ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 1, തിങ്കളാഴ്‌ച

ഭയം

വാര്‍ധക്യം  പുല്‍കിയ വയോവൃക്ഷം
നേരിന്‍ നാംബിനാല്‍ ഭൂമിയെ-
മുറുകെ പിടിക്കുന്നു..
മരണ ഭയത്താല്‍
അവസാനത്തെ ഇലയും കൊഴിയുന്നു..
ഊഷരയായി ഭൂമി പിടയുന്നു..
അപ്പോള്‍ ദൂരെ
വസന്ത തടങ്ങളിലെ
യുവ വൃക്ഷങ്ങള്‍ക്ക്-
 വസന്തകാലമായിരുന്നു..
വൃദ്ധ വൃക്ഷം ആകാശത്തെ-
പുണരാന്‍
ദുര്‍ബല ശാഖികള്‍  ഉയര്‍ത്തുമ്പോള്‍
വിരക്തിയുടെ
ചാര നിറമുള്ള ആകാശം-
മുഖം തിരിക്കുന്നു.
നഷ്ട പ്രൌടിയുടെ  ആഴങ്ങളില്‍-
സ്മൃതി തരംഗങ്ങള്‍
സ്രുതിയിടുന്നു .
മഹാവൃക്ഷം ആദ്യമായ് ഭയന്നു.
ഇനി രക്ഷകന്റെ യുഗം..
അവന്‍ തന്റെ പാനപാത്രത്തിലെ-
മുന്തിരി വീഞ്ഞ് പകരുമ്പോള്‍
വേരുകളുടെ ബന്ധത്തിലേക്ക്-
മോക്ഷത്തിന്റെ ഗംഗ ഒഴുകും..
അതിന്റെ ആഴങ്ങളില്‍-
സുഗധമായ നിത്യനിദ്ര-
അഭയാര്തികളെ കാത്തിരിക്കുന്നു. 

" കവിതാരാജേന്ദ്രന്‍"
ചെന്നങ്കോട്
തിരുവനന്തപുരം

4 അഭിപ്രായങ്ങൾ:

 1. KAVIDA NANNAYIRIKKUNNU...eeyum azhuduga..GOD BLESS U.. MANSOOR HAMZA KOZHIKODE.

  മറുപടിഇല്ലാതാക്കൂ
 2. Nyaan PREETHA Thonnakkalinte Friendanu.Preedayanu annod EE Blogne kurichu paranyadh..

  മറുപടിഇല്ലാതാക്കൂ
 3. Good Kavida.Eeniyum edupole kavidayude nalla kavidagal nyan pradeekshikkunnu. Oraayiram nanmagal ante Kavidakuttykayi EE chechi nerunnu. Snehadhode Preetha Thonnakkal TVM.

  മറുപടിഇല്ലാതാക്കൂ
 4. പാപഭാരം.....


  പാപഭാരം പേറി
  നീ പോയ് മറയൂ
  ജീവിത വീഥിയില്‍
  വീണ്ടും ഓര്‍മ്മവരും
  പിരിയാം
  നമുക്കു പിരിയാം
  പുനര്‍ജനനത്തില്‍
  ഒന്നിക്കാം കാത്തിരിക്കാം
  എന്‍ മോഹപുഷ്പ്പമേ
  എന്‍ ജീവിത ദുഃഖമേ
  നിന്‍ മനോരാജ്യത്തില്‍
  ചേര്‍ത്തിടണേ
  നിന്‍ മനക്കോണില്‍
  എന്‍റെ സ്നേഹം
  ശേഷിപ്പതുണ്ടെങ്കില്‍
  സ്വര്‍ഗരാജ്യത്തിലും ഒന്നിക്കണേ
  എന്‍ നിര്‍മ്മലതയില്‍
  വിടരും പൂവിനെ
  നിന്‍ മുടിക്കൂടയില്‍
  ചൂടിക്കുമോ ?
  നിന്നോട് കൂടെ
  മൃത്യുവില്‍ പോലും
  ഒന്നായിത്തീരാന്‍
  തുണയേകിടണേ
  നിത്യ സുഖങ്ങള്‍
  എല്ലാം വെടിഞ്ഞു
  ദാരിദ്ര്യമായാലും
  സുഖമായി ജീവിച്ചിടാം
  ആയുസാരോഗ്യം
  ഏകിടുമെങ്കില്‍
  ജീവന്‍ സുകൃതമായ്
  മുന്നേറിടാം
  ....
  .കരമന.c.അശോക് കുമാര്‍(ഫയര്‍&റെസ്ക്യൂ സര്‍വീസ്.വര്‍ക്കല.തിരുവനന്തപുരം)(പ്രീതയ്ക്ക് വേണ്ടിയാണ് ഈ കവിത ഇവിടെ പോസ്റ്റ് ചെയ്തത്)

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...