ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ജനുവരി 3, തിങ്കളാഴ്‌ച

പൊതു മാപ്പ് കാത്തു നില്‍ക്കുന്നവര്‍ . . .

തനിക്കുള്ളതെല്ലാം വിറ്റു പെറുക്കിയും  നാട്ടുക്കാരില്‍ നിന്നും വീട്ടുക്കാരില്‍ നിന്നും കടം മേടിച്ചും കിടപ്പാടം പോലും പണയ പെടുത്തിയും സ്വപ്നങ്ങളുടെ കൊട്ടാരം കെട്ടി എണ്ണപാടത്ത്‌  എത്തി ഊരാകുടുക്കില്‍  അകപ്പെട്ട പതിനായിര കണക്കിനു ഇന്ത്യക്കാര്‍ ..

വീട്ടു വേലക്കായി ഗള്‍ഫിലെത്തി കഷ്ട്ട പെടുന്ന അനേകം സ്ത്രീകള്‍. കടുത്ത പീഡനങ്ങള്‍ മാനസികമായും ശാരീരികമായും  അനുഭവിച്ചു അവസാനം ഗെതിയില്ലാതെ ഒളിചോടുന്നവര്‍ ഇവരില്‍ മഹാ ഭുരിഭാഗതിന്നും നമ്മുടെ എംബസ്സിയോ അടുത്തുള്ള പോലീസ്സ്റ്റേഷന്‍ എവിടാണ് എന്നുപോലും അറിവില്ലാത്തവര്‍ .
ഇവര്‍ മുന്‍കൂട്ടി യാതൊരു ധാരണയും കൂടാതെ വീട്ടില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപെട്ടു പുറത്തിറങ്ങുന്നു. എംബസ്സിലേക്കോ പോലീസ് സ്റ്റേഷന്‍ലേക്കോ ഉള്ള യാത്രാ സഹായവുമായി എത്തുന്ന കള്ള ടാക്സിക്കാര്‍ കിട്ടിയ സന്ദര്‍ഭം   മുതെലെടുത്തു ഇവരെ പ്രലോഭനങ്ങള്‍ക്ക് കീഴുപെടുത്തി മറ്റുള്ള താവളങ്ങളില്‍ എത്തിക്കുന്നു.  ഇവരില്‍ ചിലര്‍ എത്തിപെടുന്നത്‌ രഹസ്യമായി നടത്തുന്ന വേശ്യാലയങ്ങളില് . അവിടെന്നു പിന്നിട് രക്ഷപെടാന്‍ മാര്‍ഗമില്ലാതെ കിടക്കുന്നു. 

പോലീസിന്റെ  വല്ല പരിശോദനയിലും പിടിക്കപെട്ട് നേരെ നിയമത്തിന്‍റെ ഊരാകുടുക്കിലേക്കും. മിക്കവാറും എല്ലാ വീട്ടു ജോലിക്കാരുടെയും പേരില്‍ സ്പോന്‍സര്‍ എന്തെങ്കിലും മോസ്ട്ടിച്ചുകൊണ്ട് പോയി അല്ലെങ്കില്‍ കുട്ടികളെ ഉപദ്രവിച്ചു ഓടിപോയി  എന്ന ഒരു കേസ് നിലവില്‍ കൊടുത്തിടുണ്ടായിരിക്കും. അതിന്‍റെ അന്വേഷണങ്ങള്‍ക്കായി പോലീസ് സ്റ്റേഷന്‍ , ഫിന്ഗര്‍ പ്രിന്‍റ്റ്‌ വിഭാഗം എന്നിങ്ങനെ നീണ്ട ഒരു കാലം പോലീസ് സ്റ്റേഷനില്‍ .പിന്നീട് നാടുകടത്തപെടാന്‍ വേണ്ടി ജയില്‍ലിലേക്കും .  അവിടെ തിരിച്ചറിയല്‍ രേഖകള്‍ തെയ്യാറക്കാന്‍ വേണ്ടി എംബസിയുടെ ഔദാരിയം കാത്തു നീണ്ട കിടപ്പ് .

വേറെ ഒരു  കൂട്ടര്‍  വല്ല ബന്ദുവിന്‍റെയോ പരിജയക്കരുടെയോ നാട്ടുക്കാരുടെയോ വല്ല സാമൂഹിയ സേവകരുടെയോ അടുക്കല്‍ എത്തി പോലീസിനെയും പേടിച്ചു അടച്ച മുറികളില്‍  ഇനിയെന്ത് ? എന്നറിയാതെ പേടിച്ചു കഴിയുന്നവര്‍ .

മറ്റൊരു കൂട്ടര്‍  നാട്ടിലെ എമിഗ്രേഷന്‍ നിയമങ്ങളെ പുല്ലു പോലെ കാറ്റില്‍ പറത്തി പ്രായം, യോഗിയതാ, എഗ്രിമേന്ട്, എന്നിവ നോക്കാതെ ഏജന്റ്റ് വഴി   കൈകൂലിക്കരായ ആപ്പിസര്‍മാരുടെ സഹായത്തോടെ  ഇഷ്ട്ടമുള്ള ജോലി ചെയ്യാം എവിടേക്ക് വേണമെങ്കിലും നടക്കാം ഫ്രീ വിസാന്നും പറഞ്ഞു വന്നു  മെഡിക്കലും കഴിഞ്ഞു സപോന്സര്‍ക്ക് കൊടുക്കാനുള്ള ബാക്കി പൈസയും കൊടുത്തു ഓനെ അന്ന് കണ്ടതാ പിന്നെ  സ്പോന്‍സര്‍ ഇല്ല  ഏജന്റും ഇല്ല  ഇതിനിടയില്‍ എന്‍ട്രി വിസയുടെ കാലാവതി തീര്‍ന്നു നിയമ കുരുക്കില്‍ അകപ്പെട്ടവര്‍ .

ചെറിയ ചെറിയ  ഷോപ്കള്‍  നടത്തിപ്പിന്നു എടുത്തു സ്പോന്‍സര്‍ പറയുന്ന കടലാസുകളില്‍(കമ്പിആല ,വസല അമാന്‍ )  എല്ലാം ഒപ്പിട്ടു കൊടുത്തു അവസാനം ഷോപ്പ് നല്ലനിലക്ക് ആയാല്‍ സ്പോന്‍സര്‍ അത് തട്ടി പറിച്ചു എടുക്കുന്നു . ഗതിയിലാതെ ഇവനും ഓടി ഒളിക്കുന്നു. അങ്ങനെ അവനും നിയമത്തിന്‍റെ നൂലാമാലയില്‍ പെടുന്നു ഒളിച്ചോടി എന്ന ഒരു പരാതി പോലീസ് രെജിസ്ടര്‍ ചെയ്‌താല്‍ അന്നുമുതല്‍ അവന്‍റെ ഇക്കാമ (രെസിടന്‍സി ) ഇല്ലാതാക്കും.

കമ്പനികളിലും മറ്റു ശമ്പളവും  ഭക്ഷണവും  പാര്‍പ്പിടവും ഇല്ലാതെ  നരകയാതന അനുഭവിക്കുന്നവര്‍   ഇവര്‍ എംബസ്സി മുഖേനേയും ഈ രാജിയതിന്റെ തൊഴില്‍ വകുപ്പ് മുഖേനേയും പരാതികൊടുത്തു നെട്ടോട്ടം ഓടുന്നു  ഇവര്‍ക്ക് നിയമത്തിന്‍റെ യാതൊരു അനുകൂലവും കിട്ടുന്നില്ല കാരണം സ്പോന്‍സര്‍ നേരെത്തെ തന്നെ ഇവരെകൊണ്ട് എല്ലാ ആനുകൂലിയങ്ങളും കിട്ടിയതായി രേഖപെടുത്തി വെച്ചിരിക്കും കുടാതെ ഒളിച്ചോടി എന്ന ഒരു പരാതിയും  ആയതിനാല്‍ തൊഴില്‍ വകുപ്പിനു ഒന്നും ചെയാന്‍ ഇല്ല .

പിന്നെ ഏക ആശ്രയം നമ്മുടെ എംബസ്സി ആണ് അവിടെത്തെ കരിയങ്ങള്‍ ഞാന്‍ പറയാതെ തന്നെ ഇതു വായിക്കുന്നവര്‍ മനസിലാക്കുമല്ലോ ? സ്പോന്‍സര്‍ കൊടുത്ത കേസ് അത് കെട്ടിച്ചമ്മച്ചതാണ് എന്ന്‌ വാദിക്കുവാന്‍ ഇവര്‍ക്ക് ആരുണ്ട്?  നമ്മുടെ വിദേശകാരിയ മന്ത്രാലയം ആരെയാ ഇതിനു ചുമതല പെടുത്തിയിരിക്കുന്നത് ?  എംബസ്സി   എത്രതോള്ളം പ്രശ്നങ്ങളില്‍ ഇടപെടുന്നു എന്ന്‌ ആരെങ്കിലും അന്വേഷിക്കാരുണ്ടോ ?  അപൂര്‍വ്വം  ചില സാമുഹിയ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് വല്ല ഭക്ഷണത്തിനോ മറ്റോ സഹായിച്ചു എന്ന്‌ വരാം  ഇതെല്ലാതെ ഇവര്‍ക്ക് വേറെ ഒരു തണലുമില്ല  എന്നതാണ് വാസ്തവം .

ഇങ്ങനെ കള്ളകേസുകളിലും കുടുങ്ങി നാട്ടില്‍ പോകാനും ജോലി ചെയ്യാനും ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്തവരായി ആയിര കണക്കിന്   ഇന്ത്യക്കാരനെ   ഓരോ ഗള്‍ഫ്‌  നാടുകളിലും കാണാം അതില്‍ നല്ലൊരു സതമാനം മലയാളികളും .

ഒരു ഗെതിയും പരസഹായവും ഇല്ലാതാക്കുബോള്‍ ഇതില്‍ ഒരു ചെറിയ സതമാനം ക്രിമിനലുകള്‍ ആയി മാറുന്നു.  അവര്‍ പെണ്ണ് കച്ചവടം, കള്ള്  കച്ചവടം, എന്നിങ്ങനെ സ്വന്തം രാജ്യത്തിന്  ചീത്ത  പേരുണ്ടാക്കി കൊടുക്കുന്നവര്‍ ആയി തീരുന്നു  .

ഇവര്‍ക്ക് ഇനിയെന്ത് ? എങ്ങിനെ ഇവര്‍ നാട്ടിലെത്തും ? ഇവരെ ആര് സഹായിക്കും ?
അതെ ഒരേയൊരു മാര്‍ഗമേ ഉള്ളു ഇവിടത്തെ ഭരണ കുടം ഇവര്‍ക്ക് മാപ്പ് കൊടുക്കണം .

അതിന്നു വേണ്ടത് നമ്മുടെ രാജിയതിന്റെ വിദേശകാരിയ മന്ത്രാലയത്തിന്റെ നിരന്തരമായ അപ്പീല്‍കളാണ് ഉണ്ടാവേടത്‌.  ബഹുമാന പെട്ട മന്ത്രാലയം എത്ര തവണ അപ്പീല്‍ നടത്തി ? വകുപ്പ് മന്ത്രിയില്‍ ഇവിടെത്തെ സാമുഹിയ സേവ സംഘടനകള്‍ എത്ര തവണ  ഈ അവശ്യം അവതരിപ്പിച്ചു ? ഇവര്കൊക്കെ ഇതിന്നൊക്കെ എവിടെ സമയം ?

മന്ത്രിമാരെ  ഗള്‍ഫില്‍ കൊണ്ടുവന്നു   അമ്ബസടരെയും വിളിച്ചു ഇരുത്തി കലാ പരിപാടികള്‍ നടത്തുക ഒപ്പം കുറെ ഫോട്ടോസും കൂട്ടത്തില്‍ രണ്ടോ മൂന്നോ ഇവിടെന്നും മരിച്ചു പോയവരുടെ കുടുംബത്തിന്റെ പേരില്‍ ഇവര്‍ നടത്തിയ പിരിവിന്റെ പങ്കക് സക്കതായി   കൊട്ടിഘോഷിച്ചു കൊടുക്കുക .
കൂട്ടത്തില്‍ മന്ത്രിയുടെയും  നേതാക്കന്‍ മാരുടെയും ഒരുഗ്രന്‍ പ്രസംഗം നമ്മുടെ രാജിയവും ഗള്‍ഫും തമ്മില്‍ നടക്കുന്ന കച്ചവട കണക്ക് നിരത്തുന്നു .തീര്‍ന്നു എല്ലാമായി കൂട്ടത്തില്‍ വിരലില്‍ എണ്ണാവുന്ന വലിയ ബിസിനസ്ക്കാരന് ഒരു അവാര്‍ഡും. അവാര്‍ഡ്‌ വാങ്ങിയവന്നു പാസ്പോര്‍ട്ട് മിക്കവാറും വേറെ രാജിയത്തിന്‍റെതും കാണും . ഇരട്ടപൌരത്തം എന്ന ഓമന പേരില്‍ .

തീര്‍ച്ചയായും നമ്മുടെ രാജ്യവും  ഗള്‍ഫ്‌ നാടുകളും തമ്മില്‍ വാണിജ്യം  മാത്രമല്ല മറ്റു പല മേഖലയിലും വളരെ നല്ല ബന്തമാനുള്ളത് അത് നൂറ്റാണ്ടുകള്‍ പയക്കമുള്ളതും. ആ നിലക്ക് നമ്മുടെ സര്‍ക്കാരിന്‍റെ അപേക്ഷകള്‍ അവര്‍ മാനിക്കുക  തന്നെ ചെയ്യും എന്ന്‌ ഇവിടതുക്കാര്‍  തുറന്നു പറയുന്നു . പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങോ? 
തീരാ ദുരിതം അനുഭവിക്കുന്ന  ഈ കൂട്ടര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.  ഈ വിനീതന്‍ കുവൈറ്റില്‍ നിന്നാണ് ഇതു എഴുതുന്നത്  ഇവിടെത്തെ ഭരണ കുടം ചില അന്താരാഷ്ട്ര  സംഘടനകളുടെ    അപ്പീലുകള്‍ പരിഗണിച്ചു  കള്ള കേസിലും മറ്റും കുടുങ്ങുന്നവരെ പറ്റി പഠിക്കാന്‍ ഒരു സമിതിയെ തന്നെ നിയമ്മിച്ചു കഴിഞ്ഞിരിക്കുന്നു.   ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി ഇതാ ഈ രാജിയതിന്റെ ഭരണ കര്‍ത്താക്കള്‍ പൊതുമാപ്പ്  പ്രക്ക്യാപനതിലേക്ക് നീങ്ങുന്നു .
നമുക്ക് അവരോടു നന്ദി പറയാം . ഒപ്പം നമ്മുടെ വിദേശ മന്ദ്രലായത്തിന്റെ കണ്ണ് തുറക്കട്ടെ മറ്റു രാജ്യങ്ങളെ കണ്ടു അവര്‍ പഠിക്കട്ടെ ! 

-ഉമ്മര്‍ കോയ കോഴിക്കോട് .

8 അഭിപ്രായങ്ങൾ:

  1. Under the same Moon ...ഒരേ ആകാശം ,ഒരേ ഭൂമി എന്നിട്ടും അതിര്‍ത്തി തിരിച്ചു എമിഗ്രന്റ് ആയി ,ക്രിമിനല്‍ ആയി കഴിയേണ്ടി വരുക......ജീവിക്കാന്‍ വേണ്ടി അതിര്‍ത്തി കടന്നു തീരാ ദുരിതം അനുഭവിക്കുന്ന ഈ കൂട്ടര്‍ക്ക് വേണ്ടി യുള്ള പ്രാര്‍ഥനയില്‍ കോയക്കാടെ കൂടെ ഞാനും ചേരുന്നു. തുറക്കാന്‍ കണ്ണുകളില്ലാത്ത നമ്മുടെ നാടിനു...കുവൈറ്റ്‌ ഭരണാധികാരികളുടെ കണ്ണു തുറന്ന പോലെ മറ്റു വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളുടെ കണ്ണുകളും തുറക്കട്ടെ എന്ന് മനംനൊന്തു പ്രാര്‍ത്ഥിക്കാന്‍ മാത്രേ കഴിയൂ . അഭിനന്ദനങ്ങള്‍ , നാടും വീടും നഷ്ട്ടപ്പെട്ടവരുടെ വേദന പങ്കുവെച്ചതിന് !

    മറുപടിഇല്ലാതാക്കൂ
  2. അരിവാങ്ങാന്‍ ഗതിയില്ലാതെ എല്ലാം വിറ്റുപെറുക്കി ഗള്‍ഫില്‍ പോയ മകനെ ഓര്‍ത്ത് "എന്റെ മോന്‍ ഗള്‍ഫില ഞാന്‍ തൊഴിലുറപ്പ് പണിക്കു പോകുന്നതു മോശമല്ലേ " എന്ന് പറഞ്ഞ അമ്മ അല്‍പ്പം അഹങ്ഗാരതോടെ വിശപ്പ്‌ അടക്കിപിടിച്ചു കോമാളിവേഷം കെട്ടുമ്പോള്‍ ഓര്‍ത്തു പോകാറുണ്ട് ചില സുഹൃത്തുക്കള്‍ പറഞ്ഞ അനുഭവം കാണുന്നിലെങ്ങിലും അത് ഇങ്ങനെ വരച്ചുകാട്ടിതന്ന കോയാക്ക പുണ്യം കിട്ടുട്ടോ .....സാക്ഷാല്‍ ...........................ഇ എം എസ് ആണേ സത്യം .

    മറുപടിഇല്ലാതാക്കൂ
  3. ഇവിടെ ഉള്ള ആളുകളുടെ പ്രശ്നങ്ങള്‍ വ്യക്തമായി വരച്ചു കാണിച്ച കൊയക്കേ പോലുള്ളവരുടെ നല്ല മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു..........ഇനിയും ഇങ്ങിനെ ഉള്ള അബദ്ടത്തില്‍ ചെന്നുപെടതിരിക്കാന്‍ നമ്മള്‍ തന്നെ ശ്രമിക്കുക.....വിസ കിട്ടിയ ഉടനെ ഒന്നും നോക്കാതെ ചാടിപുരപ്പെടുന്നവര്‍ ജസ്റ്റ്‌ അതിനെ പറ്റി വല്ലതും അനെഷിക്കുവാന്‍ ശ്രമിക്കുക അതിനു വേണ്ടി കാര്യമായി വല്ലതും ചെയ്യണമെന്ന നമ്മുടെ നേതാക്കന്മാരോട് ഞാന്‍ അബ്യ്രതിക്കുന്നു.....ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു പാട് സക്കടനകള്‍ ഇങ്ങിനെ ഉള്ള കാര്യത്തില്‍ എന്തെക്കിലും കാര്യമായി ചെയ്യാന്‍ മുന്‍കൈ എടുക്കണമെന്നും....ഇവിടെ കഷ്ടപെടുന്നവര്‍ക്കുവേണ്ടി അവര്‍ കാര്യമായി ഒന്നും ചെയ്യാതെ ചെയുന്നതോക്കേ വേറേ പലതുമാണ്.... ഇങ്ങിനെ നരക വേദന അനുഭവിച്ചു കൊണ്ട് ജീവിക്കുന്ന ഒരു പാട് ആള്‍ക്കാര്‍ ഇവിടെ ഉണ്ട്..അവര്‍ക്ക് വേണ്ടി കാര്യമായി വല്ലതും ചെയ്യാന്‍ കുവൈടിലേ ഓരോ സങ്കടനയും ശ്രമിക്കണമെന്നും .. ഇങ്ങിനെ അക്പ്പെട്ടവരേ എത്രയും പെട്ടെന്ന് മോചിപ്പിക്കാന്‍.....നമ്മളെ കൊണ്ട് കഴിയുന്ന എല്ലാ സഹായവും ചെയ്യാന്‍ കുവൈടിലേ ഓരോ നല്ലവരായ ആള്‍ക്കരോടും ഞാന്‍ സ്നേഹത്തിനെറെയ് ഭാഷയില്‍ അബയ്ര്ത്തിക്കുന്നു.............തീരാ ദുരിതം അനുഭവിക്കുന്ന ഈ കൂട്ടര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം..
    സ്നേഹത്തോടെ
    ഖാലിദ്‌ വലിയകത്ത്
    കുവൈറ്റ്‌

    മറുപടിഇല്ലാതാക്കൂ
  4. ഗള്‍ഫ്‌ നാടുകളില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം തൊഴിലാളികളുടെ ദുരിതചിത്രം വരച്ചു കാട്ടിയ ഇക്കയ്ക്ക് നന്ദി... അവരെ ദുരിതകയത്തില്‍ നിന്നും രക്ഷിക്കാന്‍ എന്തെങ്കിലും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്... എല്ലാ മനുഷ്യസ്നേഹികളും ഇതിലെക്കായ്‌ എന്തെങ്കിലും ചെയ്യേണ്ടതാണ്..

    മറുപടിഇല്ലാതാക്കൂ
  5. ഒരുപാട് സ്വപ്നങ്ങളുമായി പ്രവാസത്തിലായവരാണ് നമ്മള്‍ ..
    ഗള്‍ഫ്‌ എന്നാല്‍ സമ്പന്നത എന്ന് കരുതുന്ന നമ്മുടെ നാട്ടുകാര്‍ക്ക്
    ഇവിടെ നമ്മള്‍ അനുഭവിക്കുന്ന മാനസിക വേദനകളും,തൊഴില്‍ പീഡനങ്ങളും അറിയില്ല..

    മറുപടിഇല്ലാതാക്കൂ
  6. പ്രവാസികള്‍ കേരളത്തിനു വിദേശനാണ്യം നേടി തരുന്ന ഉല്പന്നമാണ്. റബ്ബറും ഏലവും കയറ്റി അയച്ചു വിദേശ നാണ്യം നേടുന്നത് പോലെ ഉടലുകളും... ഗള്‍ഫില്‍ വെള്ളാന പോലെ തിന്നു മുടിക്കുന്ന എംബസികളും ... എവിടെയും പണമില്ലാത്തവന്‍ പിണം തന്നെ...

    മറുപടിഇല്ലാതാക്കൂ
  7. ആറു ലക്ഷം ഇന്ത്യക്കാരില്‍ 233,000 പുരുഷന്മാരും 157,000 സ്ത്രീകളും ഗാര്‍ഹിക തൊഴില്‍ വിസയിലുള്ളവരാണ്. ഇവര്‍ നൂറു സതമാനം ദുരിതം അനുഭവിക്കുന്നവര്‍ തന്നെ.
    നമ്മുക്ക് പ്രാര്‍ത്ഥിക്കാം ഇവരുടെ ദുരിതങ്ങള്‍ തീരാന്‍ ..............

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...