ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ജനുവരി 2, ഞായറാഴ്‌ച

മുഖം..

ഇതെന്റെ മുഖമാണ്.
സുന്ദരമെന്ന് ഒരിക്കല്‍
നീ പറഞ്ഞ മുഖം.
നീ തിരിച്ചറിയാതെ-
പോയ മുഖം.
ഇന്ന് കറുത്ത്
കരുവാളിച്ചിരിക്കുന്നു.

എരിയുന്ന ചിന്തകള്‍
തകര്‍ത്തതെന്‍ സ്നിഗ്ദ്ധമാം-
ഹൃദയത്തെയാണ്‌.

അവിടെയൊരു ദേവാലയ-
മുണ്ടെന്നും നീ പറഞ്ഞതാണ്.
അത് സത്യമായിരുന്നു.
സ്നേഹത്തിന്‍ ദേവാലയം.
ഇന്നത്‌ തകര്‍ന്നിരിക്കുന്നു.

ഇന്നിവിടം ചുടലപ്പറമ്പാണ്.
എരിയാതെ ബാക്കിയായ
പച്ച മാംസക്കഷ്ണങ്ങള്‍
കൊത്തിപറക്കാന്‍ ചുറ്റും
കുറെ കഴുകന്മാരും.

എഴുത്ത് മരിച്ചോരെന്‍ മനസ്സും,
എഴുതാന്‍ മടിച്ചോരെന്‍ വിരലുകളും
നിനക്ക് നല്‍കി ഞാന്‍ -
വീണ്ടും വിട വാങ്ങുന്നു.
ഈ സായാഹ്ന സൂര്യനൊപ്പം.
കടലിന്റെ നീലിമയിലേക്ക്‌..
അനന്തമാം അഗാധതയിലേക്ക്‌.

സൂര്യന്‍ നാളെ വീണ്ടും
നിനക്ക് വെളിച്ചമേകും.
നക്ഷത്രങ്ങള്‍ നിന്നെ
നോക്കി ചിരിക്കും.

ഇനിയില്ല ഞാന്‍ .
എല്ലാം മറവിതന്‍ ഇരുളില്‍ -
വലിച്ചെറിഞ്ഞിരിക്കുന്നു.
പുതിയൊരു സൂര്യന്‍
പുതിയൊരു പുലരി
അതിനി നിനക്ക് സ്വന്തം.

നിനക്കായ്‌ ഞാനിതാ
സ്വയം എരിഞ്ഞടങ്ങുന്നു.


-asim kottoor

14 അഭിപ്രായങ്ങൾ:

 1. [എഴുത്ത് മരിച്ചോരെന്‍ മനസ്സും,
  എഴുതാന്‍ മടിച്ചോരെന്‍ വിരലുകളും]

  ആശംസകള്‍ ......

  മറുപടിഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട്....എല്ലാ ആശംസകളും.....

  മറുപടിഇല്ലാതാക്കൂ
 3. എരിയുന്ന ചിന്തകള്‍
  തകര്‍ത്തതെന്‍ സ്നിഗ്ദ്ധമാം-
  ഹൃദയത്തെയാണ്‌.
  ki kidilan ashamsakal......

  മറുപടിഇല്ലാതാക്കൂ
 4. എവിടെ ഒക്കെയോ തുളച്ചു കയറുന്ന വാക്കുകള്‍......
  നന്നായിരിക്കുന്നു , ഇനിയും എഴുതുക

  മറുപടിഇല്ലാതാക്കൂ
 5. ഇന്നിവിടം ചുടലപ്പറമ്പാണ്.
  എരിയാതെ ബാക്കിയായ
  പച്ച മാംസക്കഷ്ണങ്ങള്‍
  കൊത്തിപറക്കാന്‍ ചുറ്റും
  കുറെ കഴുകന്മാരും
  നന്നായിട്ടുണ്ട് ...തുടരുക ..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. അസീംക്കാ വളരെ നാന്നായിട്ടോ

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍2011, ജനുവരി 3 9:07 AM

  അസിം................. ഇത് കുഴപ്പമില്ലാട്ടോ.... ഇനിയും ഇതുപോലെ നല്ല നല്ല കവിതകള്‍ എഴുതൂ.......... സസ്നേഹം, രാജേട്ടന്‍.

  മറുപടിഇല്ലാതാക്കൂ
 8. നഷ്ട്ടപെടുന്ന വേദനകള്‍ അത് നഷ്ട്ടപെടുതാതെ അസിമിന്റെ കൈവിരളിലൂടെ കവിതയായി വിരിഞ്ഞപ്പോള്‍ സത്യം പറയാലോ ഒബാമക്ക് ക്യൂബയിലുണ്ടായ കുട്ടിയെപ്പോലുണ്ട് തടിച്ചുകൊഴുത് ഒരു പട്ടിണി പണക്കാരന്‍ ...............തുടരുക നല്ല കവിതകള്‍ എന്റെ നെഞ്ചില്‍ തറക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 9. varikal hridhayathe thodunnu.. theerchayaayum assalaayirikkunnu asimikkaaa

  മറുപടിഇല്ലാതാക്കൂ
 10. ഇനിയില്ല ഞാന്‍ .
  എല്ലാം മറവിതന്‍ ഇരുളില്‍ -
  വലിച്ചെറിഞ്ഞിരിക്കുന്നു.
  പുതിയൊരു സൂര്യന്‍
  പുതിയൊരു പുലര
  ´അതിനി നിനക്ക് സ്വന്തം ".theerchayayum ithellam ninakku swantham"

  മറുപടിഇല്ലാതാക്കൂ
 11. ആസിം ഭായ്..
  കവിത നന്നായി. വളരെ ഇഷ്ടപ്പെട്ടു.
  ഇനിയും എഴുതുക.
  ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...