ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010 നവംബർ 17, ബുധനാഴ്‌ച

പ്രായശ്ചിത്തം

തന്‍ ദുഖസാഗരത്തിനിടയില്‍ ജീവിതം തള്ളി നീക്കുന്നു
ജനിച്ചതെറ്റിനായി പ്രായശ്ശിത്തം
ചെയ്യുന്നു അന്ത്യദിനങ്ങളില്‍
ജീവിതം ശുഷ്കിച്ചു തുടങ്ങി.,
ലാളിച്ചു വളര്‍ത്തിയവര്‍ കൈയൊഴിഞ്ഞു
എന്നു കണ്ണുനീര്‍ മാത്ര ബാക്കിയാക്കി
ഇഴയുന്നു ഇവിടം കടക്കുവാന്‍
കഴിഞ്ഞ കാലത്തിലെ ,
ഓര്‍മ്മകള്‍,മധുരിക്കും ദിനങ്ങള്‍
ഓര്‍ത്തോര്‍ത്ത് മന്ദസ്മിതങ്ങള്‍ തൂകുന്നു
ഇന്നിന്റെ ഇഴയുന്ന ഗര്‍ത്തത്തിലും.
ആശ്വാസത്തിനെന്നോളം എത്തുന്നതും
വന്‍ പ്രളയങ്ങള്‍ മാത്രം........
കൊഴിഞ്ഞ കാലത്തിലെ വല്ലരിയില്‍
മൊട്ടായി,പൂവായി പിന്നെ മധുരിക്കും കനിയായി
ഇന്നവ വാടിക്കരിഞ്ഞു....,മറയുവാന്‍
ഇത്തിരി നിമിഷങ്ങള്‍ മാത്ര ബാക്കി
തന്‍ പൈതങ്ങള്‍ കൈവിട്ട്
വൃദ്ധസദനത്തിന്‍ ചുവരുകള്‍ക്കിടയില്‍
വിടരാത്ത സ്വപ്നങ്ങളെ ഓര്‍ത്ത്.....
വരാത്ത വസന്തങ്ങളെയോര്‍ത്ത്.....
കിട്ടാന്‍ കൊതിച്ച സ്നേഹത്തെയോര്‍ത്ത്
മൌനമായി തേങ്ങിക്കരഞ്ഞ്.............

ജിമി

1 അഭിപ്രായം:

  1. കവിതയുടെ അവതരണവും ആശയവും വളരെയതികം നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍. ഒരുകാര്യം പറയട്ടെ ചില അക്ഷരങ്ങളുടെ പിഴവുകള്‍ മൂലം വായനക്കാര്‍ക്ക് ആസ്വാദന സുഖം നഷ്ടമാവുന്നുണ്ട്.ഇത് പ്രത്യേകം ശ്രദ്ധിക്കണം.ബ്ലോഗെഴുതുവാന്‍ (വരമൊഴി)എന്നൊരു മാര്‍ഗമുണ്ട്.ഇത് സ്വീകരിക്കാവുന്നതാണ്.വേണമെങ്കില്‍(http://chhayagraphy.blogspot.com)സന്ദര്‍ശിച്ചാല്‍ അവിടെനിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...