മുലകുടി മാറാത്ത ഫേസ്ബുക് നിരൂപകരോടുള്ള ലാല്‍ ജോസ് അവര്‍കളുടെ സന്ദേശം വായിച്ചു. നല്ല പുളിവാറുകൊണ്ടുള്ള അടി. കൊള്ളാം. പക്ഷേ അടി കിട്ടിയവര്‍ക്കും അടികൊടുത്തയാള്‍ക്കും ചില തിരിച്ചറിവുകള്‍ ഉണ്ടായിരിക്കണം എന്ന്‍ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ സാമൂഹ്യന് ചില സാധാരണ സംശയങ്ങളുണ്ട്. അത് ഇപ്രകാരം കുറിക്കട്ടെ.
1. കോപ്പിയടി എന്ന പ്രത്യേക ചലചിത്ര നിര്മാണ കലയില്‍ അഗ്രഗണ്യന്‍മാരായ പല ഡയറക്ടര്‍മാരും കഥാകാരന്മാരും ഉള്ള ഈ മലയാളരാജ്യത്ത് ഉണ്ട് എന്ന്‍ ശ്രീമാന്‍ ലാല്‍ ജോസ് അവര്‍കള്‍ സമ്മതിക്കുന്നു. "പ്രചോദനം" എന്ന പേരില്‍ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ പദാനുപദ തര്‍ജമ പോലെയും ഫോട്ടോ കോപ്പി പോലെയു ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെ "കല" എന്നും "ക്രിയേറ്റിവിറ്റി" എന്നും വിവക്ഷിക്കാനാകുമോ എന്ന്‍ ഒന്ന്‍ പറഞ്ഞു തന്നാലും. പണ്ടൊരിക്കല്‍ സാമൂഹ്യന്റെ വായില്‍ നിന്നും വീണ ഒരു പ്രയോഗം വീണ്ടും ദാ പുറത്തു ചാടുന്നു. "അതെന്റെ കുട്ടിയാണ് സുഹൃത്തേ; മറ്റവന്റെയും..!!" എന്ന്‍
2. മറ്റവന്റെ കുട്ടിയെ തിരിച്ചറിയുന്ന ടി ഫേസ് ബുക് നിരൂപകര്‍ അത് തുറന്ന്‍ പറഞ്ഞാല്‍ അതിനെ അവിഖ്യാതിയായി കണക്കിട്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുവാനാകുമോ സര്‍..?
3. വിദേശിയായ നല്ലൊരു ചിത്രം അതിന്റെ അന്തസത്തയെ ബാധിക്കാത്തവിധത്തില്‍ മലയാളീവത്കരിച്ച് അതൊരു അഡാപ്റ്റേഷനാണെന്ന് തുറന്നു പറഞ്ഞുകൊണ്ടു തിയറ്ററുകളില്‍ എത്തിയാല്‍ അതിനെ അംഗീകരിക്കാന്‍ ടി നിരൂപകര്‍ തയാറാണൂ സര്‍. എന്നു വച്ച് മലയാളത്തില്‍ ഇത്രക്ക് കഥാദാരിദ്ര്യം ഉണ്ടോ അങ്ങുന്നേ.?
4. ഡി പി ഈ പി എന്നൊരു "നൂതന" വിദ്യാഭ്യാസ സമ്പ്രദായം കേരളക്കരയില്‍ വന്നപ്പോള്‍ പ്രീ പ്രൈമറി മുതല്‍ കിളുന്തുകള്‍ സിനിമാ നിര്‍മാണം പഠിക്കുകയും സിനിമകള്‍ എന്ന പേരില്‍ എന്തരോക്കെയോ ചെയ്യുന്നതും അങ്ങ് അറിഞ്ഞിട്ടുണ്ടോ ആവോ.? അപ്പോള്‍ അത്യാവശ്യം സിലുമാപ്പാടം പിടിക്കലിന്റെ തത്വങ്ങള്‍ ഈ "ഇ- നിരൂപകര്‍ക്കും " വസമുണ്ടെന്ന് കരുത്തുന്നതില്‍ തെറ്റുണ്ടോ സര്‍.അവര്‍ മുലകുടി മാറി ഇപ്പോള്‍ ഏകദേശം കോംപ്ളാന്‍ ജൂണിയറിലെത്തിക്കാണുമേ
5. സത്യത്തില്‍ ഇപ്പോഴത്തെ സിനിമാപ്പേരിടലും പോസ്റ്റര്‍ നിര്‍മാണവും ഒക്കെ കണ്ടാല്‍ ഒരു കാര്യം സാമൂഹ്യന്റെ പഴമനസ്സില്‍ തോന്നിയത് ഇങ്ങനാന്നേ. അതായത് ഏതാണ്ട് 17 മുതല്‍ 32 വയസ്സു വരെയുള്ള ടി നിരൂപകരും ഫേസ്ബുക് ഇത്യാതി സോഷ്യള്‍ നെറ്റ്വര്‍ക് ജീവികളെയും ഉദ്ദേശിച്ചും അവരെ തന്നെ ഉദ്ദേശിച്ചും അവരെ മാത്രം ഉദ്ദേശിച്ചുമല്ലേ ഈ പടപ്പുകള്‍.? അപ്പോ ലവന്മാരെ അങ്ങനങ്ങ് തല്ലണമാരുന്നോ സാറേ.?
തല്‍കാലം സാര്‍ വശം തീര്‍ക്കനുള്ള സംശയം ഇത്രമാത്രം.
ഇനി ടി ഫേസ്ബുക് നിരൂപകരോട് ചില സാമൂഹ്യസംശയങ്ങള്‍. ചാടിക്കടിക്കരുത്. നിന്ന് സമയമെടുത്ത് കടിതം ഖണ്ഡശ്ശാ വാസിച്ച് താഡനം ചെയ്യുക.
1. ലാലു സാര്‍ കൂറിനതുപോല്‍ സിനിമ ശൂന്യതയില്‍നിന്നുണ്ടാവില്ല. സത്യം. അതിനു പിന്നില്‍ ലക്ഷങ്ങളൂടെ കണക്കുകളൂം നൂറുകണക്കിനു പേരുടെ ദിവസക്കണക്കിന് വിയര്‍പ്പും അദ്ധ്വാനവും ഉണ്ടേ. അപ്പോ ഒരു ചിത്രത്തിനെ അതിനെ പ്രാരംഭ ദശയില്‍ (വെള്ളിത്തിരയില്‍) തള്ളിക്കൊല്ലേണ്ടതുണ്ടോ മഹാമനസ്കരേ.? ആ പടം ഒന്നോടിക്കോട്ടെ (ഓടാന്‍ കഴമ്പും ഗുണവും ഉണ്ടെകില്‍) അതല്ലേ നല്ലത്.?
2. അത്തള പുത്തള തവളാച്ചി എന്നൊക്കെ പടങ്ങള്‍ വരുമ്പോള്‍ അതിനെ ഏത് പടത്തിന്റെ കോപ്പിയാണെന്ന് പാടുപെട്ട് കണ്ടുപിടിക്കാന്‍ മത്സരിക്കുന്ന മാന്യന്മാര്‍ ഒരേ പോലുള്ള രണ്ടാളുകളും ഒരേ പോലുള്ള കണ്ടുപിടിത്തങ്ങളും ഒരേതരം ചിന്തകരും ചിന്തകളും ഓക്കേ ഉണ്ടാകുന്നത് സാധാരണവും പ്രോബബിളിറ്റിയും സ്റ്റാറ്റിസ്റ്റിക്സും കെമിസ്ട്രിയുമ് ഒക്കെയാണെന്ന് മറക്കുന്നതെന്തിന്.?
3. ഒരു സിലിമാപ്പാടം മറ്റൊന്നിനോട് ഉത്പ്രേക്ഷാലങ്കാര ശങ്ക വരുകില്‍ അതിനു മറ്റൊന്നിനോടുള്ള സാമ്യം ഏത് വിധത്തില്‍ എന്നു കൂടി നോക്കണ്ടേ.? (ഫ്രെയിം ടു ഫ്രേയിം സ്റ്റോറി ടു സ്റ്റോറി കാപ്പി അല്ലകേട്ടോ) അങ്ങനെയും ഇങ്ങനെയും അവിടെയും ഇവിടെയും ഒന്നു തന്നെ തോന്നിക്കാംഎന്ന്‍ വ്യംഗ്യം.
4. ടി ഫേസ്ബുക് നിരൂപകരില്‍ പലരും സിനിമാപ്പാടം പിടിത്തത്തോട് പുലബന്ധം പോലുളില്ലാത്തവര്‍ എന്ന്‍ പറയാന്‍ സാമൂഹ്യന്‍ ആളല്ല. പക്ഷേങ്കി അവനവന്‍ നിരൂപണം ചെയ്തു വച്ച ഒരു സിനിമാപ്പാടം പോലെ ഒന്നോ അതിനെക്കാള്‍ മെച്ചമുള്ള മറ്റൊന്നോ സ്വന്തമായി നിര്‍മിച്ചോ എഴുതിയോ സംവിധാനം ചെയ്തോ കഴിവ് തെളിയിച്ചവരാണോ എന്ന്‍ സാമൂഹ്യന്റെ പഴമനസ്സില്‍ നിരൂപിച്ചാല്‍ അതില്‍ തെറ്റുണ്ടോ പോന്നു കൂടപ്പിറപ്പേ.?
5. സന്തോഷ് പാണ്ഡിറ്റ് എന്ന മാന്യദേഹം ചിത്ര നിര്‍മാണവും പ്രദര്‍ശനവും നടത്തിയപ്പോള്‍ നാട് നീളേ തെറിവിളിച്ച സാമൂഹ്യന്‍ ഉള്‍പ്പെടെയുള്ള നിരൂപകവാര്യന്‍മാര്‍ക്ക് അത്തരമൊരു അചിവെമെന്‍റ് അവകാശപ്പെടാനുണ്ടോ ആവോ.? ഇല്ലായെങ്കില്‍ ആധീകാരിക സിനിമാ നിരൂപണം ടി നിരൂപകര്‍ ചെയ്യുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ ആവോ.?
എന്തായാലും സാമൂഹ്യന്റെ സാധാരണ സംശയങ്ങള്‍ ഇവിടെ തീരുന്നില്ല. അടി വാങ്കിയേ അടങ്കൂ.. അട്ട്ലീസ്റ്റ് ഒരു നാലാട്ടൂം അഞ്ചു തുപ്പുമ് എങ്കിലും കേള്‍ക്കാതെ രക്ഷയില്ല. ആദ്യത്തെ സിനിമാ രക്ഷസ്സാക്ഷിയാകാന്‍ സാമൂഹ്യന്‍ സന്നദ്ധന്‍. "അമ്മേ... ഞാനും... ഒരു രക്തസ്സാക്ഷി ആയിക്കോട്ടെ..?"
മറുപടിഇല്ലാതാക്കൂഅതെ...നല്ല സിനിമ ആശിക്കുന്നവരുടെ മനസ്സില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയരും...
ഈ ചോദ്യങ്ങല്കും സംശയങ്ങള്‍ക്കും ഉത്തരം കിട്ടുമോ ആവോ ... കണ്ടറിയാം...കാത്തിരിക്കാം..
www.ettavattam.blogspot.com
അതേ ഷൈജുഭായ്. ഉത്തരം തരാന്‍ ബാധ്യസ്ഥരായവര്‍ വാ തുറന്നാല്‍ നന്നായിരുന്നു.
മറുപടിഇല്ലാതാക്കൂ