ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഇവര്‍ പറക്കും.. ചിറകില്ലാതെ


ഈ ലേഖനത്തില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന " ഫ്ലൈ (fly) " എന്ന സങ്കടനയെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണ് .fly without wings എന്ന ഇവരുടെ മുദ്രാവാക്യം സൂചിപ്പിക്കുന്നത് പോലെ  ചിറകില്ലാതെ പറക്കുന്ന , ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുടെ കൂട്ടായ്മയാണ് ഈ സങ്കടന ലെക്ഷ്യമിടുന്നത് .  ഫ്ലൈ-യുടെ ചെയര്‍മാന്‍ ശ്രി . പി. രാജീവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെയും ലെക്ഷ്യങ്ങളെയും കുറിച്ച്...

" ഫ്ലൈ ഒരു കൂട്ടായ്മയാണ് . ബുദ്ധിമുട്ടുകള്‍ മറന്ന്.. മനസ്സിന്റെ കെട്ടുപാടുകള്‍ വിട്ട്‌ ആഹ്ലാദിക്കുന്ന ഒരു കൂട്ടായ്മ.. " .
 സമൂഹത്തിലെ ഓരോ അംഗത്തിനും  കഴിവുകളും പരിമിതികളും ഉണ്ട് . ചലന സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോയവര്‍ , മാനസിക സങ്ങര്‍ഷങ്ങളാല്‍ ജീവിതം മുരടിച്ചു പോയവര്‍ ..
ചിന്തിക്കാനും ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ അനുഭവിച്ചരിയാനും സമൂഹത്തില്‍ ഇടപെടാനും  അവര്‍ക്ക് സാധിക്കും. അത് അവരുടെ അവകാശവുമാണ് . ' ഫ്ലൈ ' ഇത്തരം നവ ജനാതിപത്യ ചിന്തയുടെ പ്രകാശനവും പ്രവര്‍ത്തനവും ലക്ഷ്യമിടുന്നു. ഇത് പുതിയ സാമൂഹിക അവബോദതിന്റെ സ്വാതന്ത്ര്യമായ കൂട്ടായ്മയാണ് ..

ആര്‍ക്കും എപ്പോഴും വരാനും പോകാനും വാതിലുകള്‍ തുറന്നിട്ട പ്രശാന്ത മായൊരു വീട് .. പാരസ്പര്യത്തിന്റെയും ആസ്വാധനതിന്റെയും ചിറകില്ലാതെ പറക്കുന്നതിന്റെയും അനുഭവങ്ങള്‍ ഒത്തുചേരുന്ന ഒരു സൌഹൃദ  വീട്..  ഇത് ഫ്ലൈ - യുടെ ഒരു സ്വപ്നമാണ് .

2008 ഡിസംബറില്‍ പയ്യന്നൂരില്‍ മൂന്നു ദിവസം നീണ്ടുനിന്ന " സൌഹൃദ കൂട്ടായ്മ ", പയ്യന്നൂരില്‍ തന്നെ 2010 ഡിസംബര്‍ പത്തിന് ആരംഭിച്ചു രണ്ടു മാസം നീണ്ടു നിന്ന " സൌഹൃദ വീട് " എന്ന സഹവാസ ജീവിതം , ഇതുപോലെ മുടങ്ങാതെ എല്ലാവര്‍ഷവും ഇത്തരം ക്യാമ്പുകള്‍  സങ്കടിപ്പിച്ചുവരുന്നു .ഇതെല്ലാം ' ഫ്ലൈ ' യുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന അനുഭവങ്ങളാണ്.  ക്യാമ്പംഗങ്ങള്‍ സ്നേഹത്തിന്റെയും സഹായതിന്റെയും സൌഹൃദത്തിന്റെയും പുതിയ തിരിച്ചറിവുകള്‍ വികാരപൂര്‍വ്വം ഇപ്പോളും ഓര്‍മ്മിക്കുന്നു..

" ഫ്ലൈ " - യെ കുറിച്ചും  ക്യാമ്പ്‌ അനുഭവങ്ങളെയും കുറിച്ച് , ഒരു അംഗം സജിത എഴുതുന്നു .

" ഫ്ലൈ " സൌഹൃദ വീട് .. എനിക്ക് പുതുജീവന്‍ നല്‍കിയ കൂട്ടായ്മ..
മൂന്നു കൊല്ലം മുന്‍പ് വരെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയതായിരുന്നു എന്റെ ജീവിതം. ഇതായിരിക്കും ഇനി എന്റെ ജീവിതം എന്നാശ്വസിച്ച്‌ ഞാന്‍ അതിനോട് പൊരുത്തപ്പെട്ടു ജീവിച്ചു പോന്നു. പുറത്തു പോകണം പുറം കാഴ്ചകള്‍ കാണണം എന്നൊക്കെ മനസ്സില്‍ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അത് മറ്റുള്ളവരോട് തുറന്നു പറയാന്‍ മടിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും പുറത്തുപോയി കണ്ട കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ മനസ്സില്‍ ഒരുപാട് സങ്കടങ്ങള്‍ തോന്നും . എനിക്ക് പോയി കാണുവാന്‍ സാധിക്കുന്നില്ലല്ലോ എന്ന വിഷമം ആരോടും പറഞ്ഞറിയിക്കുവാന്‍ കഴിയാതെ മൌനമായി കരഞ്ഞിട്ടുണ്ട്. ഞാന്‍ എന്റെ ദുഖം മനസ്സില്‍ ഒതുക്കുവാന്‍ ശ്രമിച്ചു. അപ്പോളാണ് വൈകല്യം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി രൂപികരിച്ച ' ഫ്ലൈ ' എന്ന സങ്കടനയുടെ കൂട്ടായ്മയില്‍ എനിക്ക് പങ്കെടുക്കുവാന്‍ ഭാഗ്യം ഉണ്ടായത്.

എന്റെ ജീവിതത്തിനു ഇരുളില്‍ നിന്നും വെളിച്ചതിലെക്കുള്ള പ്രവേശനമായിരുന്നു അത്. ഒരുപക്ഷെ എന്റെ മാത്രം ആയിരിക്കില്ല.. എന്നെ പോലുള്ള ഒരുപാട് പേരുടെത് കൂടെ ആവാം. ദുഖങ്ങളും പ്രയാസങ്ങളും മനസ്സില്‍ നിന്നകറ്റി സന്തോഷത്തിന്റെ ദിനരാത്രങ്ങള്‍ മാത്രമായിരുന്നു ആ സൌഹൃദ വീട്ടില്‍ . ' നമ്മള്‍ എല്ലാവരും ഒന്നാണ് ' എന്ന യാദാര്‍ത്ഥ്യം മാത്രമാണ് എനിക്ക് കൂട്ടായ്മയില്‍ നിന്നും കാണാന്‍ കഴിഞ്ഞത് . ഫ്ലൈ - ഇലൂടെ എനിക്ക് ഒരുആട് സുഹൃത്തുക്കളെ കിട്ടി . അവരുമായി പരസ്പരം പ്രയാസങ്ങള്‍ പങ്കിടുമ്പോള്‍ എന്റെ വിഷമങ്ങള്‍ ഒന്നും അല്ലെന്നു തോന്നിയിട്ടുണ്ട്. ഫ്ലൈ -യുടെ കൂട്ടായ്മയില്‍ വച്ചാണ് ഞാന്‍ ഗ്ളാസ്സ് പെയിന്റിംഗ് ചെയ്യാന്‍ പഠിച്ചത്. ഓരോ വര്‍ഷവും ഡിസംബര്‍ മാസം പിറക്കുമ്പോള്‍ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. സുഹൃത്തുക്കളെ കാണാനും പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും , വിനോദവും വിജ്ഞാനവുമായി ചിരിച്ചു കളിച്ചു .. കൂട്ടായ്മയുടെ ആ ദിവസങ്ങള്‍ കൊഴിഞ്ഞു പോകുന്നത് അറിയില്ല. കൂട്ടം പിരിയുമ്പോള്‍, വിഷമത്തോടെ യാത്ര പറയുമ്പോള്‍ എന്റെ കണ്ണിലെ കണ്ണുനീര് ഞാന്‍ മറ്റുള്ളവരിലും കണ്ടു. പിന്നെ .. വീണ്ടും അടുത്ത ഡിസംബര്‍ മാസത്തിനായുള്ള  കാത്തിരിപ്പ്‌..

FLY Charitable Trust
Jeevana , Sara Complex
South Bazaar, Payyannur.
Kannur - 670307      Phone: 0498-5280145 ,  9446311408.
Site :   flywithoutwingss.blogspot.com       

1 അഭിപ്രായം:

  1. ബിജു സ്റ്റീഫന്‍ തൊടുപുഴ2012, ജനുവരി 3 2:55 PM

    ഡോ.സിജു,
    ചില സാഹചര്യങ്ങളാല്‍ കുറെ നാളുകളായി
    ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാനാകാതെ പോയി .
    ഇനിയും സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം നല്ല സംരംഭങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എന്നെക്കൂടി അറിയിക്കാന്‍ ശ്രമിക്കണേ .എന്നെക്കൊണ്ടാകുന്ന സഹായം ചെയ്യാന്‍ വളരെയേറെ സന്തോഷമുണ്ട് .

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...