ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2012, നവംബർ 22, വ്യാഴാഴ്‌ച

മൈമഹാരാജാസ് ബ്ലോഗിന്റെ ആദ്യ ദൃശ്യമാധ്യമ സാരംഭമായ അനാമിക-ദ പ്രേ..?യെ അധികരിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന ലേഖനം






Be it a Suryanelli, Paravur or the most recent Soumya murder case, the atrocities against women have always been a burning issue in our society. Even after having strict laws, a healthy police force and women empowerment organisations, the untoward incidents against womenfolk are rising on a daily basis. And throwing light on these issues is the 10-minute long short film ‘Anamika- The Prey?’.
“The vulnerability of a woman makes her more prone to many unfortunate incidents. And many a time, these incidents could have been avoidable if women had reacted courageously to the situations,” says Siju Vijayan, co-director of the short film. The short film which was recently premiered in Lohithadas National Short Film Festival has also been shortlisted for a news channel’s short film festival ‘Sargavasantham’.
The film brings back the three real time situations to reel. “The character ‘Anamika’ relives the real time situations undergone by Soumya who was brutally raped and murdered by Govindachammy; the unfortunate Liji who was murdered by her relative and the experiences of Thasni Banu,” says Siju.
The film shows Anamika facing the same situations, but showing people how to react in these situations. “Through our character, we wanted to show what women are capable of doing and how powerful they can be,” adds Siju. Another interesting element of the film is that, Anamika is portrayed as a transgender. Ask Shiju the reason to pen her as a transgender, he says, “Our society is hostile to transgenders and they are often ridiculed as social outcasts. Though they are a minority, we want to raise our voice for them along with showing the problems faced by womenfolk,” adds Siju.
Along with Siju Vijayan, the film is directed by Geo Christi Eapen, who has co-written the story with Sreeja. While Shine Krishna has cranked the camera, music is by Kevin Mac Leod, and editing by Jobins Sebastian.
അനാമിക 3ഡി എച്ച്‌ഡി കാണുക. റെഡ് സയാന്‍ 3ഡി കണ്ണട ഉപയോഗിക്കാന്‍ മറക്കരുതേ. 

അനാമിക റിപ്പോര്‍ടര്‍ ചാനലില്‍  ഗുരു ശ്രീ കമല്‍ സാറീന്‍റെ വിലയിരുത്തലോടെ 

2012, നവംബർ 18, ഞായറാഴ്‌ച

മാറ്റൊലി സിനിമകളും നവീന മലയാള സിനിമാ പ്രവണതകളും മലയാള സിനിമയെ എങ്ങോട്ടാണ് നയിക്കുന്നത്..?




"ഇതെന്താണ് ഭായ്..?

എന്റെ പ്രിയ സുഹൃത്ത് ആഷിക് അബുവിന്റെ "ഡാ തടിയാ" എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ സോങ്ങിന്റെ ആദ്യ വരി കടമെടുത്തുകൊണ്ട് ഈ ലേഖനം എഴുത്തുന്നതിന് വ്യക്തമായ കാരണവും സത്യസന്ധതയും ഉണ്ട്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമയെ വീക്ഷിക്കുകയും അതിനെ ഒരു കല മാത്രമല്ല ബഹുഭൂരിപക്ഷം ജനങ്ങളുടെ മനസ്സിനേയും വികാരങ്ങളെയും ഏറ്റവും അധികം അഫെക്ട് ചെയ്യുന്ന ഇഫക്ട് ഉണ്ടാക്കുന്ന മാധ്യമം എന്ന നിലയില്‍ മനസ്സിലാകുകയും ചലചിത്ര ലോകത്തെ സ്വപ്നതുല്യമായ പബ്ലിസിറ്റി ഫെയിം തുടങ്ങിയ സോഷ്യല്‍ സ്റ്റാറ്റസുകളോടെ തന്നെ ചലച്ചിത്രകാരന്മാരോട് ഒരല്പം അസൂയ്യയോടെ ഇടപെടുകയും ചെയ്യുക എന്ന സത്യസന്ധത. മലയാള സിനിമ അതിന്റെ ഒരു പുതുമഴക്കാലം നനയുകയാണ് ഇന്ന്‍.. കുളിരും നനവും പേമാരിയും കാറ്റും മഞ്ഞും കരിങ്കര്‍ക്കിടകവും ആലിപ്പഴങ്ങളും കല്ലുമഴയും ഒക്കെ അനുഭവിക്കുകയാണ് ഇന്ന്‍.... അനേകം സിനിമകള്‍ പുതിയ ബാനറുകള്‍ പുതിയ നിര്‍മാതാക്കള്‍ സംവിധായകര്‍ നടീനടന്‍മാര്‍. എഴുത്തുകാര്‍ അങ്ങനെ മലയാളം പച്ചപിടിക്കുകയാണ്. 

സൂപ്പര്‍ താരങ്ങളുടെ ഡേറ്റ്/ അവരുടെ പ്രതിഫലം/അതിനെല്ലാം ഉപരി ഇടനിലക്കാരുടെയും ഇടപെടലുകള്‍ ഇവയൊക്കെയായിരുന്നു മലയാള സിനിമയുടെ ദുരിതം. സിനിമയുടെ നിര്മാണ ചെലവിന്റെ സിംഹഭാഗം സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുമ്പോള്‍ അത്തരം ചിത്രങ്ങളുടെ തിയറ്ററുകളിലെ ഭാവി ഇരുളടഞ്ഞതായി. പിന്നീട് യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ഇടപെടലുകള്‍ സിനിമയുടെ നിലനില്‍പ്പിന് കത്തിവയ്ക്കുകയായിരുന്നുവെന്നും മനസ്സിലാകുന്നു. പക്ഷേ സിനിമയിലെ പുതുതലമുറയുടെ വരവ് അതിനെല്ലാം ഒരു മറുമാരുന്നായി. നവോന്മേഷം. ഡിജിറ്റല്‍ ഫിലിം മേക്കിന്റെ അനായാസ്യത, കുറഞ്ഞ ചെലവ്, ഫ്ലെക്സിബിലിറ്റി, കുറഞ്ഞ പ്രതിഫലത്തില്‍ അഭിനയിക്കാന്‍ തയാറുള്ള കഴിവുറ്റ നടീ നടന്മാര്‍, മികച്ച ദൃശ്യബോധവും പാശ്ചാത്യ സംസ്കാരത്തോടും സിനിമാ നിര്‍മാണത്തോടുമുള്ള് അവരുടെ അഫിനിറ്റിയും, കോടികളില്‍ നിന്ന്‍ ലക്ഷങ്ങളിലേക്ക് താഴ്ന്ന പ്രൊഡക്ഷന്‍ കോസ്റ്റും അത്തരം മുത്തമുടക്കിന് തയാറുള്ള പുതിയ പ്രൊഡ്യൂസര്‍മാരും ഒക്കെ ഈ മാറ്റത്തിന് പങ്കുവഹിച്ചിട്ടുണ്ട്. 

പക്ഷേ ഇവിടെ വിസ്മരിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ സുപ്രധാനമായ ഒന്ന്‍ 'സത്യസന്ധത' ആണെന്ന്‍ കാണാം. ഇത് സത്യസന്ധമായി ഒന്ന്‍ മനസ്സിലാക്കുക മാത്രമാണ് ഈ ലേഖനത്തില്‍ അവധൂദന്‍ ശ്രമിക്കുന്നത്. 

സമീപകാലത്ത് സിനിമയുടെ ഈ സജീവ മാറ്റത്തിന് തുടക്കം കുറിച്ച ചിത്രങ്ങള്‍ മുതല്‍ ഇങ്ങോട്ട് ഇപ്പോള്‍ റിലീസിങ്ങിന് തയ്യാറെടുക്കുന്ന പുത്തന്‍ ചിത്രങ്ങള്‍ വരെ പൊതുവായി കാണുന്ന ഒരു പ്രത്യേകതയാണ് അവയിലെല്ലാം വിശ്വാസിനിമയുടെ ഒരു ഇംപാക്ട്, ഭാഷയിലും എഴുത്തിലും മേക്കിങ്ങിലും എഡിടിങ്ങിലും തുടങ്ങി ഏതിനും ഏതിനും ഒരു ഗ്ലോബല്‍ യൂണിഫോമിറ്റി. പക്ഷേ ആഗോള സിനിമയുടെ ഗത്തിക്കൊപ്പം അല്ല ഇതിന്റെ പോക്ക് മറിച്ച് അതിനെ പിന്തുടരുകമാത്രമാണ്. 2000 മുതല്‍ ഇങ്ങോട്ട് വിശ്വാസിനിമയുടെ മേക്കിങ്ങില്‍ വന്ന പ്രത്യേകതകള്‍ മലയാളത്തിലേക്കു ഇത്ര വ്യാപകമായി കടന്നുവരുന്നത് 2010-നു ശേഷം മാത്രം. അതിനെ നമ്മള്‍ പുതുമ എന്ന പേരില്‍ കൊണ്ടാടുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ പിന്നിലാണ് നാം എന്ന്‍ മറന്നുപോകുന്നു. അത്തരം സിനിമകള്‍ക്ക് ന്യൂ ജെനറേഷന്‍ സിനിമകള്‍ എന്ന നാമകരണവും മഹത്വവല്‍കരണവും നടത്തുന്നതില്‍ എന്തു അര്‍ത്ഥം എന്ന്‍ ശങ്കിച്ച്പോകുന്നു. നമ്മുടേതായ പുതുമകള്‍ ആവിഷ്കരിക്കാനും നമ്മുടേതായ ഒരു ദൃശ്യഭാഷ സൃഷ്ടിക്കാനും ഒന്നും ആവാത്തനിലക്ക് നവതരംഗം എന്നൊന്ന് മലയാളത്തിലുണ്ടായിട്ടുണ്ടോ എന്നും സംശയിക്കുന്നു. അപ്പോള്‍ ഇവയെ 'അലയൊലി സിനിമകളെന്നോ' മാറ്റൊലി തരംഗമെന്നോ' ഒക്കെ വിളിക്കുകയാണ് നല്ലതെന്നും തോന്നുന്നു. 

മറ്റൊന്ന് നവതരംഗം എന്ന ലേബലില്‍ കടന്നുവരുന്ന അഡാപ്റ്റേഷന്‍ പ്രവണതയാണ്. ശ്രീ ലാല്‍ജോസ് പറഞ്ഞതുപോലെ അടപ്റ്റേഷന്‍ അത്ര തെറ്റൊന്നുമല്ല മലയാളത്തില്‍ ഈ പ്രവണത പണ്ടും ഉണ്ടായിട്ടുണ്ട്, ഇന്‍റര്‍നെറ്റ് ഇല്ലാതിരുന്നതുകൊണ്ട് അതൊന്നും അറിയപ്പെടാതെ പോയി എന്നതൊക്കെ വസ്തുതകളാണെന്നിരിക്കിലും ഒരു ചോദ്യം അതിനെല്ലാം മേലെ നില്‍ക്കുന്നുണ്ട്. "മലയാളത്തില്‍ ഇത്രമാത്രം ആശയ/കഥാ ദാരിദ്ര്യമുണ്ടോ..?" എന്നത്. നല്ലൊരു വിദേശ കലാ സൃഷ്ടിയെ മലയാളത്തിലേക്കു പദാനുപദ തര്‍ജമയും ഫ്രേം ടു ഫ്രേം കോപ്പിയിങ്ങും നടത്തിയാല്‍ അതെങ്ങനെ ഒരു കലാസൃഷ്ടിയാവും. അത് അനുകരണമല്ലേ ആകുന്നുള്ളു. വികലമായ അനുകരണം നടത്തിയ ചില സിനിമകള്‍ കണ്ടിരികുമ്പോള്‍ പ്രേക്ഷകന്‍ ചര്‍വിത ചര്‍വണം കഴിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. അവനെ കബളിപ്പിക്കുകയാണ് അത്തരം ചലച്ചിത്രകാരന്മാര്‍... വാണിജ്യ സിനിമകള്‍ എന്ന ഒരു വ്യാഖ്യാനം കൊടുത്താല്‍ ഇത് ഒരു ഗ്ലോറിഫൈഡ് ഫ്രോഡറി ആണെന്നും വരുന്നു. കാരണം കച്ചവടത്തില്‍ ഒരുതരം കബളിപ്പിക്കല്‍ ഒളിഞ്ഞിരിക്കുന്നു എന്നത് തന്നെ. ഇവിടെ സമര്‍ത്ഥരായ കച്ചവടക്കാര്‍ പലരുമുണ്ട്. അതില്‍ സുപ്രധാനികള്‍ സംവിധായകരും  എഴുത്തുകാരും സംഗീത സംവിധായകരും ഒക്കെയാണെന്ന് സമീപകാല വാര്ത്തകള്‍ സൂചിപ്പിക്കുന്നു. 30 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ഒരു എഴുത്തുകാരനും നടനുമായ മാറ്റൊലി ചലച്ചിത്രകാരന്‍ തുടച്ചയായി ഇത്തരം സിനിമകള്‍ അഡാപ്റ്റ് ചെയ്തു ചെയ്യുമ്പോള്‍ അതിനെ എങ്ങനെ കാണണം എന്ന്‍ പ്രേക്ഷകര്‍ പറയട്ടെ. പക്ഷേ അത്തരം മാറ്റൊലി ചലച്ചിത്രകാരന്‍മാര്‍ മലയാള സിനിമയുടെ വക്താക്കളായും രക്ഷകരായും നവോദ്ധാരകരായും ഒക്കെ മഹത്വവല്‍കരണം ചെയ്യപ്പെടുന്നത് അത്ര കണ്ടു അംഗീകരിക്കാന്‍ ആകുന്നില്ല. കാരണം അവര്‍ ചെയ്യുന്നത് സ്യൂഡോ ആര്‍ട് ആണെന്ന് തന്നെ. 

ലാറ്റിനമേരിക്കന്‍ സംഗീതവും ബോബ് മാര്‍ളിയും ഒക്കെ കോപ്പി ചെയ്തു സ്യൂഡോ സംഗീത പ്രളയം സൃഷ്ടിച്ച എ ആര്‍ റഹ്മാന്‍ തമിഴ് സിനിമാഗാന ശാഖയെ അതിന്റെ പച്ചപ്പില്‍ നിന്ന്‍ ഒരുതരം വെപ്രാളപ്പെടുത്തുന്ന കോലാഹലത്തിലെത്തിച്ചു. അതിനെ പിന്തുടരുന്ന ഇന്നത്തെ തമിഴ് സംഗീതത്തിലേക്കും. പക്ഷേ അത്തരം ഗാനങ്ങള്‍ക്കോ സംഗീതത്തിനോ ആയുസ്സുണ്ടായില്ല. മരവിയിലേക്ക് മാറ്റപ്പെടാനായിരുന്നു വിധി. ഇപ്പൊഴും അങ്ങനെ തന്നെ. പക്ഷേ ശുദ്ധസംഗീതം ഇന്നും മനസ്സിനും കാതിനും കുളിരാണ് കാലങ്ങള്‍ കഴിഞ്ഞിട്ടും. എ ആര്‍ റഹ്മാന്‍ എന്ന സംഗീതകാരന്‍ പോലും വിസ്ര്മൃതിയിലേക്ക് മറയാണ്‍ തുടങ്ങിയിരുന്നു ബോയ്സ് വരുന്നത് വരെ. മലയാളത്തിലും അതേ പ്രവണത കാണുന്നുണ്ട്. സംഗീതത്തിലും സിനിമയിലും. ശുദ്ധ പ്രമേയങ്ങളുള്ള സിനിമകള്‍ ബോക്സോഫീസ് ഹിറ്റുകള്‍ ആയില്ലെങ്കില്‍പ്പോലും അത് ആളുകളുടെ പ്രജ്ഞ്ഞയില്‍ തങ്ങിനില്‍ക്കുന്നുണ്ട്. "മാറ്റൊലി സിനിമകള്‍" പക്ഷേ പട്ടണത്തിലെ തിയറ്ററുകളില്‍ ഒതുങ്ങുകയും അവിടെനിന്ന്‍ മാറ്റപ്പെടുന്നതോടെ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ചില ചിത്രങ്ങള്‍ മധുരതരമായിരുന്നുവെങ്കില്‍ പോലും ആ ഇത്തിരി മധുരം മനസ്സില്‍ ഊറി അടിയാന്‍ മടിക്കുന്നു എന്ന്‍ പ്രേക്ഷകര്‍ക്കറിയാം. ചലച്ചിത്രകാരന്‍മാര്‍ അതൊന്ന്‍ മനസ്സിലാക്കുമെങ്കില്‍ നന്നായിരുന്നു. ഇംഗ്ലിഷ്/ ഓസ്ട്രേലിയന്‍/// ഹോങ്കോങ്ങ് സിനിമകളുടെ അഡാപ്റ്റേഷനുകള്‍ ഇപ്പോഴിതാ ഇതര ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ പോലും മലയാള സിനിമയ്ക്ക് പ്രമേയമാകുമ്പോള്‍ മലയാളത്തിന്റെ മൂല്യം കുറയുന്നത്  ഒരിത്തിരി നോവോടെ മനസ്സിലാക്കുകയാണ് നാം. നമ്മൂടെ ചുറ്റുപാടുകളിലേക്ക് തുറന്നുവച്ച കണ്ണുകളും മനസ്സുകളും ഒപ്പിയെടുക്കുന്ന കാഴ്ചകളൂം സന്ദര്‍ഭങ്ങളും എത്രയോ അനവധിയാണെന്നോ. പക്ഷേ അത്തരം കാഴ്ചകളെ മറന്ന്‍ നാമെന്തിന് ഇതര സംസ്കാരങ്ങളിലെ കഥകള്‍ പറയണം. അതൊരു തെറ്റല്ല പക്ഷേ അത് നമ്മുടേതായ രീതിയില്‍ പറയുകയല്ലേ നല്ലത്.? നമുക്ക് സ്വന്തം എന്ന്‍ പറയാവുന്ന ചിത്രങ്ങള്‍, എന്‍റേത് എന്ന്‍ തന്‍റേത് മാത്രം എന്ന്‍ പറയാവുന്ന ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക മതിപ്പും വിലയും ഉണ്ടാകും എന്നത് സത്യമല്ലേ.

മാറ്റൊലി  സിനിമകളെ തികച്ചും മോശം എന്ന്‍ ആക്ഷേപിക്കുകയല്ല അടിയന്‍ ചെയ്യുന്നത് പകരം അത് നമ്മുടെ സിനിമ മേഖലയെ ഏത്തരത്തിലൊക്കെ ബാധിക്കാം എന്ന്‍ വിലയിരുത്തുകമാത്രമാണ്. ഇത്തരം സിനിമകള്‍ സിനിമ എന്ന വ്യവസായത്തിന് ഗുണകരമായേക്കാം. ചിലവ് കുറവിന്റെയും അതതു വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവു കണക്കിലെടുക്കുകയാണെങ്കില്‍.. പക്ഷേ കഥയും കാമ്പും ജനുവിന്‍ കഥാതന്തുവും മേക്കിങ്ങുമുള്ള വാല്യൂ ഉള്ള മലയാള സിനിമ എന്ന പേരില്‍ പുറം ലോകത്തേക്കോ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കോ ധൈര്യമായി എത്താവുന്നതും ജനഹൃദയത്തില്‍ നിത്യഹരിതമായി നിലനില്‍കുന്നതുമായ ചിത്രങ്ങള്‍ എത്രത്തോളമുണ്ടാകുന്നു എന്ന്‍ ചിന്തിക്കേണ്ടിയും വരുന്നു. പുതു തലമുറ ഈ മാറ്റൊലി സിനിമകളാണ് "മലയാള സിനിമ" എന്നും ഇതാണ് മലയാളിയുടെ സിനിമാ സംസ്കാരമെന്നും ധരിച്ച് വളര്‍ന്നാല്‍ അത് ദോഷമേ ചെയ്യൂ.

പക്ഷേ ചിന്തിക്കുകയും വിവേചിക്കാന്‍ കഴിവുള്ളവരും വിവേകവുമുള്ള പുതു തലമുറ ഈ നവതരംഗമെന്ന പേരിലുള്ള മാറ്റൊലി സിനിമാ പ്രവണതയെ അല്പം വേദനയോടൂം നീരസത്തോടുമാണ് സമീപിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും സ്വകാര്യ സൌഹൃദ സദസ്സില്‍ നിന്നും ചലച്ചിത്രമേളകളില്‍നിന്നുമൊക്ക് മനസ്സിലാക്കാനാവുന്നുണ്ട്. കാരണം സ്യൂഡോ ആര്‍ട് എത്രത്തോളം കോലാഹലമുണ്ടാക്കിയാലും അല്‍പായുസ്സാണെന്നതും വസ്തുത. തമിഴിലെ ഇത്തരമൊരു സിനിമാ മോഡേനൈസേഷന്റെ വെപ്രാളപ്പെടുത്തലുകള്‍ക്കിടയില്‍ ഒരു നവ തരംഗമുണ്ടായി. അത് മാറ്റൊലി സിനിമയായിരുന്നില്ല. പച്ചയായ മനുഷ്യന്റെ ആകുലതകളും വികാരങ്ങളും അവന്റെ മണ്ണിനോടും ആത്മാവിനോടും ചേര്‍ന്ന് നില്‍കുന്ന ആഖ്യാനരീതികളും കഥാതന്തുവും ഒക്കെയായി മൈനയും സുബ്രമണ്യപുരവും പോലുള്ള സിനിമകള്‍/. അവ അന്നാട്ടിലെ കോലാഹല സിനിമകളോട് മത്സരിക്കുകയായിരുന്നില്ല. മറിച്ച് പ്രേക്ഷകനിലേക്ക് ഒരു തേങ്കണംപോലെ ഊറി അലിഞ്ഞു അവന്റെ ഭാഗമാവുകയായിരുന്നു.നമുക്കും അതാണാവശ്യമെന്ന് അവധൂതന്‍ പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ കൂട്ടരേ..?    മലയാളത്തില്‍ സോള്‍ട് ആന്‍റ് പേപ്പര്‍ പോലെയും, ഇന്ത്യന്‍ രൂപ്പീ പോലെയും ഉസ്താദ് ഹോട്ടല്‍ പോലെയും മാണിക്യകല്ലുപോലെയും എണ്ണം അംഗുലീപരിമിതങ്ങളായ ചില സിനിമകള്‍ മാത്രമാണ് നമ്മുടെ കോണ്‍ട്രിബ്യൂഷന്‍.

അഡാപ്റ്റേഷനുകളേക്കാള്‍ നമുക്കാവശ്യം ഇന്നൊവേഷനാണ്. മാറ്റൊലിയേക്കാള്‍ അഭികാമ്യം ശ്വശബ്ദം തന്നെ. മറ്റൊരുവന്‍റെ പെണ്ണിനേക്കാള്‍ അഴകും സ്നേഹവുമുള്ളത് പ്രാണേശ്വരിക്ക് തന്നെ. പിന്‍ഗാമി ആകുന്നതിനേക്കാള്‍ എത്രയോ മഹത്താണ് മുന്നില്‍ നിന്ന്‍ നയിക്കുന്നതിന്. സ്വന്തമായിരുക്കുന്നത് തന്നെ കടംവാങ്ങിയതിനേക്കാള്‍ വിലയുള്ളതും നമുക്കിണങ്ങുന്നതും. അത്തരമൊരു പ്രവണതയിലേക്ക് മലയാള സിനിമ മാറിയിരുന്നെങ്കില്‍ എന്നാശിക്കുന്നു അവധൂതന്‍.. നവതരംഗമെന്നും ന്യൂജേനറേഷന്‍ എന്നുമൊക്കെ ഓമനപ്പേരിടൂന്നത് പഴയകുപ്പിയിലെ വീഞ്ഞിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന്‍ മോഹിക്കുന്നു അവധൂതന്‍. മാറ്റൊലി സിനിമകള്‍ സ്യൂഡോ ആര്‍ട് ആണെന്നും ചലച്ചിത്രകാരന്‍മാര്‍ മനസ്സിലാകിയിരുന്നെങ്കില്‍ എന്ന്‍ പ്രതീക്ഷിക്കുന്നു അവധൂതന്‍.

വിജയിപ്പൂതാക



2012, നവംബർ 16, വെള്ളിയാഴ്‌ച

മനോരമക്ക് എന്താ പണി...?

മാന്യന്മാരായ ജനങ്ങളെ..                                                                                                                               സാമൂഹ്യന്റെ ഒരു സാധാരണ സംശയം മാത്രമാണു ഇത്..ഇന്നത്തെ മാപ്പിള മനോരമേടെ  വര്‍ത്തമാനം പേജ് കണ്ടൊ നിങ്ങള്‍..എന്താ സ്കൂപ്. ഇതാണ് പത്രപ്രവര്‍ത്തനം. അമേരിക്കേന്റെ ഒബാമ അവര്‍കളുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മണി, മിനിറ്റ്, സെക്കന്റ് റ്റൈം ടേബില്‍ പ്ലസ് ചാര്‍ട്ട്. Air force-1 (പ്രസിഡെന്റിന്റെ പ്രത്യേക വിമാനത്തിന്റെ ക്രോസ് സെക്ഷന്‍ അതിലെ അണ്വായുധ വിക്ഷേപണ സൂത്രവിദ്യകള്‍, ഇതെ വിമാനത്തിന്റെ ഡ്യൂപ് വിമാനം തുടങ്ങിയവ എല്ലാം രേഘാചിത്രസമേതം പത്രത്തിലുണ്ട്.. (ചീരേട്ടന്റെ ചായക്കടേല്‍ ദീപാവലി ക്ഷീ‍ണം മാറ്റാന്‍ കടുപ്പത്തിലൊരു അടിക്കാത്ത ചായ ഊതിക്കേറ്റിക്കൊണ്ടിരുന്ന ജമാലിന്റെ കണ്ണ് തള്ളി. ആ ഞെട്ടലില്‍ ചായ തൊണ്ട കത്തിച്ച് ഒരൊറ്റ ഇറക്കമരുന്നു. അപ്പരുവത്തിലാണു ചൂടന്‍ വാര്‍ത്ത). ഇതുമാത്രമാണെങ്കില്‍ വേണ്ടില്ല. ദെ കിടക്കുന്നു. മൂപ്പരുടെ കാഡിലാക് കാറിന്റെ എക്സ് റെ പോട്ടം..മനോരമടെ ചുണക്കുട്ടന്‍ ലേഘകന്മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലല്യോ ഈ ബ്രഹ്മാണ്ട സംഭവങ്ങള്‍ പടച്ചത്,..ഡിസ്കവറി ചാനല്‍ ഒഫീസില്‍ ഭയങ്കര അടി നടക്കുന്നതിന്റെ തത്സമയ സമ്പ്രേക്ഷണം സാമൂഹ്യന് ഒരു ചാനല്‍ക്കിളി ചോര്‍ത്തി തന്നു. “ഡിസ്കവറീന്റെ എംഡി അടിമകളുടെ മുതുകിനു ചവിട്ടുന്നു പോലും..” “ആ മനോരമേ കണ്ട് പഡിക്കേടാ എന്തിരവന്മാരെ..നാണമില്ലല്ലോ ഒരുത്തനും. നമുക്ക് കിട്ടാത്ത സ്കൂപ്പ് കണ്ടീല്ലെ. ഒരു മലയാള പത്രത്തില്‍“ -എന്നാണത്രെ ആക്രോശം.                     ഇതിലും രസകരമായ മറ്റൊരു കാര്യം. ഒബാമ അവര്‍കളുടെ “സന്ദര്‍ശക ചിത്രം ഇങ്ങനെ” എന്ന ഒരു ഫുള്‍ കോളം റ്റൈം ടേബിള്‍ ഉണ്ട് മനോരമ വക..ലവന്മാരെ സമ്മതിക്കണം.. അതിന്റെ അവസാനം ഒരു ബ്ബ്രാക്കറ്റ് ഇങ്ങനെ (സമയ ക്രമത്തില്‍ സുരക്ഷാകാരണങ്ങളാല്‍ ചെറിയ മാറ്റം വന്നേക്കാം” എന്ന്..അതായത് മനോരമ റ്റൈം ടേബിള്‍ ചിലപ്പോ പ്രസിഡന്റ് അവര്‍കള്‍ തെറ്റിച്ചാല്‍ അതിനു പുള്ളിക്കാരന്‍ മാത്രമാണു ഉത്തരവാദി എന്നു മാന്യ വായനക്കാര്‍ മനസ്സിലക്കിക്കോ..എന്ന്.                                                                                           സാമൂഹ്യന്റെ വെറും സാധാരണ സംശയങ്ങള്‍ താഴെ ബുള്ളറ്റ് പരുവത്തില്‍ പെറുക്കിയിടുന്നു.                             > ഈ രേഖാ ചിത്രങ്ങളൊക്കെ എവിടുന്ന് പൊക്കി ഇഷടാ?                                                                     > എയര്‍ ഫോഴ്സ് വണ്ണിന്റേം, കാഡിലാക്കിന്റേം നിരമ്മാണത്തില്‍ മനോരമയുടെ പങ്ക്?                       > പഞ്ചറാകാത്ത ടയര്‍ എം. ആര്‍. എഫ് ന്റെതാണൊ?                                                                           > പ്രസിഡെന്റ് അവര്‍കളുടെ സുരക്ഷാ സംവിധാനം മനോരമ പ്രത്യെകം പറഞ്ഞു പണിയിപ്പിച്ച കാര്യം പത്രദ്വാര വെളിപ്പെടുത്താത്തത് അഹംഭാവം ലവലേശമില്ലാത്തതുകൊണ്ടാവും. അല്ലേ?         > ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ പത്രങ്ങള്‍ വക മാതാഹരിമാര്‍ പ്രവര്‍ത്തിക്കുന്ന കാര്യം മിണ്ടാതിരിക്കേണ്ട വല്ല കാര്യോമുണ്ടൊ?                                                                                                   >റ്റൈം ടേബിളില്‍ മാറ്റം വന്നാല്‍ ആയത് തത്സമയം മനോരമ ന്യൂസ് വഴി ജനങ്ങളെ അറിയിക്കുമല്ലോ അല്ലേ?                                                                                                                           > ഇത്ര വലിയ സ്ക്കൂപ് കൊണ്ട് തൊണ്ട പൊള്ളിയ ജമാലിനും സാമുഹ്യനും ഈ വായനക്കാര്‍ക്കുമൊക്കെ എന്തോന്നു ഗുണം.?                                                                                             (നൊട്ടീസ്: ഈ സ്ക്കൂപ് തീര്‍ച്ചയായും ഐയെസൈ മാര്‍ക്കൂള്ള മറ്റ് ചില യന്തിരവന്മാര്‍ക്ക് വളരെ ഗുണം ചെയ്യും. അതില്‍ മനോരമക്ക് അഭിമാനിക്കാം ദി ഹിന്തു പോലും തോറ്റ് തൊപ്പിയിട്ടിഷ്ട്ടാ.)
സ്നേഹിതരെ..
എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്തികളായ ഞങ്ങള്‍ http://mymaharajas.blogspot.com/   എന്ന പേരില്‍ തുടങ്ങിയ സൈറ്റിന്റെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയ സ്പെഷ്യല്‍ ഓര്‍ക്കുട്ട് ആണിത്. മലയാള ഭാഷയ്ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തു കലാ, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ  സമകാലീന സംഭവങ്ങള്‍ക്ക് നേരെ പിടിക്കുന്ന കണ്ണാടി..
കഥ, കവിത,കാര്‍ടൂണ്‍,  ലേഖനങ്ങള്‍ ഇവൈക്കൊപ്പം സമൂഹത്തിലെ അനീതികള്‍ക്കെതിരെ  പടവാളുമായി ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പുകള്‍..
ദിവസേന പുതിയ പോസ്റ്റുകള്‍ ഇടുന്നു.. നിങ്ങളുടെ സൃഷ്ടികള്‍, അനുഭവങ്ങള്‍, പരാതികള്‍, അഭിപ്രായങ്ങള്‍ ഞങ്ങളുടെ മെയിലിലേക്ക് അയക്കുക. അവ സൈറ്റില്‍ പോസ്റ്റ്‌ ചെയ്യാം..
മഹാരാജാസ് കോളേജിന്റെ ചിത്രങ്ങള്‍, വിഡിയോ, ഒഫിഷ്യല്‍ വെബ്‌ സൈറ്റ് -കളിലെക്കുള്ള ലിങ്കുകള്‍, കൂടാതെ  ഫ്രെണ്ടലി ബ്ലോഗ്‌ ലിങ്കുകള്‍.. പഴയവരെ പരിജയപ്പെടുതല്‍.. അങ്ങനെ കുറെ വിഭവങ്ങള്‍..
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള എല്ലാ പേരെയും ഒപ്പം പഴയതും പുതിയതുമായ  എല്ലാ മഹാരാജസുകാരെയും ഈ സൈറ്റ്-ലേക്ക് ക്ഷണിക്കുന്നു..
MAIL: dr.sijuvijayan@gmail.com         christieapen003@gmail.com

2012, നവംബർ 15, വ്യാഴാഴ്‌ച

ഒരു സാമ്പത്തിക വാടകക്കൊലയാളിയുടെ ഏറ്റുപറച്ചിലുകള്‍ ചേര്‍ത്ത് വച്ച് നമ്മുടെ ജാതകം വായിക്കുക

ജോണ്‍ പെര്‍കിന്‍സ് - "ആഗോള സാമ്പത്തിക വിദഗ്ധന്‍.... "ഒരു സാമ്പത്തിക വാടകക്കൊലയാളിയുടെ കുംപസാരങ്ങള്‍ " ബെസ്റ്റ് സെല്ലറിന്റെ കര്‍ത്താവ്. ഈ കൃതിയും അതിന്റെ കര്‍ത്താവും മൂന്നാം ലോക രാജ്യങ്ങളുടെയും ദരിദ്ര രാജ്യങ്ങളുടയും ജാതകം തിരുത്തിയെഴുതിയവരാണെന്ന് ആ കൃതി വായിച്ചവര്‍ക്ക് മനസ്സിലാകും. അദ്ദേഹം സാമ്പത്തിക വാടകക്കൊലയാളി എന്ന്‍ വിളിക്കുന്നത് അദ്ദേഹത്തെ തന്നെ എന്ന്‍ മനസ്സിലാകുമ്പോള്‍ ഈ കൃതി എഴുതാന്‍ അമേരിക്കയുട് നെഞ്ചത്ത് അഹന്തക്ക് മുകളില്‍ ഇടിച്ചിറങ്ങിയ ബിന്‍ലാദന്റെ യന്ത്രപ്പക്ഷികളാണെന്ന് 9/11 പെര്‍ക്കിന്‍സിന്റെ നെഞ്ചകത്ത് പട്ടിണിപ്പാവങ്ങളുടെ പ്രാക്കിന്റെ വെള്ളിടി മുഴക്കിയപ്പോളാണെന്ന് തിരിച്ചറിയുമ്പോള്‍ നാം നില്‍ക്കുന്ന മണ്ണിന്റെ, നമ്മുടെ ഇക്കണോമിയുടെ അടിത്തറ ഇളകുന്നുവെന്ന് വേദനയോടെ മനസ്സിലാക്കുകയാണ്‍.... അതുകൊണ്ടാണ് അവധൂതന്‍ ആ കൃതിയുടെ ഒരു പുനര്‍വായനക്ക് മുതിരുന്നതും.



1968-ല്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‍ ബിസിനസ് അഡ്മിനിസ്സ്ട്രേഷന്‍ പഠിച്ചിറങ്ങിയ  ആഡംഭരപ്രിയനും സ്ത്രീകളില്‍ അമിത താല്പര്യമുള്ളവനുമായിരുന്ന പെര്‍കിന്‍സിനെ  (John Perkins was an insider in the enormous build-up of the international development business led by U.S. firms in the 1970s) N S A (യു എസ് നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി) യുടെ ഒരു വിദഗ്ധ സ്ക്രീനിങ്ങിലൂടേ ബോസ്റ്റണില്‍ തന്നെ ചാസ് ടി മെയ്ന്‍ എന്ന സ്ട്രാടജിക് ഫേം  (the largest and most internationally active firms in contracting,planning, and managing many types of development projects around the world) ഹയര്‍ ചെയ്തത് മുതലാണ് സാമ്പത്തിക വാടകക്കൊലയാളിയായുള്ള ജീവിതം തുടങ്ങുന്നത്. വികസ്വര അവികസിത രാജ്യങ്ങളെ ബോഗസ് ഇക്കണോമിക് ഓവറോള്‍ ഡെവലപ്മെന്‍റ് കണക്കുകള്‍ നിര്‍മിച്ച് കാണിച്ചു (പഠിപ്പിച്ച്) ഇന്‍ഫ്രാസ്ട്രക്ചര്‍ എനര്‍ജി മേഖലയിലുള്ള പ്രോജക്ടുകള്‍ രൂപീകരിക്കാന്‍ സ്വാധീനം ചെലുത്തി അത്തരം പ്രോജക്ടുകള്‍ക്കാവശ്യമായ മൂലധനം ലോക ബാങ്ക് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന്‍ വായ്പായി ഒഴുക്കുകയും അങ്ങനെ തിരിച്ചടകാന്‍ സാധ്യമല്ലാത്ത വിധം പലിശക്കേടുതിയിലേക്ക് ആ രാജ്യത്തെ ആഴ്ത്തി വിടുകയും ചെയ്യുക എന്നതാണു ഈ വാടകക്കൊലയാളിയുടെ ധര്‍മം.  വായ്പയും അതിലൂടെയുള്ള ഡെവലപ്മെന്‍റും നല്ലതല്ലേ എന്നു ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പെര്‍കിന്‍സിന്റെ പുസ്തകം. ഇവിടെ രസകരമായ എന്നാല്‍ അതീവ ഗുരുതരമായ ഒരു ഏകാണോമിക് ഗെയ്മ് നടക്കുന്നു എന്ന വസ്തുത ഉണ്ട്.  വിശദാമാക്കാം

ഉദാഹരണത്തിന് ഇന്തോനീഷ്യയില്‍ വേള്‍ഡ് ബാങ്ക് ഫണ്ടിങ്ങില്‍ ഉണ്ടാക്കിയ പവര്‍/ഇലക്ട്രിഫിക്കേഷന്‍ പ്രോജക്റ്റ്. അത്തരമൊരു പ്രൊജക്ട് ഉണ്ടായാല്‍ അടുത്ത ദാശാബ്ദങ്ങളില്‍ ആ രാജ്യത്തുണ്ടാകാവുന്ന സാമ്പത്തിക അഭിവൃദ്ധി, തൊഴിലവസരങ്ങള്‍., ആധുനികവത്കരണം എന്നിവയൊക്കെ ചൂണ്ടിക്കാണിക്കുന്ന പ്രൊജക്ട് സമര്‍പ്പിച്ചു പെര്‍ക്കിന്‍സ്. ആ രാജ്യം ലോക ബാങ്ക് വായ്പയെടുത്ത് പവര്‍പ്രോജക്ട് നിര്‍മിക്കുന്നു. പക്ഷേ ഇവിടെ ഒരു എഗ്രിമെന്‍റ് ഉണ്ട്. യു എസ് കമ്പനികള്‍ ആയിരിക്കണം നിര്‍മ്മാണം നടത്തേണ്ടത് എന്നത്. എന്‍റ്റോണ്‍ പോലെ. അപ്പോള്‍ യു എസ്സിന്റെ വേള്‍ഡ് ബാങ്കിലെ പണം ഇന്തോനീഷ്യയിലൂടെ യു എസ്സിലേക്ക് തന്നെ തിരിച്ചെത്തുന്ന മറിമായം. കൂടാതെ ഇന്തോനീഷ്യ കൊടുക്കേണ്ട വായ്പയും ഇതേ കരാറില്‍ ഒളിഞ്ഞിരിക്കുന്നതും അല്ലാത്തതുമായ ഇതര ഉടംപടികളുമുണ്ട്. ഉദാഹരണത്തിന് മേല്‍പ്പറഞ്ഞ ഡെവലപ്മെന്‍റ് സ്വാഭാവികമായും ആ രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ക്ഷണിക്കും. പക്ഷേ യു എസ് അടിസ്ഥാനമായ സംരംഭകരെയെ അവര്‍ നിയമിക്കാന്‍ പാടുള്ളൂ എന്നത്. അത് പോലെ ആ രാജ്യത്തിനെ ഇതര വികസന പദ്ധതികളും ആഭ്യന്തര വ്യവസായ മേഖലയിലും അമേരിക്കന്‍ പങ്കാളിത്തമുള്ള സംരംഭകര്‍ക്ക് മുന്തൂക്കം കോടൂക്കുക. വാള്‍മാര്‍ട് പോലെ. ആത്യന്തികമായി ആ രാജ്യത്തിനെ സാമ്പത്തിക അടിത്തറ അമേരിക്കക്ക് അടിയറവ് വയ്കുന്നു എന്ന്‍ സാരം. മാത്രമല്ല ആ രാജ്യത്തേക്കുള്ള മിലിട്ടറി എക്യുപ്മെന്‍റ്സ്, മരുന്നുകള്‍ തുടങ്ങി എല്ലാം ഇത്തരം ഗൂഢ കരാറുകള്‍ക്ക് വശംവദമാകും. (Development Debacle: The World Bank in the Philippines is based on 800 leaked World Bank documents, which comprised over 6,000 pages of secret reports, memoranda, and assessments of the World Bank’s programs in the Philippines; these documents show how the World Bank, in league with the CIA and other U.S.agencies, set out – in the name of “development” and “modernization” – to destroy the economy of the Philippines and reconstruct it so that was captive to the interests of transnational corporations and other elites.) ഒരു സാമ്പത്തിക വ്യവസ്ഥിതിയില്‍ ഇത് സാധ്യമാകാന്‍ വളരെ എളുപ്പവുമാണ്‍. ആ രാജ്യത്തെ ഭരണ സംവിധാനം അഴിമതിക്ക് വസംവാദമാണെന്ന് വരുമ്പോള്‍ (ഉദാഹരണം ഇന്ത്യ) അതുമല്ലെങ്കില്‍ ഒരു രാജകുടുംബത്തിന്റെയോ മറ്റോ അധികാരത്തിന് കീഴില്‍ ആണ് ആ രാജ്യമുള്ളതെങ്കില്‍. (((അറബ് രാജ്യങ്ങള്‍ പോലെ.

നമുക്ക് പരിചിതമായ രാജ്യങ്ങളെ ഒന്ന്‍ പഠിച്ചു നോക്കുക. സൌദി അറേബ്യയുമായി അച്ഛന്‍ ബുഷിന്റെ ഭരണകൂടം ഒരു ഉടമ്പടി ഉണ്ടാക്കി. ഒരു സാമ്പത്തിക രാഷ്ട്രീയ ഉടമ്പടി. (“a comprehensive 25-year electrification plan which would bring electricity to all the inhabitants of the Kingdom of Saudi Arabia.”)  പെര്‍കിന്‍സിന്റെ മെയ്ന്‍ "MAIN" കമ്പനിയുടെ സംരംഭം. ഒറ്റനോട്ടത്തില്‍ ഉപകാരപ്രദമായ ഒരു പദ്ധതി. പക്ഷെ വിപത്ത് ഒളിഞ്ഞിരിക്കുന്നത് ആ ഉടമ്പടിയിലാണ്. അത് ഇപ്രകാരം. "സൌദി അതിനെ എണ്ണവില്‍പന ലാഭം യു എസ് ട്രഷറി ബോണ്ടുകളായി മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ" എന്ന്‍.  യു എസ് ട്രഷറി ആ ബോണ്ടുകളിന്മേലുള്ള പലിശ സൌദിയെ ആധുനിക വത്കരിക്കുന്ന യു എസ് കോര്‍പ്പറേഷനുകള്‍ക്ക് കൊടുക്കും. സീറോ ഇന്‍വെസ്റ്റ്മെന്‍റ് നിര്‍മാണപ്രവര്‍ത്തങ്ങള്‍ ആണ് ഇത്തരം കോര്‍പ്പറേറ്റുകള്‍  സൌദിയില്‍ ചെയ്യുന്നത്. (ദുബൈയുടേ മായിക പരിണാമം ഒന്ന്‍ പിന്നോട്ട് ചിന്തിക്കുക) ഈ പണിക്കു യു എസ് യു എ യിക്ക് കൊടുക്കുന്ന പ്രതിഫലം അതിലും രസകരം. യു എസിന്റെ പൊളിറ്റികള്‍ മിലിട്ടറി പവറുകള്‍ യു എ യിയും ഭരണ സംവിധാനത്തിന്റെയും രാജ കുടുംബത്തിന്റെയും സംരക്ഷണത്തിന് ഉപയോഗിക്കുക എന്നത്. അപ്പോള്‍ ഒട്ടകത്തിന്റെ മൂക്ക് ഒളിപ്പിക്കുന്ന കൂടാരം ഈ മരുഭൂമിയില്‍ തന്നെ എന്ന്‍ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ. ഈ എഗ്രിമെന്‍റുകള്‍ ഒപ്പിടാന്‍ സ്ത്രീ ശരീരം പോലും ഉപയോഗിക്കുന്നു യു എസും സി ഐ എ യും. ചില അറബ് രാജ്യങ്ങളുടെ രാജകുടുംബാംഗങ്ങള്‍ എങ്ങനെ വശംവദരായി എന്നും പെര്‍കിന്‍സ് വര്‍ണിക്കുന്നുണ്ട്. പെര്‍കിന്‍സ് നടപ്പില്‍ വരുത്തിയ ഇടപാടുകളാണ് ഇപ്പറഞ്ഞവയെല്ലാം.

ചില അറബ് ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഉടമ്പടികള്‍ വേള്‍ഡ് ബാങ്ക് ഫണ്‍ഡഡ് ഡെവലപ്മെന്‍റിന് പകരം അവിടങ്ങളിലെ എണ്ണ പര്യവേഷണത്തിലെ യു എസ് പങ്കാളിത്തവും വില്‍പനയിലെ നിയന്ത്രണവും ഒക്കെയാണ്. ഇനി ഇത്തരം പദ്ധതികളെ തിരിച്ചറിഞ്ഞു ഒഴിഞ്ഞു മാറുകയോ എതിര്‍ത്തു നില്‍ക്കുകയോ ചെയ്യുന്ന രാജ്യങ്ങളുടെയും നേതാക്കളുടെയും അവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ.? ചിന്തിക്കേണ്ട കാര്യമില്ല. തൂക്കുമരത്തില്‍ ഒടുങ്ങിയ സദ്ദാം ഹുസ്സൈന്‍,  ഒവ് ചാലില്‍ നിന്ന്‍ വലിച്ചിറക്കി വെടിയുണ്ടകള്‍കൊണ്ട് നെഞ്ചില്‍ അരിപ്പ തീര്‍ക്കപ്പെട്ട ഗദ്ദാഫി. അരക്ഷിതമായ കുവൈത്ത്, കലാപ കലുഷിതമായ ഈജിപ്ത്, ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഇവയൊക്കെ.

ഇനി നമ്മള്‍ മലയാളിക്ക് ഇതിലൊക്കെ എന്തു കാര്യം എന്ന്‍ ചിന്തിക്കുന്നവരോട് അവദൂതന് ചിലത് പറയാനുണ്ട്. ചിന്തിക്കാന്‍ കഴിവുള്ളവര്‍ ചിന്തിക്കുക.
നാം (ഇന്ത്യ)  വളരെ കാലമായി യു എസ് ഇന്‍വെസ്റ്റേഴിസിനെയും ബാങ്കുകളെയും ആശ്രയിക്കുന്നു. യു എസില്‍ യു എസ് കൊമേഷ്യല്‍ സര്‍വീസസില്‍ നിന്നുള്ള  ഈ രേഖ വായിക്കുക ( International multilateral agencies, such as the World Bank and the Asian Development Bank (ADB) have financed infrastructure projects proposed by GOI.  Global tenders for capital equipment purchases in India are often backed by credit or loans from international financial institutions like the World Bank, IDA/IFC or US-EXIM Bank.  Indian importers of construction equipment normally open an irrevocable Letter of Credit (L/C) payable to the supplier on the presentation of shipping documents to the importer’s bank.  However, it is important that payment terms are negotiated between the buyer and the seller well before the date of the final agreement.)

http://export.gov/india/build/groups/public/@eg_in/documents/webcontent/eg_in_049379.pdf

ഇന്ത്യയിലെ ബിസ്നിനസ് സാധ്യതകള്‍ ഏതൊകെ മേഖലയില്‍ എന്നും എങ്ങനെ ഇന്‍വെസ്റ്റ് ചെയ്യണമെന്നും ഒക്കെ സവിസ്തരം പ്രതിപാദിക്കുന്ന ഈ രേഖയെ നിസ്സാരമായി തള്ളിക്കൂടാ.  അതില്‍ ചില ഉദ്ധരണികള്‍ ഇവിടെ കൊടുക്കട്ടെ.


"U.S. firms continue to identify corruption as a major obstacle to FDI, citing lack of transparency in the rules of governance, extremely cumbersome official procedures, and excessive and unregulated discretionary power in the hands of politicians and bureaucrats"
"U.S. firms should familiarize themselves with local anticorruption laws, and, where appropriate, seek legal counsel. While the U.S. Department of Commerce cannot provide legal advice on local laws, the Department’s U.S. and Foreign Commercial Service can provide assistance with navigating the host country’s legal system and obtaining a list of local legal counsel"
"As of December 2010, India concluded 76 bilateral investment agreements, including with the United Kingdom, France, Germany, Switzerland, Malaysia, and Mauritius.........India is also keen to engage the United States in a Bilateral Investment Treaty (BIT) or Comprehensive Economic Partnership Agreement (CEPA)."



"The United States and India signed an Investment Incentive Agreement in 1987, which covers Overseas Private Investment Corporate (OPIC) programs. OPIC is currently operating in India in the areas of renewable energy and power, telecommunications, manufacturing, housing, services, and education, and plans to invest more than USD 212 million dollars in 2011, in clean energy and energy efficiency projects.

India is a member of the World Bank’s Multilateral Investment Guarantee Agency (MIGA). The Export-Import Bank of the United States has also increased its activities in India, which is now Ex-Im’s second largest".

"The GOI (ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ) established several foreign trade zone schemes to encourage export-oriented production. These include Special Economic Zones (SEZ), Export Processing Zones (EPZ), Software Technology Parks (STP), and Export Oriented Units (EOU) SEZs are treated as foreign territory, allowing businesses operating in SEZs to operate outside the domain of the customs authorities, avoid FDI equity caps, receive exemptions from industrial licensing requirements, and enjoy tax holidays and other tax breaks".

നമ്മുടെ മേജര്‍ ഫണ്ടേസ്ഴ്സിനെ ഈ രേഖ ഇങ്ങനെ വിലയിരുത്തുന്നു.


1. "ADB"
The U.S. Department of Commerce maintains a Congressionally mandated Commercial Liaison Office for the ADB (CS ADB).  The Office's mission is to help American firms access, enter and expand in Asian markets that benefit from ADB assistance.  The office provides counseling, advocacy, project information, and conducts outreach programs in the region as well as in the U.S. to help U.S. firms take advantage of commercial opportunities in countries borrowing from the ADB.   To perform its mandate, the office cooperates with the U.S. Director's Office at ADB and works closely with Commercial Service posts in the region.  An American Senior Commercial Officer heads the office, assisted by two Commercial Specialists.

2. World Bank 
The World Bank Group is one of the world's largest sources of development assistance.  The World Bank supports the efforts of developing country governments to build schools and health centers, provide water and electricity, fight disease, and protect the environment......  In recent years, the World Bank’s IBRD has been giving support for India’s economic policy reforms and expanded social and environmental programs..... The U.S. Department of Commerce maintains a Commercial Liaison Office at the World Bank.  The Office's mission is to help American firms access, enter and expand in markets that benefit from World Bank assistance.  The office provides counseling, advocacy, project information, and conducts outreach programs in the region as well as in the U.S. to help U.S. firms take advantage of commercial opportunities in countries borrowing from the World Bank.

3. The International Finance Corporation 
The International Finance Corporation (IFC) promotes sustainable private sector investment in developing countries as a way to reduce poverty and improve people's lives.  IFC is a member of the World Bank Group and is headquartered in Washington, DC. It shares the primary objective of all World Bank Group institutions: to improve the quality of the lives of people in its developing member countries.....The IFC fosters sustainable economic growth in developing countries by financing private sector investment, mobilizing capital in the international financial markets, and providing advisory services to businesses and governments.

IFC website says: Since 1956, IFC has invested in 264 companies in India, providing over $7 billion in financing for its own account and $2.1 billion in mobilization from external resources.


Our held portfolio of $3.7 billion (as of June 2011) makes India IFC's largest country of operations. In recent years, we have grown our business substantially in India.

The most acute needs for energy, water, roads, phone connections, healthcare, education, sanitation, waste management, access to financial services, are among those who live in low-income, rural and semi-urban parts of the country.


4. THE MULTILATERAL INVESTMENT GUARANTEE AGENCY 
MIGA, a member of the World Bank group, supplements the activities of the IBRD (International Bank for Reconstruction and Development), IFC and other international development finance institutions.  It complements the activities of national and regional development insurance through co-insurance and reinsurance agreements with these institutions, bilateral exchanges of information, and its membership in the Berne Union.  MIGA issues guarantees against noncommercial risks for investments in its developing member countries.  MIGA guarantees cover the following risks: currency transfer, expropriation, war and civil disturbance and breach of contract by a host government.

EXIMBANK  INDIA's website says:- Export-Import Bank of India (Exim Bank), Export Credit Guarantee Corporation of India Ltd. (ECGC) and the World Bank's Multilateral Investment Guarantee Agency (MIGA) have formed a partnership that will provide a package of services that combines competitively-priced financing with risk mitigation to Indian companies investing overseas....

MIGA and ECGC will work together largely through reinsurance/co-insurance arrangements. Investors can opt for either financing or insurance or the combined package of services. Additionally, investors can interact locally with ECGC while still benefiting from the World Bank's involvement......

MIGA's presence brings the World Bank umbrella of deterrence against host government actions that might affect project viability........"MIGA's involvement can help protect investments, and in the event that disagreements do occur between investors and host governments, MIGA can mediate disputes and prevent claims from arising and disrupting projects." 

http://www.eximbankindia.com/old/press041117.html

മേല്‍പ്പറഞ്ഞ രേഖകള്‍ക്ക് കോപി റൈറ്റ് പ്രകാരം കടപ്പാട്  http://export.gov/india/build/groups/public/@eg_in/documents/webcontent/eg_in_049379.pdf- എന്ന്‍ സൈറ്റിനോടു. 

നോക്കുക. നാമീക്കണ്ടതെല്ലാം യു എസ് കോര്‍പ്പറേറ്റുകളുടെയും വേള്‍ഡ് ബാങ്കിന്റെയും പല ദശാവതാരങ്ങള്‍.. പല ലക്ഷ്യങ്ങള്‍... നമ്മുടെ രാജ്യത്തെ പല യു എസ് ഇന്‍വെസ്റ്റ്മെന്‍റുകളും ശ്രദ്ധിയ്ക്കുക. ENRON പവര്‍ പ്രോജക്ട് നോക്കുക. ( was an American energy, commodities, and services company based in HoustonTexas. Before its bankruptcy on December 2, 2001, Enron employed approximately 20,000 staff and was one of the world's leading electricitynatural gas, communications, and pulp and paper companies, with claimed revenues of nearly $101 billion in 2000.[1] Fortune named Enron "America's Most Innovative Company" for six consecutive years) കെ എഫ് സി, വാള്‍മാര്‍ട് ഇതര സ്ഥ്ഹപനങ്ങള്‍ ശ്രദ്ധിയ്ക്കുക. പട്ടിണിപ്പാവങ്ങളുടെ പിച്ച ചട്ടിയിലെ അവസാന തുട്ടൂം അവന്റെ പടച്ചോറിലെ അവസാന വറ്റുമ് അമേരിക്ക ഊറ്റി വളരുന്നത് കാണുക. മേല്‍പ്പറഞ്ഞ രേഖ പ്രേക്കിന്‍സിന് പകരം നിയമിക്കപ്പെട്ട സമാര്‍ദ്ധരായ വാടകക്കൊലയാളികള്‍ നിര്‍മ്മിച്ചതെന്നും മനസ്സിലാക്കുക. അറബ് മണലാരണ്യങ്ങളില്‍ ചോര നീരാക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ നിങ്ങള്ക്ക് ചുറ്റിലും എന്തെന്ന്‍ തിരിച്ചറിയുക. അടുത്ത അദ്ധ്യായത്തില്‍ ഈ വിപത്ത് നിങ്ങളെയും അത് വഴി നമ്മുടെ രാജ്യത്തെയും എങ്ങനെ ബാധിക്കുമെന്ന് പറഞ്ഞു തരാം. അവദൂതന്റെ കയ്യില്‍ ഇതിന് മറുമരുന്നില്ല. മനസ്സിലാക്കിത്തരാനേ കഴിയൂ. 


കണ്ണുതുറക്കുക. പ്രതികരിക്കുക. പ്രാര്‍ഥിക്കുക. 



വിജയിപ്പൂതാക

അവധൂതന്‍ 





2012, നവംബർ 14, ബുധനാഴ്‌ച

മുലകുടി മാറാത്ത നിരൂപകര്‍ക്കെതിരെ ആഞ്ഞടിച്ച ലാല്‍ജോസ് അവര്‍കളോടും അടികൊണ്ട നിരൂപകരോടും ഉള്ള സാമൂഹ്യന്റെ സാധാരണ സംശയങ്ങള്‍


മുലകുടി മാറാത്ത ഫേസ്ബുക് നിരൂപകരോടുള്ള ലാല്‍ ജോസ് അവര്‍കളുടെ സന്ദേശം വായിച്ചു. നല്ല പുളിവാറുകൊണ്ടുള്ള അടി. കൊള്ളാം. പക്ഷേ അടി കിട്ടിയവര്‍ക്കും അടികൊടുത്തയാള്‍ക്കും ചില തിരിച്ചറിവുകള്‍ ഉണ്ടായിരിക്കണം എന്ന്‍ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ സാമൂഹ്യന് ചില സാധാരണ സംശയങ്ങളുണ്ട്.  അത് ഇപ്രകാരം കുറിക്കട്ടെ. 


1. കോപ്പിയടി എന്ന പ്രത്യേക ചലചിത്ര നിര്മാണ കലയില്‍ അഗ്രഗണ്യന്‍മാരായ പല ഡയറക്ടര്‍മാരും കഥാകാരന്മാരും ഉള്ള ഈ മലയാളരാജ്യത്ത് ഉണ്ട് എന്ന്‍ ശ്രീമാന്‍ ലാല്‍ ജോസ് അവര്‍കള്‍ സമ്മതിക്കുന്നു. "പ്രചോദനം" എന്ന പേരില്‍ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ പദാനുപദ തര്‍ജമ പോലെയും ഫോട്ടോ കോപ്പി പോലെയു ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെ "കല" എന്നും "ക്രിയേറ്റിവിറ്റി" എന്നും വിവക്ഷിക്കാനാകുമോ എന്ന്‍ ഒന്ന്‍ പറഞ്ഞു തന്നാലും. പണ്ടൊരിക്കല്‍ സാമൂഹ്യന്റെ വായില്‍ നിന്നും വീണ ഒരു പ്രയോഗം വീണ്ടും ദാ പുറത്തു ചാടുന്നു. "അതെന്റെ കുട്ടിയാണ് സുഹൃത്തേ; മറ്റവന്റെയും..!!" എന്ന്‍
2. മറ്റവന്റെ കുട്ടിയെ തിരിച്ചറിയുന്ന ടി ഫേസ് ബുക് നിരൂപകര്‍ അത് തുറന്ന്‍ പറഞ്ഞാല്‍ അതിനെ അവിഖ്യാതിയായി കണക്കിട്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുവാനാകുമോ സര്‍..?
3. വിദേശിയായ നല്ലൊരു ചിത്രം അതിന്റെ അന്തസത്തയെ ബാധിക്കാത്തവിധത്തില്‍ മലയാളീവത്കരിച്ച് അതൊരു അഡാപ്റ്റേഷനാണെന്ന് തുറന്നു പറഞ്ഞുകൊണ്ടു തിയറ്ററുകളില്‍ എത്തിയാല്‍ അതിനെ അംഗീകരിക്കാന്‍ ടി നിരൂപകര്‍ തയാറാണൂ സര്‍. എന്നു വച്ച് മലയാളത്തില്‍ ഇത്രക്ക് കഥാദാരിദ്ര്യം ഉണ്ടോ അങ്ങുന്നേ.?
4. ഡി പി ഈ പി എന്നൊരു "നൂതന" വിദ്യാഭ്യാസ സമ്പ്രദായം കേരളക്കരയില്‍ വന്നപ്പോള്‍ പ്രീ പ്രൈമറി മുതല്‍ കിളുന്തുകള്‍ സിനിമാ നിര്‍മാണം പഠിക്കുകയും സിനിമകള്‍ എന്ന പേരില്‍ എന്തരോക്കെയോ ചെയ്യുന്നതും അങ്ങ് അറിഞ്ഞിട്ടുണ്ടോ ആവോ.? അപ്പോള്‍ അത്യാവശ്യം സിലുമാപ്പാടം പിടിക്കലിന്റെ തത്വങ്ങള്‍ ഈ "ഇ- നിരൂപകര്‍ക്കും " വസമുണ്ടെന്ന് കരുത്തുന്നതില്‍ തെറ്റുണ്ടോ സര്‍.അവര്‍ മുലകുടി മാറി ഇപ്പോള്‍ ഏകദേശം കോംപ്ളാന്‍ ജൂണിയറിലെത്തിക്കാണുമേ
5. സത്യത്തില്‍ ഇപ്പോഴത്തെ സിനിമാപ്പേരിടലും പോസ്റ്റര്‍ നിര്‍മാണവും ഒക്കെ കണ്ടാല്‍ ഒരു കാര്യം സാമൂഹ്യന്റെ പഴമനസ്സില്‍ തോന്നിയത് ഇങ്ങനാന്നേ. അതായത് ഏതാണ്ട് 17 മുതല്‍ 32 വയസ്സു വരെയുള്ള ടി നിരൂപകരും ഫേസ്ബുക് ഇത്യാതി സോഷ്യള്‍ നെറ്റ്വര്‍ക് ജീവികളെയും ഉദ്ദേശിച്ചും അവരെ തന്നെ ഉദ്ദേശിച്ചും അവരെ മാത്രം ഉദ്ദേശിച്ചുമല്ലേ ഈ പടപ്പുകള്‍.? അപ്പോ ലവന്മാരെ അങ്ങനങ്ങ് തല്ലണമാരുന്നോ സാറേ.?
തല്‍കാലം സാര്‍ വശം തീര്‍ക്കനുള്ള സംശയം ഇത്രമാത്രം. 
ഇനി ടി ഫേസ്ബുക് നിരൂപകരോട് ചില സാമൂഹ്യസംശയങ്ങള്‍. ചാടിക്കടിക്കരുത്. നിന്ന് സമയമെടുത്ത് കടിതം ഖണ്ഡശ്ശാ വാസിച്ച് താഡനം ചെയ്യുക. 
1. ലാലു സാര്‍ കൂറിനതുപോല്‍ സിനിമ ശൂന്യതയില്‍നിന്നുണ്ടാവില്ല. സത്യം. അതിനു പിന്നില്‍ ലക്ഷങ്ങളൂടെ കണക്കുകളൂം നൂറുകണക്കിനു പേരുടെ ദിവസക്കണക്കിന് വിയര്‍പ്പും അദ്ധ്വാനവും ഉണ്ടേ. അപ്പോ ഒരു ചിത്രത്തിനെ അതിനെ പ്രാരംഭ ദശയില്‍ (വെള്ളിത്തിരയില്‍) തള്ളിക്കൊല്ലേണ്ടതുണ്ടോ മഹാമനസ്കരേ.? ആ പടം ഒന്നോടിക്കോട്ടെ (ഓടാന്‍ കഴമ്പും ഗുണവും ഉണ്ടെകില്‍) അതല്ലേ നല്ലത്.? 
2. അത്തള പുത്തള തവളാച്ചി എന്നൊക്കെ പടങ്ങള്‍ വരുമ്പോള്‍ അതിനെ ഏത് പടത്തിന്റെ കോപ്പിയാണെന്ന് പാടുപെട്ട് കണ്ടുപിടിക്കാന്‍ മത്സരിക്കുന്ന മാന്യന്മാര്‍ ഒരേ പോലുള്ള രണ്ടാളുകളും ഒരേ പോലുള്ള  കണ്ടുപിടിത്തങ്ങളും ഒരേതരം ചിന്തകരും ചിന്തകളും ഓക്കേ ഉണ്ടാകുന്നത് സാധാരണവും പ്രോബബിളിറ്റിയും സ്റ്റാറ്റിസ്റ്റിക്സും കെമിസ്ട്രിയുമ് ഒക്കെയാണെന്ന് മറക്കുന്നതെന്തിന്.? 
3. ഒരു സിലിമാപ്പാടം മറ്റൊന്നിനോട് ഉത്പ്രേക്ഷാലങ്കാര ശങ്ക വരുകില്‍  അതിനു മറ്റൊന്നിനോടുള്ള സാമ്യം ഏത് വിധത്തില്‍ എന്നു കൂടി നോക്കണ്ടേ.? (ഫ്രെയിം ടു ഫ്രേയിം സ്റ്റോറി ടു സ്റ്റോറി കാപ്പി അല്ലകേട്ടോ) അങ്ങനെയും ഇങ്ങനെയും അവിടെയും ഇവിടെയും ഒന്നു തന്നെ തോന്നിക്കാംഎന്ന്‍ വ്യംഗ്യം. 
4. ടി ഫേസ്ബുക് നിരൂപകരില്‍ പലരും സിനിമാപ്പാടം പിടിത്തത്തോട് പുലബന്ധം പോലുളില്ലാത്തവര്‍ എന്ന്‍ പറയാന്‍ സാമൂഹ്യന്‍ ആളല്ല. പക്ഷേങ്കി അവനവന്‍ നിരൂപണം ചെയ്തു വച്ച ഒരു സിനിമാപ്പാടം പോലെ ഒന്നോ അതിനെക്കാള്‍ മെച്ചമുള്ള മറ്റൊന്നോ സ്വന്തമായി നിര്‍മിച്ചോ എഴുതിയോ സംവിധാനം ചെയ്തോ കഴിവ് തെളിയിച്ചവരാണോ എന്ന്‍ സാമൂഹ്യന്റെ പഴമനസ്സില്‍  നിരൂപിച്ചാല്‍ അതില്‍ തെറ്റുണ്ടോ പോന്നു കൂടപ്പിറപ്പേ.? 

5. സന്തോഷ് പാണ്ഡിറ്റ് എന്ന മാന്യദേഹം ചിത്ര നിര്‍മാണവും പ്രദര്‍ശനവും നടത്തിയപ്പോള്‍ നാട് നീളേ തെറിവിളിച്ച സാമൂഹ്യന്‍ ഉള്‍പ്പെടെയുള്ള നിരൂപകവാര്യന്‍മാര്‍ക്ക് അത്തരമൊരു അചിവെമെന്‍റ് അവകാശപ്പെടാനുണ്ടോ ആവോ.?  ഇല്ലായെങ്കില്‍ ആധീകാരിക സിനിമാ നിരൂപണം ടി നിരൂപകര്‍ ചെയ്യുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ ആവോ.?

എന്തായാലും സാമൂഹ്യന്റെ സാധാരണ സംശയങ്ങള്‍ ഇവിടെ തീരുന്നില്ല. അടി വാങ്കിയേ അടങ്കൂ.. അട്ട്ലീസ്റ്റ് ഒരു നാലാട്ടൂം അഞ്ചു തുപ്പുമ് എങ്കിലും കേള്‍ക്കാതെ രക്ഷയില്ല. ആദ്യത്തെ സിനിമാ രക്ഷസ്സാക്ഷിയാകാന്‍ സാമൂഹ്യന്‍ സന്നദ്ധന്‍. "അമ്മേ... ഞാനും... ഒരു രക്തസ്സാക്ഷി ആയിക്കോട്ടെ..?"  

2012, നവംബർ 12, തിങ്കളാഴ്‌ച

പുതിയ മുല്ലപ്പെരിയാർ ഡാം.. എങ്ങിനെ, എപ്പോൾ..?




മുല്ലപ്പെരിയാർ വിസ്മൃതിയിലേക്ക് മറഞ്ഞില്ല എന്ന് മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ട്. പക്ഷെ പഠനങ്ങളും പാരിസ്ഥിതികാഘാത പഠനങ്ങളും നടത്തുന്നതിനു വർഷങ്ങൾ വൈകിക്കുന്നത് എന്തിനു എന്ന് മനസ്സിലാകുന്നില്ല താനും. മഴ മാറി വെയിൽ തെളിയുമ്പോഴേക്കും വിസ്മൃതിയിലേക്ക് മറയുകയും അടുത്ത മഴക്കാലത്ത് രാമായണപാരായണം പോലെയും കർക്കിടകക്കഞ്ഞി പോലെയും ആവർത്തിക്കേണ്ട ഒന്നാണോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന പേരിലുള്
ള ഈ ഞാണിന്മേൽക്കളി. ?


മുൻപ് പലപ്പോഴും നമ്മൾ ചർച ചെയ്തതുപോലെ ഡാം സേഫ്റ്റി അതോറിറ്റി അനുശ്ശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയും (നിർമ്മാണ ഖട്ടത്തിൽ അത്തരമൊരു അതോറിറ്റി ഇല്ലാതിരുന്നതിനാലും) നിർമ്മാണകാലഖട്ടത്തിലെ പരിസ്ഥിതി, പ്രസിപ്പിറ്റേഷൻ തോത് (മഴ) അണക്കെട്ടിനു താഴേക്കുള്ള ജനാവാസവ്യവസ്ഥ എന്നിവ മാത്രം കണക്കിലെടുത്തുള്ള നിർമ്മാണം, ഒരു ദുരന്തമുണ്ടാകാവുന്ന പക്ഷം പ്രളയജലം പരക്കാവുന്ന എനണ്ടേഷൻ ഏരിയ മാപ് ചെയ്യാതെയും ദുരന്താഘാത പഠനം നടത്താതെയും ഉള്ള നിർമ്മിതി എന്ന നെഗറ്റിവുകൾ നിലനിൽക്കുന്നതുമായ ഒരു എർതൻ ഗ്രാവിറ്റി ഡാമിന്റെ സാധുത എന്താണെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയെയോ സുപ്രീം കോടതിയെയൊ ഫലപ്രദമായി ബോധ്യപ്പെടുത്താൻ കേരളത്തിനോ അതിന്റെ അഭിഭാഷകർക്കോ സാധിക്കുന്നില്ല എന്നത് വസ്തുതയാണ്. 



ഇവിടെ സുപ്രീം കോടതിയല്ല കുറ്റവാളി. നാം തന്നെയാണ്. കേരളമാണ്. അതിന്റെ ഭരണ സംവിധാനം തന്നെയാണ്. മുല്ലപ്പെരിയാർ മുറവിളി കെട്ടടങ്ങിയപ്പോൾ നാമും നിശബ്ദരായി. പുതിയ അണക്കെട്ട് എന്ന ശുഭപ്രതീക്ഷ സാക്ഷാത്കരിക്കുന്നു എന്ന തോന്നലുണ്ടായപ്പോൾ. പക്ഷെ ഇന്ന് നാം കേൾക്കുന്നതും കാണൂന്നതുമായ ചെറുവാർത്തകൾ അത്ര പ്രതീക്ഷാജനകമല്ല. മുല്ലപ്പെരിയാർ എന്ന സാധുതയില്ലാത്ത നിർമ്മിതി അപകടരഹിതമാണെന്ന ആവർത്തനമേ സുപ്രീം കോടതിയിൽ നിന്നുണ്ടാവു എന്ന് വ്യക്തം. ഇനി ഒരു മുല്ലപ്പെരിയാർ ബഹളം ആവർത്തിക്കുന്ന പക്ഷം ജനങ്ങളുടെ വായടപ്പിക്കാനുള്ള ഇന്ററിം നടപടി മാത്രമായി പുതിയ ഡാമിനുള്ള പ്രാരംഭനടപടി മാറാതിരിക്കട്ടെ എന്ന പ്രാർഥനയാണ് നമുക്കുള്ളത്. കാരണം മുല്ലപ്പെരിയാറിൽ ഇനിയൊരു പുതിയ ഡാം നിർമ്മിതിക്കുവേണ്ടി പഠനം നടത്തുമ്പോൾ ഉയർന്നു വരാവുന്ന ചോദ്യങ്ങൾ തന്നെ. 



1. പെരിയാർ ടൈഗർ റിസർവ് എന്ന അതീവ ജൈവ വൈവിധ്യ മേഖലയെ “കുടൂതൽ( ..?) കൂടുതൽ ജലവിസ്ത്രിതിയിലേക്ക് മറക്കാവുന്ന ഒരു പുതിയ ഡാം വേണമോ..?
2. ഇപ്പോൾ തന്നെ സീസ്മിക്കലി ആക്ടീവ് ആയ ഈ ഭൌമമേഖലയിൽ അത്തരമൊരു പുതിയ നിർമ്മിതി സാധൂകരിക്കാനാകുമോ..? 
3. പരിസ്ഥിതിവാദികൾ ഉന്നയിക്കാവുന്ന പ്രശ്നങ്ങൾ (സൈലന്റ് വാലി മോഡൽ). 
4. ഡാം നിർമ്മാണത്തിനു വേണ്ടി വരുന്ന കാലഖട്ടത്തിലോ അതിനു മുൻപോ ഉയർന്നുവരാവുന്ന തമിഴ്നാട് സർക്കാർ നേടിയെടുക്കാവുന്ന സ്റ്റേ. 
5. ഇന്നേവരെ കേരളത്തിലെ ഡാം ഓണേഴ്സ് (കെ എസ് ഇ ബി, ഇറിഗേഷൻ വകുപ്പുകൾ) പ്രാവർത്തികമാക്കിയിട്ടില്ലാത്ത ഡാം സേഫ്റ്റി മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ഡാം സേഫ്റ്റി അതോറിറ്റി പുതുയ ഡാം നിർമ്മാണത്തിന്മേൽ ചുമത്താവുന്ന നിയന്ത്രണങ്ങളൂം തടസ്സങ്ങളൂം.
5. ഇത്തരമൊരു ഡാം നിർമ്മാണത്തിനുള്ള സാങ്കേതിക വൈദഗ്ദ്യം കേരളത്തിലെ മേല്പറഞ്ഞ ഡാം ഓണേഴ്സിനുണ്ടോ എന്നത്.
6. കേവലം ഒരു സിറ്റിക്ക് ഗുണകരമായ കൊച്ചിൻ മെട്രോ റെയിൽ പദ്ധതി പോലും നിർമാണ ഘട്ടത്തിൽ തന്നെ തൊഴുത്തിൽ കുത്തിലും വാഗ്വാദങ്ങളിലും കുരുങ്ങി നിൽക്കുന്നത് കേരളത്തിന്റെ തന്നെ ഇന്റേണൽ കുപ്പിക്കഴുത്താകുമ്പോൾ മറ്റൊരു സംസ്ഥാനം കൂടി അവകാശമുന്നയിക്കുന്ന മുല്ലപ്പെരിയാർ പുതിയ ഡാം നിർമ്മാണം ഏതവസ്ഥയിലാകും എന്നത്..



ഇങ്ങനെ അനേകം ആശങ്കകൾ ഒരു ശരാശരി മലയാളി എന്ന നിലയിൽ നമുക്കെല്ലാമുണ്ട്. അതുണ്ടാകണം താനും. നിതാന്തമായ പ്രശ്നപരിഹാരത്തിനു ഇത്തരം ചോദ്യങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന സമഗ്രനടപടികൾ ആവിഷ്കരിക്കണം എന്നതുകൊണ്ട്. പക്ഷെ ഈ ചോദ്യങ്ങളൊക്കെ അസാധുവാകുന്ന ഒരു ഉത്തരം ഉണ്ട് താനും. “3 മില്യൺ കേരളത്തിലെ ജനങ്ങളുടെ ജീവ്വനും സ്വത്തിനും നേരിട്ടൂം രാഷ്ട്ര സമ്പദ്വ്യവസ്തയ്കും നേരിട്ടൂം. തമിഴ്നാട്ടിലെ അനേകലക്ഷം ജനങ്ങളുടെയും കാർഷിക വ്യവസ്തയുടെയും വരാനിരിക്കുന്ന തലമുറകളുടെയും നിലനിൽ‌പ്പിനു (വൈഗ ഡാമിനെയും നദിയേയും അതിന്റെ മുഖ്യസ്രോതസ്സായ മുല്ലപ്പെരിയാർ ജലത്തെയും അടിസ്ഥാനമാക്കി) നേരെ തിരിഞ്ഞുനില്ല്കുന്ന മുല്ലപ്പെരിയാർ അപകടഭീതിയും സാധ്യതയും കണക്കിലെടുത്താൽ ഇനി ഒരു പാരിസ്ഥിതികാഘാത പഠനമോ, കൺസർവേഷനിസ്റ്റുകളുടെ മുറവിളിയോ ഇതര ചോദ്യങ്ങളോ ഒന്നും കണക്കിലെടുക്കേണ്ട കാര്യമില്ല എന്നതും ജനങ്ങളൂടെ ജീവനും സ്വത്തിനും സംരക്ഷണം എന്ന ഒരേയൊരു മാനദണ്ഡം മാത്രം കണാക്കിലെടുത്ത് സ്വദേശത്തോ വിദേശത്തോ നിന്നുള്ള നിർമാണവൈദഗ്ദ്യം ഉപയോഗിച്ച് ഒരു പുതിയ ഡാം നിർമ്മിക്കണം” എന്ന ഉത്തരം. ജനങ്ങളുടെ സുരക്ഷിതത്വവും (ഭീതിയും) പരിസ്ഥിതിയും ഒരു തുലാസ്സിന്റെ രണ്ടു തട്ടിൽ വച്ചാൽ പരസ്പര തുലകമാണെന്ന് വരികിലും ഇവിടെ പരിസ്ഥിതിയിൽ നാം തന്നെ നിർമിച്ച ഒരു ഡാം ജനജീവനെ പ്രതികൂലമായി ബാധിക്കുമെന്നു വരികിൽ ഈ തുലാസ്സിൽ ജനങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും എന്ന് മനസ്സിലാക്കുക. 



ഇത്തരുണത്തിൽ “പഴയ മുല്ലപ്പെരിയാർ ഡാം” നിലനിർത്തിക്കൊണ്ട് തന്നെ അതിനൊരു അപായമുണ്ടാകാവുന്ന പക്ഷം പ്രളയ ജലത്തെ ഉൾക്കൊള്ളാൻ എല്ലാ വിധത്തിലും കെല്പുള്ള ഒരു “പുതിയ ഡാം” പഴയഡാമിനു താഴെ നിർമ്മിക്കുക എന്ന ആശയം കേവലം ആശയമായി ഒതുങ്ങാതെ അതീവ ത്വരിതമായി അതിന്റെ പഠങ്ങൾ നടത്തി നിർമ്മിക്കുക എന്നത് മാത്രമാണ് ചെയ്യുവാനുള്ളത്. അതിനു വേണ്ടി എന്തുതന്നെ വേണ്ടിവന്നാലും. ഇന്ന് മുല്ലപ്പെരിയാർ ജലപിശാചായി മുന്നിൽ നിൽക്കുന്നുവെങ്കിൽ പുതിയ മുല്ലപ്പെരിയാർ ജീവജലമായി കേരളത്തിനും തമിഴ്നാടിനും മാറും അപ്പോൾ. കോലാഹലങ്ങൾ കെട്ടടങ്ങും. സുരക്ഷിതത്വം എന്ന സുഖം മനസ്സിനെ നനക്കുന്നത് ജനങ്ങൾ അറിയും. തേക്കടി അതിന്റെ എല്ലാ അർത്ഥത്തിലും ഒരു പറുദീസയായി മാറും. തമിഴ്നാടിലെ വൈഗാതീരങ്ങൾ പതിന്മടങ്ങ പച്ചപ്പ് നേടും. കേരളവും അതിലെ ദുരന്തമുഖത്തുള്ള 3 മില്യൺ ജനങ്ങളും സുഖസുഷുപ്തി എന്തെന്നെ അറിയും. അതിനു വേണ്ടി ത്വരിതമാർഗങ്ങൾ സ്വീകരിക്കുക സർക്കാർ. അതിനു വേണ്ട ക്രിയാത്മക ചാലകങ്ങളാവട്ടെ നാം ജനങ്ങളുടെ വാക്കുകളും പ്രവർത്തികളും. സേവ് മുല്ലപ്പെരിയാർ സേവ് ഔർ ലൈവ്സ്

2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

പെട്രോൾ ഡീസൽ വിലവർധന ഫേസ്ബുക്കിൽ. ചുമ്മാ വായിക്ക് ഇഷ്ടാ

കടപ്പാട് ശ്രി അചുതിനോട്. വെറുതെ ഒരു ചാറ്റൽ മഴക്കിടയിൽ ഇങ്ങനൊരു സംവാദമുണ്ടാകുമെന്ന് ഓർത്തതേയില്ല. ഇടക്ക് സാമൂഹ്യൻ ഇതൊന്നു കണ്ടു. വായനക്കാരെ. ഇത് നിങ്ങളുമൊന്ന് ചുമ്മാ വായിക്ക്. (ചാറ്റ് പബ്ലിക് ആയതിനാലും ഇത് സോഷ്യൽ നെറ്റ് വർക്കിലായതിനാലും കോപ്പിയടിച്ചതിന് മുങ്കൂർ ക്ഷമാപണം)

Bhagyam!

Ente Vandi PETROLaa.
Like ·  · 
  • 4 people like this.
  • Geo Christi Eapen Enikku vandiyilla.
    2 hours ago · Like · 2
  • Anjali Skrishnan athinum purake iruttadi kittum
    about an hour ago via mobile · Like · 1
  • Praveen Pravey Petrolum thamasikathae kootum apo vandi diesel aanenu parayo :p
    about an hour ago via mobile · Like · 1
  • Geo Christi Eapen Achuth B Mohandas, വീട്ടിലുണ്ടാക്കുന്ന മരച്ചീനിയും ചേമ്പും ചേനയും ചുട്ടും പുഴുങ്ങിയും കാന്താരിച്ചമ്മന്തിയും കഴിക്കാൻ തീരുമാനിച്ചു. മീനും മട്ടനും ചിക്കനും ബീഫും ഒഴിവാക്കി.അരിയാഹാരം ഒരു നേരം. അത്യാവശ്യങ്ങൾക്ക് ബസും ട്രെയ്നും. കഴിയുന്നതും “പൊതിക്കപ്പ” പൊതിച്ചേന., പൊതി ചേമ്പ് പാഴസൽ ചെയ്ത് കയ്യിൽ കരുതാം. കട്ടൻ ചായയ്ം കട്ടങ്കാപ്പീയും മതി. രണ്ടും തിളപ്പിക്കാൻ മനോരമയും മാതൃഭൂമിയും മറ്റു ചവറുകളും ധാരാളം മതി. പിന്നെ ലോക്കൽ സഞ്ചാരത്തിന് കാൽനട, ഇത്തിരി കൂടിയ വട്ടത്തിലും നീളത്തിലും ഓട്ടം ഹീറോഡെ സൈക്കിൾ. സ്റ്റൈലൻ സവാരി. ഈ സർക്കാരിനിട്ട് ഞാൻ പണി കൊടുക്കും. പെട്രോളിനു പട്ടയെക്കാൾ വില കൂടുന്ന അന്ന് സ്വന്തമായി വീട്ടിൽ ലൈസൻസോഡെ വാറ്റ് തുടങ്ങും. ഡിസ്റ്റിലറി. അന്ന് ഞാൻ ഒരു വണ്ടി വാങ്ങും ഇഷ്റ്റട. എന്റെ സ്വന്തം വണ്ടി. ഞാനുണ്ടാക്കുന്ന “വാറ്റ്” ചാരായത്താലൊടുന്ന വണ്ടി. ബയോഫ്യൂവൽ. സർക്കാർ തെണ്ടികൾ ടാക്സ് പിടിക്കാൻ വന്നാൽ തന്തക്ക് വിളിക്കും ഞാൻ. എന്നിട് എവന്റെയോക്കെ നാട്ടിലൂടെ നെടുകെയൂം നീളത്തിലും വട്ടത്തിലും വണ്ടി ഓടിച്ച് കളിക്കും. അന്ന് ഞാനൊന്ന് നെഞ്ച് വിരിക്കും അച്യ്താ..
  • Achuth B Mohandas @Geo: nenju polikkum avanmaaru.
    about an hour ago via mobile · Unlike · 1
  • Achuth B Mohandas @Praveen: Pinne simple. loan Baakki adakkoolla. bankinte aalkkaar vannu vanddi kond poykkolum.

    Pinne Avanmaaru petrol adikkatte
    about an hour ago via mobile · Unlike · 1
  • Anjali Skrishnan ithrayum naal adachathokke Gooopiyakukayano?
    about an hour ago via mobile · Like · 1
  • Geo Christi Eapen Achuth B Mohandas, പൊളിക്കട്ടെന്ന്. പക്ഷെ ഒരു കാര്യം കൂടി നടക്കുവേ. ഒള്ള പെട്രോളിയം കമ്പനികളൊക്കെ പൂട്ടിക്കെട്ടേണ്ടി വരും. നാട്ടുകാർ മുക്കിനു മുക്കിനു മൂന്ന് കല്ലിന്റെ അടുപ്പു കൂട്ടി കുടിൽ വ്യവസായ വാറ്റ് തുടങ്ങി വണ്ടി ഓടികാൻ പോയാലെ ഐഓസിയും ബീപി യും ഒക്കെ തുലയും. എല്ലാവനും വിലകുറക്കും. മിനിമം ചാരയ്ത്തിന്റ്റെ വിലയെക്കാൾ താഴുതും. നമുക്ക് വാറ്റാൻ ചപ്പും ചവറും വെള്ളവും ഉള്ളപ്പോ ലാവിഷല്ലേ ജീവിതം. ലോകത്തെ ആദ്യത്തെ പെട്രോളിയം സ്വാതന്ത്രസമര പോരാളിയും രക്തസാക്ഷിയുമായി എന്നിട്ട് ഞാനങ്ങ് മരിക്കും. (ചുമ്മാ സ്വപ്നമാ അചുത്) ഹെ ഹെ
  • Achuth B Mohandas @geo: enthaayaalum Nee marikkum. Appo Athu njangalk vendiyaavatte.

    annu ninneyum njangal padathil vachu chandana thiri kathikkum.
    about an hour ago via mobile · Unlike · 1
  • Anjali Skrishnan "Innu njan naale nee"marakathirikuka
  • Geo Christi Eapen Achuth B Mohandas കിടിലൻ ഐഡിയ. എന്റെ പേരിൽ ഒരു എന്റോവ്മെന്റ് ഫണ്ടും ക്രിക്കറ്റ് എവർ റോളിങ് ട്രോഫിയും വേണം. പിന്നെ ഒരു നാലു റോഡിനു പേര് എന്റെതു വേണം. പക്ഷെ കുടിൽ ചാരയ പെട്രോൾ പേറ്റന്റ് എനിക്ക് വേണം. അത് വേറാർക്കും തരൂല്ലാ‍ാ‍ാ. വീട്ടുകാർക്ക് പെട്രോളിയം മന്ത്രാലയം ചിലപ്പോ ഒരു ഫ്രീ പെട്രോൾ പമ്പ് അനുവദിച്ക് തരും. അത് എനിക്ക് വേണ്ട കേട്ടോ. കാര്യം തമാശ്ശാണേലും നിവൃത്തികേട് വന്നാൽ മേൽ‌പ്പറഞ്ഞ പ്രസതാവന ഞാനങ്ങ് നടപ്പിലാക്കും അചുതാ.
  • Achuth B Mohandas @Geo: kudil chaaraayam puthiya emerging Kerala trade center vazhi vilkkande?

    Us, UK, polathe mattu daridra raajyangalum rekshappedatte. anyway, patent ninakk thanne.
    53 minutes ago via mobile · Unlike · 1
  • Anjali Skrishnan mobile trading aanode?
  • Geo Christi Eapen Achuth B Mohandas എമെർജിങ് കേരള വഴി വിൽക്കുന്നില്ല അച്ചുത്. അവന്മാക്ക് വേണമെങ്കിൽ ടെക്നോളജി എടുത്തോട്ടന്ന്. ലിറ്ററിനു രൂ. 30 ഇൻഡ്യൻ മണീസ് പേറ്റന്റ് ചാർജ് ആയി തന്നാൽ മതി. അത് ചാരായം ലോക്കൽ വില്പനയുടെ റേറ്റിൽ കുറക്കാല്ലോ. 60 രൂപയുടെ ചാരായം 30 രൂപക്ക് കൊടുക്കാമല്ലോ. ഞാൻ അതീന്ന് 1 രൂപ എടുക്കും. കോഷൻ: ബിവറേജ് ചാരായം വണ്ടിക്കകത് ഒഴിക്കല്ലേ. കളറും വെള്ളവുമാ. വണ്ടി കിക് ആകത്തില്ല. വഴിക്ക് കെടക്കും. ബ്രാന്റഡ് കുടിൽ ചാരയമേ ഒഴികാവൂ.
    33 minutes ago · Like · 1
  • Geo Christi Eapen Achuth B Mohandas പിന്നൊരു കാര്യമുണ്ട് അച്ചുത്. നമ്മുടെ മാഹി പോണ്ടിച്ചേരി പെട്രോളിനും ഡീസലിനും വില കുറവാ. മൈലേജും പെർഫോമൻസും കൂടുതലും. കളറും വ്യത്യാസമുണ്ട്. എമിഷൻ കുറവ്. എഞ്ചിൻ സ്മൂത് ആയി വർക്ക് ചെയ്യും. കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ.? അത് പെട്രോളിയം മന്ത്രാലയ്ത്തിന്റെ കളിയാ. എതിലേറ്റഡ് പെട്രോളാണ് സാധനം. പരീക്ഷണാടിസ്ഥാനത്തിൽ യൂ റ്റി കളിൽ സപളൈ ചെയ്യുന്നതാ. സംഭവം ആക്ചുവലി ചാരയം ചേർത്ത പെട്രോളാണിഷ്ടാ.
    29 minutes ago · Like · 1
  • Achuth B Mohandas chaaraayam Chumma ozhichaal Vandi odumo?
    23 minutes ago via mobile · Unlike · 1
  • Geo Christi Eapen Achuth B Mohandas 100 % ചാരായം വേണം ആദ്യം. ഉണ്ടാക്കുന്ന ചാരായത്തിൽ ഒരു കിഴി കുമ്മായം കെട്ടിയിട്ടാൽ അതിലെ ജലാംശം കുറഞ്ഞ് 100 % ചാരായം ആകും.അതൊഴിച്ചാൽ മതീന്ന്. പിന്നെ 90 മില്ലി ചാരായത്തിൽ 10 മില്ലി പെട്രോൾ ഒഴിക്കുന്ന ടെക്നോളജിയും ഉണ്ട് അച്ചുത്. കമ്പസ്റ്റ്യൻ തുടങ്ങാൻ. നമ്മുടെ സാധാ വൈക്കോലില്ലേ. അതീന്നും ചാരയമുണ്ടാക്കാംന്ന്. ഒരു ഒറ്റ വൈക്കോൾ ചാരായം വിപ്ലവം അങ്ങ് തുടങ്ങി വച്ചാലോ.. ഹെ ഹെ
    19 minutes ago · Like · 1
  • Achuth B Mohandas thamizhnaattil kittunna Oru prathyeka tharam branded BACARDI undu. vaangi kudichu nokk. kuppi okke same. but taste. patta chaaraayam kumbittu pokum. anganathe koothara chaaraayam.

    chaaraayam kudichittullavar paranja arivaanu.
    13 minutes ago via mobile · Unlike · 1
  • Geo Christi Eapen Achuth B Mohandas അതല്ലെ രസം. വിലകുറവുള്ള ബക്കാർഡി ഉണ്ടല്ലോ പോണ്ടീലെ. 91.6 കുപ്പി. മഴവിൽ കളറുകൾ. കാണുമ്പോ നെഞ്ച് കുളിരും. കഴിച്ചാൽ തന്തക്ക് വിളിക്കാൻ തോന്നും. പച്ചക്ക്. ആരുടെ. ഈ വക പട്ട കളറിട്ട് കുപ്പിയിൽ നിറച്ച് വിൽകുന്നവനെ. ഇതും “ആ ചാരായം കുടിച്ചവർ മാത്രം” പറഞ്ഞ അറിവാണേ
  • Geo Christi Eapen നമ്മുടെ നാട്ടിൽ സ്കിൽഡ് പട്ട മേക്കേർസ് ഉണ്ടെന്ന്. ഇപ്പൊഴും. “മണവാട്ടി, കർത്താവ്, പോസ് താങ്ങി, പുല്ലു പറിയൻ, ഉപദേശി, ഗരുഡൻ, മൂല വെട്ടി, കരി ഓയിൽ, തന്ത്രി, മന്ത്രി, തങ്ങൾ” ഇത്യാദി ബ്രാന്റുകൾ ഉണ്ടാക്കി സ്വയം തൊഴിൽ ചെയ്യുന്നവർ. ഇവരെ പിടിച്ച് ലൈസൻസ് കൊടുത്താൽ മതീന്ന്. രക്ഷപെട്ടില്ലെ കേരളം. നമ്മൾ ആദ്യം ഒരു ബോയ്കോട് മൂവ്മെന്റ് നടത്തണം. പെട്രോൽ വില വർദ്ധന ഈ യൂകെ യൂയെസ്സെ, യൂഎയു, യൂറോപ് യൂസ്ലെസ്സുകൾ കാരണമല്ലെ. ലവന്മാരുടെ പട്ട ഇന്ന് മുതൽ നമ്മൾ നിരോധിക്കുന്നു. വിദേശി പട്ട ബഹിഷ്കരിക്കുക. സ്വദേശി പട്ട പരിഷ്കരിച് മൊത്തവിതരണം നടത്തുക. ബക്കാർഡീം, വിയെസ്സോപ്പീം. ഒറ്റക്കണ്ണനും. വിസ്കീം ബ്രാന്റീം എല്ലാം കുപ്പീം പറിച്ച് പോകും. നമ്മളുടെ വിദേശി പട്ട ആനുവൽ കൺസപ്ഷൻ കുറഞ്ഞാൽ അവന്മാരുടെ വയറ്റത്തടിക്കും. അവന്മാർ രൂപയുടെ മൂല്യം കൂട്ടൂം. നമ്മുടെ പെട്രോളിനു വില കുറയും. എങ്ങനുണ്ട് ഐഡിയ.
Related Posts Plugin for WordPress, Blogger...