ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ജനുവരി 26, ബുധനാഴ്‌ച

വന്ദനം ചെയ്‌വേന്‍ ഇന്ത്യ എന്‍ ഭൂവേഇന്ത്യ എന്‍ രാജ്യം ഇന്ത്യരെന്‍ സോദരര്‍ 
അന്ത്യം വരെ എന്റെ ശ്വാസമിവര്‍ 
സ്നേഹിക്കുമീഞാന്‍ ഭാരതത്തെ 
അഭിമാനം എനിക്കീ മണ്‍തരികള്‍ 
അഭിമാനം എനിക്കീ മണ്‍തരികള്‍  

വന്ദ്യരെന്‍ പൂര്‍വികര്‍ കീര്‍ത്തിമാന്‍മാര്‍ 
പൂജ്യപാദരത്രെ ധീര രണനായകര്‍ 
സൂര്യ ശൊഭിതര്‍ ആചാര്യ ശ്രേഷ്ഠര്‍ മനീഷികള്‍ 
ആരാധ്യരെന്‍ താതനമ്മയെന്നോര്‍               

                                                          (ഇന്ത്യയെന്‍ രാജ്യം....) 

അമ്മയൊന്നേ ഇവള്‍ വൈവിധ്യ സംസ്കൃതി
ഇമ്മട്ടിലേറ്റം പുലര്‍ന്ന ഭൂമി.
ചെമ്മേ പഴമ്പാട്ടിനൊപ്പം നവ നവം
അമ്മിണിത്തൊട്ടിലിലാടുന്നു ശാസ്ത്രവും  

ഏകലവ്യന്മാര്‍ പിറക്കുന്നൊരീയിടം 
ഏകത്വമൊന്നേ നാനാത്വമെങ്കിലും 
എപ്പേരുമൊത്തൊരുമിപ്പതു പാര്‍ക്കില്‍
മുപ്പാരിലിപ്പാരിതൊന്നേ മികച്ചിടം                 

                                                    (ഇന്ത്യയെന്‍ രാജ്യം....) 

പ്രയത്നം എനിക്കീ നാടിന്‍ പുകഴ്ച 
പ്രമാണം എനിക്കിന്ന് സേവനമത്രെ 
പ്രഹര്‍ഷമീനാടിന്റെ ഐശ്വര്യമോന്നേ 
പ്രവൃത്തിതാന്‍ വേണം എനിക്കും നിനക്കും 

വാഴ്കയെന്‍ നാടേ പ്രിയഭാരതാംബേ 
വെല്‍ക നീ വസുദൈവകുടുംബക നാഥേ 
പുല്‍ക നീ ശ്രേയസ്സതേറും നഭസ്സേ 
വന്ദനം ചെയ്‌വേന്‍ ഇന്ത്യ എന്‍ ഭൂവേ          

                                                (ഇന്ത്യയെന്‍ രാജ്യം....) 


വന്ദേമാതരം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...