ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012, നവംബർ 15, വ്യാഴാഴ്‌ച

ഒരു സാമ്പത്തിക വാടകക്കൊലയാളിയുടെ ഏറ്റുപറച്ചിലുകള്‍ ചേര്‍ത്ത് വച്ച് നമ്മുടെ ജാതകം വായിക്കുക

ജോണ്‍ പെര്‍കിന്‍സ് - "ആഗോള സാമ്പത്തിക വിദഗ്ധന്‍.... "ഒരു സാമ്പത്തിക വാടകക്കൊലയാളിയുടെ കുംപസാരങ്ങള്‍ " ബെസ്റ്റ് സെല്ലറിന്റെ കര്‍ത്താവ്. ഈ കൃതിയും അതിന്റെ കര്‍ത്താവും മൂന്നാം ലോക രാജ്യങ്ങളുടെയും ദരിദ്ര രാജ്യങ്ങളുടയും ജാതകം തിരുത്തിയെഴുതിയവരാണെന്ന് ആ കൃതി വായിച്ചവര്‍ക്ക് മനസ്സിലാകും. അദ്ദേഹം സാമ്പത്തിക വാടകക്കൊലയാളി എന്ന്‍ വിളിക്കുന്നത് അദ്ദേഹത്തെ തന്നെ എന്ന്‍ മനസ്സിലാകുമ്പോള്‍ ഈ കൃതി എഴുതാന്‍ അമേരിക്കയുട് നെഞ്ചത്ത് അഹന്തക്ക് മുകളില്‍ ഇടിച്ചിറങ്ങിയ ബിന്‍ലാദന്റെ യന്ത്രപ്പക്ഷികളാണെന്ന് 9/11 പെര്‍ക്കിന്‍സിന്റെ നെഞ്ചകത്ത് പട്ടിണിപ്പാവങ്ങളുടെ പ്രാക്കിന്റെ വെള്ളിടി മുഴക്കിയപ്പോളാണെന്ന് തിരിച്ചറിയുമ്പോള്‍ നാം നില്‍ക്കുന്ന മണ്ണിന്റെ, നമ്മുടെ ഇക്കണോമിയുടെ അടിത്തറ ഇളകുന്നുവെന്ന് വേദനയോടെ മനസ്സിലാക്കുകയാണ്‍.... അതുകൊണ്ടാണ് അവധൂതന്‍ ആ കൃതിയുടെ ഒരു പുനര്‍വായനക്ക് മുതിരുന്നതും.1968-ല്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‍ ബിസിനസ് അഡ്മിനിസ്സ്ട്രേഷന്‍ പഠിച്ചിറങ്ങിയ  ആഡംഭരപ്രിയനും സ്ത്രീകളില്‍ അമിത താല്പര്യമുള്ളവനുമായിരുന്ന പെര്‍കിന്‍സിനെ  (John Perkins was an insider in the enormous build-up of the international development business led by U.S. firms in the 1970s) N S A (യു എസ് നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി) യുടെ ഒരു വിദഗ്ധ സ്ക്രീനിങ്ങിലൂടേ ബോസ്റ്റണില്‍ തന്നെ ചാസ് ടി മെയ്ന്‍ എന്ന സ്ട്രാടജിക് ഫേം  (the largest and most internationally active firms in contracting,planning, and managing many types of development projects around the world) ഹയര്‍ ചെയ്തത് മുതലാണ് സാമ്പത്തിക വാടകക്കൊലയാളിയായുള്ള ജീവിതം തുടങ്ങുന്നത്. വികസ്വര അവികസിത രാജ്യങ്ങളെ ബോഗസ് ഇക്കണോമിക് ഓവറോള്‍ ഡെവലപ്മെന്‍റ് കണക്കുകള്‍ നിര്‍മിച്ച് കാണിച്ചു (പഠിപ്പിച്ച്) ഇന്‍ഫ്രാസ്ട്രക്ചര്‍ എനര്‍ജി മേഖലയിലുള്ള പ്രോജക്ടുകള്‍ രൂപീകരിക്കാന്‍ സ്വാധീനം ചെലുത്തി അത്തരം പ്രോജക്ടുകള്‍ക്കാവശ്യമായ മൂലധനം ലോക ബാങ്ക് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന്‍ വായ്പായി ഒഴുക്കുകയും അങ്ങനെ തിരിച്ചടകാന്‍ സാധ്യമല്ലാത്ത വിധം പലിശക്കേടുതിയിലേക്ക് ആ രാജ്യത്തെ ആഴ്ത്തി വിടുകയും ചെയ്യുക എന്നതാണു ഈ വാടകക്കൊലയാളിയുടെ ധര്‍മം.  വായ്പയും അതിലൂടെയുള്ള ഡെവലപ്മെന്‍റും നല്ലതല്ലേ എന്നു ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പെര്‍കിന്‍സിന്റെ പുസ്തകം. ഇവിടെ രസകരമായ എന്നാല്‍ അതീവ ഗുരുതരമായ ഒരു ഏകാണോമിക് ഗെയ്മ് നടക്കുന്നു എന്ന വസ്തുത ഉണ്ട്.  വിശദാമാക്കാം

ഉദാഹരണത്തിന് ഇന്തോനീഷ്യയില്‍ വേള്‍ഡ് ബാങ്ക് ഫണ്ടിങ്ങില്‍ ഉണ്ടാക്കിയ പവര്‍/ഇലക്ട്രിഫിക്കേഷന്‍ പ്രോജക്റ്റ്. അത്തരമൊരു പ്രൊജക്ട് ഉണ്ടായാല്‍ അടുത്ത ദാശാബ്ദങ്ങളില്‍ ആ രാജ്യത്തുണ്ടാകാവുന്ന സാമ്പത്തിക അഭിവൃദ്ധി, തൊഴിലവസരങ്ങള്‍., ആധുനികവത്കരണം എന്നിവയൊക്കെ ചൂണ്ടിക്കാണിക്കുന്ന പ്രൊജക്ട് സമര്‍പ്പിച്ചു പെര്‍ക്കിന്‍സ്. ആ രാജ്യം ലോക ബാങ്ക് വായ്പയെടുത്ത് പവര്‍പ്രോജക്ട് നിര്‍മിക്കുന്നു. പക്ഷേ ഇവിടെ ഒരു എഗ്രിമെന്‍റ് ഉണ്ട്. യു എസ് കമ്പനികള്‍ ആയിരിക്കണം നിര്‍മ്മാണം നടത്തേണ്ടത് എന്നത്. എന്‍റ്റോണ്‍ പോലെ. അപ്പോള്‍ യു എസ്സിന്റെ വേള്‍ഡ് ബാങ്കിലെ പണം ഇന്തോനീഷ്യയിലൂടെ യു എസ്സിലേക്ക് തന്നെ തിരിച്ചെത്തുന്ന മറിമായം. കൂടാതെ ഇന്തോനീഷ്യ കൊടുക്കേണ്ട വായ്പയും ഇതേ കരാറില്‍ ഒളിഞ്ഞിരിക്കുന്നതും അല്ലാത്തതുമായ ഇതര ഉടംപടികളുമുണ്ട്. ഉദാഹരണത്തിന് മേല്‍പ്പറഞ്ഞ ഡെവലപ്മെന്‍റ് സ്വാഭാവികമായും ആ രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ക്ഷണിക്കും. പക്ഷേ യു എസ് അടിസ്ഥാനമായ സംരംഭകരെയെ അവര്‍ നിയമിക്കാന്‍ പാടുള്ളൂ എന്നത്. അത് പോലെ ആ രാജ്യത്തിനെ ഇതര വികസന പദ്ധതികളും ആഭ്യന്തര വ്യവസായ മേഖലയിലും അമേരിക്കന്‍ പങ്കാളിത്തമുള്ള സംരംഭകര്‍ക്ക് മുന്തൂക്കം കോടൂക്കുക. വാള്‍മാര്‍ട് പോലെ. ആത്യന്തികമായി ആ രാജ്യത്തിനെ സാമ്പത്തിക അടിത്തറ അമേരിക്കക്ക് അടിയറവ് വയ്കുന്നു എന്ന്‍ സാരം. മാത്രമല്ല ആ രാജ്യത്തേക്കുള്ള മിലിട്ടറി എക്യുപ്മെന്‍റ്സ്, മരുന്നുകള്‍ തുടങ്ങി എല്ലാം ഇത്തരം ഗൂഢ കരാറുകള്‍ക്ക് വശംവദമാകും. (Development Debacle: The World Bank in the Philippines is based on 800 leaked World Bank documents, which comprised over 6,000 pages of secret reports, memoranda, and assessments of the World Bank’s programs in the Philippines; these documents show how the World Bank, in league with the CIA and other U.S.agencies, set out – in the name of “development” and “modernization” – to destroy the economy of the Philippines and reconstruct it so that was captive to the interests of transnational corporations and other elites.) ഒരു സാമ്പത്തിക വ്യവസ്ഥിതിയില്‍ ഇത് സാധ്യമാകാന്‍ വളരെ എളുപ്പവുമാണ്‍. ആ രാജ്യത്തെ ഭരണ സംവിധാനം അഴിമതിക്ക് വസംവാദമാണെന്ന് വരുമ്പോള്‍ (ഉദാഹരണം ഇന്ത്യ) അതുമല്ലെങ്കില്‍ ഒരു രാജകുടുംബത്തിന്റെയോ മറ്റോ അധികാരത്തിന് കീഴില്‍ ആണ് ആ രാജ്യമുള്ളതെങ്കില്‍. (((അറബ് രാജ്യങ്ങള്‍ പോലെ.

നമുക്ക് പരിചിതമായ രാജ്യങ്ങളെ ഒന്ന്‍ പഠിച്ചു നോക്കുക. സൌദി അറേബ്യയുമായി അച്ഛന്‍ ബുഷിന്റെ ഭരണകൂടം ഒരു ഉടമ്പടി ഉണ്ടാക്കി. ഒരു സാമ്പത്തിക രാഷ്ട്രീയ ഉടമ്പടി. (“a comprehensive 25-year electrification plan which would bring electricity to all the inhabitants of the Kingdom of Saudi Arabia.”)  പെര്‍കിന്‍സിന്റെ മെയ്ന്‍ "MAIN" കമ്പനിയുടെ സംരംഭം. ഒറ്റനോട്ടത്തില്‍ ഉപകാരപ്രദമായ ഒരു പദ്ധതി. പക്ഷെ വിപത്ത് ഒളിഞ്ഞിരിക്കുന്നത് ആ ഉടമ്പടിയിലാണ്. അത് ഇപ്രകാരം. "സൌദി അതിനെ എണ്ണവില്‍പന ലാഭം യു എസ് ട്രഷറി ബോണ്ടുകളായി മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ" എന്ന്‍.  യു എസ് ട്രഷറി ആ ബോണ്ടുകളിന്മേലുള്ള പലിശ സൌദിയെ ആധുനിക വത്കരിക്കുന്ന യു എസ് കോര്‍പ്പറേഷനുകള്‍ക്ക് കൊടുക്കും. സീറോ ഇന്‍വെസ്റ്റ്മെന്‍റ് നിര്‍മാണപ്രവര്‍ത്തങ്ങള്‍ ആണ് ഇത്തരം കോര്‍പ്പറേറ്റുകള്‍  സൌദിയില്‍ ചെയ്യുന്നത്. (ദുബൈയുടേ മായിക പരിണാമം ഒന്ന്‍ പിന്നോട്ട് ചിന്തിക്കുക) ഈ പണിക്കു യു എസ് യു എ യിക്ക് കൊടുക്കുന്ന പ്രതിഫലം അതിലും രസകരം. യു എസിന്റെ പൊളിറ്റികള്‍ മിലിട്ടറി പവറുകള്‍ യു എ യിയും ഭരണ സംവിധാനത്തിന്റെയും രാജ കുടുംബത്തിന്റെയും സംരക്ഷണത്തിന് ഉപയോഗിക്കുക എന്നത്. അപ്പോള്‍ ഒട്ടകത്തിന്റെ മൂക്ക് ഒളിപ്പിക്കുന്ന കൂടാരം ഈ മരുഭൂമിയില്‍ തന്നെ എന്ന്‍ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ. ഈ എഗ്രിമെന്‍റുകള്‍ ഒപ്പിടാന്‍ സ്ത്രീ ശരീരം പോലും ഉപയോഗിക്കുന്നു യു എസും സി ഐ എ യും. ചില അറബ് രാജ്യങ്ങളുടെ രാജകുടുംബാംഗങ്ങള്‍ എങ്ങനെ വശംവദരായി എന്നും പെര്‍കിന്‍സ് വര്‍ണിക്കുന്നുണ്ട്. പെര്‍കിന്‍സ് നടപ്പില്‍ വരുത്തിയ ഇടപാടുകളാണ് ഇപ്പറഞ്ഞവയെല്ലാം.

ചില അറബ് ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഉടമ്പടികള്‍ വേള്‍ഡ് ബാങ്ക് ഫണ്‍ഡഡ് ഡെവലപ്മെന്‍റിന് പകരം അവിടങ്ങളിലെ എണ്ണ പര്യവേഷണത്തിലെ യു എസ് പങ്കാളിത്തവും വില്‍പനയിലെ നിയന്ത്രണവും ഒക്കെയാണ്. ഇനി ഇത്തരം പദ്ധതികളെ തിരിച്ചറിഞ്ഞു ഒഴിഞ്ഞു മാറുകയോ എതിര്‍ത്തു നില്‍ക്കുകയോ ചെയ്യുന്ന രാജ്യങ്ങളുടെയും നേതാക്കളുടെയും അവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ.? ചിന്തിക്കേണ്ട കാര്യമില്ല. തൂക്കുമരത്തില്‍ ഒടുങ്ങിയ സദ്ദാം ഹുസ്സൈന്‍,  ഒവ് ചാലില്‍ നിന്ന്‍ വലിച്ചിറക്കി വെടിയുണ്ടകള്‍കൊണ്ട് നെഞ്ചില്‍ അരിപ്പ തീര്‍ക്കപ്പെട്ട ഗദ്ദാഫി. അരക്ഷിതമായ കുവൈത്ത്, കലാപ കലുഷിതമായ ഈജിപ്ത്, ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഇവയൊക്കെ.

ഇനി നമ്മള്‍ മലയാളിക്ക് ഇതിലൊക്കെ എന്തു കാര്യം എന്ന്‍ ചിന്തിക്കുന്നവരോട് അവദൂതന് ചിലത് പറയാനുണ്ട്. ചിന്തിക്കാന്‍ കഴിവുള്ളവര്‍ ചിന്തിക്കുക.
നാം (ഇന്ത്യ)  വളരെ കാലമായി യു എസ് ഇന്‍വെസ്റ്റേഴിസിനെയും ബാങ്കുകളെയും ആശ്രയിക്കുന്നു. യു എസില്‍ യു എസ് കൊമേഷ്യല്‍ സര്‍വീസസില്‍ നിന്നുള്ള  ഈ രേഖ വായിക്കുക ( International multilateral agencies, such as the World Bank and the Asian Development Bank (ADB) have financed infrastructure projects proposed by GOI.  Global tenders for capital equipment purchases in India are often backed by credit or loans from international financial institutions like the World Bank, IDA/IFC or US-EXIM Bank.  Indian importers of construction equipment normally open an irrevocable Letter of Credit (L/C) payable to the supplier on the presentation of shipping documents to the importer’s bank.  However, it is important that payment terms are negotiated between the buyer and the seller well before the date of the final agreement.)

http://export.gov/india/build/groups/public/@eg_in/documents/webcontent/eg_in_049379.pdf

ഇന്ത്യയിലെ ബിസ്നിനസ് സാധ്യതകള്‍ ഏതൊകെ മേഖലയില്‍ എന്നും എങ്ങനെ ഇന്‍വെസ്റ്റ് ചെയ്യണമെന്നും ഒക്കെ സവിസ്തരം പ്രതിപാദിക്കുന്ന ഈ രേഖയെ നിസ്സാരമായി തള്ളിക്കൂടാ.  അതില്‍ ചില ഉദ്ധരണികള്‍ ഇവിടെ കൊടുക്കട്ടെ.


"U.S. firms continue to identify corruption as a major obstacle to FDI, citing lack of transparency in the rules of governance, extremely cumbersome official procedures, and excessive and unregulated discretionary power in the hands of politicians and bureaucrats"
"U.S. firms should familiarize themselves with local anticorruption laws, and, where appropriate, seek legal counsel. While the U.S. Department of Commerce cannot provide legal advice on local laws, the Department’s U.S. and Foreign Commercial Service can provide assistance with navigating the host country’s legal system and obtaining a list of local legal counsel"
"As of December 2010, India concluded 76 bilateral investment agreements, including with the United Kingdom, France, Germany, Switzerland, Malaysia, and Mauritius.........India is also keen to engage the United States in a Bilateral Investment Treaty (BIT) or Comprehensive Economic Partnership Agreement (CEPA).""The United States and India signed an Investment Incentive Agreement in 1987, which covers Overseas Private Investment Corporate (OPIC) programs. OPIC is currently operating in India in the areas of renewable energy and power, telecommunications, manufacturing, housing, services, and education, and plans to invest more than USD 212 million dollars in 2011, in clean energy and energy efficiency projects.

India is a member of the World Bank’s Multilateral Investment Guarantee Agency (MIGA). The Export-Import Bank of the United States has also increased its activities in India, which is now Ex-Im’s second largest".

"The GOI (ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ) established several foreign trade zone schemes to encourage export-oriented production. These include Special Economic Zones (SEZ), Export Processing Zones (EPZ), Software Technology Parks (STP), and Export Oriented Units (EOU) SEZs are treated as foreign territory, allowing businesses operating in SEZs to operate outside the domain of the customs authorities, avoid FDI equity caps, receive exemptions from industrial licensing requirements, and enjoy tax holidays and other tax breaks".

നമ്മുടെ മേജര്‍ ഫണ്ടേസ്ഴ്സിനെ ഈ രേഖ ഇങ്ങനെ വിലയിരുത്തുന്നു.


1. "ADB"
The U.S. Department of Commerce maintains a Congressionally mandated Commercial Liaison Office for the ADB (CS ADB).  The Office's mission is to help American firms access, enter and expand in Asian markets that benefit from ADB assistance.  The office provides counseling, advocacy, project information, and conducts outreach programs in the region as well as in the U.S. to help U.S. firms take advantage of commercial opportunities in countries borrowing from the ADB.   To perform its mandate, the office cooperates with the U.S. Director's Office at ADB and works closely with Commercial Service posts in the region.  An American Senior Commercial Officer heads the office, assisted by two Commercial Specialists.

2. World Bank 
The World Bank Group is one of the world's largest sources of development assistance.  The World Bank supports the efforts of developing country governments to build schools and health centers, provide water and electricity, fight disease, and protect the environment......  In recent years, the World Bank’s IBRD has been giving support for India’s economic policy reforms and expanded social and environmental programs..... The U.S. Department of Commerce maintains a Commercial Liaison Office at the World Bank.  The Office's mission is to help American firms access, enter and expand in markets that benefit from World Bank assistance.  The office provides counseling, advocacy, project information, and conducts outreach programs in the region as well as in the U.S. to help U.S. firms take advantage of commercial opportunities in countries borrowing from the World Bank.

3. The International Finance Corporation 
The International Finance Corporation (IFC) promotes sustainable private sector investment in developing countries as a way to reduce poverty and improve people's lives.  IFC is a member of the World Bank Group and is headquartered in Washington, DC. It shares the primary objective of all World Bank Group institutions: to improve the quality of the lives of people in its developing member countries.....The IFC fosters sustainable economic growth in developing countries by financing private sector investment, mobilizing capital in the international financial markets, and providing advisory services to businesses and governments.

IFC website says: Since 1956, IFC has invested in 264 companies in India, providing over $7 billion in financing for its own account and $2.1 billion in mobilization from external resources.


Our held portfolio of $3.7 billion (as of June 2011) makes India IFC's largest country of operations. In recent years, we have grown our business substantially in India.

The most acute needs for energy, water, roads, phone connections, healthcare, education, sanitation, waste management, access to financial services, are among those who live in low-income, rural and semi-urban parts of the country.


4. THE MULTILATERAL INVESTMENT GUARANTEE AGENCY 
MIGA, a member of the World Bank group, supplements the activities of the IBRD (International Bank for Reconstruction and Development), IFC and other international development finance institutions.  It complements the activities of national and regional development insurance through co-insurance and reinsurance agreements with these institutions, bilateral exchanges of information, and its membership in the Berne Union.  MIGA issues guarantees against noncommercial risks for investments in its developing member countries.  MIGA guarantees cover the following risks: currency transfer, expropriation, war and civil disturbance and breach of contract by a host government.

EXIMBANK  INDIA's website says:- Export-Import Bank of India (Exim Bank), Export Credit Guarantee Corporation of India Ltd. (ECGC) and the World Bank's Multilateral Investment Guarantee Agency (MIGA) have formed a partnership that will provide a package of services that combines competitively-priced financing with risk mitigation to Indian companies investing overseas....

MIGA and ECGC will work together largely through reinsurance/co-insurance arrangements. Investors can opt for either financing or insurance or the combined package of services. Additionally, investors can interact locally with ECGC while still benefiting from the World Bank's involvement......

MIGA's presence brings the World Bank umbrella of deterrence against host government actions that might affect project viability........"MIGA's involvement can help protect investments, and in the event that disagreements do occur between investors and host governments, MIGA can mediate disputes and prevent claims from arising and disrupting projects." 

http://www.eximbankindia.com/old/press041117.html

മേല്‍പ്പറഞ്ഞ രേഖകള്‍ക്ക് കോപി റൈറ്റ് പ്രകാരം കടപ്പാട്  http://export.gov/india/build/groups/public/@eg_in/documents/webcontent/eg_in_049379.pdf- എന്ന്‍ സൈറ്റിനോടു. 

നോക്കുക. നാമീക്കണ്ടതെല്ലാം യു എസ് കോര്‍പ്പറേറ്റുകളുടെയും വേള്‍ഡ് ബാങ്കിന്റെയും പല ദശാവതാരങ്ങള്‍.. പല ലക്ഷ്യങ്ങള്‍... നമ്മുടെ രാജ്യത്തെ പല യു എസ് ഇന്‍വെസ്റ്റ്മെന്‍റുകളും ശ്രദ്ധിയ്ക്കുക. ENRON പവര്‍ പ്രോജക്ട് നോക്കുക. ( was an American energy, commodities, and services company based in HoustonTexas. Before its bankruptcy on December 2, 2001, Enron employed approximately 20,000 staff and was one of the world's leading electricitynatural gas, communications, and pulp and paper companies, with claimed revenues of nearly $101 billion in 2000.[1] Fortune named Enron "America's Most Innovative Company" for six consecutive years) കെ എഫ് സി, വാള്‍മാര്‍ട് ഇതര സ്ഥ്ഹപനങ്ങള്‍ ശ്രദ്ധിയ്ക്കുക. പട്ടിണിപ്പാവങ്ങളുടെ പിച്ച ചട്ടിയിലെ അവസാന തുട്ടൂം അവന്റെ പടച്ചോറിലെ അവസാന വറ്റുമ് അമേരിക്ക ഊറ്റി വളരുന്നത് കാണുക. മേല്‍പ്പറഞ്ഞ രേഖ പ്രേക്കിന്‍സിന് പകരം നിയമിക്കപ്പെട്ട സമാര്‍ദ്ധരായ വാടകക്കൊലയാളികള്‍ നിര്‍മ്മിച്ചതെന്നും മനസ്സിലാക്കുക. അറബ് മണലാരണ്യങ്ങളില്‍ ചോര നീരാക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ നിങ്ങള്ക്ക് ചുറ്റിലും എന്തെന്ന്‍ തിരിച്ചറിയുക. അടുത്ത അദ്ധ്യായത്തില്‍ ഈ വിപത്ത് നിങ്ങളെയും അത് വഴി നമ്മുടെ രാജ്യത്തെയും എങ്ങനെ ബാധിക്കുമെന്ന് പറഞ്ഞു തരാം. അവദൂതന്റെ കയ്യില്‍ ഇതിന് മറുമരുന്നില്ല. മനസ്സിലാക്കിത്തരാനേ കഴിയൂ. 


കണ്ണുതുറക്കുക. പ്രതികരിക്കുക. പ്രാര്‍ഥിക്കുക. വിജയിപ്പൂതാക

അവധൂതന്‍ 

2 അഭിപ്രായങ്ങൾ:

 1. നല്ല ലേഖനം.
  അമേരിക്ക ഊറ്റി വളരുന്നത് എന്നത് എത്രകണ്ട് ശരിയാണ്? അമേരിക്കയിലെ അതി സമ്പന്നര്‍ എന്ന് എഴുതിയാല്‍ കൂടുതല്‍ വ്യക്തം. കാരണം അവിടെ സാധാരണക്കാര്‍ നമ്മേ പോലെ കഷ്ടപ്പെടുന്നവരാണ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ ജഗദീശ്. അമേരിക്കയുടെ വളര്‍ച്ച അതിന്റെ സാധാരണക്കാരിലൂടെ അല്ല. കോര്‍പ്പറേറ്റ് ഭീമന്‍മാരിലൂടെയും ട്രെയ്ഡിലൂടെയും ഇന്‍വെസ്റ്റ്മെന്‍റിലൂടെയും മറ്റുമൊക്കെയാണ്. അമേരിക്കയിലെ സാധാരണക്കാര്‍ താങ്കള്‍ ചൂണ്ടിക്കാണീച്ചതുപോലെ കഷ്ടപ്പെടുന്നവരും തൊഴിലില്ലായമ നേരിടുന്നവരും തല്‍ഫലമായി അതിക്രമങ്ങളും കൊള്ളയുമൊക്കെ അഭീമുഖീകരിക്കുന്നവരുമാണ്. പക്ഷേ അമേരിക്കന്‍ കോര്‍പ്പറേറ്റുകളുടെ ഇന്‍വെസ്റ്റ്മെന്‍റ് ആ രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുകയും സ്റ്റോക്കുമ് ഷെയര്‍റും അതിനു അടിവരയിടുകയും അമേരിക്കന്‍ ആഭ്യന്തര/മിലിട്ടറി ഉപയോഗങ്ങളുക്കുള്ള റിസര്‍വ് എണ്ണ അറബ് രാജ്യങ്ങളില്‍ ആയിരിക്കുകയും അതിനാല്‍ തന്നെ ആ രാജ്യങ്ങളുക്കും അവരുടെ റിസോഴ്സുകള്‍ക്കും മേല്‍ അമേരിക്ക ഇത്തരം ഇക്കണോമിക് കില്ലിങ് നടത്തും എന്നത് വസ്തുതയാണ്. അഭിപ്രായത്തിന് നന്ദി കൂട്ടുകാരാ.

   ഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...