ഒരുവട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹിക്കുന്നത് കവി മാത്രമല്ല. ഓര്‍മകളും വിരഹവും നൊമ്പരവും പ്രതീക്ഷയും നൊസ്റ്റാള്‍ജിയയും അകക്കാമ്പിലുള്ള ഒരോരുത്തരുമാണ്...
ഇത് വെറും 'ക്ലീഷേ' അല്ലെ..? എന്ന് ചോദിക്കുന്നവരുണ്ടാവാം..
“അല്ലേ..അല്ല“ എന്നാണുത്തരം..
ഓര്‍ക്കുട്ടും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഈ പഴഞ്ചന്‍ ക്ലീഷെയെ അപ്രസക്തമാക്കിയിരിക്കുന്ന ഈ കാലത്ത് ഒരു ഓര്‍മ്മപ്പുസ്തകത്തിന്റെ ആവശ്യമെന്ത്..? എന്നും ചോദിച്ചേക്കാം, ചിലര്‍...!

“ഇത് വെറുമൊരു ഓര്‍മ്മപ്പുസ്തകമല്ല”-എന്നാണുത്തരം..!
ഇത് വായിക്കുന്നതുവരെ നാം ജീവിച്ചിരിക്കുകയായിരുന്നു എന്ന് നാം അറിയുന്നത് തന്നെ തൊട്ട് മുന്‍പ് കടന്ന് പോയ നിമിഷാര്‍ദ്ധത്തിന്റെ ഓര്‍മ്മയുടെ അടിസ്ത്ഥാനത്തിലല്ലേ..?

ആ ഓര്‍മ്മവഴിയില്‍ ഏറ്റവും ഭാവാത്മകമായ കാലഘട്ടം നമ്മുടെയൊക്കെ ക്യാമ്പസ് ജീവിതം തന്നെയാണ്..!
തികച്ചും അപരിചിതമായ ഒരു ചുറ്റ്പാടിലേക്ക്, തീര്‍ത്തും അപരിചിതനും അപ്രസക്തനുമായി എത്തിപ്പെട്ട് ക്യാമ്പസ്സിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പകച്ച് നിന്ന ഒരു പത്താം തരക്കാരനില്‍ നിന്നാണ് നമ്മുടെയൊക്കെ ക്യാമ്പസ് ഓര്‍മ്മകള്‍ ആരംഭിക്കുക.

ആ തണല്‍ മുറ്റത്ത് നിന്നപ്പോള്‍ ഉതിര്‍ന്ന ഒരു ദീര്‍ഘനിശ്വാസത്തില്‍ നാം അറിയാതെ തന്നെ നമ്മെ ഇതുവരെ എത്തിച്ച നവ ജീവവായു നമ്മിലേക്ക് എത്തിയതും അത് നമ്മുടെ ബോധതലങ്ങളെ ഉദ്ദീപിപ്പിച്ചതും നാം അറിഞ്ഞിട്ടുണ്ടാവില്ല ഒരു പക്ഷെ. ആ തണല്‍ വഴിയിലേക്ക് പകച്ച് നടന്നപ്പോള്‍ തോളില്‍ ഉതിര്‍ന്ന് വീണ ഒരു ചെറു വാകമരപ്പൂവു പോലും നമുക്ക് അപാരമായ ഊര്‍ജ്ജം പകര്‍ന്നു തന്നിരുന്നു എന്ന് ഓര്‍ക്കുക. കാമ്പസ്സിലെ ഓരോ തണല്‍ മരവും മണല്‍തരിയും നാം എന്ന മനുഷ്യന്റെ മൂലകങ്ങളായി നമ്മിലേക്ക് ഇഴുകിച്ചേരുകയായിരുന്ന് എന്ന് നാം തിരിച്ചറിയുക. അവിടെ നമ്മെ കാത്തിരുന്ന പുസ്തകങ്ങളെക്കാള്‍, നമ്മെ ഉടച്ച് വാര്‍ത്ത സമര്‍ദ്ധരായ ശില്‍പ്പികളായിരുന്നു ഗുരുക്കന്മാര്‍ എന്ന് നാം മറക്കാതിരിക്കുക. ആ ഓര്‍മ്മകള്‍ക്ക് ഒരുകുടക്കിഴില്‍ ഒരുമിച്ച് മഴനനഞ്ഞ സൌഹ്രുദങ്ങളുടെ ഊഷ്മളതയും അമ്മ വാട്ടിയ വാഴയിലയില്‍ സ്നേഹം ചാലിച്ച് പൊതിഞ്ഞ് തന്ന തേങ്ങ ചമ്മന്തിയും ചോറും പരസ്പരം പങ്കിട്ടതിന്റെ പവിത്രമായ സ്വാദുമുണ്ട്.. !! എത്ര പറഞ്ഞാലും എത്ര കേട്ടാലും മതിയാവുമോ..ആ ഓര്‍മ്മകള്‍..? ഇത് വായിക്കുമ്പോള്‍ നമുക്ക് തൊന്നുക..”ഒന്ന് കൂടി ആ കാലഘട്ടത്തിലേക്ക് തിരിച്ച്പോകാനായിരുന്നുവെങ്കില്‍ എന്നല്ലെ..?
അതെ..
ഒന്ന് കൂടി പറയട്ടെ..
നമുക്ക് അവിടെക്ക് തിരിച്ചുപോകണം.. പക്ഷെ വെറുതെ ആ പഴയ മഞ്ചാടിമണികള്‍എണ്ണിത്തിട്ടപ്പെടുത്താനല്ല..പകരം.... നാം അവിടെ ബാക്കിവച്ച ചിലത് കണ്ടെടുക്കാന്‍..പറയാതെ പൊയ പ്രണയവും പരിഭവവും പങ്കുവയ്ക്കാന്‍..പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ ചിലത് പൂര്‍ത്തീകരിക്കാന്‍..പൊറുക്കാന്‍ മറന്ന ചില തെറ്റുകള്‍ പൊറുക്കാന്‍, തിരുത്താതിരുന്ന ചെയ്തികള്‍ തിരുത്താന്‍..നന്ദിയേകാന്‍ മറന്ന് പൊയെങ്കില്‍ ആ ഗുരുഭുതരോട് അത് ഉച്ചത്തില്‍ വിളിച്ച് പറയാന്‍...ആ കലാലയച്ചുമരില്‍ ഒന്ന് കൂടി ചെവിചേര്‍ത്ത് തലമുറകളോട് സല്ലപിക്കാന്‍..അങ്ങനെ..അങ്ങനെ.. ഇത് വെറും തിരിച്ച് പോക്കല്ല..ഓര്‍മ്മപ്പുസ്തകവുമല്ല.. നാം വീണ്ടും എത്തുകയാണ്..തികച്ചും അപരിചിതനായി. ഒരു പത്താം തരക്കാരനായി..പകച്ച് നില്‍ക്കുന്ന വെരും നാമായി..ക്യാമ്പസ്സിലേക്ക്.. !! പുതിയ തുടക്കം, പുതിയ ചരിത്രം, പുതിയ ഒരു ജീവിത കഥ. അതെ അന്ന് ആ തിരുമുറ്റത്ത് നടണം എന്ന് നാം ആഗ്രഹിച്ചിട്ടൂം നടാതെ പോയാ ഒരു മാഗന്ധം നാം വീണ്ടും നടുകയാണ്. സങ്കല്‍പ്പം മാത്രമാണെങ്കിലും അതിന് സൌഗന്ധികത്തിന്റെ മാസ്മര ഗന്ധമുണ്ടാവും..അത് വളരും, പടര്‍ന്ന് പന്തലിക്കും..പുതിയ തലമുറക്ക് തണലും കുളിരും ഊര്‍ജ്ജവും പകര്‍ന്ന് തരും.. എഴുതുക..നാം ഓരോരുത്തരും.“.ഒരുവട്ടം കൂടി നാം അതേ ക്യാമ്പസ്സില്‍ ഒരു പുതിയ പത്താം തരക്കാരനായി എത്തിയാല്‍..?“
നിങ്ങളുടെ കുറിപ്പുകള്‍ ..അയക്കുക.. ഒരു ചിത്രം കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ