ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 10, ബുധനാഴ്‌ച

പെണ്‍ പ്രേതം..അതും മഹരാജാസ് ന്യൂ മെന്‍സ് ഹോസ്റ്റലില്‍. (ഭാഗം-1)


പ്രിയ വായനക്കാരാ..
ഒന്നു രണ്ട് മുന്‍കൂര്‍ ജാമ്യങ്ങള്‍ എടുക്കാന്‍ നിരുപാധികം അവധൂതനെ അനുവദിക്കു....
ഒന്ന്-
 ഇതിലും പ്രതിപാദ്യ വിഷയം പ്രൊട്ടഗോണിസ്റ്റ് അടക്കം മുന്‍ ലക്കത്തില്‍ നിങ്ങള്‍ പരിചയപെട്ട മുണ്ടു ടീം തന്നെയാണ്. (ആവര്‍ത്തന വിരസത ഉണ്ടാക്കും എന്നു അറിഞ്ഞുകൊണ്ട് തന്നെയാണ് അതിക്രമത്തിനിറങ്ങുന്നതും മുന്‍കൂര്‍ ജാമ്യനെ ആവശ്യപ്പെടുന്നതും.)                                                         
രണ്ട്-
 പ്രേത ബാധിതമായ കാക്കത്തൊള്ളായിരം നാ‍ടക സിനിമാ സീരിയലുകള്‍ തുടരന്‍ ഇറങ്ങുന്നതിന്റെ ഇടക്കുകയറി അവധൂതന്‍ ഒരു ഓര്‍ഡിനറി പുറമ്പോക്ക് കഥ പറയുന്നതിലെ വിവരമില്ലായ്മ. (പക്ഷെ ഇതു ഫാന്റസി അല്ല.)
സത്യം...!
അവധൂതനെപ്പോലെ..!!
ഈ മഹാരാജാസ്സ്   പോലെ....!!!                                                                                                                                                              
കാലഘട്ടം:-
     പോസ്റ്റ്- മുണ്ട് റെവല്യുഷന്‍ 2002 ജുലൈ (ആണെന്നു തോന്നുന്നു.)
സ്ഥലം:-
    എം സി ആര്‍ വി ന്യുമെന്‍സ് ഹോസ്റ്റല്‍ സെക്കന്റ് ഫ്ലോര്‍.. (പോസ്റ്റ് ഗ്രാജുവേഷന്‍മാര്‍ക്ക് സര്‍വാധിപത്യമുള്ള കേന്ദ്ര ഭരണ മേഖല.)                                                                                                                 മുണ്ട് ടീമിലെ അരിസ്റ്റോട്ടില്‍-സര്‍വ്വശ്രീ റെന്നിമോനും പ്രൊട്ടഗോണിസ്റ്റ് അവദൂതനും പരസ്പരധാരണയോടെ ഷെയര്‍ ചെയ്യൂന്ന റൂം നം. 23.
 സമയം രാത്രി 11 മണി....
പ്രൊ.ഗോ ഉറങ്ങുകയായിരുന്നു അതു വരെ..
മേഖലയിലെ ബുധ്ദിജീവിയായ 'അരിസ്റ്റോട്ടിലിന്ന്' അടിമപ്പെട്ട പൊളിറ്റിക്കല്‍ സയന്റ്റിസ്റ്റുകള്‍ പത്ത് പന്ത്രണ്ടെണ്ണം മുറിയില്‍ നിന്നും നിഷ്ക്രമിച്ചത് ഏതാണ്ട് ഹാഫ് ആന്‍ അവര്‍ മുന്‍പാണെന്ന് ഉറക്കച്ചടവിന്റെ പാതിക്കാഴ്ചയില്‍ പ്രോ.ഗൊ മനസ്സിലക്കിയത്, “മഞ്ജുഹാസിനി..മണിയറവീണയില്‍ മയങ്ങി ഉണരുന്നതേതൊരു ഗാനം” എന്ന അരിസ്റ്റോട്ടിലിന്റ് ഡയറിക്കുറിപ്പെഴുതുമ്പോള്‍ മാത്രമുള്ള സ്ഥിരം ബാക്ഗ്രൌണ്ട് കേട്ടപ്പൊഴാണ്..!
സയന്റിസ്റ്റ് പഹയന്മാര്‍ നിഷ്ക്രമിച്ചശേഷം 'അരി..' ടി റൂമിന്റെ ''മൂല റ്റു മൂല''...
 പിന്നെ, അതില്‍ ഒരു സാങ്കല്‍പ്പിക വ്രുത്തം വരച്ച് അതിലുടെയും നടക്കും..
അര മണിക്കുര്‍.. ശക്തമായി നെഞ്ചിലെ പൂട ചൊറിയുന്നുണ്ടാവും ടിയാന്‍.
 അതിനിടയിലെപ്പൊഴോ ഒരു മുഹൂര്‍ത്തത്തിലാണ് മഞ്ജുഹാസിനി എഫെക്ടില്‍ അന്നത്തെ ഡയറിക്കുറിപ്പ് ഉതിര്‍ന്നു വീഴുക.
 ആ നിമിഷം തന്നെ "അരി.." കൈപ്പിടിയിള്ള പഴയ മരക്കസ്സേരയില്‍ കയറി കുത്തിയിരിക്കുകയും വടിവൊത്ത കൈയ്യക്ഷരത്തില്‍ കറുത്ത മഷിയില്‍ (കറുത്ത മഷി ഇല്ലെങ്കില്‍ അന്നു മഞുഹാസിനി ഏവം ഡയറിക്കുറിപ്പ് ഉണ്ടാവില്ല. നോ ഡൌട്.) ഡയറിക്കുറിപ്പുകള്‍ പിറന്നുവീഴുകയും ചെയ്യും (കലാസപര്യ പ്രസവ വേദന പൊലെയാണ് എന്ന വായിച്ചറിവാകാം മരക്കസ്സേരയിലെ കുത്തിയിരിപ്പിനു പിന്നിലെ ചേതോവികാരം..!!!!!). ടി അരിസ്റ്റോട്ടില്‍ സ്കൂള്‍ ഒഫ് തോട്ടിന്റെ ബൌദ്ധിക വിപ്ലവത്തിന്റെ അലകള്‍ താങ്ങാനാവാത്തതുമൂലമാണ് പാവം സൂവോളജിക്കാരന്‍ പ്രൊ.ഗോ ഉറക്കത്തില്‍ സാരമായ ക്രമീകരണം നടത്തിയത്..         ( തുടരും...)                                                                                                               

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...