ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

കാഴ്ചവട്ടം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാഴ്ചവട്ടം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

അമ്മയുടെ ഉദരത്തിലേക്ക് ഒരു മടക്കയാത്ര

ഇല്ലിക്കൽ കൊടുമുടിയിലേക്ക് പ്രകൃതി@കേരള പ്രവർത്തകർ നടത്തിയ ഒരു യാത്രയുടെ വിവരണം

ഇതൊരു സചിത്ര യാത്രാവിവരണമാണ്. ഇത്രയേറെ ചിത്രങ്ങൾ ഇവിടെ ഉൾക്കൊള്ളിക്കുന്നതിനും വിവരണം നൽകുന്നതിനുമുള്ള സാങ്കേതിക തടസ്സങ്ങളാണ് പ്രകൃതി കേരളയുടെ ഫേസ് ബുക്ക് പേജിലേക്ക് ലിങ്ക് കൊടുക്കുന്നതിനുള്ള കാരണം. 

"കുടക്കല്ല് 1980-കളുടെ ഒടുവിൽ മാത്രം ഏതാനും ധൈര്യശാലികൾ കീഴടക്കിയെങ്കിലും ഇന്നും നിഗൂഡതകളൊളിപ്പിക്കുന്നു. ചെങ്കുത്തായ ഈ പാറക്കെട്ടിൽ സന്ധ്യ നിഴലിക്കുമ്പോൾ ആകാശമധ്യേ താപസപ്പക്ഷി ചിറകുവിടർതി നിശ്ചലമായി ധ്യാനത്തിലാണ്ട് നിൽകും"-

കൂടുതൽ ചിത്രങ്ങളും വിവരണങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പിന്തുടരുക

http://www.facebook.com/photo.php?fbid=355427521173207&set=a.355414661174493.76337.329769630405663&type=3&theater

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

കാഴ്ചവട്ടം


പ്രിയ വായനക്കാര്‍ക്കായി ഒരു പുതിയ പംക്തി കൂടി. “കാഴ്ചവട്ടം”. ഇത് നിങ്ങള്‍ക്ക് വേണ്ടിമാത്രമാണ്. ഇവിടെ ചിത്രങ്ങള്‍ സംസാരിക്കും. നിങ്ങളിലൂടെ. നിശ്ചല ഛായഗ്രഹണത്തിന്റെ അപാരസാധ്യതകള്‍ നമുക്കറിയാം. പ്രശസ്തരായ വ്യക്തികളുടെ ജീവിതരേഖയിലെ ചില അനര്‍ഗള നിമിഷങ്ങള്‍, ലോകചരിത്രത്തിന്റെ തന്നെ ഗതിവിഗതികളെ നിയന്ത്രിച്ച സംഭവങ്ങളുടെ ഛായാപടങ്ങള്‍, സ്വര്‍ഗീയമായ ഒരു അനര്‍ഗള നിമിഷങ്ങളില്‍ ഒന്നില്‍ മാത്രം സംഭവിച്ച തികച്ചും അപൂര്‍വമായ ചില ക്യാമറ ക്ലിക്കുകള്‍, സര്‍റിയലിസത്തിന്റെ സൌന്ദര്യവും, മായികമായ സിലൌട്ടുകളും, പ്രകൃതിഭംഗിയുടെ നിര്‍മലത ഘനീഭവിച്ച ദൃശ്യങ്ങളും, വാചാലമായ വൈകാരിക നിമിഷങ്ങളും ഒക്കെ “കാഴ്ചവട്ടത്തില്‍“ ആഴ്ചതോറും നിങ്ങള്‍ക്ക് മുന്നിലെത്തും. തികച്ചും വ്യത്യസ്ഥമായ ചോദ്യങ്ങളും വിശദീകരണങ്ങളും സഹീതം. ഇവിടെ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതും ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതും വിശദീകരണങ്ങള്‍ നല്‍കേണ്ടതും ഒക്കെ നിങ്ങളാണ്.

 ഈയാഴ്ചത്തെ “കാഴ്ചവട്ടത്തില്‍” ലോകത്തിലെമ്പാടുമുള്ള വായനാസമൂഹത്തിന്റെ ഹൃദയത്തില്‍ തൊടാനും മാറ്റിമറിക്കാനും കെല്പുള്ള ഒരു  മനുഷ്യനെ അവതരിപ്പിക്കുകയാണ്. തിരിച്ചറിയാന്‍ ശ്രമിക്കൂ. ഇദ്ദേഹത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു എന്നും. 
Related Posts Plugin for WordPress, Blogger...