ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 2, ചൊവ്വാഴ്ച

എന്നെ തിരയുന്നു ഞാന്‍


എനിക്കു ചുറ്റും കനലുകള്‍
എന്‍ ജീവചക്രങ്ങള്‍ തിരിയുന്നത്
നിരന്തരം ഗാഡമായ കനലിലേയ്ക്ക്
എന്റെ സ്വപ്നങ്ങള്‍ തന്‍
വന്‍ കോട്ടകള്‍ ഓരോന്നയി
ഉടഞ്ഞുപോകുന്നു എ
ശില്‍പ്പങ്ങള്‍ ഉടയുന്നു
ഉടഞ്ഞ ശില്‍പ്പങ്ങള്‍ തളര്‍ന്ന കൈകൊണ്ട്
പറുക്കുമ്പോള്‍ എന്‍ കൈകള്‍
വിറയ്ക്കുന്നു..,വിയര്‍ക്കുന്നു..,
ഒഴിഞ്ഞു തുടങ്ങിയ
കളഭകൂട്ടില്‍ നിന്നും മങ്ങി
തുടങ്ങിയ ച്ജായങ്ങല്‍ വികലമാം
ബ്രഷുകള്‍ കൊണ്ട് ഉടഞ്ഞ
ശില്‍പ്പങ്ങള്‍ക്ക് നിറം ചേര്‍ക്കുമ്പോള്‍
അവ വികലമാകുന്നു..,വിരൂപമാകുന്നു...,
എന്‍ ജീവിതത്തിലെ ശേഷിച്ച
ഇത്തിരി വെട്ടവും മങ്ങുന്നു....
പകല്‍ വരാത്ത രാവുകള്‍.......
എന്റെ ചുവടുകള്‍ ഭൂമിയെ തൊടാന്‍
വെമ്പെല്‍ കൊള്ളുമ്പോള്‍
വിധിയുടെ നടനങ്ങള്‍
പിന്നിലേയ്ക്കിഴയ്ക്കുന്നു എന്നെ
തകര്‍ക്കുന്നു എന്‍ മനസിനെ
തളര്‍ത്തുന്നു എന്‍ മേനിയെ
സ്വപ്നങ്ങള്‍ സഗരരേഘകള്‍......,
സമാന്തരങ്ങള്‍...........
കണ്ണുനീരുകള്‍ വറ്റി ഇന്ന്‍
കരയാന്‍ പോലുമറിയാത്ത
കരിങ്കല്‍ പ്രതിമയാണു ഞാന്‍
അറിയാതെ ജനിച്ചു അറിയാതെ ജീവിക്കുന്നു


BY    JIMI WAYANAD

2 അഭിപ്രായങ്ങൾ:

  1. പരസ്പ്പര സൌഹൃതവും കുറച്ച് അക്ഷര സ്നേഹവുമാണ് ഇവിടെ കാണാനുള്ള കാരണം.അക്ഷരമെന്ന അമൂല്യനിധി വാരിവിതറിയ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...