ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, ഡിസംബർ 8, ബുധനാഴ്‌ച

മരണം ഭീകരം, ആത്മഹത്യ അതിഭീകരം,അപ്പൊ മുങ്ങിച്ചാകുന്നതോ..?


പ്രിയമുള്ളവരേ.. പൊറുക്കണം.. സാമൂഹ്യന്‍ ഒരു വിവാദ വിഷയത്തില്‍ കൈയ്യും തലയും ഇടുകയാണ്. സംഭവം സിമ്പിള്‍. നമ്മുടെ അസിമിക്കയും അവധൂതനും കൂടി ആത്മഹത്യ, മരണം എന്നൊക്കെപ്പറഞ്ഞ് വല്ലാതെ പേടിപ്പിച്ചു. അങ്ങനിരിക്കുമ്പൊ ദേ നമ്മുടെ തിലകനവര്‍കള്‍ നടിച്ചതിനാല്‍ മാത്രം ഗതികിട്ടാ‍തെ മുടങ്ങിപ്പൊയ ഒരു തട്ട് പൊളിപ്പന്‍ മലയാളം ഹോളീവുഡ്ഡ് പടത്തിന്റെ ചരിത്രം കേള്‍ക്കുന്നു.“ ഡാം 999”, കഥ തിരക്കഥ നിര്‍മ്മാണം നടനം തുടങ്ങിയവ നിര്‍വഹിക്കുന്നത് ഒരു മലയാളി ബിസിനസ്സ്കാരനത്രെ.. കഥയോ അതിലും സൂപ്പര്‍ .. കിടിലന്‍ .. തകര്‍പ്പന്‍ ..!! എന്താ തകരുന്നേന്നൊ.. ഒരു “ഡാം.” 999 എന്ന അക്കത്തിനും ഉണ്ട് ഒരു കിടിലന്‍ അര്‍ത്ഥം. “999 വര്‍ഷങ്ങള്‍”. അതായത് 999 (തിരിച്ചിട്ടാ‍ല്‍ 666-അതു വലിയ പ്രശ്നമാണ് ചിന്തിക്കാന്‍ പോകണ്ട) വര്‍ഷത്തെ ഒരു ഗതികെട്ട പാ‍ട്ടക്കരാറിനാല്‍ നിര്‍മ്മിതമായ ഡാം. കമാല്‍ ഹെ ബായ്. യെ തൊ ഹമാ‍രാ മുല്ലപ്പെരിയാര്‍ ഹേ നാ..?                                                                                                            അതുതന്നപ്പീ സംഭവം. കേണല്‍ ജോണ്‍ പെന്നിക്വിക്കിനെ മനസ്സാനമിക്കുകയാണ് സാമൂഹ്യന്‍. അങ്ങോരു ആദ്യം പണിത അണക്കെട്ട് ടപ്പേന്ന് പൊട്ടിപ്പൊയെങ്കിലും രണ്ടാമതും പണിതു അഡാറൊരെണ്ണം. നമ്മുടെ പി ഡബ്ല്യു ഡി വകുപ്പ് അന്നില്ലതിരുന്നതുകൊണ്ട് (ഭാഗ്യം) രണ്ടാമന്‍ ഇപ്പൊഴും നിലനില്‍ക്കുന്നു. അതിന്റെ ഒരു ബലത്തിലാണല്ലോ കേരളവും തമിഴകവും ബലാബലം നടത്തുന്നത്.

                                                                                                                                              ചരിത്രം ഏകദേശം സാമൂഹ്യനും വിവരമുണ്ട്. 1886 ഒക്ടോബര്‍ 29 ന് തിരുവിതാകൂറ് മഹാരാജാവ് തിരുമനസ്സവര്‍കളൂം ബഹു: സെക്ര. ആഫ് സ്റ്റേറ്റ് ആഫ് ഇന്ത്യ ഫാര്‍ പെരിയാര്‍ ഇറിഗേഷന്‍ വര്‍ക്സ് അവര്‍കളും ചേര്‍ന്ന് എഴുതി വായിച്ച്അംഗീകരിച്ച ഊക്കന്‍ ഉടമ്പടിയത്രെ ടി കരാര്‍. ജലമായ ജലങ്ങള്‍ മൊത്തം സകലാവശ്യങ്ങള്‍ക്കുമായി ഊറ്റിക്കൊള്ളാനുള്ള ഉടമ്പടി. അത് കൊശവന്മാര്‍ വര്‍ഷം 1970 വീണ്ടും പരിഷ്കരിച്ച് കരണ്ടുണ്ടാക്കി അനുഭവിച്ചും നാലോളം ജില്ലകളെ നനച്ചും വരികയത്രെ.  രൂഫാ, 40,000 കേരളം വര്‍ഷമൊന്നുക്ക് തിരിച്ചനുഭവിക്കുന്നുമുണ്ട് കേട്ടാ. ചുമ്മാതല്ല.  അങ്ങനെ ആയിരിക്കുന്ന അവസ്ഥയിലാണല്ലൊ 136 അടി ജലവിതാനം ലവന്മാര്‍ 142 ആക്കിതും പിന്നെം തിരിച്ച് 136 ആക്കീതും പിന്നത് 152 ആക്കാന്‍ ശ്രമിച്ച് സുപ്രിം കോര്‍ട്ടിനു കൊട്ടേഷന്‍ കൊടുത്ത് കേരളത്തിന്റെ തലക്കടിക്കാന്‍ നോക്കിയതും ഒക്കെ.ഐ ഐ ടി  ഡെല്‍ഹി പറയുന്നു 136 സുരക്ഷിത അളവാ‍ണെന്ന്. അതിനെക്കാല്‍ കൂടരുതെന്നും. ഐ ഐ ടി ഖരക്പൂര്‍ പറയുന്നു ഈ ഡാം ഒട്ടുമേ സുരക്ഷിതമല്ലെന്നും. ഏത് വിശ്വസിക്കണം..?                                                                       തമിഴന്‍ കേരളത്തിലെ ഉദ്ദ്യോഗസ്ഥ വിദ്വാന്മാരെ പരിസരത്തടുപ്പിക്കില്ലെന്നും പഹയന്മാര്‍ നമ്മളറിയാതെ ഓട്ട മുഴുവന്‍ സിമന്റ് തേച്ചടക്കുന്നുവെന്നും പരാതിയുണ്ട്. (പരാതി മാത്രം..!!) ബഹു. ജഡ്ജി കെ ടി തോമസ്സവര്‍കളുടെ നേത്രുത്വത്തില്‍ പുതിയ അണക്കെട്ടു പണിയാനുള്ള നിയമപ്പണീം നടക്കുന്നെന്ന് മന്ത്രി.. ഇങ്ങനൊക്കെ പോകുന്നു സംഭവം..                                                                        ഇതൊന്നും സാമൂഹ്യന് പ്രശ്നമല്ല. പ്രശ്നം മുന്‍ പറഞ്ഞ മരണക്കളിയും 999 ന്റെ ഡാമും ആണ്. ഇടുക്കിയിലെ കുട്ടിക്കാനം വഴി വണ്ടിപ്പെരിയാറിനു തെക്ക് ഗവി വരെയും അവിടുന്ന് വീണ്ടും കുട്ടിക്കാനം വഴി വടക്കോട്ട് ഉപ്പുതറ വരെയും ഒരു വെറും വിനോദസഞ്ചാരത്തിന് പോയതാണ് അടിയന്‍. ഈ വഴിയിലൊരു നേരിയ പാലം. നീളമുണ്ട് കേട്ടോ. അതിന്റെ ഒരു കരയില്‍ ഒരു സത്യഗ്രഹപ്പന്തല്‍. അവിടെ കസേരകള്‍ മാത്രമല്ല ആളുമുണ്ട്..നിറയെ ഫ്ലെക്സിന്റെ ബാനറുകളും. അവിടെ സത്യഗ്രഹമിരിക്കാനുള്ള ബുക്കിങ് ആള്‍ റെഡി കഴിഞ്ഞൂത്രെ.ഒരു വര്‍ഷത്തേക്കുള്ളത്. പ്രബുദ്ധകേരളത്തിലെ പല ബുദ്ധിജീവികളൂം ആ വഴി വന്നിരുന്നുപോലും. (വന്നു. ഇരുന്നില്ല.എന്ന് ചിലര്‍ പറയുന്നു)  അവിടെ ഒരു പെണ്‍കുട്ടിയെ കണ്ടു സാമുഹ്യന്‍.                                                           ഇപ്പൊ ഉറങ്ങാറുണ്ട് പോലും ആ കുട്ടി. (മഴ കുറവായതുകൊണ്ട്.) മഴപെയ്താല്‍ എന്താ ഉറങ്ങിക്കുടെ..?എന്ന് ചോദിച്ച്,പൊട്ടന്‍ സാമൂഹ്യന്‍                                                                                          “മഴ പെയ്താല്‍ പെരിയാര്‍ നിറയും, അതങ്ങനെ കലങ്ങി മറിഞ്ഞ് കരകവിഞ്ഞൊഴുകും. പുഴവക്കത്തുള്ള ഞങ്ങടെ വീടിന്റടുത്തുടെ വെള്ളം വരും. ദെ..അവിടെ മുല്ലപ്പെരിയാറിലും ജലനിരപ്പുയരും. അത് പൊങ്ങി.. പൊങ്ങി..                                                                                    അമ്മേ..അങ്ങനെങ്ങാനും സംഭവിച്ചാല്‍...? എനിക്ക് അതാലൊച്ചിട്ടാ ഉറക്കം വരാത്തെ. കണ്ണടക്കുമ്പോഴെക്കും പെരുവെള്ളപ്പാച്ചില്‍..”                                                                                             സാമൂഹ്യന്റെ നെഞ്ചകത്തിലും ഒരു മലവെള്ളപ്പാച്ചില്‍ പോലെ. ഈ കുട്ടി.? അവളുടെ ഉറക്കം ഏതു നഷ്ടപ്പെടുത്തിയത് ഏതു കരാറാണ്..?                                                                                                        “എന്റെ കൂടെ സ്കൂളിലൊള്ള അഞ്ജൂന്റേം, അനൂപിന്റേമൊക്കെ വീടും ആറ്റെറമ്പിലാ.അവരുടെ വീടിന്റെ തൊട്ട് മുകളിലെ റോഡ് മഴക്കാലത്ത് ഇടിയാറാകും. അതു ഇടിഞ്ഞാല്‍ വീടടക്കം താഴെ വെള്ളച്ചാട്ടാത്തിലെക്കാ പൊവുകാന്ന് അവര്‍ പറയാറുണ്ട്. അവര്‍ക്കും പേടിയാ.)“ - ആ കുട്ടി ഇനിയും പറയുന്നത് കേള്‍ക്കാന്‍ സാമൂഹ്യന്‍ നിന്നില്ല.                                                                                             നേരെ “പീരുമേട്ടിലേ” -ക്ക് വച്ച് പിടിച്ചു. അവിടെ അതാ നില്‍ക്കുന്നു വേറൊരു കുട്ടി, അവന്‍ പറഞ്ഞത് വേറൊരു കഥ.                                                                                                                        ഞങ്ങടെ ക്ലാസ്സിലെ റൊബിന്‍ മഴക്കാലത്ത് മിക്കവാറും സ്കൂളില്‍ വരത്തില്ല. കഴിഞ്ഞ വലിയ മഴയത്ത് അവന്‍ വന്നു. ക്ലാസ്സ് തീരുന്നേന് മുന്‍പു പോവ്വേം ചെയ്തു..” ഭാഗ്യമുണ്ടേല്‍ നാളെ കാണാം” എന്നാണ് അവന്‍ പറഞ്ഞിട്ട് പൊയെ. 10 കിലോമീറ്ററ് നടന്നാ വന്‍ സ്കൂളില്‍ വരുന്നെ. അവന് ചൊറൊക്കെ പൊതിഞ്ഞ് കൊടുത്തിട്ട് അച്ഛനുമമ്മേം തൊട്ടത്തില്‍ പോകും പണിക്ക്. മഴയാണേല്‍ വീട്ടീല്‍ തന്നെ ഇരിക്കും. ഡാമില്‍ വെള്ളം കൂടിക്കൂടി വരുന്നെന്ന് കേട്ടാല്‍ അവനും വീട്ടിലിരിക്കും. അച്ഛനേമമ്മേം വിട്ടില്‍ കണ്ടിട്ട് സ്കൂളില്‍ വരാന്‍ പേടീയാന്ന്. എന്തെങ്കിലും ഇടിവെട്ടിയ ശബ്ദം പോലെ കേട്ടാല്‍ പുഴവക്കത്തത്തൂള്ള വീട്ടീന്ന് അവരെ പിടീച്ച് വലിച്ച് അവനോടും. കുറേ മുകളിലുള്ള പള്ളീലേക്ക്. അവന്‍ മാത്രം സ്കൂളില്‍ വന്നാല്‍ അവനില്ലാത്ത സമയം എന്തെങ്കിലും സംഭവിച്ചാലോ..? “                                                                                                                                       സാമൂഹ്യന് ത്രുപ്തിയായി. പീരുമേടീനോട് സലാം പറഞ്ഞ് ബസ്സില്‍ കയറി. അലോചന തുടങ്ങി. എത്തും പിടിയും കിട്ടാത്ത ആലോചന. അവിടെ ചില പഴയ ചിത്രങ്ങള്‍ തികട്ടി വന്നു.                         മുല്ലപ്പെരിയാര്‍ എന്ന കൊടും ഭീകര സ്വപ്നം പെരിയാറിന്റെ ഇരു കരകളെയും വിറപ്പിക്കുമ്പോല്‍ പ്രബുദ്ധകേരളീയര്‍ കേരളപ്പിറവിയുടെ 50 വാര്‍ഷികം ഗംഭീരമായി ആഘോഷിക്കുകയായിരുന്നു. ശ്രീമാന്‍ സുകുമാര്‍ അഴീക്കോടവര്‍കള്‍ തനിക്കേറെ ഇഷ്ടപ്പെട്ട ലിമോസീന്‍ കാറിനെക്കുറിച്ച് ചാനലില്‍ വാചാലനാകുന്നു. അരുന്ദതീ റോയി നര്‍മദാവാലിയില്‍ ഇങ്ക്വിലാബ്  വിളിക്കുന്നു. ബാക്കി ബുദ്ധിജീവി വീശാരദന്മാര്‍ ടൊട്ടലി സൈലന്റ്. (അടുത്ത മഴക്കാലം വരട്ട്. എന്നിട്ടാ‍കാം വെടിക്കെട്ട് എന്നാവും വീക്ഷണം)                                                                                                                                 “അത് ഇടുക്കിക്കാരുടെ പ്രശ്നം. ആ അണക്കെട്ടൊക്കെ സ്ട്രോങ്ങ് ആന്നേ..“- എറണാകുളത്തെ ഒരു പഹയന്‍ ബിസ്സിനസ്സ്കാരന്റെ കമന്റ്. പക്ഷെ കൊശവന്‍ അറിയുന്നില്ല സംഭവത്തിന്റെ ഗൌരവം ആലുവ, പെരുമ്പാവൂരു തുടങ്ങി എറണാകുളം , ചെറായീം, ഐലന്റും വല്ലാര്‍പാടവും ടോട്ടല്‍ നശിപ്പിക്കും ആ പെരുവെള്ളം എന്ന്. 45 ലക്ഷം ജനങ്ങള്‍ ഈ ഭീഷണിയിലത്രെ. മുല്ലപ്പെരിയാറിലെ വെള്ളങ്ങളല്ലപ്പീ പ്രശ്നം. അതിങ്ങ് വന്നാല്‍ ഇടുക്കീലേക്കാ. ആര്‍ച് ഡാം സ്ട്രോങ്ങാ. അനങ്ങത്തില്ല. പക്ഷെ. അതിനപ്പുറാവും ഇപ്പുറവുമുള്ള ചെറുതോണീം , കുളമാവും സ്റ്റ്ട്രോങ്ങ് അല്ലേ അല്ല്. ഇടുക്കിക്കാര്‍ മുല്ലപ്പെരിയാറിന്റെ ഭീഷണീലാണേല്‍ താഴേക്കുള്ളവര്‍ ഇടുക്കി എന്ന മാരക വിപത്തിന്റെ ഭീഷണിയിലാണ്. ഇതാണത്രെ “ഡാം 999”.                                                                                                                                      മുല്ലപ്പെരിയാര്‍ സമരസമിതിയിലെ സാബു-വിന്റെ വാക്കുകള്‍ ഇങ്ങനെ.                                                      “ഞങ്ങള്‍ പേടിച്ച് കഴിയുകയാണ്. ഉറങ്ങാനാവാതെ ഞങ്ങളുടെ കുഞ്ഞുങ്ങള്‍. മാറിമാറിവരുന്ന് സര്‍ക്കരുകള്‍ നിയമനടപടികളും ചര്‍ച്ചകളൂം കേസ് നടത്തിപ്പുമൊക്കെ നടത്തുന്നു മുടങ്ങാതെ. ഞങ്ങളൂടെ സമരപ്പന്തല്‍ ഒഴിയുന്നില്ലതാനും. സാമൂഹ്യ സാംസ്കാരിക നായകന്മാരൊക്കെ മഴക്കാലത്ത് ഇവിടെ എത്താറുണ്ട്. പ്രശ്നം പ്രശ്നമായി തന്നെ അവശേഷിക്കുകയും ചെയ്യുന്നു. ഒരു കാര്യം ചെയ്യുക. ഞങ്ങളെ കേരളത്തിനു വേണ്ട എങ്കില്‍ ഇടുക്കിയെ തമിഴ് നാട്ടില്‍ ലയിപ്പിക്കുക. മലയാളിയാണെങ്കിലും സ്വയരക്ഷയോര്‍ത്ത് ഇങ്ങനെ ആവശ്യപ്പെടുന്നത്തില്‍ ഞങ്ങള്‍ക്ക് ഖേദമില്ല. തമിഴ്നാട് പുതിയ ഡാം പണിയും. സുരക്ഷിതമായത്. നമ്മെപ്പൊലെ ചര്‍ച്ചചെയ്ത് സമയം കളയില്ല. ഡാമും അനുബന്ധപ്രദേശങ്ങളും അവര്‍ സുരക്ഷിതമാക്കും. ഞങ്ങള്‍ പേടികൂടാതെ ഒരു ദിവസമെങ്കിലും ജീവിക്കും. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ദു;സ്വപ്നം കണ്ട് ഞെട്ടിയുണരാതെ സുഖമായി ഉറങ്ങും”                                                                                                                                              സാബുവിന്റെ വാക്കുകള്‍ സാമൂഹ്യന്റെ വേദനയാണ്. സ്വന്തം തറവാട്ടില്‍ ഏതു നേരവും പൊട്ടാവുന്ന ഒരു ബോംബുമായി കുറെ ആളുകള്‍. അസിമിക്കായുടെയുന്‍ അവധൂതന്റെയും മരണചര്‍ച്ചകള്‍ക്കിടയില്‍ ഇതും ഇരിക്കട്ടെ. ഈ കുഞ്ഞുങ്ങളുടെയും സാബുവിന്റെയുമൊക്കെ വാക്കുകള്‍, ജനനായകരേ, സാമൂഹ്യപ്രവത്തകരേ, ബുദ്ധി ജീവികളേ, സാംസ്കാരിക നായകരേ, സിനിമാ താരങ്ങളേ, വായനക്കാരേ. നിങ്ങള്‍ കേള്‍ക്കുക.  “മരണം ഭീകരം..ആത്മഹത്യ അതിഭീകരം. തലക്ക് മുകളില്‍ ഇരമ്പിയെത്തി സര്‍വവും തുടച്ച് നീക്കുന്ന മഹാസാഗരം, പെരുവെള്ളം നില്‍ക്കുമ്പോള്‍ ആ അവസ്ഥ എന്താണ്.?
-സാമുഹ്യന്‍ .റ്റി.പി

8 അഭിപ്രായങ്ങൾ:

 1. “മരണം ഭീകരം..ആത്മഹത്യ അതിഭീകരം. തലക്ക് മുകളില്‍ ഇരമ്പിയെത്തി സര്‍വവും തുടച്ച് നീക്കുന്ന മഹാസാഗരം, പെരുവെള്ളം നില്‍ക്കുമ്പോള്‍ ആ അവസ്ഥ എന്താണ്.? saamoohyan super.................

  മറുപടിഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട് ......ആനുകാലിക സാമൂഹിക,രാഷ്ട്രീയ പ്രശ്നങ്ങള്‍ ആക്ഷേപ ഹാസ്യ രൂപത്തില്‍ കൈകാര്യം ചെയ്യുന്നതിന് അഭിനന്ദനം.......ഈ വരികളിലെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ ''മഞ്ഞ മനോരമ'' ഉയര്ത്തിപ്പിടിച്ച്ചിരിക്കുന്ന ഫോട്ടോയിലുള്ള പ്രതിഷേധവും അറിയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. സാമൂഹ്യന്‍2010, ഡിസംബർ 10 4:13 AM

  പ്രിയ റെനി.അഭിനന്ദനങ്ങള്‍ക്ക് നന്ദി. മഞ്ഞ മനോരമ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് ആ പത്രത്തിനോടുള്ള താല്പര്യം കൊണ്ടല്ല. മറിച്ച് ആ പത്രത്തിന്റെ ചില അതിക്രമങ്ങളോടുള്ള പ്രതിഷേധം കൊണ്ടാണ്.ഈ ലിങ്ക് റെനി ശ്രദ്ധിക്കുമല്ലോ.അപ്പൊള്‍ അടിയന്റെ ഈ പത്രം ഉയര്‍ത്തിപിടിക്കലിന്റെ താല്പര്യം ബോധ്യമാവും

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2010, ഡിസംബർ 10 4:28 AM

  http://mymaharajas.blogspot.com/2010/11/blog-post_06.html

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2010, ഡിസംബർ 10 7:02 AM

  സമൂഹനന്മ ഉറപ്പു വരുത്താനും അഴിമതി ഒഴിവാക്കുവാനും ഇതുകൊണ്ടു മാത്റം എന്താവാനാണ്....................

  മറുപടിഇല്ലാതാക്കൂ
 6. പ്രിയ സാമൂഹ്യനു ആദ്യമേ എന്റെ വക ഒരു ക്ഷമാപണം.
  മറ്റൊന്നുമല്ല.നോക്കാന്‍ വൈകിപോയി എന്നത് തന്നെ..
  രാത്രി മുതല്‍ നല്ല പനിയായിരുന്നു..അത് കാരണം ഇന്ന്
  എല്ലാറ്റിനും ഒരു അവധി കൊടുത്തു..

  സാമൂഹ്യന്റെ നെഞ്ചകത്തിലും ഒരു മലവെള്ളപ്പാച്ചില്‍ പോലെ. ഈ കുട്ടി.? അവളുടെ ഉറക്കം ഏതു നഷ്ടപ്പെടുത്തിയത് ഏതു കരാറാണ്..?
  എന്തിനും കരാറ് നല്‍കുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്..
  സ്വപ്നങ്ങള്‍ക്ക് പോലും ..
  നല്ല ശൈലി..തുടരുക...ആശംസകള്‍ ..
  നന്നായിരിക്കുന്നു...സ്നേഹിതന് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. “ഞങ്ങള്‍ പേടിച്ച് കഴിയുകയാണ്. ഉറങ്ങാനാവാതെ ഞങ്ങളുടെ കുഞ്ഞുങ്ങള്‍. മാറിമാറിവരുന്ന് സര്‍ക്കരുകള്‍ നിയമനടപടികളും ചര്‍ച്ചകളൂം കേസ് നടത്തിപ്പുമൊക്കെ നടത്തുന്നു മുടങ്ങാതെ. ഞങ്ങളൂടെ സമരപ്പന്തല്‍ ഒഴിയുന്നില്ലതാനും. സാമൂഹ്യ സാംസ്കാരിക നായകന്മാരൊക്കെ മഴക്കാലത്ത് ഇവിടെ എത്താറുണ്ട്. പ്രശ്നം പ്രശ്നമായി തന്നെ അവശേഷിക്കുകയും ചെയ്യുന്നു. ഒരു കാര്യം ചെയ്യുക. ഞങ്ങളെ കേരളത്തിനു വേണ്ട എങ്കില്‍ ഇടുക്കിയെ തമിഴ് നാട്ടില്‍ ലയിപ്പിക്കുക. മലയാളിയാണെങ്കിലും സ്വയരക്ഷയോര്‍ത്ത് ഇങ്ങനെ ആവശ്യപ്പെടുന്നത്തില്‍ ഞങ്ങള്‍ക്ക് ഖേദമില്ല. തമിഴ്നാട് പുതിയ ഡാം പണിയും. സുരക്ഷിതമായത്. നമ്മെപ്പൊലെ ചര്‍ച്ചചെയ്ത് സമയം കളയില്ല. ഡാമും അനുബന്ധപ്രദേശങ്ങളും അവര്‍ സുരക്ഷിതമാക്കും. ഞങ്ങള്‍ പേടികൂടാതെ ഒരു ദിവസമെങ്കിലും ജീവിക്കും. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ദു;സ്വപ്നം കണ്ട് ഞെട്ടിയുണരാതെ സുഖമായി ഉറങ്ങും”

  സാബു പറഞ്ഞതാണ് ശരി.സുരക്ഷിതമായ ഒരു ജീവിതം
  അതാണ്‌ നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടത്..ഞാനും ആ
  വാക്കുകളോട് യോചിക്കുന്നു..

  പിന്നെ,സാമൂഹ്യാ..ഞാനും,അവധൂതനും പറഞ്ഞത് മരണത്തെ കുറിച്ചും,ആത്മഹത്യയെ കുറിച്ചുമാണ്..അതിനേക്കാള്‍ ഭീകരമാണ്
  താങ്കളുടെ ഭാഷയി പറഞ്ഞാല്‍ ഈ മുങ്ങിചാവല്‍ ..ഈ സൃഷ്ടിയില്‍
  ഞങ്ങളെയും ഉള്‍പ്പെടുത്തിയതില്‍ സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 8. സാ‍മൂഹ്യന്‍2010, ഡിസംബർ 11 7:19 AM

  പ്രിയ അസിമിക്ക. സാമൂഹ്യന്‍ ചൂണ്ടിക്കാണിച്ച ഇഷ്യൂ റിയല്‍ ആണ്. പകല്‍ പോലെ സത്യം. സാമുഹ്യന്‍ ഒരു ശ്രുഷിടി നടത്തുകയായിരുന്നില്ല. അതി ഭയാനകമായ ഒരു സത്യത്തെ പുറത്തുകൊണ്ടു വരികയായിരുന്നു. ആ ക്രുതി ആസ്വദിക്കുകയല്ല,,ഈ പ്രശ്നത്തെ നമ്മുടെ സുഹ്രുത്തുക്കളിലേക്കെത്തിക്കുകയാണ് വേണ്ടത്. അത് അത്രയേറെ പ്രാധാന്യമുള്ളതാണ്. നമുക്ക് പ്രതികരിക്കണം. ഈ 45 ലക്ഷത്തിലേറെ ജീവനുകളെ സംരക്ഷിക്കാന്‍ എന്തെങ്കിലുമൊന്ന് നാം ചെയ്തെ മതിയാകൂ

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...