ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ജനുവരി 14, വെള്ളിയാഴ്‌ച

ശബരിമല : മകരജ്യോതി ദര്‍ശിച്ചു മടങ്ങവേ തിരക്കില്‍പ്പെട്ടു 90 ലേറെ ഭക്തന്‍മാര്‍ മരിച്ചു



വണ്ടിപ്പെരിയാര്‍ : ശബരിമലയ്‌ക്കു 13 കി.മീ. അകലെ, ഇടുക്കി ജില്ലയിലെ പുല്ലുമേട്ടില്‍ മകരജ്യോതി കണ്ടുമടങ്ങിയവര്‍ക്കുമേല്‍ വാന്‍ മറിഞ്ഞുവീണതിനേത്തുടര്‍ന്ന്‌ 75 അയ്യപ്പഭക്‌തര്‍ ദാരുണദുരന്തത്തിനിരയായി. 60 പേരുടെ മരണം സ്‌ഥിരീകരിച്ചു. നൂറിലേറെപ്പേര്‍ മരിച്ചതായി സംശയിക്കുന്നു. അമ്പതിലേറെപ്പേര്‍ക്കു ഗുരുതരപരുക്ക്‌. 


ഇന്നലെ രാത്രി എട്ടേകാലോടെയായിരുന്നു സംഭവം. വണ്ടിപ്പെരിയാറില്‍നിന്ന്‌ 26 കി.മീ. അകലെ, പുല്ലുമേട്‌ വഴി ശബരിമലയിലേക്കുള്ള സമാന്തര വനപാതയിലാണ്‌ അപകടം. മരിച്ചവരില്‍ നാലു മലയാളികളും കുട്ടികളും ഉള്‍പ്പെടുന്നു. മകരജ്യോതി നന്നായി ദര്‍ശിക്കാന്‍ കഴിയുന്ന പുല്ലുമേട്ടില്‍ ഇന്നലെ രണ്ടരലക്ഷത്തിലേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു. 


ഇവരിലേറെയും തമിഴ്‌നാട്‌, ആന്‌ധ്ര, കര്‍ണാടക സംസ്‌ഥാനങ്ങളില്‍നിന്നുള്ളവരാണ്‌. രാത്രി 7.10-നു മകരജ്യോതി ദര്‍ശിച്ചയുടന്‍ തീര്‍ഥാടകര്‍ തിരികെപ്പോകാന്‍ വാഹനങ്ങളില്‍ കയറുന്നതിനായി തിക്കിത്തിരക്കി. പുല്ലുമേട്ടിലെ റോഡില്‍ നിറയെ താല്‍ക്കാലിക കടകളാണ്‌. കടകളോടു ചേര്‍ന്ന്‌ രണ്ടു വശത്തും നിറയെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌തിരുന്നു. അതിവേഗം പുല്ലുമേട്‌ ഇറങ്ങിയ തീര്‍ഥാടകരില്‍ ചിലര്‍ റോഡിലൂടെ നടക്കാനാകാതെവന്നപ്പോള്‍ അരികില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഒരു വാന്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ വാന്‍ മറുവശത്തേക്കു മറിഞ്ഞു. മറിഞ്ഞുവീണ ഭാഗത്തു തിങ്ങിക്കൂടിയവരാണ്‌ ദുരന്തത്തില്‍പെട്ടത്‌. 


 ( കടപ്പാട് : മംഗളം ദിനപ്പത്രം )

2 അഭിപ്രായങ്ങൾ:

  1. 'മകരജ്യോതിയെന്ന അന്ധവിശ്വാസത്തെ ഇല്ലാതാക്കണം'


    കോട്ടക്കല്‍:
    മകരജ്യോതിയെന്ന അന്ധവിശ്വാസജന്യമായ വിശ്വാസത്തെ ഇല്ലാതാക്കാന്‍
    സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡോ.സുകുമാര്‍ അഴീക്കോട്. കോട്ടക്കല്‍ ഫാറൂഖ്
    ബി.എഡ് കോളജ് ഓഡിറ്റോറിയത്തില്‍ മഹാകവി ടാഗോറിന്റെ 150ാം ജന്മവാര്‍ഷികം
    ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല ദുരന്തത്തില്‍ 100 കണക്കിന്
    ആളുകളുടെ മരണത്തിന്റെ ദു:ഖത്തേക്കാള്‍ മരണത്തിലേക്ക് നയിച്ചവരുടെ
    ജീവിതരീതിയാണ് ദു:ഖിക്കേണ്ടത്.

    മനുഷ്യന്റെ അന്ധത മരണത്തേക്കള്‍ ഏറെ ദു:ഖകരമാണ്. മകരവിളക്ക്
    വിശ്വാസത്തിലെ സത്യസന്ധത പരിശോധിക്കണം. തീയില്ലാത്ത വെളിച്ചമെന്നത്
    ശാസ്ത്രീയതക്കപ്പുറമാണ്. വിശ്വാസത്തിന്റെ പേരില്‍ സാധാരണക്കാരായ ആളുകളെ
    വഞ്ചിക്കലാണിത്. അടുത്ത കൊല്ലം ശബരിമലയില്‍ ആരും മരിക്കാതെ
    ഇരിക്കണമെങ്കില്‍ ഈ അന്ധവിശ്വാസത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

    വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ആര്‍ക്കും
    അധികാരമില്ല. അയ്യപ്പന്റെ മഹത്വത്തിനും ചൈതന്യത്തിനും വേണ്ടി ഇല്ലാത്ത
    വെളിച്ചം സൃഷിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  2. വിശ്വാസങ്ങള്‍ നല്ലതാണ്. അത് മനുഷ്യനിലെ നന്മയുടെ അംശത്തെ പ്രോജ്വലിപ്പിചു നിര്‍ത്തുന്ന ഒരു ഘടകമാകുമ്പോള്‍. ശബരിമല എന്ന മലയരയന്‍ കോവില്‍, മലയരയര്‍ എന്ന ആദിവാസി വര്‍ഗം പൂജാതി കര്‍മ്മങ്ങള്‍ അനുഷ്ടിച്ചു വന്നിരുന്ന കാനന ക്ഷേത്രം. അവിടെ മകര വിളക്ക് എന്നൊന്നുണ്ടായിരുന്നതായി ചരിത്രം പറയുന്നില്ല. മകര ജ്യോതി ഉണ്ട് താനും. സവര്‍ണ പൌരോഹിത്യത്തിനും ബോര്‍ഡ് ഭരണത്തിനും ശബരിമല വിധേയപ്പെടുകയും അതിന് ശേഷം സിനിമ എന്ന മാധ്യമത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുകയായിരുന്നു. അവിടെ തികച്ചും അടിസ്ഥാന രഹിതമായ ചടങ്ങുകളും നിയമങ്ങളും വിശ്വാസങ്ങളും കടന്നു വരികയായിരുന്നു. മകരവിളക്ക് എന്നതും ഒരു ക്രിത്രിമ പ്രക്രിയയാവാം. അപകടകരമായ തിരക്കിനും അതി ഭീമമായ ജീവഹാനിക്കും ഇടയാക്കുന്ന ഒന്ന്.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...