ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

യാത്ര...എവിടേക്ക് നോക്കിയാലും ഒരു ശൂന്യത..
ഈ ജീവിതത്തിന് ഒരു അര്‍ത്ഥവുമില്ല എന്നവനു തോന്നി..
ഒറ്റപ്പെടലിന്റെയും,അവഗണനയുടെയും വേദന വളരെ ആഴത്തിലുള്ളതാണെന്നവന്‍ മനസ്സിലാക്കി.
മനസ്സാകെ തകര്‍ന്നു പോയിരിക്കുന്നു..
ജീവിതം തന്നെ വെറുത്തു..പ്രതിസന്ധികളും,പ്രാരാബ്ധങ്ങളും
അവനെ മറ്റൊരു അവസ്ഥയിലെത്തിച്ചു.
ഇനിയവന്റെ മുന്നില്‍ ഒരു പോംവഴി മാത്രമേയുള്ളൂ.
മരണം...അല്ല, ആത്മഹത്യ..എന്താണീ ആത്മഹത്യ?
ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം..
അതെ, അതു തന്നെയാണ് ഇനിയുള്ള വഴി..
കൂടുതല്‍ ആലോചിക്കാന്‍ സമയമില്ല..
അല്ല, ആലോചിച്ചിട്ടും കാര്യമില്ല..
കാര്യങ്ങള്‍ അത്രമേല്‍ തകിടം മറിഞ്ഞിരിക്കുന്നു..
ജീവിതത്തിന്റെ ഒഴുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു..
ഇനി ജീവിചിരുന്നിട്ടെന്താണ് കാര്യം?
ഒരു പ്രതീക്ഷയുമില്ല..
ഉണ്ടായിരുന്ന അവസാന പിടിവള്ളിയും കൈവിട്ടുപോയി..
സ്വന്തമെന്നു കരുതിയ പലതും ഇന്ന് മറ്റാരുടെതോക്കെയോ ആയി..
നിറം നഷ്ട്ടപ്പെട്ട ജീവിതം.അതുകൊണ്ട് എന്താണ് കാര്യം?
ജീവിക്കണമെങ്കില്‍ അതു കൂടിയേ തീരു..
ഒരു ചെറിയ പ്രതീക്ഷയെങ്കിലും...!
ആലോചിച്ചാലോചിച്ച് അവന്റെ മനസ്സ് നീറാന്‍ തുടങ്ങി..
കണ്ണുനീര്‍ തുള്ളികള്‍ കവിളിലൂടെ ഒഴുകിയിറങ്ങി..
ഒടുവില്‍ അവനുറപ്പിച്ചു..
തന്റെ ജീവിതത്തിന്റെ അവസാനത്തെക്കുറിച്ച്...
ആത്മഹത്യ..അതു ചെയ്യാന്‍ തന്നെ അവന്‍ തീരുമാനിച്ചു..
എങ്ങനെ?.....പിന്നീടവന്റെ മനസ്സില്‍
ഈയൊരു അവസാന ചോദ്യം കൂടി അവശേഷിച്ചു..
ഫാനില്‍ കയറില്‍ കെട്ടിതൂങ്ങി...വേണ്ട,..ചിലപ്പോള്‍
കയര്‍ പൊട്ടി നിലത്തു വീണു മരിചില്ലെങ്കിലോ..!!
മരണം, അതു സുഖമുള്ളതാവണം..
പിന്നീടാരും അതിനെ ചൊല്ലി സംസാരിക്കാനിടവരരുത്...
വലിയൊരു കുന്നിനു മുകളില്‍ നിന്നും താഴേക്കു ചാടിയാലോ..?
അതും വേണ്ട...വല്ല മരക്കൊമ്പിലോ,പുല്‍ക്കാട്ടിലൊ വീണു
ചിലപ്പോള്‍ രക്ഷപ്പെട്ടെങ്കിലോ..
മരിക്കണം..മരിക്കാതെ ശരീരഭാഗങ്ങള്‍ നഷ്ട്ടപ്പെട്ട രീതിയില്‍..
ചലിക്കാനാവാതെ താന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നാല്‍
മരിക്കാന്‍ പിന്നെ ആരുടെയെങ്കിലും സഹായം തേടേണ്ടി വരും..
അങ്ങനെ വന്നാല്‍ തന്റെ മരണത്തിനെന്താനര്‍ത്ഥം..!!

മരിക്കണം...
അതു തടുക്കാനാവാത്ത തീരുമാനമാണ്..
ഏകാന്ത ജീവിതം..അതിനി തുടരാനാവില്ല..
തുടര്‍ന്നാല്‍ അവന്‍ മാനസ്സികരോഗിയായി തീരും..
ജീവിതം പിന്നെയും ചോദ്യചിഹ്നമായിടും..
ഒരു വെള്ളകടലാസ്സില്‍ അവനിങ്ങനെ എഴുതി:
"..എന്റെ മരണത്തില്‍ ദുഖമുള്ളവര്‍ക്ക്,
ഞാന്‍ ജീവിക്കാനാഗ്രഹിച്ചവനാണ്..പക്ഷെ
കാലവും,സാഹചര്യങ്ങളും എന്നെ അതിനനുവധിച്ചില്ല..
തിരയോടുങ്ങിയ ഒരു കടല്‍ പോലെയാണ് ഇന്ന് ഞാന്‍..
എന്റെ കണ്മുന്പിലെ രൂപങ്ങള്‍ക്ക്‌ ഭംഗി നഷ്ട്ടപ്പെട്ടിരിക്കുന്നു..
എന്റെ മനസ്സിനും..
കണ്ട സ്വപ്നങ്ങളും ഇപ്പോള്‍ എന്നെ കൈവിട്ടിരിക്കുന്നു..
ഇനി എന്റെ മുന്നില്‍ ഇതല്ലാതെ വേറെ ഒരു മാര്‍ഗവും ഇല്ല ..
എനിക്ക് മാപ്പ് തരിക...
എന്റെ മൃതശരീരം ശരിയായ രീതിയില്‍ ലഭിക്കുകയാണെങ്കില്‍
ദയവായി എന്റെ അമ്മയുടെ കല്ലറക്കടുതായി
എന്നെയും അടക്കം ചെയ്യുക..
ചെലവിനുള്ള കാശ് ..അതു ആ മേശവിരിപ്പിനടിയിലുണ്ട്..."
മതി...ഇത്രയും മതി..അധികം വിസ്തരിചെഴുതണ്ട..
അവന്‍ ആ കത്ത് മേശവിരിപ്പിനു പുറത്തു മടക്കി വെച്ചു..
എന്നിട്ടവന്‍ ശൂന്യതയിലേക്ക് നടന്നു..
അവസാനമായി കാണണമെന്നു ആഗ്രഹിച്ചവരെ
എല്ലാം അവന്‍ ശാന്തതയോടെ കണ്ടു..
വിനയത്തോടെ അവരോടു സംസാരിച്ചു..
ഒരു ദിവസം അവനങ്ങനെ വെളുപ്പിച്ചു..
നേരം പുലര്‍ന്നു..എല്ലാം പതിവ് പോലെ തുടര്‍ന്നു..
രണ്ടു ദിവസം അവനെ ആരും കണ്ടില്ല..
അന്വഷിക്കാനും ആരും ഇല്ലായിരുന്നു...
എന്നിട്ടെന്തു കാര്യം..
മൂന്നാം ദിവസം രാവിലെ ആരോ പറയുന്നത് കേട്ടു..
സുന്ദരിപ്പുഴയുടെ കരയില്‍ ഒരു ശവം അടിഞ്ഞിട്ടുണ്ടെന്നു..
അതെ,..അതവന്‍ തന്നെയായിരുന്നു..
ജീവിതം എന്ന യുദ്ധക്കളത്തില്‍ നിന്നും ഒരു ഭീരുവിനെപ്പോലെ
അവന്‍ ഒളിച്ചോടിയിരിക്കുന്നു..അല്ല,..രക്ഷപ്പെട്ടിരിക്കുന്നു..
അതാവും ശരി..
എത്ര സുന്ദരമായ മരണം..
പുഴയുടെ അഗാധതയില്‍
സ്വപ്നങ്ങളുടെയും,ജീവിതത്തിന്റെയും അവസാനം..
ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടുപോകാന്‍ വെമ്പല്‍ കൊള്ളുന്ന ജീവന്‍...അതെ..അതാണ് മരണം..
നമ്മള്‍ കാത്തിരിക്കുന്ന ആ നിമിഷം..
മരണത്തിന്റെ വേദന അതെങ്ങനെയാണ്‌?..
ആ ചിന്ത എന്റെ മനസ്സില്‍ വീണ്ടും ഒരായിരം
ചോദ്യങ്ങള്‍ സൃഷ്ട്ടിക്കുന്നു..
മരിച്ചത് ഞാനല്ല...അവനാണ്..
ആ നിമിഷവും കടന്നു അവന്‍ യാത്രയായിരിക്കുന്നു..
അവസാനമായി അവന്റെ മുഖത്ത് കണ്ട
ആ ചെറുപുഞ്ചിരി എന്നോടുള്ള യാത്ര ചോദിക്കലാവാം..
അല്ലെങ്കില്‍, കൂടെ വരാന്‍ വിളിച്ചതാവാം..!

- അസിം കോട്ടൂര്‍ 

39 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2010, ഡിസംബർ 3 9:38 PM

  ഒരു പ്രതീക്ഷയുമില്ല..
  ഉണ്ടായിരുന്ന അവസാന പിടിവള്ളിയും കൈവിട്ടുപോയി..
  സ്വന്തമെന്നു കരുതിയ പലതും ഇന്ന് മറ്റാരുടെതോക്കെയോ ആയി..
  നിറം നഷ്ട്ടപ്പെട്ട ജീവിതം.അതുകൊണ്ട് എന്താണ് കാര്യം?
  ജീവിക്കണമെങ്കില്‍ അതു കൂടിയേ തീരു..
  ഒരു ചെറിയ പ്രതീക്ഷയെങ്കിലും...!

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2010, ഡിസംബർ 4 12:40 AM

  " പ്രതിസന്ധികളും,പ്രാരാബ്ധങ്ങളും
  അവനെ മറ്റൊരു അവസ്ഥയിലെത്തിച്ചു.
  ഇനിയവന്റെ മുന്നില്‍ ഒരു പോംവഴി മാത്രമേയുള്ളൂ.
  മരണം...അല്ല, ആത്മഹത്യ..എന്താണീ ആത്മഹത്യ?
  ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം.."

  mr. asim..ee words.........oh.valare nannayittundu... kurachchukkoodi nannaakkaamaayirunnu ennu thonnunnutto..... "aavarththangal" undo ennoru thonnal...enthaayaalum nannayiittundu...

  മറുപടിഇല്ലാതാക്കൂ
 3. ജീവിതം ഇടക്ക് വച്ച് അവസാനിപ്പിക്കുന്നവര്‍ .....
  ഞാനും പലപ്പോഴും ആലോചിക്കാറുണ്ട് ഇങ്ങിനെ ചെയുന്നവര്‍
  ജീവിതത്തില്‍ നിന്നും ഒളിചോടുന്നവരോ അതോ മരണത്തെ ഭയക്കാത്ത
  ധിരന്മാരോ .........
  പ്രതീക്ഷകള്‍ അതാണല്ലോ നമ്മെ എന്നും നയിക്കുന്നത്
  അതില്ലാതായാല്‍...........
  നല്ല എഴുത്ത് ...കൊള്ളാം ...ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 4. sariyanu ithellam.but athmahathya oru pariharamano?entho enikkariyilla.ennalum maranam sugamulla oru karyam thanne!oru manushyante jeevithathinu artham undavunnathu avnte marana seshamanu.maranam daivam thanna oru sammanamanu.athillayirunnenkilo? oh alochikkan vayya.maranam athu santhoshathode sweekarikkanam.allathe karanju nilavilichu,enthina? marichavarenkilum rakshapettu ennu karuthiyal pore? asimkka kku ente bavukangal.

  മറുപടിഇല്ലാതാക്കൂ
 5. hai Asim nanayitudu,vayichapol enikariyilla,thankale njan kanditu polum illa pakshe ente manasil koduthitta chinthakal palathu thankal vazhi purathuvarunu,ie chinthakale bhavanakale kadalasilakanam enu chinthichu thudangiyapozhekum thankal athu purathukondu vanu,orayiram nanthi,bhashayum bhavanayum super.

  മറുപടിഇല്ലാതാക്കൂ
 6. എന്റെ കണ്മുന്പിലെ രൂപങ്ങള്‍ക്ക്‌ ഭംഗി നഷ്ട്ടപ്പെട്ടിരിക്കുന്നു..
  എന്റെ മനസ്സിനും..
  കണ്ട സ്വപ്നങ്ങളും ഇപ്പോള്‍ എന്നെ കൈവിട്ടിരിക്കുന്നു. .....simply superbbbbb

  മറുപടിഇല്ലാതാക്കൂ
 7. അസിം ഇക്കാ വായിച്ചു കഴിഞ്ഞപ്പോള്‍
  ഒരു കുരുക്ക് എന്നെ നോക്കി ചിരിക്കുന്നു
  ഒരു പുഴ എന്നെയും വിളിക്കുന്നു
  ഒരു ട്രെയിന്‍ എനിക്കായി ഓടുന്നു

  മറുപടിഇല്ലാതാക്കൂ
 8. athika aagrahagal kettipokkunnavaraanu athidinjuveezhumpol niraasharaayi aathmahathyekkurichu chindhikkunnathu

  മറുപടിഇല്ലാതാക്കൂ
 9. Orupidi nalla ormagal sammanichittulla pazhaya kalalayangalilekkulla thankaludey thirinju nottavum athu mattullavarkku pankuvacha thankaludey nalla manassiney njan abhinandhikkunnu.

  മറുപടിഇല്ലാതാക്കൂ
 10. പ്രതീക്ഷകളാണ് നമ്മെ ജീവിപ്പിക്കുന്നത്‌..
  അത് ഇല്ല്ലാതായാല്‍ പിന്നെ ജീവിക്കാനാവില്ല..
  നല്ലൊരു രചന..കുറച്ചുകൂടി എഴുതാമായിരുന്നു..

  മറുപടിഇല്ലാതാക്കൂ
 11. "..എന്റെ മരണത്തില്‍ ദുഖമുള്ളവര്‍ക്ക്,
  ഞാന്‍ ജീവിക്കാനാഗ്രഹിച്ചവനാണ്..പക്ഷെ
  കാലവും,സാഹചര്യങ്ങളും എന്നെ അതിനനുവധിച്ചില്ല..
  തിരയോടുങ്ങിയ ഒരു കടല്‍ പോലെയാണ് ഇന്ന് ഞാന്‍..
  എന്റെ കണ്മുന്പിലെ രൂപങ്ങള്‍ക്ക്‌ ഭംഗി നഷ്ട്ടപ്പെട്ടിരിക്കുന്നു..
  എന്റെ മനസ്സിനും..
  കണ്ട സ്വപ്നങ്ങളും ഇപ്പോള്‍ എന്നെ കൈവിട്ടിരിക്കുന്നു..
  ഇനി എന്റെ മുന്നില്‍ ഇതല്ലാതെ വേറെ ഒരു മാര്‍ഗവും ഇല്ല ..
  എനിക്ക് മാപ്പ് തരിക...
  nalla oruathmahathyakurippu...valare nnayirikunnu...write more........

  മറുപടിഇല്ലാതാക്കൂ
 12. ARIYATHE ORTHUPOKUNNU ENTE CHINDAKALUMAYI SUHRUTHE NINAKU PORUTHAPEDAM NEE ENTE EKANTHATHIYILE IRUTTILE IRUNNENNE VEKSHIKUNNU NJANARIYUNNU NINTE SNEHAM MANUSHANTE PRATHEESHKALKUM APPURAM CHILATHU SAMBHAVIKUNNENKIL ATHE ITHAVAM KARANAM ENTEYUM NINTEYUM CHINDAKALUKU SAMYAM THUDARUKA NIN BHAVANA PADAVAM NERIL KANATHA EE SUHRUTHINUVENDY PRARTHIKUNNU NINAKAI NALKUKA ISWARA EN PREEYAKOOTTUKARENE SALBHAVANA PADAVAM SALBUDHIYUM DEERGHAYUSSUM . BY MADHUSOODHANAKURUP

  മറുപടിഇല്ലാതാക്കൂ
 13. ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടുപോകാന്‍ വെമ്പല്‍ കൊള്ളുന്ന ജീവന്‍...അതെ..അതാണ് മരണം..
  മരണം എന്ന മൂന്നക്ഷരത്തിനു ഒരുപാട് തലങ്ങളുണ്ടല്ലേ ?

  ഇത് വായിച്ചിട്ട് എനിക്കും മരിക്കാന്‍ തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 14. അസിം ചേട്ടാ രാജീവം ഞാനാണേ ....

  രാജീവ് R . P

  മറുപടിഇല്ലാതാക്കൂ
 15. maranam nalla oru suhruthu aanu jeevithathil aarum namukku vendi kathu nilkkunnilla nammalum mattullavrkku vendi onnum cheyyunnumilla manassinte alpam vingalukal athu entho nammude jeevithathil nashttappeduthunnu ennu thonnalukal undakkunnu pulary asthamayakumbol marikkunnu adutha prabhatham mattu chilathu nammale kanikkunnu nira kazchakal niramillatha kazchakal aayi kanunnathu chilarude veekshanamanu oro nimishavum aswadhikkuka enthinu kathu sookshikkan namukku nombaragal be happy allways happy......

  മറുപടിഇല്ലാതാക്കൂ
 16. പ്രിയപ്പെട്ട അസിം മരണവും വേര്‍പാടും ആത്മഹത്യയും എല്ലാം ദുഖപൂര്‍ണ്ണമാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം. മറ്റൊരു വിഭാഗത്തിന് ആസാധാരണമായ അനുഭൂതി പ്രദാനം ചെയ്യുന്ന ഒരു പ്രഹേളികയും. ഒറ്റപ്പെടല്‍ ദു:ഖപൂര്‍ണ്ണമായ ഒരു വികാരമുണര്‍ത്തുന്നു ചിലരില്‍. ആ ദു:ഖം തന്നെ സുഖദായകമായ ഒരു അനുഭൂതിയാവുന്നു മറ്റുചിലരില്‍. ഇടപ്പള്ളിയില്‍ പ്രണയവും വിരഹവും ദു:ഖവും മരണവും എല്ലാം ഉണര്‍ത്തിയത് സര്‍ഗചേതനയെയായിരുന്നു. മഹോത്തരങ്ങളാ‍യ കാവ്യങ്ങളായി ആ ബീജങ്ങള്‍ മാറി. അസിം ഈ സ്രുഷിടിയിലൂടെ അത്തരമൊരു ചുവടുവയ്പ്പ് നടത്തി. മനോഹരമായി രചന. ചര്‍ച്ചകള്‍ക്കും അതിടയാക്കുന്നു. അഭിനന്ദനങ്ങള്‍. അഭിനന്ദനങ്ങളും, ഒട്ടേറെ നൊമ്പരവും പേറി പ്രിയ വായനക്കാരുടെ അഭിപ്രായങ്ങളും ഇവിടെ ഉണ്ടായി. ഇതാണ് വേണ്ടത്. രചനകളെ വായിച്ച് മറക്കാതെ അതിനെ ക്രിയാത്മകമായി വിമര്‍ശിക്കുകയും വിലയിരുത്തുകയും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയും ചെയ്യുമ്പോളാണ് നമ്മുടെ ഈ ഉദ്യമം മൂല്യവത്താകുന്നത്. പ്രിയ വായനാക്കാര്‍ക്ക് നന്ദിപൂര്‍വ്വം അഭിനന്ദനങ്ങള്‍. ആത്മഹത്യ ഒരു ചോദ്യമാകുമ്പോള്‍ അതിനൊരു മറുചൊദ്യവും നമ്മെ കാത്തിരിക്കുന്നുണ്ട്. ആ ചോദ്യവും പേറി ഒരു രചന അടുത്ത് തന്നെ എത്തും. പ്രിയ വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ..

  മറുപടിഇല്ലാതാക്കൂ
 17. ആത്മാര്‍ഥവും,സത്യസന്ധവുമായ അഭിപ്രായങ്ങള്‍ക്ക് സ്നേഹത്തോടെ നന്ദി പറയുന്നു.വീണ്ടും പ്രതീക്ഷിക്കുന്നു.
  ഇതൊരു ആത്മഹത്യയെ പ്രോത്സാഹിപ്പിക്കാനോ,വിമര്‍ശിക്കാനോ വേണ്ടിയുള്ള രചന അല്ല.എല്ലാ മനുഷ്യരുടെ ഉള്ളിലും ആത്മഹത്യാ പ്രവണത ഉണ്ട്.അതിനു ചില സാഹചര്യങ്ങള്‍ കാരണമാകുന്നു എന്ന് മാത്രം..

  മറുപടിഇല്ലാതാക്കൂ
 18. എന്റെ മരണത്തില്‍ ദുഖമുള്ളവര്‍ക്ക്,
  ഞാന്‍ ജീവിക്കാനാഗ്രഹിച്ചവനാണ്..പക്ഷെ
  കാലവും,സാഹചര്യങ്ങളും എന്നെ അതിനനുവധിച്ചില്ല..
  തിരയോടുങ്ങിയ ഒരു കടല്‍ പോലെയാണ് ഇന്ന് ഞാന്‍..
  എന്റെ കണ്മുന്പിലെ രൂപങ്ങള്‍ക്ക്‌ ഭംഗി നഷ്ട്ടപ്പെട്ടിരിക്കുന്നു..
  എന്റെ മനസ്സിനും..

  സ്വന്തം കണ്ണുകളുടെ കാഴ്ച്ച മങ്ങിയതാണോ എന്ന സ്വയം വിമര്‍ശനത്തിനു കഴിവില്ലാതെ മറ്റുള്ളവരെ പഴിക്കുന്നു.

  കണ്ട സ്വപ്നങ്ങളും ഇപ്പോള്‍ എന്നെ കൈവിട്ടിരിക്കുന്നു..
  എന്റെ മൃതശരീരം ശരിയായ രീതിയില്‍ ലഭിക്കുകയാണെങ്കില്‍
  ദയവായി എന്റെ അമ്മയുടെ കല്ലറക്കടുതായി
  എന്നെയും അടക്കം ചെയ്യുക.....എന്നിട്ട് വീണ്ടും സ്വപ്നം കാണുന്നു !

  അനുഭവങ്ങളില്‍ നിന്ന് പാഠം പടിക്കാത്തവനും സ്വന്തം തെറ്റ് തിരിച്ചറിഞ്ഞു തിരുത്താന്‍ കഴിവില്ലാത്തവനും മരണം അനിവാര്യം ആണ്. ''അവനു'' ആദരാജ്ഞലികള്‍ !


  മരിച്ചത് ഞാനല്ല...അവനാണ്..
  ആ നിമിഷവും കടന്നു അവന്‍ യാത്രയായിരിക്കുന്നു..
  അവസാനമായി അവന്റെ മുഖത്ത് കണ്ട
  ആ ചെറുപുഞ്ചിരി എന്നോടുള്ള യാത്ര ചോദിക്കലാവാം..
  അല്ലെങ്കില്‍, കൂടെ വരാന്‍ വിളിച്ചതാവാം..!എന്നിട്ടും ഞാന്‍ കൂടെ പോയില്ല..

  മരിച്ചത് ഞാനല്ല അവനാണ് ,നഷ്ട്ടപ്പെട്ടത്‌ എന്റെ ജീവിതമല്ല അവന്റെതാണ്...അത് കൊണ്ട് മരണം എനിക്ക് സുന്ദരവും ആണ്!

  മറുപടിഇല്ലാതാക്കൂ
 19. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 20. swantham anubhavamano ithu ato innathay sammohathinu nerayulla oru chodyamano? enthayalum nannayitundu abhinandanagal

  Madan muscat

  മറുപടിഇല്ലാതാക്കൂ
 21. അനുഭവങ്ങളില്‍ നിന്ന് പാഠം പടിക്കാത്തവനും സ്വന്തം തെറ്റ് തിരിച്ചറിഞ്ഞു തിരുത്താന്‍ കഴിവില്ലാത്തവനും മരണം അനിവാര്യം ആണ്. ''അവനു'' ആദരാജ്ഞലികള്‍ !
  thettukal thiruthalukal, koottalukal kurakkalukal,aarthikal athyaarthikal, dhughangal santhoshangal ..angane poye pattu manushyanu athil ninnum olichhodi puzhayil chaadananengil kadal polum thikayilla marikkan thayyarayi nilkkunnavakku vendi...oru maranam kondu onnum nedaanum illaa ....santhosham mathramaayullavan aarumilla ee lokathil...

  paattern of ur writing is good...keep writing..

  മറുപടിഇല്ലാതാക്കൂ
 22. hi assim ,
  its really surprising ! ur writings have life..u got such a talent! so keep on working on it and post good stories tooo..write the stories which force us to live on earth with all the happiness!!!
  all the best for ur future! god bless!

  മറുപടിഇല്ലാതാക്കൂ
 23. അസിം ഇക്ക , സത്യം പറയാലോ , വളരെ നന്നായിട്ടുണ്ട് ,

  മറുപടിഇല്ലാതാക്കൂ
 24. അജ്ഞാതന്‍2010, ഡിസംബർ 4 10:31 PM

  എന്‍റെ പ്രിയ കൂട്ടുകാരന്‍ ഇത്രയും മനോഹരമായി എഴുതുമെന്നു ഇപ്പോള്‍ ആണ് മനസ്സിലായത്. തുടക്കം മുതല്‍ ഒടുക്കം വരെ വളരെ ഉദ്വോഗത്തോടെ വായിച്ചു. നല്ല ഭാവി ഉണ്ട് അസിം... ഇനിയും എഴുതുക.. വലിയ എഴുത്തുകാരനായി മാറും. ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 25. നന്നായിട്ടുണ്ട് അസിം, മനസ്സുകൊണ്ട് മരണത്തിലേക്ക്....
  പക്ഷെ എനിക്ക് ജീവിക്കാന ഇഷ്ടം...

  മറുപടിഇല്ലാതാക്കൂ
 26. എല്ലാം തികഞ്ഞ മനുഷ്യര്‍ക്ക്‌ ഒരു നിമിഷത്തില്‍ പിണയുന്ന അബദ്ധമാണ് ആത്മഹത്യ ,എത്രയോ മുകരും,അന്ധരും,ബധിരരും എല്ലാം തനിക്കു കിട്ടിയ ജിവിതം അനുഭവിച്ചുതിര്‍ക്കുന്നു,ഈ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സാധനമാണ് "ജീവന്‍ "എന്നത് ;ഉറ്റവര്‍ വേര്‍പെടുമ്പോള്‍ നമുക്കത് മനസിലാകുന്നു,ഒരു ഏകദേശം എണ്‍പത് കൊല്ലത്തോളം ആണ് ഒരു മനുഷ്യജിവന്റെ ആയുസ് ,നമുക്ക് കിട്ടിയ ഈ ജിവിതം എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും അതെല്ലാം തരണം ചെയ്ത് ജിവിക്കുക.!!!

  മറുപടിഇല്ലാതാക്കൂ
 27. വായിച്ചു ...നന്നായിട്ടുണ്ട്..എഴുത്ത് തുടരുക ..ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 28. അജ്ഞാതന്‍2010, ഡിസംബർ 5 6:54 AM

  തൂലിക തുമ്പില്‍ നിന്ന് അടര്‍ന്നു വീണ ഓരോ വാക്കിലും
  ജീവന്‍ തുടിച്ചു നില്‍ക്കുന്നു. ഓരോ മനുഷ്യനും ഒരിക്കല്‍ എങ്കിലും ഈ അവസ്ഥയിലൂടെ കടന്നു പോവാറുണ്ട്....ഇനിയും എഴുതുക ,,,, ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 29. Nammukku marikathirikkam
  Swapanagalude oru puthu vanathainnayyi jeevikkam

  Enikkulm nammude pirakil kelakunna a kalocha arudethannu?

  Kalangallayii nammme pithudarunna a nizal ethennu?

  Maranathintethanno ?

  Asim go on wish u all the best

  മറുപടിഇല്ലാതാക്കൂ
 30. വ്യക്തികളെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത് സാഹചര്യങ്ങളും പ്രതികൂല അവസ്ഥകളും ഒക്കെ തന്നെയാണ് .ചില ആത്മഹത്യകളുടെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ മറ്റുള്ളവരുടെ ഇടപെടല്‍ മൂലം ഒഴിവാക്കാന്‍ ആകുന്നവ ആയിരുന്നു എന്നും മനസ്സിലാക്കാം.പക്ഷെ ജീവിച്ചിരിക്കുന്നവര്‍ സമൂഹത്തിന്റെ കാരുണ്യത്തിനു അനര്‍ഹാരാണല്ലോ ..എന്റെ മരണത്തില്‍ ദുഖമുള്ളവര്‍ക്ക്,
  ഞാന്‍ ജീവിക്കാനാഗ്രഹിച്ചവനാണ്..പക്ഷെ
  കാലവും,സാഹചര്യങ്ങളും എന്നെ അതിനനുവധിച്ചില്ല..അതെ സമൂഹത്തിനു കൊടുക്കേണ്ട മറുപടിയും ഇത് തന്നെയാണ്........
  അവസാനമായി അവന്റെ മുഖത്ത് കണ്ട
  ആ ചെറുപുഞ്ചിരി എന്നോടുള്ള യാത്ര ചോദിക്കലാവാം...... ഇതേ പുഞ്ചിരി ഒരിക്കല്‍ നേരിടേണ്ടി വന്നതിനാലാകം അസിമിന്റെ വാക്കുകള്‍ ഹൃദയത്തില്‍ തട്ടിയത് ,മരണത്തിലേയ്ക്ക് നടന്നടുക്കുന്നതിനു മുന്‍പ് പുഞ്ചിരിയോടെ കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞ എന്റെ സുഹൃത്തിന് എന്തായിരുന്നു എന്നോട് പറയാനുണ്ടായിരുന്നത് ....ഇനി അതു അറിയാനും കഴിയില്ലല്ലോ
  നന്നായിട്ടുണ്ട് അസിം .........ഇനിയും പ്രതീക്ഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 31. ikkaakkaante odappirannol2010, ഡിസംബർ 7 1:47 AM

  ente rabbae.... ijju kollaalo pahaya.... njammakkabhimaanam thonnane ikkaakka ante pengaloottiyaanenne vichaarichitte..

  മറുപടിഇല്ലാതാക്കൂ
 32. maranam oru sukhamulla avasthayan...pakshe..athilera sukhkaramalle...ee jeevitham...oronimishomthorum..oro vyaktiyilude kadannupokunna chinthakal.. ithu....chilappol...oru bhavanayan...chilappol anubhvavum....manasinte etho thalkangalil vikarathinte veliyettamundakubol namthanne niroopikunna oru oru rakshapedal..athan aathmahatya......kurachukoodi nannakkamayirunnu...abhinandangal....it was grt......

  മറുപടിഇല്ലാതാക്കൂ
 33. എന്റെ യാത്ര എന്ന ഈ കഥ വായിച്ചു കടന്നു പോയവര്‍ക്കും,
  അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും നന്ദി.ഇതൊരു മഹത്തായ
  രചനയൊന്നും അല്ല..പക്ഷെ,മനസ്സിനെ ഒരുപാട് മുരിവേല്പ്പിച്ചതാണ്..
  ഇതിനോട് എനിക്ക് നൂറു ശതമാനം നീതിപുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല എന്ന്
  ഞാന്‍ മനസ്സിലാക്കുന്നു..അത് ശരി വെയ്ക്കും വിധമാണ് 'കുറച്ചു കൂടി നന്നാക്കാമായിരുന്നു" എന്ന പല അഭിപ്രായങ്ങളും..അത് ഞാന്‍ കാര്യമായി തന്നെ കാണുന്നു..ഇതൊരു ബ്ലോഗ്‌ സൃഷ്ടിയാണ്.കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ആശയം..വായനക്കാരെ ബോറടിപ്പിക്കാതിരിക്കുക..എല്ലാര്‍ക്കും പെട്ടന്ന് വായിച്ചു പോകാന്‍ കഴിയുക...അത്രമാത്രം...
  ആത്മഹത്യ എന്നൊരു വിഷയത്തെ പറ്റി ഇവടെ ആധികാരികമായ പല ചര്‍ച്ചകളും നടന്നു..അതിനു എന്റെ ഈ ചെറിയ സൃഷ്ടി കാരണമായതില്‍ ഒരുപാട് സന്തോഷം..ഒപ്പം കൂടിയ അവധൂതനും,സാമൂഹ്യനും,റെനിക്കും,പിന്നെ ഞാനെന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചിട്ടുള്ള പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറയുന്നു..ഒപ്പം..എനിക്ക് മാത്രമല്ല ഈ ബ്ലോഗില്‍ എഴുതുന്ന എല്ലാവര്‍ക്കും വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കണമെന്നും വിനയത്തോടെ അറിയിക്കുന്നു...
  ഒരുപാടു സ്നേഹത്തോടെ..
  നിങ്ങളുടെ സ്വന്തം ....അസിം കോട്ടൂര്‍ ..

  മറുപടിഇല്ലാതാക്കൂ
 34. മരിക്കാന്‍ എളുപ്പം ആണ്‌ പക്ഷെ അതിനും ഒരു ഭാഗ്യം വേണം..വര്‍ക്ക്‌ കുഴപ്പം ഇല്ല എന്നാലും something is missing.

  മറുപടിഇല്ലാതാക്കൂ
 35. എവിടെയോ ഒരു വിങ്ങല്‍ , ആ യാത്രയില്‍ നഷ്ടപ്പെട്ടതൊക്കെ എന്തൊക്കെയെന്ന് അറിയുമ്പോളുള്ള ഒരു വിങ്ങല്‍

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...