ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 3, ബുധനാഴ്‌ച

പാപഭാരം

പാപഭാരം പേറി
നീ പോയ് മറയൂ
ജീവിത വീഥിയില്‍
വീണ്ടും ഓര്‍മ്മവരും
പിരിയാം
നമുക്കു പിരിയാം
പുനര്‍ജനനത്തില്‍
ഒന്നിക്കാം കാത്തിരിക്കാം
എന്‍ മോഹപുഷ്പ്പമേ
എന്‍ ജീവിത ദുഃഖമേ
നിന്‍ മനോരാജ്യത്തില്‍
ചേര്‍ത്തിടണേ
നിന്‍ മനക്കോണില്‍
എന്‍റെ സ്നേഹം
ശേഷിപ്പതുണ്ടെങ്കില്‍
സ്വര്‍ഗരാജ്യത്തിലും ഒന്നിക്കണേ
എന്‍ നിര്‍മ്മലതയില്‍
വിടരും പൂവിനെ
നിന്‍ മുടിക്കൂടയില്‍
ചൂടിക്കുമോ ?
നിന്നോട് കൂടെ
മൃത്യുവില്‍ പോലും
ഒന്നായിത്തീരാന്‍
തുണയേകിടണേ
നിത്യ സുഖങ്ങള്‍
എല്ലാം വെടിഞ്ഞു
ദാരിദ്ര്യമായാലും
സുഖമായി ജീവിച്ചിടാം
ആയുസാരോഗ്യം
ഏകിടുമെങ്കില്‍
ജീവന്‍ സുകൃതമായ്
മുന്നേറിടാം...


കരമന.C.അശോക് കുമാര്‍(ഫയര്‍&റെസ്ക്യൂ സര്‍വീസ്.വര്‍ക്കല.തിരുവനന്തപുരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...