ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ജനുവരി 23, ഞായറാഴ്‌ച

മലയരയസംബന്ധം അയ്യപ്പചരിതം...(ഹരികഥാകാലക്ഷേപം-സാമൂഹ്യന്‍ വക)



അല്ല ഉവ്വേ..ഇതെന്ത് കൂത്ത്. നൂറ്റാണ്ടുകളായി പതിവായി തെളിയുന്ന മകരജ്യോതിക്കും അതിന്റെ കീഴെ മിന്നിമറയുന്ന മകരവിളക്കിനും വരുന്ന ഒരു വിനയേ..ബഹുമാനപ്പെട്ട ഹൈക്കോര്‍ട്ട് പോലും കയറി അങ്ങ് അക്രമിക്കുവല്യോ..കലികാല വൈഭവം..!! കലിയുഗ വരദനേ..ഇതും അവിടുത്തെ ലീല തന്നോ..? അല്ലപ്പാ. ഇതിപ്പൊ വിളക്ക് തെളിഞ്ഞകൊണ്ടാ ഇത്രേം പ്രോബ്ലംസ് ഉണ്ടായെ..? അതൊ അത് കത്താ‍ന്‍ ലേറ്റായതുകൊണ്ടോ..?

കേട്ടിരുന്ന കണാരന്‍ വൈദ്യര്‍ക്ക് മൂക്കത്തെ ശുണ്ഠി പുറത്തേക്ക് ചീറ്റിത്തെറിചു. മേല്പറഞ്ഞ ഡയലോഗ് വിട്ട എസക്കിയേല് ചേട്ടന്റെ വെളുത്ത കുപ്പായത്തിലും പറ്റി ശുണ്ഠി.

 “ഇങ്ങളെന്താപ്പാ പറേണത്.കാലാ കാലങ്ങളായി തെളിയുന്ന മകരവിളക്കിമ്മെക്കേറി അനാവശ്യം പറഞ്ഞാലുണ്ടല്ലോ..നമ്മള് എത്രകൊല്ലായീ വിളക്കിന് പൊകല്.ഇക്കഴിഞ്ഞതിനും പോയിന്. കറക്റ്റായി തെളിഞ്ഞപ്പാ.കച്ചറയാക്കണ്ടെങ്കി ങള് ബേകം പോട്..അല്ലാ പിന്നെ..”- കണാരന്‍ മൂപ്പര് തുടരെ ചീത്തവിളിക്കണേന് മുന്നെ എസക്കിയേല്..ബേഗം കീയലും പായലും ഒന്നിച്ച് കയിഞ്ഞ്.                    

ശേഷം വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തത് പുറത്തെ തെങ്ങിന്‍ ചുവട്ടിലെ തരിമണലില്‍ ഇളം വെയിലിന്റെ സുഖത്തില്‍ കുത്തിയിരുന്ന് പത്രപാരായണം നടത്തിയ സിറ്റിക്കാരന്‍ മൈമൂദാണ്. “അല്ല കണാ‍രേട്ടാ..ങള് കേട്ടീനാ ബിസേസം..? രായന്‍ കുരിക്കിള് എന്നൊരാള് പറേന്ന് മകരവിളക്ക് കത്തിക്കലാന്ന്‍. അത് ബെറുങ്ങനെ തനിയെ കത്തലല്ലാന്ന്‍. അബടെ മലമ്പണ്ടാരങ്ങള്‍ന്ന് ഒരു ജാതി ഉണ്ടായിന്. ഓരാപ്പാ അത് കത്തിക്കല്. ഇപ്പ ബേറെ ആരോ കത്തിക്കലാന്ന്‍.”

 “അട പാവീ..അപ്പ ഇത് വന്ത് ഒരു ഫിനോമിന അല്ലയാ.? ആര്‍ട്ടീഫിഷ്യലാ പണ്ണറത് താന്‍..അപ്പടിന്നാ ടിക്കറ്റേ വൈത്ത് അന്ത ജ്യോതിയെ പാ‍ക്കതുക്ക് ഒരു സിസ്റ്റം താന്‍ വേണം. അപ്പൊ ഇപ്പടിയെല്ലാം പ്രൊബ്ലസ് വരാത്..എന്ന..കറക്ട് താനേ..? ഇന്നൊരു കാരിയം. ഇത് എതുക്ക് ഒരു ഡേറ്റിലെ മട്ടും താ‍ന്‍ വയ്ക്കണം. സീസണ്‍ ഫുള്ളാ ഡെയ്ലി ജ്യോതിയെ പാക്കതുക്ക് ഒരു അറേഞ്ച്മെന്റ് ഇരുന്താ നല്ലായിരുക്കും.“- ബ്രാമണാള്‍ ഹാട്ടലിലെ ക്യാഷ്യര്‍ വൈത്തി സ്വാമി വക.

 അങ്ങനെ ചര്‍ച്ചക്ക് ചൂടുപിടിക്കുന്നു. മകരജ്യോതി ക്രിത്യമായി തെളിയുന്ന ഇടപാട് കഴിഞ്ഞ അന്‍പത് വര്‍ഷം മുന്‍പ് മാത്രമാണത്രെ ഉണ്ടായത്. ആ റെഗുലറൈസേഷന് മുന്‍പ് എന്തായിരുന്നാവോ കഥ. സാമുഹ്യനും ഒരു സംശയം. നേരെ ഇറങ്ങി വായനശാലയിലേക്ക് വച്ച് പിടിച്ച്. പത്രമായ പത്രമെല്ലം അരിച്ച് പെറുക്കി. കുറെ തര്‍ക്കങ്ങള്‍ കുറെ ന്യായീകരണങ്ങള്‍ കുറെ വിവാദപ്രസ്ഥാവനകള്‍. എല്ലാം തഥൈവ. പ്രത്യേകിച്ചൊന്നുമില്ല.
 “അയ്യപ്പാ..”നടു ഒന്ന് വലിച്ച് നീര്‍ത്തി.അപ്പൊ ദേ പോണ് ഒരു സ്വാമി വണ്ടി. സ്വാമി മുണ്ട്, സ്വാമിക്കപ്പ (വെജ്. കപ്പ) സ്വാമി മുണ്ട്, സ്വാമിപ്പാട്ട്, സ്വാമിമാല, സ്വാമിയേ...അങ്ങനെ എന്തെല്ലാം ഐറ്റംസ്. (എല്ലാം പ്രമാദമാന ബിസിനസ്സ്കള്‍.വീണ്ടും കലികാല വൈഭവം..!!‌)
അതിനിടയില്‍ ഒരു സ്വാമിപ്പാട്ട് കേട്ടൂ. മണീടേ സ്വാമിപ്പാട്ട്. അതിലൊരു വരിയില്‍ എവിടെയൊ കേട്ട് “മലയരയന്‍ കോവിലിലെ സ്വാമി..” എന്നൊ മറ്റോ..അതാരപ്പാ.....വണ്ടറടിച്ച് സാമൂഹ്യന്‍. നേരെ വായനശാലയിലെ പുസ്തകങ്ങളിലേക്ക് നൂണ്ട് കയറി.
ദാ ഇരിക്കുന്ന് എം ജി യൂനിവാഴ്സിറ്റി വക ഗവേഷണ പ്രബന്ധം ഒരെണ്ണം. ആയതിന്റെ 11-മത്തെ അദ്ധ്യായം കിഴക്കന്‍ മലകളിലെ മലയരയ സമുദായത്തെ പറ്റി ആണ്. തേടിയ വള്ളി കാലില്‍ ചുറ്റിയ സന്തോഷത്തില്‍ ഒറ്റയിരുപ്പിന് അതങ്ങ് വായിച്ച് മുടിച്ചു.

 സംഗതി കൊള്ളാം. 1820-30 കാലഘട്ടങ്ങളില്‍ റവ: ഹെന്റ്റി ബേക്കര്‍ ജൂണിയര്‍ സായ്‌വവര്‍കളാല്‍ ക്രിസ്തുമതാനുയായികളായി മാറിയ ടി സമൂഹത്തിന്റ് ചരിത്രവും സവിശേഷതകളും ശാസ്താവിനെ ആരാധിക്കുന്ന രീതികളും മലകയറ്റവുമെല്ലാം ഇതിലുണ്ട്. മൂലമറ്റത്തിന് സമീപം അറക്കുളം എന്ന സ്ഥലത്തും ശബരിമലയിലും ഇവര്‍ ശാസ്താവിനെ ആരാധിച്ചിരുന്നത്രെ.ശാസ്താവ്, കൊച്ചുകടുത്ത, കറുപ്പുസ്വാമി, ഗണപതി തുടങ്ങി ദേവതകളെയും ഇവര്‍ ആരാധിച്ചിരുന്നത്രെ.

നോമ്പ് നോറ്റ് ജനുവരി 13 മുതല്‍ തുടങ്ങുന്ന ശബരിമല ഉത്സവകാലത്തെയും അവിടെ പൌരോഹിത്യം നിര്‍വഹിച്ച മലയരയനെയും പറ്റി പരാമര്‍ശമുണ്ട്. പെരിയസ്വാമിയുടെ നേത്രുത്വത്തില്‍ നൊമ്പ് നോല്‍ക്കുന്ന ടിയാന്മാര്‍ ഒരു വലിയ തീക്കുണ്ഠത്തിനു ചുറ്റും സമ്മേളിക്കുന്ന വേളയില്‍ ശാസ്താവ് അഗ്നിയില്‍ വരികയും പെരിയസ്വാമിലൂടെ അരുളപ്പാട് നടത്തുകയും ചെയ്യൂം. പിന്നിട് എരുമേലിയിലെ പേട്ടതുള്ളലിന് ശേഷം ധനു 27 ന് തുടങ്ങുന്ന മലകയറ്റം. കാനന പാതമധ്യേ പേരുത്തോട് അരുവിയില്‍ മലരും കരിമ്പിന്‍ നീരും തര്‍പ്പണം ചെയ്യും. കല്ലിടാം കുന്നിലെ കല്ലിടല്‍, പതിനെട്ടാം പടിയിലെ തേങ്ങ ഉടക്കല്‍, ദീപലങ്കാരങ്ങളോടെയുള്ള മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളത്ത്, മകരവിളക്ക് എന്നിയെല്ലാം പരാമര്‍ശിച്ചിട്ടുണ്ട്. ഇവിടെ.
പക്ഷെ ദൌര്‍ഭാഗ്യവശാല്‍ മകരജ്യോതിയെ പറ്റി പരാമര്‍ശം ഇല്ല. അതിനര്‍ഥം മകരജ്യൊതി തന്നെയാണ് മകരവിളക്ക് എന്നല്ലെ..? സാമൂഹ്യന്റെ സാധാരണ സംശയം ആണ് ഏമാന്മാരെ. പൊറുക്കണം.

 ഈ മലയരയന്മാര്‍ക്ക് സ്വാമി അയപ്പനുമായി എന്തര് സംബന്ധം..? സംശയം ന്യായം. കാരണം തമിഴ് തെലുങ്ക് കന്നടിഗ സ്വാമിമാര്‍കളും കേരളാവിലെ തദ്ദേശ ആര്‍ഡിനറി സ്വാമിമാര്‍കളും പേച്ചും തിരൈപ്പട വിയൈപ്പി സ്വാമിമാര്‍കളും ശബരിമല ശ്രി ധര്‍മ്മശാസ്താവോട പുകള്‍പെരുമൈ അറിവതുക്കു മുന്നാടി 1830 കളില്‍ സായ്‌വവര്‍കള്‍ പടച്ച ഡയറിയിലെ റിപ്പൊര്‍ട്ടില്‍ താന്‍ അരയന്മാരുടയശബരിമലൈ പയനം എളുതിപ്പോട്ടിറുക്ക് അയ്യാ..അത് എപ്പടി..?

യൂണിവാര്‍സിറ്റി റിപ്പോര്‍ട്ടില്‍ ഒരു കഥ കൊടുത്തിരിക്കുന്നത് സാമൂഹ്യന്‍ എടുത്ത് കഥിക്കാം കേട്ടോളീ..

മലയരയസംബന്ധം അയ്യപ്പ ചരിതം. ഹരികഥാകാലക്ഷേപം--സാമൂഹ്യന്‍ വഹ..

നൂറ്റാണ്ടുകളായി മലയരയന്മാര്‍ വാമൊഴിയായി കൈമാറ്റം ചെയ്യുന്ന തനത് ഫോക് ലോര്‍ അത്രെ “മലയരയന്‍ നാട്ട് പാട്ട്.” പന്തളം രാജനായി ശ്രീമാന്‍ രാജശേഖര രാജാ അവര്‍കള്‍ നാടുവാഴും കാലം.കരിമല, ചിങ്ങപ്പാറ തുടങ്ങിയ ഊരുകള്‍ മലയരയന്മാര്‍ വാഴുന്ന കാലവും ഇതുതാന്‍ . പന്തളം രാജായ്ക്കും മലയരയന്മാര്‍ക്കും ഒരുപോലെ ശല്യമായി ചില നക്സലൈറ്റുകള്‍ എല്‍ റ്റി റ്റി ഇ പരുവത്തില്‍ കാട് കുലുക്കിത്തുടങ്ങി. “മറവന്മാര്‍ ”. ഹെന്തടാ സെയ്ക... മലയരയരാജന്‍ ഒരു മിലിട്ടറി സ്ട്രാറ്റജി അങ്ങ് വര്‍കൌട് ചെയ്തു. ഒരു “ഉള്ളാ‍ടന്‍ ” ചെക്കനെ എടുത്തങ്ങ് വളര്‍ത്തി. അടിതടയും, ഗുസിതിയും പയറ്റും ഗറില്ലാപ്പണിയും മെല്ലാം മുറക്ക് പഠിച്ച് ചെക്കന്‍ ഉശിരനായി. അവന്‍ മേജര്‍ ജനറല്‍ ഉള്ളാ‍ടന്‍ അവുകയും ചെയ്തു. (അതൊ മോഹന്‍ലാലിനെപ്പൊലെ സാദാ ലെഫ്റ്റനന്റാരുന്നൊ എന്നും സംശയം ഉണ്ട്). ലവനെ പറ്റി കേട്ടറിഞ്ഞ് ആകെ ഭ്രമിച്ച് വശായി ഒരു തരുണീരത്നം. മറ്റാരുമല്ല പന്തളം രാജായുടെ പൊന്നോമന പുത്രി അതിസുന്ദരിയായ കറുത്തമ്മ. പക്ഷെ മേജര്‍ ജനറല്‍ ഉള്ളാടന്‍ "പരീക്കുട്ടിക്ക് "പഠിച്ചില്ല. പകരം ലവളെ കിഠ്നാപ്പ് ചെയ്ത് അരയരാജന്റെ തിരുസുതന്‍ കണ്ടനെക്കൊണ്ടങ്ങ് കെട്ടിച്ച്. നോക്കണേ കളി..

അങ്ങനിരിക്കെ ദേ വരുന്ന് മറവന്മാര്‍ വക അടിപൊളീ ഒരു അക്രമം. അരയന്മാര്‍ ആകെ പേടിച്ച് വശായി കുലഗുരുവിനടുത്തെത്തി. “എന്തരേലും ഒരുപായം പറഞ്ഞ് താ ഗുരുവേ” എന്ന് കേണ്. (മറവന്മാര്‍ കേറിയങ്ങ് മേഞ്ഞില്ല. കയറിയും ഇറങ്ങിയും ഒളിഞ്ഞും തെളിഞ്ഞും പയറ്റിയേ ഒള്ള്.) ഗുരു ഒന്നും മിണ്ടാതെ കാട് കയറി. 40 ദിവസം ഒരു വിവരവുമില്ല അങ്ങേരെ പറ്റി. നാല്പതാം പക്കം ദാ‍ വരുന്നു ഗുരുജി. വന്നപാടെ നിന്നനില്പില്‍ ഒരൊറ്റ അരുളപ്പാടങ്ങ് കാച്ചി. "ആരും പേടിക്കണ്ട. നമ്മെ ശാസ്താവ് രക്ഷിക്കും. ശാസ്താവ് നമുക്കിടയില്‍ അവതരിക്കാന്‍ പോണ്. നമ്മടെ കണ്ടന്‍ കുമാരന് കറുത്തമ്മയില്‍ ഒരു കടിഞ്ഞൂല്‍ സന്തതി പിറക്കും. അവന് അയ്യപ്പന്‍ എന്ന് പേരിടണം. അവന്‍ നമ്മെ മറവന്മാരില്‍ നിന്ന് കാപ്പാത്തും."

അങ്ങനെ കറുത്തമ്മയില്‍ കടിഞ്ഞുല്‍ പിറന്നു. അയ്യപ്പനായി വളര്‍ന്നു. എല്ല വിദ്യകളിലും അടിതടയിലും നിപുണനായി.
അങ്ങനിരിക്കെ തായ്തകപ്പന്മാര്‍കളൂടന്‍ വളര്‍ന്ത കിടാവിനെ നമ്മ പന്തളം രാജാ വനമധ്യെ കണ്ട് മുട്ടി. (രാജാ വേട്ടൈക്കരനും പഠിക്കാന്‍ പോകും വഴി). രാജന്‍ മകള്‍ കറുത്തമ്മയെ കണ്ടപാടെ റെക്കഗ്നൈസ് ചെയ്ത് അയ്യപ്പനെ കൂട്ടി പന്തളത്തെക്ക് പോന്ന്. അതിന് ശേഷമാണ് രാജന്റെ പത്നിക്ക് വേറൊരു സന്താനം പിറക്കുന്നത്.

പിന്നീടുള്ള കഥ കരപ്പാട്ടാണല്ലൊ. പുലിപ്പാല്‍ ചരിതം. അത് വിവരിക്കുന്നില്ല. സ്വമി അയ്യപ്പന്‍ സീരിയല്‍ കണ്ടു കൊള്‍ക.
 പുലിപ്പാലിനു പകരം മുഴുവന്‍ പുലികളുമായി പന്തളത്ത് വന്ന അയ്യപ്പന്‍ ഒരുനിമിഷം അവിടെ നില്‍ക്കാതെ അമ്മയെത്തേടി തിരികെ കരിമലകയറി. അറ്റ്വണ്‍അരയസൈന്യത്തെ നയിച്ച് മറവന്മാരെ തുരത്തി. വാളെടുത്ത് ചെറുത്തു നിന്ന കമ്പ്ലീറ്റ് മറവനെയും കൊന്ന് തള്ളി.  കുറെ ശപ്പന്‍മാര്‍കള്‍ ആയുധം വച്ച് അടിയറവു പറഞ്ഞ്. ലവന്മാരെ നമ്മ മൂന്നാറിനടുത്ത് കച്ചിനിപ്പാറയിലേക്ക് നാടുകടത്തി. ഈ കാച്ചിനിപ്പറയാ ഇന്നത്തെ മറയൂര്‍.  അതുപോലൊരു സ്ഥലം കൂടിയുണ്ട്-വട്ടിവച്ചുപാറ. അതാത്രേ ഇന്നത്തെ “വാത്തിക്കുടി”. അയ്യപ്പന് മറവന്മാര്‍ അടിയറവുപറഞ്ഞ് എഗ്രീമെന്റ് ഉണ്ടാക്കിയ ഇടം.

അങ്ങനെ വിജയശ്രീലാളിതനായി അയ്യപ്പന്‍ അരയന്മാരുമായി ശബരിമലയിലെ പഴയ ശാസ്താ കോവിലില്‍ എത്തി.  എന്നിട്ട് അരുള്‍ ചെയ്തു.

 “ഞാന്‍ ഒരു രാജാവോ നാടുവഴിയോ ആകാനല്ല വന്നത്.
ഞാന്‍ ഒരു യോഗിയായിരിക്കും ഇവിടെ.
ഇവിടെ രാജാവെന്നൊ പ്രജ എന്നോ ഇല്ല.
 മാനുഷികമായ ഒരു വേര്‍തിരിവും ഉണ്ടാകില്ല ഇവിടെ.
ഞാന്‍ എല്ലവര്‍ക്കും വേണ്ടി ഉള്ളവനാണ്.
എനിക്കു സ്വീകാര്യനായ ഏതൊരുവനും.
വാവര്‍ എന്റെ രക്ഷിതാവായിരുക്കും എരുമേലിയില്‍.
കടുത്ത എന്റെ പൂങ്കാവനത്തിന്റെ സൂക്ഷിപ്പുകാരനും.”

ഈ അരുളപ്പാട് കഴിഞ്ഞതും കരിമേഘങ്ങള്‍ വാനം മൂടി. അതിനിടയില്‍ ഒരു വെള്ളിവെളിച്ചം. സ്വര്‍ഗം തുറന്നു. കൊടുങ്കാറ്റും പേമാരിയും  ആ വനമേഖലയെ വിറപ്പിച്ചു. കുന്നുകളും മലകളും പ്രകമ്പനം കൊണ്ടു. പൊടുന്നനെ എല്ലാം ശാന്തമായി. ആ പൂങ്കാവനമാകെ പ്രകാശിതമായി. സൂര്യന്‍ ജ്വലിച്ചു നിന്നു. ഒരു ക്രിഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നു. ഒരു അദ്ഭുത നക്ഷത്രം ചക്രവാളത്തില്‍ മിന്നിത്തെളിഞ്ഞു.  അരയന്മാരെ സാക്ഷിയാക്കി അയ്യപ്പന്‍ ആ കോവിലിലെ ശാസ്താവിഗ്രഹത്തിലേക്ക് വിലയം പ്രാപിച്ചു. സ്വാമി അയ്യപ്പന്‍ ആയി.
 ഇതാണ് കഥ.

ഒരു കാര്യംകൂടി. മലയരയന്‍ പാട്ടൂകളിലെ, അയ്യപ്പന്‍ പാട്ട് എന്നൊരു ഭാഗം മാത്രമാണേ ഇത്. പൊന്നമ്പലം പാട്ട്, പന്തള സെഹവം,  ഏഴൊത്തര സെഹവം, പാണ്ഠ്യ സെഹവം, വാവരാങ്കം, വാവരുമാഹാത്മ്യം തുടങ്ങിയ പാട്ടുകള്‍ വേറെയുമുണ്ടെന്ന് ഈ പഠനം പറയുന്നു- അയ്യപ്പനുമായി ബന്ധപ്പെട്ട്.

 വേറൊരു വിശേഷം കൂടി ഉണ്ട്. അതും സാമൂഹ്യന്റെ സാധാരണ സംശയമാ. ഈ ശബരിമല, അറക്കുളം. തുടങ്ങിയ  ശാസ്താ ക്ഷേത്രങ്ങളിലും അരയന്മാരുടെ കുടുംബ ക്ഷേത്രങ്ങളിലും (കാവുകള്‍) പൌരോഹിത്യം നിര്‍വഹിച്ചിരുന്നത് അരയന്മാരിലെ ഒരു പ്രത്യേക കുടുംബക്കാരാണ്. ഇപ്പൊഴും വള്ളിയാങ്കാവു പോലുള്ള ക്ഷേത്രങ്ങളില്‍ അരയന്‍ പൂജചെയ്യുന്നുണ്ട്.
 അപ്പൊ സാമൂഹ്യന്റെ സംശയങ്ങള്‍ ഇങ്ങനെ പോകുന്നു.

 “ഈ ശബരിമലയില്‍ എന്നാണാവോ തന്ത്രി കൂടുംബങ്ങള്‍ പൌരോഹിത്യ ധര്‍മം നിരവഹിക്കാന്‍ തുടങ്ങിയത്..”?


“അവിടെ തിരുവിതാംകൂര്‍ രാ‍ജകുടുംബം സന്ദര്‍ശനം നടത്തിത്തുടങ്ങിയതിനു ശേഷം ഉണ്ടായ
ചടങ്ങുകള്‍ക്കൊക്കെ എന്ത് അടിസ്ഥാനമാണാവോ ഉള്ളത്.”.?


 “കളര്‍പൊടിയും, വാളും, ശരവുമൊക്കെയായി (പന്തളം രാജന്‍ പോലും രോഗശമനത്തിനായി അയ്യപ്പവചനത്താല്‍ പേട്ടതുള്ളിയത് പാണലിലയുമേന്തിയാണെന്ന് ശ്രുതി) പേട്ടതുള്ളുന്നത് കച്ചവടം പൊടിപൊടിക്കുന്നതിന് സഹായിച്ചതല്ലാതെ എന്തരപ്പീ ഗുണം.”.?


“കറുത്ത മുണ്ടിനും കറുത്ത തോര്‍ത്തിനും മറ്റനേകം അസ്മാദികള്‍ക്കും, അയ്യപ്പന്‍ വിളക്ക് പോലുള്ള ആയിരങ്ങളുടെ കെട്ട് കാഴ്ചയുക്കും എന്തരാണാ‍വോ അടിസ്ഥാനം..”? (പമ്പവിളക്കിന് മാത്രം ചരിത്രപരമായ അടിസ്ഥാനമുണ്ടെന്നിരിക്കെ).


“കോടികളുടെ വരുമാനം നേടിത്തരുന്ന് അരവണവിതരണത്തിനും മറ്റും (ബിസിനസ്സ് നാക്ക് നോക്കണേ..) എന്തോന്ന് തെളിവ് ചരിത്രത്തില്‍.”?


“കോടികള്‍ പലയിനത്തില്‍ പിരിയുന്ന ശബരിമല മണ്ഠലകാലത്തെ വരുമാനത്തിന്റെ വഴിക്കണക്ക് വിവരാവകാശനിയമം വഴി ലഭ്യമാണോ ആവോ..” ?


“മകരവിളക്ക് മലമ്പണ്ടാരങ്ങള്‍ എന്ന ആദിവാസി വിഭാഗം കത്തിച്ചിരുന്ന് കര്‍പ്പൂര വിള്ളക്കാണെന്ന് ഡോ: രാജന്‍ ഗുരുക്കളും, അത് ഇപ്പരുവത്തില്‍ കത്തിക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷമേ അയിട്ടൂള്ളൂ എന്ന് തന്ത്രി കുടുംബവും, പന്തളം രാജകുടുംബവും പറയുമ്പോള്‍, ആയതിന്റെ സാംഗത്യവും ആവശ്യകഥയും എന്ത്..”?


“അതിനുവേണ്ടി മാത്രം ഒരു തിരക്കും തദ്വാരാ വിപത്തും ഉളവാക്കാനുള്ള സാഹചര്യം ഒഴിവാക്കിക്കൂടെ..”?

പാവം സാമൂഹ്യന്റെ സാധാരണ സംശയങ്ങള്‍ ഇങ്ങനെ പോകുന്നു ഭക്തജനങ്ങളെ.. അടിയന്‍ തല്‍കാലം കുഞ്ചനു പഠിക്കട്ടെ..“ദീപസ്തംഭം മഹാശ്ചര്യം..നമുക്കും കിട്ടണം.....” 

സ്വാമിയേ.................


- സാമുഹ്യന്‍ .റ്റി.പി

6 അഭിപ്രായങ്ങൾ:

  1. ഈ അരുളപ്പാട് കഴിഞ്ഞതും കരിമേഘങ്ങള്‍ വാനം മൂടി. അതിനിടയില്‍ ഒരു വെള്ളിവെളിച്ചം. സ്വര്‍ഗം തുറന്നു. കൊടുങ്കാറ്റും പേമാരിയും ആ വനമേഖലയെ വിറപ്പിച്ചു. കുന്നുകളും മലകളും പ്രകമ്പനം കൊണ്ടു. പൊടുന്നനെ എല്ലാം ശാന്തമായി. ആ പൂങ്കാവനമാകെ പ്രകാശിതമായി. സൂര്യന്‍ ജ്വലിച്ചു നിന്നു. ഒരു ക്രിഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നു. ഒരു അദ്ഭുത നക്ഷത്രം ചക്രവാളത്തില്‍ മിന്നിത്തെളിഞ്ഞു. അരയന്മാരെ സാക്ഷിയാക്കി അയ്യപ്പന്‍ ആ കോവിലിലെ ശാസ്താവിഗ്രഹത്തിലേക്ക് വിലയം പ്രാപിച്ചു. സ്വാമി അയ്യപ്പന്‍ ആയി. kalikala vybhavam

    മറുപടിഇല്ലാതാക്കൂ
  2. ഹിന്ദുത്വം വിശ്വാസം ആണ് അധിനിവേശത്തിന്റെ ഒരു തുടക്കം ഹിന്ദു ദൈവങ്ങള്‍ എല്ലാം പിന്നോക്ക സമുദായത്തില്‍ പെട്ടവരാണ് ഭാരതത്തിന്റെ പേരില്‍ തന്നെ ഹിന്ദുസ്ഥാനി നിലനില്‍ക്കുന്നു മാതൃത്വം മറന്നു കൊണ്ട് എന്തിനു മറ്റു തന്തമാരെ അനുവേഷിച്ചുനടക്കണം എല്ലാ മതങ്ങളും നമകളാണ് സമുദായങ്ങളെ വൃനപ്പെടുത്തുകയല്ല സൃഷ്ട്ടി സാഹോദര്യം നില നിര്‍ത്തുകയാണ് വേണ്ടത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ എഴുതി മറ്റുള്ളവര്‍ തിരിച്ചെഴുതി തമ്മില്‍ തല്ലി ചാകുന്നതിനു പകരം ഇങ്ങനെയുള്ളതു കണ്ടില്ലാന്നു നടിക്കുന്നതാണ് ഉചിതം

    മറുപടിഇല്ലാതാക്കൂ
  3. ഷഹനാസ് ഒറ്റക്കല്‍ (shahanasottakal)2011, ജനുവരി 28 2:28 AM

    അന്ധ വിശ്വാസങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതൊക്കെ നല്ലകാര്യം തന്നെ . പക്ഷെ ഇപ്പോള്‍ നടന്നുവരുന്നപോലെ വെറും മകര വിളക്കിന്‍റെ മങ്ങിയ വലയത്തില്‍ ഒതുങ്ങരുത് . ഈ ലോകത്ത് ഒരു ആരാധനാലയത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കുന്നത് ഒരു പുതുമയുള്ള കാര്യം ഒന്നുമല്ല , മക്കയില്‍ പോയി തിക്കിലും തിരക്കിലും മരിച്ചാല്‍ അനുഗ്രഹം ആണെന്ന് കരുതുന്ന ലോകം ആണ് നമ്മുടെ . എല്ലാ തരത്തിലും ഉള്ള ഇത്തരം അന്ധവിശ്വാസങ്ങളും ഇലായ്മചെയ്യാന്‍ ഇല്ലാത്ത ദൈവത്തിനു പോലും കഴിയും എന്ന് തോന്നുന്നില്ല , അപ്പോള്‍ പിന്നെ ഇപ്പോള്‍ നടക്കുന്ന മകരവിളക്ക് , മകരജ്യോതി ചര്‍ച്ചകള്‍ നമ്മള്‍ ഉള്പെടയുള്ളവര്‍ നടത്തുന്നതുകൊണ്ട് വല്യ പ്രയോജനം ഉണ്ടെന്നു തോനുന്നില്ല . വരും വര്‍ഷങ്ങളിലും ഹരിദ്വാറിലും , ശബരിമലയിലും , മക്കയിലും നമ്മളൊക്കെ തന്നെ തിരക്കില്‍ പെട്ട് മരിക്കും , അയാതിനാല്‍ നമ്മുക്ക് സ്മരണാഞ്ജലി നേരാം ..................നമുക്കുവേണ്ടി ഇന്നേ ....................

    മറുപടിഇല്ലാതാക്കൂ
  4. ♫♫♪• .•'♥яєηנιтн ѕαяαѕαn♥'•.•♫♪2011, ജനുവരി 28 2:56 AM

    നമ്മളൊക്കെ മരിക്കാന്‍ ഹരിദ്വാറിലും , ശബരിമലയിലും , മക്കയിലും തന്നെ തന്നെ പോകണമെന്നില്ല സുഹൃത്തെ. നാം ഈ കാണുന്നതെല്ലാം മായയും വെറും തോന്നലും മാത്രമാണ് . എന്നെങ്കിലും ഈ ലോകത്തിന്‍റെ എല്ലാ വസ്തുക്കളും പെട്ടെന്ന് കൈ വിടേണ്ടി വരുo . . അതാണ്‌ പരമമായ സത്യം. ദൈവങ്ങളും ജാതികളും മതങ്ങളും ഒക്കെ മനുഷ്യന്‍റെ വെറും സങ്കല്‍പങ്ങള്‍ മാത്രം. അതിലും അപ്പുറത്തെ ഒരു ശക്തി ഇതെല്ലാം കണ്ടു ചിരിക്കുന്നുണ്ടാകും. ആത്മാവു ആത്മാവിനെ തൊട്ടറിയുന്ന കാലം വരും പക്ഷെ അപ്പോഴേക്കും എല്ലാം അവസാനിച്ചിടുണ്ടാകും..

    മറുപടിഇല്ലാതാക്കൂ
  5. Yes Ayyappnu thirchchayayum malayraya bandhamundu eni athu sambadhamano ennu Anveshikkanm. Puranam nokkiyal Kattil poya Ayyappanum Charitha vishakalanam cheytal Katil olchu thamasicha Arya Kerala varma Ayalum adivasikal aya malayarayas aayi bandhamundu
    ( Adivasikal including Malayarayas used to call him Ayya instead off Arya and Appi and Appan are still common for kids in southern region thus the name raised Arya+Appan) Ayyappan. Eni Daivangal athu ethayalum Arudethayalum avare viswasikalkku vittu kodukkuka Avar Avishwasikle kondu valarunnavaralla . Eni Daivom undenkilum illangilum Ethu Mathamayalum ethu Daivom ayalum kureyellam daiva vishwasam ullathu nallathu thanne , nallathu , cheetah, dushtatha Athu cheythal daivam shikshikkum enganeyellam kureyenkilum alukal chinthikkunathukondu kutta vasana manushyaril kurayunnude. Achchane konnalum , Ammaye konnalum orupakshe yukti paramayi athinu nyayam kandethan kazhnjekkum. Pakshe athu cheyan padillatha pathakamanennu nammude vishwasangalanu thiruthunnathu Athukondu viswasam athu ellaam allengilum kureyellam nallathu thane. Viswasangalkku oru sammuhythayndu athil chila pothu concept-kalum viz sari, thettu, paapam ,punnyam Ethu ella mathangalkkum common thaneyanu. Yukti kal mikkavarum individual-based ayirikkum prathiyekicum vyakthikal thanne chinthikupol. Athinte sari vyakthyudethu mathravaum. Athukondu Divangale viswaikalkku viduka. Namukku chinthikkan Daivangalude fencing illatha manushya samooham undallo athinte nanmakal kurichum chinthikam. Ettavum pazhaya party ayathu kondu Ettavum koduthal pilarppum group-um ullathu congressinanu athu pole Haindava Sngalpangalum. Pinne Entakilum paranjal kaiyadii kitanamenkil Athine paranjalalle kittu. Vere paranjal kai vettum. Pakshe Viswasam Atharude aanegilum oru paraspra bahumanam nallathanu. Athu illathathanu mathamayalum party ayalum purogamanathinum nallathinum upakarikkathathu.omrakku kalleriyunathum Bussinu kalleriyunthum orupoleyanno. pinne Sheraffudeen-nepoleyullavarku ariyavunna eka bandham adhehathinte comment -il paranjirikunnathu annu ennu thonnunnu. Please this is a social blog use better words for comments. So ella daivanalkkum viswasangalude perilum viswasangal nallathinakateyenuum ella manushya snehikalkkum manushya snehathinte perillum “ Lal Salam”.

    മറുപടിഇല്ലാതാക്കൂ
  6. ഷഹനാസ് ഒറ്റക്കല്‍ (shahanasottakal)2011, ഫെബ്രുവരി 3 8:46 AM

    ഇവിടെ നമ്മള്‍ പറഞ്ഞ വിഷയം അന്ധ വിശ്വാസങ്ങള്‍ കച്ചവടമാക്കുന്ന തിനെ കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങലെകകുരിച്ചും ആണല്ലോ , അപ്പോള്‍ എന്തിനാണ് മാഷേ നമ്മള്‍ പരബ്രഹ്മ്മത്തെ ക്കുറിചോക്കെ പറയുന്നത് , നമ്മളൊക്കെ സാധാരണക്കാരല്ലേ ?

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...