ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 4, വ്യാഴാഴ്‌ച

രാഷ്ട്രിയ വിചാരംകഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഒരു ചിത്രം ഇതിനോടകം വായനക്കാര്‍ വിലയിരുത്തിയിട്ടുണ്ടാവും. തികച്ചും ദുര്‍ബലരായിത്തീര്‍ന്ന ഇടത് മുന്നണി, മികച്ച നേട്ടമുണ്ടാക്കിയ വലത് സഘ്യം. ഇത്ര നാടകീയമായ ഒരു രാഷ്ട്രിയ വികാസം, ജനങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലും വിലയിരുത്തലുകളിലും മാത്രം അടിസ്ഥാനത്തിലാണൊ ഉണ്ടായത്? ലേഖകനു ലഭ്യമായ ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ. ഈ തിരഞ്ഞെടുപ്പില്‍ അസാധുവായ വോട്ടുകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.71 ശതമാനം. വോട്ടിങ്ങ് യന്ത്രത്തിന്റെ തകാരാറോ, അതിനോട് ഇതുവരെ പൊരുത്തപ്പെടാത്തതുകൊണ്ട് വോട്ടര്‍മാര്‍ക്ക് സംഭവിച്ച പിശകോ? ബൂത്ത് പിടിത്തങ്ങളും കള്ള വോട്ടും താരതമ്യെന കുറവായിരുന്നതുകൊണ്ട് കാര്യമായ അട്ടിമറിക്കു അത്രകണ്ട് സാധ്യത ഇല്ല. പിന്നെ എന്ത് സംഭവിച്ചു. ഇവിടെയാണു പോളിങ്ങ് ഉദ്യോഗസ്ഥരുടെ പ്രസക്തി. ശരിയായ പരിശീലനം കൂടാതെ ഈ സുപ്രധാന പ്രക്രിയയില്‍ ഏര്‍പ്പെട്ടുവൊ ഇവര്‍? നോക്കാം. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പോലും വളരെ ഉയര്‍ന്ന അസാധു വോട്ട് നിരക്കുകള്‍. ജനങ്ങള്‍ അത്രമേല്‍ അശ്രദ്ധാലുക്കളായിരുന്നോ ഇവിടെ? മറ്റ് ത്രിതലങ്ങളില്‍ ഒരു വോട്ടര്‍ മൂന്നു തലങ്ങളിലേക്കും വോട്ട് ചെയ്യണമായിരുന്നു. അത് ചെയ്യുമ്പോഴുണ്ടായാ ആശയക്കുഴപ്പം? അഥവാ ഉണ്ടെക്കില്‍ തന്നെ ആയത് ദൂരീകരിക്കാന്‍ പോളിങ്ങ് ഉദ്യോഗ്സ്ഥര്‍ ശ്രമിക്കാതിരുന്നതൊ?അനുമാനങ്ങല്‍ പലതുണ്ടാവാം. എന്ത് തന്നെ ആയാലും രാഷ്ട്രിയ മേഖലയെ ജനങ്ങള്‍ സുവ്യക്തമായി മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നും അവര്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നും ഒരു സൂചന കൂടി ഈ തെരഞ്ഞടുപ്പ് തരുന്നുണ്ട്. വലിയ തോതിലുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥികളുടെ വിജയം ഇതിനു തെളിവാണ്. പാര്‍ട്ടികളും സഖ്യങ്ങളും ഈ കാര്യം മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്. ജനങ്ങള്‍ക്ക് വെറുത്തു തുടങ്ങിയിരിക്കുന്നു. അത് അപകടമാണ്. അവര്‍ പ്രതികരിക്ക്മ്പോള്‍ നിങ്ങളുടെ അടിവേരുകള്‍ പിഴുതു പോയെക്കാം. കാലോചിതവും സമയബന്ധിതവുമായ വികസനം സാധ്യമാക്കുക. അഴിമതി രഹിതം ആവണം പ്രവര്‍ത്തനങ്ങള്‍. നാവടക്കു പണിയെടുക്കു എന്നതാവട്ടെ മുദ്രാവാക്ക്യം. നാവിനു കടിഞ്ഞാണിടുക. ബുധ്ദി പ്രവര്‍ത്തിക്കട്ടെ. ഇല്ലെങ്കില്‍ ലേഖകന്‍ പോലും വോട്ട് ചെയ്യാന്‍ മടിക്കും. എന്റെ വോട്ട് ആര്‍ക്ക് വേണം എന്നായിരിക്കൂം അല്ലേ? പക്ഷെ പത്ത് പേരെ വോട്ട് ചെയ്യിക്കാതിരിക്കാന്‍ എനിക്കാവും. മറക്കണ്ട. മില്‍ട്ടൂസ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...