ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

ക്യാമ്പസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ക്യാമ്പസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, ജനുവരി 27, വ്യാഴാഴ്‌ച

വര്‍ണം 2011 -നു തിരിതെളിഞ്ഞു...


 ഈ വര്‍ഷത്തെ എം. ജി യുനിവേര്‍സിട്ടി കലോത്സവം "  വര്‍ണം 2011 " -നു എറണാകുളം രാജേന്ദ്ര മൈതാനിയിലെ വേദിയില്‍ ചലച്ചിത്ര സംവിധായകനും , തിരകഥാകൃത്തുമായ  ശ്രി. രഞ്ജിത് ഭദ്ര ദീപം തെളിയിച്ചു ഉത്ഖാടനം ചെയ്തു.. മീരാ നന്ദന്‍ , താര കല്യാണ്‍ , സാനു മാഷ്‌ തുടങ്ങി വിവിധ മേഖലകളിലെ പ്രശസ്തര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.. ചടങ്ങിനു മുന്നോടിയായി നഗരത്തിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത വര്‍ണാഭമായ ഘോഷയാത്രയും ഉണ്ടായിരുന്നു.  മഹാരാജാസ് കോളേജിലെ മൂന്നു വേദികള്‍ അടക്കം  നഗരത്തിലെ ആറു പ്രധാന വേദികളിലായി നടക്കുന്ന കലോത്സവം ജനുവരി 31 - നു സമാപിക്കും.


ഘോഷയാത്ര യില്‍ നിന്നും ചില ദൃശ്യങ്ങള്‍ .. 




വേദികള്‍ , മത്സര ഇനങ്ങള്‍ , സമയ ക്രമം .. 


NEWS & PHOTOS: ANU MURUKAN ,HARI (Sanskrit Dept.) MAHARAJAS

2010, ഡിസംബർ 20, തിങ്കളാഴ്‌ച

മഹാരാജാസ്സില്‍ ദേശീയ സെമിനാര്‍ ഡിസംബര്‍ 20,21,22 & 23 തീയതികളില്‍ ..



കേരളത്തിലെ  പഴയ കാല സംസ്കൃത നാടകങ്ങളുടെ ഇന്നത്തെ നിലനില്‍പ്പ്‌  " കൂടിയാട്ടം" ," മുടിയേറ്റ്‌" എന്നീ കലാ രൂപങ്ങളിലാണ്. ഇതിനെ ആസ്പദമാക്കി  " THEATRE TRADITIONS CLASSICAL, FOLK AND CONTEMPORARY " എന്ന വിഷയത്തില്‍ ഒരു ദേശീയ സെമിനാര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച്  ഡിസംബര്‍ 20,21,22 & 23 തീയതികളില്‍ നടക്കുന്നു.
മഹാരാജാസിലെ എല്ലാ ഡിപ്പാര്‍ട്ടുമെന്റ്റുകളുടെയും സഹകരണത്തോടെ സംസ്കൃത വിഭാഗമാണ്‌  ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്..  ഇന്നലെ കോളേജ് ഓഡിട്ടോറിയത്തില്‍ " ശ്രി. കാവാലം നാരായണ പണിക്കര്‍ " ഉത്ഘാടനം ചെയ്തു. ഡോ. കെ. ജി. പൌലോസ് ( കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ ) അധ്യക്ഷന്‍ ആയിരുന്നു. പ്രൊഫ . എം .എസ്. വിശ്വംഭരന്‍ ( ചെയര്‍മാന്‍ ,എറണാകുളം ക്ലസ്റെര്‍ ഓഫ്  കോളേജ്സ്) സ്വാഗതം  പറഞ്ഞു.  പ്രഗത്ഭരായ അനേകം വിശിഷ്ടാതിഥികളും വേദിയില്‍ സന്നിഹിതരായിരുന്നു.

Convenor:
Dr. K.G Ramadasan
H.O.D of SANSKRIT
Maharaja's College, Ernakulam.
Phone: 0484 2791913
Mob: 9496118910    e-mail: ramateertham@gmail.com

പ്രധാന പരിപാടികള്‍ :-

20-12-2010   ഒന്നാം ദിവസം 

10 am : ഉത്ഘാടനം
11am : INTERACTIVE SESSION
2pm: നങ്ങ്യാര്‍ കൂത്ത്‌ 
3pm: കൂടിയാട്ടം

 21-12-2010  രണ്ടാം ദിവസം 

FOLK, POPULAR THEATRE
10am : key-note on "MUTIYETTU AS INTANGIBLE HERITAGE OF HUMANITY"
pepers : " നാടോടി നാടകങ്ങളിലെ വിനിമയ സങ്കേതങ്ങള്‍ "
3pm: കളമെഴുത്ത്, മുടിയേറ്റ്‌ .

22-12-2010  മൂന്നാം ദിവസം 

10am : C.J THOMAS COMMEMERATION LECTURE
papers: CONTEMPORARY INTERACTION OF GREEK CLASSICS
            CINEMA  AND  DRAMA
            WOMEN'S THEATRE
3pm: performance  ആണുങ്ങള്‍ ഇല്ലാത്ത പെണ്ണുങ്ങള്‍

23-12-2010   നാലാം ദിവസം 

CLASSICAL TRADITIONS
10am: PRESENTATION OF CLASSICAL DRAMAS ON TRADITIONAL AND CONTEMPORARY STAGE.
2pm: കഥകളി 
4pm: VALEDICTORY SESSION
6pm: ഊരുഭംഗം 
        സംവിധാനം : കാവാലം നാരായണ പണിക്കര്‍
        അവതരണം: സോപാനം തിരുവനന്തപുരം

ഈ സെമിനാറില്‍ പങ്കുചേരാന്‍ എല്ലാവരെയും മഹാരാജാസ്സിലെക്ക് ക്ഷണിക്കുന്നു

(സംഘാടകര്‍ക്ക് വേണ്ടി  ഹരിയും കൂട്ടുകാരും മഹാരാജാസില്‍ നിന്നും ...)

2010, ഡിസംബർ 1, ബുധനാഴ്‌ച

ഇന്ന്...കോളേജ് യുണിയന്‍ ഉത്ഘാടനം

ഇന്ന്  ചുമതല ഏല്‍ക്കുന്ന മഹാരാജാസ് കോളേജിന്റെ പുതിയ സാരഥികള്‍ക്ക്  ഹൃദയം നിറഞ്ഞ ആശംസകള്‍..


" കോളേജ്  യുണിയനുകള്‍ക്ക്  എന്താ പണി..?" എന്ന 'മനോരമ'യുടെ ചോദ്യവും അതിനു മഹാരാജാസിന്റെ തന്നെ പൂര്‍വ ചരിത്രത്തില്‍ നിന്നും മനോരമ (Click Link)തന്നെ എടുത്തു കാട്ടി തന്ന ഉത്തമമായ ഒരു ഉത്തരവും നമുക്ക് അഭിമാനിക്കാവുന്നതാണ് . ഇത് നാം  മറക്കാതിരിക്കുക.കാലഘട്ടങ്ങളിലൂടെ നമ്മെ നയിച്ച കോളേജ് യുണിയനുകള്‍ക്ക്  ഓരോന്നിനും അവരുടെതായ ഒട്ടനവധി ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യ മേഘലകളിലെ വിവേചന പൂര്‍വമായ ഇടപെടലുകളുടെയും,  വിദ്ധ്യാര്‍തഥി സമൂഹത്തിന്റെ സമഗ്ര ഉന്നമനത്തിനായുള്ള ക്രിയാത്മക പോരാട്ടങ്ങളുടെയും ചരിത്രമുണ്ട്. 

കേവലം ആര്‍ട്സ്  ക്ലബ് പ്രവര്‍ത്തനങ്ങളിലും , അര്‍ത്ഥ ശൂന്യമായ കൊടി പിടിക്കലുകളിലും സമരാവേശതിലും ഒതുങ്ങി കൂടി നിന്ന്  പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കുന്ന അനേകം കലാലയ യുണിയനുകളെ പോലെ ആയിരുന്നില്ല നാം.. ധിഷണാ  ശക്തിയുടെയും , വിവേചന ബുദ്ധിയുടെയും അര്‍പ്പണ ബോധത്തിന്റെയും ഊര്‍ജ്ജം നമുക്ക് സിരകളിലുണ്ട്.. ചിന്തിക്കുക.. പ്രവര്‍ത്തിക്കുക.. പഠിക്കുക..!! 

നമുക്ക് വേണ്ടി മഹാരാജാസ് ചരിത്രത്തിലെ ഒരു ഇതള്‍ മാറ്റി വയ്കപ്പെട്ടിരിക്കുന്നു.. നമുക്ക് നമ്മുടെ കലാലയത്തിന്റെ പ്രതിച്ഛായ ഒന്നുകൂടി മൂല്യവത്കരിക്കെണ്ടതുണ്ട്.. പഴയ പ്രതാപം ഒന്നുകൂടി പ്രോജ്വലിപ്പിക്കേണ്ടതുണ്ട്..  പൂര്‍വ വിദ്ധ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് ഒരു ചെറിയ നിര്‍ദേശം നിങ്ങള്ക്ക് മുന്‍പില്‍ വയ്ക്കാനുണ്ട്‌.. 

'ലോ കോളേജ്', 'ജനറല്‍ ഹോസ്പിറ്റല്‍', 'സെഷന്‍സ് കോടതി' ഇവയ്ക്കിടയില്‍ അതി വിശാലമായ പതിനേഴര ഏക്കറിന്റെ രാജകീയ പ്രൌഡിയെ തീര്‍ത്തും നിസ്സാരവല്‍ക്കരിക്കുന്ന ആ പഴയ ഇരുമ്പ് ഗെയ്റ്റും , കവാടവും നമുക്കൊന്ന് മാറ്റണ്ടേ..? കോളേജിന്റെ മെയിന്‍ ഗെയ്റ്റ് കിഴക്ക് വശത്ത് സൂര്യയ്ക്ക് മുന്‍പില്‍ ആണെങ്കിലും " പാര്‍ക്ക് അവന്യുവും": , ":സുഭാഷ് പാര്‍ക്കും" വരുത്തുന്ന പ്രാധാന്യം കണക്കിലെടുത്താല്‍ പടിഞ്ഞാറേ  ഗെയ്റ്റിനെ  മെയിന്‍  ഗെയ്റ്റായി പരിഗണിക്കേണ്ടതുണ്ട്.. അങ്ങനെ അത് കാമ്പസ്സിന് ഒത്ത രാജകീയ പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കട്ടെ.. ഇതിനെക്കുറിച്ച്‌ മഹാരാജാസിലെ പുതിയ കൂട്ടുകാരുടെ നിര്‍ദേശം അറിയാന്‍ താല്പര്യമുണ്ട്.. അറിയിക്കുമല്ലോ.. 
അഭിവാധനങ്ങളോടെ..   mymaharajas.blogspot.com


2010, നവംബർ 21, ഞായറാഴ്‌ച

നന്ദി..ഹൃദയപൂര്‍വ്വം

പ്രിയ കുട്ടുകാര്‍ക്ക് സ്നേഹാഭിവാദനങ്ങള്‍.. 
അക്ഷരങ്ങള്‍ അമൂല്യമായ രത്നങ്ങളാണ്..!
അത് കണ്ടെടുത്ത് ചെത്തിമിനുക്കി പൊന്നില്‍ പതിപ്പിച്ച് ആഭരണമാക്കുമ്പൊള്‍ അമൂല്യങ്ങളാകും..
അമൂര്‍ത്തമായത് അനശ്വരതയിലേക്ക് എത്തും..
ഇവിടെ മനോഹരങ്ങളായ ആഭരണങ്ങളുണ്ട്..
കവിതയായ്, കഥകളായ്,ലേഖനങ്ങളായ് ,പ്രതികരണങ്ങളായി..അങ്ങനെ..അങ്ങനെ..                                                      ഈ അക്ഷരമാല്യങ്ങള്‍ അടുക്കി വച്ചിരിക്കുന്നത് നമ്മുടെയൊക്കെ മനസ്സിന്റെ അടിത്തട്ടിലെ ഓര്‍മ്മച്ചെപ്പിലാവുമ്പോള്‍ അവ സുഖകരമായ ഒരു അനുഭൂതി ആകുന്നു.
അതില്‍ പണിക്കുറ്റം തീരാത്ത മാല്യങ്ങള്‍ ഉണ്ട്. തീര്‍ച്ച..!
അവ നമ്മുടെ വിവേചനബോധത്തിന്റെ ഉരകല്ലില്‍ ഉരച്ച് മിനുക്കി എടുക്കുക എന്ന ദൌത്യവും നമുക്കുണ്ട്.                                                                                                                      “മഹാരാജാസ്സ്” എന്ന നമ്മുടെ ബ്ലോഗില്‍ ആദ്യക്ഷരങ്ങളും ആദ്യ വരകളും പതിഞ്ഞിട്ട് ഇന്നേക്ക് 22 നാളുകള്‍.
 ഈ 22 നാളുകളില്‍ ഈ  താളുകളില്‍ സന്ദര്‍ശകരായ്  3000 പേര്‍ ..!!
 അഭിമാ‍നിക്കാം നമുക്ക്. വായന കുറയുന്നു എന്ന് പരാതി പറയുന്ന പഴയ തലമുറക്കും,
 സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ ചാറ്റ് റൂമുകള്‍ മാത്രം ഒതുങ്ങുന്ന 
പുത്തന്‍കൂറ്റ്കാര്‍ക്കും ഇടയില്‍..നമ്മള്‍ കുറച്ച് പേര്‍..ഇങ്ങനെ..
അതെ..അക്ഷരങ്ങളുടെയും വരയുടെയും ലോകത്ത്..സര്‍ഗവൈഭവത്തിന്റെ ഇത്തിരി വെട്ടവുമായി..ക്രിയാത്മകതയുടെ ആയുധവും വഹിച്ച്..പ്രതികരണശേഷിയുടെ കൊടിക്കൂറയുമായി..
ജിമിയും, സുമിയും,  രമേഷ് കാക്കൂറും, ഡോ. പ്രവീണ്‍ ജി പൈ-യും, ബിന്ദു ദേവരാജും, രാജേഷ് മേനൊനും, രജീഷ് നാരായനനും, മില്‍ട്ടൂസ്സും, കരമന സി. അശോക് കുമാറും, കവിതാ രാജേന്ദ്രനും ,നിതിനും,  ഡോ. റഹീസും ഒക്കെ ഈ സര്‍ഗ വിപ്ലവത്തില്‍ അണിനിരക്കുന്നു.
 ഇത് മഹാസാഗരത്തിലെ ഒരു ചെറിയ ചലനം മാത്രമാണെങ്കിലും അതിന്റെ അലകള്‍ ചക്രവാള സീമയോളം പരക്കുകതന്നെ ചെയ്യും..!!
 കലാശാലകള്‍ ഒരു നാടിന്റെ സംസ്ക്രിതിയുടെ നഴ്സറികളാണ്. 
അവയില്‍ നിന്നും  ഉള്‍ക്കൊണ്ട ജലവും, വായുവും, പോഷകങ്ങളും, അവിടെ നാം അനുഭവിച്ച അന്തരീക്ഷവുമാണ് നമ്മുടെ ഇക്കാല ജീവിതത്തിന്റയും വരുംകാല വിജയങ്ങളൂടെയും ചാലകശക്തി..
കലായയത്തിലേക്ക് ഒരു തിരിച്ച് പോക്ക് എന്ന ഒരു ചിന്ത പോലും നമ്മിലുണ്ടാക്കുന്ന അഹ്ലാദത്തിന്റെയും അപാരമായ ഊര്‍ജ്ജത്തിന്റെയും തിരത്തള്ളല്‍ ഒന്നൂഹിച്ച് നോക്കൂ.. 
 അതെ.. അതാണ് ഈ വിപ്ലവത്തിന് കലാലയങ്ങളുടെ മഹാരജാവിന്റെ പേര് തന്നെ ആവാന്‍ കാരണം..അതുകൊണ്ട് അത് മഹാരാജാസ്സുകാരുടെത് മാത്രം എന്നര്‍ത്ഥമില്ല. സ്വന്തം കലാലയത്തിനെ സ്വന്തമായ അഹങ്കാരം എന്ന് കരുതുന്ന എല്ലാ  സുഹ്രുത്തുക്കള്‍ക്കും ഉള്ളതാണ്..ഇത് കലാലയങ്ങളുടെ സര്‍ഗസംവാദത്തിനും ആശയസംവേദനത്തിനും..ആസ്വാദനത്തിനും ഉള്ള വേദിയാണ്..                                                                നമുക്ക് സംവദിക്കാം..സല്ലപിക്കാം..ഇവിടെ..!!                                                                                          വായനയുടെയും ആസ്വാദനത്തിന്റെയും പൂര്‍ണ്ണത ആ സ്രുഷ്ടിയെ ക്രിയാത്മകമായി വിലയിരുത്തുമ്പോഴാണ്..ഇവിടെയും അതാണാവശ്യം..ഈ താളുകളെ വിലയിരുത്തുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക എന്നത് നമ്മുടെ അവകാശമാണ്..
 നമ്മുടെ ചുറ്റ് പാടുകളിലെ ചലനങ്ങളോട് ഒരു റിഫ്ലക്സ് എന്ന പോലെ നാം ഇടപെടുക..
അതിനുള്ള മാര്‍ഗമാണ് പ്രതികരണവും സര്‍ഗശേഷിയും..
ആ ഇടപെടല്‍ ഒരു പക്ഷെ അലകളും തിരമാ‍ലകളും ഉണ്ടാക്കിയേക്കാം.
 അത് പ്രതീക്ഷയാണ്..ഇടപെടണം നാം എല്ലാം..
 നമ്മള്‍ മുന്‍പോട്ടാണ് പൊവുക..ഉറച്ച കാല്‍ച്ചുവടുകളോടെ..
അനുഭവങ്ങളുടെ കരിങ്കല്‍പ്പടവു താണ്ടി..സര്‍ഗശക്തികളായി.. !!                                                                                                                                 മൂവ്വയിരത്തില്‍ നിന്ന് മുപ്പതിനായിരത്തിലേക്ക്..
 അത്രയും സര്‍ഗചേതനകള്‍ 
ഒന്നിക്കുകയാണ്..പ്രതികരിക്കുകയാണ്..സംവദിക്കുകയാണ്..!!                                                              നന്ദി..ഹൃദയപൂര്‍വ്വം                                                                                                                                  മഹാരാജാസ്സ്..

2010, നവംബർ 19, വെള്ളിയാഴ്‌ച

ഒരു വട്ടം കൂടി...!



  ഒരുവട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹിക്കുന്നത് കവി മാത്രമല്ല. ഓര്‍മകളും വിരഹവും നൊമ്പരവും പ്രതീക്ഷയും നൊസ്റ്റാള്‍ജിയയും അകക്കാമ്പിലുള്ള ഒരോരുത്തരുമാണ്...
ഇത് വെറും 'ക്ലീഷേ' അല്ലെ..? എന്ന് ചോദിക്കുന്നവരുണ്ടാവാം..
“അല്ലേ..അല്ല“ എന്നാണുത്തരം..
ഓര്‍ക്കുട്ടും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഈ പഴഞ്ചന്‍ ക്ലീഷെയെ അപ്രസക്തമാക്കിയിരിക്കുന്ന ഈ കാലത്ത് ഒരു ഓര്‍മ്മപ്പുസ്തകത്തിന്റെ ആവശ്യമെന്ത്..? എന്നും ചോദിച്ചേക്കാം, ചിലര്‍...!
 “ഇത് വെറുമൊരു ഓര്‍മ്മപ്പുസ്തകമല്ല”-എന്നാണുത്തരം..!
ഇത് വായിക്കുന്നതുവരെ നാം ജീവിച്ചിരിക്കുകയായിരുന്നു എന്ന് നാം അറിയുന്നത് തന്നെ തൊട്ട് മുന്‍പ് കടന്ന് പോയ നിമിഷാര്‍ദ്ധത്തിന്റെ ഓര്‍മ്മയുടെ അടിസ്ത്ഥാനത്തിലല്ലേ..?
ആ ഓര്‍മ്മവഴിയില്‍ ഏറ്റവും ഭാവാത്മകമായ കാലഘട്ടം നമ്മുടെയൊക്കെ ക്യാമ്പസ് ജീവിതം തന്നെയാണ്..!
തികച്ചും അപരിചിതമായ ഒരു ചുറ്റ്പാടിലേക്ക്, തീര്‍ത്തും അപരിചിതനും അപ്രസക്തനുമായി എത്തിപ്പെട്ട്  ക്യാമ്പസ്സിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പകച്ച് നിന്ന ഒരു പത്താം തരക്കാരനില്‍ നിന്നാണ് നമ്മുടെയൊക്കെ ക്യാമ്പസ് ഓര്‍മ്മകള്‍ ആ‍രംഭിക്കുക.
ആ തണല്‍ മുറ്റത്ത് നിന്നപ്പോള്‍ ഉതിര്‍ന്ന ഒരു ദീര്‍ഘനിശ്വാസത്തില്‍ നാം അറിയാതെ തന്നെ നമ്മെ ഇതുവരെ എത്തിച്ച നവ ജീവവായു നമ്മിലേക്ക് എത്തിയതും അത് നമ്മുടെ ബോധതലങ്ങളെ ഉദ്ദീപിപ്പിച്ചതും നാം അറിഞ്ഞിട്ടുണ്ടാവില്ല ഒരു പക്ഷെ. ആ തണല്‍ വഴിയിലേക്ക് പകച്ച് നടന്നപ്പോള്‍ തോളില്‍ ഉതിര്‍ന്ന് വീണ ഒരു ചെറു വാകമരപ്പൂവു പോലും നമുക്ക് അപാരമായ ഊര്‍ജ്ജം പകര്‍ന്നു തന്നിരുന്നു എന്ന് ഓര്‍ക്കുക. കാമ്പസ്സിലെ ഓരോ തണല്‍ മരവും മണല്‍തരിയും നാം എന്ന മനുഷ്യന്റെ മൂലകങ്ങളായി നമ്മിലേക്ക് ഇഴുകിച്ചേരുകയായിരുന്ന് എന്ന് നാം തിരിച്ചറിയുക. അവിടെ നമ്മെ കാത്തിരുന്ന പുസ്തകങ്ങളെക്കാള്‍, നമ്മെ ഉടച്ച് വാര്‍ത്ത സമര്‍ദ്ധരായ ശില്‍പ്പികളായിരുന്നു ഗുരുക്കന്മാര്‍ എന്ന് നാം മറക്കാതിരിക്കുക. ആ ഓര്‍മ്മകള്‍ക്ക് ഒരുകുടക്കിഴില്‍ ഒരുമിച്ച് മഴനനഞ്ഞ സൌഹ്രുദങ്ങളുടെ ഊഷ്മളതയും അമ്മ വാട്ടിയ വാഴയിലയില്‍ സ്നേഹം ചാലിച്ച് പൊതിഞ്ഞ് തന്ന തേങ്ങ ചമ്മന്തിയും ചോറും പരസ്പരം പങ്കിട്ടതിന്റെ പവിത്രമായ സ്വാദുമുണ്ട്.. !!                                                                    എത്ര പറഞ്ഞാലും എത്ര കേട്ടാ‍ലും മതിയാവുമോ..ആ ഓര്‍മ്മകള്‍..?                                                                ഇത് വായിക്കുമ്പോള്‍ നമുക്ക് തൊന്നുക..”ഒന്ന് കൂടി ആ കാലഘട്ടത്തിലേക്ക് തിരിച്ച്പോകാനായിരുന്നുവെങ്കില്‍ എന്നല്ലെ..?
അതെ..
ഒന്ന് കൂടി പറയട്ടെ..
നമുക്ക് അവിടെക്ക് തിരിച്ചുപോകണം.. പക്ഷെ വെറുതെ ആ പഴയ മഞ്ചാടിമണികള്‍എണ്ണിത്തിട്ടപ്പെടുത്താനല്ല..പകരം....                                                                                                       നാം അവിടെ ബാക്കിവച്ച ചിലത് കണ്ടെടുക്കാന്‍..പറയാതെ പൊയ പ്രണയവും പരിഭവവും പങ്കുവയ്ക്കാന്‍..പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ ചിലത് പൂര്‍ത്തീകരിക്കാന്‍..പൊറുക്കാന്‍ മറന്ന ചില തെറ്റുകള്‍ പൊറുക്കാ‍ന്‍, തിരുത്താതിരുന്ന ചെയ്തികള്‍ തിരുത്താന്‍..നന്ദിയേകാന്‍ മറന്ന് പൊയെങ്കില്‍ ആ ഗുരുഭുതരോട് അത് ഉച്ചത്തില്‍ വിളിച്ച് പറയാന്‍...ആ കലാലയച്ചുമരില്‍ ഒന്ന് കൂടി ചെവിചേര്‍ത്ത് തലമുറകളോട് സല്ലപിക്കാന്‍..അങ്ങനെ..അങ്ങനെ..                                                             ഇത് വെറും തിരിച്ച് പോക്കല്ല..ഓര്‍മ്മപ്പുസ്തകവുമല്ല..                                                                            നാം വീണ്ടും എത്തുകയാണ്..തികച്ചും അപരിചിതനായി. ഒരു പത്താം തരക്കാരനായി..പകച്ച് നില്‍ക്കുന്ന വെരും നാമായി..ക്യാമ്പസ്സിലേക്ക്.. !!                                                                                                   പുതിയ തുടക്കം, പുതിയ ചരിത്രം, പുതിയ ഒരു ജീവിത കഥ. അതെ അന്ന് ആ തിരുമുറ്റത്ത് നടണം എന്ന് നാം ആഗ്രഹിച്ചിട്ടൂം നടാ‍തെ പോയാ ഒരു മാഗന്ധം നാം വീണ്ടും നടുകയാണ്. സങ്കല്‍പ്പം മാത്രമാണെങ്കിലും അതിന് സൌഗന്ധികത്തിന്റെ മാസ്മര ഗന്ധമുണ്ടാവും..അത് വളരും, പടര്‍ന്ന് പന്തലിക്കും..പുതിയ തലമുറക്ക് തണലും കുളിരും ഊര്‍ജ്ജവും പകര്‍ന്ന് തരും..                                     എഴുതുക..നാം ഓരോരുത്തരും.“.ഒരുവട്ടം കൂടി നാം അതേ ക്യാമ്പസ്സില്‍ ഒരു പുതിയ പത്താം തരക്കാരനായി എത്തിയാല്‍..?“
 നിങ്ങളുടെ കുറിപ്പുകള്‍ ..അയക്കുക.. ഒരു ചിത്രം കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക..                             

2010, നവംബർ 2, ചൊവ്വാഴ്ച

ANGEL OF MAHARAJAS

CENTER CIRCLE-ലെ സിമെന്റ്റ് കുളത്തിന് നടുവില്‍ നക്ഷത്രങ്ങള്‍ മിന്നാതിരുന്നൊരു രാത്രിയില്‍ വാനിലെ സ്വര്‍ഗങ്ങളില്‍ നിന്നും നിഷ്കാസനം ചെയ്യപ്പെട്ട ഒരു മാലാഖ കുഞ്ഞു പറന്നിറങ്ങി. എന്നും എവിടെ നിന്നും നിഷ്കാസനം ചെയ്യപ്പെടുന്നവര്‍ക്കും അവസാനത്തെ അത്താണി ആണല്ലോ മഹാരാജാസ്.. മഹാരാജാസിന് മാത്രമായി ഒരു പഴംചൊല്ലുണ്ട്, എവിടെ നിന്നും തിരസ്കരിക്കപ്പെടുന്നവന് സമര മരത്തിന്റെ ചുവടു തണല്‍ നല്‍കുമെന്ന്. മഞ്ഞത്തും മഴയത്തും ഇരവിലും പകലിലും സന്തോഷത്തിനും സന്താപത്തിനും  സാക്ഷിയായി മാലാഖ കുഞ്ഞു വര്‍ഷങ്ങളായി വിടര്‍ന്ന ചിറകുകളും പേറി സിമെന്റ്റ് കുളത്തിന് നടുവില്‍ തന്നെ നില്‍ക്കുന്നു. എന്നെങ്കിലും ശാപമോക്ഷം ലഭിക്കുമ്പോള്‍ മാലാഖ കുഞ്ഞിനെ നക്ഷത്രകൂടാരത്തിലേക് മടക്കി കൊണ്ടുപോകാന്‍ വിണ്ണില്‍ നിന്നും ദൂതന്മാര്‍ വന്നേക്കാം.. പക്ഷെ മഹാരാജാസുകാരന്റെ ഹൃദയത്തില്‍ നിന്നും പറന്നു മറയാന്‍ മാലാഖകുഞ്ഞിനു ഒരിക്കലുമാകില്ല..
Related Posts Plugin for WordPress, Blogger...