ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ജനുവരി 18, ചൊവ്വാഴ്ച

ഞാനും കവിത എഴുതുന്നു..

ഒരു കവിത വിരിയിക്കാന്‍ 
കുറെക്കാലമായി കാത്തിരിക്കുന്നു ...
പണിക്കരുടെ അടുത്തുപോയി-
നേരവും കാലവും നോക്കി .
പിന്നെ നോക്കിയത് ..
ഏതു പക്ഷത്തേക്ക് നില്‍ക്കണമെന്നാണ്..


ഒടുവില്‍ തീരുമാനിച്ചു ..
കവിത എഴുതാന്‍ ..
പക്ഷെ അപ്പോഴേക്കും വായിക്കേണ്ടവര്‍
പക്ഷം മാറിയിരുന്നു..


എന്നാലും എഴുതി ...
ഇപ്പോള്‍ വായനക്കാര്‍ക്കിടയില്‍ 
ചൂടപ്പം പോലെ വിറ്റഴിയുന്നു ..
കാരണം, ഇപ്പോള്‍ വായിക്കുന്നവര്‍ ..
നേരവും കാലവും ഇല്ലാത്ത ..
എല്ലാം നക്ഷ്ടപ്പെട്ടവരായിരുന്നു ..!!- ശ്രീനി പേരാമ്പ്ര    

2 അഭിപ്രായങ്ങൾ:

  1. സാമൂഹ്യന്‍2011, ജനുവരി 19 6:57 AM

    കൊള്ളാം ശ്രീനി. നല്ല കവിത വയിക്കാനും പണിക്കരുടെ അടുത്ത് പോയി നേരവും കാലവും നോക്കേണ്ട അവസ്ഥയും ഉണ്ട് ഇപ്പൊ.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...