മാന്യന്മാരായ ജനങ്ങളെ.. സാമൂഹ്യന്റെ ഒരു സാധാരണ സംശയം മാത്രമാണു ഇത്..ഇന്നത്തെ മലയാളത്തിലെ വലിയ പത്രത്തിന്റെ വര്‍ത്തമാനം പേജ് കണ്ടൊ നിങ്ങള്‍..എന്താ സ്കൂപ്.!!! ഇതാണ് പത്രപ്രവര്‍ത്തനം. അമേരിക്കേന്റെ ഒബാമ അവര്‍കളുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മണി, മിനിറ്റ്, സെക്കന്റ് റ്റൈം ടേബില്‍ പ്ലസ് ചാര്‍ട്ട്. Air force-1 (പ്രസിഡെണ്ടിന്റെ പ്രത്യേക) വിമാനത്തിന്റെ ക്രോസ് സെക്ഷന്‍, അതിലെ അണ്വായുധ വിക്ഷേപണ സൂത്രവിദ്യകള്‍, ഇതെ വിമാനത്തിന്റെ ഡ്യൂപ് വിമാനം തുടങ്ങിയവ എല്ലാം രേഘാചിത്രസമേതം പത്രത്തിലുണ്ട്.. (ചീരേട്ടന്റെ ചായക്കടേല്‍ ദീപാവലി ക്ഷീണം മാറ്റാന്‍ കടുപ്പത്തിലൊരു അടിക്കാത്ത ചായ ഊതിക്കേറ്റിക്കൊണ്ടിരുന്ന ജമാലിന്റെ കണ്ണ് തള്ളി. ആ ഞെട്ടലില്‍ ചായ തൊണ്ട കത്തിച്ച് ഒരൊറ്റ ഇറക്കമരുന്നു. അപ്പരുവത്തിലാണു ചൂടന്‍ വാര്‍ത്ത). ഇതുമാത്രമാണെങ്കില്‍ വേണ്ടില്ല. ദെ കിടക്കുന്നു. മൂപ്പരുടെ കാഡിലാക് കാറിന്റെ എക്സ് റെ പോട്ടം..ടി പത്രത്തിന്റെ ചുണക്കുട്ടന്‍ ലേഖകന്മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലല്യോ ഈ ബ്രഹ്മാണ്ട സംഭവങ്ങള്‍ പടച്ചത്,..ഡിസ്കവറി ചാനല്‍ ഒഫീസില്‍ ഭയങ്കര അടി നടക്കുന്നതിന്റെ തത്സമയ സമ്പ്രേക്ഷണം സാമൂഹ്യന് ഒരു ചാനല്‍ക്കിളി ചോര്‍ത്തി തന്നു. “ഡിസ്കവറീന്റെ എംഡി അടിമകളുടെ മുതുകിനു ചവിട്ടുന്നു പോലും..” “ആ മലയാള പത്രം കണ്ട് പഡിക്കേടാ എന്തിരവന്മാരെ..നാണമില്ലല്ലോ ഒരുത്തനും. നമുക്ക് കിട്ടാത്ത സ്കൂപ്പ് കണ്ടീല്ലെ. ഒരു മലയാള പത്രത്തില്‍“ -എന്നാണത്രെ ആക്രോശം. ഇതിലും രസകരമായ മറ്റൊരു കാര്യം. ഒബാമ അവര്‍കളുടെ “സന്ദര്‍ശക ചിത്രം ഇങ്ങനെ” എന്ന ഒരു ഫുള്‍ കോളം റ്റൈം ടേബിള്‍ ഉണ്ട് ടി പത്രം വക..ലവന്മാരെ സമ്മതിക്കണം.. അതിന്റെ അവസാനം ഒരു ബ്ബ്രാക്കറ്റ് ഇങ്ങനെ (സമയ ക്രമത്തില്‍ സുരക്ഷാകാരണങ്ങളാല്‍ ചെറിയ മാറ്റം വന്നേക്കാം” എന്ന്..അതായത്, പത്രം വക ടേബിള്‍ ചിലപ്പോ പ്രസിഡന്റ് അവര്‍കള്‍ തെറ്റിച്ചാല്‍ അതിനു പുള്ളിക്കാരന്‍ മാത്രമാണു ഉത്തരവാദി എന്നു മാന്യ വായനക്കാര്‍ മനസ്സിലക്കിക്കോ..എന്ന്. സാമൂഹ്യന്റെ വെറും സാധാരണ സംശയങ്ങള്‍ താഴെ ബുള്ളറ്റ് പരുവത്തില്‍ പെറുക്കിയിടുന്നു. > ഈ രേഖാ ചിത്രങ്ങളൊക്കെ എവിടുന്ന് പൊക്കി ഇഷടാ? > എയര്‍ ഫോഴ്സ് വണ്ണിന്റേം, കാഡിലാക്കിന്റേം നിര്‍മാണത്തില്‍ ടി പത്രത്തിന്റെ പങ്ക്? > പഞ്ചറാകാത്ത ടയര്‍ എം. ആര്‍. എഫ് ന്റെതാണൊ? > പ്രസിഡെന്റ് അവര്‍കളുടെ സുരക്ഷാ സംവിധാനം ടി പത്രം പ്രത്യേകം പറഞ്ഞു പണിയിപ്പിച്ച കാര്യം പത്രദ്വാര വെളിപ്പെടുത്താത്തത് അഹംഭാവം ലവലേശമില്ലാത്തതുകൊണ്ടാവും. അല്ലേ? > ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ പത്രം വക മാതാ ഹരിമാര്‍ പ്രവര്‍ത്തിക്കുന്ന കാര്യം മിണ്ടാതിരിക്കേണ്ട വല്ല കാര്യോമുണ്ടൊ? >റ്റൈം ടേബിളില്‍ മാറ്റം വന്നാല്‍ ആയത് തത്സമയം ടി പത്രം ന്യൂസി ചാനല്‍ കിളി വഴി ജനങ്ങളെ അറിയിക്കുമല്ലോ അല്ലേ? > ഇത്ര വലിയ സ്ക്കൂപ് കൊണ്ട് തൊണ്ട പൊള്ളിയ ജമാലിനും സാമുഹ്യനും ഈ വായനക്കാര്‍ക്കുമൊക്കെ എന്തോന്നു ഗുണം.? (നൊട്ടീസ്: ഈ സ്ക്കൂപ് തീര്‍ച്ചയായും ISI മാര്‍ക്കൂള്ള മറ്റ് ചില യന്തിരവന്മാര്‍ക്ക് വളരെ ഗുണം ചെയ്യും. അതില്‍ ടി പത്രത്തിന് അഭിമാനിക്കാം ദി ഹിന്തു പോലും തോറ്റ് തൊപ്പിയിട്ടിഷ്ട്ടാ.)
വിശ്വസ്തതയോടെ സാമൂഹ്യന്‍ റ്റി പി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ