ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, ഡിസംബർ 7, ചൊവ്വാഴ്ച

" ഫിസിക്കലി ഡിസേബിള്‍ഡ് "(സര്‍ .സ്റ്റീഫന്‍ ഹോക്കിന്‍സും ബീഥോവനും മറ്റും പറയുന്നു)

ചക്രക്കസ്സേരക്ക് കൈക്കരുത്തേകി
ചക്രവാളത്തില്‍ മരുപ്പച്ച തേടി
പ്രപഞ്ചവ്യാപ്തം മനക്കോലാലളന്ന്
പ്രവാഹമാം കാലം അതെന്തെന്നു ചൊല്ലി
കാണാക്കാഴ്ച്ചയില്‍ സ്വപ്നങ്ങള്‍ പാകി
കൈകളെത്താപ്പൊക്കത്തില്‍ ഗോപുരം കെട്ടി
ദേഹമെത്തായിടം മനക്കുതിരമല്‍ താണ്‍ടി
കാതിലെത്താധ്വനിക്കൊത്ത് താളം ചവിട്ടി
നാവു പാടാപ്പാട്ടിന്റ്റെ ഈണം മുഴക്കി
ആവതില്ലാക്കമ്പൂന്നി ഹിമശൈലമേറി
അസാധ്യമാമേതും സുസ്സാധ്യമെന്നാക്കി
ഓടാതെ ഓടി, കാണാതെ കണ്ട്
പോകാതെ പോയി, കേള്‍ക്കാതെ കേട്ട്
പാടാതെ പാടി, തേടാതെ നേടി
ജന്മ മത്രയും ജീവിപ്പവന്‍ ഞാന്‍
നന്മയെത്രയും ശീലിച്ചവന്‍ ഞാന്‍
നീയോ.....?(ക്ഷമിക്കുക..തലക്കെട്ട് തിരുത്തിക്കുറിക്കട്ടെ ഞാന്‍ . "ഡിഫറന്റ്റ്ലി ഏബിള്‍ഡ്"-എന്ന് വായിക്കുക)

അവധൂതന്‍
christieapen003@gmail.com 

2 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2010, ഡിസംബർ 8 12:50 AM

  ഓടാതെ ഓടി, കാണാതെ കണ്ട്
  പോകാതെ പോയി, കേള്‍ക്കാതെ കേട്ട്
  പാടാതെ പാടി, തേടാതെ നേടി
  ജന്മ മത്രയും ജീവിച്ചവര്‍ അവര്‍ . അവരുടെ ജീവിതം എല്ലാവര്ക്കും ഒരു പ്രചോധനമാണ് .. അവധൂതന്റെ വരികളും ശൈലിയും ഗംഭീരം .. all the best

  മറുപടിഇല്ലാതാക്കൂ
 2. പ്രിയമിത്രം..
  നല്ലൊരു സൃഷ്ടി..

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...