ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 6, ശനിയാഴ്‌ച

സ്തുതി ഗീതം

 


സ്തുതി ഗീതം

ഞാനറിയുന്നു
ഇത് കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍
എല്ലാവര്‍ക്കും ഭ്രാന്തായേനെ
ഇത് സൃഷ്ടിച്ചവന് സ്വസ്തി
അവന്‍ ഉറങ്ങുന്നത് മുന്തിരികളില്‍ ആണ്
പിന്നെ ഗോതമ്പ് മണികളിലും
കോപ്പകളില്‍ നിന്ന് കോപ്പകളിലേക്ക്
അവന്‍ ഒഴുകുന്നു
ആമാശയത്തില്‍ കത്തിപ്പടര്‍ന്നു
തലച്ചോറിനെ സ്വതന്ത്രനാക്കുന്നതും അവന്‍ തന്നെ
അവന്റെ ഭാഷ സ്നേഹമാണ്
വിലയേക്കാള്‍ മുന്തിയ മൂല്യം നല്‍കുന്നത്
അവന്‍ മാത്രം
അവന്‍ ജനിക്കുന്നത്
ഇരുണ്ട ചില്ലുഭിത്തികള്‍ക്ക് ഉള്ളില്‍ ആണ്
അവന്‍ എപ്പോഴും അരണ്ട വെളിച്ചം ഇഷ്ടപെടുന്നു
അവന്റെ മാറില്‍ ദീരഘ നിശ്വാസങ്ങള്‍ ഉതിര്‍ത്തു
അവന്റെ മടിയില്‍ തല ചായ്ച്ചു
എത്രയോ പേര്‍ ഉറങ്ങുന്നു
അവന്‍ നമുക്ക് വിശുദ്ധമായ നിറമുള്ള
സ്വപ്‌നങ്ങള്‍ ഉറപ്പു നല്‍കുന്നു
അവന്‍ നമ്മളെ കാല്പ്പനികരാക്കുന്നു
കവികളും ഗായകരുമാക്കുന്നു
അവനു വേണ്ടി ക്യു വില്‍ നമ്മള്‍ നിശബ്ധരാവുന്നു
അവന്‍ നമുക്ക് അനന്തതയിലേക്ക്
ചിറകുകള്‍ നല്‍കുന്നു
അവന്റെ അനശ്വരതയില്‍
മാത്രമാണ് എനിക്ക് വിശ്വാസം
എന്നെ ഒറ്റപ്പെടുത്താ തെ
അവനെന്റെ അരികില്‍ ഇപ്പോഴുമുണ്ട്
എന്റെ ചുണ്ടില്‍ അവനു വേണ്ടി
ഒരു വാക്ക് കരുതി വെച്ചിരിക്കുന്നു
അവനു മാത്രമായി ഞാന്‍ സൂക്ഷിക്കുന്ന വാക്ക്
            " ചിയേര്‍സ് "
രജീഷ് നാരായണന്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...