ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ജനുവരി 20, വ്യാഴാഴ്‌ച

അത്യാഗ്രഹിയായ മലയാളി


കുവൈത്തിലെ ഒരു മാര്‍ക്കെറ്റില്‍ ഒരു മലബാറി കാക്ക മക്കാനി(ചായപീടിക) തുറക്കുന്നു ഉല്‍ഘാടനത്തിന്‍റെ  തലേ ദിവസം  കാക്ക അയല്‍പക്ക പിടികക്കാരെയെല്ലാം വിളിച്ചു.  കാക്കയുടെ മൊഞ്ചുള്ള   ചിരിയും വിനയവും കണ്ട അയല്‍പക്കകാരായ അറബികളും, പാകിസ്ഥാനികളും, ബംഗാളികളും ഇന്ത്യക്കാരും ശ്രീലങ്കക്കാരും കാക്കയോടു സഹകരിച്ചു .

ആളുകള്‍ കാക്കയുടെ നല്ല പെരുമാറ്റം കണ്ടു അത്ഭുതപെട്ടു . മക്കാനിയില്‍ ചായയും, പൊറോട്ടയും(ചപ്പാത്തി ) കടലക്കറിയും, പരിപ്പുകറിയും, കൊയിമുട്ട പുയിങ്ങിയത്, പൊരിച്ചത്  മാത്രമാണ് ഉള്ളത് .   മാര്‍ക്കറ്റിലെ പിടികക്കാരും അവിടെങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളും മാത്രമാണ് ചായ കുടിക്കാന്‍  ബെരുന്നത് . കാക്കയുടെ നല്ല പെരുമാറ്റം മാത്രമല്ല മക്കാനിയിലേക്ക്‌ ആളുകളെ അടുപ്പിച്ചത് മറിച്ച് അവിടെത്തെ ചപ്പാത്തി  നല്ലരുചിയുള്ളതായിരുന്നു  കൂടാതെ ഒരു ചപ്പാത്തി മേടിച്ചാല്‍ പോലും എന്തെങ്കിലും ഒരു ചാറ് അതിന്‍റെ മുകളില്‍ പുരട്ടികൊടുക്കുമായിരുന്നു.  അതിന്നു ഒരു പേരും ഉണ്ടായിരുന്നു ചപ്പാത്തിക്ക് പെയിന്ട് അടിക്കല്‍. ഇങ്ങനെയൊക്കെ കാക്ക ആളുകളെ കയ്യിലെടുത്തു കച്ചവടം പൊടിപൊടിച്ചുകൊണ്ടിരുന്നു .

മാര്‍ക്കറ്റില്‍ മുന്‍പ് ബംഗാളിയുടെയും ശ്രീലങ്കക്കാരന്‍റെയും മക്കാനികള്‍  ഉണ്ടായിരുന്നു കാക്കയുടെ ചപ്പാത്തി ചാറുപുരട്ടി കൊടുക്കല്‍ക്കാരണം സാദാരണ പീടിക പണിക്കര്‍ എല്ലാം കാക്കന്‍റെ മക്കാനിയിലേക്ക്‌ നീങ്ങിയതോടെ അവരൊക്കെ പീടികക്ക് നിരപലക ഇടുന്ന അവസ്ഥയിലെത്തി .

മക്കാനിയില്‍ വളരെ കുറച്ചു സൌകരിയങ്ങള്‍ ഉള്ളു എങ്കിലും കാക്കന്‍റെ ചപ്പാത്തിക്ക് വേണ്ടി ആളുകള്‍ കാത്തു നില്‍ക്കുക പതിവായിരുന്നു . അങ്ങിനെ മുന്‍പോട്ടു  മക്കാനിയിലെ കച്ചവടം നല്ല നിലക്ക്  നീങ്ങി കൊണ്ടിരിക്കുന്നു അറബികള്‍ക്കും മലബാറി ചപ്പാത്തി പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ചും അറബികള്‍ക്ക് ഇടയില്‍ മലബാരിക്ക് ഒരു സ്ഥാനം തന്നെയുണ്ട്‌  അവര്‍ ഇന്ത്യക്കാരെ കണ്ടാല്‍   (ഇന്ദ ഹിന്ദി മലബാറി ) നീ ഇന്ത്യന്‍ മലബാരിയാണോ  എന്ന്‌ ചോദിക്കലും പതിവാണ്. അതിന്നുള്ള പ്രത്യേക കാരണം പണ്ട് മുതല്‍ക്കേ അറബികളും മലബാരികളും  തമ്മിലുള്ള പല തരത്തിലുള്ള ബന്ധങ്ങള്‍ തന്നെ അതിലുപരി ഇവരില്‍ ചിലരുടെയെങ്ങിലും ബെല്ലിമ്മമാര്‍ ഒന്നാംതരം കോഴിക്കോട്ക്കാരി ഇതാത്തയും ആയിരിക്കും. മാത്രമല്ല  മലബാറികള്‍ വിശ്വസിക്കാന്‍ കൊള്ളാം എന്നാണു അറബികള്‍ക്കിടയില്‍ പൊതുവേ ഉള്ള ധാരണ .
മക്കാനിയുടെ ചുവരില്‍ ഫാത്തിഹ സുറത്തു  മുതല്‍ ആയത്തുല്‍ കുര്‍ഷിയും കടന്നു കേന്ജുല്‍ ഹറസ് ദുഹ വരെ തുക്കിയിട്ടിരിക്കുന്നു.  കുടാതെ ഇവിടെത്തെ രാജാവിന്‍റെയും പ്രധാനമന്ദ്രിയുടെയും  നല്ല മൊഞ്ചുള്ള ഫോട്ടോയും ആകുട്ടത്തില്‍ ഉണ്ട്.  മറുഭാഗത്ത്‌ മക്കാനിയുടെ ബലദിയ  (മുന്‍സിപാലിറ്റി)ലൈസന്‍സ് തൂക്കിയിരിക്കുന്നു .

ഒരു കൊല്ലത്തിലതിക്കം കടന്നു പോയി മക്കാനിയില്‍ തിരകോട് തിരക്ക് കാക്ക മൂന്നാല് പണിക്കാരെയൊക്കെ നിര്‍ത്തി കച്ചവടം പൊടി പൊടിക്കാന്‍ തുടങ്ങിയപ്പോള്‍  കക്കാന്‍റെ   ഒരു ചപ്പാത്തിക്ക് ചാറ് പുരട്ടുന്ന ആളുകളോടുള്ള പെരുമാറ്റവും വര്‍ത്താനവും  കുറേച്ചേ മാറികൊണ്ടിരുന്നു  പുതിയ തരം കറികള്‍ പലതും കാക്ക തെയ്യരാക്കി തുടങ്ങി .  കറിയും ചപ്പാത്തിയും കയിക്കാന്‍ പൈസ ഉള്ളവര്‍ എത്തിതുടങ്ങിയപ്പോള്‍ കാലി ചായക്കോ അതിന്‍റെ കൂടെ ഒരുച്ചപ്പാതി ഇത്തിരി ചാറ്ഒയിചു കിട്ടും എന്നുകരുതി  എത്തുന്നവരെ കാക്ക ഒയിവാക്കി തുടങ്ങി മാത്രമല്ല എനിക്കിവിടെ ഇഷ്ടാനുസരണം കസ്ടമര്‍ വേറെ ഉണ്ട് എന്ന നിലപാടിലേക്ക് കാക്ക മാറി .   അത് പതുക്കെ ആളുകളോട് തുറന്നു പറയാന്‍ കാക്ക മടികാനിക്കാതായി.  മക്കാനിയില്‍ ആദ്യം വന്നിരുന്നവരില്‍ തൊണ്ണൂറു സതമാനം ആളുകളും തൊട്ടടുത്ത പീടികകളിലും   മറ്റുമുള്ള സധാരണ  തൊഴിലാളികള്‍ ആയിരുന്നു .

കാക്കയുടെ പെരുമാറ്റ രീതിമാറിയതോടെ ആളുകള്‍ക്ക് മുറു മുറുപ്പ്‌ തുടങ്ങിയിരുന്നു .ബംഗാളികള്‍ മക്കാനിയില്‍ കയറുന്നത് കാക്ക തടയുമായിരുന്നു .ഇടക്ക് ആരെങ്കിലും തമാശയായി എന്താ  ഇങ്ങിനെ ചെയ്യുന്നേ നിങ്ങള്‍ ഞങളെ മറക്കുന്നു ഞങ്ങള്‍ ബലദിയയെ കൊണ്ട് വരും  എന്ന്‌ ചോദിച്ചാല്‍ ഉടനെ കാക്ക മറുപടി പറയും കക്കാന്‍റെ കഫീല്‍ ബെല്ലിയ  പിടിപാടുള്ള  ആളാണ് ഇവിടത്തെ പടചോനാണ്  ഒരുത്തനും ഇവിടേക്ക് വരില്ല എന്നൊക്കെയാ മറുപടി.  ആളുകള്‍ കക്കാന്‍റെ അത്യാഗ്രഹം കണ്ടു  പാരടക്കാന്‍ പറഞ്ഞു തുടങ്ങി.
ഒരു ദിവസം രണ്ടു അറബികള്‍ മക്കാനിയില്‍ വന്നു നല്ല തിരക്കുള്ള നേരമായിരുന്നു കാക്കയുടെ പണിക്കാര്‍ അറബികള്‍ക്ക് ഇരിക്കാന്‍ കസേര നോക്കിട്ടു ഒന്നും തന്നെ ഒയിവില്ല. മാത്രവും അല്ല ആളുകള്‍ പുറത്ത്‌ ചപ്പാത്തിക്ക് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.  ഇതു കണ്ട കാക്ക അറബികളുടെ അടുക്കല്‍ എത്തി വിനയപൂര്‍വ്വം എന്താ വേണ്ടത് എന്ന്‌ ചോദിച്ചു അവര്‍ക്ക് വേണ്ടത് രണ്ടു കടുപ്പ ചായ ഇതു കേട്ട കാക്ക മലയാളത്തില്‍ പതുക്കെ തെറി പറയുന്നുണ്ടായിരുന്നു  അറബികള്‍ക്ക് ഏകദേശം കാക്ക അവരെ എന്തോ പറഞ്ഞു എന്നത് മനസിലായി.അതിലിടക്ക് അവിടെ ഇരുന്ന രണ്ടു മലയാളികള്‍ എഴുനേറ്റു അറബികള്‍ക്ക് ഇരിക്കാന്‍ കസേര കൊടുത്തിരുന്നു. കാക്ക അടുക്കളയില്‍ പോയി നോക്കി ഒരു നാടകം കളിച്ചു വന്നിട്ട് പറഞ്ഞു ഹബിബി ചായ ഇല്ല വെള്ളം ചൂടില്ല മാലിഷ്.  ഇതുകേട്ട അറബികള്‍ പറഞ്ഞു യാ ഹബിബി   വെള്ളം ചൂടാക്ക് ഇതു ചായപീടിക അല്ലേ ? ബീണ്ടും കാക്ക പിറുപിറുത്തു കൊണ്ട് ഇപ്പോള്‍ തിരക്കാണ് എന്ന്‌ പറഞ്ഞു തിരുന്നതിന്നു മുന്‍ബ്‌ അറബികള്‍ ഹിന്ദി ഗൌവാദ് ( കൂട്ടികൊടുപ്പുക്കാരന്‍ ഇന്ത്യന്‍ ) എന്നും പറഞ്ഞു മുഖത്ത് അടികൊടുത്തു കഴിഞിരുന്നു.  കൂട്ടത്തില്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ കാക്കയെ കാണിച്ചു അവര്‍ പീടികയിലും മറ്റും കേറി പരിശോദിക്കാന്‍ അധിക്കാരമുള്ള (തിജാറ) അപ്പിസര്‍മാരായിരുന്നു.  തുടര്‍ന്ന് കക്കായുടെ ഇക്കാമയും പണിക്കരുടെ ഇക്കാമയും എല്ലാം നിയമ വിരുദ്ധം തന്നെ എല്ലാവരും  വീട്ടുപണി വിസയിലുള്ളവര്‍.  മക്കാനിക്ക് ആവശ്യമായ പീടിക ലൈസന്‍സ് അല്ലാതെ മറ്റൊരു കടലാസ്സും കാക്കാക്ക് ഇല്ലായിരുന്നു.


കാക്കയുടെ അത്യാഗ്രഹവും പെരുമാറ്റ രീതിയും മാറിയതോടെ അരിശം പൂണ്ട ചിലര്‍.  കക്കാക്ക് എതിരെ തിജാറയില്‍ പരാതി നല്ക്കിയിരുന്നു . കക്കാ മക്കാനിയില്‍ തിരക്ക് ഉണ്ടെങ്കില്‍ ചയാ ചോദിച്ചാല്‍ കൊടുക്കില്ല പ്രത്യേകം അറബികള്‍ക്ക് അതിനൊരു കാരണവും ഉണ്ട് അറബികള്‍ ചായകുടിക്കാന്‍  ഇരുന്നാല്‍ കുറച്ചു സമയം എടുക്കും കൂടാതെ ഒരു സിഗരെട്ടും പുകച്ചതിന്നു ശേസമേ   പുറത്തിറങ്ങു  പരാതിയില്‍ ഈ കരിയങ്ങള്‍ കാനിച്ചതുകൊണ്ടാന്നു അപ്പിസര്‍മാര്‍ കാക്കയെ  ചായ ചോദിച്ചു കുടുക്കിയത് .

പരിശോധനകള്‍ക്ക് ശേഷം കക്കനെയും പണിക്കാരെയും മക്കാനി പൂട്ടി സീല്‍ ചെയ്തു കൊണ്ട് പോക്കുമ്പോള്‍ നോക്കിനിന്നിരുന്ന ഒരു ബംഗാളി പറയുന്നു ഹിന്ദി ചെല്‍ബ്( ഇന്ത്യന്‍ നായ ) എന്ന്. ‌ അത്യാഗ്രഹിയായ കക്കാക്ക് തന്‍റെ പടചോനായ കഫീലും രക്ഷക്കെത്തിയില്ല !

- ഉമ്മര്‍ കോയ ( കോഴിക്കോട് )

7 അഭിപ്രായങ്ങൾ:

  1. സഖാവ് മിഥുന്‍ ‌ +9197471528082011, ജനുവരി 20 5:55 PM

    ee chithram njan kzhinja dhivassam ikka paranjappol manassil kandirunnu.....................

    മറുപടിഇല്ലാതാക്കൂ
  2. എഴുത്തിന്‍റെ കാണാപ്പുറങ്ങള്‍ തേടിയുള്ള യാത്രക്ക് ഒരു ചുവപ്പ് സലാം .......

    മറുപടിഇല്ലാതാക്കൂ
  3. satya sandhamaya ezhuthu...
    njaan ennum kaanunnathu...
    ezhuthoo....ashamsakal...

    മറുപടിഇല്ലാതാക്കൂ
  4. ഞനും വായിചു കോയ നന്നായിട്ടുണ്ട്‌
    ആശംസകൾ........

    മറുപടിഇല്ലാതാക്കൂ
  5. koyaaaaaa aduthu evudenkilum nadannathaavum alle? ashamsakal !

    മറുപടിഇല്ലാതാക്കൂ
  6. thantay aksharangalku polum parayanundu koya yuday
    oru paadu kadakal ,,,,,,

    weldom my boyyyyyyyyyyyyyyy

    ----------shahnassalahudeen

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...