‍ അമൂല്യമായ രത്നങ്ങളാണ്..!
അത് കണ്ടെടുത്ത് ചെത്തിമിനുക്കി പൊന്നില്‍ പതിപ്പിച്ച് ആഭരണമാക്കുമ്പൊള്‍ അമൂല്യങ്ങളാകും..
അമൂര്‍ത്തമായത് അനശ്വരതയിലേക്ക് എത്തും..
ഇവിടെ മനോഹരങ്ങളായ ആഭരണങ്ങളുണ്ട്..
കവിതയായ്, കഥകളായ്,ലേഖനങ്ങളായ് ,പ്രതികരണങ്ങളായി..അങ്ങനെ..അങ്ങനെ.. ഈ അക്ഷരമാല്യങ്ങള്‍ അടുക്കി വച്ചിരിക്കുന്നത് നമ്മുടെയൊക്കെ മനസ്സിന്റെ അടിത്തട്ടിലെ ഓര്‍മ്മച്ചെപ്പിലാവുമ്പോള്‍ അവ സുഖകരമായ ഒരു അനുഭൂതി ആകുന്നു.
അതില്‍ പണിക്കുറ്റം തീരാത്ത മാല്യങ്ങള്‍ ഉണ്ട്. തീര്‍ച്ച..!
അവ നമ്മുടെ വിവേചനബോധത്തിന്റെ ഉരകല്ലില്‍ ഉരച്ച് മിനുക്കി എടുക്കുക എന്ന ദൌത്യവും നമുക്കുണ്ട്. “മഹാരാജാസ്സ്” എന്ന നമ്മുടെ ബ്ലോഗില്‍ ആദ്യക്ഷരങ്ങളും ആദ്യ വരകളും പതിഞ്ഞിട്ട് ഇന്നേക്ക് 22 നാളുകള്‍.
ഈ 22 നാളുകളില്‍ ഈ താളുകളില്‍ സന്ദര്‍ശകരായ് 3000 പേര്‍ ..!!
അഭിമാനിക്കാം നമുക്ക്. വായന കുറയുന്നു എന്ന് പരാതി പറയുന്ന പഴയ തലമുറക്കും,
സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ചാറ്റ് റൂമുകള്‍ മാത്രം ഒതുങ്ങുന്ന
പുത്തന്‍കൂറ്റ്കാര്‍ക്കും ഇടയില്‍..നമ്മള്‍ കുറച്ച് പേര്‍..ഇങ്ങനെ..
അതെ..അക്ഷരങ്ങളുടെയും വരയുടെയും ലോകത്ത്..സര്‍ഗവൈഭവത്തിന്റെ ഇത്തിരി വെട്ടവുമായി..ക്രിയാത്മകതയുടെ ആയുധവും വഹിച്ച്..പ്രതികരണശേഷിയുടെ കൊടിക്കൂറയുമായി..
ജിമിയും, സുമിയും, രമേഷ് കാക്കൂറും, ഡോ. പ്രവീണ്‍ ജി പൈ-യും, ബിന്ദു ദേവരാജും, രാജേഷ് മേനൊനും, രജീഷ് നാരായനനും, മില്‍ട്ടൂസ്സും, കരമന സി. അശോക് കുമാറും, കവിതാ രാജേന്ദ്രനും ,നിതിനും, ഡോ. റഹീസും ഒക്കെ ഈ സര്‍ഗ വിപ്ലവത്തില്‍ അണിനിരക്കുന്നു.
ഇത് മഹാസാഗരത്തിലെ ഒരു ചെറിയ ചലനം മാത്രമാണെങ്കിലും അതിന്റെ അലകള്‍ ചക്രവാള സീമയോളം പരക്കുകതന്നെ ചെയ്യും..!!
കലാശാലകള്‍ ഒരു നാടിന്റെ സംസ്ക്രിതിയുടെ നഴ്സറികളാണ്.
അവയില്‍ നിന്നും ഉള്‍ക്കൊണ്ട ജലവും, വായുവും, പോഷകങ്ങളും, അവിടെ നാം അനുഭവിച്ച അന്തരീക്ഷവുമാണ് നമ്മുടെ ഇക്കാല ജീവിതത്തിന്റയും വരുംകാല വിജയങ്ങളൂടെയും ചാലകശക്തി..
കലായയത്തിലേക്ക് ഒരു തിരിച്ച് പോക്ക് എന്ന ഒരു ചിന്ത പോലും നമ്മിലുണ്ടാക്കുന്ന അഹ്ലാദത്തിന്റെയും അപാരമായ ഊര്‍ജ്ജത്തിന്റെയും തിരത്തള്ളല്‍ ഒന്നൂഹിച്ച് നോക്കൂ..
അതെ.. അതാണ് ഈ വിപ്ലവത്തിന് കലാലയങ്ങളുടെ മഹാരജാവിന്റെ പേര് തന്നെ ആവാന്‍ കാരണം..അതുകൊണ്ട് അത് മഹാരാജാസ്സുകാരുടെത് മാത്രം എന്നര്‍ത്ഥമില്ല. സ്വന്തം കലാലയത്തിനെ സ്വന്തമായ അഹങ്കാരം എന്ന് കരുതുന്ന എല്ലാ സുഹ്രുത്തുക്കള്‍ക്കും ഉള്ളതാണ്..ഇത് കലാലയങ്ങളുടെ സര്‍ഗസംവാദത്തിനും ആശയസംവേദനത്തിനും..ആസ്വാദനത്തിനും ഉള്ള വേദിയാണ്.. നമുക്ക് സംവദിക്കാം..സല്ലപിക്കാം..ഇവിടെ..!! വായനയുടെയും ആസ്വാദനത്തിന്റെയും പൂര്‍ണ്ണത ആ സ്രുഷ്ടിയെ ക്രിയാത്മകമായി വിലയിരുത്തുമ്പോഴാണ്..ഇവിടെയും അതാണാവശ്യം..ഈ താളുകളെ വിലയിരുത്തുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക എന്നത് നമ്മുടെ അവകാശമാണ്..
നമ്മുടെ ചുറ്റ് പാടുകളിലെ ചലനങ്ങളോട് ഒരു റിഫ്ലക്സ് എന്ന പോലെ നാം ഇടപെടുക..
അതിനുള്ള മാര്‍ഗമാണ് പ്രതികരണവും സര്‍ഗശേഷിയും..
ആ ഇടപെടല്‍ ഒരു പക്ഷെ അലകളും തിരമാലകളും ഉണ്ടാക്കിയേക്കാം.
അത് പ്രതീക്ഷയാണ്..ഇടപെടണം നാം എല്ലാം..
നമ്മള്‍ മുന്‍പോട്ടാണ് പൊവുക..ഉറച്ച കാല്‍ച്ചുവടുകളോടെ..
അനുഭവങ്ങളുടെ കരിങ്കല്‍പ്പടവു താണ്ടി..സര്‍ഗശക്തികളായി.. !! മൂവ്വയിരത്തില്‍ നിന്ന് മുപ്പതിനായിരത്തിലേക്ക്..
അത്രയും സര്‍ഗചേതനകള്‍
ഒന്നിക്കുകയാണ്..പ്രതികരിക്കുകയാണ്..സംവദിക്കുകയാണ്..!! നന്ദി..ഹൃദയപൂര്‍വ്വം മഹാരാജാസ്സ്..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ