ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 3, ബുധനാഴ്‌ച

സമരമരം കരയുന്നു..

പടിയിരങ്ങിവര്‍ക്ക് വാതിലിന്നോര്‍മയായ്..
ഇനി വരുന്നവര്‍ക്ക് അമ്മമിഴിയിന്‍ പ്രതീക്ഷയായ്..
എനിക്കും, നിനക്കും ദിശയായ്, വെളിച്ചമായ്..
ചോതിക്കുന്നുണ്ട് നമ്മോടു ഈ പടിപ്പുര വാതില്‍
" നീ ഓര്‍ക്കുന്നോ സമര മരത്തെ..?"

ഇന്നലെ ഞാന്‍ കിനാവ്‌ കണ്ടു അതിനെ-
അത് കരയുകയായിരുന്നു..!
ഉടലില്ലാശില്‍പ്പം തലതല്ലി ചിരിക്കുന്നുണ്ടായിരുന്നു..
നഗ്ന ശിശുവിന്റെ കണ്ണുകള്‍ തീ തുപ്പുന്നുണ്ടായിരുന്നു..
നാട്ടമരം ചോര ശ്രവിപ്പിക്കുന്നുണ്ടായിരുന്നു..
പിരിയാന്‍ ഗോവണി-
തലകീഴായി വീണിരിക്കുന്നു..
അങ്ങനെ.. അങ്ങനെ..!
"അവര്‍ വരും വരാതിരിക്കില്ല"-
സമരമരം തേങ്ങി..!!

മുടി നീട്ടി, ഉടല്‍ ഏതോ ചായംതേച്ചു മാത്രം മറച്ച-
ആണും പെണ്ണും തിരിച്ചറിയാത്ത..
വിചിത്ര ഭാഷയില്‍ പുലമ്പുന്ന-
ഈ കുഞ്ഞുങ്ങളോട് ഞാന്‍ ചോതിച്ചില്ല..
അവരെപ്പറ്റി അറിയില്ലെന്ന് ഉത്തരം കേള്‍ക്കാന്‍ വയ്യായിരുന്നു..
സമര മരം കരഞ്ഞു..!!

അവര്‍ വരും-
ചിന്തയില്‍ വിപ്ലവത്തിന്‍ അഗ്നിസ്പുലിന്ഗം-
കെടാതെ സൂക്ഷിക്കുന്നവര്‍.
അറിവും അക്ഷരവും അഴകായ്‌ അറിഞ്ഞവര്‍..!
പ്രണയം ദിവ്യ മതമായ് കരുതിയവര്‍-
അങ്ങനെ.. അങ്ങനെ..

എന്റെ പ്രിയ കൂട്ടുകാര്‍..
എന്റെ കൊഴിഞ്ഞ ഇലകളുടെ സൌമ്യത പറ്റി കടന്നവര്‍..
എന്റെ തണലിന്റെ കുളിരാകെ വാരിപ്പുതച്ചവര്‍..
എന്റെ വേരിലും ഉടലിലും-
പ്രണയം പതിച്ചവര്‍..!!

അവര്‍ വരും..
ഇനിയും കലപിലകൂട്ടി ഈ കുളിര്‍ മറ തണലില്‍..
അതെ.. സമരമരം കരയുന്നുണ്ട്..
അത് തോരില്ല-
നാം ഒരുമിക്കും വരെ..!!


(BY അവദൂതന്‍ )


1 അഭിപ്രായം:

Related Posts Plugin for WordPress, Blogger...