ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

അനാമിക- നാളെ റിപ്പോർടർ ടി വിയിൽ
ഇന്ന് അഞ്ചരക്ക് റിപ്പോർടർ ടി വി-യിൽ അനാമിക- ദ് പ്രേ..? എന്ന നമ്മുടെ ലഖുചിത്രം പ്രദർശിപ്പിച്ചു. അനാമിക-ക്ക് ഗുരുവിന്റെ (ശ്രീ കമൽ സർ) വിലപ്പെട്ട വിമർശങ്ങളും അഭിനന്ദനങ്ങളും പെയ്തിറങ്ങിയത് ആത്മഹർഷത്തോടെ ടീം അനാമിക കണ്ടിരുന്നു. ഇത്രമാത്രം വിലയേറിയ ഒരു നിരൂപണം ഈ കൊച്ച് ചിത്രത്തിനു ലഭിച്ചത് തന്നെയാണ് അനാമികക്കുള്ള അംഗീകാ‍രം.


 ഞങ്ങൾ കൃതാർത്ഥരാണ്. ശ്രീ സിദ്ധാർത്ഥ് ഭരതന്റെ വിഷയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയുള്ള നിരീക്ഷണങ്ങളും,അഭിപ്രായങ്ങളും എല്ലാം അനാമിക എന്ന ലഖുചിത്രത്തിനുള്ള അംഗീകാരം മാത്രമല്ല അനാമിക നേരിട്ട വിഷയങ്ങളോടൂം ചിത്രീകരിക്കാൻ ശ്രമിച്ച പ്രശ്നങ്ങളോടുമുള്ള ക്രിയാതമകമായ ഇടപെടലായി കാണാനും ഞങ്ങൾ താല്പര്യപ്പെടൂന്നു. നന്ദിയുണ്ട് റിപ്പോർട്ടർ ചാനലിനോടൂം അതിന്റെ ഭാരവാഹികളോടൂം എല്ലാം. കാരണം ലഖുചിത്രങ്ങളെ ഇത്രമാത്രം പ്രാധാന്യത്തോടെ നോക്കിക്കാണുവാനും വിലയിരുത്തുവാനും ഒരു വേദി മലയാള ടെലിവിഷൻ രംഗത്ത് ഇത് ഇദം പ്രധമം. നന്ദി. “അനാമിക” - ഇന്ന് റിപ്പോർട്ടർ ടി വിയിൽ കണ്ട എല്ലാ സുഹൃത്തുക്കളും നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും റിപ്പോർടർ ഫേസ്ബുക് പേജിൽ അനാമികയുടെ പോസ്റ്ററിനു താഴെ രേഖപ്പെടുത്തുമല്ലോ.  ചിത്രം ഇന്ന് കാണാൻ സാധിക്കാതിരുന്നവർ നാളെ രാവിലെ 9.25 മുതൽ കമൽ സാറിന്റെ വിലയിരുത്തലും ശ്രീ സിദ്ധാർത്ഥ് ഭരതൻ ടീം അനാമികയുമായി നടത്തിയ അഭിമുഖത്തോടുമൊപ്പം ചിത്രം പ്രദർശിപ്പിക്കുന്നത് കാണുക. റിപ്പോർടറിൽ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്തലുകളും പങ്കുവയ്കുക താഴെ കൊടുക്കുന്ന ലിങ്കിൽ
എല്ലാ കൂട്ടൂകാരോടും ഒരിക്കൽ കൂടി.. നന്ദി. ടീം അനാമിക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...