ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

അവദൂതന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അവദൂതന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, നവംബർ 18, ഞായറാഴ്‌ച

മാറ്റൊലി സിനിമകളും നവീന മലയാള സിനിമാ പ്രവണതകളും മലയാള സിനിമയെ എങ്ങോട്ടാണ് നയിക്കുന്നത്..?




"ഇതെന്താണ് ഭായ്..?

എന്റെ പ്രിയ സുഹൃത്ത് ആഷിക് അബുവിന്റെ "ഡാ തടിയാ" എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ സോങ്ങിന്റെ ആദ്യ വരി കടമെടുത്തുകൊണ്ട് ഈ ലേഖനം എഴുത്തുന്നതിന് വ്യക്തമായ കാരണവും സത്യസന്ധതയും ഉണ്ട്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമയെ വീക്ഷിക്കുകയും അതിനെ ഒരു കല മാത്രമല്ല ബഹുഭൂരിപക്ഷം ജനങ്ങളുടെ മനസ്സിനേയും വികാരങ്ങളെയും ഏറ്റവും അധികം അഫെക്ട് ചെയ്യുന്ന ഇഫക്ട് ഉണ്ടാക്കുന്ന മാധ്യമം എന്ന നിലയില്‍ മനസ്സിലാകുകയും ചലചിത്ര ലോകത്തെ സ്വപ്നതുല്യമായ പബ്ലിസിറ്റി ഫെയിം തുടങ്ങിയ സോഷ്യല്‍ സ്റ്റാറ്റസുകളോടെ തന്നെ ചലച്ചിത്രകാരന്മാരോട് ഒരല്പം അസൂയ്യയോടെ ഇടപെടുകയും ചെയ്യുക എന്ന സത്യസന്ധത. മലയാള സിനിമ അതിന്റെ ഒരു പുതുമഴക്കാലം നനയുകയാണ് ഇന്ന്‍.. കുളിരും നനവും പേമാരിയും കാറ്റും മഞ്ഞും കരിങ്കര്‍ക്കിടകവും ആലിപ്പഴങ്ങളും കല്ലുമഴയും ഒക്കെ അനുഭവിക്കുകയാണ് ഇന്ന്‍.... അനേകം സിനിമകള്‍ പുതിയ ബാനറുകള്‍ പുതിയ നിര്‍മാതാക്കള്‍ സംവിധായകര്‍ നടീനടന്‍മാര്‍. എഴുത്തുകാര്‍ അങ്ങനെ മലയാളം പച്ചപിടിക്കുകയാണ്. 

സൂപ്പര്‍ താരങ്ങളുടെ ഡേറ്റ്/ അവരുടെ പ്രതിഫലം/അതിനെല്ലാം ഉപരി ഇടനിലക്കാരുടെയും ഇടപെടലുകള്‍ ഇവയൊക്കെയായിരുന്നു മലയാള സിനിമയുടെ ദുരിതം. സിനിമയുടെ നിര്മാണ ചെലവിന്റെ സിംഹഭാഗം സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുമ്പോള്‍ അത്തരം ചിത്രങ്ങളുടെ തിയറ്ററുകളിലെ ഭാവി ഇരുളടഞ്ഞതായി. പിന്നീട് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ഇടപെടലുകള്‍ സിനിമയുടെ നിലനില്‍പ്പിന് കത്തിവയ്ക്കുകയായിരുന്നുവെന്നും മനസ്സിലാകുന്നു. പക്ഷേ സിനിമയിലെ പുതുതലമുറയുടെ വരവ് അതിനെല്ലാം ഒരു മറുമാരുന്നായി. നവോന്മേഷം. ഡിജിറ്റല്‍ ഫിലിം മേക്കിന്റെ അനായാസ്യത, കുറഞ്ഞ ചെലവ്, ഫ്ലെക്സിബിലിറ്റി, കുറഞ്ഞ പ്രതിഫലത്തില്‍ അഭിനയിക്കാന്‍ തയാറുള്ള കഴിവുറ്റ നടീ നടന്മാര്‍, മികച്ച ദൃശ്യബോധവും പാശ്ചാത്യ സംസ്കാരത്തോടും സിനിമാ നിര്‍മാണത്തോടുമുള്ള് അവരുടെ അഫിനിറ്റിയും, കോടികളില്‍ നിന്ന്‍ ലക്ഷങ്ങളിലേക്ക് താഴ്ന്ന പ്രൊഡക്ഷന്‍ കോസ്റ്റും അത്തരം മുത്തമുടക്കിന് തയാറുള്ള പുതിയ പ്രൊഡ്യൂസര്‍മാരും ഒക്കെ ഈ മാറ്റത്തിന് പങ്കുവഹിച്ചിട്ടുണ്ട്. 

പക്ഷേ ഇവിടെ വിസ്മരിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ സുപ്രധാനമായ ഒന്ന്‍ 'സത്യസന്ധത' ആണെന്ന്‍ കാണാം. ഇത് സത്യസന്ധമായി ഒന്ന്‍ മനസ്സിലാക്കുക മാത്രമാണ് ഈ ലേഖനത്തില്‍ അവധൂദന്‍ ശ്രമിക്കുന്നത്. 

സമീപകാലത്ത് സിനിമയുടെ ഈ സജീവ മാറ്റത്തിന് തുടക്കം കുറിച്ച ചിത്രങ്ങള്‍ മുതല്‍ ഇങ്ങോട്ട് ഇപ്പോള്‍ റിലീസിങ്ങിന് തയ്യാറെടുക്കുന്ന പുത്തന്‍ ചിത്രങ്ങള്‍ വരെ പൊതുവായി കാണുന്ന ഒരു പ്രത്യേകതയാണ് അവയിലെല്ലാം വിശ്വാസിനിമയുടെ ഒരു ഇംപാക്ട്, ഭാഷയിലും എഴുത്തിലും മേക്കിങ്ങിലും എഡിടിങ്ങിലും തുടങ്ങി ഏതിനും ഏതിനും ഒരു ഗ്ലോബല്‍ യൂണിഫോമിറ്റി. പക്ഷേ ആഗോള സിനിമയുടെ ഗത്തിക്കൊപ്പം അല്ല ഇതിന്റെ പോക്ക് മറിച്ച് അതിനെ പിന്തുടരുകമാത്രമാണ്. 2000 മുതല്‍ ഇങ്ങോട്ട് വിശ്വാസിനിമയുടെ മേക്കിങ്ങില്‍ വന്ന പ്രത്യേകതകള്‍ മലയാളത്തിലേക്കു ഇത്ര വ്യാപകമായി കടന്നുവരുന്നത് 2010-നു ശേഷം മാത്രം. അതിനെ നമ്മള്‍ പുതുമ എന്ന പേരില്‍ കൊണ്ടാടുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ പിന്നിലാണ് നാം എന്ന്‍ മറന്നുപോകുന്നു. അത്തരം സിനിമകള്‍ക്ക് ന്യൂ ജെനറേഷന്‍ സിനിമകള്‍ എന്ന നാമകരണവും മഹത്വവല്‍കരണവും നടത്തുന്നതില്‍ എന്തു അര്‍ത്ഥം എന്ന്‍ ശങ്കിച്ച്പോകുന്നു. നമ്മുടേതായ പുതുമകള്‍ ആവിഷ്കരിക്കാനും നമ്മുടേതായ ഒരു ദൃശ്യഭാഷ സൃഷ്ടിക്കാനും ഒന്നും ആവാത്തനിലക്ക് നവതരംഗം എന്നൊന്ന് മലയാളത്തിലുണ്ടായിട്ടുണ്ടോ എന്നും സംശയിക്കുന്നു. അപ്പോള്‍ ഇവയെ 'അലയൊലി സിനിമകളെന്നോ' മാറ്റൊലി തരംഗമെന്നോ' ഒക്കെ വിളിക്കുകയാണ് നല്ലതെന്നും തോന്നുന്നു. 

മറ്റൊന്ന് നവതരംഗം എന്ന ലേബലില്‍ കടന്നുവരുന്ന അഡാപ്റ്റേഷന്‍ പ്രവണതയാണ്. ശ്രീ ലാല്‍ജോസ് പറഞ്ഞതുപോലെ അടപ്റ്റേഷന്‍ അത്ര തെറ്റൊന്നുമല്ല മലയാളത്തില്‍ ഈ പ്രവണത പണ്ടും ഉണ്ടായിട്ടുണ്ട്, ഇന്‍റര്‍നെറ്റ് ഇല്ലാതിരുന്നതുകൊണ്ട് അതൊന്നും അറിയപ്പെടാതെ പോയി എന്നതൊക്കെ വസ്തുതകളാണെന്നിരിക്കിലും ഒരു ചോദ്യം അതിനെല്ലാം മേലെ നില്‍ക്കുന്നുണ്ട്. "മലയാളത്തില്‍ ഇത്രമാത്രം ആശയ/കഥാ ദാരിദ്ര്യമുണ്ടോ..?" എന്നത്. നല്ലൊരു വിദേശ കലാ സൃഷ്ടിയെ മലയാളത്തിലേക്കു പദാനുപദ തര്‍ജമയും ഫ്രേം ടു ഫ്രേം കോപ്പിയിങ്ങും നടത്തിയാല്‍ അതെങ്ങനെ ഒരു കലാസൃഷ്ടിയാവും. അത് അനുകരണമല്ലേ ആകുന്നുള്ളു. വികലമായ അനുകരണം നടത്തിയ ചില സിനിമകള്‍ കണ്ടിരികുമ്പോള്‍ പ്രേക്ഷകന്‍ ചര്‍വിത ചര്‍വണം കഴിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. അവനെ കബളിപ്പിക്കുകയാണ് അത്തരം ചലച്ചിത്രകാരന്മാര്‍... വാണിജ്യ സിനിമകള്‍ എന്ന ഒരു വ്യാഖ്യാനം കൊടുത്താല്‍ ഇത് ഒരു ഗ്ലോറിഫൈഡ് ഫ്രോഡറി ആണെന്നും വരുന്നു. കാരണം കച്ചവടത്തില്‍ ഒരുതരം കബളിപ്പിക്കല്‍ ഒളിഞ്ഞിരിക്കുന്നു എന്നത് തന്നെ. ഇവിടെ സമര്‍ത്ഥരായ കച്ചവടക്കാര്‍ പലരുമുണ്ട്. അതില്‍ സുപ്രധാനികള്‍ സംവിധായകരും  എഴുത്തുകാരും സംഗീത സംവിധായകരും ഒക്കെയാണെന്ന് സമീപകാല വാര്ത്തകള്‍ സൂചിപ്പിക്കുന്നു. 30 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ഒരു എഴുത്തുകാരനും നടനുമായ മാറ്റൊലി ചലച്ചിത്രകാരന്‍ തുടച്ചയായി ഇത്തരം സിനിമകള്‍ അഡാപ്റ്റ് ചെയ്തു ചെയ്യുമ്പോള്‍ അതിനെ എങ്ങനെ കാണണം എന്ന്‍ പ്രേക്ഷകര്‍ പറയട്ടെ. പക്ഷേ അത്തരം മാറ്റൊലി ചലച്ചിത്രകാരന്‍മാര്‍ മലയാള സിനിമയുടെ വക്താക്കളായും രക്ഷകരായും നവോദ്ധാരകരായും ഒക്കെ മഹത്വവല്‍കരണം ചെയ്യപ്പെടുന്നത് അത്ര കണ്ടു അംഗീകരിക്കാന്‍ ആകുന്നില്ല. കാരണം അവര്‍ ചെയ്യുന്നത് സ്യൂഡോ ആര്‍ട് ആണെന്ന് തന്നെ. 

ലാറ്റിനമേരിക്കന്‍ സംഗീതവും ബോബ് മാര്‍ളിയും ഒക്കെ കോപ്പി ചെയ്തു സ്യൂഡോ സംഗീത പ്രളയം സൃഷ്ടിച്ച എ ആര്‍ റഹ്മാന്‍ തമിഴ് സിനിമാഗാന ശാഖയെ അതിന്റെ പച്ചപ്പില്‍ നിന്ന്‍ ഒരുതരം വെപ്രാളപ്പെടുത്തുന്ന കോലാഹലത്തിലെത്തിച്ചു. അതിനെ പിന്തുടരുന്ന ഇന്നത്തെ തമിഴ് സംഗീതത്തിലേക്കും. പക്ഷേ അത്തരം ഗാനങ്ങള്‍ക്കോ സംഗീതത്തിനോ ആയുസ്സുണ്ടായില്ല. മരവിയിലേക്ക് മാറ്റപ്പെടാനായിരുന്നു വിധി. ഇപ്പൊഴും അങ്ങനെ തന്നെ. പക്ഷേ ശുദ്ധസംഗീതം ഇന്നും മനസ്സിനും കാതിനും കുളിരാണ് കാലങ്ങള്‍ കഴിഞ്ഞിട്ടും. എ ആര്‍ റഹ്മാന്‍ എന്ന സംഗീതകാരന്‍ പോലും വിസ്ര്മൃതിയിലേക്ക് മറയാണ്‍ തുടങ്ങിയിരുന്നു ബോയ്സ് വരുന്നത് വരെ. മലയാളത്തിലും അതേ പ്രവണത കാണുന്നുണ്ട്. സംഗീതത്തിലും സിനിമയിലും. ശുദ്ധ പ്രമേയങ്ങളുള്ള സിനിമകള്‍ ബോക്സോഫീസ് ഹിറ്റുകള്‍ ആയില്ലെങ്കില്‍പ്പോലും അത് ആളുകളുടെ പ്രജ്ഞ്ഞയില്‍ തങ്ങിനില്‍ക്കുന്നുണ്ട്. "മാറ്റൊലി സിനിമകള്‍" പക്ഷേ പട്ടണത്തിലെ തിയറ്ററുകളില്‍ ഒതുങ്ങുകയും അവിടെനിന്ന്‍ മാറ്റപ്പെടുന്നതോടെ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ചില ചിത്രങ്ങള്‍ മധുരതരമായിരുന്നുവെങ്കില്‍ പോലും ആ ഇത്തിരി മധുരം മനസ്സില്‍ ഊറി അടിയാന്‍ മടിക്കുന്നു എന്ന്‍ പ്രേക്ഷകര്‍ക്കറിയാം. ചലച്ചിത്രകാരന്‍മാര്‍ അതൊന്ന്‍ മനസ്സിലാക്കുമെങ്കില്‍ നന്നായിരുന്നു. ഇംഗ്ലിഷ്/ ഓസ്ട്രേലിയന്‍/// ഹോങ്കോങ്ങ് സിനിമകളുടെ അഡാപ്റ്റേഷനുകള്‍ ഇപ്പോഴിതാ ഇതര ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ പോലും മലയാള സിനിമയ്ക്ക് പ്രമേയമാകുമ്പോള്‍ മലയാളത്തിന്റെ മൂല്യം കുറയുന്നത്  ഒരിത്തിരി നോവോടെ മനസ്സിലാക്കുകയാണ് നാം. നമ്മൂടെ ചുറ്റുപാടുകളിലേക്ക് തുറന്നുവച്ച കണ്ണുകളും മനസ്സുകളും ഒപ്പിയെടുക്കുന്ന കാഴ്ചകളൂം സന്ദര്‍ഭങ്ങളും എത്രയോ അനവധിയാണെന്നോ. പക്ഷേ അത്തരം കാഴ്ചകളെ മറന്ന്‍ നാമെന്തിന് ഇതര സംസ്കാരങ്ങളിലെ കഥകള്‍ പറയണം. അതൊരു തെറ്റല്ല പക്ഷേ അത് നമ്മുടേതായ രീതിയില്‍ പറയുകയല്ലേ നല്ലത്.? നമുക്ക് സ്വന്തം എന്ന്‍ പറയാവുന്ന ചിത്രങ്ങള്‍, എന്‍റേത് എന്ന്‍ തന്‍റേത് മാത്രം എന്ന്‍ പറയാവുന്ന ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക മതിപ്പും വിലയും ഉണ്ടാകും എന്നത് സത്യമല്ലേ.

മാറ്റൊലി  സിനിമകളെ തികച്ചും മോശം എന്ന്‍ ആക്ഷേപിക്കുകയല്ല അടിയന്‍ ചെയ്യുന്നത് പകരം അത് നമ്മുടെ സിനിമ മേഖലയെ ഏത്തരത്തിലൊക്കെ ബാധിക്കാം എന്ന്‍ വിലയിരുത്തുകമാത്രമാണ്. ഇത്തരം സിനിമകള്‍ സിനിമ എന്ന വ്യവസായത്തിന് ഗുണകരമായേക്കാം. ചിലവ് കുറവിന്റെയും അതതു വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവു കണക്കിലെടുക്കുകയാണെങ്കില്‍.. പക്ഷേ കഥയും കാമ്പും ജനുവിന്‍ കഥാതന്തുവും മേക്കിങ്ങുമുള്ള വാല്യൂ ഉള്ള മലയാള സിനിമ എന്ന പേരില്‍ പുറം ലോകത്തേക്കോ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കോ ധൈര്യമായി എത്താവുന്നതും ജനഹൃദയത്തില്‍ നിത്യഹരിതമായി നിലനില്‍കുന്നതുമായ ചിത്രങ്ങള്‍ എത്രത്തോളമുണ്ടാകുന്നു എന്ന്‍ ചിന്തിക്കേണ്ടിയും വരുന്നു. പുതു തലമുറ ഈ മാറ്റൊലി സിനിമകളാണ് "മലയാള സിനിമ" എന്നും ഇതാണ് മലയാളിയുടെ സിനിമാ സംസ്കാരമെന്നും ധരിച്ച് വളര്‍ന്നാല്‍ അത് ദോഷമേ ചെയ്യൂ.

പക്ഷേ ചിന്തിക്കുകയും വിവേചിക്കാന്‍ കഴിവുള്ളവരും വിവേകവുമുള്ള പുതു തലമുറ ഈ നവതരംഗമെന്ന പേരിലുള്ള മാറ്റൊലി സിനിമാ പ്രവണതയെ അല്പം വേദനയോടൂം നീരസത്തോടുമാണ് സമീപിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും സ്വകാര്യ സൌഹൃദ സദസ്സില്‍ നിന്നും ചലച്ചിത്രമേളകളില്‍നിന്നുമൊക്ക് മനസ്സിലാക്കാനാവുന്നുണ്ട്. കാരണം സ്യൂഡോ ആര്‍ട് എത്രത്തോളം കോലാഹലമുണ്ടാക്കിയാലും അല്‍പായുസ്സാണെന്നതും വസ്തുത. തമിഴിലെ ഇത്തരമൊരു സിനിമാ മോഡേനൈസേഷന്റെ വെപ്രാളപ്പെടുത്തലുകള്‍ക്കിടയില്‍ ഒരു നവ തരംഗമുണ്ടായി. അത് മാറ്റൊലി സിനിമയായിരുന്നില്ല. പച്ചയായ മനുഷ്യന്റെ ആകുലതകളും വികാരങ്ങളും അവന്റെ മണ്ണിനോടും ആത്മാവിനോടും ചേര്‍ന്ന് നില്‍കുന്ന ആഖ്യാനരീതികളും കഥാതന്തുവും ഒക്കെയായി മൈനയും സുബ്രമണ്യപുരവും പോലുള്ള സിനിമകള്‍/. അവ അന്നാട്ടിലെ കോലാഹല സിനിമകളോട് മത്സരിക്കുകയായിരുന്നില്ല. മറിച്ച് പ്രേക്ഷകനിലേക്ക് ഒരു തേങ്കണംപോലെ ഊറി അലിഞ്ഞു അവന്റെ ഭാഗമാവുകയായിരുന്നു.നമുക്കും അതാണാവശ്യമെന്ന് അവധൂതന്‍ പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ കൂട്ടരേ..?    മലയാളത്തില്‍ സോള്‍ട് ആന്‍റ് പേപ്പര്‍ പോലെയും, ഇന്ത്യന്‍ രൂപ്പീ പോലെയും ഉസ്താദ് ഹോട്ടല്‍ പോലെയും മാണിക്യകല്ലുപോലെയും എണ്ണം അംഗുലീപരിമിതങ്ങളായ ചില സിനിമകള്‍ മാത്രമാണ് നമ്മുടെ കോണ്‍ട്രിബ്യൂഷന്‍.

അഡാപ്റ്റേഷനുകളേക്കാള്‍ നമുക്കാവശ്യം ഇന്നൊവേഷനാണ്. മാറ്റൊലിയേക്കാള്‍ അഭികാമ്യം ശ്വശബ്ദം തന്നെ. മറ്റൊരുവന്‍റെ പെണ്ണിനേക്കാള്‍ അഴകും സ്നേഹവുമുള്ളത് പ്രാണേശ്വരിക്ക് തന്നെ. പിന്‍ഗാമി ആകുന്നതിനേക്കാള്‍ എത്രയോ മഹത്താണ് മുന്നില്‍ നിന്ന്‍ നയിക്കുന്നതിന്. സ്വന്തമായിരുക്കുന്നത് തന്നെ കടംവാങ്ങിയതിനേക്കാള്‍ വിലയുള്ളതും നമുക്കിണങ്ങുന്നതും. അത്തരമൊരു പ്രവണതയിലേക്ക് മലയാള സിനിമ മാറിയിരുന്നെങ്കില്‍ എന്നാശിക്കുന്നു അവധൂതന്‍.. നവതരംഗമെന്നും ന്യൂജേനറേഷന്‍ എന്നുമൊക്കെ ഓമനപ്പേരിടൂന്നത് പഴയകുപ്പിയിലെ വീഞ്ഞിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന്‍ മോഹിക്കുന്നു അവധൂതന്‍. മാറ്റൊലി സിനിമകള്‍ സ്യൂഡോ ആര്‍ട് ആണെന്നും ചലച്ചിത്രകാരന്‍മാര്‍ മനസ്സിലാകിയിരുന്നെങ്കില്‍ എന്ന്‍ പ്രതീക്ഷിക്കുന്നു അവധൂതന്‍.

വിജയിപ്പൂതാക



2012, നവംബർ 15, വ്യാഴാഴ്‌ച

ഒരു സാമ്പത്തിക വാടകക്കൊലയാളിയുടെ ഏറ്റുപറച്ചിലുകള്‍ ചേര്‍ത്ത് വച്ച് നമ്മുടെ ജാതകം വായിക്കുക

ജോണ്‍ പെര്‍കിന്‍സ് - "ആഗോള സാമ്പത്തിക വിദഗ്ധന്‍.... "ഒരു സാമ്പത്തിക വാടകക്കൊലയാളിയുടെ കുംപസാരങ്ങള്‍ " ബെസ്റ്റ് സെല്ലറിന്റെ കര്‍ത്താവ്. ഈ കൃതിയും അതിന്റെ കര്‍ത്താവും മൂന്നാം ലോക രാജ്യങ്ങളുടെയും ദരിദ്ര രാജ്യങ്ങളുടയും ജാതകം തിരുത്തിയെഴുതിയവരാണെന്ന് ആ കൃതി വായിച്ചവര്‍ക്ക് മനസ്സിലാകും. അദ്ദേഹം സാമ്പത്തിക വാടകക്കൊലയാളി എന്ന്‍ വിളിക്കുന്നത് അദ്ദേഹത്തെ തന്നെ എന്ന്‍ മനസ്സിലാകുമ്പോള്‍ ഈ കൃതി എഴുതാന്‍ അമേരിക്കയുട് നെഞ്ചത്ത് അഹന്തക്ക് മുകളില്‍ ഇടിച്ചിറങ്ങിയ ബിന്‍ലാദന്റെ യന്ത്രപ്പക്ഷികളാണെന്ന് 9/11 പെര്‍ക്കിന്‍സിന്റെ നെഞ്ചകത്ത് പട്ടിണിപ്പാവങ്ങളുടെ പ്രാക്കിന്റെ വെള്ളിടി മുഴക്കിയപ്പോളാണെന്ന് തിരിച്ചറിയുമ്പോള്‍ നാം നില്‍ക്കുന്ന മണ്ണിന്റെ, നമ്മുടെ ഇക്കണോമിയുടെ അടിത്തറ ഇളകുന്നുവെന്ന് വേദനയോടെ മനസ്സിലാക്കുകയാണ്‍.... അതുകൊണ്ടാണ് അവധൂതന്‍ ആ കൃതിയുടെ ഒരു പുനര്‍വായനക്ക് മുതിരുന്നതും.



1968-ല്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‍ ബിസിനസ് അഡ്മിനിസ്സ്ട്രേഷന്‍ പഠിച്ചിറങ്ങിയ  ആഡംഭരപ്രിയനും സ്ത്രീകളില്‍ അമിത താല്പര്യമുള്ളവനുമായിരുന്ന പെര്‍കിന്‍സിനെ  (John Perkins was an insider in the enormous build-up of the international development business led by U.S. firms in the 1970s) N S A (യു എസ് നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി) യുടെ ഒരു വിദഗ്ധ സ്ക്രീനിങ്ങിലൂടേ ബോസ്റ്റണില്‍ തന്നെ ചാസ് ടി മെയ്ന്‍ എന്ന സ്ട്രാടജിക് ഫേം  (the largest and most internationally active firms in contracting,planning, and managing many types of development projects around the world) ഹയര്‍ ചെയ്തത് മുതലാണ് സാമ്പത്തിക വാടകക്കൊലയാളിയായുള്ള ജീവിതം തുടങ്ങുന്നത്. വികസ്വര അവികസിത രാജ്യങ്ങളെ ബോഗസ് ഇക്കണോമിക് ഓവറോള്‍ ഡെവലപ്മെന്‍റ് കണക്കുകള്‍ നിര്‍മിച്ച് കാണിച്ചു (പഠിപ്പിച്ച്) ഇന്‍ഫ്രാസ്ട്രക്ചര്‍ എനര്‍ജി മേഖലയിലുള്ള പ്രോജക്ടുകള്‍ രൂപീകരിക്കാന്‍ സ്വാധീനം ചെലുത്തി അത്തരം പ്രോജക്ടുകള്‍ക്കാവശ്യമായ മൂലധനം ലോക ബാങ്ക് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന്‍ വായ്പായി ഒഴുക്കുകയും അങ്ങനെ തിരിച്ചടകാന്‍ സാധ്യമല്ലാത്ത വിധം പലിശക്കേടുതിയിലേക്ക് ആ രാജ്യത്തെ ആഴ്ത്തി വിടുകയും ചെയ്യുക എന്നതാണു ഈ വാടകക്കൊലയാളിയുടെ ധര്‍മം.  വായ്പയും അതിലൂടെയുള്ള ഡെവലപ്മെന്‍റും നല്ലതല്ലേ എന്നു ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പെര്‍കിന്‍സിന്റെ പുസ്തകം. ഇവിടെ രസകരമായ എന്നാല്‍ അതീവ ഗുരുതരമായ ഒരു ഏകാണോമിക് ഗെയ്മ് നടക്കുന്നു എന്ന വസ്തുത ഉണ്ട്.  വിശദാമാക്കാം

ഉദാഹരണത്തിന് ഇന്തോനീഷ്യയില്‍ വേള്‍ഡ് ബാങ്ക് ഫണ്ടിങ്ങില്‍ ഉണ്ടാക്കിയ പവര്‍/ഇലക്ട്രിഫിക്കേഷന്‍ പ്രോജക്റ്റ്. അത്തരമൊരു പ്രൊജക്ട് ഉണ്ടായാല്‍ അടുത്ത ദാശാബ്ദങ്ങളില്‍ ആ രാജ്യത്തുണ്ടാകാവുന്ന സാമ്പത്തിക അഭിവൃദ്ധി, തൊഴിലവസരങ്ങള്‍., ആധുനികവത്കരണം എന്നിവയൊക്കെ ചൂണ്ടിക്കാണിക്കുന്ന പ്രൊജക്ട് സമര്‍പ്പിച്ചു പെര്‍ക്കിന്‍സ്. ആ രാജ്യം ലോക ബാങ്ക് വായ്പയെടുത്ത് പവര്‍പ്രോജക്ട് നിര്‍മിക്കുന്നു. പക്ഷേ ഇവിടെ ഒരു എഗ്രിമെന്‍റ് ഉണ്ട്. യു എസ് കമ്പനികള്‍ ആയിരിക്കണം നിര്‍മ്മാണം നടത്തേണ്ടത് എന്നത്. എന്‍റ്റോണ്‍ പോലെ. അപ്പോള്‍ യു എസ്സിന്റെ വേള്‍ഡ് ബാങ്കിലെ പണം ഇന്തോനീഷ്യയിലൂടെ യു എസ്സിലേക്ക് തന്നെ തിരിച്ചെത്തുന്ന മറിമായം. കൂടാതെ ഇന്തോനീഷ്യ കൊടുക്കേണ്ട വായ്പയും ഇതേ കരാറില്‍ ഒളിഞ്ഞിരിക്കുന്നതും അല്ലാത്തതുമായ ഇതര ഉടംപടികളുമുണ്ട്. ഉദാഹരണത്തിന് മേല്‍പ്പറഞ്ഞ ഡെവലപ്മെന്‍റ് സ്വാഭാവികമായും ആ രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ക്ഷണിക്കും. പക്ഷേ യു എസ് അടിസ്ഥാനമായ സംരംഭകരെയെ അവര്‍ നിയമിക്കാന്‍ പാടുള്ളൂ എന്നത്. അത് പോലെ ആ രാജ്യത്തിനെ ഇതര വികസന പദ്ധതികളും ആഭ്യന്തര വ്യവസായ മേഖലയിലും അമേരിക്കന്‍ പങ്കാളിത്തമുള്ള സംരംഭകര്‍ക്ക് മുന്തൂക്കം കോടൂക്കുക. വാള്‍മാര്‍ട് പോലെ. ആത്യന്തികമായി ആ രാജ്യത്തിനെ സാമ്പത്തിക അടിത്തറ അമേരിക്കക്ക് അടിയറവ് വയ്കുന്നു എന്ന്‍ സാരം. മാത്രമല്ല ആ രാജ്യത്തേക്കുള്ള മിലിട്ടറി എക്യുപ്മെന്‍റ്സ്, മരുന്നുകള്‍ തുടങ്ങി എല്ലാം ഇത്തരം ഗൂഢ കരാറുകള്‍ക്ക് വശംവദമാകും. (Development Debacle: The World Bank in the Philippines is based on 800 leaked World Bank documents, which comprised over 6,000 pages of secret reports, memoranda, and assessments of the World Bank’s programs in the Philippines; these documents show how the World Bank, in league with the CIA and other U.S.agencies, set out – in the name of “development” and “modernization” – to destroy the economy of the Philippines and reconstruct it so that was captive to the interests of transnational corporations and other elites.) ഒരു സാമ്പത്തിക വ്യവസ്ഥിതിയില്‍ ഇത് സാധ്യമാകാന്‍ വളരെ എളുപ്പവുമാണ്‍. ആ രാജ്യത്തെ ഭരണ സംവിധാനം അഴിമതിക്ക് വസംവാദമാണെന്ന് വരുമ്പോള്‍ (ഉദാഹരണം ഇന്ത്യ) അതുമല്ലെങ്കില്‍ ഒരു രാജകുടുംബത്തിന്റെയോ മറ്റോ അധികാരത്തിന് കീഴില്‍ ആണ് ആ രാജ്യമുള്ളതെങ്കില്‍. (((അറബ് രാജ്യങ്ങള്‍ പോലെ.

നമുക്ക് പരിചിതമായ രാജ്യങ്ങളെ ഒന്ന്‍ പഠിച്ചു നോക്കുക. സൌദി അറേബ്യയുമായി അച്ഛന്‍ ബുഷിന്റെ ഭരണകൂടം ഒരു ഉടമ്പടി ഉണ്ടാക്കി. ഒരു സാമ്പത്തിക രാഷ്ട്രീയ ഉടമ്പടി. (“a comprehensive 25-year electrification plan which would bring electricity to all the inhabitants of the Kingdom of Saudi Arabia.”)  പെര്‍കിന്‍സിന്റെ മെയ്ന്‍ "MAIN" കമ്പനിയുടെ സംരംഭം. ഒറ്റനോട്ടത്തില്‍ ഉപകാരപ്രദമായ ഒരു പദ്ധതി. പക്ഷെ വിപത്ത് ഒളിഞ്ഞിരിക്കുന്നത് ആ ഉടമ്പടിയിലാണ്. അത് ഇപ്രകാരം. "സൌദി അതിനെ എണ്ണവില്‍പന ലാഭം യു എസ് ട്രഷറി ബോണ്ടുകളായി മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ" എന്ന്‍.  യു എസ് ട്രഷറി ആ ബോണ്ടുകളിന്മേലുള്ള പലിശ സൌദിയെ ആധുനിക വത്കരിക്കുന്ന യു എസ് കോര്‍പ്പറേഷനുകള്‍ക്ക് കൊടുക്കും. സീറോ ഇന്‍വെസ്റ്റ്മെന്‍റ് നിര്‍മാണപ്രവര്‍ത്തങ്ങള്‍ ആണ് ഇത്തരം കോര്‍പ്പറേറ്റുകള്‍  സൌദിയില്‍ ചെയ്യുന്നത്. (ദുബൈയുടേ മായിക പരിണാമം ഒന്ന്‍ പിന്നോട്ട് ചിന്തിക്കുക) ഈ പണിക്കു യു എസ് യു എ യിക്ക് കൊടുക്കുന്ന പ്രതിഫലം അതിലും രസകരം. യു എസിന്റെ പൊളിറ്റികള്‍ മിലിട്ടറി പവറുകള്‍ യു എ യിയും ഭരണ സംവിധാനത്തിന്റെയും രാജ കുടുംബത്തിന്റെയും സംരക്ഷണത്തിന് ഉപയോഗിക്കുക എന്നത്. അപ്പോള്‍ ഒട്ടകത്തിന്റെ മൂക്ക് ഒളിപ്പിക്കുന്ന കൂടാരം ഈ മരുഭൂമിയില്‍ തന്നെ എന്ന്‍ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ. ഈ എഗ്രിമെന്‍റുകള്‍ ഒപ്പിടാന്‍ സ്ത്രീ ശരീരം പോലും ഉപയോഗിക്കുന്നു യു എസും സി ഐ എ യും. ചില അറബ് രാജ്യങ്ങളുടെ രാജകുടുംബാംഗങ്ങള്‍ എങ്ങനെ വശംവദരായി എന്നും പെര്‍കിന്‍സ് വര്‍ണിക്കുന്നുണ്ട്. പെര്‍കിന്‍സ് നടപ്പില്‍ വരുത്തിയ ഇടപാടുകളാണ് ഇപ്പറഞ്ഞവയെല്ലാം.

ചില അറബ് ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഉടമ്പടികള്‍ വേള്‍ഡ് ബാങ്ക് ഫണ്‍ഡഡ് ഡെവലപ്മെന്‍റിന് പകരം അവിടങ്ങളിലെ എണ്ണ പര്യവേഷണത്തിലെ യു എസ് പങ്കാളിത്തവും വില്‍പനയിലെ നിയന്ത്രണവും ഒക്കെയാണ്. ഇനി ഇത്തരം പദ്ധതികളെ തിരിച്ചറിഞ്ഞു ഒഴിഞ്ഞു മാറുകയോ എതിര്‍ത്തു നില്‍ക്കുകയോ ചെയ്യുന്ന രാജ്യങ്ങളുടെയും നേതാക്കളുടെയും അവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ.? ചിന്തിക്കേണ്ട കാര്യമില്ല. തൂക്കുമരത്തില്‍ ഒടുങ്ങിയ സദ്ദാം ഹുസ്സൈന്‍,  ഒവ് ചാലില്‍ നിന്ന്‍ വലിച്ചിറക്കി വെടിയുണ്ടകള്‍കൊണ്ട് നെഞ്ചില്‍ അരിപ്പ തീര്‍ക്കപ്പെട്ട ഗദ്ദാഫി. അരക്ഷിതമായ കുവൈത്ത്, കലാപ കലുഷിതമായ ഈജിപ്ത്, ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഇവയൊക്കെ.

ഇനി നമ്മള്‍ മലയാളിക്ക് ഇതിലൊക്കെ എന്തു കാര്യം എന്ന്‍ ചിന്തിക്കുന്നവരോട് അവദൂതന് ചിലത് പറയാനുണ്ട്. ചിന്തിക്കാന്‍ കഴിവുള്ളവര്‍ ചിന്തിക്കുക.
നാം (ഇന്ത്യ)  വളരെ കാലമായി യു എസ് ഇന്‍വെസ്റ്റേഴിസിനെയും ബാങ്കുകളെയും ആശ്രയിക്കുന്നു. യു എസില്‍ യു എസ് കൊമേഷ്യല്‍ സര്‍വീസസില്‍ നിന്നുള്ള  ഈ രേഖ വായിക്കുക ( International multilateral agencies, such as the World Bank and the Asian Development Bank (ADB) have financed infrastructure projects proposed by GOI.  Global tenders for capital equipment purchases in India are often backed by credit or loans from international financial institutions like the World Bank, IDA/IFC or US-EXIM Bank.  Indian importers of construction equipment normally open an irrevocable Letter of Credit (L/C) payable to the supplier on the presentation of shipping documents to the importer’s bank.  However, it is important that payment terms are negotiated between the buyer and the seller well before the date of the final agreement.)

http://export.gov/india/build/groups/public/@eg_in/documents/webcontent/eg_in_049379.pdf

ഇന്ത്യയിലെ ബിസ്നിനസ് സാധ്യതകള്‍ ഏതൊകെ മേഖലയില്‍ എന്നും എങ്ങനെ ഇന്‍വെസ്റ്റ് ചെയ്യണമെന്നും ഒക്കെ സവിസ്തരം പ്രതിപാദിക്കുന്ന ഈ രേഖയെ നിസ്സാരമായി തള്ളിക്കൂടാ.  അതില്‍ ചില ഉദ്ധരണികള്‍ ഇവിടെ കൊടുക്കട്ടെ.


"U.S. firms continue to identify corruption as a major obstacle to FDI, citing lack of transparency in the rules of governance, extremely cumbersome official procedures, and excessive and unregulated discretionary power in the hands of politicians and bureaucrats"
"U.S. firms should familiarize themselves with local anticorruption laws, and, where appropriate, seek legal counsel. While the U.S. Department of Commerce cannot provide legal advice on local laws, the Department’s U.S. and Foreign Commercial Service can provide assistance with navigating the host country’s legal system and obtaining a list of local legal counsel"
"As of December 2010, India concluded 76 bilateral investment agreements, including with the United Kingdom, France, Germany, Switzerland, Malaysia, and Mauritius.........India is also keen to engage the United States in a Bilateral Investment Treaty (BIT) or Comprehensive Economic Partnership Agreement (CEPA)."



"The United States and India signed an Investment Incentive Agreement in 1987, which covers Overseas Private Investment Corporate (OPIC) programs. OPIC is currently operating in India in the areas of renewable energy and power, telecommunications, manufacturing, housing, services, and education, and plans to invest more than USD 212 million dollars in 2011, in clean energy and energy efficiency projects.

India is a member of the World Bank’s Multilateral Investment Guarantee Agency (MIGA). The Export-Import Bank of the United States has also increased its activities in India, which is now Ex-Im’s second largest".

"The GOI (ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ) established several foreign trade zone schemes to encourage export-oriented production. These include Special Economic Zones (SEZ), Export Processing Zones (EPZ), Software Technology Parks (STP), and Export Oriented Units (EOU) SEZs are treated as foreign territory, allowing businesses operating in SEZs to operate outside the domain of the customs authorities, avoid FDI equity caps, receive exemptions from industrial licensing requirements, and enjoy tax holidays and other tax breaks".

നമ്മുടെ മേജര്‍ ഫണ്ടേസ്ഴ്സിനെ ഈ രേഖ ഇങ്ങനെ വിലയിരുത്തുന്നു.


1. "ADB"
The U.S. Department of Commerce maintains a Congressionally mandated Commercial Liaison Office for the ADB (CS ADB).  The Office's mission is to help American firms access, enter and expand in Asian markets that benefit from ADB assistance.  The office provides counseling, advocacy, project information, and conducts outreach programs in the region as well as in the U.S. to help U.S. firms take advantage of commercial opportunities in countries borrowing from the ADB.   To perform its mandate, the office cooperates with the U.S. Director's Office at ADB and works closely with Commercial Service posts in the region.  An American Senior Commercial Officer heads the office, assisted by two Commercial Specialists.

2. World Bank 
The World Bank Group is one of the world's largest sources of development assistance.  The World Bank supports the efforts of developing country governments to build schools and health centers, provide water and electricity, fight disease, and protect the environment......  In recent years, the World Bank’s IBRD has been giving support for India’s economic policy reforms and expanded social and environmental programs..... The U.S. Department of Commerce maintains a Commercial Liaison Office at the World Bank.  The Office's mission is to help American firms access, enter and expand in markets that benefit from World Bank assistance.  The office provides counseling, advocacy, project information, and conducts outreach programs in the region as well as in the U.S. to help U.S. firms take advantage of commercial opportunities in countries borrowing from the World Bank.

3. The International Finance Corporation 
The International Finance Corporation (IFC) promotes sustainable private sector investment in developing countries as a way to reduce poverty and improve people's lives.  IFC is a member of the World Bank Group and is headquartered in Washington, DC. It shares the primary objective of all World Bank Group institutions: to improve the quality of the lives of people in its developing member countries.....The IFC fosters sustainable economic growth in developing countries by financing private sector investment, mobilizing capital in the international financial markets, and providing advisory services to businesses and governments.

IFC website says: Since 1956, IFC has invested in 264 companies in India, providing over $7 billion in financing for its own account and $2.1 billion in mobilization from external resources.


Our held portfolio of $3.7 billion (as of June 2011) makes India IFC's largest country of operations. In recent years, we have grown our business substantially in India.

The most acute needs for energy, water, roads, phone connections, healthcare, education, sanitation, waste management, access to financial services, are among those who live in low-income, rural and semi-urban parts of the country.


4. THE MULTILATERAL INVESTMENT GUARANTEE AGENCY 
MIGA, a member of the World Bank group, supplements the activities of the IBRD (International Bank for Reconstruction and Development), IFC and other international development finance institutions.  It complements the activities of national and regional development insurance through co-insurance and reinsurance agreements with these institutions, bilateral exchanges of information, and its membership in the Berne Union.  MIGA issues guarantees against noncommercial risks for investments in its developing member countries.  MIGA guarantees cover the following risks: currency transfer, expropriation, war and civil disturbance and breach of contract by a host government.

EXIMBANK  INDIA's website says:- Export-Import Bank of India (Exim Bank), Export Credit Guarantee Corporation of India Ltd. (ECGC) and the World Bank's Multilateral Investment Guarantee Agency (MIGA) have formed a partnership that will provide a package of services that combines competitively-priced financing with risk mitigation to Indian companies investing overseas....

MIGA and ECGC will work together largely through reinsurance/co-insurance arrangements. Investors can opt for either financing or insurance or the combined package of services. Additionally, investors can interact locally with ECGC while still benefiting from the World Bank's involvement......

MIGA's presence brings the World Bank umbrella of deterrence against host government actions that might affect project viability........"MIGA's involvement can help protect investments, and in the event that disagreements do occur between investors and host governments, MIGA can mediate disputes and prevent claims from arising and disrupting projects." 

http://www.eximbankindia.com/old/press041117.html

മേല്‍പ്പറഞ്ഞ രേഖകള്‍ക്ക് കോപി റൈറ്റ് പ്രകാരം കടപ്പാട്  http://export.gov/india/build/groups/public/@eg_in/documents/webcontent/eg_in_049379.pdf- എന്ന്‍ സൈറ്റിനോടു. 

നോക്കുക. നാമീക്കണ്ടതെല്ലാം യു എസ് കോര്‍പ്പറേറ്റുകളുടെയും വേള്‍ഡ് ബാങ്കിന്റെയും പല ദശാവതാരങ്ങള്‍.. പല ലക്ഷ്യങ്ങള്‍... നമ്മുടെ രാജ്യത്തെ പല യു എസ് ഇന്‍വെസ്റ്റ്മെന്‍റുകളും ശ്രദ്ധിയ്ക്കുക. ENRON പവര്‍ പ്രോജക്ട് നോക്കുക. ( was an American energy, commodities, and services company based in HoustonTexas. Before its bankruptcy on December 2, 2001, Enron employed approximately 20,000 staff and was one of the world's leading electricitynatural gas, communications, and pulp and paper companies, with claimed revenues of nearly $101 billion in 2000.[1] Fortune named Enron "America's Most Innovative Company" for six consecutive years) കെ എഫ് സി, വാള്‍മാര്‍ട് ഇതര സ്ഥ്ഹപനങ്ങള്‍ ശ്രദ്ധിയ്ക്കുക. പട്ടിണിപ്പാവങ്ങളുടെ പിച്ച ചട്ടിയിലെ അവസാന തുട്ടൂം അവന്റെ പടച്ചോറിലെ അവസാന വറ്റുമ് അമേരിക്ക ഊറ്റി വളരുന്നത് കാണുക. മേല്‍പ്പറഞ്ഞ രേഖ പ്രേക്കിന്‍സിന് പകരം നിയമിക്കപ്പെട്ട സമാര്‍ദ്ധരായ വാടകക്കൊലയാളികള്‍ നിര്‍മ്മിച്ചതെന്നും മനസ്സിലാക്കുക. അറബ് മണലാരണ്യങ്ങളില്‍ ചോര നീരാക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ നിങ്ങള്ക്ക് ചുറ്റിലും എന്തെന്ന്‍ തിരിച്ചറിയുക. അടുത്ത അദ്ധ്യായത്തില്‍ ഈ വിപത്ത് നിങ്ങളെയും അത് വഴി നമ്മുടെ രാജ്യത്തെയും എങ്ങനെ ബാധിക്കുമെന്ന് പറഞ്ഞു തരാം. അവദൂതന്റെ കയ്യില്‍ ഇതിന് മറുമരുന്നില്ല. മനസ്സിലാക്കിത്തരാനേ കഴിയൂ. 


കണ്ണുതുറക്കുക. പ്രതികരിക്കുക. പ്രാര്‍ഥിക്കുക. 



വിജയിപ്പൂതാക

അവധൂതന്‍ 





2012, നവംബർ 12, തിങ്കളാഴ്‌ച

പുതിയ മുല്ലപ്പെരിയാർ ഡാം.. എങ്ങിനെ, എപ്പോൾ..?




മുല്ലപ്പെരിയാർ വിസ്മൃതിയിലേക്ക് മറഞ്ഞില്ല എന്ന് മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ട്. പക്ഷെ പഠനങ്ങളും പാരിസ്ഥിതികാഘാത പഠനങ്ങളും നടത്തുന്നതിനു വർഷങ്ങൾ വൈകിക്കുന്നത് എന്തിനു എന്ന് മനസ്സിലാകുന്നില്ല താനും. മഴ മാറി വെയിൽ തെളിയുമ്പോഴേക്കും വിസ്മൃതിയിലേക്ക് മറയുകയും അടുത്ത മഴക്കാലത്ത് രാമായണപാരായണം പോലെയും കർക്കിടകക്കഞ്ഞി പോലെയും ആവർത്തിക്കേണ്ട ഒന്നാണോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന പേരിലുള്
ള ഈ ഞാണിന്മേൽക്കളി. ?


മുൻപ് പലപ്പോഴും നമ്മൾ ചർച ചെയ്തതുപോലെ ഡാം സേഫ്റ്റി അതോറിറ്റി അനുശ്ശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയും (നിർമ്മാണ ഖട്ടത്തിൽ അത്തരമൊരു അതോറിറ്റി ഇല്ലാതിരുന്നതിനാലും) നിർമ്മാണകാലഖട്ടത്തിലെ പരിസ്ഥിതി, പ്രസിപ്പിറ്റേഷൻ തോത് (മഴ) അണക്കെട്ടിനു താഴേക്കുള്ള ജനാവാസവ്യവസ്ഥ എന്നിവ മാത്രം കണക്കിലെടുത്തുള്ള നിർമ്മാണം, ഒരു ദുരന്തമുണ്ടാകാവുന്ന പക്ഷം പ്രളയജലം പരക്കാവുന്ന എനണ്ടേഷൻ ഏരിയ മാപ് ചെയ്യാതെയും ദുരന്താഘാത പഠനം നടത്താതെയും ഉള്ള നിർമ്മിതി എന്ന നെഗറ്റിവുകൾ നിലനിൽക്കുന്നതുമായ ഒരു എർതൻ ഗ്രാവിറ്റി ഡാമിന്റെ സാധുത എന്താണെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയെയോ സുപ്രീം കോടതിയെയൊ ഫലപ്രദമായി ബോധ്യപ്പെടുത്താൻ കേരളത്തിനോ അതിന്റെ അഭിഭാഷകർക്കോ സാധിക്കുന്നില്ല എന്നത് വസ്തുതയാണ്. 



ഇവിടെ സുപ്രീം കോടതിയല്ല കുറ്റവാളി. നാം തന്നെയാണ്. കേരളമാണ്. അതിന്റെ ഭരണ സംവിധാനം തന്നെയാണ്. മുല്ലപ്പെരിയാർ മുറവിളി കെട്ടടങ്ങിയപ്പോൾ നാമും നിശബ്ദരായി. പുതിയ അണക്കെട്ട് എന്ന ശുഭപ്രതീക്ഷ സാക്ഷാത്കരിക്കുന്നു എന്ന തോന്നലുണ്ടായപ്പോൾ. പക്ഷെ ഇന്ന് നാം കേൾക്കുന്നതും കാണൂന്നതുമായ ചെറുവാർത്തകൾ അത്ര പ്രതീക്ഷാജനകമല്ല. മുല്ലപ്പെരിയാർ എന്ന സാധുതയില്ലാത്ത നിർമ്മിതി അപകടരഹിതമാണെന്ന ആവർത്തനമേ സുപ്രീം കോടതിയിൽ നിന്നുണ്ടാവു എന്ന് വ്യക്തം. ഇനി ഒരു മുല്ലപ്പെരിയാർ ബഹളം ആവർത്തിക്കുന്ന പക്ഷം ജനങ്ങളുടെ വായടപ്പിക്കാനുള്ള ഇന്ററിം നടപടി മാത്രമായി പുതിയ ഡാമിനുള്ള പ്രാരംഭനടപടി മാറാതിരിക്കട്ടെ എന്ന പ്രാർഥനയാണ് നമുക്കുള്ളത്. കാരണം മുല്ലപ്പെരിയാറിൽ ഇനിയൊരു പുതിയ ഡാം നിർമ്മിതിക്കുവേണ്ടി പഠനം നടത്തുമ്പോൾ ഉയർന്നു വരാവുന്ന ചോദ്യങ്ങൾ തന്നെ. 



1. പെരിയാർ ടൈഗർ റിസർവ് എന്ന അതീവ ജൈവ വൈവിധ്യ മേഖലയെ “കുടൂതൽ( ..?) കൂടുതൽ ജലവിസ്ത്രിതിയിലേക്ക് മറക്കാവുന്ന ഒരു പുതിയ ഡാം വേണമോ..?
2. ഇപ്പോൾ തന്നെ സീസ്മിക്കലി ആക്ടീവ് ആയ ഈ ഭൌമമേഖലയിൽ അത്തരമൊരു പുതിയ നിർമ്മിതി സാധൂകരിക്കാനാകുമോ..? 
3. പരിസ്ഥിതിവാദികൾ ഉന്നയിക്കാവുന്ന പ്രശ്നങ്ങൾ (സൈലന്റ് വാലി മോഡൽ). 
4. ഡാം നിർമ്മാണത്തിനു വേണ്ടി വരുന്ന കാലഖട്ടത്തിലോ അതിനു മുൻപോ ഉയർന്നുവരാവുന്ന തമിഴ്നാട് സർക്കാർ നേടിയെടുക്കാവുന്ന സ്റ്റേ. 
5. ഇന്നേവരെ കേരളത്തിലെ ഡാം ഓണേഴ്സ് (കെ എസ് ഇ ബി, ഇറിഗേഷൻ വകുപ്പുകൾ) പ്രാവർത്തികമാക്കിയിട്ടില്ലാത്ത ഡാം സേഫ്റ്റി മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ഡാം സേഫ്റ്റി അതോറിറ്റി പുതുയ ഡാം നിർമ്മാണത്തിന്മേൽ ചുമത്താവുന്ന നിയന്ത്രണങ്ങളൂം തടസ്സങ്ങളൂം.
5. ഇത്തരമൊരു ഡാം നിർമ്മാണത്തിനുള്ള സാങ്കേതിക വൈദഗ്ദ്യം കേരളത്തിലെ മേല്പറഞ്ഞ ഡാം ഓണേഴ്സിനുണ്ടോ എന്നത്.
6. കേവലം ഒരു സിറ്റിക്ക് ഗുണകരമായ കൊച്ചിൻ മെട്രോ റെയിൽ പദ്ധതി പോലും നിർമാണ ഘട്ടത്തിൽ തന്നെ തൊഴുത്തിൽ കുത്തിലും വാഗ്വാദങ്ങളിലും കുരുങ്ങി നിൽക്കുന്നത് കേരളത്തിന്റെ തന്നെ ഇന്റേണൽ കുപ്പിക്കഴുത്താകുമ്പോൾ മറ്റൊരു സംസ്ഥാനം കൂടി അവകാശമുന്നയിക്കുന്ന മുല്ലപ്പെരിയാർ പുതിയ ഡാം നിർമ്മാണം ഏതവസ്ഥയിലാകും എന്നത്..



ഇങ്ങനെ അനേകം ആശങ്കകൾ ഒരു ശരാശരി മലയാളി എന്ന നിലയിൽ നമുക്കെല്ലാമുണ്ട്. അതുണ്ടാകണം താനും. നിതാന്തമായ പ്രശ്നപരിഹാരത്തിനു ഇത്തരം ചോദ്യങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന സമഗ്രനടപടികൾ ആവിഷ്കരിക്കണം എന്നതുകൊണ്ട്. പക്ഷെ ഈ ചോദ്യങ്ങളൊക്കെ അസാധുവാകുന്ന ഒരു ഉത്തരം ഉണ്ട് താനും. “3 മില്യൺ കേരളത്തിലെ ജനങ്ങളുടെ ജീവ്വനും സ്വത്തിനും നേരിട്ടൂം രാഷ്ട്ര സമ്പദ്വ്യവസ്തയ്കും നേരിട്ടൂം. തമിഴ്നാട്ടിലെ അനേകലക്ഷം ജനങ്ങളുടെയും കാർഷിക വ്യവസ്തയുടെയും വരാനിരിക്കുന്ന തലമുറകളുടെയും നിലനിൽ‌പ്പിനു (വൈഗ ഡാമിനെയും നദിയേയും അതിന്റെ മുഖ്യസ്രോതസ്സായ മുല്ലപ്പെരിയാർ ജലത്തെയും അടിസ്ഥാനമാക്കി) നേരെ തിരിഞ്ഞുനില്ല്കുന്ന മുല്ലപ്പെരിയാർ അപകടഭീതിയും സാധ്യതയും കണക്കിലെടുത്താൽ ഇനി ഒരു പാരിസ്ഥിതികാഘാത പഠനമോ, കൺസർവേഷനിസ്റ്റുകളുടെ മുറവിളിയോ ഇതര ചോദ്യങ്ങളോ ഒന്നും കണക്കിലെടുക്കേണ്ട കാര്യമില്ല എന്നതും ജനങ്ങളൂടെ ജീവനും സ്വത്തിനും സംരക്ഷണം എന്ന ഒരേയൊരു മാനദണ്ഡം മാത്രം കണാക്കിലെടുത്ത് സ്വദേശത്തോ വിദേശത്തോ നിന്നുള്ള നിർമാണവൈദഗ്ദ്യം ഉപയോഗിച്ച് ഒരു പുതിയ ഡാം നിർമ്മിക്കണം” എന്ന ഉത്തരം. ജനങ്ങളുടെ സുരക്ഷിതത്വവും (ഭീതിയും) പരിസ്ഥിതിയും ഒരു തുലാസ്സിന്റെ രണ്ടു തട്ടിൽ വച്ചാൽ പരസ്പര തുലകമാണെന്ന് വരികിലും ഇവിടെ പരിസ്ഥിതിയിൽ നാം തന്നെ നിർമിച്ച ഒരു ഡാം ജനജീവനെ പ്രതികൂലമായി ബാധിക്കുമെന്നു വരികിൽ ഈ തുലാസ്സിൽ ജനങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും എന്ന് മനസ്സിലാക്കുക. 



ഇത്തരുണത്തിൽ “പഴയ മുല്ലപ്പെരിയാർ ഡാം” നിലനിർത്തിക്കൊണ്ട് തന്നെ അതിനൊരു അപായമുണ്ടാകാവുന്ന പക്ഷം പ്രളയ ജലത്തെ ഉൾക്കൊള്ളാൻ എല്ലാ വിധത്തിലും കെല്പുള്ള ഒരു “പുതിയ ഡാം” പഴയഡാമിനു താഴെ നിർമ്മിക്കുക എന്ന ആശയം കേവലം ആശയമായി ഒതുങ്ങാതെ അതീവ ത്വരിതമായി അതിന്റെ പഠങ്ങൾ നടത്തി നിർമ്മിക്കുക എന്നത് മാത്രമാണ് ചെയ്യുവാനുള്ളത്. അതിനു വേണ്ടി എന്തുതന്നെ വേണ്ടിവന്നാലും. ഇന്ന് മുല്ലപ്പെരിയാർ ജലപിശാചായി മുന്നിൽ നിൽക്കുന്നുവെങ്കിൽ പുതിയ മുല്ലപ്പെരിയാർ ജീവജലമായി കേരളത്തിനും തമിഴ്നാടിനും മാറും അപ്പോൾ. കോലാഹലങ്ങൾ കെട്ടടങ്ങും. സുരക്ഷിതത്വം എന്ന സുഖം മനസ്സിനെ നനക്കുന്നത് ജനങ്ങൾ അറിയും. തേക്കടി അതിന്റെ എല്ലാ അർത്ഥത്തിലും ഒരു പറുദീസയായി മാറും. തമിഴ്നാടിലെ വൈഗാതീരങ്ങൾ പതിന്മടങ്ങ പച്ചപ്പ് നേടും. കേരളവും അതിലെ ദുരന്തമുഖത്തുള്ള 3 മില്യൺ ജനങ്ങളും സുഖസുഷുപ്തി എന്തെന്നെ അറിയും. അതിനു വേണ്ടി ത്വരിതമാർഗങ്ങൾ സ്വീകരിക്കുക സർക്കാർ. അതിനു വേണ്ട ക്രിയാത്മക ചാലകങ്ങളാവട്ടെ നാം ജനങ്ങളുടെ വാക്കുകളും പ്രവർത്തികളും. സേവ് മുല്ലപ്പെരിയാർ സേവ് ഔർ ലൈവ്സ്

2012, ജൂലൈ 17, ചൊവ്വാഴ്ച

ഉപകാരസ്മരണ/റോബർട് ബ്രൂസ് ഇൻ 2012

ഉപദേശിച്ച് നന്നാക്കിയ ശിഷ്യൻ ആശാന്റെ പെങ്ങൾക്ക് കുട്ടിയുണ്ടാക്കാനിറങ്ങി
ജീവിതത്തോണി തുഴയാൻ പഠിപ്പിച്ചവന് ചങ്ങായി വക നിത്യേന ഉപദേശം
 പരീക്ഷ ജയിപ്പിക്കാൻ പെടാപ്പാട്പെട്ട മുൻബഞ്ചനെ പിൻ ബഞ്ച്കാരി കോമ്പസ്സിനു കുത്തി പട്ടിണിക്കോലത്തിൽ പടിപ്പുര മുട്ടീയവന് കൊടുത്ത ജോലി പിന്നെ ശമ്പളപ്പരാതിയായി തിരിച്ച് കൊത്തി
ഉടപ്പിറപ്പെന്ന് കരുതി കട്ടിലിൽ ഒപ്പമുറക്ക് വളർത്തിയവൾ പിറ്റേന്ന് ആരന്റെ കൂടെ അഴിഞ്ഞാടാൻ പുറപ്പെട്ട് പോയി
 ഇന്നലെ പത്തുറുപ്യടെ പച്ചച്ചോറ് പങ്കിട്ടവൻ ഇന്ന് പതിനായിരത്തിന് ശമ്പളക്കാരൻ
അവന് ഞാനിന്ന് മണ്ടൻ ജീവിക്കാനറിയാത്തവൻ
ആപത്തിലും ആകായ്കയിലും എനിക്ക് കൂട്ടാമാത്മസഹിക്കും ഞാനിന്ന് പോഴൻ, ഓട്ടക്കയ്യൻ.

ഞാനാരാണ് ഉവ്വേ...? നീ തന്നെ പറ..പടച്ചവനേ...
(നിങ്ങൾ എന്തു വിളിക്കും എന്നെ പൊന്നു ചങ്ങായീ..?)


റോബർട് ബ്രൂസ് ഇൻ 2012
പുറത്ത് ആരവമുണ്ട്, പടയോട്ടം നിലച്ചിട്ടേയില്ല, തലകൾ വെട്ടിയെടുക്കപ്പെടുകയും മുഖങ്ങൾ വെട്ടിമുറിക്കപ്പെടുകയും ചെയ്യുന്നു. പടനായകർ പിന്നിൽ നിന്ന് പടനയിക്കുകയും കാലാൾ മുന്നണിപ്പോരാളികളായി മരിച്ച് വീഴുകയും ചെയ്യുന്നു. അവിടെ ഗ്രീഷ്മമെന്നോ ശിശിരമെന്നോ വ്യത്യാസമില്ല, പോരാട്ടത്തിനു ചൂടും ചൂരും എരിവും കൂടൂകതന്നെയായിരിക്കും. ഇത്രയേറെ തലകൾ വെട്ടിമാറ്റപ്പെട്ടുകൊണ്ടേയിരുന്നിട്ടൂം (കാലങ്ങളായി) കാലാളുകളുടെ എണ്ണം കുറയുന്നതേയില്ലല്ലോ..? പുതു തലമുറകൾ മൂപ്പെത്തുന്നതിനൊപ്പിച്ച് അവരിൽ നിന്നും പുതിയ പടയാളികളെ റിക്രൂട് ചെയ്യുന്നുണ്ടാവം സൈന്യങ്ങൾ. പക്ഷെ ഈ യുദ്ധം അവസാനിക്കുന്നതേയില്ലല്ലോ.? ആരും തോൽകുന്നതുമില്ല. ജയഭേരി അതിനാൽ തന്നെ താൽകാലികം.

ഇവിടെ ഈ ഗുഹക്കുള്ളിൽ ഞാനുണ്ട് ബ്രൂസ്. റോബർട് ബ്രൂസ്. എനിക്ക് ബുദ്ധിയുടെ വല നെയ്ത് കാണിക്കാൻ, പരിശ്രമപാഠം തരാൻ ഒരു ചിലന്തിയുമുണ്ട്. പ്രതീക്ഷകളും, പദ്ധ്ധതികളുമെല്ലാം ഈ ഇരുളിൽ എന്റെ തലക്കുള്ളിൽ മിന്നിമായുന്നുണ്ട്. സോഷ്യൽ നെറ്റ്വർക്കുകളിലെ അതീവ ഗുരുതരന്മാരായ പടനായകരുടെ ഉദ്ബോധനങ്ങൾ ചെവികളിൽ മുഴങ്ങുന്നുമുണ്ട്. പക്ഷെ ഈ ചിലന്തിക്ക് ഒരു കാര്യം എനിക്ക് പ്രഞ്ഞുതരാനാകുന്നില്ലല്ലോ. കഷ്ടം. ഞാൻ ഈ ഗുഹക്കുള്ളിലേക്ക് പാഞ്ഞുകയറുന്നതിനു മുന്നേ ഞാൻ ഒരു പടയാളിയായിരുന്നെന്ന് മാത്രം ഞാനോർക്കുന്നു. ഒരു പക്ഷേ പടനായകനായിരുന്നിരിക്കണം. എന്തിനായിരുന്ന് എന്റെ യുദ്ധം..? ആരോടായിരുന്നു ഞാൻ വാളെടുത്തത്..? ഞാൻ ഏത് പക്ഷത്തായിരുന്നു..? “ഇത്രയും” ഞാൻ മറന്നുപോയിരിക്കുന്നു. പുതിയ ഊർജവും, ആർജവവുമായി ഞാൻ ഈ ഗുഹവിട്ട് പുറത്തേക്കിറങ്ങിയേ പറ്റൂ. അവിടെ പുതിയ ഉണർവുമായി യുദ്ധം ചെയ്യുകയും വേണം. പക്ഷെ എനിക്ക് ആരുണ്ട് പറഞ്ഞു തരാൻ. ഞാൻ ഏത് പക്ഷത്തെന്ന്.? എന്നെ സ്വീകരിക്കാനെത്തുന്നത് ശത്രുവോ മിത്രമോ..? എന്നെ കാത്തിരിക്കുന്നത് പൂച്ചെണ്ടുകളോ ഇരുതല മൂർചയുള്ള വാളോ..?

ഈ ചിലന്തി ഒന്നും മിണ്ടുന്നില്ലല്ലോ..? അയ്യോ അത് വലകെട്ടൂകയായിരുന്നു എന്ന് ഞാൻ മറന്നു. എന്റെ ഹൃദയത്തിന്റെ ഭീത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വല. എന്റെ പ്രജ്ഞയിൽ നിന്ന് തൂങ്ങുന്ന ഒറ്റ നാരിൽ തൂങ്ങി ആടുകയാണാ ചിലന്തി.


2012, ജൂലൈ 6, വെള്ളിയാഴ്‌ച

പുതിയ ചുവടുവയ്പ്, പുതിയ തീരുമാനം , പുത്തനുണർവ്. പുതിയ ഡാമിനുള്ള അംഗീകാരം ഉന്നതാധികാര സമിതിയിൽ നിന്ന്

ഉന്നതാധികാര സമിതി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നത് അംഗീകരിച്ചിരിക്കുന്നു എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയിച്ചത് എത്രമാത്രം സന്തോഷം ദശലക്ഷക്കണക്കിനു ഹൃദയങ്ങളിൽ കുളിർമഴയാകുന്നു. ഇനി കേന്ദ്ര സർക്കാരിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുകൂല തീരുമാനങ്ങളും ഉത്തരവുകളും നടപടികളുമാണ്. സംസ്ഥാന സർക്കാർ ഇനി കാലവിളംബം കൂടാതെ പ്രവർത്തികുകയും ചെയ്യണം. കക്ഷിഭേദമെന്യേ ഒരുമിച്ച് പ്രവർത്തിച്ച് ഉദാത്തമായ ഒരു പൊളിറ്റിക്കൽ മോഡൽ നാം കാണിച്ചു കൊടുക്കുക. ലോകം നമ്മെ മാതൃകയാക്കട്ടെ. ഇതിനു പ്രതികൂലമായി തമിഴ്നാടിലെ ചില തല്പരകക്ഷികൾ മറുവാദം ഉന്നയിക്കുന്നതിനും ഈ തീരുമാനത്തെ അട്ടിമറിക്കുകയും അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഒരു സ്റ്റേയോ മറിച്ചൊരുത്തരവോ നേടാം എന്ന സാധ്യതയും തള്ളിക്കളയാനാവില്ല. അവിടെയും കർമകുശലതയും സംയോചിതമായ ഇടപെടലും നമുക്ക് മുന്തൂക്കം തരും. പ്രകൃതി ദുർബല പ്രദേശം എന്ന വാദം ഒരു ഇടങ്കോലാകാനുള്ള സാധ്യതയും നിലനിൽകുന്നു. “പ്രകൃതി സംരക്ഷണം“- എന്നതും “അനേക ലക്ഷം മനുഷ്യജീവനുമേൽ നിലനിൽകുന്ന ആപത്ത്” എന്ന വസ്തുതയും ഒരു തുലാസ്സിന്റെ ഇരു തട്ടൂകളിലും വച്ചാൽ അവിടെ “മുൻഗണന” മനുഷ്യ ജീവന്റെ മൂല്യം തന്നെ എന്ന തത്വം കണക്കിലെടുത്ത് വേണം നാം മുന്നോട്ട് നീങ്ങാൻ. ഏറ്റവും ബഹുമാന്യരായ പരിസ്ഥിതി വാദികളും ശാസ്ത്രകാരന്മാരും “പുതിയ ഡാം” എന്ന നിലനില്പ് സംബന്ധിയായ ആവശ്യത്തെ “യാതൊരു വിധത്തിലും” ഹനിക്കുന്നതായ പ്രസ്താവനകളോ നിർദേശങ്ങളോ വക്കാലത്തുകളോ നിർവഹിക്കാൻ ശ്രമിക്കാതിരിക്കുകയാണ് അഭികാമ്യം. 30 ലക്ഷം ജീവനുകൾ കേരളത്തിലും അത്രത്തോളം ജീവനുകൾ തമിഴ്നാട്ടിലും ഈ മുല്ലപ്പെരിയാർ ഡാമിൽ പുതിയ ഡാം എന്ന തീരുമാനത്തോട് അവരുടെ ജീവനും സ്വത്തും കൊണ്ട് കടപ്പെടുമ്പോൾ ഈ പുതിയ തീരുമാനം എത്രത്തോളം പ്രാധാന്യമുള്ളതെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇവിടെ നാം ഒരു സുപ്രധാന ചുവടുകൂടി മുന്നോട്ട് വച്ചിരിക്കുന്നു. വിശ്രമിക്കാറായില്ല. പ്രവർത്തനം തുടങ്ങുന്നതേയുള്ളു. എവേക് യുണൈറ്റ് ആന്റ് ആക്ട്. സേവ് മുല്ലപ്പെരിയാർ സേവ് അവർ ലൈവ്സ്

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

എന്തിനാണ് നിങ്ങൾ ഞങ്ങളെ കൊല്ലുന്നത്..?





മുല്ലപ്പെരിയാർ സമര സമിതി 1948 ദിനങ്ങൾ പിന്നിട്ട ദിവസം ഭൌമദിനമായിരുന്നു. മാസങ്ങൾക്കു മുമ്പ് ചാനൽ പടകളുടെയും പത്രമാധ്യമങ്ങളുടെയും തിക്കും തിരക്കുമായിരുന്നു ഇവിടെ. അണമുറിയാത്ത ജനപ്രവാഹം ജലപ്രവാഹത്തെ അതിശയിപ്പിക്കുമാറ് ഇവിടേക്കൊഴുകിയത് നാം കണ്ടു. രാഷ്ട്രീയ സമുദായ സാംസ്കാരിക മത ശക്തികൾ ആവേശഭരിതരായി മുല്ലപ്പെരിയാർ സമരോത്സവം കൊണ്ടാടി. വിപ്ലവ വീര്യം നുരഞ്ഞ് പതഞ്ഞ് നിറയുകയും കവിയുകയും ചെയ്തു. 

എല്ലാം നല്ലത്. നല്ലത് മാത്രം. 

ഇന്ന് അവിടെ പാവം ഉപ്പുതറ/ചപ്പാത്ത് നിവാസികളും നിരപ്പേലച്ചനും സാബുച്ചേട്ടനും മയിലപ്പനുമൊക്കെ മാത്രം. എല്ലാം പഴയതു പോലെ. “ഇന്ന് ഉപവാസമിരിക്കാൻ ആരും എത്തിയില്ലേ എന്ന ചോദ്യത്തിനു മുന്നിൽ മയിലപ്പൻ പേരപ്പൻ വന്നു നിന്നു. ആ പഴയ ചുവപ്പുമാല സഹപോരാളിയിൽ നിന്നും കഴുത്തിലേക്ക് ഏറ്റുവാങ്ങി പേരപ്പൻ ഉപവാസമിരിക്കുന്നു. “ഈയാഴ്ച നടപടി ഉണ്ടാവും തീർച. ഉന്നതാധികാര സമിതി ഇന്ന് റിപ്പോർട് സമർപ്പിക്കും. പുതിയ ഡാമിനും പുതിയ കരാറിനുവേണ്ടിയുള്ള പരാമർശവും അതിലുണ്ടാവും തീർച“-സമരപ്പന്തലിലെ വായു പോലും മന്ത്രിക്കുന്നത് കേട്ടൂ. മയിലപ്പൻ ചേട്ടൻ തന്റെ കപ്പ വില്പന തിർക്കിട്ട് തീർത് പന്തലിലേക്കെത്തുന്നതുവരെ അവിടെ ഇരുന്ന ടാക്സിക്കാരൻ ചേട്ടൻ “ഞാനൊന്ന് ഓട്ടം പോയിട്ട് വരാം” എന്ന് പറഞ്ഞ് ജീപ്പുമായി പോയി. നിരപ്പേലച്ചൻ കുർബാനയും സഭയിലെ അത്യാവശങ്ങളും നിർവഹിച്ച് ഉടനെയെത്തും എന്ന് പറഞ്ഞു. അന്ന് സമര സമിതി ഇൻ-ചാർജായിരുന്ന് ജോൺസൻ കൂട്ടുകാരന്റെ അപകടമരണവാർത്തയറിഞ്ഞ് മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ച് തിരക്കുന്നു.”മരിച്ച് അല്ലെ. പാവം. എവിടെയാ ഇപ്പൊ..ഞങ്ങൾ ഇവിടെ എന്തെങ്കിലും ഒരുക്കേണ്ടതുണ്ടോ..?” 

ഞാൻ ആ പന്തലിലിരുന്ന് ഇങ്ങനെ ആലോചിച്ചു. 2007-ൽ സമരസമിതി എങ്ങനെ ആയിർന്നോ അതേ അവസ്തയിൽ തന്നെ ഇന്നും. നാമൊക്കെ കുറെ ഒച്ചപ്പാടുകളും ഫേസ്ബുക് വിപ്ലവവും തമിഴ്നാടിനെ തെറിവിളിക്കലും മെഴുകുതിരി പ്രാർഥനയുമൊക്കെ നടത്തി സമരപോരാളികളാണെന്ന് ഊറ്റം കൊള്ളുകയായിരുന്നില്ലേ. ഓഫീസിലും വീട്ടിലും ഒക്കെയിരുന്ന്. നമ്മെക്കൊണ്ടാവുന്നത് നാം ചെയ്തു എന്ന് മനസ്സിനെ ആശ്വസിപ്പിക്കാം. നല്ലത്. പക്ഷെ ഇവിടെ ഈ പാവം ജനങ്ങൾക്ക് സമരം ആത്മാവിന്റെ ഭാഗമാണ്. “ഭാഗമല്ല” ആത്മാവ് തന്നെയാണ്. നിത്യച്ചെലവ് നിർവഹിക്കാൻ പാടുപെടുന്ന ഈ സാധാരണക്കാർ അവരുടെ ഒരു ദിനത്തിന്റെ നല്ലൊരു ഭാഗം ഈ സമരസമിതിയോടൊത്ത് ചിലവഴിക്കുന്നു. ആർക്ക് വേണ്ടി.. അവർക്കു മാത്രമല്ല എനിക്കും നിങ്ങൾകും ഓരോ കേരളീയനും വേണ്ടി. 



ലജ്ജിക്കേണ്ടതുണ്ട് നാം. ഫേസ്ബുക് വിപ്ലവം നമ്മെപ്പോലെ അനേകർക്ക് ഈ മുല്ലപെരിയാർ വിഷയത്തെപ്പറ്റി സാമാന്യമായ അവബോധം ജനിപ്പിക്കാൻ ഇടയാക്കി എന്ന വസ്തുത പറയാതെ വയ്യ. അതിന് ഇതിനേക്കാൾ നല്ല വഴി മറ്റൊന്നില്ല താനും. പക്ഷെ മുല്ലപ്പെരിയാർ സമരത്തിന്റെ ആത്യന്തികമായ ലക്ഷ്യപ്രാപ്തിക്ക് അത് എത്രത്തോളം ഉതകുന്ന് എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലത്. 
സമര സമിതിയുടെ ഈ ചിത്രത്തിലേക്ക് ഒന്നുകൂടി നോക്കുക. അവിടെ ഒഴിഞ്ഞ കസേരകളിലെ ശൂന്യതയിൽ സമരസമിതിയിലെ ഇടുക്കിക്കാരുടെ വിയർപും നെടുവീർപും നിറയുന്നുണ്ട്. അവരിപ്പോളെത്തും. അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തിയിട്ട്. പക്ഷെ ആ കസേരകളിൽ നിറയുന്ന ഒരു വലിയ ക്യാവിറ്റി ഉണ്ട്. നികത്താനാകുന്ന ഒരു ശുന്യത. അത് നമ്മളാണ്. നമ്മളാണ് അവിടെ ഉണ്ടാകേണ്ടിയിരുന്നത്. നാമാണ് ആ മുദ്രാവാക്യങ്ങൾ ഏറ്റുപാടേണ്ടിയിരുന്നത്. 

ഈ പന്തലിലെ വായു എന്നോട് ഒന്നു കൂടി സൂചിപ്പിച്ചു.  

“പത്രങ്ങളും ചാനലുകളും ഇവിടെ  നിറഞ്ഞിരുന്നത് മുല്ല്ല്ലപ്പെരിയാർ വിപ്ലവം ജനങ്ങളിലേക്കെത്തിക്കാനായിരുന്നില്ല. മറിച്ച് അവിടെ ഉപവാസമനുഷ്ടിക്കാനെത്തിയ രാഷ്ട്രീയ ശക്തികളൂടെ ആരോഗ്യനിലയെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകാനായിരുന്നുവെന്ന്. ഇത്ര വലിയ സ്കൂപ് എവിടെക്കിട്ടൂം..? ലൈവായിരുന്നില്ലെ പരിപാടി. “ നല്ലത്. എല്ലാം നല്ലത്
ഒരു ചെറുകാറ്റ് വന്ന് മന്ത്രിച്ചു. 
“കൂറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് വിയർപ്പിന്റെ ഗന്ധമായിരുന്നു. ജനസാഗരത്തിന്റെ വിയർപ്പിന്റെ ഗന്ധം. പക്ഷെ അതിനു വിപ്ലവച്ചുവയായിരുന്നില്ല. ഇതേ ചാനലുകളിലും പത്രത്തിൽ വരാവുന്ന ഒരു ഫോട്ടോയിലും പതിയാവുന്ന സ്വന്തം ചിത്രത്തിന്റെ വിപ്ലവ സാധ്യതയെക്കുറിച്ചുള്ള ചിന്തയും, കൂത്ത് കാണാനുള്ള ജിജ്ഞാസയും സമുദായ നേതാക്കന്മാരുടെ കല്ലെപ്പിളർക്കുന്ന കല്പനയുടെ ചൂടുമായിരുന്നു.” നല്ലത് അതും നല്ലത്. 

പഴയത് പഴയത് തന്നെ. ഇപ്പൊ എന്താണവസ്ത...? ഞാൻ ചോദിച്ചു. 

മറുപടി തന്നത് അപ്രതീക്ഷിതമായി എത്തിയ വേനൽമഴ. 

“ കണ്ടില്ലേ നീ.. കാത്തിരുപ്പ്. അനന്തമായ കാത്തിരിപ്പ്. പുതിയ ഡാമിനും പുതിയ കരാറിനും വേണ്ടി ഈ ജനങ്ങളുടെ ജീവനും സ്വത്തിനും ഇതര ജില്ലകളിലെ 3 മില്യൺ ജനങ്ങളുടെ സംരക്ഷണത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും കേർളത്തിലെ ആകമാനം ജനങ്ങളൂടെ ഊർജ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയുള്ള നിർണായക ശുപാർശകൾ അടങ്ങിയ റിപോർട് ഉന്നതാതികാര സമിതി സമർപ്പിക്കുക്കയാണ് നാളെ. അതിലെ ഉചിതമായ ശുപാർശകൾക്ക് മേൽ സുപ്രീം കോടതി അതീവ പ്രാധാന്യമുള്ള തീരുമാനങ്ങളെടുക്കുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ഈ പാവം ജനങ്ങളെ അവർ കൈവെടിയാതിരിക്കണെ എന്ന് ഞാനും പ്രാർഥിക്കട്ടെ കൂട്ടൂകാരാ.” 

ആശ്വാസത്തോടെ എന്നാൽ അതിലേറെ വേദനയുടെ നെരിപ്പോടും നെഞ്ചിലേറ്റി സമരസമിതി വിട്ട് പുറത്തേക്കിറങ്ങിയ അവധൂതന്റെ മുന്നിൽ ഒരു വെള്ളിടി വെട്ടി. ഓടി പന്തലിനുള്ളിലേക്ക് കയറിയപ്പോൾ ഇടിമിന്നലിന്റെ ശബ്ദം ചെവിയിൽ പൊട്ടിച്ചിതറി. 

“മുല്ലപ്പെരിയാർ അണക്കെട്ടിനു ബലക്ഷയമില്ല. എന്നാൽ ആവശ്യമെങ്കിൽ പുതിയ ഡാം നിർമിക്കാവുന്നതുമാണ്” എന്ന് ഉന്നതാധികാരസമിതിയുടെ റിപ്പോർടിൽ പരാമർശമുണ്ടത്രെ. 

ഒരു നിമിഷം പിന്നെ അവിടെ നിന്നില്ല. നേരെ വേനൽ മഴയിലേക്കിറങ്ങി. ഘോരമായ ഇടിമിന്നലോ മേഘനാദമോ കാറ്റോ മഴത്തുള്ളികളോ പറയുന്നത് എനിക്ക് കേൾക്കണമെന്നില്ലായിരുന്നു. അതിനും മുകളിൽ ഒരായിരും നിലവിളികൾ ഉയർന്ന് വരുന്നുണ്ടായിരുന്നു മനസ്സിന്റെ ഉള്ളിൽ നിന്ന്. “ എന്തിനാണ് നിങ്ങൾ ഞങ്ങളെ (കൊല്ലാതെ) കൊല്ലുന്നത്..?“ 

2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

ഭൂചലന വേളയിൽ നിങ്ങളുടെ ജീവരക്ഷക്ക് 16 പ്രവർത്തന പദ്ധതികൾ





മുന്നറിയിപ്പില്ലാതെ നമ്മെ നേരിടുന്ന ഒരു വിപത്താണ് ഭൂകമ്പം എന്നത് മാത്രമല്ല ഒരു പ്രകമ്പനത്തിനു പിന്നാ‍ലെ പല കുലുക്കങ്ങളും ഉണ്ടാകാമെന്നതും അത് നാം ആയിരിക്കുന്ന സ്ഥാനങ്ങളെ എങ്ങനെയൊക്കെ നാശകരമായി ബാധിക്കാം എന്നും പ്രവചിക്കാനാവില്ല. ആയതിനാൽ തന്നെ മുൻ കരുതലുകളല്ല കുലുക്കം അനുഭവപ്പെടുന്ന അതേ നിമിഷം മുതൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളാണ് വേണ്ടത്. അതും അവനവൻ സ്വയം സ്വീകരിക്കേണ്ടത്. കേരളം തുടർചയായ ഭൂചലനങ്ങളെ നേരിടുന്ന ഇക്കാലത്തും വരും കാലങ്ങളിലും ഈ പെരുമാറ്റച്ചട്ടങ്ങൾ വിവിധ തുറകളിലുള്ള മുതിർന്നവർ മുതൽ ചെറിയ കുഞ്ഞുങ്ങൾ വരെ അറിഞ്ഞിരിക്കുകയും പരിശീലിക്കേണ്ടതുമുണ്ട്. അതിനാലാണ് ഈ സുരക്ഷാ നടപടികൾ നമ്മുടെ ഭാഷയിൽ തന്നെ വിവരിക്കുന്നത്.

I. ചലന സമയത്ത് നിങ്ങൾ ഒരു കെട്ടിടത്തിനുള്ളിലാണെങ്കിൽ;

1. നിലത്ത് കിടക്കുക

2. മേശയുടെയോ മറ്റേതെങ്കിലും ഫർണിച്ചറിന്റെയോ അടിയിലേക്ക് നീങ്ങിയിരിക്കുക. ചലനം കഴിയുന്നതുവരെ അവയുടെ കാലുകളിൽ മുറുകെ പിടിക്കുക (ഇവയൊന്നുമില്ലാത്ത പക്ഷം, നിങ്ങളുടെ കൈകളും ഏതെങ്കിലും വസ്ത്രമോ ഉപയോഗിച്ച മുഖവും തലയും മറച്ച മുറിയുടെ ഒരു ഒഴിഞ്ഞ മൂലയിൽ കൂനിക്കൂടി ഇരിക്കുക.

3. ഗ്ലാസ് ചുമരുകൾ ജനാലകൾ വാതിലുകൾ തുടങ്ങി മറിഞ്ഞു വീഴാവുന്ന യാതൊന്നിനും തൂക്കുവിളക്കുകൾക്കും ഫർണിച്ചറിൽ നിന്നുമൊക്കെ സുരക്ഷിതമായ അകലം പാലിക്കാൻ ശ്രദ്ധിക്കുക.

4. നിങ്ങൾ കിടക്കയിലാണെങ്കിൽ (മുകളിൽ നിലം പതിക്കാവുന്ന തൂക്കുവിളക്കുകൾ ഇല്ലയെങ്കിൽ ബെഡിൽ തന്നെ കിടക്കുകയും തലയിണയോ ബെഡൊ ഉപയോഗിച്ച് മുഖവും (പറ്റുമെങ്കിൽ ശരീരവും മറക്കുക. തൂക്കുവിളക്കുകൾ ഉണ്ടെങ്കിൽ മുറിയുടെ മൂലയിലേക്ക് സ്റ്റെപ് 1 പ്രകാരം നീങ്ങി പ്രവർത്തിക്കുക.

5. കെട്ടിടത്തിനു വെളിയിലേക്ക് ഉറപ്പുള്ളതും സുരക്ഷിതവുമായ ഇടനാഴിയോ സ്റ്റെപ്പുകളോ വാതിലുകളോ വളരെ അടുത്ത് ഉള്ള പക്ഷം മാത്രം പുറത്തേക്ക് ഓടുക.

6. ചലനം തിരുന്നു എന്ന് ഉറപ്പുവരികയും പുറത്ത് സുരക്ഷിതമാണെന്ന് മനസ്സിലാകുകയും ചെയ്യുമ്പോൾ മാത്രം കെട്ടിടത്തിൽ നിന്നും പുറത്ത് വരിക. (ചലന സമയത്ത് പുറത്ത് കടക്കുവാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് കൂടുതൽ അപകടവും മുറിവും സംഭവിക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു.) കേരളം കഴിഞ്ഞ ദിവസം കണ്ടതും ഇത്തരം പ്രതികരണമായിരുന്നു)

7. ഫയർ ആന്റ് സേഫിറ്റി ഉള്ള കെട്ടിടങ്ങൾ ചലന സമയത്ത് വൈദ്യൂതി വിശ്ചേദിക്കപ്പെടുമെന്നും സ്പ്രിങ്ഗ്ലർ വഴി ജലം മുറിയിൽ പ്രവഹിക്കുമെന്നും അറിഞ്ഞിരിക്കുക.ഫയർ അലാറം മുഴങ്ങുകയും ചെയ്യും.

8. ചലന സമയത്ത് ലിഫ്റ്റുകൾ യാതോരു കാരണവശാലും രക്ഷാ മാർഗമെന്ന നിലയിൽ ഉപയോഗിക്കരുത്. (അത് നിങ്ങൾ ലിഫ്റ്റിൽ (ഷാഫ്റ്റിൽ) കുടുങ്ങിപ്പോകുന്നതിന് ഇടയാക്കും.) “കേരളത്തിൽ ലിഫ്റ്റ് ഒഴിവാക്കാൻ എ എസ്സൈയൊട് ഉപദേശിച്ച കോൺസ്റ്റബിളിന്റെ ബുദ്ദിപരമായ പ്രവർത്തിയെ തമാശയാക്കി മനോരമ ചിത്രീകരിച്ചത് ഖേദകരവും തികച്ചും കുറ്റകരവുമാണ്”


II. ചലന സമയത്ത് നിങ്ങൾ കെട്ടിടത്തിനു പുറത്താണെങ്കിൽ;

9. കെട്ടിടങ്ങൾ, വൈദ്യുത പോസ്റ്റുകൾ, ടവറുകൾ, ലൈനുകൾ, വിളക്കുകാലുകൾ എന്നിവയിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ച് നിൽകുക.

10. ചലനം ഒഴിവാകുന്നതുവരെ മേല്പറഞ്ഞ സ്ഥാനങ്ങളിലേക്ക് നീങ്ങി നിൽകുക മാ‍ത്രം ചെയ്യുക. കെട്ടിടങ്ങൾക്കടുത്ത് നിൽകുന്നത്, മുകളിൽ നിന്നും അടർന്നുവിഴുന്ന വസ്തുക്കൾ ചുമരുകൾ, ഗ്ലാസ്, തുടങ്ങിയവ പതിച്ച് മുറിവേല്കാൻ കാരണമാകും. (ഇത്തരം അപകടങ്ങളാണ് കൂടുതലും സംഭവിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുക.)


III. നിങ്ങൾ ചലിക്കുന്ന വാഹനത്തിനുള്ളിലാണെങ്കിൽ;


11. മേല്പറഞ്ഞ പ്രകാരമുള്ള സുരക്ഷിത സ്ഥാനത്ത് വാഹനം നിർത്തി അതിനുള്ളിൽ തന്നെ ഇരിക്കുക. കെട്ടിടങ്ങളുടെ സമീപത്തോ അതിനുള്ളിലെ പാർകിങ് സ്ഥലത്തോ, മരച്ചുവട്ടിലോ, ഓവർബ്രിഡ്ജ്, സബ് വേ വൈദ്യുത പോസ്റ്റുകൾ തുടങ്ങിയവയുടെ സമീപം നിർത്തരുത്.

12. ചലനം നിലച്ച ശേഷം ശ്രദ്ധയോടെ മാത്രം മുന്നോട്ട് നീങ്ങുക. കേടു സംഭവിച്ച പാലങ്ങളും റോഡുകളും ഒക്കെ ഉണ്ടാകാവുന്നതിനാൽ വളരെ ശ്രദ്ധിച്ച് മാത്രം നീങ്ങുക.

IV. ദുരന്ത ശേഷം കെട്ടിടാവശിഷ്ടങ്ങൾകുള്ളിൽ കുടുങ്ങിയാൽ;

13. യാതൊരു കാരണവശാലും തീപ്പെട്ടി, ലൈറ്റർ തുടങ്ങിയവ ഉരച്ച് വെളിച്ചമുണ്ടാക്കരുത്. തീപിടിക്കാവുന്ന വാതകങ്ങളോ ദ്രാവകങ്ങളോ ഒക്കെ അവിടെ ഉണ്ടാകാം.

14. പൊടിപാറുന്ന തരത്തിൽ നീങ്ങാനോ പുറത്തേക്ക് കടക്കാനോ ശ്രമിക്കാതിരിക്കുക.

15. തൂവാലയോ വസ്ത്രഭാഗമോ കൊണ്ട് മുഖവും വായയും മറക്കുകയൊ കെട്ടുകയൊ ചെയ്യുക.

16. കയ്യിലോ കീചെയ്നിലോ പോകറ്റിലോ (ദുരന്ത സാധ്യത ഉള്ള സ്ഥലങ്ങളിൽ ആളുകൾ നിർബന്ധമായും കയ്യിൽ കരുതുക) ഉള്ള ഒരു വിസിൽ  വായിൽ ചേർത്ത് വച്ച ശബ്ദിക്കുന്നത് നിങ്ങൾ കുടുങ്ങിയിരിക്കുന്ന സ്ഥാനം നിർണയിക്കാൻ രക്ഷാപ്രവർത്തകർക്ക് സഹായമേകും. അങ്ങനെ വായിൽ ചേർത്തുവയ്കുന്ന വിസിൽ നിങ്ങളുടെ ബോധം മറയാവുന്ന സാഹചര്യത്തിലും ശബ്ദമുണ്ടാക്കാൻ ഉപകരിക്കുമെന്ന് ഓർക്കുക. കൈകൾ ചലിപ്പിക്കാനാവുമെങ്കിൽ, മൊബൈൽ ഫോൺ, സമീപത്തു കണ്ടേക്കാവുന്ന ലോഹ പൈപ് ഇത്രര ലോഹ വസ്തു തുടങ്ങിയവയൊക്കെ ശബ്ദമുണ്ടാക്കാൻ ഉപയോഗിക്കാമെന്നും മനസ്സിലാക്കുക.

മലമ്പ്രദേശങ്ങളിലുളളവർ പാറകളോ, ജലാശയങ്ങളോ, കിണറുകളുടെ സമീപമോ മൺ തിട്ടകളുടെ മുകളിലോ സമിപമോ ഒന്നും നിൽകാതിരിക്കുക. ബീച്ചിൽ നിൽകുകയാണെങ്കിൽ ഉയർന്ന ഇടങ്ങളിലേക്ക് വളരെ വേഗത്തിൽ മാറുക.


ഈ മാർഗനിർദേശം പരമാവധി ആളുകളുടെ ജീവരക്ഷക്ക് ഉതകട്ടെ എന്ന താല്പര്യത്തിൽ എം ഇ എം വോളണ്ടിയർമാർ പ്രസിദ്ധീകരിക്കുന്നത്.

2012, മാർച്ച് 29, വ്യാഴാഴ്‌ച

വലന്റൈൻസ് ഡേ എന്ന ക്രിയാത്മക ഹൃദയസ്തംഭന ദിവസം.



കഥാനായകർ മുൻബഞ്ചന്മാരായ ഞാനും മഞ്ജേഷും. നായികമാരുടെ പേരു പുറത്ത് പറയാൻ പാടില്ലാത്തതുകൊണ്ട് (സോറി).... ആവശ്യക്കാ‍ർ മുൻബഞ്ചും ഡസ്കും അവിടെ തന്നെ ഉണ്ടെങ്കിൽ പോയി നോക്കിയാ‍ൽ മര ലിഖിതം കിട്ടിയേക്കാം. അങ്ങനെ പ്രീഡിഗ്രിക്കാരനായും മുണ്ടനായും കോളജ് കുമാരനെന്ന അഹംഭാവം മെല്ലെ മുരടനക്കിത്തുടങ്ങിയതിന്റെ തലക്കനവും മിഠായിയിൽ നിന്ന് സോഡയിലേക്ക് മാറിയതിന്റെ മയക്കവും പേറി ക്ലാസ്സിൽ നിവർന്നിരിക്കെയാണു മഞ്ചേഷിനു പ്രേമം പൊടിച്ചത്. മുന്നറിയിപ്പില്ലാതെ സംഭവിച്ചതാകയാലും നായകൻ മഞ്ചേഷായതിനാലും അല്പം അസൂയ്യ എനിക്കും തോന്നിയതിൽ അപാകതയില്ലല്ലോ അല്ലെ. അവൻ സംഭവം ഗംഭീരമാക്കി. പ്രതിശ്രൂത കാമുകി അവന്റെ പ്രേമഭാരത്താൽ പൊറുതിമുട്ടി. അങ്ങനെ കാമുകിയുടെ ഉറ്റ ദോസ്ത് ആക്ഷൻ കൌൺസിലുമായി രംഗത്തുവന്നു. അടിവീഴുന്നതിനുമുന്നെ മഞ്ചേഷ് പൊടിക്കൈകളുമായി രണ്ടാളെയും ചെറുത്ത് വരുതിയിലാക്കി. കാര്യങ്ങളിത്രയൊക്കെയായ സ്ഥിതിക്ക് ‘എനിക്കും വേണം കാമുകി ഒരെണ്ണം’ എന്ന് മനസ്സ് ശല്യപ്പെടുത്തി. കോളജിനടുത്ത വീട്ടിൽ താമസിക്കുകയും മുൻപ്രസ്താവിച്ചതുപോലെ പള്ളിയിലച്ചനും സർവോപരി താടികാരനുമായ പിതാവിനോടുള്ള അളവറ്റ ‘ഭയവും’ അരുതെടാ ഉവ്വേ എന്ന് വിലക്കി. പക്ഷെ കാലം പണിതന്നു. ഈ ആക്ഷൻ കൌൺസിൽ കൂട്ടുകാ‍രി ആൾ അല്പം മിടുക്കിയും മഞ്ചേഷിനെ ഒതുക്കാൻ നോക്കിയതിലുള്ള വാശിയും രാവിലെ കോളജ് പടിയിൽ നിന്ന് കോളജിലേക്കുള്ള അവളുടെ പയനം വീടിനോടു ചേർന്നുള്ള വഴിയിലൂടെയായതുകൊണ്ടും ആ മുഖം മെല്ലെ മനസ്സിലുടക്കി. ശ്ശെടാ ഇതെന്ത് കൂത്ത്. അവളുടെ പേരിന്റെ ആദ്യ അക്ഷരം എന്റെ ഓമനപ്പേരിന്റെ ആദ്യാക്ഷരവും എന്റെ പേരിന്റെ കുറച്ചക്ഷരങ്ങൾ അവളുടെ ഓമനപ്പേരിന്റെ ഒന്നൊഴികെയുള്ള അക്ഷരങ്ങളുമായി മാച് ആയി പണ്ടാരമടങ്ങി. നമ്മൾ ഇക്വേഷനിട്ടു. മേഡ് ഫോർ ഈച് അദർ. വേറാരും അറിഞ്ഞില്ല “അവളും” . അങ്ങനെയിരിക്കെ മതമൌലികവാദിയായ അച്ഛനാണ് അവൾക്കുള്ളതെങ്കിൽ പ്രീഡിഗ്രി കഴിഞ്ഞ് സംഭവം മുന്നോട്ട് പോകില്ലയെന്ന് വീട്ടിലെ പഠനമുറി എന്ന പരീക്ഷണശാലയിൽ ചടഞ്ഞ് കൂടിയിരുന്ന് ആലോചിച്ചപ്പോൾ അറിയാതെ സങ്കടം വന്നു. എന്റമ്മെ. നെഞ്ചകത്തിനുള്ളിൽ കാണാമുള്ളിന്റെ കുത്ത്. പക്ഷെ സന്തോഷത്തോടെ ഉറങ്ങി. കാരണം. അപ്പോളാണറിഞ്ഞത് എന്റെ കൂടപ്പിറപ്പെ. ഇതാണപ്പീ വേദന എന്ന്. പ്രണയവേദനയെ. മീശയുടെ ആദ്യ ലക്ഷണങ്ങളെ അല്പം ദേഷ്യത്തോടെ ചീത്തവിളിച്ചതും അന്ന് തന്നെയാണെന്നാണ് ഓർമ. സഹപടയാളികളായ രതീഷിനും ബിന്നിക്കും അന്നേ ഉശിരൻ മീശയുണ്ട്. പണ്ടാർക്കാലന്മാർ. അങ്ങനെ മെല്ലെ അവളുടെയും അവളുടെയും സമീപപ്രദേശങ്ങളിലൂടെ ഞങ്ങൾ ഉപഗ്രഹങ്ങളായി. രാവിലെ വളരെ നേരത്തെ (7.30)നു തന്നെ എണീക്കാൻ തുടങ്ങി. പിന്നൊരു അര മണിക്കുർ പല്ലു തേപ്പും വിറകുവേട്ടും വീട്ടൂകാര്യം നോക്കലും പതിവാക്കി. ആ സമയത്ത് ‘എവറസ്റ്റോ’ അഞ്ജലിയോ മറ്റോ അവളുമായി കോളജ് പടിക്കലെത്തുകയും അവളുടെ അലസഗമനം സംഭവീക്കുകയും ചെയ്യും-ഇമ്പ്രഷനുണ്ടാക്കണ്ടെ. അങ്ങനെ കാലം കടന്നു. ഇമ്പ്രഷൻ ഉണ്ടായൊ എന്തോ.. ഒരു പിടിയും കിട്ടുന്നില്ല. ഡസ്കിലും ബഞ്ചിലും പാഠപുസ്തകത്തിലും പേരുകൾ ഇക്വേഷനായി. കാണുമ്പോൾ ഒരു സുഖം. എന്നാലോ അപ്പോ തന്നെ സങ്കടവും. ഈ പണ്ടാരം ഒന്ന് പറയണ്ടെ. അങ്ങോട്ടടുക്കുമ്പോളാണു ഹൃദയം എന്ന അവയവം എത്രമാത്രം ശബ്ദമാണുണ്ടാക്കുന്നതെന്ന് തിരിച്ചറിയുക. അപ്പോഴല്ലെ വലന്റൈൻസ് ഡേയുടെ വരവ്. പ്രേമം പറയാൻ ലൈസൻസുള്ള ദിവസം എന്നാണ് മനസ്സിൽ തോന്നിയത്. ഒരൊറ്റ ദിവസം ഒരൊറ്റ അവസരം. പറയാനാണേൽ അന്ന് പയണം. പറ്റിയില്ലെങ്കിൽ........ (അടുത്ത വർഷം ഒന്നൂടെ ശ്രമിക്കാം) അങ്ങനെ പറയാൻ തീരുമാനിച്ചു. ഒരു ധൈര്യത്തിനു മഞ്ചേഷും കൂടി. നമ്മൾ തന്ത്രം മെനഞ്ഞു. പക്ഷെ പറയാനുള്ള ധൈര്യം മെനഞ്ഞിട്ടും മെനഞ്ഞിട്ടൂം രൂപ്പപ്പെട്ടില്ല. കുഴച്ചതു തന്നെ പാകം തെറ്റി. ഒടുവിൽ വലന്റൈസ് ഡേ കാർഡ് എന്ന തന്ത്രം മിന്നി. നിർദോഷമായ പരിപാടി. മുഖം നോക്കാതെ സപ്ലൈ ചെയ്യാം. സ്വീകരിച്ചാൽ നേരെ ബാഗിലേക്ക് പോകും. മറിച്ചാണേൽ നൂറു കഷണമായി അവളുടെ ദേഷ്യം കാറ്റിൽ പറക്കും. തടി രക്ഷിക്കാം. അങ്ങനെയാണ് ഈ കാർഡ് തേടൽ തുടങ്ങിയത്. ബാർബറാം ബാലന്റെ മേലുകാവിൽ എന്തോന്ന് വലന്റൈസ് ഡേ. എന്തരു കാർഡ്.ഡി റ്റി പി എന്ന അക്ഷരങ്ങൾ അന്ന് പ്രാബല്യത്തിലില്ലല്ലോ. നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു. വിപ്ലവകരമായ കാർഡ് നിർമാണം ആ രാത്രിയിലാണു സംഭവിച്ചത്. അതെ വലന്റൈസ് വിപ്ലവ രാത്രി. നേരെ കുത്തിയിരുന്ന പഴയ പ്ലെയിൻ ക്രിസ്മസ് കാർഡ് വെട്ടി ചെറുതാക്കി. അതിൽ ഒരു ഹൃദയം മെനഞ്ഞു. പ്രേമത്തിന്റെ അപാരവും അഗാഥവുമായ വേദനയിൽനിന്നുളവായ സൃഷ്ടിപരത. അർത്ഥശുന്യമായ പഴയ കാർഡിനെ പ്രണയം തുളുമ്പുന്ന കുറിമാനമാക്കി. ഹൃദയം മെനയാനാരുന്നു പണി. ക്രിസ്മസിനു ഒരു പൂമാല പോലെ തൂങ്ങിയാടൂന്ന വർണക്കടലാസ്സു മാലയുടെ ചുവന്ന ഭാഗം മാലയെ നോവിക്കാതെ വെട്ടി സൂക്ഷമമായി മുറിച്ച് ഹൃദയാകൃതിയിലാക്കി അതിന്റെ കൂട്ടിപ്പിടിച്ച് ഹൃദയത്തിന്റെ വലതു വശത്ത് സ്റ്റാപ്പ്ലറടിച്ചു.. ആ ലോല ഹൃദയത്തെ കാർഡിന്റെ മടക്കിനുള്ളിൽ വരുന്നതരത്തിൽ മാലയുടെ രണ്ടറ്റങ്ങളെ പ്രണയം ഉരുക്കിയെടുത്ത സങ്കല്പത്തിൽ ഫെവികോൾ ചേർത്ത് ഒട്ടിച്ചു. സംഭവം പുറമെ സിമ്പിൾ. കാർഡ് തുറന്നാളൊ ത്രസിച്ച് തൂടിച്ച് വിടർന്നു വരുന്ന ഹൃദയം. അമ്മേ പൊളപ്പൻ സാധനം. അഭിമാനത്തോടെ എന്നാൽ അതിനേക്കാൾ വെമ്പുന്ന ഹൃദയത്തോടെ സംഗതി മഞ്ചേഷിനെ ഏല്പിച്ചു. അവൻ കലാപരമായി മനോഹരമായ കൈയക്ഷരത്തിൽ ആദ്യ പേജിൽ കാമുകരായ ഞങ്ങളുടെ നാമങ്ങളും (മുകളിലും താഴെയുമാണെ) മറുപകുതിയിൽ പ്രണയിനിമാരുടെ നാമങ്ങളും കുറിച്ചു. എത്ര മനോഹരമായ സൃഷ്ടി. ഹാ... വെറുമൊരു കടലാസ്സിനെ പ്രണയാനുഭൂതി നിറയുന്ന കലാസൃഷ്ടിയും കുറിമാനവുമാക്കി. മഞ്ചേഷ് കുറിമാനത്തെ ലോല ഹൃദയത്തോടെ അവന്റെ കാമുകിയുടെ കൈകളിൽ കൊടുക്കുമ്പോൾ അരുവിത്തുറപ്പള്ളിയിലെ ലാത്തിരി പൂത്തത് എന്റെ നെഞ്ചകത്തിൽ. അവളത് എന്റെ കാമുകിയൂടെ (?) കൈകളിലേൽ‌പ്പിച്ചതും കുടവിടർത്തി വർണപ്രപഞ്ജം. അതും എന്റെ നെഞ്ചിൽ. അവളത് പുസ്തകത്തിനിടയിൽ തിരുകിയപ്പോൾ ആയിരം കതിനകൾ ഒന്ന്ച്ച് പൊട്ടിയതും എന്റെ നെഞ്ചിൽ. ഒടുവിൽ............... അവസാനമായി അന്ന് വൈകൂന്നേരം ക്സ്സ്സ് കഴിഞ്ഞ് ഒരു ഗുണ്ട് പൊട്ടാതെ വന്ന് വീണു ചീറ്റിയതും എന്റെ നെഞ്ചിൽ തന്നെ. അവൾ പുസ്തകത്തീനിടയിൽ നിന്ന് എന്റെ ഹൃദയത്തെ എനിക്ക് നേരെ നീട്ടി. 

2012, ജനുവരി 2, തിങ്കളാഴ്‌ച

മുല്ലപ്പെരിയാറിനെ ചതിച്ച തെണ്ടികളോടും അവഗണിച്ച എല്ലാ മലയാളികളോടും അവധൂതന്റെ പ്രാക്ക്.


വീണ്ടും ഒരാവർത്തന കാലം കൂടീ. മുല്ലപ്പെരിയാർ പതിയെ വിസ്മൃതിയിലേക്ക് മറയുകയാണ് ശരാശരി മലയാളിയുടെ കാഴ്ചയിൽ നിന്നും. രാഷ്ട്രീയ കോമരങ്ങൾ തങ്ങളുടെ മുടിയഴിച്ചാട്ടം മതിയാക്കി ചിലമ്പഴിച്ചു. പള്ളിവാൾ നിലവറയിലൊതുക്കി. അരുളപ്പാടുകൾ മാറ്റൊലി പോലുമല്ലാതായി. മുല്ലപ്പെരിയാർ സമരപ്പന്തലുകൾ വാർഷിക തീർത്ഥാടന കേന്ദ്രങ്ങളായി മാറി. ഏതെങ്കിലുമൊരു കൊടിയും ഒരു ഡാം ബാനറും വച്ച ഇടുക്കിയിലേക്ക് ഒരു വിനോദസഞ്ചാരം തരപ്പെടുത്തിയാൽ മദ്യപിച്ച് മതിമറക്കാൻ അത് ലൈസൻസായി. പോകുന്ന വഴിയിൽ സമരപ്പന്തലിലൊരെത്തിനോട്ടം നടത്തിയാൽ ചുളുവിലൊരു മൊബൈൽ ക്യാം ഫോട്ടോ എടുക്കുകയും തത്സമയം ഫേസ്ബുക് അപ് ലോഡ് വഴി സാമൂഹ്യ പ്രതിബദ്ധത നാട്ടാരെ അറിയിക്കുകയുമാവാം. തണുപ്പിച്ചാറിച്ച മുല്ലപ്പെരിയാറിലേക്ക് ഇനി തീർത്ഥാടനവും കോമരങ്ങളുടെ ഉറഞ്ഞ് തുള്ളലും അടുത്ത മഴക്കാലത്ത് വീണ്ടുമാവർത്തിക്കും. അതു വരെ സ്വസ്ഥം.
ഇവിടെ ഇടുക്കിക്കാർക്ക് ഈ തീർത്ഥാടനകാലം എന്താണ് സമ്മാനിച്ചത് എന്നൊന്ന് തിരിഞ്ഞ് നോക്കാൻ ഒരു ഇടുക്കിക്കാരൻ ഒരു ഉദ്യമം നടത്തുകയാണ്. അനവസരത്തിലാണെങ്കിൽ ക്ഷമിച്ചേക്കുക.

മയിലപ്പൻ തുടങ്ങിവച്ച് ഇടുക്കിക്കാരന്റെ മഴപ്പേടിയിൽ നിന്നുയിരെടുത്ത ഒരു സമരം ഒരു ഭൂമികുലുക്കക്കാലത്ത് പൊട്ടിമുളച്ച അരിക്കൂണൂകൾ കണക്കെ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട ഖദറുകളും, ളോഹകളും, കൊടിതോരണങ്ങളും ഏറ്റെടുത്ത് വളരെ ക്രീയാതമകമായി അലങ്കോലപ്പെടുത്തി. ചപ്പാത്തിലെ മുല്ലപ്പെരിയാർ സമരപ്പന്തലിലേക്ക് പ്രവഹിച്ച സമരഭടന്മാരുടെ തേരുകളിൽ അടുക്കിയിരുന്ന മദ്യക്കുപ്പികളും, കുഴഞ്ഞ വായ കൊണ്ട് പാണ്ടിയെ തെറിവിളിക്കുന്ന മുദ്രാവാക്യങ്ങളും എല്ലാം ചേർന്ന് സമരത്തെ ആഭാസമാക്കി. നിരാഹാരം കിടന്ന മഹാന്മാർ സമരത്തിനിടവേളകൊടുത്ത് ക്രിസ്തുമസ്സും ന്യൂ ഇയറും ആഘോഷിച്ചു. സിനിമക്കാരൻ മുല്ലപ്പെരിയാറിനെ പരാമർശിക്കാത്തതിൽ മനസ്സ് നൊന്ത മലയാളികൾ അവരെ വിമർശിച്ച് ഡാം 999 കാണാൻ പോയി. അതിലൊരു സംവിധായകൻ രാവിലെ (.) സ്റ്റാറ്റസ് ഇട്ടപ്പോൾ അതിൽ പ്രവഹിച്ച നൂറുകണക്കിനു കമന്റുകൾ ആ “കുത്തിന്റെ” അർത്ഥതലങ്ങൾ തേടി.ചാണ്ടിച്ചനും തോമച്ചായനും തിരുവഞ്ചൂരുമെല്ലാം മറക്കാതെ കൃത്യസമയത്ത് താര പുത്ര വിവാഹത്തിനു വിരുന്നു പോയി. ലാലും താരങ്ങളും വളരെ ഊർജസ്വലരായി ക്രിക്കറ്റ് പഠിക്കുന്നതിൽ നമ്മളൊക്കെ ആവേശം കൊള്ളുകയാണ്. എത്ര സുന്ദരമായ അന്തരീക്ഷം.

പക്ഷെ ഞങ്ങൾക്ക് ചിലത് നഷ്ടപ്പെട്ടു. നഷ്ടപ്പെടണമെന്നാഗ്രഹിക്കുന്ന ഒന്ന് പൂർവാധികം ശക്തിയോടെ ഞങ്ങളുടെ തലയിലേക്ക് വീണ്ടും ചുമത്തപ്പെടുകയും ചെയ്തു. നഷ്ടപ്പെട്ടത് സമാധാനപൂർണമായി ഒരു പരിഹാരം കാണാൻ നടത്തിയ സമത്തിന്റെ അടിവേര്. തിരിച്ച് കിട്ടിയത്  മരണസമാനമായ പേടിയും, ഉറക്കമൊഴിഞ്ഞ രാവുകളും, കോലാഹലമൊടുങ്ങിയ പോർക്കളത്തിൽ കൈകാൽ കുഴഞ്ഞ് കേഴുന്നവന്റെ ഏകാന്തതയും വിഭ്രാന്തിയും.

വീണ്ടും ഉന്നതാധികാര സമിതികൾ വരികയും പോവുകയുമൊക്കെ ചെയ്യുന്നു. പഠനങ്ങളും നിരീക്ഷണങ്ങളും വിവാദങ്ങളും തുടരുന്നു. ഉന്നതാധികാര സമിതി “ഞങ്ങളെ” തള്ളി എന്ന് നഴ്സറിക്കുടീയുടെ ചുണയോടെ വിലപിക്കുന്ന കേരളത്തിന്റെ ലതികമാർ. എല്ലാം പഴയതിന്റെ ആവർത്തനം. പക്ഷെ സമര സമിതിയിൽ അപസ്വരങ്ങളും കൈയ്യേറ്റ ശ്രമവും ഒരു പുതുമയായി.
പ്രൊഫ. സി പി റോയിയുടെ നിരീക്ഷണം തെറ്റെന്ന് പറയാൻ വയ്യ. കാരണം പുതിയ ഡാം പാരിസ്ഥിതികമായ ദോഷങ്ങളും, അത് ഭൂചലന സോണിൽ പണിയുന്നത് അപകടത്തിനു നാന്ദിയും കുറിക്കാം എന്നത്. പകരം വെള്ളം കുറച്ച് നിർത്താനും, കൂടുതൽ വെള്ളം തമിഴ്നാടിനു കൊടുക്കാനുള്ള കൂടുതൽ താഴ്ചയുള്ള കനാലുമാണ് വേണ്ടതെന്നതും അംഗീകരിക്കാം. പക്ഷെ ഇക്കാലമത്രയും “ഈ സമരസമിതിയുടെ നായകനായിരുന്ന” അങ്ങ് ഈ പുതിയ പദ്ധതി സൃഷ്ടിക്കാൻ ഇപ്പോഴുണ്ടായ കാരണത്തിനു പിന്നിൽ നിരപ്പേലച്ചൻ പറഞ്ഞതു പോലെ “തമിഴ്നാടിന്റെ കൈപിടിച്ച് കേരളത്തിന്റെ പിന്നിൽ കുത്തുന്ന” തത്വമുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു. ആ വാക്കുകൾക്ക് തമിഴന്റെ സ്വരവും ആഗ്രഹവുമുണ്ട്. സി പി റോയിക്ക് ഈയടുത്തകാലത്തുണ്ടായ മനസ്താപത്തിന്റെ കഥ അന്വേഷിച്ചാൽ “സമരനായ സ്ഥാനത്ത്” രാഷ്ട്രീയക്കാരുൾപ്പടെ അനേകം “നായകർ’ അവരോധിക്കപ്പെട്ടപ്പോൾ “അല്പം പിന്തള്ളപ്പെട്ട് പോയോ എന്ന സംശയത്തിൽ നിന്നുളവായ ‘ സമാന്തര ചിന്ത’യുടെ രാവുകളിലേക്കാണ് എത്തിച്ചേരുക. “സമര സമിതി ചെയർമാൻ എന്ന നിലയിൽ “സമിതി അറിയാതെ” പ്രധാനമന്ത്രിക്ക് കത്തെഴുതാനും തമിഴ്നാടുമായി ചർച നടത്താനും സി പി തയ്യാറായി. ഒരു തമിഴനായിരുന്ന സർ സി പി (ദിവാൻ) കേരളത്തിന്റെ ഭാഗത്തുനിന്ന് മുല്ലപ്പെരിയാറിനുവേണ്ടി വാദിച്ചപ്പോൾ ഈ പ്രൊഫ. സി പി തമിഴ്നാടിന്റെ നാവായി മാറുന്ന ആന്റി ക്ലൈമാക്സ് ഞങ്ങൾക്ക് വേദന തരുന്നു പ്രൊഫസർ.നിങ്ങളോട് എന്ത് തെറ്റാണ് ഞങ്ങൾ ഇടുക്കിക്കാരും ഈ വിപത്തറിയാതെ ഉറങ്ങുന്ന 29 ലക്ഷത്തിലേറെ സമീപ ജില്ലക്കാരും ചെയ്തത്. രാഷ്ട്രീയ കോമരങ്ങൾ മുന്നേറിയതിൽ നോവു പൂണ്ട താങ്കളുടെ വികാരം ഇത്രയേറെ പ്രതീകൂലമായി ഞങ്ങളെ ബാധിക്കുമെന്ന് താങ്കൾക്കറിവുള്ളപ്പോൾ ഈ ചെയ്തതിനെ വിശേഷിപ്പിക്കാൻ മലയാളത്തിൽ മറ്റു ചില പദങ്ങളുണ്ട്,
ഉന്നതാധികാര സമിതിയോട് ഇന്ന് കേരളത്തിന്റെ ഉദ്യോഗസ്ഥ വിദുഷികൾ പറഞ്ഞിരിക്കുന്നു “മുല്ലപ്പെരിയാറിൽ ഭൂചലനം കേടുപാടുകൾ ഉണ്ടാക്കിയിട്ടില്ല എന്ന്”. പിന്നെ എന്തോന്നിനു ഹേ നിങ്ങൾ പുതിയ ഡാം പുതിയ ഡാം എന്ന് നിലവിളിക്കുന്നത്.. “കേടുപാടുകൾ പോക്കിയാൽ മുല്ലപ്പെരിയാറിൽ മറ്റൊരു ഡാം ആവശ്യമില്ലെന്ന് ഉന്നതാധികാര സമിതി“-  അപ്പോ 80-കളിലും കേട് പാട് പോക്കിയതല്ലെ. അന്ന് കേട് ഇല്ലായിരുന്നോ ഉന്നതാ...?  വിവരമില്ലാത്ത കേരളത്തിന്റെ ഡാം സെൽ ഉഴൈപ്പാളികൾ ഇത്തരം വിവരദോഷം എഴുന്നെള്ളിച്ച് ഉന്നതാധികാര പ്രഭൂവിന്റെ ഉടുമുണ്ട് താങ്ങിക്കൊടുക്കുമ്പോൾ ചിരിക്കുന്നത് തമിഴ് നാട്ടിലെ ചാമുണ്ഠിയല്ലെ. അത് ശരിവച്ച് മേശമേൽ ചുറ്റികയടിച്ച് പാസാക്കും സുപ്രീം കോടതി. അളിഞ്ഞ ഡെമോക്രസി. ചെരുപ്പു നക്കികളും. സ്തുതിപാടകരും നീണാൾ വാഴുന്ന സമത്വ സുന്ദര ഇന്ത്യ. അവർക്ക് മാത്രം സമാധാനം. ധന ലബ്ധിക്കു വേണ്ടി “ബ്ലോ ജോബ് ചെയ്യുന്ന ബാക്സ്റ്റാബേർസ് നിറഞ്ഞ ബ്യൂറോക്രസി”. ആകാശമിടിഞ്ഞ് തലക്ക് മുകളിൽ നിപതിക്കുമ്പോഴും മാർകറ്റും സി പി എൽ സ്കോറും സിനിമാ മംഗളവും സോഷ്യം നെറ്റ് വർക്കും, വൈകിട്ടത്തെ പരിപാടിയുമായി കൊഴുക്കുന്ന പ്രബുദ്ധ സാക്ഷര കേരളം. തേങ്ങാക്കൊല. നശിക്കണം എല്ലാം. മുടിയണം എല്ലാവനും.
കേരളം പഠിക്കാനുണ്ട്. അതൊരു വിപത്തിലൂടെ മാത്രം. ഇടുക്കിക്കാരെ വിട്ടേക്ക് ജന്തുക്കളെ. ഇടുക്കിക്കാരൻ മുല്ലപ്പെരിയാറിന്റെ അപകടം തരണം ചെയ്യും. മലമ്പനിയോടും കോളറയോടും കോടമഞ്ഞിനോടും പടവെട്ടി അന്നം നേടിയ ഇടുക്കിക്കാരനു അറിയാം എങ്ങോട്ട് എങ്ങനെ രക്ഷപ്പെടണമെന്ന്. അതിനുള്ള വഴി ഞങ്ങൾ കണ്ടിട്ടുണ്ട്.
ഇടുക്കി ഡാമിനു താഴോട്ട് സുഖലോലുപരായി നീണാൾ വാഴുന്ന സഹോദരന്മാരോട് ഒരു വാക്ക്. ഇടുക്കിക്കാരനു ദൈവം കൊടുത്ത രക്ഷാ മാർഗം നിങ്ങൾക്കില്ല. ഓടാൻ വഴികളോ തേടാൻ മലകളോ ചുരുക്കം. മുല്ലപ്പെരിയാർ അപകടം ഇടുക്കിക്കല്ല കൊച്ചിക്കാണ് പരമാവധി അപകടകരമാവുക എന്ന വാർത്ത നിങ്ങൾ “വായിച്ച് കാണാനിടയില്ല.”. കൊച്ചിയിലെ കളക്ടറദ്ദേഹം എമർജൻസി മാനേജ്മെന്റ് നടപടികൾ സാമൂഹ്യ പങ്കാളിത്തത്തോടെ തുടങ്ങി വച്ചതും നിങ്ങൾ ശ്രദ്ധിച്ചുകാണില്ല.അറിയാത്ത പിള്ള ചൊറിഞ്ഞ് തന്നെ അറിയട്ടെ.
മുൻപൊരിക്കൽ പറഞ്ഞത് മറക്കണ്ട. എല്ലാ വിപത്തുകളും മുന്നറിയീക്കാൻ ചിലരുണ്ടാവും. പെട്ടകം പണീത് നോഹയും. അതിൽ എല്ലാ ജന്തുക്കളും ഇണകളായി കയറും. പക്ഷെ ബുദ്ധിശാലികളായ മനുഷ്യൻ അവസാന പാനപാത്രത്തിലെ ഒടുക്കത്തെ തുള്ളി വായിലിറ്റിക്കാനുള്ള തത്രപ്പാടിലായിരിക്കുമല്ലോ. എല്ലാം നഷ്ടപ്പെടുന്നവന്റെ വേദനയുമായി പേടക കവാടത്തിലേക്ക് ഓടിയെത്തുമ്പോൾ അതിന്റെ കിളിവാതിലുകൾ പോലും കൊട്ടിയടക്കപ്പെട്ട് കഴിഞ്ഞിരിക്കും. പേടകത്തിനു വെളിയിൽ കരച്ചിലും പല്ല് കടിയും ഉയരും. മഹാപ്രവാഹത്തിന്റെ മുഴക്കം കിഴക്ക് നിന്നും ഉയരുന്നത് വരെ.

note: സോഷ്യൽ നെറ്റ് വർക്കുകളിലെ വാർത്താപ്രക്ഷേപണ സുഹൃത്തുക്കളോട് നന്ദിയുണ്ട്. മഹാപ്രവാഹത്തിന്റെ വാർത്ത കൊച്ചിയിൽ നിന്ന് തത്സമയം ഷെയർ ചെയ്യുമല്ലോ. ഞാൻ ഒരു സോളാർ പാനൽ ഇടുക്കിയിലെ വീട്ടിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അൺലിമിറ്റഡ് നെറ്റ്വർകും. ഞാനത് ഒരു ആയിരം തവണ ലൈക് ചെയ്യാം. ചാനലുകൾ തൃശ്ശൂരും മറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളിലും കോതമംഗലത്തെയും ഇടുക്കിയിലേയും ഉയർന്ന മലകളിൽ ലൈവ് ടെലികാസ്റ്റിനു സെറ്റപ് ചെയ്തിട്ടുണ്ടല്ലോ. ഇടക്കൊന്ന് പീരുമേട്ടിലേക്ക് വന്നാൽ ഒരു കട്ടൻ അടിച്ചിട്ട് പോകാം. മേൽ പറഞ്ഞതൊക്കെ ഒരു വെളിവുകെട്ടവന്റെ ശാപമല്ലേ എന്ന് സംശയിക്കുന്നവരോടും ഒരു വാക്ക്. “അതെ. ഇത് വെളിവുകേട് തന്നെ. മുന്നറിയിപ്പ്... പ്രവർത്തനം.. ആകാക്ഷ... കബളിപ്പിക്കപ്പെടൽ.. പ്രതീക്ഷയില്ലായ്ക.. അങ്ങനെ അങ്ങനെ അവസാനം ഒരു ഇടുക്കികാരന്റെ ചെറിയ മനസ്സ് ശപിക്കാൻ തുടങ്ങും. അത് വെളിവുകേടെങ്കിൽ അങ്ങനെ തന്നെ വിളിക്കാം. ഇടുക്കി ഒഴികെ മറ്റ് 4 ജില്ലക്കാരോടും ഒരു വാക്ക്. ഇതൊരു ശാപം തന്നെയാണെന്ന് നിങ്ങൾക്ക് തോന്നുകയും വേദനയും ദേഷ്യവും ഉണ്ടാവുകയും ചെയ്യും. അവധൂതനെ ചീത്തവിളിക്കാൻ നാവ് പൊന്തിക്കുന്നതിനും മുൻപ് ഇരുന്നൊന്ന് ആലോചിക്ക്. ഒരു നിമിഷം. എന്നിട്ട് രക്ഷപ്പെടാനുള്ള വഴി നോക്ക്.

വിജയിപ്പൂതാക
സമസ്തലോകത്തോടും വെറുപ്പോടെ

അവധൂതൻ


2011, ഡിസംബർ 4, ഞായറാഴ്‌ച

മുല്ലപ്പെരിയാർ ഡാം തകർന്നാലുണ്ടാ‍ലുണ്ടാകുന്ന പ്രളയ ജലത്തെ ഉൾക്കൊള്ളാൻ ഇടുക്കി തയ്യാറാണോ.? ഒരു വിലയിരുത്തൽ.



1. 29 ഫൊൾട് പോയന്റുകൾ ഉണ്ടെന്ന കനേഡിയൻ എഞ്ചിനീയർമാ‍രുടെ റിപ്പോർട് ഇടുക്കിയുടെ സുരക്ഷക്ക് നേരെയുള്ള ചോദ്യചിഹ്നമാണ്.
 ഐ ഐ ടി റൂര്‍ക്കിയുടെ മുല്ലപ്പെരിയാര്‍ പഠന റിപ്പൊര്‍ട്ട് പ്രകാരം 136 അടി എന്ന ജലവിതാനത്തില്‍  പോലും ഈ അണക്കെട്ട് സീസ്മിക്കലി അണ്‍സേഫ് ആണ്. അതായത് ഒരു മീഡിയം അളവിലുള്ള ഭുചലനം പോലും ഇതിനെ അപകടത്തിലാക്കാം എന്ന്. ഈ അണക്കെട്ടിന്റെ 300 കി. മീ പരിധിയില്‍  22 മേജര്‍ ഫോള്‍ട് സോണുകള്‍ (ഭൌമോപരിതല പാളികള്‍ കൂടിച്ചേരുകയോ, അകന്ന് നീങ്ങുകയോ, ഒന്നിനു മുകളിലേക്ക് ഉരസിക്കയറുകയോ, പരസ്പരം വശങ്ങളിലേക്ക് ഉരരഞ്ഞ് നീങ്ങുകയോ ചെയ്യുന്ന ചലന മേഖലകള്‍.ഇവിടെയുള്ള ചലനങ്ങള്‍ ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നു) ഉണ്ട് എന്നതും അതീവ പ്രാധാന്യത്തോടെ ഡൊ. എം എല്‍ ശര്‍മ, ഡൊ. ഡി കെ പോള്‍ എന്നിവരടങ്ങിയ സംഘം ചൂണ്ടിക്കാട്ടൂന്നു . മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഈ അവസ്ഥയും ചെറുതോണിയുടെ സാഹചര്യവും കൂട്ടി വായിക്കുമ്പോൾ നമുക്ക് ഈ അപകടാവസ്ഥ വ്യക്തമാവും.

2. യു എന്‍ ഡാം സേഫ്റ്റി രേഖകള്‍ പ്രകാരം ഇന്ത്യയിലെ 10 % ഡാമുകള്‍ സുരക്ഷിതമല്ല. അതില്‍ തന്നെ 2 % ഇതിനോടകം തകര്‍ന്ന് കഴിഞ്ഞു.മുല്ലപ്പെരിയാര്‍ അണക്കെട്ടും അതിന് 50 കി മി മാ‍ത്രം അകലെ ഇടുക്കി അണക്കെട്ടും ഒക്കെ സ്ഥിതിചെയ്യുന്ന് ഇടുക്കി മേഖല അതീവ ദുര്‍ബലമായ പരിസ്ഥിതി മേഖലയാണ്. ചരിവു പാറകളും അകന്ന് നില്‍ക്കുന്ന ഭീമന്‍ പാറക്കെട്ടൂകളും അതി ഗുരുതരമായ ഉരുള്‍പൊട്ടലുകള്‍ സാധാരണമായ മലകളും ഉള്ള മേഖല. കഴിഞ്ഞ് കുറെ വര്‍ഷങ്ങളായി തീവ്രമായ ഭൂചലനങ്ങള്‍ക്ക് വിധേയമാണ് ഈ മേഖല. 1998-ല്‍ റി.സ്കെയില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി നെടും കണ്ടത്ത്., പെരിയാര്‍ ബേസിനില്‍ സ്കെയില്‍ 5 ശക്തിയില്‍ ഭുചലനമുണ്ടായത് 12-12-2000 ത്തില്‍. തുടര്‍ന്നിങ്ങോട്ട് ഭുചലനം സാധാരണമാണ്, പത്തനം തിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍. നാം ഇക്കഴിഞ്ഞ മാസങ്ങളിൽ നേരിട്ട് അനുഭവിച്ചതും ഇത് തന്നെ. ഇതാണ് റുര്‍ക്കി റിപ്പോര്‍ട് നാം ഗൌരവത്തിലെടുക്കേണ്ടതിന്റെ ആവശ്യം. 

3. കാലാവസ്ഥാ വ്യതിയാനം.
ഈയിടെയായി ഇടുക്കിയിൽ മഴയുടെ തോത് പോയ വര്‍ഷത്തേക്കാൾ എത്രയോകൂടുതലാണ്. അതിനോടൊപ്പം ഉയരുന്നത് അണക്കെട്ടുകളിലെ അളവിൽ കവിഞ്ഞ ജലവിതാനവും കൂടിയാണ്. ഇവിടെ മറ്റൊന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കൂടിയ ഉരുള്‍ പൊട്ടല്‍ സാധ്യത. ഇത് അപ്രതീക്ഷിതവും അതിദ്രുതവുമായ പ്രളയത്തിന് ഇടയാക്കാം.      മുല്ലപ്പെരിയാറിന്റെ “താങ്ങാ‍നാവുന്ന മാക്സിമം പ്രളയ അളവ്” Probable Maximum Flood  (പി എം എഫ്) 2495 ക്യുമെക്സ് ആയിരുന്നു. അത് Central Water Commission-6000 ക്യുമെക്സ് ആയി പുന: നിര്‍ണയിച്ചു. (അണക്കെട്ട് പഴയതുതന്നെയെന്ന് ഓര്‍മ്മിക്കുക). ഇത് ഇടുക്കി ഡാമിനെ സംബന്ധിച്ച് 8000 ക്യുമെക്സ് ആണ്. പക്ഷെ. പുനര്‍നിര്‍ണ്ണയിച്ച മുല്ലപ്പെരിയാര്‍ പ്രളയവിതാനമായ 6000 ക്യുമെക്സ് ജലവിതാനത്തില്‍ അരുതാത്തത് സംഭവിച്ചാല്‍ ആ അധിക പ്രളയത്തെ ഉള്‍ക്കൊള്ളാന്‍ ഇടുക്കി പര്യാപ്തമല്ല. പ്രത്യേകിച്ച് ചെറുതോണി, കുളമാവ് ഡാമുകള്‍. ഇത് അതീവ ഗുരുതരമായ സങ്കല്‍പ്പാതീതമായ വിപത്തില്‍ കലാശിക്കാം.  ഇടുക്കിക്ക് ഉള്‍ക്കൊള്ളാവുന്നത് 2000 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ്. വെറും 50 കി മീ മാത്രം അകലെയുള്ള ഇതേ പുഴയിലെ മുല്ലപ്പെരിയാറിലെ 443 മില്യണ്‍ ക്യു. മീ ജലം കൂടി താങ്ങാന്‍ ഇടുക്കി പര്യാപ്തമല്ല 
. ഗ്ലോബൽ വാമിങ്ങിന്റെ അനന്തരഫലമായി പ്രസിപ്പിറ്റേഷന്റെ (മഴ) ശക്തിയും ദൈർഘ്യവും, ഫ്രീക്വൻസി (ആവർത്തനവും) ഇടുക്കിയിൽ വർദ്ധിച്ചിട്ടുണ്ടെന്നത് കാലവാസ്ഥാ രേഖകൾ, ഈ ഡാമുകളിലെ ഉയർന്ന ജലവിതാനം എന്നിവയിൽ നിന്നും വ്യക്തമാണ്. ഇത് മേൽ പറഞ്ഞ പി എം എഫുകളെ മറികടക്കും എന്നുവരുമ്പൊൾ മുല്ലപ്പെരിയാറിന്റെയും അതുവഴി ഇടുക്കിയുടെയും സുരക്ഷ തുലാസ്സിലാവുന്നത് കാണാം.
3. ഡാം ഡിസൈനും പ്രസിപ്പിറ്റേഷൻ തോതും.
ഒരു ഡാം ഡിസൈൻ ചെയ്യുമ്പോൾ എഞ്ചിനീയർമാർ കണക്കിലെടുക്കുക അക്കാലത്ത് നിലവിലുള്ളതും മുൻ രേഖകളിൽ കാണിച്ചിട്ടുള്ളതുമായ പ്രസിപ്പിറ്റേഷൻ (മഴ) കണക്കുകളാണ്. അതിനു ആനുപാകമായി മാത്രമാ ണ് ഡാമിന്റെ വലിപ്പം, സ്പിൽ വേ, ഷട്ടർ ഡിസൈനുകൾ ചെയ്യുക. ഇവിടെ മുല്ലപ്പെരിയാ‍ർ ഡാമിന്റെ കാര്യത്തിൽ എഞ്ചിനീയർ കണക്കിലെടുത്തത് 116 വർഷങ്ങൾക്ക് മുൻപുള്ള ഇവിടത്തെ പ്രസിപ്പിറ്റെഷൻ അനാലിസിസ്. ഇടുക്കിയുടെ കാര്യത്തിൽ “മുല്ലപ്പെരിയാർ സേഫ് ആയതിനാൽ” അവിടെ ഒരു അപകടമുണ്ടാകുമ്പോൾ ഇടുക്കിയിലേക്ക് വരാവുന്ന ഡിസ്ചാർജിനെ എഞ്ചിനീയർമാർ കണക്കാ‍ക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇടുക്കി പദ്ധതിയിൽ നിന്നും തുറന്നുവിടാവുന്ന ജലത്തിന്റെ അളവ്  5100 ക്യുമെക്സ് (ഇടുക്കി ജലാശയത്തിൽ അപ്പോൾ നിലനിൽകുന്ന ജലത്തിന്റെ അളവ്) ആണെന്നു വരുമ്പോൾ ഈ സാഹചര്യം മനസ്സിലാക്കാനാകും. മുല്ലപ്പെരിയാറിൽ നിന്ന് ഉളവായെക്കാവുന്ന 6300 ക്യൂമെക്സ് ഫ്ലഡ് വാട്ടർ ഇടുക്കിയിലെത്തിയാൽ  വിപത്ത് പ്രവചിക്കാനാവാത്തതും ആകുന്നു.

ഡാം നിർമാണത്തിൽ കണക്കാ‍ക്കിയ പ്രസിപ്പിറ്റേഷ് തോത് ഇന്നത്തെതിനേക്കാൾ കുറവ് എന്ന ഒരേയൊരു വസ്ഥുത മുല്ല്പപെരിയാറിനെ ഡികമ്മിഷൻ ചെയ്യുന്നതിനു പര്യാപ്തമാണ്. അന്നത്തെ സ്റ്റേബിൾ ക്ലമറ്റ് എന്നത്തെക്കും നിൽനിൽകും എന്ന തെറ്റായ കാൽകുലേഷൻ തെളിയിക്കാനായാൽ മാത്രം മതി.

“The major implications of climate change for dams and reservoirs are firstly that the future can no longer be assumed to be like the past, and secondly that the future is uncertain”- World commission of Dams background paper.

4. ഡാം ഓവർടോപ്പിങ്. (ഡാം ജലനിരപ്പ് കവിയൽ)
ഡാം ഫെയ്ല്യുറിനുള്ള രണ്ട് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് “ഡാം  ഓവർടോപ്പിങ് (നിറഞ്ഞ് കവിയൽ), ഫൌണ്ടേഷൻ പ്രോബ്ലംസ് എന്നിവയാണ്. ലോകത്ത് ഇന്നേവരെ ഉണ്ടായ ഡാം അപകടങ്ങളിൽ 40 % ഡാം ഓവർടോപ്പിങ് മൂലവും  ഏതാണ്ട് 30 ശതമാനം ഫൌണ്ടേഷൻ പ്രശ്നങ്ങളുമാണ്. മുല്ലപ്പെരിയാർ-ചെറുതോണി വിഷയത്തിൽ നമുക്ക് ഇതു രണ്ടും ബാധകവും. മുല്ലപ്പെരിയാറിനെ സംബന്ധിച്ച് അപകടം “ഫൌണ്ടേഷൻ പ്രോബ്ലം“ എന്ന നിലയിലും, ഇടുക്കിയിൽ ഇത് “ഓവർടോപ്പിങ്” എന്ന നിലയിലും.
മുല്ലപ്പെരിയാ‍റിന്റെ സീസ്മിക്കലി അൺസേഫ് ഫൌണ്ടേഷൻ കൊണ്ടുണ്ടാകാവുന്ന 6300 ക്യുമെക്സ് ഫ്ലഡ് ഡിസ്ചാർജ് (116 വർഷമായി അതിൽ അടിഞ്ഞ് കൂടിയ ചെളിയും ഡെബ്രിയും ഇടുക്കിയിലെത്തുന്നതുവരെ ആ പ്രവാഹം കൊണ്ടുണ്ടാകുന്ന വ്യാപക കരയിടിച്ചിലും ഒക്കെക്കുടി ഇടുക്കിയിലേക്കെത്തിയാൽ അതു 3 തരത്തിലുള്ള അപകട സാദ്ധ്യതകളാണുള്ളത് ഓവർടോപ്പിങ്ങിലേക്ക് നയിക്കാവുന്നത്.
ക. ഫ്ലഡ് വാട്ടർ ഡിസ്ചാർജ് തുറന്നുവിടാനുള്ള കപ്പാസിറ്റി ഇടുക്കി പദ്ധതിയുടെ സ്പിൽ വേക്ക് ഇല്ലാതെ വരുമ്പോൾ.
ഖ. ഈ ഫ്ലഡ് വാട്ടറിൽ വരുന്ന ഡെബ്രി, മരങ്ങൾ തുടങ്ങിയവയാൽ സ്പിൽ വെ ബ്ലോക് ചെയ്യപ്പെടുമ്പോൾ. (ഇടുക്കിയിലേക്ക് ഫ്ലഡ് വരുന്നതിന്റെ നേർക്ക് തന്നെയാണ് ചെറുതോണി എന്നതും, ചെറുതോണി തുറക്കുമ്പോൾ ഉണ്ടാകുന്ന വെള്ളത്തിന്റെ വലിവ് ഈ ഡെബ്രി അവിടെ അടിഞ്ഞുകൂടാം എന്നതും മനസ്സിലാക്കുക.)
ഗ. മെക്കാനിക്കൽ/ഇലക്ട്രിക്കൽ പ്രോബ്ലങ്ങൾകോണ്ട്  ഷട്ടർ ക്ര്യത്യ സമയത്ത് തുറക്കാനാവാതെ വരുമ്പോൾ. ശരിയല്ലാത്ത അപകട വിലയിരുത്തൽ മൂലം ഷട്ടർ തുറക്കാൻ വൈകുമ്പോൾ.

ഈ സാഹചര്യങ്ങളെല്ലാം ഡാം ഓവർടോപ്പിങ്ങിനും അതു വഴി ഒരു അനിർവചനീയമായ വിപത്തിൽ കലാശിക്കുകയും ചെയ്യും.

1963‌-ൽ ഇറ്റലിയിലെ വയൊഇന്റ് ഡാം അപകറ്റടം ഒരു കളാസ്സിക് ഉദ്ദാഹരണമാണ്.
ഈ ഡാം അതിനാൽ തന്നെ ആ ഏരിയയിൽ ഭൂചലനങ്ങളുണ്ടാക്കി. (ഇടുക്കിയെ സംബന്ധിച്ചും ഇത് സംശയിക്കേണ്ടിയിരിക്കുന്നു. ഡാമിന്റെ ഉയരവും, ജലം ഭൂവൽകത്തിലുണ്ടാകാവുന്ന മർദവും, ചരിവു പാറകൾ നിറഞ്ഞ ഭൂപ്രകൃതിയുമെല്ലാം ഇടുക്കിയിലെ ഭുചലനങ്ങൾക്ക് കാരണമാകാം) ആ ചലനങ്ങൾ അതി വ്യാപകമായ ഉരുൾപൊട്ടലുകൾ ഡാമിനുള്ളിലേക്ക് വരാൻ ഇടയാക്കുകയുമുണ്ടായി. സമീപത്തുള്ള  മലകളിൽ നിന്നും. ആ ഉരുൾപതനങ്ങൾ മൂലമുണ്ടായ വലിയ തിരകളാണു ഡാം ഓവർടോപ്പിങ്ങിനു കാരണമായത്. ആ‍ അപകടത്തിൽ ലോങ്ങറോൺ പട്ടണത്തിലെ രണ്ടായിരം ആളുകളാണ് മരിച്ചത്.
ഇവിടെ ഇടുക്കിയിൽ അതിലും എത്രയോ ശക്തിമത്തായ ഡിസ്ചാർജാണ് രാക്ഷസ്സത്തിര രൂപത്തിൽ മുല്ലപ്പെരിയാറിൽ നിന്നെത്തുക എന്ന് ആലോജിക്കുക.

5. ഡാം ഇൻഡ്യൂസ്ഡ് സീസ്മിസിറ്റി.
പരാമർശിക്കപ്പെട്ടതുപോലെ ഇത്രയേറെ വലിയ ജലാശയം കൃത്രിമമായി സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരെ പണിതുയർത്തിയതു തന്നെ വ്യാപകമായ മർദം ഭൂവൽക്കത്തിലുളവാക്കും എന്നും ഭൂഗർഭജലവിതാനത്തെ ഉയർത്തുമെന്നും, അത് വ്യാപകാമയ ഉരുൾപൊട്ടലിനും ഭൂചലനത്തിനുമിടയാക്കും എന്നത് മുൻ ഉദാഹരണത്തിൽ നിന്നും വ്യക്താമാണ്. നാഷണൽ ജിയോഗ്രഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹരീഷ് ഗുപ്തയൂടെ പഠനങ്ങളിലൂടെ ഈ പ്രവണത തെളിയിക്കപ്പെട്ടതുമാണ്. നമ്മുടെ സാഹചര്യത്തിൽ ഇടുക്കി ഭൂചലനങ്ങൾ ഇത്തരത്തിലുള്ളതാണെന്നു വരികിൽ, മുല്ലപ്പെരിയാർ മാത്രമല്ല ചെറുതോണി, കുളമാവ് ഡാമുകളും അതിനാൽ തന്നെ അപകടാവസ്ഥയിലാണെന്നും കാണാം.

6. ഡാമിന്റെ കാലപ്പഴക്കം.
ICOLD- ഡാം ഇൻഡസ്ട്രി ഗ്രൂപ്പിനെ സർവെ അനുസ്സരിച്ച് 1950-നു മുൻപ് നിർമിച്ചിട്ടുള്ള 2.2% ഡാമുകൾ 1995-നുളളിൽ തകർന്നിട്ടുണ്ട്. പക്ഷെ  1950-നും 1995-നുമിടയിൽ നിർമിതമായ  0.5 % ഡാമുകൾ മാത്രമേ തകർന്നിട്ടുള്ളു.  അതെ സമയം, 1950നു മുൻപ് ചൈനയിൽ നിർമിച്ച 3200 ഡാമുകളോളം തകർന്നിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ കാലപ്പഴക്കവും, ഫൊണ്ടേഷൻ പ്രശ്നങ്ങളും, സുർക്കി ഒലിച്ചിറങ്ങലും, സീപ്പെജ് വർദ്ധനയും മേൽ‌പ്പറഞ്ഞ കണക്കുകളുമായി  ബന്ധപ്പെടുത്തിയാൽ ഒരു സ്റ്റാസ്റ്റിസ്റ്റികൽ കോറിലേഷൻ കാണാനായെക്കാം.

7. മേൽ‌പ്പറഞ്ഞ കാര്യങ്ങൾ കൂടാതെ തന്നെ വളരെയേറെ കാര്യങ്ങൾ ഡാമുകളെ അൺസേഫ് ആക്കുന്നു.  യു-എസ് ഡാം സേഫ്റ്റി എക്സ്പേർട് റോബർട് ജാൻസെൻ ഇങ്ങനെ പറയുന്നു- “Dams require defensive engineering, which means lising every imaginable force that might be imposed, examination of every possible set of circumstances, and incorporation of protective elements to cope with each and every condition”- എന്ന്. ഏതൊരു ഡാമും സേഫ് അല്ല എന്ന ആശയും ഇവിടെ ഉണ്ട്. നാച്യറൽ ഫൊഴ്സുകൾക്ക് എതിരായി തടസ്സമുണ്ടാക്കുന്ന ഒരു സ്ട്രക്ചറാണ് ഡാം എന്നു വരികിൽ.


രക്ഷാ മുങ്കരുതലില്ലായ്മ എന്നതുകൂടി പരാമർശിച്ചാലേ  ഈ വിലയിരുത്തൽ പൂർനമാവുകയുള്ളു.
ഡാം സേഫ്റ്റി നിയമങ്ങൾ ഇന്ന് നമുക്കുണ്ടെന്നിരിക്കിലും ഇടുക്കി മുല്ലപ്പെരിയാർ പദ്ധതികളിൽ ഇത് നടപ്പിലായിട്ടില്ല കാരണം അന്ന് ഇവയെപ്പറ്റിയുള്ള ധാരണ ഇല്ലാതിരുന്നതിനാൽ. അവയിൽ ഡാം എഞ്ചിനീയറിങ് മാനദണ്ഡങ്ങൾ,  റെഗുലർ ഇൻസ്പെക്ഷൻ ആന്റ് റിപ്പയർ ഓഫ് ഓൾഡ് ഡാംസ്,  എമർജൻസി എവക്വേഷൻ പ്ലാനുകളാൽ ഡാമിനു താഴേക്കുള്ള ജനങ്ങളെ ഒരുക്കൽ എന്നിവയെല്ലാമുണ്ട്. ഇവയിലെന്തെല്ലാം നാം പാലിച്ചിട്ടുണ്ട് എന്ന് വിലയിരുത്തേണ്ടതുണ്ട്. ഇവയിൽ ഇപ്പോൾ പ്രാധാന്യമർഹിക്കുന്നത് എമർജൻസി ഇവാക്വേഷൻ പ്ലാനാണ്. ഇതിനായി ഈ വിപത്തിനു കീഴിൽ വരുന്ന സ്ഥലങ്ങലുടെ ഒരു ഇനണ്ടേഷൻ മാപ് ഉണ്ടാക്കേണ്ടതുണ്ട് ഹൈ റിസ്ക് ഏരിയകളുടെ. നാഷണൽ റിമോട് സെൻസിങ് ഏജൻസി, കേരളസ്റ്റേറ്റ് റിമോട് സെൻസിങ് സെന്റർ എന്നിവർക്കെല്ലാം, കോണ്ടൂർ ഡേറ്റ, കഡസ്റ്റ്ട്രൽ ഡേറ്റ, സാറ്റലൈറ്റ് ഇമേജസ് എന്നിവ ഉപയോഗിച്ച് ഒരു കറ്റാസ്റ്റ്രോഫി മൊഡൽ/സിമുലേഷൻ ഇനണ്ടേഷൻ മാപ്, (ബഫർ സോണുകളും , ഹൈ റിസ്ക് സോണുകളും, സെഫ് [ഇവാക്വെഷൻ] സോണുകളും നിർണയികാനും, ഒരു എമർജൻസി മാനെജ്മെന്റ് പ്ലാൻ നിർണയികാനുമാകും. നമ്മൾ മുൻപ് വിതരണം ചെയ്ത “മുല്ല്പപെരിയാർ എമർജൻസി മാനേജ്മെന്റ് രൂപരേഖ ശ്രദ്ധിക്കുക”.





Geo Christi Eapen (MEM Volunteer).
Palapparayil
Thottappura
Peermedu
Idukki

2011, നവംബർ 24, വ്യാഴാഴ്‌ച

മുല്ലപ്പെരിയാർ എമർജൻസി മാനേജ്മെന്റ്- ജനപക്ഷത്ത് നിന്നും ഒരു കരട് രൂപരേഖ.



സർവകക്ഷിയോഗത്തിന്റെ കൂട്ടായ തീരുമാനം സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ച് 120 അടിയായി നിജപ്പെടുത്തുവാനും പുതിയ ഡാം ഉടനടി പണിയുവാനുമുള്ള തീരുമാനവും. പക്ഷേ തമിഴനാട്ടിൽ നിന്നുള്ള പ്രതികരണങ്ങൾ അതിനേക്കാൾ ശക്തമാണ് താനും. ജലനിരപ്പ് 142 അടിയിൽ നിലനിർത്തുന്നതിനും, പുതിയ ഡാം പണിയാൻ അനുവദിക്കാതിരിക്കുന്നതിനുമുള്ള നീക്കങ്ങൾ. "തങ്ങളാൽ തന്നെ ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കാൻ ഇന്ത്യ ഗവണ്മെന്റിന് അവകാശമില്ല; അത് നിങ്ങൾക്ക് തന്നെ പരിഹരിക്കാവുന്നതാണ്” എന്ന് പവൻ കുമാർ ബൻസൽ പറയുന്നതിന് “ചെകുത്താനും കടലിനും നടുവിൽ നിൽകുന്നവന്റെ സ്വരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള പിന്തുണ ഒരു ഭീഷണി പോലെ നിൽകുന്നിടത്തോളം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു തീരുമാനമുണ്ടാവില്ലെന്ന് സാരം. നമ്മൾ കോടതിയിൽൽ കിതക്കട്ടെ എന്ന് താല്പര്യം. പണ്ടെന്നോ എൽ. റ്റി. റ്റി. ഇയൊ മറ്റോ താല്പര്യപ്പെട്ട  “ഇടുക്കിയെ തമിഴ്നാട്ടിൽ ലയിപ്പിക്കൽ” അജണ്ട വീണ്ടും പത്തി വിടർത്തുന്നതും നമ്മൾ കാണുന്നു.

ഇക്കാര്യങ്ങൾ ചർച ചെയ്യുന്നതിനോ പ്രതികരിക്കുന്നതിനോ അല്ല നമ്മൾ ഇപ്പോൾ ശ്രമിക്കേണ്ടത്.  നമുക്ക് അതിന് സമയമോ സാഹചര്യമോ ഇല്ല. “ചെകുത്താനും കടലിനും നടുവിൽ നിൽക്കുന്നത് നമ്മളാകുമ്പോൾ”. നമുക്ക് നിലവിലുള്ള സാഹചര്യങ്ങളും റിസോഴ്സുകളും ഉപയോഗിച്ച് ഒരു പ്രതിവിധി നേടുക എന്നത് മാത്രമാണ് മുന്നിലുള്ള ഏക മാർഗം. അത്തരം ചില കാര്യങ്ങൾ പങ്കുവയ്കട്ടെ.

മുല്ലപ്പെരിയാർ വിഷയം നമ്മെ സംബന്ധിച്ച് ഒരു “എമർജൻസി” ആണ്. ഒരു “അടിയന്തരാവസ്ഥ”. ഒരു “ഡിസാസ്റ്ററോ (ദുരന്തം)" കറ്റാസ്റ്റ്രോഫോ (മഹാദുരന്തം) ആകാ‍വുന്ന ഒരു എമർജൻസി. സാമൂഹ്യപരവും സാമ്പത്തികപരവുമായ ഇഫക്ടുകളും ദൂരവ്യാപകമായ പ്രതിഫലനങ്ങളുമുള്ള ഒരു എമർജെൻസി.

 അത് ഒരു ഒന്നിലേറെ ഡാമുകൾ ഉൾപ്പെടുന്ന ഒരു ചെയ്ൻ അപകടമുൾക്കൊള്ളൂന്നതാകുമ്പോൾ അതൊരു മഹാദുരന്തത്തിന്റെ അളവിലേക്കെത്തുകയാണ്. 30 ലക്ഷത്തോളം ജനങ്ങളും, ഇന്ത്യയുടെ തന്നെ എക്കണോമിയുടെ ഒരു നല്ല ശതമാനവും ഉൾപ്പെടുന്ന മേഖലയാണ് അത്തരമൊരു ദുരന്തത്തിന്റെ നിഴലിൽ വരുന്നത് എന്നാകുമ്പോൾ അത് അതീവ പ്രാധാന്യമുള്ള ഒരു കൺസേൺ ആയി മാറുന്നു. ഇതൊന്നും പറയേണ്ട കാര്യമില്ല. മുകളിൽ ഒരു ജലബോംബ് ഇരിക്കുന്ന ഭീതിയിൽ ഒരു പോള കണ്ണടക്കാനാവാതെ കരഞ്ഞ വള്ളക്കടവിലെ കുഞ്ഞുങ്ങളുടെ അവസ്ഥയിലേക്ക് കൊച്ചിയിലെ സ്കൂളുകളിലുള്ള കുഞ്ഞുങ്ങളും എത്തുന്നു എന്ന അനുഭവങ്ങൾ ഇപ്പോൾ തന്നെ ജനങ്ങൾ പങ്ക് വച്ച് തുടങ്ങിയിരിക്കുന്നു എന്നത് മാത്രം നാം കണക്കിലെടുത്താൽ മതിയാകും. 
ഇത്തരമൊരു എമർജൻസി ഉണ്ടാകുന്ന പക്ഷം അതിനെ അഭിമുഖീകരിക്കുവാനുള്ള സ്ട്രാറ്റജിക് മാനേജ്മെന്റ് പ്രൊസീജ്യറുകളുണ്ട്. അത്തരം യതൊരു നടപടികളും നമ്മുടെ സിസ്റ്റം സ്വീകരിച്ചു കാണുന്നില്ല എന്നതാണ് ഈ കുറിപ്പിനാധാരം.

ഇവിടെ ഡിസാസ്റ്റർ മാനേജ്മെന്റിനെക്കാൾ ആവശ്യം എമർജൻസി മാനേജ്മെന്റാണ്. അവ ഇപ്രകാരം സമാഹരിക്കാം. (ഈ കുറിപ്പ് അല്പം സാങ്കേതികപരമാണ് എന്നത് അവഗണിക്കുക.  ഇത് നാം നമ്മുടെ വിവിധ ഏജൻസിക്കും സർക്കാർ സംവിധാനത്തിന്റെയും മുന്നിലെത്തിക്കേണ്ട വിഷയമായതിനാലാണിത്.) 


1. മിറ്റിഗേഷൻ- ഒരു ദുരന്തസാധ്യതയെ അത് ഒരു ദുരന്തമാകാതിരിക്കുന്നതിനും അങ്ങനെ സംഭവിക്കുന്ന പക്ഷം ദുരന്തന്തിന്റെ ആഘാതത്തെ കുറക്കുന്നതിനുമുള്ള കരുതൽ നടപടികളാണിവ
.
റിസ്ക് ഐഡന്റിഫികേഷൻ എന്ന ഇതിന്റെ ഉപനടപടി നമ്മൾ ചെയ്തു കഴിഞ്ഞു. റിസ്ക് അസ്സസ്മെന്റ്റിൽ നാം കണ്ടെത്തിയതാണ്- “മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ അനുവധനീയമായ കാലവധി കഴിഞ്ഞിരിക്കുന്നു,   അപകടകരമാം വിധം ജലവിതാനം ഉയരുന്നതിനുള്ള കാലവസ്ഥാ പരമായ സാധ്യത ഉണ്ട്, മുല്ലപ്പെരിയാർ അണക്കെട്ടിലെ നാച്വറൽ സീപേജും, ചോർചയും വർദ്ധിച്ചിരിക്കുന്നു " എന്നതെല്ലാം.

ദുരന്ത സാധ്യത- മുല്ലപ്പെരിയാറും ഇടുക്കി റിസർവോയറും നിലനിൽകുന്ന മേഖല ഭൂമിശാസ്ത്രപരമായി ഒരു ഫോൾട് സോണിൽ വരികയും, പുതിയ ഫോൾട് സോൺ ഇവിടെ രൂപപ്പെടുന്നു എന്ന കണ്ടെത്തലും, തുടരെ ഉളവാകുന്ന ഭൂചലനങ്ങളും, അവയുടെ ഉയർന്ന തോതും, ആവർത്തനവും എല്ലാം ദുരന്ത സാധ്യതയെ വർദ്ധിപ്പിക്കുന്നു.

അനന്തര ഫലങ്ങൾ: മുല്ലപ്പെരിയാറിനു സംഭവിക്കുന്ന ദുരന്തം അതിന്റെ പതിന്മടങ്ങ് ആഖാതമുളവാക്കുന്ന ഒരു മഹാദുരന്തമായി മാറാനുള്ള സാധ്യതയാണ് 29 ഫോൾട് പോയന്റുകളുള്ള “ചെറുതോണി ഗ്രാവിറ്റി ഡാം” നൽകുന്നത്. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലപ്രവാഹം, ഇടുക്കിയുടെ പ്രളയ ജല നിർഗമന പരിധിയേക്കാൽ കൂടുതലാണെന്നതും അത് ചെറുതോണി അണക്കെട്ടിനെ തകർക്കും എന്നതുമാണ് അതീവ പ്രാധാന്യമുള്ള അനന്തരഫലം. അതുണ്ടാക്കാവുന്ന എഫക്ട് നമുക്കറിവുള്ളതുമാണ്.

പോപ്പുലേഷൻ വൾണറബിളിറ്റി: ഈ ദുരന്തം ജനജീവിതത്തെ എത്രമാത്രം ബാധിക്കാമെന്നും എത്രത്തോളം ജീവഹാനി ഉളവാക്കാം എന്നത് കണക്കിലാക്കിയാൽ ലോകം ഇന്നേവരെ നേരിട്ടിട്ടുള്ള മഹാദുരന്തങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തേക്ക് ഈ ദുരന്തം എത്താം എന്നത് വസ്തുതയാ‍ണു. .
ഇത്തരത്തിലെല്ലാം മുല്ലപ്പെരിയാർ വിഷയം ഒരു ഹൈ റിസ്ക് കറ്റാസ്റ്റ്രോഫ് മോഡലായി മാറുന്നു. അതിനാൽ തന്നെ അതീവ ത്വരിതമായ മിറ്റിഗേഷൻ നടപടികൾ ആവശ്യമായി വരുന്നു.

ഉറപ്പുള്ള ഒരു പുതിയ ഡാം നിർമാണം തന്നെയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ നാം സ്വീകരിക്കേണ്ട നടപടി. പുതിയ ഡാം പണിയുന്നതു വരെയോ, പഴയ ഡാം നിലനിൽകുന്നതുവരെയോ സുരക്ഷിതമായ ജലവിതാനം നിലനിർത്തുക എന്നത് അതിപ്രധാനമായ മറ്റൊന്ന്. ഇവരണ്ടും ലക്ഷ്യമാക്കിയുള്ള നടപടിയാണ് സർക്കാർ ഭാഗത്ത് നിന്ന് ചർചയിലൂടെ ഉരുത്തിരിഞ്ഞത്. കാലവിളംബം കൂടാതെ ഇത് നടപ്പിലാക്കണം എന്നതിലാണ് ഈ മിറ്റിഗേറ്ററി നടപടിയുടെ ഗുണം ഇരിക്കുന്നത്.

ഈ നടപടികൾ വൈകാൻ ഇടയുള്ള സാധ്യതകൾ:
a. തമിഴ്നാടിന്റെ ഭാഗത്തുനുന്നും കോടതി ഉത്തരവുമൂലം എത്താവുന്ന ഒരു സ്റ്റേ.
b. തമിഴ്നാട്ടിൽ ഉളവാകുന്ന ജനപ്രക്ഷോഭത്തിനും പ്രഷറിനും വഴിപ്പെട്ട് കേന്ദ്ര സർക്കാർ നടപടി.
c. പുതിയ  ഡാം നിർമാണവുമായി ബന്ധപ്പെട്ട് അനിവാര്യമായ പരിസ്ഥിതി ആഘാത പഠന നടപടികളുടെ കാല താമസവും, അതിന്റെ റിപ്പോർട്ടിന്റെ ഇമ്പാക്ടും.
d. പുതിയ ഡാം നിർമാണത്തിന്റെ സാങ്കേതിക വശങ്ങൾ പഠിക്കുന്നതിന് വരുന്ന കാലതാമസം.
e. ക്വോട്ടേഷൻ, ടെന്റർ, നിർമാണ നടപടികളിൽ സംഭവിക്കാവുന്ന കാലതാമസം.
f. ക്ലിപ്തമായ രൂപരേഖയോടെ സമയാഥിഷ്ഠിതമായി പണി പൂർത്തിയാക്കാൻ സാധിക്കാതെ വരുമ്പോൾ.
g. ഇതര സാമൂഹിക, പാരിസ്ഥിതിക സാഹചര്യങ്ങൾ
h. ഈ ആവശ്യത്തിലേക്കായ മതിയായ ഫണ്ട് സ്വരൂപിക്കാനും ചെലവഴിക്കാനും ആവാതെയിരിക്കൽ.
ഇവയൊക്കെ പ്രതിസന്ധികളായിരിക്കും എന്ന മുൻവിധിയോടെ തന്നെ പ്രതിവിധികൾ നമ്മൾ കാണേണ്ടതുണ്ട്.

മുന്നൊരുക്കം. 
എമർജൻസി മാനേജ്മെന്റിൽ എറ്റവും പ്രാധാന്യമർഹിക്കുന്ന നടപടിയാണിത്. ഈ ദുരന്തന്തിന്റെ എഫക്ടുകൾ പരമാവധി ചുരുക്കുന്നതിനും അത് ജനങ്ങളിലുളവാക്കാവുന്ന അപകടത്തിന്റെ വ്യാപ്തി പരിമിതപ്പെടുത്തുന്നതിനുമാണിത്. യു എസ്സിന്റെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ മിഷൻ സ്റ്റേറ്റ്മെന്റ് കടമെടുത്താൽ ഈ ഡെഫിനിഷൻ കിട്ടൂന്നു.
" നമ്മുടെ പൌരന്മാരെയും, ആദ്യമായി ദുരന്തമുഖത്തെത്തുന്നവരെയും സപ്പോർട്ട് ചെയ്തുകൊണ്ട് ഒരു രാജ്യമെന്ന നിലയിൽ എല്ലാത്തരം ദുരന്തങ്ങളെയും മിറ്റിഗേറ്റ് ചെയ്യുന്നതിനും, അതിനു വേണ്ടിയുള്ള മുന്നൊരുക്കം, പ്രതിഷേധം, റെസ്പോൺസ്, റികവറി എന്നിവയ്കുവേണ്ടിയുള്ള നമ്മുടെ കാര്യക്ഷമത ഉണ്ടാക്കുന്നതിനും, നിലനിർത്തുന്നതിനും, മെച്ചപ്പെടുത്തുകയും ചെയ്യുകയാണു നമ്മുടെ ലക്ഷ്യം എന്നതാണ് നമ്മുടെ ലക്ഷയം”  ഈ മാതൃകതന്നെയാണ് നമുക്കാവശ്യവും. വിക്കിപ്പീഡിയയിൽ നിന്നും ഒരു വരി കൂടി കടമെടുക്കട്ടെ.

Preparedness is a continuous cycle of planning, managing, organizing, training, equipping, exercising, creating, evaluating, monitoring and improving activities to ensure effective coordination and the enhancement of capabilities of concerned organizations to prevent, protect against, respond to, recover from, create resources and mitigate the effects of natural disasters, acts of terrorism, and other man-made disasters. 

മുന്നൊരുക്കം എന്ന രീതിയിൽ നാം എത്രത്തോളം സത്വര നടപടികളെടുക്കേണ്ടിയിരിക്കുന്നു എന്ന് ഇതിനാൽ തന്നെ വ്യക്തമാണല്ലോ. 


1. പ്ലാനിങ്. 
ദുരന്ത നിവാരണത്തിനും ദുരന്തത്തെ നേരിടുന്നതിനുമുള്ള വ്യക്തമായ മാസ്റ്റർ പ്ലാൻ ഉണ്ടാക്കേണ്ടതുണ്ട്. ദുരന്ത നിവരണം നമ്മൾ പരാമർശിച്ചു കഴിഞ്ഞു. സാധ്യമായ ദുരന്ത നേരിടൽ നടപടികൾ നമ്മുടെ പരിമിതമായ സാങ്കേതിക അവബോധത്തിൽ നിന്നും മനസ്സിലാക്കാൻ ശ്രമിക്കാം. 
A. കർശനമായ ഡിസാസ്റ്റർ സർവീലൻസ് സിസ്റ്റം. 
സാങ്കേതികമായി സാധ്യമായതിൽ ഏറ്റവും മികച്ച നിലവാരത്തിലുള്ള എർത്ക്വേക് പ്രഡിക്ഷൻ സിസ്റ്റമാണ് ആദ്യത്തേത്. ഭൂകമ്പത്തിനു മുൻപ് തന്നെ ഭൂവൽകത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളെയും വിറയലിനേയും സെൻസ് ചെയ്യാവുന്ന ടെക്നോളജി ഇപ്പോൾ നിലവിലുണ്ട്. യു. എസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലുള്ള സുനാമി പ്രഡിക്ഷൻ സെന്ററുകളുടെ മാതൃകയിൽ അത്തരം സർവീലൻസ് സിസ്റ്റങ്ങൾ ഇടുക്കി പത്തനം തിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ഇൻസ്റ്റാൾ ചെയ്യുകയും, അതിനെ ഒരു വേഗതയാർന്ന കമ്യൂണിക്കേഷൻ ഫെസിലിറ്റിവഴി എമർജൻസി മാനേജ്മെന്റ് സെന്ററും, ദുരന്ത പരിധിയിൽ വരുന്ന എല്ല്ലാ പട്ടണങ്ങളിലും സ്ഥാപിക്കുന്ന ക്വിക് റെസ്പോൺസ് സെന്ററുകളുമായി ബന്ധപ്പെടുത്തുകയും ചെയ്യുക. 24x7 വാർ ഫുട് ബേസിസിൽ വേണം ഈ നീക്കം നടത്താൻ. നാഷണൽ റിമോട് സെൻസിങ് സെന്റർ, ജിയോളജികൽ സർവേ ഓഫി ഇന്ത്യ, ഐ. എസ്. ആർ ഓ, മിലിട്ടറി, ഇതര റീസർച് സെന്ററുകൾ എന്നിവയുടെ സംയോജിത മേൽനോട്ടത്തിലാവണം ഇത്. ഏതൊരു ഭൂചലന സാദ്ധ്യതയും മുങ്കൂട്ടി മനസ്സിലാക്കാനാവുന്ന ചെറിയ നിമിഷങ്ങൾക്ക് പോലും ലക്ഷക്കണക്കിനു ജീവനുകളുടെ വിലയുണ്ടെന്ന് ഓർക്കുക. അത്തരം ഒരു മുന്നറിയിപ്പ് യഥാസമയം കാലവിളംബം കൂടാതെ ക്വിക് റെസ്പോൺസ് സെന്ററുകളിലെത്തിയാൽ തന്നെ ഇവാക്വേഷൻ നടപടികൾ സ്വീകരിക്കാനാവും.


B. ഏർളി വാണിംഗ് സിസ്റ്റം. 
വളരെ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനമാണിത്. സാധ്യമായ എല്ല വിവര സാങ്കേതിക വിദ്യകളും, ചാനലുകളുൾപ്പെട്ട വാർത്താ സംവിധാനങ്ങളും, ഫയർഫോഴ്സ് പൊലീസ് സംവിധാനം, ആരാധനാലയങ്ങളിലെ മൈക്രോഫോൺ സംവിധാനങ്ങൾ,വളരെ ഉയർന്ന നിലവാരത്തിലും വ്യാപ്തിയിലും അപകട സൂചനയെത്തികാൻ ഉതകുന്ന സയറൺ/ഇതര സംവിധാനങ്ങളും ഇതിന്റെ ഭാഗമാവണം. 
C. ക്വിക് റെസ്പോൺസ് സെന്ററുകൾ 
പട്ടണങ്ങളും ഇതര ജനവാസകേന്ദ്രങ്ങളുമുൾപ്പെടെ ദുരന്ത പരിധിയിലുള്ള എല്ലാ പ്രദേശങ്ങളിലും, മിലിട്ടറി, ഭരണ സംവിധാനങ്ങൾ, വിദ്ധ്യാഭാസ/ ഇതര സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം പങ്കാളിത്തമുള്ള ഒരു സംവിധാനമാണിത്. ദുരന്ത വ്യാപ്തിയേയും, ഇവാക്വേഷൻ നടപടികളെയും പറ്റിയുള്ള ക്യാമ്പെയുനുകൾ/ മോക് ഡ്രിൽ എന്നിവയൊക്ക സംഘടിപ്പിക്കുകയും ജനങ്ങളിൽ അവബോധമുളവാക്കുകയും ചെയ്യുന്ന ഒരു ടാസ്ക് ഫോഷ്സാണിത്. ദുരന്ത മുഖത്ത് ആദ്യമെത്തുകയും ഇവർ തന്നെ. മുല്ലപ്പെരിയാറിനു താഴേക്ക് ഗവി മുതൽ ഉപ്പുതറ വരെയുള്ള പ്രദേശങ്ങളിലും, ചെറുതോണി, ഇടൂക്കി, പൈനാവ് മുതൽ, അടിമാലി നേര്യമംഗലം. കല്ലാർകൂട്ടി തുടങ്ങി ദുരന്തപരിധിയിൽ വരുന്ന എല്ലാ ജില്ലകളിലും ഇതുണ്ടാവണം. മുല്ലപ്പെരിയാറിന്റെ ഭീകരത ഒടുങ്ങും വരെ. പട്ടണങ്ങളിൽ, പോലീസ്, റെസിഡൻഷ്യൽ അസോസിയേഷനുകൾ, ഇതര സംഘടനകൾ, മത സ്ഥാപനങ്ങൾ, വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഇതിൽ ഭാഗഭാക്കാകണം. 
D. റെസ്ക്യൂ ഷെൽടറുകളും, മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങളും, ചികിത്സാ‍/ആഹാര/ശുചിത്വ സംവിധാനങ്ങളും തയ്യാറാക്കൽ. 
പ്രളയ വഴികളിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെടുന്ന ജനങ്ങളെ ഉൾക്കൊള്ളുന്നതിനായി, തയ്യാറാക്കപ്പെടുന്ന ഇത്തര സംവിധാനങ്ങൾ ഉയർന്നതോ അപകടരഹിതമായ മേഖലകളിലോ സ്ഥാപിക്കുക. അവിടെ കമ്യൂണിക്കേഷൻ, ചികിത്സാ/ ആഹാര ശുചിത്വ സംവിധാനങ്ങളെല്ലാം കരുതി വയ്കേണ്ടതുണ്ട്. ചുരുങ്ങിയത് ആളൊന്നിന് 72 മണിക്കൂറുകളിലേക്കാവശ്യമായ തരത്തിലുള്ള ഫുഡ് കിറ്റ് അത്യാവ്യശ്യമുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ, ഊർജസംവിധാനങ്ങൾ, മെഴുകുതിരികൾ, തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും അവഗണിക്കാവുന്നതല്ല. 
നമ്മൂടെ മിലിട്ടറി സംവിധാനങ്ങൾ തന്നെയാണ് ഏറ്റവും അത്യാവശ്യം. ബഹുമാന്യനായ പ്രധിരോധമന്ത്രി, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിവർക്ക് തന്നെ നമ്മെ ഇക്കാര്യത്തിൽ സഹായിക്കാനാവും. മിലിട്ടറി, പോലീസ്, ഗവർണ്മെന്റ് ഏജൻസികൾ തുടങ്ങിയവരുടെ ഗതാഗത സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുക.


E. ഇവാക്വേഷൻ നടപടികൾ 
ഏർളി വാർണിങ് ലഭിക്കുന്ന മാത്രയിൽ തന്നെ വള്ളക്കടവു മുതൽ ഉപ്പുതറ വരെയുള്ള  ജനങ്ങളിലേക്ക് വിവരമെത്തിക്കുകയും അവരെ ഉയർന്ന സ്ഥാനങ്ങളിലേക്ക് മാറ്റുന്നതും ക്വിക് റെസ്പോൺസ് സെന്ററുകൾ ചെയ്യണം. ഇവിടങ്ങളിൽ ഈ പ്രവർത്തി താരതമ്യേന എളുപ്പവുമാണ്. ചുരുങ്ങിയ ജനസാന്ദ്രതയും ഉയർന്ന മലകളുടെയും, തിർക്കു കുറഞ്ഞ റോഡുകളുടെയും സാന്നിദ്ധ്യവും. ജനനങ്ങൾക്ക് ഇതിനോടകമുള്ള അവബോധവുമാണ് ഇതിനെ എളുപ്പമാക്കുന്നത്. 
ഇടുക്കിക്ക് താഴേക്ക് നേര്യമംഗലം വരെയുള്ള സ്ഥലങ്ങളിലും ഇത് വളരെയേറെ ഫലപ്രദമാണ്. ജീവഹാനി നിരക്ക് ഏതാണ്ട് 2 മുതൽ 10 ശതമാനം വരെയായി നിയന്ത്രിക്കാനും ഈ നടപടികൊണ്ട് സാധിക്കും. 
കൊച്ചി, ആലുവ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, ആല്ലപ്പുഴ, വൈക്കം, മൂവാറ്റുപുഴ, തുടങ്ങിയ പട്ടണങ്ങളിൽ ഇതിന്റെ ഏറ്റവും സങ്കീർണമായ നടപടികളാണ് ആവശ്യം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, ഗതാഗതക്കുരുക്കും തന്നെയാണ് മുഖ്യമായ തടസ്സം. ഒരു ദുരന്ത വാർത്ത ഉണ്ടാകുന്ന പക്ഷം ജനങ്ങൾ പരിഭ്രാന്തരായി പരക്കം പായുന്നത് ഇവാക്വേഷൻ നടപടികളെ തടസ്സപ്പെടുത്തുകയും ദുരന്തവ്യപ്തി വർദ്ധിപ്പിക്കുകയേ ഉള്ളൂ എന്ന തിരിച്ചറിവാണ് ആദ്യമായി വേണ്ടത്. 


സർക്കാർ, സർക്കാരിതര സംവിധാനങ്ങൾ, ലഭ്യമായ എല്ല ഗതാഗത സംവിധാനങ്ങളുടെയും നിയന്ത്രിതമായ ഉപയോഗം, നിലവിലുള്ള ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തലും ദുരന്തഘട്ടത്തിലുള്ള പ്ലാനിങ്ങോടെയുള്ള ഉപയോഗവും, ഗതാഗതക്കുരുക്കൊഴിവാക്കൽ, ജനങ്ങളെയും കുട്ടികളെയും അത്തരം നടപടികളിൽ അവബോധമുള്ളവരാക്കൽ തുടങ്ങിയവയെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ഏതാനും ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ. 


a. നിലവിലുള്ള ഗതാഗത സംവിധാനങ്ങൾ, റോഡ് ഉൾപ്പെടെ ഇവാക്വേഷൻ നടപടികൾക്ക് അപര്യാപ്തമാണ്. സ്വന്തം വാഹനമുള്ളവർ പരിഭ്രാന്തരായി റോഡിലേക്കിറങ്ങുന്നത് ഈ നടപടികളെ പ്രതികൂലമായി ബാധിക്കുകയും എല്ലാപേരുടെയും ജീവഹാനിക്ക് വഴിവയ്ക്കുകയും ചെയ്യും. മുല്ലപ്പെരിയാറിൽ ഒരു വിപത്തുണ്ടാകുന്ന പക്ഷം, ഇടുക്കിയെ അത് ബാധിക്കുമോ എന്ന് ചിന്തിക്കാതെ തന്നെ ഈ പട്ടണങ്ങളിൽ ഇവാക്വേഷൻ ആരംഭിക്കുക. നഗരത്തിലെ മുഖ്യറോഡുകളിലെ ഗതാഗതം ഒഴിവാക്കുന്നതിനാണു മുൻഗണന. കോട്ടയം, ജില്ലയിലെ ഉയർന്ന ഇടങ്ങളിലേക്കും മറ്റുമുള്ള ഹൈവേകൾ പ്രത്യേകിച്ചും. അവയിലൂടെ ഒരു ദിശയിൽ മാത്രം ഗതാഗതം നിയന്ത്രിക്കുകവഴി തന്നെ നല്ലരീതിയിലുള്ള ഇവാക്വേഷൻ സാധ്യമാകും. ജലപ്രവാഹം ഈ പ്രദേശങ്ങളിലെത്താനെടുക്കുന്ന സമയം വളരെ കൃത്യമായ കർമപദ്ധതിയോടെ ഉപയോഗിച്ചാൽ തന്നെ ഈ നടപടി സുഗമമാകും.  ഈ പ്രദേശങ്ങളിലുള്ള ബസ് ടെർമിനലുകൾ, വൈറ്റില ഹബ് തുടങ്ങിയവയെല്ലാം അതീവ പ്രാധാന്യമർഹിക്കുന്നു.


b. റെയിൽ സംവിധാനങ്ങളുടെ ഉപയോഗം: ഏറ്റവും കാര്യക്ഷമമായ ഒരു പ്ലാനാണിത്. എല്ലാ ലെവൽ ക്രോസുകളും തടഞ്ഞ് കോണ്ട്, കൊച്ചിയിലെയും ഇതര പട്ടണങ്ങളിലെയും റയിൽ വേ സ്റ്റേഷനുകളിൽ നിന്ന് ഒരേ ദിശയിലേക്ക് മാത്രമുള്ള സർവീസ് ഉണ്ടാവണം. ഇവയിലേക്കെത്താവുന്ന വിധത്തിൽ ആളുകൾക്ക് വിവരം നൽകുകയും വേണം. ഹെവി ഡ്യൂട്ടിക്ക് പര്യാപ്തമായ രീതിയിൽ അധിക എൻജിനുകളും കോച്ചുകളും തയ്യാറാക്കി നിർത്താവുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ശാശ്വതമായ ഒരു പരിഹാരമുണ്ടാകുവോളം ഇത് നിലനിർത്തുകയും വേണം. ഏറ്റവും കാര്യക്ഷമമായ കമ്യൂണിക്കേഷൻ സിസ്റ്റമുള്ള റയിൽ വേക്ക് ഇത് നിഷ്പ്രയാസം സാധിക്കും.

c. നെടുമ്പാശ്ശേരി, കൊച്ചി വിമാനത്താവളങ്ങളിൽ അപ്പോൾ ലഭ്യമായ എല്ലാ എയർ സർവീസുകളും, മുൻപേ തയ്യാറാക്കി നിർത്തുന്ന ഹെവിഡ്യൂട്ടി ട്രാൻസ്പോർട്ടർ വിമാനങ്ങളും എത്രയോ ആളുകളെ ഇവാക്വേറ്റ് ചെയ്യാനുപകരിക്കും എന്ന് മനസ്സിലാക്കുക.  കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളും കൊച്ചിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു എമർജൻസി ആക്ഷൻ സിസ്റ്റം  മാത്രമാണ് ആവശ്യം. 


d. എമർജൻസി ഇവാക്വേഷൻ നടപടികളിൽ സുപ്രധാനമായ  ഒരു പങ്കാണ് സ്കൂളുകൾക്കുള്ളത്. തങ്ങളുടെ ലഭ്യമായ ഗതാഗത സംവിധാനങ്ങളെ കുട്ടികളെ ഇവാക്വേറ്റ് ചെയ്യുന്നതിനുപയോഗിക്കുകയും ഈ ബസ്സ്കൾക്ക് സുരക്ഷാ പാതയിൽ പ്രയോരിറ്റി നൽകുകയും വേണം. 


e. മേല്പറഞ്ഞ പട്ടണങ്ങളെ ഇതര ജില്ലകളിലെ ഉയർന്ന മേഖലകളുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതകളും പരിഗണിക്കാവുന്നത് തന്നെ. 
f. കൊച്ചി തുറമുഖത്തുള്ള കണ്ടയ്നർ വെസലുകളും ഉപയുക്തമാണ്. പ്രത്യേകിച്ചും ചെറായി മുതൽ കൊടുങ്ങല്ലൂർ വരെയും, ഇടക്കൊച്ചി, ഫോർട് കൊച്ചി തുടങ്ങിയ സ്ഥലവാസികൾക്ക്. ആയിരക്കണക്കിന് ജനങ്ങളെ ഉൾക്കൊള്ളാനും സുരക്ഷിതമായി ഉൾക്കടലിലേക്ക് നീങ്ങാനും ഇവയ്കാവും. 


g. മിലിട്ടറി സംവിധാനങ്ങൾക്കാണ് ഇവിടെയും ഒരു മുഖ്യ ചുമതല നിർവഹിക്കാനുള്ളത്. സാദ്യവും ലഭ്യവുമായ എല്ലാ ട്രാൻസ്പോർടേഷൻ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുക


മേല്പറഞ്ഞ സംവിധാനമെല്ലാമുണ്ടായാലും പരിഭ്രാന്തരവാതെ ഈ നടപടികൾ സ്വികരിക്കാനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുക വഴി മാത്രമേ ഒരു എഫക്ടിവ് ഇവാക്വേഷൻ സാധ്യമാവുകയുള്ളൂ. 


നമ്മെ സംബന്ധിച്ച് മുന്നൊരുക്കമാണ് ഏറ്റവും അത്യവശ്യമായി ത്വരിത ഗതിയിൽ എടുക്കേണ്ട നടപടി. 


എമർജൻസി മാനേജ്മെന്റിൽ അടുത്ത രണ്ട് നടപടികൾ ദുരന്തമുണ്ടാകുന്ന പക്ഷമുള്ള റെസ്പോൺസ്, ദുരന്തന്തത്തിൽ നിന്നുള്ള റിക്കവറി എന്നിവയാണ്. 


റെസ്പോൺസ്: ദുരന്തമുഖത്ത് മേല്പറഞ്ഞ കാര്യങ്ങളൂടെയെല്ലാം കാര്യക്ഷമവും. ക്ലിപ്തവും, ത്വരുതവുമായ നടപടികളും വഴി, ദുരന്തത്തിന്റെ ആഖാതവും, വ്യാപ്തിയും, ജീവനഷ്ടവും കുറക്കുന്ന നടപടിയാണ് റെസ്പോൺസ്. എല്ലാ സോഷ്യൽ, ഗവർണൻസ് മെഷീനറികളും സംയോജിപ്പിച്ച ഒരു റെസ്പോൺസ് ടാസ്ക് ഫോഴ്സ് രൂപീകൃതമാകണം. ദുരന്ത മുഖത്തെ അവരുടെ സംയോജിതവും കാര്യക്ഷമവുമായ പ്രവർത്തനമാണ് വേണ്ടത്. ഇമ്മിഡിയറ്റ് റെസ്പോൺസ് ടാസ്ക് ഫോഴ്സ് എന്ന രീതിയിൽ എല്ലാ തരത്തിലുമുള്ള വളണ്ടിയേഴ്സിനെയുമുപയോഗിച്ച് രൂപീകരിക്കുന്ന ഈ ബോഡി അത്യാവശ്യമായ ഘടകമാണ്.


റിക്കവറി: ദുരന്തത്തിൽ നിന്നുള്ള റിക്കവറി എന്ന ഈ വിഷയം പരാമർശിക്കനാഗ്രഹിക്കുന്നില്ല. അതിനുള്ള സാഹചര്യം ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങളും നടപടികളുമാണ് നമുക്ക് വലുത്. ആയതിനാൽ സമഗ്രമായ നടപടികളിലൂടെ മേല്പറഞ്ഞ കാര്യങ്ങൾ ആവിഷ്കരിക്കാൻ നാമോരോരുത്തരും ചേർന്ന് ശ്രമിക്കുക മാത്രമാണ് പോംവഴി. 


കുറിപ്പ്: മുല്ലപ്പെരിയാർ എന്ന വിപത്ത് ആശങ്കാജനകാമാണെന്നതിൽ തർക്കമില്ല. പക്ഷെ അതുമൂലമുണ്ടാവുന്ന പാനിക് ഗുണത്തേക്കാളേറെ ഒരു പക്ഷെ ദോഷമാവും ചെയ്യുക. കുട്ടികളിലും മറ്റും ഉണ്ടാകാവുന്ന മെന്റൽ ഷോക് അതീവ ഗുരുതരമായ പ്രത്യാഖാതങ്ങളുണ്ടാക്കുമെന്നതിനാൽ, എതൊരു പ്രക്രൃതി ദുരന്തത്തെയുമെന്നപോലെ അവരോട് ഇക്കാര്യം അറിയിക്കുകയും സാധ്യമായ അവബോധമുണ്ടാക്കാനും ശ്രമിക്കുക. ചാനലുകളും വാർത്താ മാധ്യമങ്ങളും കേവലം ചർചകളിലും ലൈവുകളിലുമൊതുങ്ങാതെ എമർജൻസി മാനേജ്മെന്റ് നടപടികളിലേക്കുള്ള ക്യാമ്പെയ്നുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 


ലോകം “അഭീമുഖീകരിച്ചതിൽ വച്ച്  ഏറ്റവും വലിയ ദുരന്തം” ആകാവുന്ന ഈ അവസ്ഥയെ “ലോകം കണ്ടതിൽ വച്ച് ഏറ്റവും കാര്യക്ഷമമായ എമർജൻസി മാനേജ്മെന്റ്” എന്നതിലേക്കെത്തിക്കണം നമുക്ക്. അതുവഴി ഏറ്റവും കാര്യക്ഷമമായ രക്ഷാ നടപടി എന്നതിലേക്കും. 


(ഈ ഡോക്യുമെന്റിന്റെ വിസ്താരം കണക്കിലെടുത്ത് ബ്ലോഗിൽ ചേർത്തുവെന്നത് സദയം ക്ഷമിക്കുകയും, ഈ സന്ദേശം പരമാവധി ആളുകളിലേക്കും, സർക്കാർ വശവും എത്തിക്കാൻ ശ്രമിക്കുവാനാണ് അപേക്ഷ. ഈ ഡോക്യുമെന്റ് ലേഖന്റെയോ ബ്ലോഗിന്റെയോ സ്വന്തമല്ലയെന്നും, നമ്മുടെ ഓരോരുത്തരുടെയും ജീവരക്ഷക്കുള്ള ഒരു ഉപായത്തിലേക്കുള്ള ചൂണ്ട് പലക മാത്രമാണെന്നും പ്രസ്താവിക്കട്ടെ. ഈ കുറിപ്പ് ഷെയർ ചെയ്യുന്നതിനോ, കട് ആന്റ് പേസ്റ്റ് ചെയ്ത് തങ്ങളുടെ സോഷ്യൽ നെറ്റ്വർക്, പ്രിന്റ് ഇതര മീഡിയകൾ വഴി പ്രചരിപ്പിക്കുന്നതിനോ നമുക്കോരോരുത്തർക്കും അവകാശവും അധികാരവുമുണ്ട്.) 

AWAKE UNITE AND ACT 
TO 
SAVE MULLAPPERIAR SAVE OUR LIVES 




എല്ല സുമനസ്സുകളോടും ഒരഭ്യർത്ഥന ഉണ്ട്. സർകാർ വശം ഈ രേഖയുടെ കരട് നമ്മൾ അയച്ചിട്ടുണ്ടെങ്കിലും അതു യഥാസമയം നടപ്പാക്കണമെന്നില്ല. ആയതിനാൽ നാം തന്നെ “മുല്ലപ്പെരിയാർ എമർജൻസി മാനേജ്മെന്റ് വോളണ്ടിയർ” എന്ന ക്യാമ്പെയ്ൻ സന്നദ്ധ സേവകരെന്ന നിലയിൽ നടത്തിക്കൊണ്ട് ഈ പ്രവർത്തനത്തിന് നാം തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. http://www.facebook.com/pages/Mullaperiar-Emergency-Management-Volunteer/233706223361173. പുറത്തിറങ്ങി പ്രവർത്തിക്കുന്നതിനും നാട്ടിൽ വോളണ്ടിയേഴ്സിനെ ദൌത്യമേൽ‌പ്പിക്കുന്നതിനും തയ്യാറുള്ള എല്ലാവരും എം ഇ എം വോളണ്ടിയർ എന്ന നിലയിൽ സ്വയം മുന്നോട്ട് വരികയും അതിൽ അംഗമാവുകയും താങ്കളൂടെ ഇ മെയ്ല് വിലാസം അവിടേ പോസ്റ്റ് ചെയ്യുകയും വേണം. ക്യാമ്പെയ്നിനുള്ള പ്ലക്കാർഡ് ഉൾപ്പെടെയുള്ള മറ്റീരിയലുകൾ താങ്കളുടെ വിലാസത്തിൽ അയച്ച് തരുന്നതുമാണ്.
Related Posts Plugin for WordPress, Blogger...