ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, ഡിസംബർ 1, ബുധനാഴ്‌ച

ഇന്ന്...കോളേജ് യുണിയന്‍ ഉത്ഘാടനം

ഇന്ന്  ചുമതല ഏല്‍ക്കുന്ന മഹാരാജാസ് കോളേജിന്റെ പുതിയ സാരഥികള്‍ക്ക്  ഹൃദയം നിറഞ്ഞ ആശംസകള്‍..


" കോളേജ്  യുണിയനുകള്‍ക്ക്  എന്താ പണി..?" എന്ന 'മനോരമ'യുടെ ചോദ്യവും അതിനു മഹാരാജാസിന്റെ തന്നെ പൂര്‍വ ചരിത്രത്തില്‍ നിന്നും മനോരമ (Click Link)തന്നെ എടുത്തു കാട്ടി തന്ന ഉത്തമമായ ഒരു ഉത്തരവും നമുക്ക് അഭിമാനിക്കാവുന്നതാണ് . ഇത് നാം  മറക്കാതിരിക്കുക.കാലഘട്ടങ്ങളിലൂടെ നമ്മെ നയിച്ച കോളേജ് യുണിയനുകള്‍ക്ക്  ഓരോന്നിനും അവരുടെതായ ഒട്ടനവധി ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യ മേഘലകളിലെ വിവേചന പൂര്‍വമായ ഇടപെടലുകളുടെയും,  വിദ്ധ്യാര്‍തഥി സമൂഹത്തിന്റെ സമഗ്ര ഉന്നമനത്തിനായുള്ള ക്രിയാത്മക പോരാട്ടങ്ങളുടെയും ചരിത്രമുണ്ട്. 

കേവലം ആര്‍ട്സ്  ക്ലബ് പ്രവര്‍ത്തനങ്ങളിലും , അര്‍ത്ഥ ശൂന്യമായ കൊടി പിടിക്കലുകളിലും സമരാവേശതിലും ഒതുങ്ങി കൂടി നിന്ന്  പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കുന്ന അനേകം കലാലയ യുണിയനുകളെ പോലെ ആയിരുന്നില്ല നാം.. ധിഷണാ  ശക്തിയുടെയും , വിവേചന ബുദ്ധിയുടെയും അര്‍പ്പണ ബോധത്തിന്റെയും ഊര്‍ജ്ജം നമുക്ക് സിരകളിലുണ്ട്.. ചിന്തിക്കുക.. പ്രവര്‍ത്തിക്കുക.. പഠിക്കുക..!! 

നമുക്ക് വേണ്ടി മഹാരാജാസ് ചരിത്രത്തിലെ ഒരു ഇതള്‍ മാറ്റി വയ്കപ്പെട്ടിരിക്കുന്നു.. നമുക്ക് നമ്മുടെ കലാലയത്തിന്റെ പ്രതിച്ഛായ ഒന്നുകൂടി മൂല്യവത്കരിക്കെണ്ടതുണ്ട്.. പഴയ പ്രതാപം ഒന്നുകൂടി പ്രോജ്വലിപ്പിക്കേണ്ടതുണ്ട്..  പൂര്‍വ വിദ്ധ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് ഒരു ചെറിയ നിര്‍ദേശം നിങ്ങള്ക്ക് മുന്‍പില്‍ വയ്ക്കാനുണ്ട്‌.. 

'ലോ കോളേജ്', 'ജനറല്‍ ഹോസ്പിറ്റല്‍', 'സെഷന്‍സ് കോടതി' ഇവയ്ക്കിടയില്‍ അതി വിശാലമായ പതിനേഴര ഏക്കറിന്റെ രാജകീയ പ്രൌഡിയെ തീര്‍ത്തും നിസ്സാരവല്‍ക്കരിക്കുന്ന ആ പഴയ ഇരുമ്പ് ഗെയ്റ്റും , കവാടവും നമുക്കൊന്ന് മാറ്റണ്ടേ..? കോളേജിന്റെ മെയിന്‍ ഗെയ്റ്റ് കിഴക്ക് വശത്ത് സൂര്യയ്ക്ക് മുന്‍പില്‍ ആണെങ്കിലും " പാര്‍ക്ക് അവന്യുവും": , ":സുഭാഷ് പാര്‍ക്കും" വരുത്തുന്ന പ്രാധാന്യം കണക്കിലെടുത്താല്‍ പടിഞ്ഞാറേ  ഗെയ്റ്റിനെ  മെയിന്‍  ഗെയ്റ്റായി പരിഗണിക്കേണ്ടതുണ്ട്.. അങ്ങനെ അത് കാമ്പസ്സിന് ഒത്ത രാജകീയ പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കട്ടെ.. ഇതിനെക്കുറിച്ച്‌ മഹാരാജാസിലെ പുതിയ കൂട്ടുകാരുടെ നിര്‍ദേശം അറിയാന്‍ താല്പര്യമുണ്ട്.. അറിയിക്കുമല്ലോ.. 
അഭിവാധനങ്ങളോടെ..   mymaharajas.blogspot.com


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...