ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ജനുവരി 13, വ്യാഴാഴ്‌ച

നമ്മള്‍ തെണ്ടികളോട് ചെയ്യുന്നത്... (നിരീക്ഷണം)


ഒരിക്കല്‍ ഗുരു നിത്യ ചൈതന്യ യതിയോടു ശിഷ്യരില്‍ ഒരാള്‍ ചോതിച്ചു :
" ഭിക്ഷ കൊടുക്കാതിരിക്കാമോ..? "
യതി പറഞ്ഞ മറുപടി വളരെ പ്രസക്തമാണ് :
" ഒരു ഒറ്റരൂപ നാനയന്‍ പോലും ഭിക്ഷയായി നല്കാതിരിക്കുമ്പോള്‍ ഒരു ശെരി  ചെയ്യുവാനുള്ള അവസരമാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത്.."

*                      *                        *                        *                        *                       *                       *

പെരുമ്പടപ്പ്‌ പുതപള്ളി ജാറം.
പള്ളിയുടെ മുന്നില്‍ നില്കുകയായിരുന്ന എന്റെ തോളില്‍ ആരോ സ്പര്‍ശിച്ചു..
" എനിക്ക് ആഹാരം വാങ്ങി തരുമോ..?"
തിരിഞ്ഞു നോക്കുമ്പോള്‍ ശുഭ്രത മാഞ്ഞ വെളുത്ത വസ്ത്രമണിഞ്ഞ ഒരു ചെറുപ്പക്കാരന്റെ ചോദ്യം .
അനല്പമായ സന്തോഷമുണ്ടായി..
ഞാന്‍ അയാളെയും കൂട്ടി സമീപത്തുള്ള ഹോട്ടലില്‍ കയറി..
രണ്ടു പൊറോട്ട, ഒരു മുട്ട കറി, ചായ വേണ്ട...!
അയാളുടെ ആവശ്യം പരിമിതമായിരുന്നു..

ഭക്ഷണം കഴിച്ചു തീരവേ ഞാന്‍ പോക്കറ്റിലെ ഏറ്റവും ചെറിയ നോട്ടായ പത്തുരൂപയുടെ രണ്ടെന്നതില്‍ അഭിമാനതോടെ പിടിമുറുക്കി..
ഉപകാര നിര്‍വൃതിയോടെ ഞാനത് അയാളുടെ നേരെ വച്ച് നീട്ടി..
" ഞാന്‍ നിങ്ങളോട് പണമല്ല , ആഹാരമാണ് ആവശ്യപ്പെട്ടത് "
ആ നിമിഷം ഞാന്‍ ചെറുതായി..
തല്‍സമയ ആവശ്യങ്ങള്‍ മാത്രമുള്ള അവധൂത സമാനമായ ഒരു 'തെണ്ടി'യെ ഞാന്‍ അങ്ങനെ ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടി..

*                              *                                   *                                  *                                  *

ക്രൂരവം പരിഹാസ്യവുമായ ഒരു മനോഭാവതോട് കൂടിയാണ് സമൂഹം തെണ്ടികളെ സമീപിച്ചു ശീളിചിട്ടുള്ളത്..
നാണയത്തുട്ടുകള്‍ സ്വീകരിക്കാന്‍ വിധിക്കപ്പെട്ടവര്‍ ദൈവവും, തെണ്ടികളും മാത്രമാനെന്നതും ലോകനേര്.
" തെണ്ടി " എന്നാ വാക്ക് നാം ഉപയോഗിച്ച് തുടങ്ങിയത് ആധുനീകതയുടെ ആരംഭം മുതലാണ്‌..
" ഭിക്ഷു" പിന്നീട് ഭിക്ഷക്കാരനും, കാലാന്തരത്തില്‍ "പിച്ചക്കാരനും "," തെണ്ടി"യുമായി വാക് രൂപാന്തരം  സംഭവിക്കുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ ഭാരതീയ പൈതൃക പ്രകാരം ഏറ്റവും ഉന്നതമായ ജീവിത ശീലമായാണ് ഭിക്ഷാടനത്തെ നോക്കി  കണ്ടിരുന്നതും, കാണേണ്ടതും..!
എല്ലാ സുഖ ഭോഗങ്ങളും ഉപേക്ഷിച്ചു ഭിക്ഷയെടുത്തു ജീവിക്കുക എന്നാ ധര്മ്മാചാരത്തിന്റെ കുലപതി സാക്ഷാല്‍ പരമശിവനാണ്. പരമശിവന്‍ ചൂണ്ടിയ ആ ധര്‍മ വഴികളിലൂടെയാണ്‌  പിന്നീട് ഭാരതീയ സന്യാസിമാരും, ശ്രേഷ്ഠ സഞ്ചാരികളും  ജീവിചിട്ടുള്ളത്.
ചുടല ഭസ്മം പൂശി ഭിക്ഷക്കിറങ്ങിയ മംഗള സ്വരൂപന്‍ മുതല്‍ നാളേക്ക് കരുതി വയ്ക്കാതെ യാചിയായി ജീവിച്ച നാരാനത് ഭ്രാന്തന്‍ വരെ ഈ പട്ടികയില്‍ പെടുന്നു.. അതുകൊണ്ട് തന്നെ "തെണ്ടി" എന്ന പ്രയോഗം വില കുറഞ്ഞതായി പരിഗണിക്കപ്പെടാന്‍ പാടില്ല.

 " ഇന്റര്‍നാഷണല്‍ തെണ്ടിയായി പരമശിവനെ വിവേകാനന്ദന്‍ ഉയര്‍ത്തി കാട്ടിയത് വിശുദ്ധ ധര്മത്തിന്റെ ദീപ്തി ബോത്യപ്പെടുതുവാന്‍ വേണ്ടിയാണ്. നിസ്വാര്‍ത്ഥ ധര്‍മം ആചരിക്കുന്ന ഭിക്ഷുവിനെ " ധര്‍മക്കാരന്‍ " എന്ന് വിളിച്ചു പോന്നതും മഹത്വമാര്‍ന്ന ഈ മാനധന്ടത്തില്‍ ആണല്ലോ..

ഭിക്ഷ തേടി ചെല്ലുന്ന ഗ്രിഹങ്ങളെ ഭാരത പണ്ഡിതര്‍ നാലായി ഗണം  തിരിച്ചിട്ടുണ്ട്. യാചിച്ചു ചെല്ലുന്നവനെ വാക്കുകള്‍ കൊണ്ടു സുഖിപ്പിക്കുകയും നയാ പൈസ ദാനം നല്‍കാതിരിക്കുകയും ചെയ്യുന്ന ആദ്യ വര്‍ഗ്ഗത്തിന്റെ പേരാണ് " സരസവിരസ ഗേഹം" !
ഇവിടെ ഒന്നും ഇല്ല.. പോടാ തെണ്ടി എന്ന് നിഷ്ട്ടൂരം ആട്ടി പായിക്കുന്ന വീടുകള്‍ക്ക് " വിരസ വിരസ ഗേഹം" എന്ന് വിളിക്കുന്നു.. ഭിക്ഷ ചോതിച്ചു വരുന്നയാള്‍ യാചകനായാലും അവധൂതനായാലും സ്വീകരിചിരുതുകയും വയറു നിറയെ ആഹാരം നല്‍കി ആദരിച്ചു മടക്കി അയക്കുകയും ചെയ്യുന്ന ഉത്തമ ഭാവനങ്ങളെ " സരസ സരസ ഗേഹം" എന്ന് വിശേഷിപ്പിക്കുന്നു..


പതിനായിരം ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്ന പുണ്യം ഒരു വീട് തെണ്ടിയാല്‍ കൈവരുമെന്നു വേദ വ്യാഖ്യാനം.  ദൈവ കേന്ദ്രങ്ങള്‍ക്ക് പതിനായിരങ്ങളും, പടിക്കലെതുന്ന തെണ്ടികള്‍ക്കു
 "പുലയാട്ടും" ..! കാല പഴക്കത്തില്‍ ഇതായി മാറി മനുഷ്യന്റെ നീതിരീതികള്‍ ..
ഒരു മനുഷ്യന്‍ വേറൊരു മനുഷ്യന്റെ മുന്നില്‍ കൈ നീട്ടുന്നത് അധമാചാരവും ഹീനമായ ഗതികേടുമായി പരിഗണിക്കുന്ന പരിഷ്കൃത ഭൂമിയില്‍ ആ നിലയ്ക്കുള്ള സഹതാപമോ കാരുണ്യമോ അതൊട്ടില്ലതാനും..

കൊടുക്കാതിരിക്കാനുള്ള കാരണങ്ങള്‍ കണ്ടെതുന്നവരാണ് നമ്മള്‍ .. കൊടുക്കാനുള്ള കാരണങ്ങള്‍ നമ്മുക്ക് പരിചിതമല്ല.. " പണിയെടുത്തു ജീവിക്കുക, നാളേക്ക് കരുതിവയ്ക്കുക " എന്ന ആക്രോശമാണ്‌ സമൂഹം ഭിക്ഷക്കാര്‍ക്ക് എതിരെ സദാ പ്രയോഗ്ക്കുന്ന ആയുധം.  ഹൃദയത്തെ മാരകമായി മുറിവേല്‍പ്പിക്കുന്ന അത്തരമൊരു ആയുധം ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് സാമൂഹ്യ ജീവികള്‍ ഊറ്റം കൊള്ളുന്നു..

കേവലം നാണയ തുട്ടുകള്‍ക്കപ്പുരമോന്നും നഷ്ടപ്പെടുവാന്‍ തയ്യാരാകാതിടതാണ് ഈ അലര്‍ച്ച എന്നോര്‍ക്കണം . ( തെണ്ടികള്‍ക്കു കറന്‍സികള്‍ ദാനം ചെയ്തു നഷ്ടം സംഭവിച്ച ധാന ധര്മാക്കാര്‍ ആരുണ്ടിവിടെ.. ?)

തേടി സംബാതിച്ച  ഒരു വൃദ്ധ  യാചകന്റെ കഥ ഈയിടെ ഒരു പത്രത്തില്‍ വായിച്ചു.. അയാളുടെ ഭാണ്ഡം പരിശോതിച്ചപ്പോള്‍ എന്പതിയാരായിരം രൂപ കണ്ടെത്തിയെന്നാണ് അത്ഭുത വാര്‍ത്ത.. അത് വായിച്ച ദാനവാന്മാരെല്ലാം  പല്ലിരുമിയിട്ടുണ്ടാകണം. യാചകന്‍ എന്പതാരായിരം സംഭാതിച്ചതില്‍ സമൂഹത്തിനുണ്ടാകുന്ന അസ്വസ്തത  വാഗമാന്നിലെ "സിമി" ക്യാംപിനെക്കള്‍ വലുതാണ്‌.. അവന്‍ പിറ്റേന്ന് മുതല്‍ പടിക്കലെതുന്ന ഭിക്ഷ ക്കാരന്റെ നേര്‍ക്ക്‌ ചാട്ടവാര്‍ അടിക്കുന്നു. " നീയൊക്കെ സമ്പാദിക്കാന്‍ ഇറങ്ങിയിരിക്കുന്നു എന്ന് കുറ്റാരോപനവും" ..

ഇവിടെ കൂലിവേലക്കാരന്‍ മുതല്‍ എന്‍ . ജി. ഓ -ക്കും ഗെസറ്റെദ് രാങ്കുകാര്‍ക്കും , ജന പ്രതിനിധികള്‍ക്കും
വരെ സമ്പാദിക്കാം .. ബാങ്ക് അക്കൌണ്ട് ആകാം .. തെണ്ടി സംബാതിച്ചാല്‍ അത് രാജ്യത്തിന്റെ ധന സംതുലനാവസ്തയ്ക്ക് ഭംഗം വരുത്തുന്ന സാമ്പത്തിക കുട്ടമാക്കുവാന്‍ ഭാവിയില്‍ നിയമം വരുമായിരിക്കും.. സന്തോഷം..!!

ജീവിത സന്ധാരനതിനുള്ള അവസാന പോംവഴിയാണ് തെണ്ടല്‍. ആലംഭ ഹീനരായവര്‍ ഗതികെടിനാലോ, മനപൂര്‍വമായോ അത് തിരഞ്ഞെടുത്താല്‍ എന്താണ് കുഴപ്പം..?
സമൂഹത്തില്‍ ലഭിക്കേണ്ട സോഷ്യല്‍ സ്ടാട്ടസ്സും , ദിഗ്നിറ്റിയും എല്ലാം ഉപേക്ഷിച്ചു ആത്മാഭിമാനം അടിയറ വച്ചുകൊണ്ടാണ് അവര്‍ ഈ വൃത്തിക്കു ഇറങ്ങുന്നത്.. , അതുകൊണ്ട് ജീവിക്കുന്നത്, ചിലരുടെ കാര്യത്തില്‍ മിച്ചം നേടുന്നതും..!

കിടന്നുറങ്ങുന്നത് ഫാനിനു കീഴിലല്ല..
ഗ്യാസുപയോഗിച്ചു അരി വേവിക്കുന്നില്ല..
ഈവ്വിധം ഇല്ല ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഓരോ തെണ്ടിയും ജീവിക്കുന്നത്..

ഒരു തുട്ടു പോലും ചട്ടിയില്‍ ഇടാത്ത സൌകര്യ ഭോഗിയായ പൌരനു ഒന്ന് ചെയ്യാം.. " ആക്ഷേപിക്കാതെ അലറാതെ മിണ്ടാതിരിക്കുക.. !"
" അമ്മെ.." എന്ന് വിളിക്കുവാനും " വല്ലതും തരണേ.." എന്ന് ആവശ്യ പെടാനുമുള്ള അവകാശമെര്‍ന്കിലും തെണ്ടികള്‍ക്കു അനുവദിച്ചു കൊടുക്കുക..


സിനിമാക്കാരും രാഷ്ട്രീയക്കാരും ഇനി മുതല്‍ ദയവു ചെയ്തു തെണ്ടിതരത്തില്‍ കൈ വയ്ക്കാതിരിക്കു.. അതിന്റെ പെട്ടന്റ്റ്റ് അഖില ലോക തെണ്ടി  പരിഷകള്‍ക്ക് വിട്ടു കൊടുത്തു മര്യാദ കാട്ടുക..

The beginning of the battle for rights and justice for beggers..
അതെ ഇത് തെണ്ടികളുടെ അവകാശ നീതികളുടെ ആരംഭാമാകട്ടെ.. !
ഇങ്ങനെയൊക്കെ പറഞ്ഞാല്‍ തെണ്ടി പോവുകയേ ഉള്ളു അല്ലെ..?

വിട്ടു പോയത് : കുരുന്നു ബാല്യങ്ങളുടെ കണ്ണ് കുത്തി പൊട്ടിച്ചു തെരുവുകളിലേക്ക് ഇറക്കി വിടുന്ന കോടികളുടെ ടേണ്‍ ഓവറുള്ള ഭിക്ഷാടന മാഫിയ കളെയും...
പര്യംപുരതിരുന്ന മൊന്തയും , അയയില്‍ നനചിട്ടിരുന്ന അണ്ടര്‍ വെയെറും വരെ ഭിക്ഷാടന വേളകളില്‍ കവര്‍ന്നെടുക്കുന്ന തസ്കര തെണ്ടികളെയും ഈ ലേഖനത്തിന്റെ ന്യായീകരണത്തില്‍ നിന്നും ഒഴുവാക്കിയിട്ടുണ്ട്.. ധാന ശീലരുടെ കാര്യത്തില്‍ എന്ന പോലെ തെണ്ടികള്‍ക്കു മൂല്യച്യുതി സംഭവിച്ചതും സത്യം..!!!

K.S. NOUSHAD
(FILM SCRIPT WRITER,NOVELIST AND JOURNALIST. WRITER IN  KALAKAUMUDHI,MANGALAM,VELLINAKSHATHRAM PERIODICALS..

9 അഭിപ്രായങ്ങൾ:

 1. ഭിക്ഷ തേടി ചെല്ലുന്ന ഗൃഹങ്ങളെ നാലായി ഗണം തിരിച്ചിട്ടുണ്ട്,എന്നതിനു ശേഷമുള്ള വിവരണത്തില് മൂന്നുമത്രമേ വിവരിച്ചിട്ടുള്ളൂ...(സരസ വിരസ ഗേഹം,വിരസ വിരസ ഗേഹം,സരസ സരസ ഗേഹം...അടുത്തത്---).എഴുത്തിന് ആശംസകള്...

  മറുപടിഇല്ലാതാക്കൂ
 2. നീല വാനം.... നിശാ ചന്ദ്രിക....2011, ജനുവരി 14 3:16 AM

  paavappettavarkku enthenkilum kazhiyunnath kodukkunnath kondu kuzhappamilla,, enkilum aa "thondal" palappozhum budhimuttaanu,, trainil vechu, pothu sthalangalil vech,,thondi chothikkalukal....

  മറുപടിഇല്ലാതാക്കൂ
 3. അവശതയനുഭവിക്കുന്ന ആലംബഹീനര്‍ തീര്‍ച്ചയായും ഭിക്ഷ അര്‍ഹിക്കുന്നു.ശാരീരികവും മാനസികവുമായി ആരോഗ്യമുള്ളവര്‍ തീര്‍ച്ചയായും ജോലി ചെയ്തു ജീവിക്കണം...

  മറുപടിഇല്ലാതാക്കൂ
 4. കിടന്നുറങ്ങുന്നത് ഫാനിനു കീഴിലല്ല..
  ഗ്യാസുപയോഗിച്ചു അരി വേവിക്കുന്നില്ല..
  ഈവ്വിധം ഇല്ല ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഓരോ തെണ്ടിയും ജീവിക്കുന്നത്..
  nannaayittund ikkaaa....

  മറുപടിഇല്ലാതാക്കൂ
 5. കിടന്നുറങ്ങുന്നത് ഫാനിനു കീഴിലല്ല..
  ഗ്യാസുപയോഗിച്ചു അരി വേവിക്കുന്നില്ല..
  ഈവ്വിധം ഇല്ല ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഓരോ തെണ്ടിയും ജീവിക്കുന്നത്..
  nannaayittund ikkaaa....

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍2011, ജനുവരി 15 12:04 AM

  EE "thendi" ena patha paryogam ozhuvakiyal nallathanae.....

  മറുപടിഇല്ലാതാക്കൂ
 7. അവശതയനുഭവിക്കുന്ന ആലംബഹീനര്‍ തീര്‍ച്ചയായും ഭിക്ഷ അര്‍ഹിക്കുന്നു.ശാരീരികവും മാനസികവുമായി ആരോഗ്യമുള്ളവര്‍ തീര്‍ച്ചയായും ജോലി ചെയ്തു ജീവിക്കണം...

  Ithaanu Sathyam.. "paathram arinju venam daanam" enno matto ketta pole..

  മറുപടിഇല്ലാതാക്കൂ
 8. മാര്‍ഗങ്ങള്‍ പലത് ലക്ഷ്യം ഒന്ന് അതു പണം ........
  ഒരു പണിയും ചെയ്യതെ തെണ്ടുന്നവനു; രാവിലേ ന്മുതല്‍ കഷ്ട്ടപ്പെട്ട് ജോലിചെയ്യുന്നവനോട് തെണ്ടാന്‍ എന്തവകാശം, ഭിക്ഷാന്തേഹികള്‍ അക്ഷരാര്‍ത്ഥത്തില്‍ അലസന്മ്മാരാണ്.(അതാരായാലും)
  (ശരീരാവയവങ്ങ്ലുടെ കേടുപാടുകള്‍ നിമിത്തം ഭിക്ഷ്തേടുന്നവരെ ഈ വരികളില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല ....)

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...