അല്‍ ബഹ .
ഒബില്ലാഹി തൌഫീക്ക്
എനിക്ക് എത്രയും സ്നേഹം നിറഞ്ഞ ഉമ്മയും ശേഷം പുരയില്‍ എല്ലാവരും വായിക്കുവാന്‍ വേണ്ടി മകന്‍ എഴുത്ത് എന്തെന്നാല്‍ ഞാന്‍ പതിനാറാം തിയതി രാവിലെ ഇവിടത്തെ സമയം പത്തു മണിക്ക് സുഖമായി എത്തി .
കത്ത് എഴുതാന്‍ താമസിച്ചതില്‍ വെസനമുണ്ട് ഇവിടെ ഞാന്‍ ഒരു ഓഫീസിലാന്നുള്ളത് എന്‍റെ അറബി വന്നിട്ടില്ല അയാള്‍ വന്നാല്‍ പണിയെടുക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോക്കും എന്ന് ഇവിടെ ഉള്ളവര്‍ പറഞ്ഞു . ഓഫീസില്‍ പണിയെടുക്കുന്ന ഒരു തമിഴന്‍ ഉണ്ട് അവന്‍റെ കൂടെ ആണ് ഇന്നലെയും മേനിഞാന്നും കയിച്ചുകൂട്ടിയത് ഭക്ഷണം ഒക്കെ ഇവിടെന്നു കിട്ടുന്നുണ്ട് .
തമിഴന്‍റെ കയ്യില്‍ എന്‍റെ അടുത്ത് ബാക്കി ഉണ്ടായിരുന്ന പൈസ കൊടുത്തു അവനത് റിയാലക്കി തന്നു. അതുകൊണ്ടാന്നു കത്ത് എഴുതാന്‍ കടലാസും കവറും മേടിച്ചത് . ഈ കൂട്ടത്തില്‍ തന്നെ ഉപ്പക്കും എന്‍റെ ചങ്ങായിമാര്‍ക്കും കത്തുകള്‍ എഴുതുന്നുണ്ട് .
വിളിക്കുന്നതാണ്. അമ്മായിന്‍റെ അവിടത്തെ നമ്പര്‍ എന്‍റെ അടുത്തുണ്ട് .
പിന്നെ ഉമ്മച്ചിയെ, ഇബടെ ഭയങ്കര തണുപ്പാണ്.. ഐസ് മഴ പെയ്യുന്നു..!! പുറത്തേക്ക് നോക്കിടൊന്നും കാണുന്നില്ലിയാ ആകെ മഞ്ഞു മൂടികിടക്കുന്നു. ഞാന്‍ ഈ കത്ത് എഴുതുന്നത് ഓഫിസിലെ ഒരു ഹീറ്റെര്‍ന്‍റെ മുന്‍പില്‍ ഇരുന്നാണ് .
പിന്നെ റിയാദ് വരെ ബിമാനത്തില്‍ നല്ല രസമായ്യിരുന്നു നരികുനി ഉള്ള ഒരു ഇകാക്കയും കുടുംബവും ഇണ്ടായിരുന്നു അവര്‍ എന്നേ നല്ലോണം സഹായിച്ചു അവര്‍ ഒരു ഹിന്ദിക്കാരനെ പരിജയപെടുത്തി തന്നു മുപ്പര് എന്നേ അല്‍ ബഹയിലേക്ക് ബിമാനം കേറുന്ന സ്ഥലത്ത് ആക്കി തന്നു .എയര്‍പോര്‍ട്ടില്‍ കുറച്ചു ബുദ്ധിമുട്ടായി കാരണം ബിമാനം ആറ് മണികൂര്‍ കയിഞ്ഞാണ് എന്ന് പറഞ്ഞിരുന്നു പിറ്റേന്നു പുലര്‍ചക്കാണ് അവിടെന്നു പുറപ്പെട്ടത് മാത്രവുമല്ല അവര്‍ എന്‍റെ പേര് ബിളിക്കുന്നത് തലകുത്തനെയായ്യിരുന്നു . അങ്ങിനെ കുറച്ചു സുയ്പ്പായി.
പിന്നെ ഉപ്പച്ചി ബോംബയില്‍ ഞാന്‍ താമസിച്ച ലോഡ്ജിലേക്ക് കുറെ പ്രാവശ്യം ഫോണ്‍ ചെയ്തിരുന്നു നാട്ടിലേക്ക് തന്നെ മടങ്ങാന്‍ പറഞ്ഞു. കോയട്ടിക്കനോട് ഇപ്പച്ചി സംസാരിച്ചു പിന്നെ വയക്കൊന്നും പറഞ്ഞില്ല . മുവായിരം ഉറുപ്പിക കോയട്ടിക്കന്‍റെ പേരില്‍ പെട്ടന്ന് കിട്ടുന്ന വിതത്തില്‍ അയച്ചു തന്നിരുന്നു . അതുകൊണ്ട് ഞാനും കോയട്ടിക്കയും ബോംബായി മൊത്തം കറങ്ങി കണ്ടു ഹാജി അലിപള്ളി കടലിന്‍റെ ഉള്ളിലാ അവിടെയും ഞങ്ങള്‍ പോയിരുന്നു . ബോംബയിലെ സ്ഥലങ്ങള്‍ എന്ത് രസമാ കാണാന്‍ . ബലിയ ബലിയ കെട്ടിടങ്ങള്‍ എന്ത് ബലിയ റോഡ്കള്‍ ഹ ഭയങ്കര രസമായിരുന്നു .
പിന്നെ എന്‍റെ രണ്ടു പിടികയിലും ഇടക്ക് ഇടക്ക് പോയിനോക്കാന്‍ അബൂബകര്‍ കോയനോട് പറയണം ട്ടോ .പിന്നെ എന്‍റെ മേശന്‍റെയും, അലമാരയുടെയും താക്കോല്‍ നടോകത്തു റെക്കിന്‍റെ മുകളില്‍ ഉണ്ട്. അത് പോരുമ്പോ ഉമ്മചിക്ക് തെരാന്‍ നോക്കിയപ്പോള്‍ ഉമ്മച്ചി ഉശാര്‍ത്തു ഇല്ലാതെ കിടക്കയിരുന്നു താക്കോല്‍ ഉമ്മച്ചി എടുത്തു വെക്കണട്ടോ .പിന്നെ കുഞാച്ചുഉമ്മനോടും ഇഞാമ്മരോടും മുത്താപ്പമാരോടും അമ്മയിമാരോട് എന്‍റെ എല്ലാ ചങ്ങായിമാരോടും എന്‍റെ സലാം പറയണം കുഞ്ഞാമുകാക്കനെ പ്രത്യേക്കം അന്വേസിച്ചതായി പറയണം ഇകക്ക റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കരയുകയായിരുന്നു .
പിന്നെ എന്നേ അന്വേസിക്കുന്നവരോടൊക്കെ എന്‍റെ അന്വേസണം പറയാന്‍ മറക്കരുത് .
എന്‍റെ മുഴലുകളെ നല്ലോണം നോക്കണം സൈക്കിള്‍ അറയിലേക്ക് എടുത്തു ബെക്കണം ട്ടോ .പിന്നെ ഈ കത്ത് ന്‍റെ അഡ്രസ്സില്‍ മറുപടി അയക്കണ്ട കാരണം അറബി വന്നാല്‍ എന്നെ ബേറെ സ്ഥലത്തേക്ക് കൊണ്ട് പോക്കും ആയതുകൊണ്ട് എന്‍റെ അടുത്ത കത്തിന്നു മറുപടി അയച്ചാല്‍ മതി .
ഖത്തര്‍ലേക്ക് ഫോണ്‍ ചെയ്യാന്‍ കുറച്ചു പൈസ മതിന്നാ തമിഴന്‍ പറഞ്ഞത് .എന്‍റെ കയ്യില്‍ ഇനിയും ഇന്ത്യന്‍ പൈസ ബാക്കി ഉണ്ട് അത് മാറിട്ടു ഞാന്‍ ഉപ്പച്ചിക്ക് ഫോണ്‍ ചെയ്യുന്നതാണ് . പിന്നെ മജിദ് എളാപ്പക്കും ബഷീര്‍ കാക്കക്കും വിളിച്ചിട്ടില്ല അവരൊക്കെ ഇവിടെന്നു കൊറേ ദൂരെയാണ് .
ഉമ്മച്ചിയെ കത്ത് എഴുതിട്ടു കയ്യി കടയുന്നു വേറെ വിശേസങ്ങള്‍ ഒന്നുമില്ല . ഉമ്മചിക്കും കുഞ്ഞോക്കും ബാവക്കും ഓരോ ചൂടുള്ള മുത്തം നല്‍കികൊണ്ട്
നിര്‍ത്തുന്നു. !
എന്ന് സ്വന്തം മകന്‍ ഉമ്മര്‍ കോയ. അസ്സലാമു അലൈക്കും !!!
കോയാക്കാ. വളരെ നല്ലത്. ബേപ്പുര്‍ സുല്‍ത്താനെ ഓര്‍മ്മവരുന്നു.വല്ലതെ മിസ്സ് ചെയ്യുന്നുണ്ട് സുല്‍ത്താനെ. സുല്‍ത്താന്റെ നാട്ടില്‍ നിന്നുള്ള ഇക്കായിടെ ഈ ഗള്‍ഫ് കത്ത് വളരെ ഇഷ്ടമായി. സമസ്ഥലോകത്തിനും സര്‍വചരാചരങ്ങള്‍ക്കും, ഉമ്മാക്കും ഇക്കായ്ക്കും മാങ്കോസ്റ്റിനും, അണ്ണാറക്കണ്ണന്‍മാര്‍ക്കും. കുറുക്കന്‍മാര്‍ക്കും, എലികള്‍ക്കും, പൂച്ചക്കും മൂര്‍ഖന്‍ പാമ്പിനുമെല്ലാം നന്മ മാത്രം ഭവിക്കട്ടെ.
മറുപടിഇല്ലാതാക്കൂകോയാക്കാ... കലക്കി......ഇങ്ങടെ ആദ്യത്തെ ബീമാന യാത്ര ഇങ്ങള് ഇവിടെ പോസ്ട്......
മറുപടിഇല്ലാതാക്കൂthudaruka koyaa
മറുപടിഇല്ലാതാക്കൂഉമ്മച്ചിയുടെ സ്വന്തം കോയക്ക്... കോയക്ക് എന്താ ഉമ്മചിയോടു ഇത്ര സ്നേഹം.. ഈ രണ്ടു മാസത്തിനുള്ളില്‍ കോയ പലയിടങ്ങളിലായി കുറിച്ചുവെച്ച പല കുറിപ്പുകളിലും ഉമ്മയോടുള്ള സ്നേഹത്തെ കുറിച്ച് ഒരു പരാമര്‍ശം ഉണ്ടാകും. സ്നേഹ നിധിയായ കോയയുടെ ആ ഉമ്മയെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ക്ക് അതിയായ താല്പര്യം ഉണ്ട്.. സമയം കിട്ടുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി എഴുതണം, ആ ഉമ്മയെ കുറിച്ച്.. പിന്നെ, കൊയെടെ എഴുത്ത് തകര്‍പ്പന്‍ ആണ് കേട്ടോ.. സ്നേഹത്തോടെ.. സിജു.
മറുപടിഇല്ലാതാക്കൂഎഴുത്ത് നന്നായി.....
മറുപടിഇല്ലാതാക്കൂആശംസകളോടെ,
ജോയ്സ്.
കത്തു കൊള്ളാം..
മറുപടിഇല്ലാതാക്കൂആശംസകള്
കോയക്കാ, കത്ത് നന്നായി.
മറുപടിഇല്ലാതാക്കൂആശംസകള്...
കത്തു കൊള്ളാം..
മറുപടിഇല്ലാതാക്കൂആശംസകള്