ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഡിസംബർ 21, ബുധനാഴ്‌ച

നാണമില്ലാത്ത മലയാളികളോട് നാറാണത്ത് പ്രാന്തൻ മൊഴിയുന്നു


ഇന്ന് രാവിലെ മുതൽ അകാരണമായ ഭയമാണു മനസ്സിൽ. ഭയം കലർന്ന ഒരുതരം ആകാംക്ഷ. ഉറ്റവർക്കോ സ്നേഹിതർക്കോ എന്തോ വിപത്ത് സംഭവിക്കുമ്പോൾ തോന്നുന്ന തരം ഒരു ടെലിപ്പതിക് ഫിയർ. ശ്വാസനാളത്തിനു താഴേക്ക് നെഞ്ചിൻ കൂടിനു താഴെ വരെ എന്തോ വിങ്ങുന്നത് പോലെ. കണ്ണ് തുടിക്കുന്നുണ്ട് നിറയാൻ അനുവദിക്കാതെ പിടിച്ച് നിർത്തുകയാണു ഞാൻ. പീരുമേട്ടിലെ വീട്ടിലേക്ക് വിളിച്ച് നോക്കി. അവിടെ അസാധാരണമായി ഒന്നും ഇല്ല. ആത്മപങ്കാളിയോടും തിരക്കി. അവിടെയും എല്ലാം ശുഭം. പിന്നെ എന്താണ് ഇങ്ങനെ..?

പതിയെ ചിത്രം വ്യക്തമാകുന്നു. ഇപ്പൊ എനിക്ക് വ്യക്തമായി കാണാനാവുന്നുണ്ട്. മഴ മാറി, മഞ്ഞ് പുലർകാ‍ലം വരെ മാത്രം. പകൽ തെളിയുമ്പോൾ വ്യതമാകുന്ന മുല്ലപ്പെരിയാറിന്റെ കാഴ്ചക്ക് ഇപ്പോൾ കുറെ അധികം മാനങ്ങൾ കൈവന്നിരിക്കുന്നു. 
രണ്ടാഴ്ചകൾക്ക് മുൻപ് മുല്ലപ്പെരിയാറിനെ ചിന്തിക്കുമ്പോൾ ഭീതി ഉണ്ടായിരുന്നില്ല, കാരണം നമ്മുടെ മനസ്സൂകളെല്ലാം ഒന്നായി മുല്ലപ്പെരിയാറിന്റെ സുരക്ഷയെ മന്ത്രിക്കുകയായിരുന്നു. രാഷ്ട്രീയ മത സാമൂഹ്യ നേതൃത്വങ്ങളും ഉദ്യോഗസ്തരുമെല്ലാം മുല്ലപ്പെരിയാറിലേക്ക് ഒഴുകി. എല്ലാവർക്കും ഒരേ സ്വരം. “പുതിയ ഡാം”. കുറെ വർഷങ്ങളായി മനസ്സിൽ ഭീതിയായി നിഴലിച്ച മുല്ലപ്പെരിയാർ ഇന്ന് “ഒരു പ്രതീക്ഷ” അതും ഒരു റെസൊല്യൂഷനു വളരെ അടുത്ത്” എത്തിയതിൽ മനസ്സ് തുള്ളുന്നുണ്ടായിരുന്നു. എമർജൻസി മാനേജ്മെന്റ് പ്ലാൻ എന്നൊക്കെ പറഞ്ഞ് കുറച്ചലഞ്ഞതിനും ഫലങ്ങൾ കണ്ടുതുടങ്ങിയതിന്റെ സന്തോഷവും. മന്ത്രി പി ജെ ജോസഫിന്റെ ഊർജസ്വലതയും ഏറെ പ്രതീക്ഷ നൽകിയിരുന്നു. തമിഴ്നാട്ടിലെ വീണത് വിദ്യയാക്കുന്ന വൈക്കോയും കത്തുന്ന പുരയുടെ കഴുക്കോൽ ഊരുന്നു ജയലളിതയും ഒക്കെ മറുപക്ഷത്തുണ്ടെങ്കിലും രാജ്യത്തിന്റെ പർമോന്നത കോടതിയും അധികാര ദന്തഗോപുരവും നമ്മുടെ നിലവിളി കേട്ട് കനിവരുളും എന്ന് വെറുതെ ആശിച്ചിരുന്നു. സോഷ്യൽ നെറ്റ് വർക്ക് സമരങ്ങൾ എത്രയോ നല്ല പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുവെന്നും അതൊക്കെ സഫലമാവാതിരിക്കില്ല എന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു. 
ഇന്ന് അതെല്ലാം ഇന്നലെ രാത്രിയിൽ ഒരു മാത്രമാത്രം ആയുസ്സുണ്ടായിരുന്ന ഒരു സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയുന്നു. ഉണർന്നപ്പോൾ കണ്ട സൂര്യനാളം “പുതിയ ദിവസത്തെ” സമ്മാനിക്കുകയായിരുന്നില്ല. പ്രതീക്ഷകൾ അറ്റ് ഭീതിയുടെ പഴയ ദിവസങ്ങളുറ്റെ ആവർത്തനമായ “മറ്റൊരു ദിവസത്തിലേക്ക്” എന്നെ വലിച്ചെറിയുകയായിരുന്നു. അനന്തമായ ആരണ്യമധ്യേ രത്രിയുടെ ഇരുട്ടിൽ, ഭയം ഉറഞ്ഞ തണുപ്പിൽ, തീർത്തും ഏകാന്തനായി ഒറ്റപ്പെട്ട് പോയവന്റെ അവസ്ഥ. ഇന്നലെ വരെ ഞാൻ കേട്ട് ആരവങ്ങൾ ചക്രവാളത്തിലേക്ക് മായുന്നത് കേട്ടു. പ്രതീക്ഷയും വഴികാട്ടിയുമായി ഇതു വരെ എരിഞ്ഞിരുന്ന വിദൂര താരകങ്ങൾ നോക്കെത്താദൂരത്ത് മറയുകയോ ഏതോ രാത്രിമേഘങ്ങൾക്ക് പിന്നിലൊളിക്കുകയോ ചെയ്തിരിക്കുന്നു. എന്റെ ചുമട് താങ്ങിയിരുന്ന ഒട്ടകക്കൂട്ടങ്ങൾ ആ ഭാരം എന്റെ ചുമലിലേക്ക് തന്നെ ഇറക്കി വിട്ടിട്ട് അധികാരത്തിന്റെ മറ്റൊരു മരുപ്പച്ചയിലേക്ക് ഓടിയകന്നു പോയി. അവിടെ അവർക്ക് ദാഹജലവും പച്ചപ്പും ഈന്തപ്പഴങ്ങളുമുണ്ടായിരിക്കാം. എന്റെ മനസ്സിൽ ആത്മധൈര്യത്തിന്റെ മഞ്ഞിൻ കണങ്ങൾ വിതറിയിരുന്ന മതപ്രസംഗകരും, സാമൂഹ്യ നേതാക്കളുമെല്ലാം ഈ വഴിയിൽ ഏതോ അജ്ഞാത സംഘത്തിന്റെ കുതിരക്കൂട്ടങ്ങളോടൊപ്പം പിന്നിലൊരു മണൽകുന്നിനുമപ്പുറം വഴിമാറി യാത്രയായതും ഞാൻ അറിഞ്ഞു. 
ഇനി ഞാനൊറ്റക്ക്. ഇനിയുള്ള ദൂരം ഒറ്റക്ക് താണ്ടാം. ചെല്ലുന്നിടം വരെ. എനിക്ക് ഊർജം ചില നിലവിളികളാണ്. കുറെ മനുഷ്യജീവനുകളുടെ നിലവിളി. മരണം മുന്നിലുണ്ടെന്നറിഞ്ഞിട്ടൂം പിറന്ന മണ്ണിനെ മറന്ന് കുന്നിൻപുറങ്ങളിലേക്കോടാൻ പോലും നിവൃത്തിയില്ലാത്ത സഹോദരങ്ങളുടെ നിലവിളി. പകൽമുഴുവൻ കരഞ്ഞ് രാവിൽ തളർന്ന് കൂമ്പുന്ന മിഴികളിലേക്ക് രൌദ്രമായ മരണം ചുവന്ന് കലങ്ങുന്ന മലവെള്ളപ്പാച്ചിലായെത്തുമ്പോൾ ഭയന്നലറി ഞെട്ടിയുണരുന്ന് കുഞ്ഞുങ്ങളുടെ നിലവിളി. മാതാപിതാക്കളെയും ഉറ്റവരെയും മരണം നിഴൽ വിരിച്ച വഴികളിൽ വിട്ടിട്ട് ഒറ്റക്ക് പാഠശാലയിലും പണിയിടത്തിലും പോകേണ്ടിവരുന്ന പാവങ്ങളുടെ നെഞ്ചിന്റെ പിടച്ചിൽ. ഇതൊന്നുമറിയാതെ സുഖലോലുപതയിൽ ആറാടുന്ന 29 ലക്ഷം നാഗരികരുടെ അപകടകരമായ അജ്ഞതയും അവഗണനയും നഗ്നതാണ്ഠവം എന്നിൽ ജനിപ്പിക്കുന്ന നിസ്സഹായത. മെഴുകുതിരിപ്രാർത്ഥനകളും ബൈക് റാലിയും മനുഷ്യച്ചങ്ങലയും, മണൽ ഡാമുകളും ഒക്കെ മായക്കാഴ്ചയായി പിൻ വലിഞ്ഞതിന്റെ അമർഷം. വാർത്തകളും കോമിക് ചിത്രങ്ങളും കാർട്ടൂണുകളും ചീത്തവിളികളും നെറ്റ് വർക്ക് വാളുകളിൽ പല്ലിളിച്ച് ആവർത്തിക്കുന്നതിന്റെ വെറുപ്പ്. നാണമില്ലാത്ത മലയാളിവർഗത്തിൽ ഉടുമുണ്ടഴിച്ച് നിൽക്കുന്നവന്റെ നിർവികാരത. മുല്ലപ്പെരിയാറും വണ്ടിപ്പെരിയാറും, ഡിസാസ്റ്റർ അജിറ്റേഷൻ ടൂറിസമാക്കിയും കൊടിവച്ച വണ്ടിയിൽ തീർഥാടനമാക്കി അതിന്റെ ചിത്രം നൂറാളെ കാണിച്ച് “ഷെയർ” ചെയ്യാൻ തത്രപ്പെടുന്ന മുല്ലപ്പെരിയാർ ആഘോഷക്കമ്മറ്റിക്കാരന്റെ മുഖത്തടിക്കാനാവത്തതിന്റെ അരിശം. അങ്ങനെ അങ്ങനെ. ആത്യന്തികമായി എന്റെ പ്രശ്നം മാനസ്സികരോഗമാണ്. ഞാനൊരു ഭ്രാന്തനായി മാറി. “ കേരളീയനായി പിറന്ന് ഇന്ത്യക്കാരനായി ജീവിക്കേണ്ടി വരുന്ന ഒരു ഭ്രാന്തൻ.” അഭ്യസ്തവിദ്യനായ “മലയാളി” മലം ചുമക്കുന്ന കഴുതയായിപ്പോയി. നിങ്ങളെയല്ല “എന്നെ മാത്രമാണു ഞാൻ ഉദ്ദേശിച്ചത്”. 

റുർക്കി വഴി ഡെല്ലിയിലെത്തിൽ നിരാഹാരമിരുന്ന് വൈകിമാത്രം വെളിവു വന്ന ജോസഫ് മന്ത്രിയും മറ്റ് എം എൽ എ പുഗവന്മാരും “വൈക്കോ” യും ഒരു വണ്ടിക്ക് കെട്ടാവുന്ന കാളകൾ തന്നെയാണെന്ന് ഞാൻ വിളിച്ച് പറയുന്നു. വായില്ലാക്കുന്നിലപ്പന്റെ വാ കീറാത്തതിനാൽ ആസനത്തിലൂടെ പാലും തേനും പൈപ്പിട്ട് പമ്പ് ചെയ്യുന്ന സ്വിസ്ബാങ്ക് ചിദംബരവും അംബാനിമാരും, കനിമൊഴി-കരുണാനിധിമാരും, വായില്ലാത്തവനെ അപ്പിയിടാൻ പോലും അനുവദിക്കാത്ത ജയലളിതയുമുള്ളപ്പോൾ- അയാൾ റഷ്യയിലേക്ക് കടന്നു. യൂറോപ്യൻ ക്ലോസറ്റ് തേടി. കോടതിയുടെ കയ്യിലെ മരത്തിന്റെ കൊട്ടൂ വടി- ഇന്നലെ ഒടിഞ്ഞ് പോയി. ഉമ്മൻ ചാണ്ടി അവർകൾക്ക് ‌പരാതിപരിഹാരവുമായി ഗിന്നസ്-ചാണ്ടി പദത്തിലേക്ക് അതിവേഗം ബഹുദൂരം ഗമിക്കുന്നു (നിങ്ങൾ അനുഭവിക്കും മിസ്റ്റർ സി എം..  ഞങ്ങൾ പട്ടിണി സമരം നടത്തിയിട്ട് അതിവേഗം അവിടേക്കൊന്ന് തിരിഞ്ഞ് നോക്കാൻ നിങ്ങളു വന്നില്ല. നിങ്ങൾ ഒടുവിൽ ദുരന്ത ശേഷം ഭ്രാന്തുപിടിച്ച് അലയേണ്ടവനാണ്. നിങ്ങളെ ഞാൻ വെറുതേ വിടുന്നു.) കോടിയേരിയിലും, പിണറായിയിലുമൊക്ക് കുഞ്ഞ് അപ്പിയിടുന്നത് പോലും രാഷ്ട്രീയ നാറ്റം വമിപ്പിച്ച്കൊണ്ടായതിനാൽ   രാഷ്ട്രീയ നഭോവിഹായസ്സിലെ ഈ രണ്ട് താരങ്ങൾ മുല്ലപ്പെരിയാറെന്ന് വാതുറക്കുമ്പോഴെ സംസ്ഥാന-കേന്ദ്ര മലംകോരി സഭകളെ ചീത്തപറയുന്ന വായ്നാറ്റം പുറത്തേക്ക് വരുന്നു. നിങ്ങൾക്ക് വിവരമില്ലേ സഖാക്കളേ. വേറൊരു മഹാനുണ്ടായിരുന്നു. അംബേദ്കറുടെ കഷണ്ടി ചുമന്ന് അവാർഡ് വാങ്ങിയ മലയാളത്തിന്റെ മഹാനടൻ. “അയാൾ മരിച്ചു പോയി. ഇന്നലെ”. മകന്റെ വിവാഹക്ഷണക്കത്തുമായി പൂ..രട്ചി തലൈവിയെ കണ്ട് കാലുനക്കിയ നിക്രൂഷ്ട ജന്തുവിന്റെ അടിയന്തിരം അടൂത്ത നാളിലെന്നോ ലെ മെറിഡിയനിലുണ്ട് പോലും. കണ്ണോക്കിനു നാണമില്ലാത്ത എല്ലാ മലയാളിയും വന്നേക്കണം. പിറന്ന മണ്ണിലെ 30 ലക്ഷം ജീവന്റെ നിലവിളിയേക്കാൾ അയാളുടെ 300 കോടിയുടെ ചെന്നൈ സ്വത്തിനുണ്ട്. അത് പിന്നാലെ ലേലം ചെതു കൊടുക്കപ്പെടും.  പുരട്ചിയെ കണ്ട് മകന്റെ കല്യാണവും ചെന്നൈ സ്വത്തും സുരക്ഷിതമാക്കിയവനു മലയാളത്തിൽ എന്തൊക്കെയോ ഭാഷാ ഭേദങ്ങളുണ്ട്. 
അമ്മായ്യപ്പൻ തമിഴനായതുകൊണ്ട് മിണ്ടാനാവാത്ത ഒരു പാവം നായരുമുണ്ട് ഇവിടെ. ക്രിക്കറ്റ് കളിക്കാൻ പഠിക്കുന്നത്രെ. പ്രീയപ്പെട്ട അലാസ്കൻ പട്ടിയെ കൊച്ചിയിൽ കൊണ്ടുവന്ന് പ്രദർശനത്തിനു വക്കാൻ മറന്നില്ല മാന്യദേഹം. പട്ടിയോട് ഞാൻ ചോദിച്ചു. നീയാണോ പട്ടി പട്ടി. അതോ..? പട്ടി ഒന്നും മിണ്ടിയില്ല അതിന്റെ വായിൽ ഐസ് കട്ടയായിരുന്നു. ചാണകം ചുമക്കുന്ന ഉടമയും ഐസ് കട്ട ചപ്പുന്ന ശുനകനും. വിശാല കൊച്ചി വിശാല കായലാകുമ്പോ നല്ല ഒന്നാന്തരം ചെമ്മീൻ കെട്ടൂകളും അവശേഷിക്കുന്ന കരയിൽ ക്രിക്കറ്റ് ഗ്രൌണ്ടുമുണ്ടാക്കാം ഹേ. ചത്തില്ലെങ്കിൽ ഞാൻ വരും. അവിടെ അപ്പിയിടാൻ. 
തെണ്ടികളും പട്ടികളും ശിഖണ്ഠികളും നിറഞ്ഞ പ്രബുദ്ധകേരളം. തിരിച്ചറിവു വരാത്ത വ്രുത്തികെട്ടാ അഭ്യസ്തവിദ്യപരിഷകൾ, പണ്ഠിതമ്മന്ന്യർ, വായാടികൾ...................... തമിഴൻ എത്രയോ ഭേദം. അവൻ ഒറ്റബുദ്ധിക്കാരൻ. നാലാളുകൂടിയാൽ അവൻ നാടെടുത്ത് തിരിച്ച് വക്കും. പാണ്ടിയെ കണ്ട് പഠിക്ക് കേരളത്തിലെ ജീവശ്ശവങ്ങളെ. അല്ലെങ്കിൽ പോയി ആത്മഹത്യചെയ്യ് നാണമില്ലാത്ത ഷോമാൻ പരിഷകളെ. ഞാനുൾപ്പെടുന്ന കേരളത്തറവാട്ടിലെ നെറികെട്ട പുത്രന്മാർ നീണാൾ വാഴട്ടെ. മുല്ലപ്പെരിയാറുള്ളിടത്തോളം. നമ്മൾ മിണ്ടണ്ട. “ ക മ” എന്നി രണ്ടകഷരം. അത് വരും തലമുറ അർഥവും അർഥാന്തരന്യാസവും ചേർത്തി നമ്മളെ വിളിച്ചോളും. ബ്ലോഗൻ ബെർളിയോടും ഒരു വാക്ക്. “ചുമ്മായിരിക്ക് ബെർളീ” താനും ബൂലോക ബ്ലോഗന്മാരും എത്ര മുക്കിയാലും ഈ കേരളം നന്നാവില്ല. പോയി അറബീം ഒട്ടകോം നായരും കാണൂ, അല്ലെങ്കിൽ വെനീസിലെ വ്യഭിചാരി കാണൂ. മാനസികോല്ലാസത്തിനു വക കിട്ടൂം. അതുമല്ലെങ്കിൽ ഓസ്കാറിനു പോയ ഡാം (എവിടെ ഡാം..?) 999- കണ്ടോളു. നേരമ്പോക്കാവട്ടെ. 
എന്റെ ദേഷ്യമടങ്ങി. നൊമ്പരവും മാറി. കാഴച വീണ്ടും തെളിഞ്ഞു. എനിക്ക് ചുറ്റും മാദകസുന്ദരികൾ നൃത്തം വയ്ക്കുന്നു. എനിക്ക് പറക്കാൻ ഹെലിക്കോപ്ടർ വരുന്നുണ്ട്. കേട്ടോ ശബ്ദം. ബുർജ് ഖലീഫയിൽ ഞാൻ വാങ്ങിയ ഫ്ലാറ്റിലേക്ക് ഒബാമ ഇപ്പൊ എത്തിക്കാണും. ഫേസ്ബുക്ക് തൊഴിലാളികളറിഞ്ഞൊ. ഒബാമ മക്കളെ ഫേസ്ബുക്കീന്ന് വിലക്കീന്ന്. സകല മുല്ലപ്പെരിയാർ കംയൂണിറ്റികളും ഒബാമയുടെ ഈ നടപടിക്കെതിരെ പ്രതികരിക്കണം. വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്ന് കയറ്റമല്ലേ അത്. വിട്ടു കൊടുക്കരുത്. അല്ല ഉവ്വേ. ഞാൻ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നുവോ.. എന്റെ തോന്നലാണോ അതോ നിങ്ങൾക്കും തോന്നിയോ. കണ്ണാടിയിൽ നോക്കി കേട്ടോ. കുഴപ്പമൊന്നുമില്ല. പക്ഷെ എന്തോ ഉണ്ട്. സത്യത്തിൽ എനിക്ക് പ്രാന്താണ്. ശരിയായ പ്രാന്ത്. ഞാൻ പറഞ്ഞില്ലേ., ഞാൻ കേരളീയനല്ലെന്ന്. വരരുചിക്ക് ഒണ്ടായതാണ്. പേരു കേട്ട് കാണും. “നാറാണത്ത് പ്രാന്തൻ”. ഒരു മിനിറ്റ്. ഞാനീ കല്ലോന്ന് അത്രടം വരെ ഉരുട്ടി കയറ്റട്ടേ. പോകരുത്. ഇത് കണ്ടിട്ട് പൊയ്കോ.

കുറിപ്പടി: എന്റെ വലത്കാലിലെ മന്ത് മാറി. പീണറായി/കോടിയേരി വൈദ്യന്മാരാ മാറ്റിയത്. ഇന്നലെ. ഇപ്പൊ നല്ല സുഖമുണ്ട്. പക്ഷെ ഇടത് കാലിനു ഒരു ലേശം കനം വച്ചു. സാരമില്ല. അടൂത്ത തവണ ആന്റണിയോട് പറയാം. 

6 അഭിപ്രായങ്ങൾ:

 1. നന്നായി എഴുതിയിട്ടുണ്ട് ....എന്തോ ഒരു കുഴപ്പം വായിക്കുമ്പോള്‍ ,ഈ പശ്ചാത്തലമാണോ..അതോ അക്ഷ്രങ്ങളുടെ കളര് ആണോ എന്തോ ഒന്നു കണ്ണിനെ വല്ലാതെ കുഴക്കുന്നുണ്ട് ...അത് മാറ്റൂ

  മറുപടിഇല്ലാതാക്കൂ
 2. താങ്കൾ പറഞ്ഞത് ശരിയാണ് സുനിൽ. പഴയ പോസ്റ്റുകളുടെ ഫോർമാറ്റിനെ ഈപ് നമ്മൾ വരുത്തുന്ന വ്യതിയാനം ബാധിക്കും എന്നതിനാലാണു നോർമൽ ഫോർമാറ്റ് വാരുത്താൻ ശ്രമിക്കാതിരുന്നത്. എങ്കിലും താങ്കളുടെ നിർദേശം മാനിച്ച് ഒരു ചെറിയ വ്യത്യാസം ലേ ഔട്ടിൽ വരുത്തുന്നു. താങ്കളുടെ നിർദേശത്തിനു വളരെരെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 3. വായിയ്ക്കാൻ പ്രയാസമുണ്ട്...
  കണ്ണ് ആകെ പ്രശ്നമാകുന്നു...

  മറുപടിഇല്ലാതാക്കൂ
 4. കൂട്ടുകാരുടെ വിലയേറിയ നിർദേശപ്രകാരം ലേ ഔട് കുറച്ച് കൂടി ആയാസരഹിതമാക്കിയിരിക്കുകയാണ്. തുടർന്നും നിർദേശങ്ങൾ അറിയിക്കുക. ഈ ലേ ഔട് പഴയ പോസ്റ്റുകളെ ചിലപ്പോൾ ബാധിച്ചിട്ടുണ്ടാവുമെന്നതിനാൽ അത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽ‌പ്പെടുന്നത് ചൂണ്ടിക്കാണിക്കാനും ശ്രമിക്കുമല്ലോ.

  മറുപടിഇല്ലാതാക്കൂ
 5. എനിക്കും കൂടി പറയാനുള്ളത് താങ്കള്‍ പറഞ്ഞിരിക്കുന്നു ...
  നന്ദിയുണ്ട് സുഹൃത്തേ...
  താങ്കളുടെ അനുവാദത്തോടെ ഞാനിത് ഷെയര്‍ ചെയ്യുന്നു ...

  മറുപടിഇല്ലാതാക്കൂ
 6. വളരെ നന്ദി സയിൻ. ഈ പോസ്റ്റുകൾ ലേഖകന്റെ സ്വന്തമല്ല. അത് നിരാശയിലാണ്ട ഒരുപാട് ജീവനുകളുടെ വിലാപമാണ്. ഷെയർ ചെയ്യുന്നതിനും കോപ്പി ചെയ്യുന്നതിനും എല്ലാ സുമനസ്സുകൾക്കും അവകാശവുമുണ്ട്

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...