ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 1, തിങ്കളാഴ്‌ച

നവംബർ ഒന്ന് മഹാരാജാസിൽ -മുണ്ടും ഞങ്ങളും.


2001-2003 കാലഘട്ടത്തിൽ മഹാരാജാസിന്റെ തിണ്ണ നിരങ്ങിയ ഒരു പി.ജി ബാച് മുണ്ടു ടീം എന്ന് അറിയപ്പെട്ടിരുന്നു. മുണ്ട് ഉരിയുന്നവരും മുണ്ടു തലക്കു മറയാക്കി 



കണ്ണടച്ച് ഇരുട്ടാക്കുകയും ആ ഇരുട്ടിൽ ഗമനാഗമനങ്ങളും നിർവഹിക്കുക എന്ന ധർമം മുണ്ടിനുണ്ട് എന്നു സമകലിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡ്ലങ്ങളിൽ നിന്നും അവധൂതൻ മനസ്സിലക്കിയിട്ടുണ്ട്.
“ഞമ്മളു ജനിച്ചപ്പൊമുതലു ഞമ്മടെ 

ബാപ്പാന്റെ മുണ്ടിന്റെ ഒരൂ ത്തിരിപ്പോന്ന പീസാണു ഉമ്മ ഞമ്മക്കു നാണം മറക്കാൻ തന്നത്.ങളു കേട്ടോളീ”ന്ന് ഷുക്കൂറു അവധുതനോട് പരഞ്ഞതിനു കാരണമുണ്ട്.
“കൊയിലാണ്ടീന്നു കണ്ണുർക്കു തുണീന്റെ വിസിനസ്സിനു വന്നപ്പൊ ദേ നിക്ക്ണു നിക്കറിടാത്ത ഒരു കരിങ്കൽ കല്പ്പന. കാൾറ്റെക്സ് കവലക്കു. ദെന്താപ്പ സാധനമ്ന്ന് നോക്കിപ്പ്ളാ ക്ണ്ടത് മുണ്ടുടൂക്കാൻ ഞമ്മഡെ സർക്കാരിന്റെ കല്പ്പന. ശനിയാഴ്ചകളിൽ മുണ്ടുടുക്കലു കർക്കശാത്രെ.” ഇയ്യെന്താപ്പാ പറേന്ന്..ഒ‍ാറപ്പോ ഒന്നും ഉടൂക്കലില്ലാ?-ന്നു കണ്ണൂർക്കരൻ ക്ണാരന്റെ വക കമന്റ് .
“അതവിടെ നില്ക്കട്ട്. നമ്മക്കടെ ഒരു സാറു മുണ്ടുടുത്ത് ഐയെയെസ്സ് എടുത്തൂന്നു മനോരമേന്നു ഇന്നാളു വയിച്ചാർന്നു”- ന്നു രാമൻ കുട്ടി ദാ ഇപ്പൊ വിളിച്ച് പറഞ്ഞതെ ഉള്ളു.

ന്റെ ദൈവേ. ആ ശശി തരൂറു സാറുപോലും നല്ല പളപളക്കണ സില്ക്കു ജുബ്ബെം മല്മൽ മുണ്ടുമല്ലെ ഇട്ടത്. സുനന്ദേടത്തിയാണേൽ നമ്മുടെ സ്വന്തം സെറ്റ് മുണ്ടിൽ. ഇതൊക്കെ കണ്ടു പടിക്കീൻ.

പണ്ടെങ്ങാണ്ടു അങ്ങ് നെയമസഭേലല്ലെ മുണ്ട് പൊളിറ്റിക്സ് ആവിഷ്കരിക്കപ്പെട്ടത്? അല്ലെ.. ചിന്നാച്ചാ. ആ ആരിക്കും.

മാറുമറക്കൽ സമരം പൊലും ഒരു കണക്കിനു ഒരു കഷണം മുണ്ട് നേരെ ചൊവ്വെ ധരിക്കാനരുന്നെന്നു ആരോ പറഞ്ഞിട്ടുണ്ട്. ആ ആരോ ഏതായാലും, ആർക്കിമിടീസ് ആവാൻ സാധ്യതയില്ല. പുള്ളി ആന്റി മുണ്ടിസ്റ്റ് ഗണത്തിൽ പെടുന്ന ചിന്തകനാണലോ?.

ദേ. ഇന്നു തന്നെ ഒരു രസം. നമ്മുടെ ചിതംബരം സാറിനെ നല്ല വടിവൊത്ത മുണ്ടിലല്ലാതെ ഡെവെലപ്ഡ് ഇന്ത്യ കണ്ടിട്ടുണ്ടൊ? ഇല്ലല്ലൊ.? ഇന്നത്തെ ഇംഗ്ലീഷ് പത്രത്തിൽ ദെ കിദക്കുന്നു പോട്ട്ം ഒരെൺണ്മ്. അദ്യെം സായിപ്പിന്റെ കളസോം പിന്നെ നീളൻ കോട്ടും പിന്നെ കൂളിങ്ങിന്റെ കണ്ണടേം. അതൊക്കെ നമ്മൂടെ എംജിയാറിനോഡോ കരുണാനിധി സാറിനോടോ ചോദിക്കണമെഡേ.- മുണ്ട് വിത് റേബാൻ സമാസമം. എന്തു രസം. ഹായ്.
ദ മോസ്റ്റ് സെക്സി വേഷം ഇന്ത്യൻ സാരി ആണെന്നു സായിപ്പ് പറയുന്നു. (ഐശ്വര്യ റായി കൊച്ചിനു നന്നി) അതുടുത്ത ഏതോ ഒരു അപൂർവ്വ അനുപമ നിമിഷം സായ്പു ഒപ്പിയെടുത്തു. ഒറ്റ സാരി ആയിരം പീസാക്കി സിങ്കിൾ പീസ് ആയി ആയിരം ലവളുമാരു ഉടുക്കുന്നതി (സോറി“ പറ്റിക്കുന്നത്”) സായ്പ്പിനറിയരുതോ ആവോ?.
മുണ്ടിനു മാത്രം എന്താ ആ ബിരുദം കൊടുക്കാത്തെ? ആ.............ഈ സംശയം സാന്ദർഭികമായി മത്രം സംഭവിചതാണു. യാദ്രുശ്ചികം അല്ല. (അവധൂതനോടു ഫെമിനിസ്റ്റ് സഹോദരിമാർ ക്ഷമിക്കുക.)

പറഞ്ഞു വന്നത്.. മുണ്ട് ടീം..

അതിൽ അവധൂതനുമുണ്ടാരുന്നു. മുണ്ട് ക്യാമ്പസ്സിൽ നിന്നു ഔട്ടാകാൻ പോകുന്നത് മണത്തിട്ടാണോ എന്നറിയില്ല. ഞങ്ങൾ പീജിക്കാർ മുണ്ടിൽ മുറുക്കെ പിടിച്ചതും മുറുക്കി ഉടുത്തതും. ഹോ. റെന്നി, രജീവ് , രാമൻ ഇത്യാതി ജന്തുക്കളൊക്കെ ജീൻസിട്ട യുവത്വങ്ങളാരുന്നു. ആദ്യം. ബട്ട്. (അവധൂതനെ മനപൂർവ്വം ഒഴിവാക്കിയത് മേൽ ജന്മ്മങ്ങൾ ക്ഷമിക്കുക) ക്രെഡിറ്റ് കിട്ടാനാ ഇഷ്ട്ടാ..
കാലക്രമേണ പിജി യുവത്വങ്ങൾ വിദേശ വസ്ത്ര ബഹിഷ്കരണത്തിലേക്കും വിപ്ളവകരമായ മുണ്ട് ധാരണത്തിലേക്കും. തദ്വാരാ..പൂർണമായ സ്വാതന്ത്ര്യത്തിലേക്കും മാറിയത്. ഈ സംഭവം അവധൂതന്റെ ജീവചരിത്രകർത്താവു ആവശ്യപ്പെട്ടിട്ടും കൊടുത്തിട്ടില്ല. പകർത്തി എഴുതുമ്പോൾ വിടവു വന്നാലോ..അതാ..
ഈ മൂവ്മെന്റ് പിന്നീട് ക്യാമ്പസ് കണ്ട പല സമരങ്ങളിലെക്കും (സായുധം) ഇടപെട്ടതിന്റെ ഫലമായാൺ മുണ്ട് ടീം വെൽ എസ്റ്റാബ്ലിഷ്ഡ് ആന്റ് പോളിറ്റിക്കലി ഇൻഫ്ല്യൂൻഷ്യലും ആയത്. (പീജീ ക്ലാസ്സിന്നു മുൻണ്ട് മടക്കി ഇറങ്ങിയാൽ സായുധസമരത്തിനാണെന്ന് കൂടെപ്പഠിച്ച ഫീമെയിലുകളുടെ അഭിപ്രായം.) അവർക്ക് അനുഭവം ഉണ്ട്.. അതാ..

അങ്ങനെ ഇരിക്കെ ദേ വരുന്നു ഒരു കേരളപ്പിറവി. എംസിയാർവീലാണേൽ ജുനിയേർസ് ഓടി നടന്നു മുണ്ടു കടം വാങ്ങുന്നു. സാമ്പതികമായി സൌണ്ട് ആയവന്മാർ എംസിയാറിന്റെ 100 രൂപാ (പുതിയ രൂപാ ചിഹ്നം ഇതിൽ വരുന്നില്ല.എന്താണാവോ. ക്ഷമിക്കുക) മുണ്ടുകൾ വാങ്ങുന്നു. അവധൂതന്റെ മുണ്ടൊരെണ്ണം ആ രാമനും വാങ്ങി. (ഇല്ലാഞ്ഞിട്ടല്ല. അലക്കാഞ്ഞിട്ടാ)
ശെടാ ഇതെന്തു കളി. ഇത്രേം നാൽ ഇവിടെ ഇല്ലാതിരുന്ന മുണ്ടു സ്നേഹം ഇതെവിടുന്നു വന്നു. പിറന്ന അന്ന് വലിച്ച്കേറ്റിയ ജീൻസ് ലിവ് ഇൻ ആയതുകാരണം ഉരാൻ മെനക്കെടാതെ അതു അവിടേം ഇവിടേം കീറി സഞ്ചാര യോഗ്യമാക്കുകയും വായു കയറാൻ വെന്റിലേറ്റ് ചെയ്യുകയും ചെയ്യുന്ന അഭിനവ പശുച്ചെറുക്കന്മാർ ദെ ജീൻസൂരി മുണ്ട് വലിച്ചു ചുറ്റുന്നു. ചന്തുവിനു പഡിക്കുന്നു. ലവറു ബാന്റ്,ചക്കരകയർ, പഴയ വയർ (എലക്ട്രിക് വയറാണേയ്) തുടങ്ങിയ എക്യുപ്മെന്റ്സ് ഉപയോഗിച്ചാണൂ ഈ സംഭവം ഒപ്പിക്കുന്നത്, സേഫ്റ്റി പിൻ സേഫി അല്ലാ ചേട്ടാ എന്നും പറഞ്ഞു. അപ്പൊ ഇന്നു ക്യാമ്പസ്സിൽ എന്താവും.? ബാബുന്റെ സംസയം.നായർ (ഇപ്പൊ വല്യ ഗസറ്റഡ് ഉദ്യൊഗി ആണു) പറഞ്ഞു. എന്തായാലെന്തുവാടേയ്. ബേർഡ് വാച്ചിങ്ങിനു പറ്റിയ റ്റൈം ആണു. ബട്ട് അവിടെയാൺ ഒരു പ്രോബ്ളം എറൈസ് ചെയ്തത്. സർവത്രാതി കളവാണികളും സാരീധാരികളും അലവലാതി ജീൻസി ജീവികൾ ടോട്ടലി മുണ്ടും ആയാൽ മുണ്ട് ടീം എന്തുചെയ്യും..?

അലോചന..കുത്തിയിരുന്നും, കിടന്നും, കട്ടൻ കാപ്പി കുടിച്ചും, ചീട്ടുകളിച്ചുമൊക്കെ ആലോചനയിൽ മുഴുകി. (രാമൻ കിടന്നുറങ്ങുകേം ചെയ്തു. പക്ഷെ സ്വപ്നത്തിൽ പോലും മുണ്ട് ഉണ്ടായിരുന്നത്രെ.) റെന്നിമാഷ് പ്ലേറ്റൊ യിൽ തുടങ്ങി ദാന്തെ, മാക്യവെല്ലി, സെന്റ്. അഗസ്റ്റിൻ വഴി ചിന്തിച്ച് ചിന്തിച്ചു പോയി. അതിന്റെ ഫലമായ ധൂമം മുറിയാകെ നിറഞ്ഞത്. സുനി മോൻ ചുമച്ചപ്പൊഴാ തിരിച്ചറിഞ്ഞത് തന്നെ.

മാഷ് അവസാനം അഭിനവ കേരളത്തിലെ രാജ മോഹന ഉണ്ണിയേട്ടനിൽ എത്തി ഒഫ് ആയി.

അതാൺ മാർഗം. മുണ്ട് ഒരുനാൾ ബഹിഷ്കരിക്കുക. തൊട്ടടുത്ത ലോ കാളെജിലാണേൽ സ്റ്റ്രീക്കിങ്ങ് കല പരീക്ഷിച്ച് വിജയയോച്ച്തു പഴയ മാമൻ മാപ്പിള റിപ്പോർട്ടു ചെയ്ത് പബ്ലിക്കിറ്റി കൊടുത്തതുമാണല്ലോ?..

ബട്ട്

ഒരു ഇഷ്യു സീറോ അവർ-ഇൽ അടിയന്തിര ചർച്ചക്കു വന്നു.
വിഷയം ഗൌരവമാണു.
മുണ്ട് റ്റീമിൽ ചിലർക്ക് മാറ്റി വച്ച ഹൃദയമാണുള്ളത്. ഷോക്ക് താങ്ങാനാവില്ല. (ഹൃദയം എല്ലെച് തൊട്ടടുത്ത ഡിപ്പാർട്ട്മെന്റ് (ഔറ്റ്സൈഡിൽ ഇല്ല) തുടങ്ങിയവയിലേക്കാണു മാറ്റി വച്ചിരിക്കുന്നത്. മുണ്ട് സമരത്തിന്റെ അലകൾ അവിടേക്കു അടിച്ചാൽ ക്രാക്ക്ത്തൊവ്വാക്ക് സമം സുനാമി ഫലം. ലവന്മാരുടെ ഹൃദയങ്ങൾ ദയാരഹിതമായി നശിപ്പിക്കപ്പെടും.

ആയതിനാൽ ഉചിതമായ ഒരു തീരുമാനവും സമവായവും ഉള്ള ഒരു രേഖ അംഗീകരിക്കപ്പെട്ടു.
മുണ്ടു ടീം മുണ്ട് ബഹിഷ്കരിച്ച് കൊണ്ട് ഈ അഭിനവ നവ.ഒന്ന്.ഓണം കോളെജ് ഡേ മുണ്ടു സംസകാരത്തിനെതിരെ സമരം നയിക്കുന്നു. ഒരു പുതിയ വിപ്ളവം.സുധീരരായി സഖാക്കളെ മുന്നൊട്ട്. പ്സ്യുഡോ മുണ്ടന്മാർ തുലയട്ടേ.

അങ്ങനെ മുണ്ട് ടീമിന്റെ ചരിത്ര സമരം ക്യാമ്പസ്സിൽ നാടൻ പാട്ടും വാ മൊഴി വരമൊഴി, ബ്ലൊഗ് തുടങ്ങിയവയിൽ ഖണ്ഡ്ശ്ശ പ്രസിധ്ദീകരിക്കപ്പെട്ടു.
നാറ്റക്കേസ്സ് ആയി എന്നു തെറ്റിധരിക്കല്ലെ പ്രിയ വായനക്കാരാ.

പഹയന്മാർ പാന്റ് ഇട്ടിട്ടുണ്ടായിരുന്നു. (ഒരോ പാന്റ് കളയാതെ സൂക്ക്ഷിച്ചതു ചരിത്രത്തിലേക്കുള്ള ഒരു നിമിത്തമായി.

(ഈ സംഭവം പാവ്ലോ കൊയ്‌ലൊ ചൊദിച്ചിട്ടുണ്ട്. പുറത്തു പറയരുത്. റോയല്റ്റിക്കു കേസ് കൊടുക്കും.

പറഞ്ഞില്ലാന്നു വേണ്ട.)


അവധൂതൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...