ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, ഡിസംബർ 4, ശനിയാഴ്‌ച

ആത്മഹത്യ




ആത്മഹത്യക്കൊരുമ്പെട്ട് പാളം തലക്കീഴാക്കിക്കിടന്നവന്‍.....
ആരായിരിക്കാം..?
ആരോപണങ്ങളില്‍ നീറിപ്പിടഞ്ഞവന്‍..?
തീരാക്കടത്തിന്‍ ചുഴിക്കുത്തില്‍ മുങ്ങുവോന്‍..?
നേടാ പ്രതീക്ഷതന്‍ പൊന്‍കിഴി നേടിയോന്‍..?
മ്രിതിയാലൊരുമയെ തേടുന്ന കാമുകന്‍..?
രോഗത്തിന്‍ നീരാള ഹസ്തത്തിലാകിയോന്‍..?
അരിവറ്റിനറിയാത്ത വയറൊന്നു താങ്ങുവോന്‍..?
അരിയിന്‍ കഠാരയൊന്നരികത്ത് കാണുവോന്‍..?
പുരയില്‍ പെണ്ണൊന്ന് വിറ്റ് പോകാത്തോന്‍..?
വയറില്‍ മാറ്റാന്റെ ഞാറൊന്നു പാകിയോള്‍..?
തൊടിയില്‍ വിതയ്ക്കാന്‍ കടക്കുട്ട വാങ്ങിയോന്‍..?
അങ്ങനെ..
ആരായിരിക്കാം..?


ഞാനായിരിക്കാം..!
നീയായിരിക്കാം..!!
അവനായിരിക്കാം..!!!
അവളായിരിക്കാം..!!!!
നാമായിരിക്കാം...!!!!!


തലയിണക്കീഴില്‍ മ്രുതിയി സീല്‍ക്കാരം..
ഉടല്‍ക്കീഴില്‍ ഈ ഭൂമി തുള്ളും പ്രകമ്പനം..
ആകുലത..വെപ്രാളം...;
അവനെണീറ്റില്ല..!
കരള്‍ കരയുന്നു..കണ്ണിരുളുന്നു..;
അവന്‍ ഒന്നുകൂടി ചേര്‍ന്നു കിടന്നു, പാളത്തിലേക്ക്..!
കഴുത്ത് വേര്‍പെടും..തല അരഞ്ഞ് പോകും..
അവന്‍ കഴുത്ത് ഒന്നുകൂടി നിവര്‍ത്തി വച്ചു..!
ഇനി ഞാനില്ല..വേദനയില്ല..നൊമ്പരമില്ല
ആകുലതയില്ല..കടമില്ല..എതിര്‍പ്പില്ല
വിശപ്പില്ല..ദുഖമില്ല.. ഈ ലോകമില്ല
സുഖം..സുഖം..നിര്‍വ്രുതി..ശൂന്യത
ഒരു പുഞ്ചിരി..അവന്‍റ്റെ ചുണ്‍ടില്‍
ഒരു നീര്‍ത്തുള്ളി അവന്റെ കണ്‍ കോണില്‍
ജേതാവിന്റെ ഉന്മാദം.
നൊടിയില്‍ തെറിച്ചീ തലയൊന്ന്; വെറുതെ
പിടയുന്നുടല്‍: ചോര പുഴകീറിയൊഴികി
ഉരുളുന്ന ചക്രത്തിലൊരുതുള്ളി നിണമേന്തി
ചക്രവാളം താണ്ടുമെന്ത്രപ്പിശ്ശാ‍ചിന്റെ
അവസാന ബോഗിമേലൊരു ചെറു ചിഹ്നം;
ചോദ്യമെറിയുന്ന ചിഹ്നം
അതിനങ്ങനെ ചോദിച്ചു....

"എന്തൊരു വൈപരീത്യം..! "
"മരിക്കുവാന്‍ പോലും ഭയാക്കാതിരിപ്പോന്
ജീവിക്കുവാന്‍ മാത്രമെന്തിത്രെമേല്‍ ഭയം..? 


അവധൂതന്‍

11 അഭിപ്രായങ്ങൾ:

  1. ഞാനായിരിക്കാം..!
    നീയായിരിക്കാം..!!
    അവനായിരിക്കാം..!
    അവളായിരിക്കാം..!!
    നാമായിരിക്കാം...!!!
    നന്നായിട്ടുണ്ട് ..അവധൂതന് ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ഡിസംബർ 4 10:35 PM

    "മരിക്കുവാന്‍ പോലും ഭയാക്കാതിരിപ്പോനു
    ജീവിക്കുവാന്‍ മാത്രമെന്തിത്രെമേല്‍ ഭയം..?

    avabhoothan... super

    മറുപടിഇല്ലാതാക്കൂ
  3. അവസാന ബോഗിമേലൊരു ചെറു ചിഹ്നം;
    ചോദ്യമെറിയുന്ന ചിഹ്നം
    അതിനങ്ങനെ ചോദിച്ചു....

    "എന്തൊരു വൈപരീത്യം..! "
    "മരിക്കുവാന്‍ പോലും ഭയാക്കാതിരിപ്പോനു
    ജീവിക്കുവാന്‍ മാത്രമെന്തിത്രെമേല്‍ ഭയം..?



    അതെ ! അതാണ്‌ ആത്മഹത്യ .....അതാണ്‌ തീം .....അവദൂധനു ആയിരമായിരം അഭിനന്ദനങ്ങള്‍ ..............

    മറുപടിഇല്ലാതാക്കൂ
  4. avabhoothanu asamsakal,nanayirikunu,marikanbhayamillathavanu jeevikan mathramethithramel bhayam????? ie chothyam namuku namodu thanne chothikam.iniyum ezhuthuha,ellavitha nanmakalum nerunu.

    മറുപടിഇല്ലാതാക്കൂ
  5. അവധൂതന്‍2010, ഡിസംബർ 5 2:01 AM

    പ്രിയ ഡെയ്സി. ഈ ചൊദ്യം വളരെ റെലവന്റ് ആണ്. ആത്മഹത്യയ്ക്ക് കാരണങ്ങള്‍ പലതാണ്. ഫലം ഒന്നെ ഒന്ന് മാത്രം. മരണം. ആത്മഹത്യകൊണ്ട് ഒരാള്‍ എന്താണ് നേടുക? മരണം മാത്രം. പക്ഷെ.പ്രതികൂലതയോട് പോരാടാന്‍ നമുക്കായാല്‍..ചിത്രം മറ്റൊന്നാണ്. ആത്മഹത്യക്ക് മുന്‍പ് ഒരാള്‍ അയാളുടെ പ്രശ്നങ്ങള്‍ മറ്റൊരാളോട് പങ്ക് വക്കുകയാണെങ്കിലൊ.? പോംവഴികളില്ലാത്ത പ്രശ്നങ്ങള്‍ ഇല്ല ഈ ലോകത്തില്‍. അവയെ കാണാതിരിക്കുന്നതു കൊണ്ടൊ, കണ്ടിട്ടും ഗ്രഹിക്കാത്തതുകൊണ്ടൊ, തിരിച്ചറിയാനാവാത്തതുകൊണ്ടൊ മാത്രമാണ് ജീവിതത്തിന് പലരും സ്വയം വിരാമമിടുന്നത്..അല്ലെ.? ആത്മഹത്യ എന്ന ഒരു ഉപായം നമ്മിലെത്തിക്കുന്നത് ചില ഹോര്‍മോണുകളുടെയും അതുണ്ടാക്കുന്ന മാനസികാവസ്ഥയുമാണ്. വെറും ചില രാസവസ്തുക്കള്‍ നമ്മിലുളവാക്കുന്ന എഫെക്ട് എത്ര വലിയതാണെന്ന് ചിന്തിച്ച് നോക്കൂ. ഇവിടെയാണ് ഈ ചൊദ്യത്തിന്റെ മറ്റൊരു അര്‍ഥം ഒളിഞ്ഞിരിക്കുന്നത്. സന്ദേശത്തിന് നന്ദി. ഡെയ്സീ.നമുക്ക് ഇത്തരം ചര്‍ച്ചകള്‍ അത്യാവസ്യമാണ്. പ്രത്യേകിച്ച് അരക്ഷിതാവസ്തയും മൂല്യച്യുതിയുടെയും പങ്കുവയ്ക്കലില്ലായ്മയുടെയും ഈ തലമുറയുടെ കാലത്ത്. തുടര്‍ന്നും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  6. ആത്മഹത്യ ചിലപ്പോള്‍ നല്ലതെന്ന് തോന്നിപ്പോകും. കവിതയില്‍ സൂചിപ്പിച്ചത് പോലെ, തീരാ കടങ്ങള്‍ ഉള്ളവന്‍ / തീരാ രോഗങ്ങള്‍ ഉള്ളവന്‍,, ഇവിടങ്ങളില്‍ അത് നല്ലതെന്നും ചിലപ്പോള്‍ തോന്നും.

    ബാക്കി പറഞ്ഞ സൂചകങ്ങളൊക്കെ വീണ്ടും പരിഹരിക്കാന്‍ ആകുന്നതോ , അതിനുള്ള സാദ്യതയോ ഉള്ളതാണ്. എങ്കിലും ജീവിതത്തിലെ എത്രയോ ചോദ്യ ചിഹ്ന്നങ്ങളില്‍ പരിഹാരവുമായി മോഹിപ്പിക്കുന്ന ഒരു നക്ഷത്രം അത്.

    കടന്നു പോകുന്ന ബോഗികളില്‍ കുറെ ചിത്രങ്ങള്‍ (ജീവിതത്തിലെ അങ്കലാപ്പുകളുടെ ചിഹ്നങ്ങള്‍), സ്വാര്തതകളുടെ , ക്രൂരതകളുടെ , പട്ടിണി പാവങ്ങള്‍ക്ക് മേല്‍ ചിരിക്കുന്ന പണക്കൊഴുപ്പുകളുടെ പരിഹാസ ചിരികള്‍ ,,,,, അങ്ങിനെ ...അങ്ങിനെ.... അങ്ങിനെ... അങ്ങിനെ ......

    അക്ഷരങ്ങള്‍ക്കും,, അക്ഷരങ്ങള്‍ പിറപ്പിച്ച കവി മനസ്സിനും നല്ലയാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  7. അവധൂതന്‍2010, ഡിസംബർ 5 9:00 AM

    ആസിമിക്കായ്ക്കും റെനിക്കും നീലവാനത്തിനും അവധൂതന്റെ ഹ്രുദയം നിറഞ്ഞ നന്ദി. ഇവിടെ നമുക്ക് ഒരു ചര്‍ച്ചക്ക് അവസരമുണ്ട്. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചവരും,ആ ലക്ഷ്യം മനസ്സില്‍ സൂക്ഷിക്കുന്നവരുമായ അനേകരും ഉണ്ട്.പക്ഷെ ഉളിലെ ഉമിത്തീയും നോവിന്റെ പൊള്ളലും പങ്കുവയ്ക്കാനായാല്‍ പരിഹാമുണ്ടാവുന്നത് കാണാം. അങ്ങിനെയുള്ളവര്‍ക്കു മുന്‍പില്‍ വെറും ഒരു കേള്‍വിക്കാരനായി ഇരുന്നാല്‍പോലും അവരുടെ ഉള്‍ത്തീ മെല്ലെ ശാന്തമാവുന്നതും കാണാം.

    മറുപടിഇല്ലാതാക്കൂ
  8. അവധൂതന്‍..
    പുറത്തു നിന്നു ആദരവോടെ ഞാന്‍ നോക്കി കണ്ട
    ഒരു കലാലയമാണ് മഹാരാജാസ്.ശരിക്കും നിങ്ങളൊക്കെ
    രാജവംശത്തില്‍ പിറന്നവര്‍ തന്നെ.മുന്‍ ഗാമികളെയും,പിന്‍ ഗാമികളെയും
    കുറിച്ചോര്‍ത്തു നിങ്ങള്‍ക്ക് അഭിമാനിക്കാം..ഇന്നലെകളിലേക്ക് നമുക്ക് തിരിച്ചുപോകാന്‍ ആവില്ല..ഓര്‍മകളില്ലെങ്കില്‍ ..ഈ കലാലയത്തിന്റെ പേരില്‍ തുടങ്ങിയ മനോഹരമായ ബ്ലോഗിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

    താങ്കളുടെ എഴുത്ത് കൊള്ളാം..ഇതൊരു ബ്ലോഗാണ്..
    വിസ്തരിചെഴുതിയാല്‍ വായിക്കാന്‍ ആളുണ്ടാവില്ല..
    കാരണം,എല്ലാരും തിരക്കില്‍ തന്നെ.കുറഞ്ഞ വരികളില്‍
    കൂടുതല്‍ ആശയം..കടുപ്പമില്ലാത്ത വാക്കുകള്‍ ഉള്‍പ്പെടുത്താന്‍
    ശ്രമിക്കുക..അതു എഴുത്തിനെ കൂടുതല്‍ ലളിതമാക്കും..

    മറുപടിഇല്ലാതാക്കൂ
  9. അവധൂതന്‍2010, ഡിസംബർ 6 8:04 PM

    പ്രിയമുള്ള അസിമിക്ക. മഹാരാജാസ് എന്താണ് എന്ന് നിര്‍വചിക്കാന്‍ വാക്കുകള്‍ പൊരാ. അത് അനുഭവുക്കുക തന്നെ വേണം. ഇക്കായുടെ ഓരൊ വാക്കുകളും ഞങ്ങളെ ഒരുപാട് ആഹ്ലാദിപ്പിക്കുന്നു. ഇക്കായെ ഈ കൂട്ടായ്മയിലേക്കും മഹരാജാസ്സിലേക്കും സ്വാഗതം ചെയ്യുന്നു. കൂടെ കൂട്ടുകാര്‍ ഓരോരുത്തരെയും. ഇക്കയുടെ നിര്‍ദ്ദേശങ്ങള്‍ വളരെ ശ്രദ്ധയോടെ വായിച്ചു. അവ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ സ്വീകരിക്കുകയും ചെയ്യുന്നു. സസ്നേഹം അവധൂതന്‍.

    മറുപടിഇല്ലാതാക്കൂ
  10. "മരിയ്ക്കുവാന്പോലും ഭയക്കാതിരിപ്പോന്,ജീവിയ്ക്കാന്മാത്രമെന്തിത്രമേല് ഭയം''.....വളരെ അറ്ത്ഥവത്തായ വരികള്...എല്ലാ ആശംസകളും..

    മറുപടിഇല്ലാതാക്കൂ
  11. "മരിക്കുവാന്‍ പോലും ഭയാക്കാതിരിപ്പോന്
    ജീവിക്കുവാന്‍ മാത്രമെന്തിത്രെമേല്‍ ഭയം..?


    നല്ല വരികള്‍....
    ആശംസകളോടെ....

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...